ഹൃദയം ❣️: ഭാഗം 24

hridayam

രചന: അനാർക്കലി

രാവിലെ തന്നെ ഹരി കാർത്തിയുടെ അടുത്തേക്ക് പോയി അവരും കൂടെ ഉണ്ടെന്ന് പറഞ്ഞു...കാർത്തിക്കും മാളുവിനും അത് വലിയ സന്തോഷമായിരുന്നു... "അല്ല കാർത്തി എങ്ങോട്ടാ നമ്മൾ പോകുന്നെ... " "തീരുമാനിച്ചില്ലടാ... നീ കൂടെ ഉണ്ടെങ്കിൽ നിന്നോട് കൂടെ ചോദിച്ചിട്ട് തീരുമാനിക്കാം എന്ന് വിചാരിച്ചു.. പിന്നെ മാളുവിന് ഷിംലയിൽ പോണം എന്ന് ഒരു ആഗ്രഹം ഉണ്ട്... " "എന്നാ പിന്നെ അങ്ങോട്ടേക്ക് ആക്കാം... " "നീ നന്ദുവിനോട് കൂടെ ആലോചിച്ചു തീരുമാനിക്ക്... എന്നിട്ട് ഉറപ്പിക്കാം... " അതിന് അവൻ സമ്മതം മൂളി കോളേജിലേക്ക് ഇറങ്ങി.. നന്ദുവും ശ്രുതിയും അവന്റെ ഒപ്പമാണ് പോകുന്നത്... നന്ദു റെഡി ആയി ഇറങ്ങിയിട്ടും ശ്രുതിയെ കാണാഞ്ഞിട്ട് അവൻ അവൻ ദേഷ്യം വരുന്നുണ്ടായിരുന്നു.. അവൻ ഹോണിൽ നിന്നും കയ്യെടുക്കാതെ അടിച്ചു കൊണ്ടേയിരുന്നു... "ഹരിയേട്ടാ... ഒന്ന് നിർത്ത്.. എനിക്ക് ആകെ ഇറിറ്റേഷൻ ആകുന്നു ... ശ്രീക്കുട്ടി വന്നോളും.. സമയം ഉണ്ടല്ലോ..."

"എനിക്ക് ഇങ്ങനെ വെയിറ്റ് ചെയ്യുന്നത് ഇഷ്ടമല്ലെന്ന് അവൾക്ക് നന്നായി അറിയാം..എന്നിട്ടാണ്... " അവൻ വീണ്ടും കയ്യെടുക്കാതെ ഹോണടിക്കാൻ തുടങ്ങിയതും ശ്രുതി ഇറങ്ങി വന്നു... അവൾ വന്ന് കയറിയതും അവൻ പെട്ടെന്ന് തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു... "നിനക്കെന്താ ശ്രുതി ഒന്ന് നേരത്തെ ഇറങ്ങിയാൽ... നിന്നെ പോലെത്തന്നെയല്ലേ നന്ദു... അവൾ നേരത്തെയിറങ്ങിയല്ലോ... പിന്നെ നിനക്കന്താ... " ശ്രുതിക്കാകെ ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു... ഒന്ന് അവളെ ഹരി ശ്രുതി എന്ന് വിളിച്ചതിലും പിന്നെ അവളെ നന്ദയും ആയി compare ചെയ്തതിലും.. അവൾ നന്ദയെ ഒന്ന് രൂക്ഷമായി നോക്കി ഹരിയോട് ഒന്നും മിണ്ടാതെ പുറത്തേക്കും നോക്കിയിരുന്നു... അവൾ തന്റെ ചോദ്യത്തിന് ഒരു മറുപടിയും താരതത്തിൽ അവന്റെ ദേഷ്യം ഒന്നുടെ കൂടി... കോളേജിൽ എത്തിയതും ശ്രുതി അവരെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ ക്ലാസ്സിലേക്ക് പോയി... അവളുടെ ആ പോക്ക് കണ്ട് നന്ദക്ക് നല്ല വിഷമം വന്നു... "അവളോട് അങ്ങനെ ഒന്നും പറയേണ്ടായിരുന്നു... " "ഞാനതിന് ഇപ്പൊ എന്താ പറഞ്ഞെ... ഒന്നും പറഞ്ഞില്ലല്ലോ... " "എന്നാലും അവൾക്ക് നല്ല വിഷമമായി തോന്നുന്നു... "

