ഹൃദയം ❣️: ഭാഗം 12

hridayam

രചന: അനാർക്കലി

 അച്ഛമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഹരിയും നന്ദയും അവളുടെ വീട്ടിലേക്ക് തിരിച്ചു. യാത്രയിലെപ്പോഴോ ഹരിയുടെ നോട്ടം നന്ദയിൽ എത്തിച്ചേരുന്നുണ്ടായിരുന്നു. നന്ദ അത് അറിയുന്നേണ്ടെങ്കിലും അറിയാതെ പോലും ഒരു നോട്ടം അവൻ നൽകിയിരുന്നില്ല. അങ്ങനെ നീണ്ട 4 മണിക്കൂർകൾക്ക് ശേഷം ഹരിയുടെ കാർ നന്ദയുടെ വീട്ടുമുന്നിൽ എത്തി.വണ്ടിയുടെ ശബ്ദം കേട്ട് അവളുടെ അച്ഛനും അമ്മയും മുത്തശ്ശിയും അപ്പുവും എല്ലാം പുറത്തേക്കു വന്നു.അവരെ കണ്ടതും നന്ദ കാറിൽ നിന്നും ഇറങ്ങി ഓടി.. "അമ്മേ..... അപ്പാ... മുത്തശ്ശി.... " "മെല്ലെ എന്റെ നന്ദുട്ടി... വീഴും... " അവൾ ഓടി പോയി അവരെല്ലാം കെട്ടിപ്പിടിച്ചു. ഇത് കണ്ട് ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ഇതെല്ലാം നോക്കിക്കൊണ്ട് കാറും ചാരി നിന്നു. "നന്ദുട്ടി നിനക്ക് സുഖല്ലേ അവിടെ.. " "എന്താ വീണ ഇത് അതിന് അവൾ പോയിട്ട് കുറെ ദിവസം ഒന്നും ആയില്ലല്ലോ... ഇന്നലെ അല്ലെ പോയത്. " "അതെ അമ്മേ... പിന്നെ ഇത്ര നേരത്തെ അനുഭവം വെച്ചു പറയാണേൽ...... സുഗാണ്... " അവൾ ഹരിയെ ഒന്ന് നോക്കിക്കൊണ്ട് അവർക്ക് നേരെ തിരിഞ്ഞുക്കൊണ്ട് ഒരു പുഞ്ചിരിയിലൂടെ പറഞ്ഞു.

"നിങ്ങൾ എന്താ എന്റെ മക്കളെ പുറത്തു തന്നേ നിർത്താനാണോ ഉദ്ദേശിക്കുന്നെ... മോളെ നന്ദു.. അപ്പു അകത്തേക്ക് വരൂ... " "മുത്തശ്ശിക്കെങ്കിലും ഞാൻ ഇവിടെ ഉണ്ടെന്ന് മനസിലായല്ലോ... ദേ.. ഈ ചേച്ചി എന്നെ ഇത് വരെ മൈൻഡ് ചെയ്തിട്ടില്ല.... " "അതിന് നിന്നെ ആരാ വിളിച്ചത്... ഞാൻ എന്റെ ഹരി മോനെയാ വിളിച്ചത്... മോനെ ഹരി നീ എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്.. കയറി വാ.. നന്ദു.. വാ... " മുത്തശ്ശി അതും പറഞ്ഞു കയറിപോയി. അപ്പു എല്ലാവരെയും നോക്കി മുഖം വീർപ്പിച്ചു കയറി പോകാൻ നോക്കിയതും നന്ദു അവളെ പിടിച്ചു വെച്ചു. "അയ്യോടാ... ചേച്ചിയുടെ അപ്പുക്കുട്ടൻ പിണങ്ങിയോ.. ചേച്ചി കണ്ടില്ലെടാ മുത്തേ.. " അവൾ അവന്റെ മുഖം അവൾക്ക് നേരെ പിടിച്ചു വെച്ചു. പക്ഷെ അവൻ അവളിൽ നിന്നും മാറിപോകാൻ നോക്കിയതും അവൾ അവനെ അവിടെത്തന്നെ പിടിച്ചുവെച്ചു അവനെ ഇക്കിളിയാക്കാൻ തുടങ്ങി. അവൻ ചിരിക്കാതെ മുഗം വീർപ്പിച്ചിരുന്നെങ്കിലും പതിയെ പതിയെ അത് ഒരു പൊട്ടിച്ചിരിയിലേക്ക് വഴിമാറി...

