ഹൃദയം ❣️: ഭാഗം 26

hridayam

രചന: അനാർക്കലി

അന്നത്തെ ദിവസം അവർ ബാക്കിയുള്ള സ്ഥലങ്ങൾ എല്ലാം കാണാൻ പോയിരുന്നു... അപ്പോഴായിരുന്നു ഹരിക്ക് ഒരു ഫോൺ കാൾ വന്നത്.... "*എപ്പോ...... *" അവൻ ഞെട്ടിത്തരിച്ചു നിന്നു... ബാക്കിയെല്ലാവരും അവനെ തന്നെ നോക്കി നിന്നു. "എന്താ അപ്പു... എന്താ പറ്റിയെ... " "നമുക്ക് ഇപ്പൊ തന്നെ നാട്ടിലേക്ക് തിരിക്കണം... അടുത്ത ഫ്ലൈറ്റിൽ തന്നെ... " "എന്താടാ കാര്യം... " "അച്ഛമ്മക്ക്... അച്ഛമ്മ ഒന്ന് വീണടാ... ഇപ്പൊ icu ലാന്നാ പറഞ്ഞെ.... എത്രയും പെട്ടെന്നു അങ്ങോട്ടേക്ക് പോകണം... " അവൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി... അവർക്ക് നാട്ടിലെത്താതെ സമാദാനം കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു.. അപ്പോൾ തന്നെ അവർ റിസോർട്ടിലേക്ക് തിരിച്ചു ബാഗ് ഒക്കെ പാക്ക് ചെയ്ത് ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയ്ത് എയർപോർട്ടിലേക്ക് തിരിച്ചു... നാട്ടിൽ എത്തുന്നത് വരെ അവരാരും പരസ്പരം ഒന്നും മിണ്ടിയിരുന്നില്ല... അതിന് പോലും അവർക്ക് കഴിഞ്ഞില്ല.... നാട്ടിൽ എത്തിയതും അവരെല്ലാം ഒരു ടാക്സി വിളിച്ചു ഹോസ്പിറ്റലിലേക്ക് പോയി.. അവിടെ എല്ലാവരുമുണ്ടായിരുന്നു.. അവർ അവരുടെ അടുത്തേക്ക് പോയി... "എന്താ അച്ഛാ ഉണ്ടായേ... " "അമ്മ ഒന്ന് തലകറങ്ങി വീണതാടാ... എത്ര വിളിച്ചിട്ടും എണീറ്റില്ല...

അപ്പോഴാ ഇങ്ങോട്ട് കൊണ്ടുവന്നത്... ഇത് വരെ ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല... " വിശ്വൻ പറഞ്ഞു തീർന്നതും ഡോക്ടർ പുറത്തേക്ക് വന്നു... ഹരിയും കാർത്തിയും എല്ലാം ഡോക്ടർക്ക് അടുത്തേക്ക് ചെന്നു.. "എന്താ ഡോക്ടർ... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.... " "ആൾക്ക് ബോധം വന്നിട്ടില്ല... വന്നാലേ എന്തെങ്കിലും പറയാൻ കഴിയു... " അത് കേട്ടതും അവരുടെ മുഖത്തു ഭയം നിറഞ്ഞു... അവർ നേരെ എയർപോർട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് വന്നതുക്കൊണ്ട് തന്നെ അവരോട് വീട്ടിലേക്ക് പോകാൻ പറഞ്ഞു... ആദ്യം ഹരി ഇല്ലെന്ന് പറഞ്ഞെങ്കിലും വിശ്വൻ നിർബന്ധിച്ചപ്പോൾ അവർ പോയി.. വിശ്വനും രഘുവും മാത്രം അവിടെ നിന്നു ബാക്കിയുള്ളവരെ അവർക്കൊപ്പം പറഞ്ഞയച്ചു.... വീട്ടിൽ എത്തി ഫ്രഷായത്തിന് ശേഷം ഹരിയും കാർത്തിയും ആരവും കൂടെ ഹോസ്പിറ്റലിലേക്ക് പോയി.. വീട്ടിൽ എല്ലാവരും ദുഃഖത്തിൽ ആയിരുന്നു... ഹരിയും കാർത്തിയും ആരവും ഹോസ്പിറ്റലിൽ എത്തി വിശ്വനെയും രഘുവിനെയും വീട്ടിലേക്ക് പറഞ്ഞയച്ചു അവർ അവിടെ നിന്നു..

