ഹൃദയം ❣️: ഭാഗം 10

hridayam

രചന: അനാർക്കലി

 അവരുടെ കാർ ചന്ദ്രമംഗലം തറവാടിന്റെ മുന്നിൽ വന്നു നിന്നു. ഹരിയും ശ്രുതിയും കാറിൽ നിന്നറങ്ങി. നന്ദുവിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൻ ഉള്ളിലേക്ക് പോകാൻ തുടങ്ങി. "എങ്ങോട്ടാ അപ്പു നീ പോകുന്നെ... നന്ദ. മോളെ കൂട്ടിയാണ് അകത്തേക്ക് പോകേണ്ടത് അവിടെ നിൽക്ക്.. ശ്രീക്കുട്ടി... അമ്മയോടൊപ്പം പോയി നിലവിളക്ക് എടുത്തു വാ..." "എനിക്കൊന്നും വയ്യ അച്ഛമ്മേ... ഞാൻ പോവാ... " "ശ്രുതി..... " അച്ഛമ്മയുടെ ദേഷ്യപ്പെട്ടുള്ള വിളികേട്ടതും ശ്രുതി അവിടെ നിന്നു അമ്മയോടൊപ്പം നിലവിളക്ക് എടുക്കാൻ പോയി . അപ്പോഴേക്കും നന്ദ കാറിൽ നിന്നിറങ്ങി ഹരിയുടെ അടുത്തു വന്നു നിന്നു. അത് അവൻ പിടിച്ചില്ല. അവൻ ഒന്ന് മാറി നിന്നു. അപ്പോഴേക്കും സീത നിലവിളക്കുമായി വന്നു. അത് നന്ദക്ക് നൽകി. "ഇനി മോൾ വലതുകാൽ വെച്ച് കയറിവാ... " അവർ പറഞ്ഞതനുസരിച്ചു അവളാ വീട്ടിലേക്ക് വലതു കാല് വെച്ചു കയറി..പൂജമുറിയിൽ വിളക്ക് വെച്ച് അവൾ പോന്നു..

"ശ്രീക്കുട്ടി... നന്ദമോളെ റൂമിലേക്ക് ആക്കികൊടുക്ക്... അവൾ ഒന്ന് ഫ്രഷ് ആവട്ടെ.. " "എനിക്ക് വയ്യ അച്ഛമ്മേ... ഞാൻ ഇവളെ വേലക്കാരി ഒന്നുമല്ലല്ലോ... അവൾ തന്നെതാനേ പൊയ്ക്കോളും... " "ശ്രീക്കുട്ടി.... " "വേണ്ട അച്ഛമ്മേ... എന്നോട് ചൂടായിട്ട് കാര്യല്ല്യ... ഞാൻ ചെയ്യില്ല... " അവൾ അതും പറഞ്ഞു അവളുടെ മുറിയിലേക്ക് പോയി. നന്ദക്ക് ഇതെല്ലാം കണ്ട് വിഷമമായി... അവൾ എന്തോ ഒറ്റപ്പെട്ട ഫീലായി.. "മോൾ അത് കാര്യമാക്കണ്ടാട്ടോ... അവൾക്ക് വയ്യാഞ്ഞിട്ട് ആവും... ആളൊരു പാവാ... സീതേ.. മോളെ റൂമിലേക്ക് ആക്കി കൊടുക്ക്.. " "ശരിയമ്മേ... " സീത അവളെയും കൂട്ടി ഹരിയുടെ റൂമിലേക്ക് പോയി. "ഇനി മുതൽ ഇതാണ് മോളുടെ റൂം...പിന്നെ മോൾക്ക് എന്ത് വിഷമം ഉണ്ടെങ്കിലും അമ്മയോട് പറയണം ട്ടോ.....എന്നാ മോൾ ഒന്നും ഫ്രഷായി റസ്റ്റ്‌ എടുത്തോ.. ഹരി വന്നോളും... " അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.സീത അവൾക്ക് മാറാനുള്ള വസ്ത്രമെല്ലാം എടുത്തു കൊടുത്തു ആ റൂം വീട്ടിറങ്ങി.