ഇവരെ രണ്ടുപേരുടെയും കളി കണ്ട് അവിടെ നിന്നിരുന്ന ശേഖരന്റെയും വീണയുടെയും ഹരിയുടെയും മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു.. "മതിയടി... അവനെ വിട്.. എന്നിട്ട് വാ.. " വീണ അവളെയും കൂട്ടി അകത്തേക്ക് പോയി. ശേഖരൻ ഹരിയെ വിളിച്ചു അകത്തേക്ക് കയറി. അവൻ അപ്പുവിന്റെ തോളിൽ കയ്യിട്ടു അവർ രണ്ടുപേരും കൂടെ അകത്തേക്ക് പോയി... "നിന്റെ പേരും അപ്പു എന്നാലേ... " "നോ.. അപൂർവ്.. അതാ എന്റെ പേര്.. പിന്നെ സ്നേഹമുള്ളവർ എന്നെ അപ്പു എന്ന് വിളിക്കും.. " അവൻ ഒരു ചിരിയോടെ അത് പറഞ്ഞു. ഹരി ഒന്ന് തലയാട്ടി ചിരിച്ചു. വീണ അപ്പോഴേക്കും അവർക്ക് കുടിക്കാനായി ജ്യൂസ്‌ എടുത്തിരുന്നു. അവൻ അത് വാങ്ങി സോഫയിൽ ഇരുന്നു. അവൻ ചുറ്റും നന്ദയെ തിരഞ്ഞു. അവൾ മുത്തശ്ശിയുടെ കൂടെ വരുന്നത് കണ്ടതും അവൻ വേഗം അവളിൽ നിന്ന് നോട്ടം പിൻവലിച്ചു. എന്നിട്ട് അപ്പുവിനോട് ഓരോന്ന് പറഞ്ഞിരുന്നു.. "അല്ല അച്ഛാ.. അച്ചു എവിടെ.. അവനെ ഇവിടൊന്നും കണ്ടില്ലല്ലോ.. "

"അവനും ഒന്ന് പുറത്ത് പോയതാ.. നിങ്ങൾ വരുമ്പോഴേക്കും വരും എന്ന് പറഞ്ഞിരുന്നു.. ഞാൻ ഒന്ന് വിളിച്ചു നോക്കാം.. " "വേണ്ട അച്ഛാ.. അവൻ വന്നോളും വിളിക്കൊന്നും വേണ്ട... " "ആഹ്.. എന്നാ മോൻ പോയി ഒന്ന് ഫ്രഷ് ആയിക്കോളൂ... നന്ദു... മോന്ക്ക് റൂം കാണിച്ചു കൊടുക്ക്.. " അതുവരെ ഹരിയെ നോക്കാതിരുന്ന നന്ദ അവനെ ഒന്ന് നോക്കിയതിനു ശേഷം അപ്പുവിന്റെ നേരെ തിരിഞ്ഞു.. "അപ്പു.. നീ പോയി കാണിച്ചു കൊടുക്ക്.. ഞാൻ മുത്തശ്ശിയോട് സംസാരിക്കല്ലേ.... " "എന്താ മോളെ ഇത്... നീ അവന് റൂം കാണിച്ചുകൊടുക്ക് എന്നിട്ട് നീയും ഒന്ന് ഫ്രഷായി വാ... എന്നിട്ട് എന്നോട് സംസാരിക്കാം... മോനെ അപ്പു... മോളുടെ ഒപ്പം ചെന്നോളൂ... " ഹരി അവളെ നോക്കി ഒന്ന് പുച്ഛിച്ചു.. നന്ദയുടെ മുഖം ഒന്ന് വീർത്തിരുന്നു.. അത് കണ്ടതും ഹരിക്ക് അവളെ ഒന്ന് കളിപ്പിക്കാൻ തോന്നി. "നന്ദുട്ടി.. വാ മോളെ.. ചേട്ടന് നല്ല ക്ഷീണം.. വേഗം വാ.. " അവൻ അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.. നന്ദ ആണേൽ ഇന്ന് അവനോട്‌ മിണ്ടാതെ നടക്കാം അവനെ ഒന്ന് മൈൻഡ് പോലും ചെയ്യണ്ടെന്ന് വിചാരിച്ചതായിരുന്നു..

