ഹൃദയതാളം: ഭാഗം 7

hridaya thalam sana

എഴുത്തുകാരി: സന

"അന്ന് നമ്മൾ മാളിൽ വച് കണ്ട.. നീയുമായി അടി ഉണ്ടാക്കിയില്ലേ.." "അവനെയോ.. 😳" "അയ്യേ..അവനെ അല്ല.. ലവന്റെ കൂട്ടുകാരനെ.." "അതേത് കൂട്ടുകാരൻ.." "അതൊക്കെ നിനക്ക് എപ്പോഴെങ്കിലും കാണിച് തരാം.. ഞാൻ ഇനി കാണുവോ എന്തോ... നീ ഇപ്പോ വന്നേ 10 മണിക്ക് മുന്നേ അവിടെ പോയി ജോയിൻ ചെയ്യണം..ഇല്ലേൽ അയാളെടുത് എറിയും.." നച്ചു അതും പറഞ്ഞു ദൃഷ്ടിയുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു.. ഇനി അംഗം അവിടെ ആണെന്ന് അറിയാതെ ദൃഷ്ടിയും അവൾക് പിറകെ നടന്നു.. ___________🥀 "Good morning..How can i help you mam..?" "We want to See MD, Mr. Yokesh prabhakar.." "Just a minute.." റീസെപ്ഷനിൽ നിന്ന ആള് അത് പറഞ്ഞു ഫോൺ എടുത്ത് കാൾ ചെയ്തു.. "ദൃഷ്ടി ഇവിടെ നല്ല കളക്ഷൻ ആണല്ലോ മോളെ.. ഞാൻ ഒരു കലക്ക് കലക്കും.." നച്ചു അവിടെ ആകെ വീക്ഷിച്ച ശേഷം ദൃഷ്ടിയുടെ ചെവിയിലായി പതുക്കെ പറഞ്ഞു.. അതിനൊന്ന് നാച്ചുനെ ഇരുത്തി നോക്കി..

"അവസാനം എംഡി നിന്നെ കലക്കാണ്ട് ഇരുന്ന കൊള്ളാം.." "ഓ നെഗറ്റീവ് 😤" "Dhrishti Dharikh.. മാമിനോട് എംഡിയുടെ കേബിനിൽ പോകാൻ പറഞ്ഞു.. Nashwa മാഡത്തിന് ഇവിടുത്തെ അക്കൗണ്ടിങ് സെക്ഷനിലും.." "ഒക്കെ.." നാച്ചുനോട് കണ്ണ് കൊണ്ട് യാത്ര പറഞ്ഞു ദൃഷ്ടി മുന്നോട്ട് നടന്നു.. ഇതുവരെ തോന്നാതെ ഒരു പരവേഷം തോന്നി അവൾക്..നെഞ്ചിൽ കയ്യ് വച് ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ട് ഡോറിൽ മുട്ടി.. "യെസ്.." അനുവാദം കിട്ടിയതും അവൾ ഉള്ളില്ലേക്ക് കേറി.. പ്രഭാകർ സാറിന്റെ കേബിനേക്കാൾ കുറച്ചധികം വലുപ്പം ഉള്ള ഒന്ന്.. കമ്പനി മുഴുവനായും വെള്ള കൊണ്ടുള്ളതാണെങ്കിൽ ഇവിടം മാത്രം മുഴുവൻ ബ്ലാക്ക് ആയിട്ടുണ്ട്.. നേരിയ രീതിയിൽ ലാവെൻഡറിന്റെ മണം ഉന്മേഷം നൽകുന്ന പോലെ അവൾക് തോന്നി..

ചെയറിൽ തിരിഞ്ഞു ഇരുന്നു രണ്ടു വിരല് കൊണ്ട് ദൃഷ്ടിയെ അടുത്തോട്ടു വിളിച്ചു.. ഹൃദയത്തിന്റെ താളം വളരെ അധികം ഉയർന്നു കേൾക്കുന്നുണ്ട്.. അടുത്തേക്ക് പോകും തോറും മണം കൂടുതൽ ആയി തോന്നുന്ന പോലെ അവൾക് തോന്നി..പെട്ടന്ന് തനിക് നേരെ തിരിഞ്ഞ ആളെ കണ്ട് ദൃഷ്ടി ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് ഞെട്ടി.. ഗ്രെ കളർ ഷർട്ടും ബ്ലാക്ക് കോട്ടും ആണ് വേഷം.. വളരെ ഭംഗിയായി താടി വെട്ടി ഒതുക്കി വച്ചിട്ടുണ്ട്..കട്ടി മീശ പിരിച്ചു വച്ചിരിക്കുന്നത് അവന്റെ മുഖതെ ഗംഭീര്യം കാണിക്കുന്നു.. പ്രഭാകർ എങ്ങനെ ആണോ അതുപോലെ.. അയാളിൽ നിന്ന് അവനെ വ്യത്യസ്ഥൻ ആക്കുന്നത് കവിളിൽ താടി രോമങ്ങൾ കൊണ്ട് മറഞ്ഞിരിക്കുന്ന നുണക്കുഴി ആണ്..കണ്ണുകളിൽ എന്തോ ഒളിപ്പിച്ചു വയ്ക്കുന്ന പോലെ.. അന്ന് താൻ കണ്ട ആള് തന്നെയാണോ മുന്നിൽ ഉള്ളതെന്ന് ഒരുനിമിഷം ദൃഷ്ടി ചിന്തിച്ചു..

