ഹൃദയം കൊണ്ട്: ഭാഗം 20

ഹൃദയം കൊണ്ട്: ഭാഗം 20

രചന: സുറുമി ഷാജി

"ഹെലോ മോളെ ..നിനക്ക് സുഖം അല്ലെ ?!" മിജുവിന്റെ ചോദ്യത്തിന് നിസ്സഹായത നിറഞ്ഞൊരു പുഞ്ചിരിയോട് കൂടി സുലു "അതെ " എന്ന് മറുപടി പറഞ്ഞു. "മോളെ , ഞാൻ വിളിച്ചത് അടുത്ത മാസം 10 നാണു കല്യാണം. മോള് വരണം. " മിജു പറഞ്ഞു. "ഇക്കാക്ക ,ഞാൻ..." സുലു പൂർത്തിയാക്കും മുൻപേ അവൻ ഇടയിൽ കയറി : " മോളൊഴിവ് കഴിവൊന്നും പറയരുത്. അവനെ കുറിച്ചു ഒരറിവുമില്ല. മോളെങ്കിലും ഉണ്ടാവണം. ഉമ്മയ്ക്കും സന്തോഷമാകും. വരില്ലേ നീ ?" മിജുവിന്റെ സംസാരം വളരെ നിസ്സംഗതയോടെ സുലു കേട്ടിരുന്നു. "ഞാൻ ..ഞാൻ ശ്രമിക്കാം ഇക്കാക്ക " സുലു അത്രയും പറഞ്ഞു ഫോൺ കട്ട് ആക്കി. 'എല്ലാവരുടെയും സന്തോഷമേ താനും ആഗ്രഹിച്ചുള്ളൂ ,പക്ഷെ തന്റെ സന്തോഷങ്ങളൊക്കെ എന്നേ പോയില്ലേ 'സുലുവിന്റെ മിഴികൾ തുളുമ്പി. ഏതായാലും അജു ഉണ്ടാവില്ല എന്നുറപ്പാണ്. അതുകൊണ്ട് സുലു കല്യാണദിവസം അക്ഷയിനെയും കൂട്ടി വൈകുന്നേരം ഓഡിറ്റോറിയത്തിലെത്തി. മുറ്റത്തുനിന്നെ കണ്ടു. പ്രതാപിയായിരുന്ന മനുഷ്യൻ. അജുവിന്റെ ഉപ്പ. ഇപ്പോൾ മുഖത്ത് അത്രയും തെളിച്ചമില്ല. സങ്കടം നിഴലിക്കുന്നു. സുലുവിനെ കണ്ടതും അദ്ദേഹം ഓടിവന്നു ചേർത്തുപിടിച്ചു. "മോളെ സുഖമല്ലേ ?!" ഒരു തേങ്ങൽ ആ ശബ്ദത്തിലുണ്ട്. "അതേയുപ്പ!! ഉമ്മയെവിടെ ?" അദ്ദേഹം അവളെ അകത്തേക്ക് കൊണ്ടുപോയി. അവളെ കണ്ടയുടനെ ഉമ്മയും ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. സുലുവിന്റെ കണ്ണുകളും ചാലിട്ടെങ്കിലും അവൾ തടഞ്ഞു നിർത്തി. "എന്തിനാ കരയണേ? അയ്യേ ,നല്ല ദിവസമായിട്ട് ഇങ്ങനെ കരയാൻ പാടുണ്ടോ ?"അവൾ ഉമ്മയെ ചേർത്തുപിടിച്ചു. "രണ്ടാളുടെയും ഒരുമിച്ചു നടത്തണമെന്ന് ആഗ്രഹിച്ചതാ ഞങ്ങളൊരുപാട് ! എന്നിട്ടിപ്പോ ,"വാക്കുകൾ പൂർത്തിയാക്കാതെ ഉമ്മ വീണ്ടും തേങ്ങി. ഒരുവിധത്തിൽ ഉമ്മയെ സമാധാനിപ്പിച്ചു അവൾ സ്റ്റേജിലേക്ക് പോയി. അവിടെ മിജുക്ക ഓന്റെ പാത്തുവിനൊപ്പം സംസാരിച്ചു നിക്കുവാണ്‌. ഉപ്പയുടെ ഫ്രണ്ടിന്റെ മോൾ ഫാത്തിമ ഫർസാനയെ കാണുമ്പോളുള്ള ഇക്കയുടെ ഇളക്കത്തെക്കുറിച്ചും ഉമ്മ അത് കയ്യോടെപിടിച്ചു