അവർ പോയതും നന്ദ വാതിലടിച്ചു ഇന്ന് തന്റെ ജീവിതത്തിൽ സംഭവിച്ചതല്ലാം ഓർത്തെടുത്തു. ഹരിയുടെ പെരുമാറ്റം അവളെ വല്ലാതെ പേടിപ്പിച്ചിരുന്നു. ഒന്നും അവൾക്ക് ഉറപ്പായി അവൻ അവളെ സ്നേഹിക്കുന്നില്ലെന്ന്.... അവളുടെ കണ്ണുകൾ അവൽപോലും അറിയാതെ നിറഞ്ഞു.... 🌼🌼🌼🌼🌼🌼🌼🌼 "എന്ന അപ്പു ഞാൻ ഇറങ്ങട്ടെ.. " "നീ എങ്ങോട്ടാ കിച്ചു... അവിടെ നിൽക്ക്.. " "ഞാൻ പോട്ടെടാ.. അമ്മ പറഞ്ഞിരുന്നു വേഗം ചെല്ലാൻ... അമ്മയ്ക്ക് എങ്ങോട്ടോ പോകാനുണ്ട്... എന്നാ ശരി.. പിന്നെ കാണാം... " അതും പറഞ്ഞവൻ പോയി. അപ്പു അവൻ പോകുന്നതും നോക്കി നിന്നു. പിന്നെ ഉള്ളിലേക്ക് പോയി. ഹരി റൂമിലെത്തിയപ്പോൾ നന്ദ കുളിച്ചു വരുവായിരുന്നു.അവൾ അവനെ നോക്കാതെ കണ്ണാടിയുടെ മുന്നിൽ നിന്നു മുടി തുവർത്തി. അവൻ അവിടെ ഉണ്ടായിട്ടും അവൾ അവനെ നോക്കാത്തത് അവനെ ചൊടിപ്പിച്ചു. അവൻ അവളുടെ അടുത്തേക്ക് നീങ്ങി വന്നു. അവൻ വരുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടിരുന്നു.

അതുകൊണ്ട് തന്നെ അവളെ ഹൃദയം കിടന്ന് മിടിക്കാൻ തുടങ്ങി. അവൾക്ക് പേടി കാരണം അവിടുന്ന് ഒന്നും നീങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.അവൻ അവളുടെ ഇടിപ്പിലൂടെ കയ്യിട്ടു അവന്റെ അടുത്തേക്ക് അവളെ വലിച്ചടുപ്പിച്ചു. അവൾ അവൻ പുറം തിരിഞ്ഞു അവന്റെ നെഞ്ചിൽ പോയി ചാഞ്ഞു നിന്നു. അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടി. അത അവളിൽ ഒരു തരം വികാരത്തിന് കാരണമായി. പെട്ടെന്ന് അവൻ അവളെ പോക്കിയെടുത്തു ബെഡിലേക്കിട്ടു. "സ...ർ.... എ.. ന്താ.... " അവൾ പേടിയോടെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അവൻ അവളുടെ അടുത്തേക്ക് നീങ്ങി നീങ്ങി അവൾക്ക് മുകളിലായി നിന്നു. "എന്താ നന്ദുട്ടി ഇത്... ഞാൻ നിന്റെ ഭർത്താവല്ലേ... അപ്പൊ നീ ഏട്ടന്നല്ലേ വിളിക്കണ്ടേ.... " "എ...നി.. ക്ക്... "

"നീ എന്തിനാ നന്ദു ഇങ്ങനെ പേടിക്കുന്നെ... നമ്മുടെ കല്യാണം കഴിഞ്ഞതല്ലേ... പിന്നെന്താടോ.... " അവൻ അതും പറഞ്ഞു അവളിലേക്ക് ഒന്നുടെ അമർന്നു.. അവൾ അവനെ പിടിച്ചു തള്ളി അവിടെ നിന്നു എണീറ്റു വാതിലിന്റെ അടുത്തേക്ക് ഓടി.. പക്ഷെ അവൻ അവളുടെ സാരിതലപ്പിൽ പിടിച്ചു വലിച്ചു. അവൾ അവന്റെ നെഞ്ചിൽ പോയി ഇടിച്ചു. "നിനക്കന്താടി... ഞാൻ ആയതോണ്ടാണോ.... നിന്റെ അർജുൻ സർ അല്ലാഞ്ഞിട്ടാവും അല്ലേടി... " നന്ദു ഞെട്ടിക്കൊണ്ട് ഹരിയെ നോക്കി. അവൻ അവളെത്തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.. "നീ എന്താ എന്നെ പൊട്ടനാക്കാം എന്ന് വിചാരിച്ചോ... നിന്റെ വെല്ലുവിളിയൊക്കെ ഞാനും കെട്ടതാ... *ഞാൻ അർജുൻ സർ നെ പ്രേമിക്കും ഹരി സർ നെ കെട്ടും ചെയ്യും *അല്ലെ.... ഇതല്ലേ നീ അന്ന് പറഞ്ഞത്.. അതുപോലെ നീ ചെയ്തില്ലേ.... " നന്ദന്റെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു.. അവൻ അവളുടെ കവിളിൽ കുത്തിപിടിച്ചു. "നീ കാരണം എന്റെ കിച്ചു ഒരുപാട് വിഷമിക്കുന്നുണ്ട്..

