ഹൃദയം ❣️: ഭാഗം 18

hridayam

രചന: അനാർക്കലി

നീ ഇനി ഇതെപ്പോഴാ അറിയാ... ഇനിയും ഞാൻ ഇത് നിന്നിൽ നിന്നും മറച്ചുവെക്കുന്നത് ശരിയല്ല... ഉടനെതന്നെ ഞാൻ നിന്നെ അറിയിക്കും... നിന്റെ പ്രതികരണം എന്താകുമെന്നൊന്നും എനിക്കറിയില്ല... പക്ഷെ എനിക്കിത് നിന്നോട് പറഞ്ഞെ പറ്റു.... " അർജുൻ അതും പറഞ്ഞു വരാന്തയിലൂടെ നടന്നു നീങ്ങി. അങ്ങനെ വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞു ഹരി ശ്രുതിയെയും നന്ദുവിനെയും വെയിറ്റ് ചെയ്ത് നിൽക്കായിരുന്നു. യൂണിവേഴ്സിറ്റി കലോത്സവം അടുത്ത് വന്നിരുന്നു.. അതുക്കൊണ്ട് തന്നെ അവർ ഫുൾ ടൈം പ്രാക്ടീസിലായിരുന്നു. ഹരി ഫോണിൽ നോക്കി നിൽക്കായിരുന്നു ശ്രുതി നടന്നു വരുന്നത് കണ്ട് ഹരി ഫോണിൽ നിന്നും തലയുയർത്തി.. അവൾ ഓടി അവന്റെ അടുത്തേക്ക് ഓടി വന്നു.. "ഏട്ടാ പോകാം... " "ആഹ് ശ്രീക്കുട്ടി പോകാം... അല്ല നന്ദു എവിടെ... " "അവൾ അവിടെ അർജുൻ സർനോട് സംസാരിച്ചിരിക്ക... ഞാൻ വിളിച്ചപ്പോൾ അവൾ പറഞ്ഞു കുറച്ചു കഴിഞ്ഞു വരാം എന്ന്... " ഹരിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..

അവൻ കാറിന്റെ ഡോർ ശക്തിയിൽ അടച്ചു വരാന്തയിലേക്ക് നടന്നു. അപ്പോഴായിരുന്നു നന്ദ മുകളിലത്തെ നിലയിൽ അർജുനോട് സംസാരിക്കുന്നത് കണ്ടത്.. "*നന്ദ...... *" അവൻ അവളെ അലറി വിളിച്ചതും അവൾ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി.. അവളെ ചുട്ടെരിക്കാനുള്ള ദേഷ്യം അവൾ അവന്റെ കണ്ണുകളിൽ കണ്ടു... അവൾ വേഗം അർജുനോട് യാത്ര പറഞ്ഞു താഴേക്ക് പോയി.. ഹരിക്കടുത്തെത്തിയതും അവൾ അവനെ ഒന്ന് നോക്കി... അവൻ അവളുടെ കൈ പിടിച്ചു വലിച്ചുക്കൊണ്ട് പോയി.. പക്ഷെ ആഹ് പിടുത്തം നല്ല ശക്തിയിൽ ആയതുക്കൊണ്ട് തന്നെ അവൾക്ക് നന്നേ വേദനിച്ചിരുന്നു... അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കുന്നുണ്ടെങ്കിലും അവൻ പിടുത്തത്തിന്റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. അവളെ കൈയ്യിലെ പിടിവിട്ട് അവൻ ഡോർ തുറന്ന് കാറിലേക്ക് കയറി. കോ ഡ്രൈവർ സീറ്റിൽ ശ്രുതിയായിരുന്നു ഇരുന്നിരുന്നത്. അവൾ നന്ദയെ നോക്കി പുച്ഛിക്കുന്നുണ്ട്. "ഇനി നിന്നോട് പ്രത്യേകം പറയണോടി... വന്ന് കയറടി.... "

