ഹൃദയം ❣️: ഭാഗം 2

hridayam

രചന: അനാർക്കലി

നന്ദു വീട്ടിലേക്ക് വിളിച്ച് ഇന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞിരിക്കയിരുന്നു. ഗീതു ഫോണിൽ ഇൻസ്റ്റാഗ്രാമും നോക്കിയിരിക്കയിരുന്നു. വൗ.. നന്ദു ഇങ്ങോട്ട് നോക്കടി.. ഗീതു നന്ദുവിനെ ശല്യപെടുത്താൻ തുടങ്ങി. അമ്മേ ഞാൻ പിന്നെ വിളിക്കാവേ... അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു. എന്നിട്ട് ഗീതുവിനു നേരെ തിരിഞ്ഞു. എന്താ ഗീതു... നീ എന്തിനാ ഇങ്ങനെ ശബ്ദം ഉണ്ടാക്കുന്നെ.. മോളെ ഇതാരാന്ന് നോക്കടി.. ഗീതു അവളുടെ ഫോൺ നന്ദുവിന് കൊടുത്തു. ഇത് അർജുൻ സർ അല്ലെ അതിനിപ്പോ എന്താ... ഓഹ് ന്റെ മോളെ നിന്നെ ഈ പിക് കാണിച്ച എന്നെ പറഞ്ഞ മതിയല്ലോ.. ഡീ അങ്ങേര് എന്ത് ലുക്ക്‌ ആടി.. ശോ..എനിക്കാണേൽ കണ്ണെടുക്കാൻ തോന്നുന്നില്ല.. നിനക്ക് നാണം ഉണ്ടോ ഗീതു പഠിപ്പിക്കുന്ന സാറേ പറ്റി ഇങ്ങനെ ഒക്കെ പറയാൻ.. മോശാട്ടോ.. എനിക്കറിയാം നിനക്ക് പേടി അല്ലെ ഞാൻ നിന്റെ സർ നെ വളക്കും എന്ന്. മോൾ പേടിക്കണ്ടാട്ടൊ അല്ലേലും അങ്ങേര് നിനക്കന്നെ മാച്ച്..

പേര് പോലും ആര്യ നന്ദ &അർജുൻ.. അ അ.. നല്ല മാച്ചല്ലേ.. ഗീതു നീ പറഞ്ഞു പറഞ്ഞു ഓവർ ആവണ്ട്ട്ടാ... നിനക്കറിയാലോ എനിക്ക് ദേഷ്യം വന്ന പിന്നെ എന്നെ പിടിച്ച കിട്ടല്ലെന്ന്... മര്യാദക്ക് അതൊക്കെ മാറ്റിവെച്ചു ഉറങ്ങാൻ നോക്ക്... ഓളും ഓൾടെ ഒരു അർജുൻ സാറും... നന്ദു ഗീതുവിനെ രൂക്ഷമായി നോക്കി പുതപ്പും എടുത്തു കിടന്നു.. ഹ്മ്മ് മനസിലാവ്ണ്ട്.. നിനക്ക് സർ നെ സ്വപ്നം കാണാനല്ലേ ഇപ്പോ ഉറങ്ങാൻ പോണേ... നടക്കട്ടെ നടക്കട്ടെ... നന്ദു അവളുടെ തലയണ എടുത്തു ഗീതുവിന്റെ നേരെ ഒരുഒറ്റൊരു ഏറായിരുന്നു. അമ്മേ..... അവൾ പുറം തടവി കൊണ്ട് വിളിച്ചു.. മര്യാദക്ക് ഉറങ്ങാൻ നോക്ക്.. ഇനി ഇവിടെ നിന്റെ ശബ്ദം കേട്ട നിന്നെ ഞാൻ പുറത്താക്കി വാതിൽ അടക്കും നോക്കിക്കോ. പിന്നെ പൊന്നു മോൾ പുറത്തായിരിക്കും ഉറങ്ങാ.. എന്നും പറഞ്ഞു അവൾ പുതപ്പ് മൂടി കിടന്നു.. ഗീതു പിന്നെ ഒന്നിനും പോവാതെ നല്ല കുട്ടിയായി ഉറങ്ങി. അല്ലെങ്കിൽ അവൾ പറഞ്ഞ പോലെ പുറത്ത് കിടക്കേണ്ടി വരും. ദേഷ്യം വന്ന കുട്ടി എന്താ ചെയ്യാന്ന് അവൾക്കന്നെ അറിയില്ല. അതോണ്ട് ഗീതു ഒന്നിനും പോയില്ല. 🌼🌼🌼🌼🌼🌼🌼🌼

