ഹൃദയതാളം: ഭാഗം 8

hridaya thalam sana

എഴുത്തുകാരി: സന

ക്യാബിൻ തുറന്നു നാച്ചുവും ഷാനുവും കേശൂന്റെ അവിടൊട്ട് ഓടി.. __________🥀 "പോയി കോഫി കൊണ്ട് വാ.." Sort ചെയ്താൽ മാത്രം പോരാ തിരിച്ചെടുത്തു അടുക്കണം എന്ന് പറഞ്ഞു ദൃഷ്ടിയെകൊണ്ട് തന്നെ ഫയൽ അത്രേം അടുക്കിപ്പിച്ചു.. അതുപോല അവിടെ ഇരിക്കുന്ന കുറെ ഫൈലും അടുക്കിപ്പിച്ചു...നാല് തെറി വിളിക്കണം എന്ന് തോന്നിയെങ്കിലും ക്ഷമ അല്പം കൂടുതൽ ഉണ്ടായത് കൊണ്ട് അവളത് സഹിച്ചു.. നടു ഒന്ന് നിവർതിയതും കേശുവിന്റെ അടുത്ത ആവശ്യം കെട്ട് ദൃഷ്ടി പല്ല് ഞെരിച്ചു.. "ഓക്കേ.." ഒഴുക്കൾ മട്ടിൽ അതും പറഞ്ഞു കോഫി കൊണ്ട് വന്നു.. "ഇതെന്താ.." "കോഫി.." "കോഫി ഞാൻ കുടിക്കില്ല... പോയി ബ്ലാക്ക് ടീ കൊണ്ട് വാ..." 'ഇതാദ്യവേ പറഞ്ഞാൽ എന്താ വായിലുള്ള മുത്ത് കൊഴിയോ..' അവൾ പിറുപിറുത്തു.. ഒരുപാട് നടന്നിട്ട ഇതെങ്കിലും കൊണ്ട് വന്നത്..

ഇനിയും അത്രയും തിരിച്ചു നടക്കണമല്ലോ എന്നോർത് അവൾക് ദേഷ്യം വന്നു.. മറുതൊന്നും പറയാതെ തറയിൽ ആഞ്ഞു ചവിട്ടി പുറത്തിറങ്ങി..അവളുടെ ദേഷ്യം വരുമ്പോ ചുമക്കുന്ന മൂക്കും കൂർക്കുന്ന ചുണ്ടും..ഇടയ്ക്കിടെ അവൻ കാണാതെ പിറു പിറുക്കുന്നതും ഒക്കെ അവൻ നല്ലത് പോലെ ആസ്വദിക്കുന്നുണ്ടായിരുന്നു.. പുറത്തിറങ്ങിയ ദൃഷ്ടി കണ്ടത് കേബിനിന്റ സൈഡിൽ നിന്ന് ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് ഒളിഞ്ഞു നോക്കുന്ന നാച്ചുനെയും കൂടെ ഒരു പയ്യനെയും ആണ്.. ഇതിനിടെ ഇവൾ ആളെ സെറ്റ് ചെയ്തോ എന്ന് കരുതി അവരുടെ അടുത്തേക്ക് പോയി.. "നീയെന്താ ഇവിടെ.." ദൃഷ്ടിയുടെ സൗണ്ട് കേട്ട ഉടൻ രണ്ടും ഞെട്ടി.. നച്ചു വേഗം വന്ന് അവളെ കെട്ടി പിടിച്ചു.. "മുത്തേ നിനക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ.. ഒടിവോ ചതവോ അങ്ങനെ എന്തേലും ഉണ്ടോ.." കയ്യിലും അവളുടെ ദേഹത്തു മുഴുവനും തിരിച്ചും മറിച്ചും ചോദിക്കുന്നവാണ് നച്ചു.. "നിനക്ക് എന്താ പെണ്ണെ.. വട്ടായോ.."

"അതിയാൾക് ഇപ്പോഴാണോ മനസിലായെ.. ചെറുതൊന്നും അല്ല കുറച്ചു കൂടിയതാ.. ഇപ്പോ കൊണ്ട് പോയ നടത്തി കൊണ്ടോവം.." ഇഷാനും കൂടെ ദൃഷ്ടിയെ പിന്തുണച്ചതും നച്ചൂന് ദേഷ്യം വന്നു.. "ഡോ ഇക്കാന്ന് വിളിച്ച നാവു കൊണ്ട് എന്നേ വേറെ ഒന്നും വിളിപ്പിക്കരുത്.." "അയിന്.." "അയിനല്ല.. കോയിന്.." "നീ പോടീ.. അല്ല താൻ ദൃഷ്ടി അല്ലെ.. ഞാൻ ഇഷാൻ മുബാറക്.. താൻ ഷാനുന്ന് വിളിച്ചോ..കേശുന്റെ.. I mean യോകേഷിന്റെ ഫ്രണ്ടാ.." നാച്ചുനെ വഴക്ക് പറഞ്ഞു ഷാനു ദൃഷ്ടിയെ പരിചയപെട്ടു..നോൺസ്റ്റോപ്പ് ആയിട്ട് സംസാരിക്കുന്ന അവനെ അവളാപ്പോഴാ ഒന്ന് നല്ലതുപോലെ ശ്രെദ്ധിച്ചത്.. അധികം വെളുത്ത പ്രകൃതം അല്ലെങ്കിലും ഐശ്വര്യം തുളുമ്പുന്ന മുഖം ആണ്.. കുറ്റി താടിയും അല്പം മീശയും മാത്രം കൂട്ട് പിരികവും..എപ്പോഴും ചിരിച്ച മുഖം അവനിൽ കൂടുതൽ ഭംഗി ഏകുന്നുണ്ട്..എന്നിരുന്നാലും യോകേഷിന്റെ അത്രയും ഭംഗി പോരാ എന്ന് വെറുതെ എങ്കിലും അവൾ ചിന്തിക്കാതെ ഇരുന്നില്ല😌

പെട്ടന്ന് തന്നെ അവർ കൂട്ട് ആയി.. ഇത്രനേരമായിട്ടും തന്നോട് ഒന്ന് മിണ്ടുകയോ നോക്കുകയോ ചെയ്യാത്ത ഷാനുനോട് നച്ചൂന് ദേഷ്യം വരുന്നുണ്ടായിരുന്നു... "അയ്യോ.. ഞാൻ പോവാട്ടോ.. ചേട്ടന്റെ ഫ്രണ്ടിന്റെ ബ്ലാക്ക് ടീ എടുക്കാൻ പറഞ്ഞു വിട്ടതാ.." "അതിന് അവൻ ബ്ലാക്ക് ടീ കുടിക്കില്ലല്ലോ.." ഷാനുനോട് പറഞ്ഞു ഓടാൻ നിന്ന ദൃഷ്ടി പെട്ടന്ന് അവൻ അത് പറഞ്ഞപ്പോ സ്റ്റോപ്പ്‌ ആയി.. "കുടിക്കില്ലേ.." "ഇല്ല.. അവൻ കോഫി മാത്രേ കുടിക്കു.." 'ഓഹോ അപ്പോ എനിക്ക് മനഃപൂർവം പണി തന്നതാ അല്ലെ.. കാണിച് തരാം'..മനസിൽ അതും മൊഴിഞ്ഞു അവന് നേരെ തിരിഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.. "ചേട്ടായി താങ്ക്യൂ.." അത്രയും പറഞ്ഞു അവൾ ബ്ലാക്ക് ടീ എടുക്കാൻ ഓടി.. മോനെ യോകെഷേ നിനക്കിതിനൊരു പണി ഞാൻ തന്നിരിക്കും..അവളതോക്കെ മനസിൽ കണക്കുകൂട്ടി അവനുള്ള ടീ കപ്പിലേക്ക് പകർന്നു.. __________🥀 "ഏട്ടൻ ചെയ്തത് ശെരിയായില്ല.."

പ്രഭാകറിനോട് അംബിക പറഞ്ഞപ്പോ അയാളൊന്ന് കൂടി ചെയറിൽ ചാരി ഇരുന്നു.. "പിന്നെ എന്ത് വേണം.. ജീവിതകാലം മുഴുവൻ അവന്റെ സ്വഭാവത്തിന് മാറ്റം വേണ്ടന്നാണോ.." "അവന്റെ സ്വഭാവം മോശം ആയെന്ന് കരുതി ആ കുട്ടി എന്ത് ചെയ്‌തെന്ന.. അവന് പെൺകുട്ട്യോളെ കാണുന്നത് തന്നെ ഇഷ്ടല്ല എന്നിട്ട അവന്റെ pa ആയിട്ട്.. വേണ്ടീരുന്നില്ല.." "ഞാൻ ആണോ അവനോട് അവളെ അപ്പോയിന്റ് ചെയ്യാൻ പറഞ്ഞത്.. അവനായിട്ട് എടുത്ത തീരുമാനം അല്ലെ.. അവനാ വീഡിയോ കണ്ട് ഒന്ന് inspire ആവട്ടെ എന്ന് മാത്രേ കരുതിയുള്ളു.. ഇതിപ്പോ.." "ദേവി എനിക്കാകെ ഓർത്തിട്ട് പേടിയാവ.. അവന്നാ കുഞ്ഞിനെ വഴക്ക് പറയാതെ ഇരുന്ന മതി"..അവരുടെ വക്കിൽ വല്ലാത്തൊരു ആദി പ്രകടമായിരുന്നു.. "പക്ഷെ എനിക്ക് തോന്നുന്നത് അവനാ കൊച്ചിനെ ശെരിക്കും ഇഷ്ടായെന്ന..നമ്മുക്ക് ചിലവില്ലാതെ അവളെയും കൊണ്ട് വരുന്ന ലക്ഷണം ഉണ്ട്.." അംബിക ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് അർത്ഥം മനസിലായതുപോലെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "അത് ശെരിയാ നിങ്ങടെ അല്ലെ മോൻ.."

