ഹൃദയതാളം: ഭാഗം 9

hridaya thalam sana

എഴുത്തുകാരി: സന

ഷാനുന്റെ മനസിൽ തോന്നിയ സംശയം അവന് ചോദിച്ചു..വ്യക്തമായൊരു മറുപടി അപ്പോഴും അവന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല..അത് ഷാനുവിൽ കൂടുതൽ സംശയം തോന്നിപ്പിച്ചു.. "Do you Love her??" അത് കേട്ടതും കേശുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ശെരിക്കും ഷാനുനെ ഞെട്ടിച്ചു.. _________🥀 "ദേവ..മോൻ ഒന്നും പറഞ്ഞില്ല.." Issac (ജൂലിടെ പപ്പാ) പ്രതീക്ഷയോടെ ദേവിന്റെ മുഖത്തു നോക്കി..ദേവ് ജൂലിയെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ അവളിൽ ഉണ്ടാകുന്ന മാറ്റം ഐസക്കിനെ കൂടുതൽ വിഷമിപ്പിച്ചു.. ആഹാരം ഉപേക്ഷിച്ചു സംസാരം ഇല്ലാതായി.. ഇങ്ങനെ തന്നെ തുടർന്നാൽ ഒരുപക്ഷെ അവളുടെ ജീവൻ തന്നെ ആപത്തിലാകും എന്ന് ഡോക്ടർമാർ വിധി എഴുതി..അവളുടെ മമ്മ ഈ ലോകം വിട്ട് പോയെ പിന്നെ ജൂലി മാത്രമായിരുന്നു അയാളുടെ ലോകം.. ചെറുപ്പത്തിലേ മമ്മ നഷ്ടപെട്ട ജൂലി അധികം ആരോടും കൂട്ടവാത്ത പ്രകൃതം ആയിരുന്നു..

പക്ഷെ ദേവിനെ കൂട്ടുകാരനായി കിട്ടിയതോടെ അവളിൽ പല മാറ്റങ്ങളും സംഭവിച്ചു..അവളുടെ സന്തോഷത്തിൻ വേണ്ടി ദേവിന്റെ അച്ഛനുമായി ബസ്സിനെസ്സിൽ പാർട്ണർ ആയും ഫ്രണ്ട് ആയും പിന്നീട് അയാൾ കൂടി.. മകളുടെ സന്തോഷം അതിന് വേണ്ടി മാത്രമായിരുന്നു.. ജൂലിക്ക് ദേവിനോടുള്ള സമീപനം മനസിലാക്കിയ ഐസക് അവരുടെ ബന്ധം വിവാഹത്തിലേക്ക് കൊണ്ടവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷെ അതിനിടെ ദേവിന്റെ പാതിയായി ദൃഷ്ടിയെ മാധവ് തിരഞ്ഞെടുത്തിരുന്നു.. പഠനവുമായി ബന്ധപ്പെട്ട് ജൂലി വിദേശത്തു ആയിരുന്നു ആ സമയം.. ആദ്യം വിഷമിച്ചെങ്കിലും പിന്നീട് ശാന്തമാകുന്ന അവളെ കണ്ട് ഐസക് ആശ്വസിച്ചു.. അതൊരു തുടക്കാമായിരുന്നു എന്ന് അറിയാതെ.. ദൃഷ്ടിയും ദേവും പിരിഞ്ഞതിൽ പിന്നെ പലയാവർത്തി ഐസക്കിനോട് ഈ കാര്യം അവതരിപ്പിക്കാൻ ജൂലി പറഞ്ഞെങ്കിലും അയാൾ അതിന് തയ്യാറായില്ല..