രണ്ടിന്റെയും കല്യാണം സെറ്റാക്കിയതുമായ കഥ അജുക്ക പറഞ്ഞത് അവളുടെ കാതുകളിൽ അപ്പോഴും മുഴങ്ങി. ഒരു നറുപുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. അപ്പോഴാണ് താഴെ തങ്ങളെയും നോക്കി പുഞ്ചിരിക്കുന്ന സുലുവിനെ പാത്തു കാണുന്നത്. മിജുവിലൂടെ എല്ലാം അറിഞ്ഞ പാത്തുവിന് അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായി. പാത്തുവിന്റെ ഭാവമാറ്റം കണ്ട മിജു താഴേക്ക് നോക്കിയപ്പോഴാണ് സുലുവിനെയും കാണുന്നത്. അവൻ അവളെ കയ്യ് കാട്ടി വിളിച്ചു. അവൾ ഒരു പുഞ്ചിരിയാലെ അവന്റെയടുത്തേക്ക് പോയി. Congrats പറഞ്ഞു ഫോട്ടോയുമെടുത്തു തിരികെ നടക്കുമ്പോൾ അറിയാതെ സുലുവിന്റെ ഹൃദയം വിങ്ങി. അവൾ ചുറ്റിനും കണ്ണോടിച്ചു. അന്ന് വീട്ടിൽ വന്ന ബന്ധുക്കളിൽ പലരും അവളെക്കണ്ടപ്പോൾ സഹതാപത്തോടെ നോക്കുന്നത് അവൾ കണ്ടു. എല്ലാവര്ക്കും അവളൊരു പുഞ്ചിരി സമ്മാനിച്ച് വേഗം അവിടുന്ന് ഇറങ്ങാൻ അവൾ തീരുമാനിച്ചു. അക്ഷയിനെ തിരഞ്ഞുനടക്കുവായിരുന്നു സുലു. അവൾ ഉമ്മയുടെ അടുത്തേക്ക് പോയപ്പോൾ അവൻ അടുത്തുനിന്നു മാറിയതാണ്. എവിടെ എന്നന്വേഷിച്ചു നടക്കുമ്പോഴാണ് സുലു അത് കാണുന്നത്. ശ്രീനിവാസ് സാർ !! അദ്ദേഹം അക്ഷയിനോട് എന്തൊക്കെയോ സംസാരിക്കുന്നു. അവൾ അടുത്തെത്തിയതും അദ്ദേഹം അവനു കൈകൊടുത്തു അവൾക്കു നേരെ പുഞ്ചിരിച്ചിട്ട് നടന്നകന്നു. "എന്തായിരുന്നു സാറുമായി വർത്താനം ?"സുലു ചോദിച്ചു. "എടി..അദ്ദേഹം അവിടുന്ന് പോയതിനു ശേഷമുള്ള കാര്യങ്ങൾ ! പിന്നെ... അന്ന് ലൈബ്രറിയിൽ എന്താ സംഭവിച്ചതെന്ന് എടുത്തു ചോദിച്ചു !" അക്ഷയ് പറഞ്ഞതുകേട്ട് സുലു ഞെട്ടി. "വെയിറ്റ്. അദ്ദേഹം എങ്ങനെ ..?! "സുലുവിന്റെ അതെ സംശയം അക്ഷയും അദ്ദേഹത്തോട് ചോദിച്ചെന്നു പറഞ്ഞു. അതിനു മറുപടിയായി അവിടെവരെയുള്ള കാര്യങ്ങൾ സുലുവിനെയും അജുവിനെയും അറിയുന്ന എല്ലാവര്ക്കും അറിയാം. പിന്നെയുള്ള കാര്യങ്ങളാണ് അവ്യക്തം എന്നാണ്. "അക്ഷയ്..സാറും ലണ്ടണിലാണ്. സൊ they contacts eachother ! അതുതന്നെ !! എന്നിട്ട് നീ എന്ത പറഞ്ഞത് സാറിനോട് ?" സുലു ചോദിച്ചു. "നമ്മൾ മൂന്നുപേരും ഒരുപാട് ദിവസം കഴിഞ്ഞു കണ്ടതുകൊണ്ട് സംസാരിച്ചു നിന്നു എന്നേ ഞാൻ പറഞ്ഞുള്ളു. അപ്പോൾ അയാൾ അവിടെ ശ്രീയ ഉണ്ടായിരുന്നോ എന്ന് എടുത്തു ചോദിച്ചെടി.!" "ഏഹ്.. അങ്ങനെ ചോദിച്ചോ ?! എന്നുവെച്ചാൽ .."