അവൻ വീണ്ടും ദേഷ്യപ്പെട്ടതും അവൾ കാറിൽ കയറി.അവൾ കയറിയതും അവൻ കാർ എടുത്തു. പക്ഷെ അർജുന്റെ കണ്ണുകൾ അവർക്ക് നേരെയായിരുന്നു. അവർ പോകുന്നതും നോക്കി അവനാ വരാന്തയിൽ തന്നെ നിന്നു... നന്ദുവിനോടുള്ള ദേഷ്യം മൊത്തം ഹരി ആക്സിലേറ്ററിൽ തീർക്കുന്നുണ്ടായിരുന്നു. അവൻ നല്ല സ്പീഡിലായിരുന്നു ഓടിച്ചിരുന്നത്.. അതുക്കൊണ്ട് തന്നെ ശ്രുതിയും നന്ദയും നന്നയി പേടിച്ചിരുന്നു.. കാർ അവരുടെ വീട്ടിൽ എത്തിയതും ഹരി കാറിൽ നിന്നും ഇറങ്ങി ദേഷ്യത്തോടെ അകത്തേക്ക് പോയി.. അവന്റെ പോക്ക് കണ്ട് അച്ഛമ്മ പിന്നിൽ വരുന്ന ശ്രുതിയോട് കാര്യം തിരക്കി.. "എന്താ ശ്രീക്കുട്ടി അവൻ പറ്റിയത്... അവൻ എന്താ ഇങ്ങനെ പോകുന്നെ.... " "എനിക്കറിയില്ല.... ആഹ് പിന്നിൽ വരുന്നുണ്ടല്ലോ അച്ഛമ്മയുടെ പുന്നാര നന്ദ മോൾ അവളോട് ചോദിച്ചു നോക്ക്... " അതും പറഞ്ഞു ശ്രുതി നന്ദയെ നോക്കി പുച്ഛിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി... അച്ഛമ്മ നന്ദുവിനോട് കാര്യം തിരക്കി..

"എന്താ മോളെ.. അപ്പുവിന് പറ്റിയെ... " "അത് ഒന്നുല്ല്യ അച്ഛമ്മേ... ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങാൻ കുറച്ചു നേരം വൈകി... അതോണ്ടാ... " "ആണോ... എന്നാ മോൾ പോയി അവന്റെ മൂഡ് ശരിയാക്ക്... ഇല്ലെങ്കിൽ അവൻ പിന്നെ ഇന്ന് മൊത്തം അങ്ങനെ തന്നെയാകും.. നല്ല ദേഷ്യക്കാരനാ... " അവൾ ഒന്ന് തലയാട്ടിക്കൊണ്ട് റൂമിലേക്ക് പോയി.. അവിടെ എത്തിയപ്പോൾ ഹരി കുളിക്കാൻ വേണ്ടി ടോവൽ എടുത്തു പോകയിരുന്നു... അവൾ അകത്തേക്ക് കയറിയതും ഹരി അവളെ ഒന്ന് നോക്കി.. അവളെ ഒന്ന് തുറിച്ചുനോക്കി ക്കൊണ്ട് അവൻ ബാത്‌റൂമിലേക്ക് കയറിപ്പോയി.. അവൾ വേഗം ഡ്രെസ്സെടുത്തു അപ്പുറത്തെ റൂമിലേക്ക് പോയി. അവൻ വന്നാൽ ഇവിടെ ഒരു ലോകമഹായുദ്ധം നടക്കും എന്ന് അവൾക്കറിയായിരുന്നു.. അതുക്കൊണ്ട് അവൾ അവന്റെ മുമ്പിൽ നിന്നുക്കൊടുക്കാതിരിക്കാൻ നോക്കുന്നുണ്ടായിരുന്നു.. അവൻ ഇറങ്ങി വന്നപ്പോൾ അവളെ കാണാഞ്ഞിട്ട് റൂം മൊത്തം ഒന്ന് നോക്കി. അവൾ തന്നെ പേടിച്ചു മുന്നിൽ വരാത്തതാണെന്ന് അവൻ മനസിലായി..താഴെ പോയപ്പോളും നന്ദ അവന്റെ മുന്നിലേക്ക് വന്നില്ല... "നീ എത്ര നേരം എന്റെ മുന്നിൽ ഒളിച്ചുകളിക്കും...