അന്ന് കണ്ടത്തിൽ നിന്ന് വളരെ അധികം ഭംഗി ഇന്ന് തോന്നിക്കുന്നുണ്ട്..തന്നെ കണ്ട് യാതൊരു ഭാവവ്യത്യാസവും ആഹ് മുഖത്തു ഇല്ല.. 'ഇനി അയാൾ അല്ലെ.. ഏയ് അല്ല ഇത് അയാൾ തന്നെയാ.. വേഷം ഒക്കെ മാറ്റം ഉണ്ടെങ്കിലും ആ കുമ്പളങ്ങ പോലുള്ള മുഖം മാറില്ലല്ലോ.. അയാൾക് എല്ലാം ഓർമ കാണുവോ.. കൃഷ്ണ ഓർമ ഉണ്ടായാൽ തീർന്നു'..അവളോരോന്ന് മനസിൽ ചിന്തിച്ചു അവളിൽ മിന്നി മറയുന്ന ഭാവം കാണെ കേശുവിന് എന്തൊക്കെയോ വികാരം തോന്നി.. പ്രതീക്ഷിച്ചതിനേക്കാൾ ഞെട്ടൽ അവനിൽ സന്തോഷം ഉണ്ടാക്കി.. "കഴിഞ്ഞോ.." ചിന്തയിലായിരുന്ന ദൃഷ്ടിയോട് കേശു ചോദിച്ചതും അവൾ സ്വബോധം വീണ്ടെടുത്തു..ഇത്രേം നേരം താൻ അവനെ നോക്കി നിക്കുവായിരുന്നു എന്നോർത്തു അവൾക് ലജ്ജ തോന്നി.. ശേ.. എന്താ ദൃഷ്ടി ഇത്.. മോശം മോശം.. "ദേ അവിടെ ഇരിക്കുന്ന എല്ലാ ഫൈലും എടുത്ത് sort ചെയ്തു വക്ക്.."

യാതൊരു ഭവമാറ്റവും ഇല്ലാതെ ദൃഷ്ടിയോട് അത്രയും പറഞ്ഞു കേശു അവിടിരിക്കുന്ന മാഗസിൻ എടുത്ത് വായിക്കാൻ തുടങ്ങി.. 'ഏഹ് 🙄 വന്നിട്ട് പേര് ചോദിക്കെയോ ജസ്റ്റ്‌ ഒന്ന് പരിചയപെടുകയോ ചെയ്യാതെ ഇയാളെന്താ ഇങ്ങനെ..' "എന്തേയ് വല്ല ബുദ്ധിമുട്ടും ഉണ്ടോ.." "മ്മച്ചും".. ചുമൽ പൊക്കി ഇല്ലന്ന് തലയനക്കി ഫയൽ എടുക്കാൻ പോയി.. അതാണെങ്കിലോ നല്ല ഉയരത്തിൽ ഉള്ളതാ.. അവിടെ ആണേൽ എടുത്തിട്ട് കേറാൻ പാകത്തിൽ ഒരു കസേര അങ്ങനെ ഒന്നും തന്നെ ഇല്ല.. നിസ്സഹായതയോടെ കേശൂനെ നോക്കിയപ്പോ വേറെ എങ്ങോട്ടോ നോക്കി ഇരിക്കെയാ.. മനഃപൂർവം ചെയ്യുന്നതാണോ എന്ന് സംശയം ഉണ്ടായിരുന്നു ദൃഷ്ടിക്ക്..ഇടയ്ക്കിടെ തന്നെ നോക്കി പുച്ഛിക്കുന്ന കേശൂനെ കണ്ട് മനസിൽ അവനെ തെറി വിളിച്ചു.. മുഖഭാവത്തിൽ നിന്ന് തന്നെ കേശുവിന് മനസിലായി അവൾ തന്നെ നല്ലവണം സ്മരിക്കുന്നുണ്ടെന്ന്.. ഇടയ്ക്കിടെ അവളെ നോക്കി കൊണ്ടിരുന്നു..