സുലു ആലോചിച്ചു. "അറിയില്ല മാൻ !!! അതല്ല ഇയാളും അജുക്കയും contact ഉണ്ടേൽ മിജുക്ക അറിയാതിരിക്കുവോ ?? കല്യാണത്തിന് വരേണ്ടതല്ലേ ?! " അക്ഷയ് സംശയം പ്രകടിപ്പിച്ചു. സുലു അതുകേട്ടു ഞെട്ടി. എന്നിട്ട് ചുറ്റിനും ഒന്ന് നോക്കിയിട്ട് വേഗം അവിടെ നിന്ന് പുറത്തു കടന്നു.കാരണം അഥവാ അങ്ങനെയൊരു പ്രെസെന്റ്സ് അവിടെയുണ്ടെങ്കിൽ അവൾക് അവനെ കാണാൻ താല്പര്യമില്ലായിരുന്നു!! വീണ്ടും ദിനങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു. ഒരുദിവസം ഉച്ചയ്ക്ക് ക്യാന്റീനിലേക്കുള്ള വഴിയരികിൽ ഉള്ള ബെഞ്ചിൽ ഇരിക്കുവായിരുന്നു സുലു. ഓർമ്മകൾ തളർത്താതെയിരിക്കാൻ ഏറ്റവും നല്ല വഴികൾ ഇന്നലെകൾ ഓർക്കാതെ ഇന്നത്തതിൽ മുഴുകുക എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഏതുസമയവും സുലു ഇപ്പോൾ ബുക്കുകൾക്കുള്ളിലാണ്. അത് പാഠപുസ്തകമാകാം അല്ലെങ്കിൽ മറ്റു പുസ്തകങ്ങളാകാം. അങ്ങനെ അവളന്നു അവൾക്കേറ്റവും പ്രിയപ്പെട്ട അഗത ക്രിസ്റ്റിടേ "ക്രൂക് ഹൗസ് " വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. "സുലു നീ ഇവിടെ വന്നിരിക്കുകയാണോ ?? " ശ്രീയയാണ് ഓടി വന്നത്. "എന്തുപറ്റി ? അക്ഷയ് എവിടെ ? " "എടി വേഗം വാ. അവിടെ ആ നഹാസിനെതിരെ കംപ്ലൈന്റ്റ് കിട്ടി. പ്രിൻസിപ്പൽ റൂമിന്റ്റെവിടുണ്ട് അക്ഷയ്. " "എന്ത് കംപ്ലൈന്റ്റ് ? കാര്യമെന്താ??" സുലു ബുക്ക് അടച്ചു . "അറിയില്ല. അവൻ അതറിയാനാ അങ്ങോട്ട് പോയത്. ഏതോ പെൺകുട്ടിയ പരാതി കൊടുത്തത്. അതിന്റെ വീട്ടുകാർ വന്നിട്ടുണ്ട്. ഞാൻ നിന്നെ വിളിക്കാൻ വന്നതാ. പോകാം വാ " ശ്രീ സുലുവിനെയും പിടിച്ചു വലിച്ചു പാഞ്ഞു. പ്രിൻസിപ്പൽ റൂമിന്റെ അകത്തുനിന്നു ആരുടെയൊക്കെയോ സംസാരം കേൾക്കാം. ഒന്നും വ്യക്തമല്ല.