അതും പറഞ്ഞോണ് ചിരിച്ചു പോയി.. അവരുടെ പ്രണയം പൂവണിഞ്ഞ നിമിഷങ്ങൾ അയാളുടെ ഓർമയിൽ ഓടി നടന്നു.. ഓർമ്മകൾ അയാളിൽ ചെറു പുഞ്ചിരി സമ്മനിച്ചു.. എങ്കിലും മകന്റെ ഭാവി ഓർത്തുള്ള ഉത്കണ്ടയും അയാളിൽ നിറഞ്ഞു... __________🥀 "കേശു..എന്താ നിന്റെ ഉദ്ദേശം.." "എന്ത്.." ഓഫീസിൽ നിന്ന് ഇറങ്ങുമ്പോ എന്നെത്തേക്കാളും കേശു സന്തോഷത്തിൽ ആയിരുന്നു.. ഇശാന്റെ ചോദ്യത്തിൽ കേശു ഒന്നും അറിഞ്ഞിട്ടില്ലാതെ പോലെ മറുപടി കൊടുത്തു.. "നീ കൂടുതൽ അഭിനയിക്കാൻ നിക്കണ്ട.. രണ്ടു ദിവസമായി എന്തൊക്കെയോ നീ എന്നിൽ നിന്ന് മറക്കുന്നുണ്ട്.." "അതൊക്കെ നിനക്ക് തോന്നുന്നത.." "ഓ അങ്ങനെ ആണോ.. അപ്പോ ഇന്ന് നിന്റെ കേബിനിൽ കണ്ടതോ അതും എനിക് തോന്നിയത് ആണോ.."

ഷാനുന്റെ ചോദ്യം കെട്ട് കേശുവിൽ ഒരു കുളിരു അനുഭവപ്പെട്ടു.. അതെന്ത് കൊണ്ടാണെന്നു അവൻ മനസിലായില്ല.. മനഃപൂർവം അല്ലെങ്കിലും തന്റെ മേലെ ചായ തട്ടിമറിച് ഇട്ടിട്ട് ദേഷ്യപ്പെടുന്നതിന് മുന്നേ തന്നോട് ചേർന്ന് നിന്ന് തുടച്ചു തന്നവളെ പ്രവർത്തിയിൽ അവൻ കുടുങ്ങി പോയിരുന്നു.. അവളടുത് വരുമ്പോ,തന്റെ അടുത്ത് നിന്നപ്പോ ഇതുവരെ ഒന്നിനോടും.. ആരോടും തോന്നാത്ത ഒന്ന്..ഹൃദയം അടിവേഗത്തിൽ ഇടിച്ചു കൊണ്ടിരുന്നു..വിടർന്ന കണ്ണ്പീലികൾ.. തുടുത്ത കവിളുകൾ.. എപ്പോഴും പുഞ്ചിരി മായാത്ത അധരം.. കെട്ടിവെച്ചിരിക്കുന്ന മുടിയിൽ അനവൃദ്ധമായി മുന്നിൽ വീണു കിടപ്പുണ്ട്.. അവന്റെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി മോട്ടിട്ടു..ആ നിമിഷം അവനിൽ നിന്ന് അവളോടുള്ള എല്ലാ ദേഷ്യവും ഇല്ലാതായതുപോലെ❤..

യന്ത്രികമായി കയ്യ് അവളിലേക്ക് ചലിച്ചതും ഷാനു ഡോർ തുറന്നതും ഒരുമിച്ച് ആയിരുന്നു.. അത്രേം നേരം താൻ അവളെ നോക്കുവായിരുന്നു എന്നത് കേശുവിൽ ദേഷ്യം ഉണ്ടാക്കി.. 'തന്റെ വികാരം മറക്കാനുള്ള ഒരു മാർഗം🥀' "ഇതാ ഞാൻ പറഞ്ഞത്..ഇപ്പോ നിന്റെ മുഖത്തു വിരിഞ്ഞ ഈ പുഞ്ചിരി എന്തിന് വേണ്ടിയാ..ഇന്നേവരെ നീ ഇത്രേം weird ആയിട്ട് ബീഹെവ് ചെയ്തു കണ്ടിട്ടില്ല..സത്യം പറയ് കേശു നിനക്ക് ദൃഷ്ടിയെ ഇഷ്ടാണോ..അതുകൊണ്ടാണോ അവളെ അപ്പോയിന്റ് ചെയ്തത്..അതോ നിന്റെ മനസിൽ എന്തെങ്കിലും.." ഷാനുന്റെ മനസിൽ തോന്നിയ സംശയം അവന് ചോദിച്ചു..വ്യക്തമായൊരു മറുപടി അപ്പോഴും അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല....... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story