എന്നിട്ട് നിനക്ക് ഇവിടെ സുഗമായി ജീവിക്കാം എന്ന് നീ വിചാരിച്ചോ.. പറയടി പുല്ലേ..." അവൻ അവളെ വേദനിപ്പിച്ചു.. അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകാൻ തുടങ്ങി.. "മോളെ നന്ദു....വാതിൽ തുറക്ക്...താഴെ നിന്നെ കാണാൻ കുറച്ചു പേര് വന്നിട്ടുണ്ട്.... " "ആഹ് അമ്മേ.. അവളിപ്പോ വരും... എന്നാ പൊയ്ക്കോ.. മിസ്സിസ് നന്ദ ഹരികൃഷ്ണൻ... വേഗം പോയി അവർക്ക് മുഖം കാണിച്ചുകൊടുക്ക്... പുതുമണവാട്ടിയെ കാണാൻ വേണ്ടി വന്നതാകും... " ഹരി അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു. എന്നിട്ട് ടോവൽ എടുത്തു കുളിക്കാൻ പോയി. ഹരി പോയതും നന്ദ ചുമരിൽ താങ്ങി ഊർന്നിരുന്നു കരഞ്ഞു.....അവൾ പേടിച്ചതുപോലെ ഹരി അവളെ സംശക്കുന്നു.... 'എന്റെ കൃഷ്ണാ... ഞാൻ എന്ത് തെറ്റു ചെയ്തിട്ട... എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ ....' "മോളെ നന്ദു.... " അമ്മയുടെ വിളി വീണ്ടും വന്നപ്പോൾ അവൾ എണീറ്റു കണ്ണൊക്കെ തുടച്ചു മുടിയൊക്കെ കെട്ടി താഴേക്ക് പോയി. 🌼🌼🌼🌼🌼🌼🌼🌼

ഹരിയുടെ വീട്ടിൽ നിന്നും വന്നതിന് ശേഷം കിച്ചു അവന്റെ റൂമിൽ കയറി ഒറ്റയിരുപ്പായിരുന്നു. ആരോടും ഒന്നും മിണ്ടാൻ പോയില്ല.. "കിച്ചു... വാതിൽ തുറക്ക് മോനെ... ടാ കിച്ചു... " അവന്റെ അമ്മയുടെ വിളിക്കെട്ട് അവൻ വാതിൽ തുറന്നു. "എന്താടാ മോനെ നീ വാതിൽ അടച്ചിരിക്കുന്നെ... എന്താ നിനക്ക് പറ്റിയത്.. വാ താഴെ നിന്നെ അച്ഛൻ അന്വേഷിക്കുന്നുണ്ട്.. വാ... " "ഞാൻ വരാം... അമ്മ നടന്നോ.... " "വന്നേക്കണം ടാ... ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും... " "ആഹ് അമ്മേ... ഞാൻ വന്നോളാം.. " അതും പറഞ്ഞു അവൻ വാതിൽ അടച്ചു. അവർക്ക് അവന്റെ മാറ്റം വിശ്വസിക്കാനായില്ല.. വീട്ടിൽ ആർ മിണ്ടാതെ ഇരുന്നാലും അവരെ കൊണ്ട് മിണ്ടിപ്പിക്കുന്ന അവൻ ഇപ്പോൾ ആരോടും ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് അവർക്ക് സഹിക്കാനായില്ല... "എന്താ അച്ഛാ വിളിച്ചേ... " "കിച്ചു നീ എന്താ ഇങ്ങനെ... അവൾക്ക് നിന്നെ വേണ്ടെങ്കിൽ പോട്ടെന്നു വെക്കടാ... ഇനിയും അവളെ ഓർത്തു നീ ഇങ്ങനെ നിന്റെ ജീവിതം തകർക്കണോ.."

