ഹൃദയം ❣️: ഭാഗം 3

hridayam

രചന: അനാർക്കലി

 ഗീതു നന്ദുവിന്റെ കയ്യും പിടിച്ചു ക്ലാസ്സിലേക്ക് നടന്നു. നന്ദുവിന് അയാളോട് സോറി പറയാത്തത്തിൽ നല്ല കുറ്റബോധം തോന്നി..അവൾ ഒന്നുടെ അയാളെ തിരിഞ്ഞു നോക്കി... അവളെ തന്നെ നോക്കുന്ന ആ രണ്ട് കണ്ണുകൾ അവൾ കണ്ടു.. എന്തോ അത് തന്നെ കൊത്തിവലിക്കുന്നതായി അവൾക്ക് തോന്നി. അവൾ പെട്ടെന്ന് തന്നെ തന്റെ കണ്ണുകൾ പിൻവലിച്ചു. ക്ലാസ്സിൽ എത്തിയിട്ടും നന്ദുവിന്റെ മനസ്സ് ആകെ അസ്വസ്ഥത ആയിരുന്നു. അവളെ തന്നെ നോക്കുന്ന ആ കണ്ണുകൾ ആയിരുന്നു അവളുടെ മനസ്സിൽ. സോറി പറയാതെ പോന്നത് വലിയ തെറ്റായി അവൾക്ക് തോന്നി. എന്താ നന്ദു.. നീ ഇങ്ങനെ ഇരിക്കുന്നെ.. നീ ഇപ്പോഴും അത് വിട്ടില്ലേ... ഗീതു എനിക്ക് ആകെ പേടി തോന്നുന്നു. നമുക്ക് സോറി പറഞ്ഞു പോന്നാൽ മതിയായിരുന്നു. അതിന് അയാൾക്ക് ഒന്നും പറ്റിയിട്ടില്ലല്ലോ.. നീ അറിയാതെ ഒന്ന് അയാളെ തട്ടി അയാൾ ബാലൻസ് ഇല്ലാതെ ചളിയിൽ പോയി വീണു വേറെ ഒരു കുഴപ്പവുമില്ല. പിന്നെ അവിടെ നമ്മൾ നിന്നിരുന്നേൽ അയാളെ വായിൽ ഉള്ളതൊക്കെ കേഴ്‌ക്കേണ്ടി വരുമായിരുന്നു. അത് കേട്ട എന്റെ പൊന്നു മോൾ പിന്നെ കരഞ്ഞു കുളമാക്കും..

അത്കൊണ്ടല്ലേ ഞാൻ നിന്നെ അവിടുന്ന് കൊടുന്നത്.. അയാൾ എന്നെ കണ്ടുന്നു തോന്നുന്നു ഗീതു... ഇനി എന്നെ അന്വേഷിച്ചു വരില്ലേ.... നിന്നെ കണ്ടോ.... നീ അയാളെ കണ്ടോ... ഞാൻ കണ്ണ് മാത്രം കണ്ട് അപ്പോഴേക്കും എനിക്ക് പേടിയായി ഞാൻ മുഖം തിരിച്ചു... അയാൾ എന്നെ കണ്ടെന്നാ തോന്നുന്നത്...എന്നെ തന്നെ നോക്കിയ പോലെ എനിക്ക് തോന്നി... കണ്ടുക്കാണും.. എനിക്ക് പേടി ആവുന്നു.. നമുക്ക് പോയി സോറി പറയാം വാ ഗീതു... ഡീ അതിന് നമ്മൾ എവിടെ പോയ നോക്കാ... അയാൾ അവിടുന്നൊക്കെ പോയിണ്ടാവും... പിന്നെ അയാളെ മുഖം നീ കണ്ടിട്ടുണ്ടായിരിന്നേൽ അന്വേഷിക്കായിരുന്നു.. ഇത് ഒന്നും അറിയാതെ എന്ത് കുന്തം ചെയ്യാനാ... എന്നാലും... ഒരു എന്നാലും ഇല്ല... നീ ഇനി ആ കാര്യം ആലോചിക്കെ വേണ്ട.. അങ്ങനെ ഒന്നും നടന്നില്ല ഓക്കേ.. ഹ്മ്മ്.. നന്ദു ഒന്ന് മൂളിക്കൊടുത്തു. എന്നാലും അവളുടെ ഉള്ളിൽ ആ കണ്ണുകളായിരുന്നു.. ആ നോട്ടം അവളെ വല്ലാതെ പേടിപ്പിച്ചു..