ഗീതു.. ഇന്ന് നീ കാരണട്ടോ നമ്മൾ ലേറ്റ് ആയെ.. ഫസ്റ്റ് ഹൗർ തന്നെ ആ അപ്പൂപ്പൻ ആണ്. ഇനി അയാളെ വായിൽ ഉള്ളത് മൊത്തം കേക്കേണ്ടി വരും. കേട്ടാലും കുഴപ്പമില്ല ഒന്ന് ക്ലാസ്സിൽ കയറ്റിയാൽ മതിയാരുന്നു... ഇത് അതും ഉണ്ടാവൂല.. അയാളെ വായിൽ ഉള്ളതൊക്കെ കേഴുക്കേം വേണം ക്ലാസ്സിൽ കയറാനും പാടില്ല.. നന്ദു നീ ഇങ്ങനെ പേടിക്കണ്ട നമ്മൾ ക്ലാസ്സിൽ പോയാൽ അല്ലെ അയാളെ വായിൽ ഉള്ളതൊക്കെ കേഴ്ക്കേണ്ടി വരാ.. നമുക്ക് പോകണ്ട... ക്യാന്റീനിൽ പോയിരിക്കാം.. എങ്ങനെ ഉണ്ട്.. നല്ല ഐഡിയ.. ഒന്നങ്ങണ്ട് തന്നാലുണ്ടല്ലോ.. ഫസ്റ്റ് ഹൗർ തന്നെ കട്ട്‌ ചെയ്താലേ അന്നത്തെ ദിവസം ഇല്ല ഹൗർ കട്ട്‌ ചെയ്യാൻ ഉള്ള തൊര നിനക്ക് വരും അതോണ്ട് പൊന്നു മോൾ നടക്ക്.. അതും പറഞ്ഞു നന്ദു ഗീതുവിനെ അവളുടെ മുമ്പിൽ നിർത്തി. ഞാൻ എന്തിനാ മുന്നിൽ നിൽക്കുന്നെ.. നമുക്ക് ഒന്നിച്ചു നിൽക്കാം... അത് വേണ്ട.. നീ കാരനല്ലേ ലേറ്റ് ആയത് അതോണ്ട് നീ തന്നെ മുന്നിൽ നിന്ന് എല്ലാം ഏറ്റുവാങ്ങിയാൽ മതി.. ഡീ ദുഷ്ട്ടെ... നിനക്കള്ളത് ഞാൻ തരാട്ടാ..... ഗീതു നന്ദുവിനെ നോക്കി പല്ല് കടിച്ചു.. നന്ദു നന്നായി ഇളിച്ചു കൊടുത്ത്... അവർ രണ്ടു പേരും കൂടെ ക്ലാസ്സിലേക്ക് എത്തിനോക്കി..

ക്ലാസ്സിൽ ഉള്ള സാറേ കണ്ട് ഗീതുവിന്റെ കണ്ണ് തിളങ്ങി.. ഗീതു നന്ദുവിനെ നോക്കി പല്ലിളിച്ചു കാണിച്ചു. നിനക്ക് ഭാഗ്യം ഇല്ലല്ലോ നന്ദുട്ട്യേ.. അപ്പൂപ്പൻ അല്ല ക്ലാസ്സിൽ... അർജുൻ സർ ആണല്ലോ... ഗീതു നന്ദുവിന്റെ കവിളിൽ പിടിച്ചു പറഞ്ഞു. അതിനെന്താ... നീ സാറേ ക്ലാസ്സിൽ ഇതിന് മുൻപ് ലേറ്റ് ആയി ചെന്നിട്ടില്ലല്ലോ...സർ ചൂടായാലോ.. നീ മുന്നിൽ തന്നെ നിന്നാ മതി.. സാറേ വിളിക്ക്... ഓക്കേ ഞാൻ നിന്നോളം.... sir..... Yes... ആഹ് നേരത്തെ ആണല്ലോ.... എന്താ ലേറ്റ് ആയത്.. അതുപിന്നെ സർ ദേ ഇവൾ എണീക്കാൻ വൈകി അതാ.... ഗീതു നന്ദുവിനെ ചൂണ്ടി കാണിച്ചു പറഞ്ഞു.. നന്ദു ഞാനോ എപ്പോ.. എന്നുള്ള അർത്ഥത്തിൽ ഗീതുവിനെ തുറിച്ചു നോക്കി... ആഹാ അങ്ങനെ ഒരു അവതാരം അവിടെ ഉണ്ടോ...എവിടെ കാണാനില്ലല്ലോ ആളെ... സർ നന്ദുവിനെ ഒന്ന് എത്തി നോക്കി.. സർ നോക്കുന്നത് കണ്ടപ്പോ അവൾ മെല്ലെ മെല്ലെ മുന്നിലേക്ക് വന്നു. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി... നന്ദു ഗീതുവിന്റെ കാതിൽ മെല്ലെ പറഞ്ഞു.. എന്നെക്കൊണ്ട് ഇത്രൊക്കെ ചെയ്യാനെ പറ്റൊള്ളൂ.. ഗീതു നിഷ്കു ആയി നിന്ന് അവളോട് പറഞ്ഞു.. എന്താ രണ്ടുകൂടെ അവിടെ നിന്ന് രഹസ്യം പറയുന്നത്. അത് പിന്നെ സർ.....