ഇപ്പോ ദേവിന്റെ അവഗണയും കൂടി ആയപ്പോ അവളെ തനിക് നഷ്ടപ്പെടുമോ എന്നാ ഭയം അയാളിൽ നിറഞ്ഞു.. "ഇപ്പോഴേ അവൾ ആകെ വീക്ക്‌ അല്ലെ..ജൂലി ഒന്ന് ഓക്കേ ആയിട്ട് വീണ്ടും കമ്പനിയിൽ വന്നോട്ടെ.." "മോനെ.. അവൾക് കമ്പനിയിൽ വരുന്നതല്ല നിന്റെ PA ആയിട്ട്..." ഐസക് ഒരു മടിയോടെ പറഞ്ഞു.. അവളുടെ വാശിക്ക് കൂട്ട് നിക്കുന്നത് അയാൾക് ഒട്ടും തന്നെ ഇഷ്ടം ഉണ്ടായിരുന്നില്ല.. ദേവിന് നന്നേ ദേഷ്യം വരുന്നുണ്ടായിരുന്നു.. ജൂലിയുടെ പ്ലാനിങ് ആണ് ഇതൊക്കെ എന്ന് അവൻ മനസിലാക്കി.. എങ്കിലും അച്ഛനെ പോലെ കണ്ടൊരാളുടെ വാക്കിനെ ധിക്കരിക്കാൻ വയ്യാത്തത് കൊണ്ട് ഇഷ്ടമല്ലാഞ്ഞിട്ടും കൂടി അവന് സമ്മധം മൂളി.. അനിഷ്ടത്തോടെ മുഖം തിരിച്ചു പോകുന്ന ദേവിനെ ജൂലി ഒരു പുച്ഛത്തോടെ നോക്കി.. 'ഏത് വിധേന എങ്കിലും ഞാൻ എന്റെ ലക്ഷ്യം നേടും എന്ന് നീ വീണ്ടും വീണ്ടും മറക്കുന്നു ദേവ്..നിന്റെ പ്രാണനെ നിന്നിൽ നിന്ന് അകറ്റിയ എനിക്ക് ഇതൊക്കെ വെറും നിസാരം..'

ഒന്നുകൂടി ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു ദേവ് പോയ വഴിയേ നോക്കി ജൂലി നിശ്വസിച്ചു... __________🥀 "ഹരി.." "മനസിലായി സാർ.. ജൂലി മാഡത്തിനെ വീണ്ടും സാറിന്റെ അസിസ്റ്റന്റ് ആക്കി അല്ലെ.." "യാ.. അങ്ങനെ വേണ്ടി വന്നു..എന്ന് കരുതി എല്ലാ കാര്യങ്ങളും ജൂലിയെ ഏൽപ്പിക്കാൻ താല്പര്യം ഇല്ല.. സോ തനിക് തന്നെ ആയിരിക്കും എല്ലാ റെസ്പോൺസിബിലിറ്റിയും.." "ഓക്കേ സാർ.." വെറുമൊരു ജോലിക്കാരനിൽ നിന്ന് ഉപരി ഒരു വലിയ സ്ഥാനം ദേവ് ഹരിക്ക് നൽകിയിരുന്നു..അതുകൊണ്ട് തന്നെ ദേവ് കൊടുക്കുന്ന ഓരോ ജോലിയും ഇഷ്ടത്തോടെയാണ് ഹരി ചെയ്തിരുന്നത്.. "ആ പിന്നെ ഹരി..Sky ഗ്രൂപ്സും ആയുള്ള മീറ്റിംഗിന്റെ കാര്യം അവരെ അറിയിച്ചോ.." എന്തോ ഓർത്തെടുത്ത പോലെ ദേവ് ഹരിയോട് ചോദിച്ചു.. ഇപ്പോഴായിട്ട് ഒന്ന് കഴിഞ്ഞതല്ലേ ഉള്ളു ഇനിയും മീറ്റിംഗിന്റെ ആവശ്യം ഉണ്ടോ എന്ന് ചോദിക്കണം എന്ന് തോന്നിയെങ്കിലും ഹരി അതിന് മുതിർന്നില്ല.. "നോ സാർ.."