എന്നാൽ അവളുടെ പ്ലാനെല്ലാം തകർന്നു. അവൾ അവൻക്ക് റൂം കാണിച്ചു അവിടെ നിന്ന് മുങ്ങാം എന്ന് വിചാരിച്ചു അവന്റെ കയ്യ് വീടിവിച്ചു ഓടനായി തിരിഞ്ഞതും ഹരി അവളുടെ ഇടിപ്പിലൂടെ കയ്യിട്ടു അവളെ പൊക്കി എടുത്തു വാതിൽ അടച്ചു ലോക്ക് ചെയ്തു.. അവൾ അവനെ ഒരു പകപ്പോടെ നോക്കി.. അവന്റെ കരം അവളുടെ നഗ്നമായ വയറിൽ തട്ടിയതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു... അവനിലും അത് ഒരു വികാരത്തിന് കാരണമായി.. അത് കൊണ്ടുതന്നെ അവൻ പെട്ടെന്ന് അവളെ താഴെയിറക്കി അവന്റെ കയ്യ് പിൻവലിച്ചു. എന്നിട്ട് അവളെ തനിക്ക് അഭിമുഖമായി നിർത്തി. "പോന്നു മോൾ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഇവിടെ നിൽക്കാം എന്ന് വിചാരിച്ചോ.. " "..... " "വാ തുറന്ന് പറയടി.. " "ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല.. പിന്നെ അതിന് നമ്മൾ വന്നിട്ട് കുറച്ചു നേരമല്ലേ ആയിട്ടുള്ളു...

അപ്പോഴേക്കും നിങ്ങൾക്ക് അങ്ങനെ തോന്നിയോ... " "നീ ചിലക്കല്ലേ... നീ പോയി എന്റെ ഡ്രസ്സ്‌ എടുക്.. എനിക്കൊന്നു കുളിക്കണം... " അവൻ വേഗം വിഷയം മാറ്റി.. കാരണം അവർ ഇവിടെ എത്തിയിട്ട് കുറച്ചു നേരമായെങ്കിലും ആ നേരമത്രെയും അവൾ തന്നെ ഒന്ന് തിരിഞ്ഞു നോക്കാത്തതിൽ അവൻ നന്നേ വിഷമം ഉണ്ടായിരുന്നു..പക്ഷെ അവനത് പ്രകടിപ്പിച്ചില്ല... അവൾ പോയി ബാഗ് എടുത്തു അവനുള്ള വസ്ത്രം എടുത്തുകൊടുത്തു അവളും ഫ്രഷാവാൻ പോയി... 🌼🌼🌼🌼🌼🌼🌼🌼 ഹരിയും നന്ദയും എത്തിയിട്ട് ഇതുവരെ അച്ചുവിനെ കാണാഞ്ഞിട്ട് ഹരി അവൻ വിളിച്ചു നോക്കി. "ടാ അച്ചു... നീ എവിടെടാ.. " "നിങ്ങൾ എത്തിയോ അപ്പു... " "ആഹ് ഞങൾ എത്തിയിട്ട് ഏകദേശം അരമണിക്കൂർ ആയി.. നീ എവിടെടാ... " "ഞാനും ഗീതുവും കൂടെ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ..ഞങൾ ഇവിടെ ബീച്ചിൽ ഉണ്ട്.. നീ ഒരു കാര്യം ചെയ്യ് നന്ദുവിനെയും കൂട്ടി ഇങ്ങോട്ട് വാ.. " "അത് വേണോടാ... " "വേണം വേഗം വരാൻ നോക്ക്.. " അവൻ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.