"അവളുടെ പിണക്കം ഒക്കെ ഞാൻ മാറ്റിക്കൊടുത്തോണ്ട്.... നിന്റെ സങ്കടം ഞാൻ മാറ്റിതരട്ടെ.. " അവൻ ഒരു കള്ളചിരി ചിരിച്ചു അവളുടെ അടുത്തേക്ക് നീങ്ങി നിന്നതും അവൾ അവനിൽ നിന്നും നീങ്ങി... പക്ഷെ അവളെ അവൻ പിടിച്ചു വലിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു... "ഹരിയേട്ടാ വിട്... ആരെങ്കിലും കാണും... " "ആര് കണ്ടാലും എനിക്കെന്താ... ഞാൻ പിടി വിടാൻ പോണില്ല... " "ഹരിയേട്ടാ... പ്ലീസ്... " "ഓക്കേ ഞാൻ വിടാം... പക്ഷെ* i want a kiss... a deep kiss...* " എന്നും പറഞ്ഞു അവൻ അവന്റെ മുഖം മുഖത്തോട് അടുപ്പിച്ചതും അവൾ അവനെ തള്ളിമാറ്റി അവനെ നോക്കാതെ ഓടി പോയി... അവളുടെ ഓട്ടം കണ്ട് അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവനും നടന്നു.... __________ വൈകുന്നേരം അവൻ അവന്റെയും നന്ദുവിന്റെയും ലീവ് ഒക്കെ ശരിയാക്കിയായിരുന്നു വീട്ടിലേക്ക് തിരിച്ചത്.. വീട്ടിൽ എത്തി കാർത്തിയും ഹരിയും കൂടെ ടിക്കറ്റ് ഒക്കെ എടുത്തു എല്ലാം ശരിയാക്കി.. നന്ദയോട് പറയാനായി അവൻ റൂമിലേക്ക് പോയി... അവിടെ അവൾ ഇരുന്നു പഠിക്കായിരുന്നു... അവൻ അവൾക്കെടുത്തു പോയി ഇരുന്നു... അവൻ വന്നിരുന്നതും അവൾ അവനെ നോക്കി എന്തെന്നുള്ള രീതിയിൽ പിരികം പൊക്കി.. "എന്താ മോനെ ഉദ്ദേശം..... "

"നീ ഇങ്ങനെ ഇരുന്നു പഠിച്ചാൽ എങ്ങനെ... നമുക്ക് പാക്ക് ചെയ്യേണ്ടേ... " "എന്തിന്.... " "അപ്പൊ നീ മറന്നോ... ഞാൻ പറഞ്ഞതല്ലേ നമ്മൾ ഹണിമൂണിന് പോണ കാര്യം.... " "അതിന് ഇനിയും ടൈം ഇല്ലേ ഹരിയേട്ടാ.... " "ഇല്ലല്ലോ നന്ദുസേ.... നമ്മൾ നാളെ രാവിലത്തെ ഫ്ലൈറ്റിൽ പോകും... ഷിംലയിലേക്ക്... " "ഷിംലയിലേക്കോ.... " അവൾ ഞെട്ടിക്കൊണ്ട് ചോദിച്ചു.. അതിന് അവൻ മൂളിക്കൊണ്ട് അവളുടെ ബുക്ക്‌ ഒക്കെ അടച്ചു വെച്ചു എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി... "നീ ചെന്ന് പാക്ക് ചെയ്യ് നന്ദു.. ടൈമില്ല... ഒരു ആഴ്ചത്തേക്ക് ഉള്ളത് എടുത്തോട്ടൊ... " അവൾ അതിന് ഒന്ന് മൂളിക്കൊണ്ട് ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി.. ആഹ് സമയത്താണ് ശ്രുതി അവരുടെ അടുത്തേക്ക് വരുന്നത്... "ഏട്ടാ.... ഞാൻ അകത്തോട്ടു വന്നോട്ടെ... " "അതിനെന്താ ശ്രീക്കുട്ടി.. കയറി വാ... " "സോറി ഏട്ടാ... ഞാൻ രാവിലെ മനഃപൂർവം ലേറ്റ് ആയതല്ല... എന്റെ ഒരു നോട്ട് കാണുന്നുണ്ടായിരുന്നില്ല... അത് നോക്കായിരുന്നു... അത് കൊണ്ടാ ഞാൻ... " അതും പറഞ്ഞു അവൾ കരഞ്ഞതും അവൻ അവളെ പൊതിഞ്ഞു പിടിച്ചു.. "ഏയ് ഏട്ടൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ.. നീ അത് കാര്യമാക്കണ്ട... ഞാനത് അപ്പോഴേ വിട്ടു... "