"എനിക്ക് അവളെ മറക്കാൻ കഴിയില്ല അച്ഛാ... ഇന്നും ഇന്നലെയോ മനസ്സിൽ കയറികൂടിയതല്ല അവൾ... വര്ഷങ്ങളായി... അവൾക്ക് വേണ്ടി ഞാൻ ഒരുപാട് മാറിയതാ... അവൾക്കെന്നെ വേണ്ടങ്കിലും... ഈ അർജുന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും... അതിൽ ഒരു മാറ്റവുമില്ല... " "കിച്ചൂ... മോനെ... " "എനിക്കറിയാം അമ്മേ... അമ്മ എന്താ പറയാൻ വരുന്നത് എന്ന്... പക്ഷെ എന്റെ തീരുമാനത്തിൽ മാറ്റമില്ല... " "പറ്റില്ല ഞങ്ങൾക്ക് ഞങ്ങളെ ആഹ് പഴയ കിച്ചുവിനെ വേണം... എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കുന്ന ഞങ്ങളെ ആഹ് പഴയ കിച്ചുവിനെ... " "ശ്രമിക്കാം അമ്മേ.... പക്ഷെ എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല.... " അവൻ അവന്റെ റൂമിലേക്ക് പോയി.. അവൻ പോകുന്നതും നോക്കിയവർ നിന്നു... 🌼🌼🌼🌼🌼🌼🌼🌼 "മോളെ ഇതാ പാൽ... മോൾ റൂമിലേക്ക് പൊയ്ക്കോളൂ..." അവൾക്ക് റൂമിലേക്ക് പോകാൻ വല്ലാതെ ഭയം തോന്നി.. ഹരിയെ കണ്ട് കാര്യങ്ങൾ പറയണം എന്ന് അവൾക്കുണ്ടായിരുന്നു. എന്നാൽ അവൻ താൻ പറയുന്നത് കേഴക്കുമോ എന്ന് അവൾക്ക് പേടിയുണ്ടായിരുന്നു.അവൾ പേടിച്ചു പേടിച്ചു റൂമിലേക്ക് കയറി.പക്ഷെ അവൾ എവിടെയും ഹരിയെ കണ്ടില്ല..

അവൾ അകത്തേക്ക് കയറി ഗ്ലാസ്‌ ടേബിളിൽ വെച്ച് ചുറ്റും ഒന്ന് നോക്കി. പെട്ടെന്ന് ഡോർ അടയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.അവിടെ ഹരി വാതിലും ചാരി അവളെ നോക്കി ഒന്ന് വശ്യമായി ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു. അത് കണ്ടതും അവൾക്ക് പേടി കൂടി. അവൻ അവളുടെ അടുത്തേക്ക് വരുന്നത് കണ്ട് അവൾ നീങ്ങി നീങ്ങി ചുമരിൽ തട്ടി നിന്നു. അവൻ അവളുടെ അടുത്തെത്തി രണ്ടു കയ്യും ചുമരിൽ കുത്തി അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു. "എന്താ ഭാര്യേ.. നീ ഇങ്ങനെ പേടിച്ചാലെങ്ങനെയാ... ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ... " അവൾ ഉമിനീറിറക്കി അവനെ നോക്കി പിടിച്ചു മാറ്റാൻ നോക്കി.. പക്ഷെ അവന്റെ ശക്തിക്കു മുന്നിൽ അവൾക്ക് ഒന്നും ചെയ്യാനായില്ല.. "നീ ഇങ്ങനെ നിൽക്കാതെ ചേട്ടനെ ഒന്ന് സുഗിപ്പിച്ചു താ... വാടി ഇങ്ങോട്ട്... " അവൻ അവളെ എടുത്തു ബെഡിലേക്കിട്ട് അവളെ അടുത്തേക്കി നീങ്ങി അവൾക്ക് മുകളിലായി കിടന്നു... അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...