"ആര്യ നന്ദ " ആ വിളിയാണ് നന്ദയെ ചിന്തയിൽ നിന്ന് ഉണർത്തിയത്. അവൾ ചുറ്റും നോക്കി. "നന്ദയെ അർജുൻ സർ വിളിക്കുന്നു " അതും കൂടി കേട്ടത്തോടെ നന്ദു ആകെ ടെൻഷൻലായി. ഗീതു അപ്പോഴേക്കും അവളെ കളിയാക്കാൻ തുടങ്ങിയിരുന്നു. നന്ദ മെല്ലെ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു. സ്റ്റാഫ്‌ റൂമിൽ മറ്റു സ്റ്റാഫ്‌ ഒന്നും ഉണ്ടായിരുന്നില്ല. "നന്ദ എന്താ അവിടെ തന്നെ നില്കുന്നെ ഉള്ളിലേക്ക് വാടോ " "സർ വിളിച്ചുന്നു പറഞ്ഞു " നന്ദ വെപ്രാളം കണ്ട് അർജുൻ നു ചിരി വന്നു അവൻ അത് സമർത്ഥമായി ഒളിപ്പിച്ചു വെച്ചു. "ആ വിളിച്ചിരുന്നു ഒന്ന് കാണാൻ തോന്നി അതാ വിളിച്ചത് ". അതും കൂടി കേട്ടപ്പോ നന്ദ ആകെ വിയർത്തു. അർജുൻ അറിയാതെ ചിരി പൊട്ടി. "ഞൻ അറ്റെൻഡൻസ് രജിസ്റ്റർ തരാൻ വിളിച്ചതാടോ നിങ്ങളുടെ ക്ലാസ്സ്‌ സർ ഇന്ന് ലീവ് ആണ്. എന്നെയ ഏല്പിച്ചേ നിങ്ങളെ നോക്കാൻ അതിനു താൻ ഇങ്ങനെ വിയർക്കേണ്ട ". നന്ദ അതിനൊരു ചമ്മിയ ചിരി ചിരിച്ചു കൊടുത്തു. സത്യം പറഞ്ഞ അവൾക്ക് സർ നെ നോക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.

"ഇനി താൻ ക്ലാസ്സിൽ പൊക്കോ " നന്ദ തിരിഞ്ഞതും അർജുൻ അവളെ വിളിച്ചു. "നന്ദ ഞാൻ ഒരു കാര്യം പറയട്ടെ ഒന്നും തോന്നരുത് " അത് കേട്ടതും നന്ദ ടെ കിളി കൂടും കുടുക്കയും എടുത്ത് പോയി.അപ്പോളാണ് സ്റ്റാഫ്റൂമിലേക്ക് മീന ടീച്ചേർകടന്ന് വന്നത്. "അർജുൻ സർ നെ ഹരി സർ അനേഷിക്കുന്നുണ്ട് ". "ആ നന്ദ താൻ ക്ലാസ്സിലേക്ക് ചെല്ലൂ ഞൻ കുറച്ചു തിരക്കില ". അത് കേട്ടതും നന്ദു ക്ലാസ്സിലേക്ക് ഓടി. അവിടെ അവളെ കാത്ത് ക്ലാസ്സിലെ പെൺപടകൾ മൊത്തം നില്കുന്നുണ്ടായിരുന്നു. അവർക്കൊക്കെ അറിയേണ്ടത് സർ എന്തിനാ അവളെ വിളിച്ചത് ന്ന്. രജിസ്റ്റർ തരാന്നൊക്കെ പറഞ്ഞു അവൾ തടിതപ്പി. അല്ലെങ്കിലേ അവർ തമ്മിൽ എന്തോ ഉണ്ടെന്ന് പറഞ്ഞു നടക്കലാ അവരൊക്കെ പണി.. അങ്ങനെ വൈകുന്നേരം ഇന്റർവെൽ സമയത്ത് നന്ദുവും ഗീതുവും വരാന്തയിൽ നിക്കായിരുന്നു. "നന്തൂസ് സത്യം പറ എന്തിനാ സർ നിന്നെ വിളിച്ചേ. മോൾടെ വെപ്രാളംവും വിയർക്കലും കണ്ട അറിയാം എന്തോ ഉണ്ടെന്നു സത്യം പറയടി "