"സത്യമല്ലേ... ഏട്ടാ... " "ആഹ്ടി... " "അല്ല നിങ്ങൾ എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ... പാക്കിങ് കണ്ട് ചോദിച്ചതാ... " "ഞങൾ ഒന്ന് ഹണിമൂണിന് പോവാ ശ്രീക്കുട്ടി... നാളെ രാവിലെ ആണ് ഫ്ലൈറ്റ്.. " "നാളെയോ... നാളെ അല്ലെ ഏട്ടാ അച്ഛമ്മയെ ചെക്കപ്പിന് കൊണ്ടുചെല്ലാൻ പറഞ്ഞെ.. ഏട്ടൻ പോയ അത് എങ്ങനെ ശരിയാകും... " "അതിനല്ലേ ശ്രീക്കുട്ടി ഞാനുള്ളെ... ഏട്ടൻ പോയി വരട്ടെ... അച്ഛനും ചെറിയച്ഛനും ഞാനും ഒക്കെ ഉണ്ടല്ലോ... " ആരവ് അവർക്കിടയിലേക്ക് കയറി വന്നുക്കൊണ്ട് പറഞ്ഞു... അത് കണ്ട് ഹരിയും നന്ദയും ഒന്ന് ചിരിച്ചു.. എന്നാൽ ശ്രുതിയുടെ മുഖത്തു ചെറുതായി ദേഷ്യമുണ്ടായിരുന്നു... "കണ്ണേട്ടൻ അറിയുന്നതല്ലേ അച്ഛമ്മക്ക് അപ്പുവേട്ടൻ വേണം ചെക്കപ്പിന് ഒക്കെ പോകുമ്പോ എന്ന്... പിന്നെങ്ങനെ... ഏട്ടനും കഴിയില്ല അച്ഛമ്മയെ ഇങ്ങനെ നിർത്തി പോകാൻ... " "ആര് പറഞ്ഞു അച്ഛമ്മ തന്നെയാ ഞങ്ങളോട് നാളെ തന്നെ പൊയ്ക്കോളാൻ പറഞ്ഞത്.. എന്നിട്ടല്ലേ ഞങൾ ടിക്കറ്റ് അടക്കം ബുക്ക്‌ ചെയ്തത്.... "

"നിന്നെ കൊണ്ടുപോവാത്തതിന്റെ സങ്കടാണോ ശ്രീക്കുട്ടി നിനക്ക്... അത് കൊണ്ടല്ലേ നീയിപ്പോ ഈ മുടന്തൻ ന്യായംക്കൊണ്ട് വന്നേ... അല്ലെ.... " ആരവ് അവളോട് അങ്ങനെ ചോദിച്ചതും അവൾ അവനെ ഒന്ന് കലിപ്പിച്ചു നോക്കി അവിടെ നിന്നും ഇറങ്ങി പോയി... അത് കണ്ട് ആരവും ഹരിയും ചിരിച്ചെങ്കിലും നന്ദയുടെ മുഖം വാടിയിരുന്നു... ഹരി അത് കണ്ടു... "എന്താ നന്ദു... നിന്റെ മുഖം വാടിയെ... " "ഏയ്‌ ഒന്നുല്ല്യ...." "എന്നാ ശരി ഏട്ടാ ഞാൻ പോട്ടെ നിങ്ങളുടെ പാക്കിങ് നടക്കട്ടെ... ഗുഡ് നൈറ്റ്‌ ഏട്ടാ... ഏടത്തി... " ആരവ് റൂമിൽ നിന്നും പോയതും ഹരി വാതിൽ ലോക്ക് ചെയ്തു നന്ദയുടെ അടുത്തേക്ക് വന്നു... "എന്താ നന്ദു നിനക്ക് പറ്റിയെ... ഇതുവരെ നിനക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ... ഇപ്പൊ എന്ത് പറ്റി.. " "ഒന്നുല്ല്യ.... ഏട്ടൻ തോന്നിയതാവും... " "നീ എന്നോട് നുണ പറയാൻ നോക്കല്ലേ... കാര്യം എന്താണെന്ന് വെച്ചാൽ പറ നന്ദ... " അവൻ ഒന്ന് ചൂടായതും അവൾ പേടിച്ചുകൊണ്ട് പറയാൻ തുടങ്ങി...

"അത് പിന്നെ ഞാൻ ആദ്യായിട്ടാ ഫ്ലൈറ്റിൽ പോകുന്നെ... അതിന്റെ ഒരു പേടിയാ... " "അതിനാണോ നന്ദു നീ പേടിക്കുന്നെ... ഞാനില്ലേ... നിന്റെ കൂടെ... പിന്നെ എന്തിനാ പേടിക്കുന്നെ... " അവളുടെ കവിളുകൾ അവന്റെ കൈക്കുള്ളിൽ ആക്കിക്കൊണ്ട് അവൻ പറഞ്ഞതും അവൾ അതിന് ഒന്ന് ചിരിച്ചു... എന്നാലും അവളുടെ ഉള്ളിൽ ശ്രുതിയെ കുറിച്ചായിരുന്നു ചിന്ത... അതായിരുന്നു അവളുടെ മാറ്റത്തിനും കാരണം.. __________ പിറ്റേന്ന് അതിരാവിലെ തന്നെ അവർ എണീറ്റ് റെഡി ആയി വീട്ടിലെ എല്ലാവരോടും യാത്ര പറഞ്ഞു...എന്നാൽ ശ്രുതി അവരുടെ അടുത്തേക്ക് വന്നിരുന്നില്ല... അത് നന്ദയുടെ ഉള്ളിൽ വിഷമം ഉണ്ടാക്കി... എന്നാലും എല്ലാവരോടും ചിരിച്ചുകൊടുത്ത് അവർ ഷിംലയിലേക്ക് യാത്ര തിരിച്ചു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story