നോക്കുമ്പോഴൊക്കെ താൻ പോലും അറിയാതെ മുഖത്തു പുഞ്ചിരി വരുന്നുണ്ട്.. കഷ്ടപ്പെട്ട് അത് പുച്ഛമായിട്ട് മാറ്റാൻ അവൻ ശ്രെമിച്ചു.. കുറച്ചു നേരം ദൃഷ്ടി എന്ത് ചെയ്യും എന്ന് ആലോചിച് നിന്നു.. "സാർ.. ഇതെങ്ങനെയാ എടുക്ക.." "ഇതൊന്നും അറിയാതെ ആണോ വന്നിരിക്കുന്നെ.." യോകേഷിന്റെ അലറൽ അവളെ നന്നേ ചൊടിപ്പിച്ചു.. "പിന്നേ ഇവിടെ വരുന്ന എല്ലാരും ഇതൊക്കെ അല്ലെ പഠിച്ചിട്ട് വരുന്നേ.." അവനെ നോക്കി ദേഷ്യത്തിൽ പിറുപിറുത് അവൾ വീണ്ടും നിന്നു.. പെട്ടന്ന് ബാഗിൽ നിന്ന് എന്തോ എടുക്കുന്ന കണ്ട് കേശു അങ്ങോട്ട് ശ്രെധിച്ചു.. സെൽഫി സ്റ്റിക്ക് എടുത്ത് അവനെ നോക്കി ഒന്ന് കൊട്ടി ചിരിച്ചു വളരെ കഷ്ടപ്പെട്ടിട്ട് ആണെങ്കിലും അതൊക്കെ താഴെ ഇട്ടു.. യോകേഷിന്റെ നോട്ടത്തിന് ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തിൽ അവളുടെ ജോലി തുടർന്ന്.. ____________🥀

"ഹോ ഇതെന്താ കുത്തബ്മിനാറോ.." തന്റെ ടേബിളിൽ മല പോലെ ഇരിക്കുന്ന ഫയൽ നോക്കി നച്ചു ഒന്ന് ഏങ്ങി.. "നാശം.. ബോസ്സിന്റെ അവിടെ വെറുതെ വായ്നോക്കി നടന്ന മതിയായിരുന്നു..ഇവിടെ ഇപ്പോ എന്തൊക്കെ ചെയ്യണം.. ഇതെന്താ ആരെയും കാണാൻ ഇല്ലല്ലോ.. ഇനിയിപ്പോ ഇവിടെ എല്ലാ സ്റ്റാഫിനെയും പിരിച്ചു വിട്ട് ഗേൾസ്നെ ആകോ.. പടച്ചോനെ അങ്ങനെ ഒന്നും ചെയ്യല്ലേ.. ഞാൻ ജീവിച്ചു പൊക്കോട്ടെ.." സ്വയമേ ഓരോന്ന് പറഞ്ഞു നച്ചു ഫയൽ ഒക്കെ നോക്കാൻ തുടങ്ങി.. ദൃഷ്ടി പോയിട്ട് ഒരു വിവരവും ഇല്ലല്ലോ എന്നോർത്തു പുറത്തിങ്ങാൻ ക്യാബിൻ ഡോർ തുറന്നതും പുറത്തൂന്ന് ആരോ ഇങ്ങോട്ട് വന്നതും ഒരുമിച്ച് ആയിരുന്നു.. ബാലൻസ് തെറ്റി കാലു സ്ലിപ് ആയെങ്കിലും കഷ്ടിച്ച് പിടിച്ചു നിന്നു.. മുന്നിൽ നിക്കുന്നത് ഏതോ ചെക്കന് ആണെന്ന് കണ്ടതും വീണാലും അവൻ തന്നെ പിടിക്കും എന്നാ പ്രതീക്ഷയിൽ ബാലൻസ് ചെയ്തു പിടിച്ച കയ്യ് വിട്ടു..