കുറെ കുട്ടികൾ അവിടവിടെയായി നിൽക്കുന്നു. അവർ നോക്കിയപ്പോൾ അക്ഷയ് അവിടെ നിൽക്കുന്നുണ്ടായിരുന്നു. "അക്ഷയ് ," ശ്രീ അക്ഷയെ വിളിച്ചതും പ്രിൻസിപ്പൽ റൂമിന്റെ വാതിൽ തുറന്ന ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി. പാറിക്കിടക്കുന്ന മുടികൾ വശത്തേക്ക് മാറ്റിയിട്ടു ആരെയും കൂസാതെ ഇറങ്ങിവരുന്ന നഹാസ്. നടന്നു സുലുവിന്റെ അടുത്തെത്തിയപ്പോൾ അവന്റെ ചുമന്ന കണ്ണുകളാൽ അവളെ ഒന്ന് രൂക്ഷമായി നോക്കി. സുലു ഒരു പുച്ഛഭാവം മുഖത്തുനിറച്ചു ശ്രീയയെം കൂട്ടി അക്ഷയുടെ അടുത്തേക്ക് നീങ്ങി. നഹാസ് നടന്നു മെയിൻ ഗേറ്റിനടുത്തേക്ക് പോയി. അവൻ പോകുന്ന കാഴ്ച വരാന്തയിൽ നിന്ന് എല്ലാവരും വീക്ഷിക്കവേ വീണ്ടും പ്രിൻസിപ്പൽ റൂം ഒന്നുകൂടി തുറന്നു. എല്ലാവരും പിന്നിലേക്ക് നോക്കി. വെള്ളയും വെള്ളയും ഇട്ട ആരോഗ്യദൃഢഗാത്രനായ ഒരു മധ്യവയസ്കനും പിന്നെ അയാളുടെ മക്കൾ എന്ന് തോന്നിക്കുന്ന രണ്ടു ചെറുപ്പക്കാരും ഇറങ്ങിവന്നു. അവരും അതേപോലെ ഉറച്ച ശരീരമുള്ളവർ. 'ഇതൊക്കെയാരപ്പാ' എന്നും വിചാരിച്ചു നോക്കിക്കൊണ്ടിരുന്ന സുലുവും ശ്രീയും പിന്നിൽ വന്നയാളെ കണ്ടു ഞെട്ടി. "നിഷാന!!!!" സുലുവും ശ്രീയും ഒരുപോലെ പറഞ്ഞു. അവളാണേൽ താഴേക്കും നോക്കി മുന്നിൽ പോയവരുടെയൊപ്പം പോയി കാറിൽ കയറി. "അത് മറ്റേ ജൂനിയർ കുട്ടിയല്ലേ ശ്രീ ??"സുലു ശ്രീയുടെ കയ്യിൽ പിടിച്ചു. "അതെ അതുതന്നെ !! വന്നപാട് സീനിയേഴ്സിനെ പരിചയപ്പെടാനെന്നും പറഞ്ഞു നമ്മടെ ബ്ലോക്കിൽ കയറി വന്നു പണി വാങ്ങിച്ചവൾ. അന്ന് നമ്മടെ സീനിയേഴ്സും എല്ലാവരും കൂടി പൊരിച്ചു വിട്ടതല്ലേ ഇവളെ ?" ശ്രീയ ഒരു ചിരിയോട് പറഞ്ഞു നിർത്തി. "അതെ !! ഇവര് തമ്മിലെന്താ പ്രശ്നം ?" സുലു വീണ്ടും സംശയദൃഷ്ടിയോടെ നോക്കി. "ആവോ അറിയില്ല "ശ്രീയ അവര് പോയ വഴി നോക്കവേ .. "ഞാൻ പറഞ്ഞുതന്നാൽ മതിയോ രണ്ടിനും.! കുറെ നേരമായി മനുഷ്യൻ ഇങ്ങനെ ഇവിടെ വന്നു നിക്കാൻ തുടങ്ങിയിട്ട് " ശബ്ദം കേട്ട് തിരിഞ്ഞപ്പോളുണ്ട് അക്ഷയ്. ! പെൺപിള്ളേർ രണ്ടുപേരും നാക്ക് കടിചു ചിരിച്ചിട്ട് ഓടിവന്നു അവന്റെ അപ്പുറവും ഇപ്പുറവും നിന്നു. "പറ മുത്തേ " സുലു അവന്റെ താടി പിടിച്ചു കൊണ്ട് പറഞ്ഞു. "ഒന്നുമില്ല കുഞ്ഞുങ്ങളെ ,നിങ്ങൾ അവന്റെ കണ്ണ് കണ്ടില്ലേ ? രണ്ടുമൂന്നു ദിവസമായി അവൻ മറ്റതിന്റെ ഹാങ്ങ്ഓവറിലാ,ഗഞ്ച ഗഞ്ചാ " അക്ഷയ് കണ്ണുകൾ ഒന്ന് റൗണ്ട് ചുറ്റി കിറുക്കായപോലെ കാണിച്ചു . "പിന്നെ അഭിനയിക്കാം . ഇപ്പൊ കാര്യം പറ "സുലു തിരക്ക് കൂട്ടിയപ്പോൾ അക്ഷയ് അവളെ പുച്ഛത്തോടെ നോക്കി. "പിന്നെ കാര്യങ്ങൾ പതിവുപോലെ.. കോളേജിന്റെ പിന്നിലൂടെയുള്ള കുറുക്ക് വഴിയില്ലേ ,അതിലെ നിഷാന ഒറ്റയ്ക്ക് വരുവായിരുന്നു. ഇവൻ അവിടെ കിറുക്കടിച്ചിരുന്നപ്പോൾ ആണ് ആ കൊച്ചു ദൃതിയിൽ വന്നത്. സ്ഥലകാല ബോധമില്ലാതെ അവൻ അവളെ കയറി പിടിച്ചു. ഭാഗ്യത്തിന് നമ്മടെ സീനിയേഴ്സ് രണ്ടുപേര്.... ,അവര് ഒന്ന് സിഗരറ്റ് ടേസ്റ്റ് നോക്കാൻപോയതാ അത് വേറെ കാര്യം,...ന്നാലും അവർ കണ്ടതുകൊണ്ട് കൊച്ചിനോന്നും പറ്റിയില്ല. ബട്ട് അത് റിപ്പോർട്ട് ചെയ്തു. നീ കണ്ടില്ലേ അതിന്റെ ഉപ്പയെയും ഇക്കാക്കമാരെയും. അവര് പൊന്നുപോലെ കൊണ്ടുനടക്കുന്നതാ.. അവർ സഹിക്കുവോ.? നേരെ പ്രിൻസിപ്പാലിന്റടുത്തുവന്നു. " "ഇപ്പൊ എന്തായി "സുലുവിനു ആകാംഷ അടക്കാൻ പറ്റിയില്ല. "ഇനി ഈ ക്യാമ്പസ്സിലെ ഒരു പെൺകൊച്ചിനും അവന്റെ ശല്യം ഉണ്ടാവില്ല." "എന്നുവെച്ചാൽ ?!"ഇത്തവണ ശ്രീയയാണ് മുന്നിൽ കയറി നിന്നത്. "ഹി ഈസ് expelled ഫ്രം ദിസ് കോളേജ് മോളു"അവൻ അവളുടെ താടിക്ക് പിടിച്ചു കൊണ്ട് പറഞ്ഞിട്ട് മുന്നോട്ടു നടന്നു. "പടച്ചോനെ ! ഡിസ്മിസ്സലോ ??" സുലുവിന്റെ രണ്ടു കണ്ണുകളും തുറിച്ചുവന്നു. "നിനക്കെന്താ ഇത്ര സങ്കടം? നിനക്കറിയാല്ലോ ഞാനും ഇവളും ഇടംവലം തിരിയാതെ കൂടുള്ളതുകൊണ്ടാ അവൻ നിന്നെ ഒന്നും ഇതുവരെ ചെയ്യാഞ്ഞത്. നോട്ടം കൊണ്ട് പലപ്പോഴും അവൻ നിന്നെ ശല്യപ്പെടുത്തുന്നത് നീയറിയാതെ ഞാൻ പോയി ചോതിച്ചിട്ടുമുണ്ട് " അക്ഷയ് പറഞ്ഞതുകേട്ട് സുലുവും ശ്രീയും അവനെ ഞെട്ടിനോക്കി. "അടി കൊടുത്തിട്ടുമുണ്ട് വാങ്ങിച്ചിട്ടുമുണ്ട്. എന്നാലും നിങ്ങടെ നേരെ അവൻ മറ്റൊന്നിനും മുതിരാത്തത് അതൊക്കെകൊണ്ടുതന്നാ. ഇവനെപ്പോലുള്ളതുങ്ങളൊക്കെ ക്യാമ്പസ്സിൽ ഇല്ലാത്തതു തന്നാ നല്ലത് "അത്രയും ദേഷ്യത്തോടെ അക്ഷയിനെ കണ്ടപ്പോൾ സുലു വേഗം അവന്റെ കൈക്കു പിടിച്ചു. "സോറി മാൻ ! ഇതൊക്കെയെപ്പോ? ! ഞങ്ങളറിഞ്ഞില്ലല്ലോ? !"