എന്തായാലും നിന്നെ എന്റെ കയ്യിൽ കിട്ടാതിരിക്കില്ല നന്ദ... " അവൻ ഓരോന്ന് മനസ്സിൽ ചിന്തിച്ചു ഹാളിൽ പോയിരുന്നു.. അപ്പോഴായിരുന്നു മുറ്റത്തു ഒരു കാർ വന്ന് നിന്നത്.. അതാരാണെന്നറിയാൻ വേണ്ടി ഹരി പുറത്തേക്കിറങ്ങി.. കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും ഹരി ഓടിപ്പോയി കെട്ടിപ്പിടിച്ചു.. "എടാ കാർത്തി.... നീ എപ്പോഴാ വന്നേ.... " "ഞാൻ വരുന്ന വഴിയാടാ... നേരെ ഇങ്ങോട്ടാ പൊന്നെ... " "ആരിത് കാർത്തി മോനോ... അകത്തേക്ക് വാടാ... " സീത അവരെ നോക്കി പറഞ്ഞതും കാർത്തി ഒരു പുഞ്ചിരി തൂകി അകത്തേക്ക് കയറി... "എന്താണ് സീതമ്മേ വിശേഷം... ഒരു മരുമകൾ ഒക്കെ വന്നല്ലോ.. വയ്യസായി അല്ലെ... " "ഞാൻ വയസ്സായി എങ്കിൽ നിന്റെ അമ്മയും ആയല്ലോ... നിന്റെ കല്ല്യാണം ഒക്കെ ഇപ്പടുത്തുണ്ടാവുമല്ലോ... " "ശോ... ഞാൻ അത് മറന്നിരിക്കയിരുന്നു... സീതമ്മ ഓർമ്മിപ്പിച്ചത് നന്നായി.... " അവൻ നാണത്തോടെ അത് പറഞ്ഞതും സീത അവന്റെ തലയിൽ ഒന്ന് തട്ടി.. "നിന്ന് കിന്നാരിക്കാതെ അകത്തേക്ക് വാടാ.."

സീത അതും പറഞ്ഞു അകത്തേക്ക് പോയി..ഹരി അവന്റെ തോളിൽ കയ്യിട്ടു അവനെയും കൂട്ടി അകത്തേക്ക് പോയി.. കാർത്തിയെ കണ്ടതും അച്ഛമ്മയും ശ്രുതിയും അവന്റെ അടുത്തേക്ക് വന്നു.. "അമ്മയുടെ മോൻ എപ്പോഴാ വന്നേ... " "ഞാൻ ഇപ്പോൾ വന്നോളു അമ്മമ്മേ... അമ്മയ്ക്ക് സുഖമല്ലേ... ഇപ്പോൾ ഒന്നുടെ ചെറുപ്പമായപോലെ ഉണ്ട്... എന്താ ഈ സൗന്ദര്യത്തിന്റെ രഹസ്യം... " അവൻ അച്ഛമ്മയുടെ കവിളിൽ തട്ടിക്കൊണ്ടു ചോദിച്ചു.. "പോടാ... കുറുമ്പാ... " "കാർത്തിയേട്ടാ... " "ആരിത് ശ്രീക്കുട്ടിയോ... നീ വല്ലാതെ തടിച്ചല്ലോടി... " "നന്നായി തടിച്ചോ... ഏട്ടൻ വെറുതെ പറയുന്നതല്ലേ.... " അവൾ അവളെ തന്നെ നോക്കി പറയുന്നത് കേട്ട് അവരെല്ലാം അവളെ നോക്കി ചിരിച്ചു.. അത് കണ്ടതും അവൾക്ക് ദേഷ്യം വന്നു അവൾ കാർത്തിയെ അടിക്കാനായി വന്നതും അവൻ അവളെ ഇട്ട് ഓടിച്ചു... അവൻ ഓടി നന്ദുവിനെ ഇടിച്ചു. അപ്രതീക്ഷിതമായി വന്നതായതുക്കൊണ്ട് അവൾ ബാലൻസില്ലാതെ വീഴാൻ പോയതും കാർത്തി അവളെ പിടിച്ചു വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു.