"അത് ണ്ടല്ലോ ഗീതു " "അതൊക്കെ ണ്ട് മോളൂസേ, നീ കളിക്കാതെ കാര്യം പറയാൻ നോക്ക് " "പറയാടി പോത്തേ, സർ ന്തോ പറയാൻ ണ്ട് ഒന്നും തോന്നാർത് ന്നൊക്കെ പറഞ്ഞു " "എന്നിട്ട് " "അപ്പോഴേക്കും ഏതോ ഹരി സർ വിളിക്കുണ്ട് പറഞ്ഞു പോയി, കേൾക്കാൻ പറ്റീല അതേതായാലും നന്നായി " "മം മം മം " "എന്താടി പോത്തേ " "ഇത് അതന്നെ സംഭവം സർനു നിന്നോട് മുടിഞ്ഞ പ്രേമം അത് പറയാനാ മൂപ്പർ ഇങ്ങനെ ഇടങ്ങേറാവുന്നത് " " പോടീ അങ്ങനെ ഒന്നും പറയാൻ കൂടി പാടില്ല അത് ഞമ്മൾ സർ ആണ്. എന്റെ അച്ഛൻ പറയാറ് ണ്ട് ഗുരുനാഥാൻമാരെ ദൈവ സ്ഥാനത് കാണാൻ " "ഇന്നത്തെ കാലത്ത് സർ നെ പ്രേമിക്കൾ ട്രെൻഡ, അതും സർ നെ പോലെ ഒരു ചുള്ളനെ " "നീ എന്റെ കയ്യിലെന്ന് വാങ്ങിക്കും ഗീതു " അത് കേട്ടത്തോടെ ഗീതു ഒതുങ്ങി. പെട്ടന് നന്ദു ന്ന് പറഞ്ഞു ഗീതു അലറി "എന്തിനാടി പോത്തേ കിടന്ന് കാറുന്നേ എന്റെ ചെവിക്കു കുഴപ്പൊന്നുല്ല " "എടി നോക്കടി നിന്റെ അർജുൻ സർ, സർ പോവ്വാ തോന്നുന്നു..