സുലു ചോദിച്ചു. "അതൊക്കെ സംഭവിച്ചു. നീയെന്താ വിചാരിച്ചേ നിന്റെ അജുക്ക മാത്രേ നിന്നെ കെയർ ചെയ്യതുള്ളൂ എന്നോ? !" അതുകേട്ടതും സുലുവിന്റെ മുഖം വല്ലാതായി. കണ്ണുകൾ നിറഞ്ഞൊഴുകി. അവനിൽ നിന്നും പിടിവിട്ടവൾ ഓടി. പറഞ്ഞുപോയ അബദ്ധത്തെ ഓർത്തു അക്ഷയ് തലക്ക് കൈ കൊടുത്തു. ശ്രീയ വന്നവനെ നുള്ളിയിട്ടു എന്ത് പണിയാ കാണിച്ചതെന്നർത്ഥത്തിൽ അവനെ നോക്കി കൈകാണിച്ചിട്ട് സുലുവിന്റെ പിന്നാലെപോയി. അപ്പോഴേക്കും ക്ലാസ്സിൽനിന്നും ബാഗെടുത്തു റൂമിലേക്ക് പോയിരുന്നു സുലു. റൂമിലെത്തിയ ശ്രീയാ അവളെ ഒന്നാശ്വസിപ്പിക്കാൻ പാടുപെട്ടു. "അവൻ പറഞ്ഞത് ശെരിയാ.. ഞാൻ കരുതി എന്നെ ഒരുപാട് ഇഷ്ടമാണെന്നു പക്ഷെ അതെന്റെ തോന്നല് മാത്രമായിരുന്നല്ലേ ശ്രീ? !! " അവൾ ശ്രീയെ വട്ടം കെട്ടിപ്പിടിച്ചു ഏങ്ങിയേങ്ങി കരഞ്ഞു. എന്ത് പറയണമെന്നറിയാതെ ശ്രീ അവളെ മുടിയിഴകളിൽ തഴുകിയാശ്വസിപ്പിച്ചു. പിറ്റേന്ന് സുലു കോളേജിലെത്തിയപ്പോൾ മങ്ങിയ മുഖവുമായി തന്റെ നേരെ വരുന്ന അക്ഷയിനെയാണ് കാണുന്നത്. ' ഇന്നലെ ഫോണിലൂടെ തുരുതുരാ സോറി അയച്ചപ്പോൾ ഞാൻ കുഴപ്പമില്ലന്നറിയിച്ചതാണല്ലോ ' സുലു മനസ്സിലോർത്തുകൊണ്ട് അവന്റെ അടുത്തെത്തി. "എന്താ എന്റെ കെയർടെക്കർ മുഖം ഇങ്ങനെ? ! "അവൾ അവന്റെ താടിയിൽ പിടിച്ചു ചോദിച്ചു. "സോറി ഡീ "അവൻ പിന്നെയും പറഞ്ഞു. "ഒന്ന് പോയെടാ ! അല്ലടാ ഇന്നലെ നീ നഹാസിനോട് വഴക്കുണ്ടാക്കി എന്ന് പറഞ്ഞില്ലേ?? എന്നിട്ടും നീയെങ്ങനാ ഇങ്ങനെ ജീവനോടെ നിൽക്കുന്നെ? ! അവന്റെ ഒറ്റ കൈക്കുണ്ടോ നീ? " വിഷയം മാറ്റാനെന്ന പോലെ അവൾ ചോദിച്ചെങ്കിലും അവളുടെ ഉള്ളിലെ വേദന അവളുടെ കണ്ണുകളിൽ പ്രതിഭലിച്ചുകൊണ്ടേയിരുന്നു. അതൊക്കെ കണ്ടിട്ടും കാണാത്തപോലെ അവളുടെ ചങ്ങായിമാരും കൂടെനിന്നു. "പോടീ മാക്കാച്ചി "അവളുടെ ചോദ്യത്തിന് മറുപടിയെന്നോണം അവൻ അവളെ തല്ലാനോടിച്ചു. ഇതെല്ലാം കണ്ട് വിഷാദം കലർന്ന പുഞ്ചിരിയുമായി ശ്രീയും അവരുടെ പിറകേയോടി. കാരണം സുലുവിന്റെ ദുഃഖം നേരിട്ട് അവൾ കാണുന്നതാണ്. അവൾ സന്തോഷത്തോടെയിരിക്കുന്നത് കോളേജിൽ എത്തുമ്പോൾ മാത്രമാണ്. ശ്രീയ ഓർത്തു. വീണ്ടും മാസങ്ങൾ കടന്നുപോയി. സുലു എംബിബിസ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. വീടിന്റടുത്തുള്ള