അവൾ തന്നെ ആരാ പിടിച്ചതെന്ന് അറിയാൻ വേണ്ടി അവന്റെ മുഖത്തേക്ക് നോക്കി.. എന്നാൽ ഇതെല്ലാം കണ്ട് ഹരിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അവൻ മുഷ്ടി ചുരുട്ടി പിടിച്ചു... നന്ദ ഇതാരാണെന്ന് അറിയാതെ അവനെ തന്നെ നോക്കി നിന്നു.. അവൻ അവളുടെ കണ്ണിനു മുകളിലൂടെ വിരൽ ഞൊടിച്ചു.. "ഹലോ... ഇയാൾ എന്ത് നോക്കി നിൽക്കാ.." അവൾ ഞെട്ടിക്കൊണ്ട് അവനിൽ നിന്നും അകന്നു നിന്നു.. "ഇതാരാണെന്ന് മോൾക്ക് മനസിലായോ... " അച്ഛമ്മ അവളോട് ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി.. "അത് എന്റെ... " "അമ്മമ്മേ എന്നെ ഞാൻ തന്നെ പരിചയപെടുത്തിക്കൊണ്ട്... " "ഓ എന്നാ ശരി... " "ഞാൻ കാർത്തിക്... ഈ നിൽക്കുന്ന അംബിക ദേവിയുടെ ഒരേഒരു മകളുടെ ഒരേ ഒരു മകൻ... " അതും പറഞ്ഞു കാർത്തി അവൾക്ക് കൈ കൊടുത്തു അവളും പുഞ്ചിരിച്ചുക്കൊണ്ട് അവനും കൈ കൊടുത്തു.. "താൻ തന്നെ പരിചയപെടുത്തിയില്ലല്ലോ... " "ഞാൻ നന്ദ... " "ടാ കാർത്തി... നീ എപ്പോ വന്നടാ... "

ഹാളിലേക്ക് കയറി വന്നുക്കൊണ്ട് ആരവ് അത് ചോദിച്ചതും കാർത്തി അവനു നേരെ തിരിഞ്ഞു... "ഞാൻ വന്ന് കയറിയതെ ഉള്ളു കണ്ണാ.... നീ എവിടെ ആയിരുന്നു... " "ഞാൻ ഒന്ന് പുറത്ത് പോയതായിരുന്നു... " "എല്ലാവരും വരൂ... ചായ കുടിക്കാം... " അതും പറഞ്ഞു സീത വന്നതും കാർത്തിയും ആരവും തോളിൽ കയ്യിട്ടു പോയി. പിന്നാലെ ശ്രുതിയും അച്ഛമ്മയും.. നന്ദു ഹരിയെ നോക്കാതെ പോകാൻ നിന്നതും ഹരി അവളെ പിടിച്ചു വലിച്ചുക്കൊണ്ട് റൂമിലേക്ക് പോയി... "ഹരി.... നന്ദു.... വാ... " "ആഹ് അമ്മേ... ഞങ്ങളിപ്പോ വരാം.... " അതും പറഞ്ഞു ഹരി റൂമിലെ വാതിലടച്ചു... "നീ എന്തിനാ എന്റെ മുന്നിൽ വരാതെ നടന്നെ... " "ഞ.. ൻ.. എനിക്ക്... പണി.. ആയിരുന്നു... " "ഓഹോ... അതോണ്ടാണല്ലേ മോൾ എന്നെ മൈൻഡ് ചെയ്യാതിരുന്നത്... അല്ലെ... " അവൾ അതേയെന്ന് തലയാട്ടി.. എന്നിട്ട് അവളെ പോകാൻ നിന്നതും അവൻ അവളെ പിടിച്ചു വെച്ചു. "പോകാൻ വരട്ടെ... ഞാൻ പറഞ്ഞു തീർന്നില്ലല്ലോ... " "അമ്മ... അമ്മ വിളിക്കുന്നുണ്ട്... പ്ലീസ്... " "നിന്നെ മാത്രമല്ലല്ലോ... എന്നെയും ഇല്ലേ... കുറച്ചു നേരം ഇവിടെ നിക്കടി... " അതും പറഞ്ഞു ഹരി നന്ദയെ അവളുടെ ഇടിപ്പിലൂടെ കയ്യിട്ടു തന്നിലേക്ക് ചേർത്തു നിർത്തി.