ആ നന്ദു ആ ബൈക്ക് ഓടിക്കുന്നതാണ് നീ നേരത്തെ പറഞ്ഞ ഹരി സർ.മൂപ്പർ ഫിസിക്സ്‌ ഡിപ്പാർട്മെന്റ് ലെ ക്ലാസ്സ്‌ സർ ആണ്, നമ്മുടെ അർജുൻ സിർനെക്കാൾ ചുള്ളനാ " "നിനക്ക് വേറെ ഒരു പണിയും ഇല്ലേ ഗീതു " "ഇല്ലാലോ മോളൂസേ, പിന്നെ ആ ഹരി സർ ഞമ്മടെ ശ്രുതിടെ ഏട്ടനാ " "ഏത് ശ്രുതി " " നിന്റെ കൂടെ കഴിഞ്ഞ കൊല്ലം മോഹിനിയാട്ടം കളിച് സെക്കന്റ്‌ പ്രൈസ് മേടിച്ച അവളുടെ " "ഓഹ്... നീ വന്നേ ബെൽ അടിച്ചു " വൈകീട്ട് ക്ലാസ് കഴിഞ്ഞു പോവുമ്പോളാ അവർ ആ കാഴ്ച കണ്ടത്. ശ്രുതി ഏതോ പയ്യന്റെ കൂടെ കാറിൽ കേറി പോകുന്നു. അവളുടെ ഫ്രണ്ട് ദിയയും ഉണ്ട് കൂടെ. "ഗീതു, ശ്രുതി അല്ലെ അത് അവളുടെ ഏട്ടൻ പോയതാണല്ലോ പിന്നെ ആരുടെ കൂടെ അവൾ പോണേ " "അതോ അത് ആാാാ ദിയടെ ഏട്ടനാവും അവർ തമ്മിൽ ഇഷ്ടത്തില പക്ഷെ ആൾ ഒരു പോക്ക് കേസ ന്നാ പറഞ്ഞു കേട്ടെ, ദിയക് ഹരി സർ ന്റെ മേലെ ഒരു കണ്ണുണ്ട് അതോണ്ട് കൊണ്ട് നടക്കാവും ഇവളെ " "ഇതൊക്കെ നീ എങ്ങനാടി അറിയുന്നേ, നീ എന്താ ബിബിസി ആണോ " "അതിനു ബിബിസി ഒന്നും ആവണ്ട ബുക്കിൽന്ന് തല പൊക്കിയ മതി, പിന്നെ ന്റെ കസിൻ അനു അവരുടെ ക്ലാസ്സിലല്ലേ അവൾ പറഞ്ഞതാ " "മം " പിന്നെ അവരൊന്നും മിണ്ടാതെ ഹോസ്റ്റലിൽക്ക് വിട്ടു 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഹരിയുടെ ബൈക്ക് അർജുനേം കൊണ്ട് ചെന്ന് നിന്നത് ഒരു ഇരു നില വീടിന്റെ മുന്നിലായിരുന്നു. ബൈക്ക് ന്റെ സൗണ്ട് കേട്ടപ്പോ അച്ഛൻ ഉമ്മറത്തെത്തി. "ആരിത് ഹരി മോനോ, കയറുന്നില്ലേ മോനെ " "ഇല്ല അച്ഛാ, പോയിട്ട് പണി ഉണ്ട് അച്ഛമ്മ വന്നിട്ടുണ്ട് " "ഓഹോ.. എന്നാ ചെല്ലൂ " അർജുൻ അകത്തു കയറി പിന്നാലെ അച്ഛനും "സുമേ നിന്റെ മോൻ യുദ്ധം കഴിഞ്ഞു വന്നേക്കുന്നു, കഴിക്കാൻ ന്തേലും കൊടുക്കൂ " "ദേ അമ്മേ അച്ഛൻ തുടങ്ങി " "ഈൗ അച്ഛനും മോനും എനിക്ക് ഒരു സ്വര്യം തരൂല, ലാസ്റ്റ് എന്തേലും പറഞ്ഞ അവർ ഒന്നുവും ഞൻ പുറത്തും " "അച്ചോടാ ന്റെ സുമ കുട്ടി പിണങ്ങിയോ " "പോടാ ചെക്കാ,എന്റെ മോൾ വരട്ടെ ഞൻ കാണിച്ചേര " "നീ കാത്തിരുന്നോ സുമേ ഇപ്പൊ വരും, നിന്റെ മോൻക്ക് ഇഷ്ടം പറയാൻ കൂടെ ഉള്ള ധൈര്യം ഇല്ല, പിന്നെയാ മോൾ വീട്ടിൽക്ക് വരുന്നേ" " നീ ഇന്നെങ്കിലും പറഞ്ഞോടാ ചെക്കാ നിന്റെ ഇഷ്ട്ടം " അർജുൻ അമ്മയെ നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു "ഇല്ല ലെ.. " "ഹിഹിയ്.. ഞൻ എങ്ങാനും ആവാനായിരുന്നു. പറഞ്ഞു കൊടുക്ക് സുമേ ഞൻ നിന്നോട് ഇഷ്ട്ടം പറഞ്ഞത്.. ഇവനക് ഇവന്റെ അമ്മാവന്മാരെ സ്വഭാവാ തീരെ ധൈര്യം ഇല്ല "

"ദേ മനുഷ്യ ന്റെ ആങ്ങളാരെ പറഞ്ഞ ഉണ്ടല്ലോ. ഡാ കിച്ചു ചെന്ന് പറയാൻ നോക്കടാ നിന്റെ ഇഷ്ട്ടം " " അമ്മക്ക് അത് പറയാ ഫ്രണ്ട് ന്റെ അനിയത്തിയെ സ്നേഹിക്കാൻ ഉള്ള പാട് എനിക്കറിയ " "മതി മതി ചെന്ന് ഡ്രസ്സ്‌ മാറാൻ നോക്ക് " 🌼🌼🌼🌼🌼🌼🌼🌼 ദിവസങ്ങൾ കടന്നുപോയി അവൾ പിന്നെ ആ കണ്ണുകളെ കുറിച് ഓർക്കാറില്ലായിരുന്നു. അന്നത്തെ സംഭവം എല്ലാം അവൾ മറന്നു.. അങ്ങനെ കോളേജിലേക്ക് ഫസ്റ്റ് ഇയർസ് വന്നു. നന്ദുവും ഗീതുവും സീനിയർസ് ആയതുകൊണ്ട് തന്നെ അല്ലറചില്ലറ റാഗിങ് ഒക്കെ അവരും നടത്തി. കൂടുതൽ നടത്താൻ ഫൈനൽ ഇയർസ് സമ്മദിക്കാത്തത്കൊണ്ട് അവർ ഉള്ളത് വെച്ച് സന്തോഷിച്ചു. ഇതിനിടയിൽ നന്ദുവും അർജുൻ സാറും നല്ല കൂട്ടായി...സർ എല്ലാ കാര്യങ്ങളും നന്ദുവിനെ ആയിരുന്നു ഏല്പിച്ചിരുന്നത്. അത്കൊണ്ട് തന്നെ സാറും നന്ദുവും തമ്മിൽ പ്രണയത്തിലാണെന്ന് ക്ലാസ്സിൽ മുഴുവൻ ഒരു ഗോസിപ്പ് പരന്നു. സാറും നന്ദുവും അത് കാര്യമാക്കിയിരുന്നില്ല.അതിനിടെ ക്ലാസ്സ്‌ ടെസ്റ്റ്‌ സീരീസ് നടന്നു. നന്ദു ടോപ് ആയി. അങ്ങനെ ഇരിക്ക്കെ കോളേജ് ലെ ഓണാഘോഷത്തിന്റെ ഡേറ്റ് തീരുമാനിച്ചു. സെക്കന്റ്‌ യീര്സ്ൻ ആൻഡ് തേർഡ് യേർസ് സാരി ഉടുക്കാൻ തീരുമാനയി,