അവൾ ഒന്ന് പിടഞ്ഞുകൊണ്ട് അവനെ പിടിച്ചു മാറ്റി ഓടി... എന്നാൽ അവൻ അവളെ പിടിച്ചു വെച്ചു... "പ്ലീസ്.... എന്നെ... എന്നെ ഒന്നും ചെയ്യരുത്... ഞാൻ... ഞാൻ നിങ്ങളെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പൊയ്ക്കോളാം... പ്ലീസ്.... " അവൾ അവനോട് കെഞ്ചി പറഞ്ഞു.. പക്ഷെ അവൻ അതൊന്നും കേട്ടില്ല.. അവളെ വീണ്ടു വലിച്ചടുപ്പിച്ചു അവന്റെ നെഞ്ചോരം അവളെ നിർത്തി.. "അങ്ങനെ ഒഴിഞ്ഞു പോകാൻ നിനക്ക് പറ്റോ... നീ എന്റെ ഭാര്യയല്ലേ .... അതിന് വേണ്ടി നീ ഒരുപാട് പരിശ്രമിച്ചതല്ലേ.... എന്റെ കിച്ചുവിനെ പോലും നീ ഉപയോഗിച്ചില്ലേ... എന്റെ ഭാര്യയാകാൻ... അപ്പൊ നീ അങ്ങനെ വെറുതെ പോകാൻ പാടില്ലല്ലോ നന്ദ.... ഒരു ഭർത്താവായ എന്റെ എല്ലാ അധികാരങ്ങളും ഞാൻ നിന്നിൽ അറിയിക്കും... ഇവിടെ വാടി.." അവൻ അവളെ പിടിച്ചു വലിച്ചു വീണ്ടു ബെഡിലേകിട്ടു.... അവൾ കരഞ്ഞുകൊണ്ട് അവനെ തടയാൻ ശ്രമിക്കുന്നുണ്ട്.. "പ്ലീസ്... സർ.... എന്നെ... ഒന്നും... ചെയ്യരുത്.... പ്ലീസ്.... " "ആആഹ്‌... " അവൾ അവന്റെ കയ്യിൽ കയറി കടിച്ചു... എന്നിട്ട് ഓടാൻ നോക്കി പക്ഷെ അതിനുമുൻപ് അവൻ അവളെ പിടിച്ചു avale കവിളിൽ ആഞ്ഞടിച്ചു..

അടിയുടെ ശക്തിയിൽ അവൾ നിലത്തേക്ക് വീണു. "നീ എന്താടി വിചാരിച്ചേ... നിന്നെ ഞാനങ് സ്നേഹിക്കും എന്നോ... അതിനും വേണടി ഒരു യോഗ്യത... നിനക്ക് അതുപോലും ഇല്ല... നീ യൊക്കെ എങ്ങനെയാടി എന്റെ അച്ചുവിന്റെ പെങ്ങളായത്.... നിനക്ക് എന്റെ ഭാര്യയാകണം അല്ലെ... ഈ ജന്മത്തിൽ എന്നല്ല ഒരു ജന്മത്തിലും എനിക്ക് നിന്നെ എന്റെ ഭാര്യയായി കാണാൻ കഴിയില്ല.. നിന്നെ പോലുള്ള പെണ്ണിനെ വേറാർക്കും ദൈവം കൊടുക്കാതിരിക്കട്ടെ.... " അവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചു ചുമരിൽ ആഞ്ഞടിച്ചു.. "അച്ചു എന്നോട് പറഞ്ഞതായിരുന്നു നിന്നെ പൊന്നുപോലെ നോക്കാൻ.... അതിനുള്ള അർഹത പോലും നിനക്കില്ലടി.... " അവൻ വീണ്ടും അവളെ ആഞ്ഞടിച്ചു. വീണ്ടും അടിക്കാൻ വേണ്ടി അവൻ കയ്യുയർത്തിയതും അവൾ തടഞ്ഞു വെച്ചു.. അവൻ അവളെ ഒന്ന് നോക്കി. ഇത്തവണ അവളുടെ കണ്ണിൽ അവൻ പേടി കാണാൻ കഴിഞ്ഞില്ല... പകരം അവനോടുള്ള പകയാണ് കണ്ടത്...