"Arrange our meeting schedule and inform them.." "ഓക്കേ സാർ.." ഹരി അവന്റെ ജോലി ചെയ്യുമ്പോ ദേവിന്റെ ചിന്ത ഇവിടെ ഒന്നും ആയിരുന്നില്ല.. ജൂലി തനിക്കെതിരെ കളിച്ചതാണോ എന്ന് ചിന്ത വന്നെങ്കിലും അത് വിശ്വസിക്കാൻ അവനെ കൊണ്ട് ആയില്ല.. 'സത്യം മനസിലാക്കാതെ ദൃഷ്ടിയെ സംശയിച്ച അതെ ദേവിന് എല്ലാം മനസിലാക്കിയിട്ടും ജൂലിയെ സംശയിക്കാൻ തോന്നുന്നില്ല.. ഒരുപക്ഷെ എല്ലാം തികഞ്ഞ ദേവിന് മനുഷ്യന്മാരെ മനസിലാക്കുന്നതിൽ തെറ്റ് പറ്റിട്ടുണ്ടാവും🥀' "സാർ.. മെയിൽ അയച്ചിട്ടുണ്ട്..ബട്ട്.. അന്ന് മീറ്റിംഗിൽ പങ്കെടുത്ത മാഡം ആവില്ല പുതിയൊരാൾ ആവും.." "Whatt..." ഹരി പറഞ്ഞതും ദേവ് ഒരലർച്ച ആയിരുന്നു.. ദൃഷ്ടിയെ കാണാം എന്നാ പ്രതീക്ഷ നഷ്ടപ്പെടുമോ എന്നാ പേടി കൊണ്ടാവണം.. "യെസ് സാർ.. ദൃഷ്ടി മാഡം മൂന്നു ദിവസം മുന്നേ കമ്പനി ചേഞ്ച്‌ ആയി.. ഇപ്പോ മാഡം Sky ഗ്രൂപ്സിന്റെ തന്നെ മറ്റൊരു ബ്രാഞ്ചിൽ ആണ്..പ്രഭാകർ സാറിന്റെ മകന്റെ കമ്പനിയിൽ.

." ഇതൊക്കെ കേൾക്കെ ദേവിന് എന്ത് ചെയ്യണം എന്ന് അറിയുന്നുണ്ടായിരുന്നില്ല.. വെറും ബിസ്സിനെസ്സ് മാത്രമായിരുന്നില്ല ദേവിനെയും കേശുവിനെയും ബന്ധിപ്പിക്കുന്ന ഘടകം.. ചെറുപ്പം മുതൽക്കേ മത്സരബുദ്ധി മാത്രമായിരുന്നു രണ്ടുപേർക്കുമിടയിൽ.. ആളുകളോട് പെരുമാറുന്നതിലും മറ്റുമെല്ലാം ദേവ് എപ്പോഴും മുന്നിൽ ആയിരിക്കും.. എന്നാലും ബുദ്ധിയിലും പഠനത്തിലും കേശുവിനെ വെല്ലാൻ ഇന്നുവരെ ദേവിന് സാധിച്ചിട്ടില്ല.. പക്വത വരുന്നതിനനുസരിച് തമ്മിലുള്ള മത്സരം അവസാനിച്ചെങ്കിലും രണ്ടുപേർക്കും മനസ് കൊണ്ട് അടുപ്പം ഇല്ലായിരുന്നു.. "എത്രയും വേഗം യോകേഷിന്റെ കമ്പനിയിൽ മീറ്റിംഗിന് വരണം എന്നാവശ്യപ്പെട്ട് മെയിൽ അയക്ക്.." "ബട്ട്‌ സാർ.." "Do What I said.." ദൃഷ്ടിയുടെ പ്രെസെൻസിൽ ദേവിന് ഉണ്ടാകുന്ന മാറ്റം ഹരി അന്നും ശ്രെദ്ധിച്ചിരുന്നു..ദേവിന്റെ മനസിൽ ആകെ ഒരു നെഗറ്റീവ് എനർജി വന്നു നിറയുന്ന പോലെ തോന്നി..