ഫസ്റ്റ് യേർസ് നെ സാരി ഉടുക്കാൻ സമ്മതിക്കില്ല ന്ന് ആദ്യമേ പറഞ്ഞു. അങ്ങനെ ആ രാത്രി ബ്ലൗസ് ന്റെ കളറും തീരുമാനിച്ചു ഇരിക്കയിരുന്നു നന്ദു കൂട്ടുകാരും അപ്പോള നന്ദുന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്. ഏട്ടന്റെ മുഖം സ്‌ക്രീനിൽ കണ്ടതോടെ അവൾ ചാടി ഫോൺ എടുത്തു . നന്ദുന് ഏട്ടൻ ന്ന് പറഞ്ഞ ജീവന തിരിച്ചും. "നന്ദൂട്ടി " "ആ ഏട്ടാ. " "എന്നാ വിശേഷം " "ക്ലാസ്സ്‌ തുടങ്ങി ഇന്നാണോ വിളിക്കുന്നെ " "ഏട്ടൻ ബിസി ആയി പോയി അതാ പെണ്ണെ, " "😏" "പിന്നെ അർജുൻ ആണല്ലേ നിന്റ സർ, അവൻ എന്നെ വിളിച്ചിരുന്നു " "സർ നെ എങ്ങനെ നിനക്ക് അറിയാം " "ഹിഹി " "ചിരിക്കാതെ കാര്യം para" "നിനക്ക് എന്റെ ഫ്രണ്ട് കിച്ചുനെ അറിയില്ലേ " "ഹേ, അവൻ ആണോ ഇവൻ 🙄,അടിപൊളി " "ആടി പൊട്ടി " "ഒന്നൂടെ ഉണ്ടായിരുന്നല്ലോ നിങ്ങടെ കൂട്ടത്തിൽ അപ്പു അവനോ " "അവൻ കേക്കണ്ട അപ്പു ന്ന് വിളിക്കുന്നത് നിന്നെ കൊല്ലും. പിന്നെ ഓണം വാക്‌ക്കേഷൻ നു വീട്ടിൽ വന്നോണം അവിടെ ഒരു സർപ്രൈസ് ഉണ്ട് " "നാട്ടിൽ ഇല്ലാത്ത നീ എങ്ങനെ സർപ്രൈസ് തരും " "മോളൂസേ നീ കിനുങ്ങാതെ വീട്ടിൽ പോവ്വാ നോക്ക് എല്ലാരും കാത്ത് നിക്കും" "ഉത്തരവ് പ്രഭോ " "പോയി ഉറങ്ങടി " സർപ്രൈസ് ആലോചിച്ചു നന്ദുന്റെ സമാദാനം ആകെ പോയിരുന്നു..