ആ രാത്രി അച്ഛമ്മക്ക് ബോധം വന്നിട്ടുണ്ടായിരുന്നില്ല.. അവർ മൂന്നുപേരും ഹോസ്പിറ്റൽ വരാന്തയിലായിരുന്നു ഉറങ്ങിയിരുന്നത്.. രാവിലെ നന്ദയുടെ കാൾ ആയിരുന്നു ഹരിയെ ഉണർത്തിയത്..അവൻ ഫോൺ എടുത്തു അറ്റൻഡ് ചെയ്തു.. "ഹലോ ഹരിയേട്ടാ എന്തായി... അച്ഛമ്മക്ക് ബോധം വന്നോ.... " "ഇല്ല നന്ദു.. അവിടെ എന്തായി... " "ഇവിടെ ആരും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.. ആർക്കും ഒരു ഉഷാറില്ല ഹരിയേട്ടാ... ആളില്ലാത്ത ഒരു വീട് പോലെ ആയി...." "നന്ദു നീ അവരെ നോക്കണേ.. അച്ഛമ്മക്ക് ഒന്നുമില്ലെന്ന് പറയണം... ഞാൻ ഇന്ന് ഡോക്ടറേ ഒന്ന് കാണുന്നുണ്ട്... " "ഹ്മ്മ്... അച്ഛമ്മക്ക് ബോധം വന്നാൽ പറയണേ... ഞാൻ പിന്നെ വിളിക്കാം..." "ഹാ ശരി നന്ദു.... ഞാൻ വിളിക്കാം... " അതും പറഞ്ഞു അവൾ ഫോൺ വെച്ചു.. ഹരി എണീറ്റു icu വിനു മുന്നിലേക്ക് പോയി... ചില്ലിലൂടെ അച്ഛമ്മയെ നോക്കി... കുറെ വയറുകൾക്കിടയിൽ അനങ്ങാതെ കിടക്കുന്ന അച്ഛമ്മയെ കണ്ടതും അവന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ വന്നിരുന്നു...

അവൻ കണ്ണൊക്കെ തുടച്ചു കാർത്തിയെയും ആരവിനെയും എണീപ്പിച്ചു.. അപ്പോഴേക്കും icu വിൽ നിന്നും നേഴ്സ് ഓടുന്നത് കണ്ട് അവന്റെ മുഖത്തു ഭയം നിറഞ്ഞു.. അവൻ icu വിന്റെ അടുത്തേക്ക് പോയി... അപ്പോഴേക്കും ഡോക്ടർ വന്നു അകത്തേക്ക് കയറി ഡോർ അടച്ചു... അവർ പുറത്തു ടെൻഷനോടെ നിന്നു... ഡോക്ടർ പുറത്തേക്ക് വന്നതും ഹരി ഡോക്ടറുടെ അടുത്തേക്ക് പോയി.. "എന്താ ഡോക്ടർ... അച്ഛമ്മക്ക് ഇപ്പോൾ.... " "Don't worry... ആൾക്ക് ബോധം വന്നിട്ടുണ്ട്.. കേറി കണ്ടോളു... " അത് കേട്ടതും അവർക്ക് സന്തോഷമായി... ഹരി അകത്തേക്ക് കയറി... ആരവും കാർത്തിയും വീട്ടിലുള്ളവരെ വിളിച്ചറിയിച്ചു... ഒരാഴ്ച അച്ഛമ്മ ഹോസ്പിറ്റലിൽ കിടന്നു.. അച്ഛമ്മക്ക് അരക്ക് താഴെ തളർന്നിരുന്നു.. അതുകൊണ്ട് പണ്ടത്തെ അത്ര ഉന്മേഷം ഉണ്ടായിരുന്നില്ല... എന്നാലും അച്ഛമ്മയെ വിഷമമിപ്പിക്കാതിരിക്കാൻ അവർ എല്ലാവരും ശ്രമിക്കുന്നുണ്ടായിരുന്നു... നന്ദക്ക് പിന്നീട് എക്സാമിന്റെ തിരക്കായിരുന്നു...

നഷ്ടപെട്ട ക്ലാസുകൾ എല്ലാം കിച്ചു അവൾക്ക് എടുത്തുകൊടുത്തിരുന്നു... അതുക്കൊണ്ട് തന്നെ അവൾക്ക് അതിൽ വലിയ വിഷമം ഇല്ലായിരുന്നു... അങ്ങനെ ലാസ്റ്റ് എക്സാം കഴിഞ്ഞു നന്ദ ഫ്രീ ആയി... ഇനി അവൾ തേർഡ്ഇയർ ആണ്.. ശ്രുതിയും... ക്ലാസ്സ്‌ കഴിഞ്ഞതും നന്ദ കുറച്ചു ദിവസത്തേക്ക് അവളുടെ വീട്ടിൽ പോയി നിന്നു... ഹരിക്ക് അതിൽ വലിയ താൽപ്പര്യം ഇല്ലായിരുന്നു... ഒരു നിമിഷം പോലും അവളില്ലാതെ അവനും അവനില്ലാതെ അവൾക്കും കഴിയാൻ വയ്യാത്തത് കൊണ്ട് അടുത്ത ദിവസം തന്നെ അവൾ ഹരിയുടെ വീട്ടിലേക്ക് വന്നു... എക്സാം കഴിഞ്ഞത് കൊണ്ടുതന്നെ ഗീതുവിന്റെ വീട്ടുക്കാർ കല്യാണത്തിന് നിർബന്ധിക്കുന്നുണ്ടായിരുന്നു... അത്കൊണ്ട് എത്രയും പെട്ടെന്നു അവരുടെ വിവാഹം നടത്താൻ രണ്ടുകൂട്ടരും സമ്മതിച്ചു.. വിവാഹം അടുത്തതായതും ഹരിയും നന്ദയും കൂടെ അവളുടെ വീട്ടിലേക്ക് പോയി... അവിടെ വിവാഹത്തിനുള്ള തിരക്കായിരുന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story