എന്നിട്ട് അവളിലേക്ക് മുഖം അടുപ്പിക്കാൻ തുടങ്ങിയതും... "ഹരി.... നന്ദു..... വാ.. മക്കളെ..." സീതയുടെ വിളി കേട്ടതും നന്ദ അവനിൽ നിന്ന് അകന്നു താഴേക്ക് പോയി. ഹരി അവളെ പോകുന്നതും നോക്കി ചിരിച്ചുക്കൊണ്ട് താഴേക്ക് പോയി... "അമ്മമ്മേ... നമുക്ക് തറവാട്ടിലേക്ക് പോയാലോ... " "അതിന് അവിടെ ആരുമില്ലല്ലോ കാർത്തി... " "ഞാൻ ഇങ്ങോട്ട് വരുമ്പോൾ തന്നെ എല്ലാരേയും വിളിച്ചിരുന്നു... അമ്മയും അച്ഛനും രഘു മാമനും എല്ലാരും അവിടെ എത്തിക്കാണും... " "എന്നാ അച്ഛമ്മേ നമുക്കും പോകാം... " "വിശ്വൻ വരട്ടെ ശ്രീക്കുട്ടി... അവൻ വന്നിട്ട് ആലോചിച്ചു പോകാം... " "എന്താ എന്നോട് ആലോചിക്കാനുള്ള ഒരു തീരുമാനം.. " വിശ്വൻ അങ്ങോട്ട് വന്നതും എല്ലാവരും വിശ്വനെ നോക്കി.. അപ്പോഴാണ് വിശ്വൻ കാർത്തിയെ കാണുന്നത്... "ടാ കാർത്തിക്കുട്ടാ... നീ വന്നോടാ... നിന്റെ അമ്മ വിളിച്ചിരുന്നു ഇന്ന് വരും എന്ന് പറഞ്ഞിരുന്നു.. " അവൻ പോയി വിശ്വനെ കെട്ടിപ്പിടിച്ചു.. വിശ്വൻ തിരിച്ചും.. "വിശ്വമാമ... ഞാൻ പറയായിരുന്നു നമുക്ക് തറവാട്ടിലേക്ക് പോയാലോ...

ഇനി അവിടെ കൂടാം.. ഞാൻ എല്ലാവരെയും വിളിച്ചിട്ടുണ്ട്.." "ആഹ് എന്നെ ഇപ്പോൾ രഘു വിളിച്ചിരുന്നു.. എന്താ അമ്മയുടെ തീരുമാനം... " "എനിക്ക് സമ്മതമാണ്... നമുക്ക് എന്നാ പോകാം... " "എന്നാ മക്കളെല്ലാം പോയി റെഡി ആയേക്കും നമുക്ക് ഇപ്പോൾ തന്നെ ഇറങ്ങാം... " വിശ്വൻ അത് പറഞ്ഞതും എല്ലാവർക്കും സന്തോഷമായി.. എല്ലാവരും റെഡി ആകാൻ പോയി... 🌼🌼🌼🌼🌼🌼🌼🌼 അങ്ങനെ അവരുടെ കാർ ചന്ദ്രമംഗലം തറവാട്ടിൽ എത്തി. അവരെല്ലാം ഇറങ്ങി അകത്തേക്ക് കയറി. അവിടെ എല്ലാരും എത്തിയിട്ടുണ്ടായിരുന്നു. എല്ലാവരോടും ഒത്തുക്കൂടി അവരെല്ലാം ഇരുന്നു. ഹരിയുടെ കല്യാണത്തിന് കൂടിയതായിരുന്നു അവരെല്ലാം.. പിന്നെ കൂടുന്നത് ഇപ്പോഴാണ്... രാത്രി ആയതും ഹരിയും നന്ദയും ഉറങ്ങാനായി റൂമിലേക്ക് പോയി. ഹരി ഡോർ അടച്ചു ലോക്ക് ചെയ്ത് തിരിഞ്ഞതും നന്ദ പുതപ്പും എടുത്തു സോഫയിലേക്ക് പോകുന്നതാണ് കണ്ടത്... "നീ എങ്ങോട്ടാ... " "ഞാൻ സോഫയിൽ... "