ഗീതു വീണ്ടും എന്തെകിലും പണി തരും എന്നറിഞ്ഞോട് നന്ദു അവളുടെ വാ പൊത്തിപ്പിടിച്ചു.. ഒന്നുല്ല്യ സർ.. ഞങൾ കയറിക്കോട്ടെ.. അങ്ങനെ അങ്ങോട്ട് കയറാൻ പറ്റില്ലല്ലോ... ലേറ്റ് ആയതല്ലേ നമുക്ക് എന്തേലും punishiment കൊടുക്കണ്ടേ... വേണ്ടേ.. വേണം സർ... എല്ലാരും കൂടെ പറഞ്ഞു. അത് കേട്ടതും നന്ദു ഗീതുവിനെ ഒന്നുടെ രൂക്ഷമായി നോക്കി.. അവൾ ഒരു പുളിങ്ങതിന്ന ഇളി ഇളിച്ചുകൊടുത്തു. സർ ഇനി ഞങൾ ലേറ്റ് ആവില്ല ഈ ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്കണം പ്ലീസ്.... നന്ദു സർനോട്‌ അപേക്ഷിച്ചു... പക്ഷെ അവൻ വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല.. ഓക്കേ ക്ഷമിക്കാം ബട്ട്‌.... നിങ്ങളൾക്ക് ഇപ്പൊ ഒരു പണിഷ്മെന്റ് തന്നില്ലെങ്കിൽ നാളെ ഇതുപോലെ ബാക്കിയുള്ളവരും ചെയ്യും. അതുകൊണ്ട് ഇനി ആറും ഇത് ആവർത്തിക്കാതിരിക്കാൻ നിങ്ങൾ പണിഷ്മെന്റ് ഏറ്റുവാങ്ങണം.. എന്നാ ഞാൻ ക്ഷമിക്കാം.. ഓക്കേ സർ ഗീതു ചെയ്തോളും. ഗീതു നന്ദുവിനെ ദയനീയമായി നോക്കി. നീ എനിക്കിട്ട് പണിതതല്ലേ.. ഇത് നീ പിടിച്ചോ.. നന്ദു ആരും കേഴ്ക്കാതെ ഗീതുവിനോട് പറഞ്ഞു. താനല്ലേ ലേറ്റ് ആവാൻ കാരണം അത്കൊണ്ട് താൻ ചെയ്ത മതി... അത് പോരെ ഗീതു.. അത് മതി സർ...

നന്ദു ഞെട്ടി കൊണ്ട് ഗീതുവിന്റെ നോക്കി. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടീ... ഒക്കെ നന്ദു.. എന്ന ഒരു പാട്ടു പാടിക്കോ സാർ എനിക്ക് പാട്ടു പാടാൻ അറിയില്ല.. ഇങ്ങനെയൊക്കെയല്ലേ പാടാൻ പഠിക്കുന്നത്.. അതുകൊണ്ട് മോൾ വന്ന പാടാൻ നോക്കൂ വേഗമാവട്ടെ... നന്ദു മടിച്ചുമടിച്ച് ചെന്ന് എല്ലാവരുടെയും മുന്നിൽ വന്നുനിന്നു. അവൾ ഗീതുവിന് ഒന്ന് ദയനീയമായി നോക്കി. ഗീതു അവൾക്ക് ഓൾ ദ ബെസ്റ്റ് കാണിച്ചു. പാടൂ നന്ദ.. എനിക്ക് എന്നിട്ട് വേണം ക്ലാസ്സ് എടുക്കാൻ.. ടൈമില്ല വേഗമാവട്ടെ.. നന്ദു ഒന്ന് ശാസം എടുത്തു വലിച്ചു വിട്ടു. കണ്ണടച്ചു നിന്നു എന്നിട്ട് പാടാൻ തുടങ്ങി. 🎶കാറ്റോട് മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം നനവാർന്ന പൂവിൽ മെല്ലെ തേടി ഈറൻ നിലാവിൻ പരാഗം നീയെന്നും എൻ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമായ്.. നിന്നെയും കാത്തു ഞാൻ നിൽക്കവേ... എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു... ഹ്മ്മ് ഹ്...ഹ്മ്മ് ഹ്.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ..... ഹ്മ്മ് ഹ്.. ആ ആ.. ആാാ... ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..... ആാാഹ് ആ.... 🎶 നന്ദു മെല്ലെ കണ്ണു തുറന്നു നോക്കി എല്ലാവരും അവൾക്ക് നിറഞ്ഞ പുഞ്ചിരി നൽകി കൈയ്യടിച്ചു.