ഹരി നന്ദയോട് പറയാനായി താഴേക്ക് പോയി. "നന്ദു റെഡി ആവ്.. നമുക്ക് ഒന്ന് പുറത്ത് പോകാം.. " "ഞാനില്ല... " "നന്ദു.... വേഗം നോക്ക്... " "ഞാനില്ലാന്ന് പറഞ്ഞല്ലോ... പിന്നെ എന്തിനാ എന്നെ നിർബന്ധിക്കുന്നെ... " "ഒരു അഞ്ചു മിനിറ്റ് ഞാൻ തരും അതിനുള്ളിൽ നീ റെഡി ആയില്ലേൽ എടുത്തു പൊക്കിക്കൊണ്ട് പോകും ഞാൻ.. " ഹരി അവളെ നോക്കി പറഞ്ഞുക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. അവൾ അവൻ പറഞ്ഞത് കേട്ട് വേണോ വേണ്ടെന്ന് ആലോചിച്ചു നിന്നതും ഇനി എങ്ങാനും അവൻ പറഞ്ഞത് പോലെ ചെയ്താലോന്ന് പേടിച് അവൾ പെട്ടെന്ന് തന്നെ പോയി റെഡി ആയി ഇറങ്ങി. അവൾ വന്നതും അവർ രണ്ടുപേരും കൂടെ ബീച്ച്ലേക്ക് പോയി. അവിടെ എത്തിയതും അവൾ അവനെ ഒന്ന് നോക്കി.. "ഇങ്ങോട്ട് എന്തിനാ വന്നത്... " "ചിലക്കാതെ ഇറങ്ങി വാടി... " അവൻ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങി.. "ഇനിയും ഞാനായിട്ട് എന്തിനാ ഇവിടെ ഇരിക്കുന്നെ... ഇറങ്ങിയേക്കാം.. " അവളും അവന്റെ പിന്നാലെ വെച്ചു പിടിച്ചു.

അവൻ അച്ചുവിനെ വിളിച്ചു അവർ ഇരിക്കുന്ന സൈഡിലേക്ക് പോയി. അവരെ കണ്ടതും നന്ദുവിന്റെ കണ്ണ് തിളങ്ങി. അവൾ തനിക്കു മുന്നിൽ ഉണ്ടായിരുന്ന ഹരിയെ തള്ളിമാറ്റി അവരെ അടുത്തേക്ക് ഓടി പോയി. "ഏട്ടാ... ഗീതു... " "നന്ദു.... " ഗീതുവും അവളെ ഓടി ചെന്നു കെട്ടിപ്പിടിച്ചു. "ഡീ മെല്ലെയെടി.. എന്റെ പെങ്ങൾ ഒന്ന് ശ്വാസം വിട്ടോട്ടെ... " അച്ചു അത് പറഞ്ഞതും ഗീതു അവളെ അടർത്തിമാറ്റി അച്ചുവിനെ നോക്കി മുഖം ചുളിച്ചു.. നന്ദ അച്ചുവിനെ നോക്കി ചിരിച്ചു അവനെ കെട്ടിപ്പിടിച്ചു. "അതേയ് ഇവിടെ ഞാനും ഉണ്ട്ട്ടാ... " ഹരി അത് പറഞ്ഞതും അച്ചു അവനെ നോക്കി ചിരിച്ചു നന്ദയെ തന്നിൽ നിന്നും വേർപ്പെടുത്തി അവനെ പോയി കെട്ടിപ്പിടിച്ചു. "എന്റെ പെങ്ങൾ കുരുത്തക്കേട് ഒന്ന് കാണിച്ചില്ലല്ലോടാ.. " അച്ചു അത് പറഞ്ഞപ്പോൾ ഹരി അവളെ ഒന്ന് നോക്കി.. അവളെ മുഖം മാറുന്നത് അവൻ ശ്രദിച്ചു.. അവൻ അച്ചുവിനെ നോക്കി ഇല്ലെന്ന് തലയിട്ടി ചിരിച്ചു.. പിന്നെ അവർ ആ മണൽ പരപ്പിലൂടെ നടന്നു.നടന്നു കഴിഞ്ഞ് അവർ അവിടെ ഇരുന്നു.