"മതി എന്നെ അടിച്ചത്... അതിനുമാത്രം ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് പറ... നിങ്ങൾ പറയുന്ന പോലെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... പിന്നെ എന്തിനാ എന്നെ ഇങ്ങനെ തല്ലിച്ചതക്കുന്നെ... നിങ്ങളെ പറച്ചിൽ കേട്ട തോന്നും ഞാൻ ഇങ്ങോട്ട് വലിഞ്ഞു കയറി വന്നതാണെന്ന്... അല്ലല്ലോ... നിങ്ങൾ തന്നെ എന്നെ താലികെട്ടി കൊണ്ടുവന്നതാ... എന്റെ ഏട്ടന്റെയും അച്ഛന്റെയും കയ്യിൽ പിടിച്ചു സത്യം ചെയ്തതാ എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന്... എന്നിട്ട് എന്നെ.... " "നിർത്തടി.... അവളുടെ ഒരു പ്രസംഗം.. ഇത് എന്റെ വീടാണ്.. എന്റെ റൂം.. ഇവിടെ ഞാൻ സംസാരിക്കും നീ അത് അനുസരിക്കും... " "അതൊക്കെ ഇന്നലെ വരെ ഇന്ന് മുതൽ ഇത് എന്റെയും കൂടെ വീടാണ്.. ഇത് എന്റെയും കൂടെ റൂമാണ്... ivide എനിക്കും ഉണ്ട് അധികാരങ്ങൾ.... " "ഈ താലി നിന്റെ കഴുത്തിൽ കിടക്കുന്നതു കൊണ്ടല്ലേ നിനക്ക് ഇത്ര അഹങ്കാരം.. അല്ലേടി... എന്നാ ഇത് ഞാൻ അങ്ങ് പൊട്ടിക്കാൻ പോവാ... ഏതായാലും നിന്നെ ഞാൻ എന്റെ ഭാര്യയായി കാണാൻ പോകുന്നില്ല... അപ്പൊ പിന്നെ ഇതിന്റെ ആവശ്യവും ഇല്ല... " അവൻ അതും പറഞ്ഞു അവളുടെ കഴുത്തിൽ കിടക്കുന്ന താലി പിടിച്ചു വലിച്ചു.

അവൾ അപ്പൊത്തന്നെ അവന്റെ കൈ തടഞ്ഞുവെച്ചു. "ഈ താലി എന്റെ കഴുത്തിൽ കിടക്കുന്നത് എനിക്കും ഭാരം തന്നെയാണ് പക്ഷെ... ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് വലിയൊരു തെറ്റാണ്... അത് കണ്ട്കൊണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല... " അവൾ അവനെ പിടിച്ചു മാറ്റി...അവിടെ നിന്നും എണീറ്റു ബെഡിൽ പോയി കിടന്നു.. "പൊന്നു മോൾ മെത്തയിൽ സുഗിച്ചു കിടക്കാം എന്ന് വിചാരിച്ചല്ലേ... മര്യാദക്ക് അവിടെ നിന്നും എണീറ്റോ... എന്നിട്ട് ആ സോഫയിൽ പോയി കിടക്കടി... " അവൾ അവിടെ നിന്നും എണീക്കുന്നില്ല എന്ന് കണ്ടതും അവൻ അവളെ എടുത്തു സോഫയിലേക്ക് ഇട്ടു. എന്നിട്ട് ഒരു തലയിണയും പുതപ്പും അവൾക്ക് എറിഞ്ഞുകൊടുത്തു. Ac യുടെ സ്പീഡ് കൂട്ടി അവൻ പോയി കിടന്നു. അവൾക്ക് തണുപ്പ് സഹിക്കുന്നുണ്ടായിരുന്നില്ല.. അവനോട് പറയണം എന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ തനിക്ക് അതിനുള്ള ശേഷി ഇല്ലെന്ന് അവൾ മനസിലാക്കി. അവൻ അടിച്ച ഭാഗത്തു നിന്നെല്ലാം ചോര വരുന്നുണ്ടായിരുന്നു. അതുപോലെ നല്ല വേദനയും. അവൾ ആ സോഫയിൽ ചുരുണ്ടു കൂടി കിടന്നു... ഇനിയുള്ള എല്ലാ ദിവസവും തന്റെ അവസ്ഥ ഇതെല്ലാമാണെന്ന് അവൾക്ക് മനസിലായി.. അവളുടെ കണ്ണിൽനിന്നും കണ്ണുനീർ ആഹ് തലയിണയെ നനച്ചു. അത് അവൻ തന്റെ ശരീരത്തെ ഏല്പിച്ച മുറിവുക്കൊണ്ടായിരുന്നില്ല.. പകരം തന്റെ ഹൃദയത്തെ ഏല്പിച്ച മുറിവുകൊണ്ടായിരുന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story