ഒപ്പം അർജുൻ സാറും ഉണ്ടായിരുന്നു. അവൾ എല്ലാർക്കും ഒരു നിറഞ്ഞ പുഞ്ചിരി നൽകി. താൻ നന്നായി പാടുന്ന ഉണ്ടല്ലോ എന്നിട്ടാണോ പാടാൻ അറിയില്ല എന്ന് പറഞ്ഞത് അത് ഈ പാട്ടുകാരുടെ സ്ഥിരം പരിപാടിയാണ് സാർ പാടാൻ അറിയില്ല എന്ന് പറയുന്നത് ക്ലാസിലെ ഒരുത്തൻ വിളിച്ചുപറഞ്ഞു. എനിക്കങ്ങനെ നന്നായി പാടാൻ അറിയില്ല ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്. ഓക്കേ ഇനി നീ പോയി ഇരുന്നോ.. അവൾ അത് കേൾക്കാൻ കാത്തു നിന്നത് പോലെ വേഗം ഓടിപ്പോയി ഗീതുവിന്റെ അടുത്തിരുന്നു. എന്നിട്ട് ഗീതുവിന്റെ കാലം നോക്കി ഒറ്റ ഒരു ചവിട്ടു കൊടുത്തു. അമ്മേ..... ഒച്ച വെക്കല്ലടി തെണ്ടി... എന്തൊരു ഷോ ആയിരുന്നു നീ.. നിനക്കുള്ള ബാക്കി ഞാൻ റൂമിൽ എത്തിയിട്ട് തരാം. ഗീതു നന്ദുവിനെ നോക്കി സൈക്കിളിൽ നിന്ന് വീണ ചിരി ചിരിച്ചു. Ok guys ബാക്കി നാളെ എടുക്കാം... താങ്ക്യൂ.. അർജുൻ സാർ ക്ലാസിൽ നിന്നും പോയി പോകുന്നതിനു മുൻപ് നന്ദുവിനെ നോക്കി ചിരിച്ചു. ഇപ്രാവശ്യം ചിരിച്ചത് ഗീതു കണ്ടു എന്നാൽ നന്ദു കണ്ടില്ല. ഗീതു നന്ദുവിനെ ആക്കാൻ തുടങ്ങി. എന്താണ് മോളെ സാർ ഇങ്ങോട്ട് ഒരു ചായ്വ് ഉണ്ടല്ലോ. നിന്നെ നോക്കി ഒരു ചിരി ഒക്കെ ഉണ്ടല്ലോ...