നന്ദുവും ഗീതുവും ഒരുമിച്ചിരുന്നു അവരുടേതായ കാര്യങ്ങൾ സംസാരിച്ചിരിക്കയിരുന്നു. അച്ചുവും അപ്പുവും അവരുടേതായത്തും... "ടാ നമുക്ക് കിച്ചുവിനെ കൂടെ വിളിച്ചാലോ.. " "അത് വേണോടാ അച്ചു.. അവൻ വരാൻ ചാൻസ് ഇല്ല.. " "അതും ശരിയാ.. അവൻ ഇപ്പോൾ നമ്മുടെ പഴയ കിച്ചുവല്ല.. അവൻ എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്.. നിനക്ക് തോന്നിയിലേ... " "ശരിയാ.. അവൻ മാറി... അവൻ എന്തൊക്കെയോ നമ്മളിൽ നിന്നും മറച്ചു പിടിക്കുന്നുമുണ്ട്... " നന്ദയെ നോക്കി അവൻ അത് പറഞ്ഞു. കുറെ നേരം അവർ അവിടെ ചിലവഴിച്ചതിനു ശേഷം ഗീതുവിനെ അവളെ വീട്ടിലാക്കി അവർ അവരുടെ വീട്ടിലേക്ക് തിരിച്ചു.. 🌼🌼🌼🌼🌼🌼🌼🌼🌼 രാത്രി പിന്നെ നന്ദ അവനെ നോക്കാനെ പോയിരുന്നില്ല... ഹരി അച്ചുവിനോടൊപ്പം ഓരോന്ന് പറഞ്ഞിരുന്നു. അത്താഴം കഴിക്കാനായി ഇരിക്കുമ്പോഴായിരുന്നു അവൾ പിന്നെ അവനെ കാണുന്നത്. വീണ ഹരിയെ ഊട്ടിക്കുന്ന തിരക്കിലായിരുന്നു. "മോനെ കുറച്ചൂടെ കഴിക്ക്.. നിനക്ക് വെണ്ടയ്ക്ക തോരൻ ഇഷ്ടമാണെന്ന് പറഞ്ഞു പ്രത്യേകം ഉണ്ടാക്കിയതാ.. "

"ആഹ് ഞാൻ കഴിച്ചോളാം അമ്മേ.. " അവർ അവന്റെ പ്ലേറ്റ്ലേക്ക് ഓരോ വിഭവങ്ങളും വിളമ്പിക്കൊടുത്തു... ഹരി ഇതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. "അമ്മെയ്ക്ക് ഇപ്പോ എന്നെ വേണ്ടല്ലേ...എനിക്ക് എന്തേലും വേണോ എന്ന് ചോയ്ച്ചോ... " "ഓഹ് എന്റെ കുശുമ്പി പാറു.. ഇതാ നിന്റെ ഇഷ്ടപെട്ട അവിയൽ... കഴിച്ചോ... " അവളുടെ മുഖം തിളങ്ങി. അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കഴിക്കാൻ തുടങ്ങി.. "നിനക്ക് തീരെ അസൂയ ഇല്ലല്ലോ നന്ദു.. " "ഈ.... " അച്ചു അങ്ങനെ പറഞ്ഞതും അവൾ അവനെ നോക്കി ഒന്ന് ഇളിച്ചുകൊടുത്തു. ഹരി ഇതെല്ലാം കണ്ടിരിക്കയിരുന്നു. അവളെ ഭാവങ്ങളെല്ലാം അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു.. പക്ഷെ കിച്ചുവിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞതും അവന്റെ മുഖത്തെ തെളിച്ചം മാറി പകരം ദേഷ്യം വന്നു... അവൻ പെട്ടെന്ന് കഴിച്ചു എണീറ്റു പോയി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story