"നീ എന്നും അവിടെ അല്ലല്ലോ കിടക്കാർ പിന്നെ എന്താ... " "അത് പിന്നേ... " "നിന്നു ചിലക്കാതെ വന്ന് കിടക്കാൻ നോക്കടി.... " "അത് പിന്നെ... ഞാൻ ഇവിടെ കിടക്കാം... " "നിനക്കെന്നെ ദേഷ്യം പിടിപ്പിച്ചേ അടങ്ങു എന്ന് തന്നെ ആണോ... കളിക്കാതെ വന്ന് കിടക്കാൻ നോക്ക് നന്ദു... എനിക്ക് ദേഷ്യം വന്നാൽ എന്താ ചെയ്യാന്ന് നിനക്കറിയാലോ.... " അവൾ തലയാട്ടി ബെഡിൽ വന്നുകിടന്നു.. ഹരി ലൈറ്റ് ഓഫ്‌ ചെയ്ത് വന്നു കിടന്നു.. 🌼🌼🌼🌼🌼🌼🌼🌼🌼 "അപ്പോൾ കാർത്തിയുടെ കല്യാണം ഈ മാസം തന്നെ നടത്താം അല്ലെ... " "അങ്ങനെ തന്നെ ആയിക്കോട്ടെ അമ്മേ... അവർക്കും അത് തന്നെ ആണ് താൽപ്പര്യം.... " "എന്നാ പണിക്കാരെ കണ്ട് നല്ല മുഹൂർത്തം കുറിപ്പിക്കാം... നിശ്ചയം നടത്താൻ ഈ ഞായറാഴ്ച നല്ല മുഹൂർത്ഥമുണ്ടെന്ന് പണിക്കർ പറഞ്ഞിരുന്നു... " "എന്നാൽ നമുക്ക് ഈ ഞായറാഴ്ച നിശ്ചയം നടത്താം... " അങ്ങനെ കാർത്തിയുടെ കല്യാണം എല്ലാവരും കൂടെ ഉറപ്പിച്ചു. അതുവരെ തറവാട്ടിൽ തന്നെ കൂടാം എന്ന് എല്ലാവരും തീരുമാനിച്ചു...

പിന്നീടാങ്ങോട്ടുള്ള ദിവസങ്ങളിൽ അതിനുള്ള തിരക്കിലായിരുന്നു ഹരി. നന്ദയും ശ്രുതിയും കലോത്സവത്തിന്റെ തിരക്കിലും. സത്യം പറഞ്ഞാൽ അവർക്ക് ഒന്ന് നല്ലപോലെ കാണാൻ കൂടെ കഴിഞ്ഞിരുന്നില്ല... കാർത്തിയുടെ നിശ്ചയം നല്ല രീതിയിൽ തന്നെ നടന്നു. അടുത്ത ആഴ്ച അവരുടെ കല്യാണം കൂടെ തീരുമാനിച്ചു. നന്ദുവിന്റെയും ശ്രുതിയുടെയും കലോത്സവം അടുത്ത് വന്നിരുന്നു. അവർക്ക് പോകാനുള്ള ദിവസങ്ങൾ അടുത്തതും പ്രാക്ടീസ് സമയവും കൂടി.. അങ്ങനെ അവർ ഇന്ന് വയനാട്ടിലേക്ക് പോകുകയാണ്... ഹരിയും അർജുനും പിന്നെ കുറച്ചു ടീച്ചേഴ്സും ഉണ്ട് അവരുടെ കൂടെ.. നന്ദയുടെയും ഹരിയുടെയും ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങളറിയാതെ അവർ വയനാട്ടിലേക്ക് തിരിച്ചു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story