നിനക്ക് തോന്നിയത് ആകും ഗീതു... സാർ വേറെ ആരെങ്കിലും നോക്കി ചിരിച്ചത് ആകാം... പിന്നെ നിന്നോട് ഞാൻ കുറെ തവണ പറഞ്ഞിട്ടുണ്ട് ഈ കാര്യം ഇനി മിണ്ടരുതെന്ന്. നന്ദു ഗീതുവിനോട് ദേഷ്യപ്പെട്ടു.. 🌼🌼🌼🌼🌼🌼🌼🌼 ഉച്ചയ്ക്ക് നന്ദുവും ഗീതുവും കൂടെ വരാന്തയിൽ കൂടെ നടക്കുമ്പോഴായിരുന്നു അർജുൻ സർ വരുന്നത് കണ്ടത്.. അപ്പൊത്തന്നെ ഗീതു നന്ദുവിനെ നോക്കി ഒന്ന് ചുമച്ചു.. സർ അവരെ കണ്ട് അവരുടെ അടുത്തേക്ക് വന്നു.. നിങ്ങൾ എങ്ങോട്ടാ.. ഞങൾ വെറുതെ കോളേജ് ഒന്ന് കറങ്ങാൻ.. ഗീതു മറുപടി കൊടുത്തു. ഇയാൾക്ക് എന്താ എന്നോട് വല്ല ദേഷ്യം ഉണ്ടോ.. സർ നന്ദുവിനെ നോക്കി പറഞ്ഞു.. നന്ദു ഞെട്ടിക്കൊണ്ട് സർ നെ നോക്കി എനിക്കോ... ഇല്ലല്ലോ... എന്താ സർ അങ്ങനെ ചോദിച്ചേ... ചുമ്മാ... എനിക്കെന്തോ അങ്ങനെ തോന്നി.. എന്തായാലും ഇല്ലല്ലോ അത് മതി... പിന്നെ ഞാൻ ഇവിടെ പുതുതായതുകൊണ്ട് എനിക്ക് ഇവിടുത്തെ ലൈബ്രറി എവിടെ എന്നറിയില്ല.. നിങ്ങൾക്കറിയില്ലേ.. അറിയാം സർ ദേ ആ കാണുന്ന ബ്ലോക്കിൽ ആണ്.. നന്ദു സർനു കാണിച്ചുകൊടുത്തു. ഓക്കേ എന്നാ ഞാൻ പോട്ടെ.. നിങ്ങൾ കോളേജ് ഒന്ന് കറങ്ങിയിട്ട് ക്ലാസ്സിലേക്ക് ചെന്നോ...

സർ അവരെ നോക്കി ചിരിച്ചുകൊണ്ട് ലൈബ്രറിയിലേക്ക് പോയി.. അവർ കറങ്ങാനും.. ഒരു വർഷം ഈ ക്യാമ്പസ്സിൽ പഠിച്ചതാണേലും എപ്പോഴും ഈ ക്യാമ്പസ്‌ അവർക്കൊരു പുതുമ നൽകാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ ആ ക്യാമ്പസ്‌ ആസ്വദിച്ചു നടന്നുക്കൊണ്ടിരുന്നു. പെട്ടന്നാണ് അവൾ ഒരാളെ പോയി ഇടിച്ചതു. അപ്രതീക്ഷിതമായതുകൊണ്ട് തന്നെ ആ ഒരു കൂട്ടിമുട്ടലിൽ അയാൾ വീണിരുന്നു. നന്ദു ആകെ ഞെട്ടി കൊണ്ട് അയാളെ നോക്കി. പുറംതിരിഞ്ഞു വീണതുകൊണ്ട് തന്നെ അവൾക്ക് അത് ആരാണെന്ന് മനസ്സിലായില്ല.. അപ്പോഴേക്കും ഗീതു അവളെ വലിച്ചുകൊണ്ട് പോയിരുന്നു. നന്ദു അയാളെ ഒന്ന് തിരിഞ്ഞു നോക്കി. അയാൾ അപ്പോഴും നിലത്തു തന്നെയായിരുന്നു.. അയാൾ നന്ദുവിനെ കണ്ടിട്ടില്ലായിരുന്നു. ഗീതു നീ എന്താ ഈ ചെയ്യുന്നേ..

എന്തിനാ നീ എന്നെ വലിച്ചു കൊണ്ട് വന്നത്.. നമുക്ക് അയാളെ എഴുന്നേൽപ്പിക്കായിരുന്നു. നീ അയാളെ തള്ളിയിട്ടതെ ചളിയിലെക്കാ അല്ലാതെ മെത്തയിലേക്കല്ല.. നീ ആണ് അയാൾ വീഴാൻ കാരണം എന്നറിഞ്ഞ നിന്നെ നോക്കി ചിരിച് കയ്യൊന്നും തരാൻ പോണില്ല.. നല്ല മുട്ടൻ തെറി കേഴ്ക്കും.. എന്നാലും ഒരു സോറി പറയാമായിരുന്നു... അറിയാതെ ചെയ്തതല്ലേ... ഇനി അതൊന്നും നീ ആലോചിക്കേണ്ട.. അയാൾ നിന്നെ കണ്ടിട്ടില്ല.. അതോണ്ട് ഇനി അങ്ങോട്ട് ചെന്ന് സോറി പറയാൻ നിക്കണ്ട കേട്ടല്ലോ.. വാ ഇങ്ങോട്ട്... ഗീതു നന്ദുവിന്റെ കയ്യും പിടിച്ചു ക്ലാസ്സിലേക്ക് നടന്നു. നന്ദുവിന് അയാളോട് സോറി പറയാത്തത്തിൽ നല്ല കുറ്റബോധം തോന്നി.. ഒന്നുടെ അയാളെ തിരിഞ്ഞു നോക്കി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story