അവൾ ഫോൺ വെച്ചച്ച് റൂമിൽ പോയപ്പോ എല്ലാരും ഉറങ്ങാൻ പോയിരുന്നു, ഗീതു അവളെ കാത്ത് ഇരിക്കായിരുന്നു. "ആര്യ നന്ദ " "എന്താ ഗീതു തമ്പുരാട്ടി " "ഒന്നുല്ലാടി കൊരങ്ങി " "പറ മുത്തേ " "എന്റെ ഏട്ടൻ എന്തു പറഞ്ഞു " "നിന്റെ ഏട്ടനോ, അതെങ്ങനെ? " "ആവോലോ, ഹിഹി😁" "ഓഹോ, ന്നാ നിന്റെ ഏട്ടൻ വിളിക്കുമ്പോ ചോയ്ച്ചോക്ക് എന്താ പറഞ്ഞെ ന്ന് " നിങ്ങക്ക് കാര്യം മനസ്സിലായോ? ...സംഭവം അതന്നെ ഞമ്മടെ നന്ദടെ ഏട്ടനും ഗീതു തമ്മിൽ കട്ട പ്രേമത്തില "പിണങ്ങല്ലേ പെണ്ണെ" "പോടീ " "നന്ദൂ , പിന്നെ കളർ തീരുമാനിച്ചു ഞമ്മൾ പച്ച ബ്ലൗസ് വിത്ത്‌ ഗോൾഡൻ കസവു സെറ്റ് സാരീ " "അടിപൊളി സെറ്റ് " "പിന്നെ നന്ദു എല്ലാരും പറയണത് വെച്ച് നോക്കുമ്പോ അർജുൻ സർന് നിന്നോട് എന്തൊരുതില്ലേ.... " "എന്ത് ഉണ്ടെന്ന്... " "അല്ല ഈ പ്രേമം വല്ലതും... " "ഗീതു വേണ്ടാത്തത് ഒന്നും പറയല്ലേട്ടാ.. നിനക്ക് എന്തിന്റെ കേടാ... ക്ലാസ്സ്‌ തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാ സർ നെ കുറിച് ഇല്ലാത്തത് പറയാന്. സർ എന്നെ അങ്ങനെ അല്ല കാണുന്നത്. മനസ്സിലായോ.. "

"എന്റെ നന്ദു നീ ഇങ്ങനെ ചൂടാവല്ലേ.. നിനക്ക് ചിലപ്പോ അങ്ങനെ തോന്നാം.. പക്ഷെ സർനു നിന്നോടുള്ള പെരുമാറ്റം കണ്ടാൽ ആരായാലും അങ്ങനെ ഒക്കെ പറഞ്ഞു പോവും.. നീ തന്നെ ഒന്ന് നോക്ക് സർ ഞങ്ങളോട് പെരുമാറുന്നത് പോലെയാണോ നിന്നോട് പെരുമാറുന്നത്. നിന്നെ കാണുമ്പോ സർന്റെ മുഖത്തുണ്ടാകുന്ന ആഹ് തിളക്കം നീ ശ്രദിച്ചിട്ടുണ്ടോ..... നിന്നോട് സംസാരിക്കുമ്പോ ഉണ്ടാകുന്ന മാറ്റങ്ങൾ ഒക്കെ നീ നോക്കിയിട്ടുണ്ടോ... എന്നാ ഞാൻ ഇതെല്ലോ നോക്കിയിട്ട് തന്നെ ആണ് പറയുന്നത്. ഇനിപ്പോ ഞാൻ പറഞ്ഞതൊക്കെ സത്യം ആണെങ്കിൽ തന്നെ എന്താ കുഴപ്പം.. ആളെ കാണാൻ നല്ല ലുക്ക്‌ ഉണ്ട് നല്ല ജോലിയുണ്ട് ഒക്കെ സെറ്റ് അല്ലെ... ഇനി സർ നിന്നോട് i love you ന്ന് പറഞ്ഞു വന്നാൽ നീ ഇഷ്ട്ടല്ലന്ന് ഒന്നും പറയാൻ പോവേണ്ട... " "ഗീതൂ......" "അലറണ്ട... മോൾ ഒന്ന് ആലോചിച്ച് നോക്ക് എന്നിട്ട് ഉറങ്ങാൻ നോക്ക്... ഞാൻ ഉറങ്ങിട്ടോ. " ഗീതു പറഞ്ഞതല്ലാം സത്യാണെന്ന് നന്ദുവിനും തോന്നി. സർന് തന്നെ കാണുമ്പോ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാം അവൾ ഓർത്തു.. 'ഇനി അവൾ പറഞ്ഞപോലെ എങ്ങാനും നടന്ന.... ന്റെ കൃഷ്ണാ...'.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story