'ആ തെമ്മാടി എന്തിനാവും ദേവൂനെ അവിടെ അപ്പോയിന്റ് ചെയ്തത്.. ഇന്നേവരെ ഒരു ഗേൾ സ്റ്റാഫ് പോലും ഇല്ലാതിരുന്ന കമ്പനിയിൽ ആദ്യമായിട്ടാ ദൃഷ്ടി.. അവൻ അവളോടെന്തെങ്കിലും...' 'ഏയ് എന്താ ദേവ് ഇത്.. അവന് പെണ്ണുങ്ങളെ ഇഷ്ടമില്ലാത്തത് അല്ലെ.. അതൊന്നും ആയിരിക്കില്ല..' രണ്ടു രീതിയിൽ ചിന്തിക്കുന്ന തന്റെ മനസിനെ ദേവ് പഴിച്ചു..എത്രയും വേഗം അവിടുന്ന് റിപ്ലൈ മെയിൽ വരണേ എന്ന് മനസറിഞ്ഞു പ്രാർത്ഥിച്ചു.. _________🥀 "സാർ ഫയൽ.." ലാപ്പിൽ കാര്യമായ തിരച്ചിലിനെ തടസം വരുത്തി ദൃഷ്ടി തന്റെ കയ്യിലുള്ള ഫയൽ കേശുവിന് നേരെ നീട്ടി..അവളെയും അവളുടെ കയ്യിലുള്ള ഫൈലിലേക്കും നോക്കി കേശു ഒന്ന് പുരികം ഉയർത്തി.. "നോക്കുന്ന നോട്ടം കണ്ടില്ലേ ചെകുത്താൻ.." മെല്ലെ പിറുപിറുത്താണെങ്കിലും കേശു അത് കേട്ടിരുന്നു..ദേഷ്യത്തോടെ അവളെ നോക്കി എഴുനേൽക്കാൻ നേരം പെട്ടനാണ് ഹരി അയച്ച മെയിൽ കാണുന്നത്..

അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..പെട്ടന്ന് തന്നെ അവനിൽ പുച്ഛം നിറഞ്ഞു.. താല്പര്യം ഇല്ലാത്ത മട്ടിൽ അത് മാറ്റി.. 'ഇയാളെന്താ അന്യനാണോ.. ആദ്യം ദേഷ്യം.. പിന്നെ ചിരി ഇപ്പോ ദേ പുച്ഛം..' ദൃഷ്ടി അവന്റെ ഓരോ ഭാവവും കണ്ണാൽ ഒപ്പിയെടുത് ചിന്തിച്ചു.. അവന്റെ നോട്ടം തന്നിൽ ആണെന്ന് മാസിലാക്കി അവൾ വേഗം തന്നെ കൊണ്ട് വന്ന ഫയൽ അവന് നീട്ടി.. "ആ കോബോർഡിൽ ഉള്ള ഫയൽ ചെക്ക് ചെയ്തു വക്ക്.." തീരുമ്പോ തീരുമ്പോ പണി കൊടുത്തു കൊണ്ടേ ഇരിപ്പാണ് ഇപ്പോ കേശൂന്റെ മെയിൻ ഹോബി.. "അതൊക്കെ എപ്പോഴേ ചെയ്തു.." ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ എന്ന് പറയും പോലെ ദൃഷ്ടി അത് നേരത്തെ ചെയ്തു തീർത്തിരുന്നു..മിഴിച്ചു നോക്കുന്ന കേശൂന് അവളുടെ മുത്തു പോലുള്ള പല്ല് വച് ചിരിച്ചു കാട്ടി.. 😁 അതവനിലും പുഞ്ചിരി പരത്തി..മുഖത്തു നിന്നും പാടെ അത് മാറ്റുന്നതിന് മുന്നേ ദൃഷ്ടി അത് കാണുകയും ചെയ്തു..ദൃഷ്ടിയുടെ കണ്ണുകൾ എന്തിനോ വേണ്ടി വിടർന്നു ..... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story