ഹോസ്പിറ്റലിൽ വർക്ക് ചെയ്യാൻ തുടങ്ങി. ശ്രീയ ആണേൽ PG coaching ചേർന്നു. അക്ഷയ് ആണെങ്കിൽ ശ്രീയയുടെ നാട്ടിൽ ചെന്ന് അവളുടെ അച്ഛൻ സ്ഥിരമായി പോകാറുള്ള ഹോസ്പിറ്റലിൽ ചാര്ജെടുത്തു. അങ്ങനെ ഓർമ്മകൾ എല്ലാം ഉള്ളിലൊതുക്കി സുലു മുന്നോട്ട് പോയി. ഏതാനും മാസങ്ങൾക്കു ശേഷം ഒരു ദിവസം സുലു ഡ്യൂട്ടി കഴിഞ്ഞു എത്തി ചായ കുടിക്കുവായിരുന്നു. ഉപ്പ അവളുടെ അടുത്ത് വന്നിരുന്നു. "മോളെ.." "പറയ് ഉപ്പാ" "നിന്റെ ഓരോ ആഗ്രഹത്തിനും ഉപ്പ കൂട്ട് നിന്നിട്ടേയുള്ളു. മോളെ വളർത്തി വലുതാക്കി പഠിപ്പിച്ചു ഡോക്ടർ ആക്കി..ഇതിനിടയ്ക്ക് ഉപ്പയ്ക്ക് പറ്റിയ ഒരേയൊരു തെറ്റ് അത് അവനാണ്. " ഉപ്പയുടെ വാക്കുകൾ കേട്ട സുലുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു. "ഇനിയും അവനെ കുറിച്ചൊരറിവും ഇല്ലാത്ത സ്ഥിതിക്ക് നമ്മൾക്ക് ഈ ബന്ധം ഒഴിവാക്കാൻ ഉള്ള വഴി നോക്കിക്കൂടെ മോളെ ?! എത്രനാളാ എന്റെ കുഞ്ഞിങ്ങനെ എല്ലാം ഉള്ളിലൊതുക്കി ?!" ഉപ്പ വിതുമ്പി. നിറഞ്ഞൊഴുകിയ കണ്ണുകൾ സുലുവും തുടച്ചു. "വേണ്ട ഉപ്പ . പറ്റില്ലെനിക്ക്..വേറെ എന്ത് വേണമെങ്കിലും ഞാൻ അനുസരിക്കാം. പക്ഷെ മറ്റൊരു വിവാഹം ..അതുമാത്രം എന്നോട് പറയരുത്. "സുലു കരഞ്ഞുകൊണ്ട് റൂമിലേക്ക് ഓടി. രാത്രി അക്ഷയും അവളും ശ്രീയും ഉള്ള ഗ്രുപ്പിൽ അവൾ ഇത് പറഞ്ഞു. അങ്ങനെ അവരാണ് തല്ക്കാലം വീട്ടിൽ നിന്നൊന്നു മാറി നില്ക്കാൻ സജെസ്റ് ചെയ്തത്. കാരണം വേറൊന്നുമല്ല അവളെ കാണുംതോറും വീട്ടുകാർക്ക് സങ്കടമാകുമെന്നറിയാം . പിന്നെ മനസ് ഒന്ന് കൂൾ ആകുമ്പോൾ നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനമെടുക്കാനും അവർ സുലുവിനോട് പറഞ്ഞു. അങ്ങനെ സുലു അവളുടെ പഴയ സ്കൂൾ ഫ്രണ്ടിന്റെ പപ്പയുടെ പരിചയത്തിലുള്ള ഇപ്പോൾ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ എത്തിയത്. ഇവിടെ വന്നപ്പോഴേക്കും സുലു അവളുടെ പഴയ ഫോൺ നമ്പർ മാറ്റി. ഇങ്ങോട്ടേക്കുള്ള വരവ് അവൾ അക്ഷയിനെയും ശ്രീയും അടക്കം ആരോടും പറഞ്ഞില്ല. എല്ലാവര്ക്കും സുലു ദൂരെയെവിടെയോ ആണെന്നെ അറിയുള്ളു. അത്യാവശ്യം contacts മാത്രമേ ഫോണിലുമുള്ളൂ. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥ "അപ്പോൾ സുലുവിനു ഇപ്പോഴും അറിയില്ലേ ? എന്തിനാണ് അങ്ങേരു ഇട്ടിട്ട് പോയതെന്ന് ?!!"പാതിമുതൽ കഥ കേട്ടിരുന്ന ത്രേസ്യാക്കൊച്ചു താടിക്കു കൈ കൊടുത്തു. 'ഇല്ല'എന്നർത്ഥത്തിൽ തലയാട്ടിയിട്ട് സുലു പതിയെ ടേബിളിലേക്ക് തല ചായ്ച്ചു. "അതറിയാൻ എളുപ്പമല്ലേ ? നീ ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ ??!" രെശ്മിയുടെ സംസാരം കേട്ട് സുലു പെട്ടെന്നെഴുന്നേറ്റു. "എന്തിനു രശ്മി ?? ഇനിയിപ്പോൾ എത്ര വലിയ കാരണമായാലും എന്ത് പ്രശ്നമാണെങ്കിലും എനിക്കൊന്നും കേൾക്കണ്ട. അറിയുകയും വേണ്ട. പുറത്തേക്കു വന്ന കണ്ണീരിനെ കൈകൊണ്ടു തൂത്തുമാറ്റി സുലു റൂമിലേക്ക് പോയി. അതുകണ്ട ത്രേസ്യയും രേഷ്മിയും മുഖത്തോട് നോക്കി. ഇതേ സമയം തൊട്ടടുത്ത ഫ്ലാറ്റിൽ ബാൽക്കണിയിലെ ചൂരൽ കസേരയിൽ കണ്ണടച്ചിരുന്നു എല്ലാം ഓർക്കുകയായിരുന്നു അജുവിന്റെ മുഖത്തുകൂടിയും കണ്ണുനീർ ഒഴുകി. മെല്ലെ കണ്ണുകൾ തുറന്നു അവൻ വാഷ്ബേസിൻ പോയി മുഖമെല്ലാം കഴുകി. callingbell കേട്ട് വാതില് തുറന്ന രശ്മി കാണുന്നത് അജുവിനെയാണ്. അവന്റെ മുഖത്തുനിന്ന് അവൻ കരഞ്ഞു എന്നുള്ളത് അവൾക്കു മനസ്സിലായി. "സുലു ..?!" അവന്റെ ചോദ്യത്തിന് ഒന്നും മിണ്ടാതെയവൾ റൂം കാണിച്ചുകൊടുത്തു. റൂമിലേക്ക് കടന്നുചെന്ന അജു കാണുന്നത് മൊബൈലിൽ അവന്റെയും അവളുടെയും നികാഹിന്റെ ഫോട്ടോയിൽ വിരലോടിച്ചു കിടക്കുന്ന സുലുവിനെയാണ്. അവനു സങ്കടം വന്നു. അവൻ ഒന്ന് മുരടനക്കിയതും സുലു വേഗം എഴുന്നേറ്റു. ഫോൺ ലോക്ക് ചെയ്തു അടുത്തുകിടന്ന ഷാൾ എടുത്തു തലയിലൂടെയിട്ടു. "How do you feel Now ?!" അജു തിരക്കി. "ബെറ്റർ സർ "സുലു മറ്റെങ്ങോട്ടോ നോക്കി പറഞ്ഞു "സുലു..ഞാൻ ,"അജു അവളുടെ അടുത്തേക്ക് നീങ്ങിയതും "സർ വേറെ ഒന്നുമില്ലെങ്കിൽ എനിക്ക് റസ്റ്റ് എടുക്കാമായിരുന്നു "പെട്ടെന്നുള്ള സുലുവിന്റെ സംസാരത്തിൽ അജുവിന്‌ ഒരുപാട് സങ്കടം തോന്നി. അവൻ ഉള്ളിൽ നിന്നും വന്ന സങ്കടം മറച്ചുപിടിച്ചു അവിടെനിന്നും പോയി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story