അരയിലൂടെ കയ്യിട്ട് അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു റൊമാന്റിക് ഫീൽ പ്രതീക്ഷിച്ച നച്ചു നല്ല അന്തസായി തറയിൽ ലാൻഡ് ആയി.. പെട്ടന്ന് ഒരു പൊട്ടിച്ചിരി കേട്ടിട്ട് മുന്നിലേക്ക് നോക്കിയ നച്ചുന്റെ കണ്ണുകൾ വിടർന്നു.. സ്വപ്നമാണോ സത്യമാണോ എന്നറിയാൻ അവളൊന്നും പിച്ചി നോക്കി.. വേദനിക്കുന്നുണ്ട് സത്യം തന്നെയാ.. ഇയാളും ഇവിടെ ആണോ.. ഐവ 😍..ഇഷാന് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. ഒരുവിധം ചിരി അടക്കി അവൾക് നേരെ കയ്യ് കൊടുത്തു.. നച്ചു കയ്യ് പിടിച്ചു എണീറ്റു.. ഷാനു നോക്കുമ്പോ കാലു കൊണ്ട് തറയിൽ കളം വരക്കുന്നുണ്ട്.. ഇല്ലാത്ത നാണം ഒകെ മുഖത്തു വരുത്തീട്ടും വായും പൊളിച്ചു തന്നെ നോക്കുന്ന അവന് നച്ചു ഒന്ന് sight അടിച്ചു കൊടുത്തു.. "ഇക്കയും ഇവിടെയാണോ..."

നച്ചു ചോദിച്ചതും ഷാനു അവിടെ ചുറ്റും നോക്കി.. അവര് രണ്ടും അല്ലാതെ വേറെ ആരും അവിടെ ഇല്ല.. സംശയത്തോടെ വീണ്ടും നോക്കി.. അപ്പോഴും അവൾക് ആഹ് ഭാവം തന്നെയാ.. "ഡീീ.." "ഓ എന്റെ ചെവി.. പതുക്കെ വിളിച്ചാലും മതി.. എനിക്ക് കേൾക്കാം ഇക്ക.." "ഇതെന്തോന്ന് ജീവി.. 🙄 ഷാനു ചിന്തിക്കാതെ ഇരുന്നില്ല.." "പറയ് ഇക്ക.. ഇക്കയും ഇവിടെ ആണോ.." "ആദ്യം നിന്റെ ഇക്ക എന്നുള്ള വിളി നിർത്തികെ.. കേൾക്കുമ്പോ തന്നെ ദേഷ്യം വര..അല്ല നീ എന്താ ഇവിടെ.." "അപ്പോ എന്നേ ഓർമ ഉണ്ടല്ലേ🙈..ഞാനാ ഇവിടുത്തെ പുതിയ അക്കൗണ്ടന്റ്.." "എപ്പോ മുതൽ.." "ഇന്ന് രാവിലെ 10.15 മുതൽ.." 'കേശു ഇനി ഇവളെ കൊല്ലോ.. അവൻ അറിഞ്ഞൽ തീർന്നു.. പ്രഭാകർ സാർ അപ്പോയിന്റ് ചെയ്തേ ആവും.. അങ്ങനെ ആണേലും അവൻ അറിയേണ്ടത് ആണല്ലോ.. എന്നിട്ട് ഒന്നും പറഞ്ഞില്ലേ..' അവന്റെ ആലോചന കണ്ട് നച്ചു അവരുടെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു..

ഷാനുന്റെ സ്ഥാനത്തു ദൃഷ്ടിയെ അപ്പോയിന്റ് ചെയ്‌തെന്നുള്ളത് ഷാനുനെ ഞെട്ടിച്ചു.. എന്നാലും ഇതെങ്ങനെ.. "ദൃഷ്ടിയെ ഇക്കാക്ക് അറിയും.." നച്ചു പറഞ്ഞതും ഷാനു ഒരു സംശയത്തോടെ അവളെ നോക്കി.. "നമ്മൾ ആദ്യമായി കണ്ടപ്പോ എന്റെ കൂടെ ഉണ്ടായിരുന്ന അവള്.. മറ്റേ.. ഇക്കാടെ ഒരു രാക്ഷസൻ ഫ്രണ്ട് ഉണ്ടായിരുന്നില്ലേ അയാളെ അടിച്ചത് അവള.." "എൻ.. എന്താ.. അന്ന് അവനെ അടിച്ച അവളാണോ ദൃഷ്ടി.. കേശൂന്റെ PA.." "അതെ.." "😬അന്ന് അവള് അടിച്ചവൻ തന്നെയാ ഇവിടുത്തെ എംഡി യോകേഷ്..അവന്റെ PA ആയിട്ടാ അവൾക്കിപ്പോ.." "ഓ അതായിരുന്നോ...ഏഹ് 😳... പടച്ചോനെ എന്റെ ദൃഷ്ടി.." ആദ്യം ഒരു ഒഴുക്കൽ മട്ടിലും പിന്നെ കണ്ണ് തള്ളിയും പറഞ്ഞു ക്യാബിൻ തുറന്നു നാച്ചുവും ഷാനുവും കേശൂന്റെ അവിടൊട്ട് ഓടി....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story