ഹൃദയം ❣️: ഭാഗം 31

hridayam

രചന: അനാർക്കലി

അവന്റെ ഫോൺ റിങ് ചെയ്തപ്പോഴായിരുന്നു അവൻ ചിന്തകളിൽ നിന്നും ഉണർന്നത്.. അവൻ ഒന്ന് ഞെട്ടിക്കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.. മരുഭാഗത്തു നിന്നും പറയുന്നത് കേട്ട് അവന്റെ ഹൃദയം ഇടിച്ചുകൊണ്ടേയിരുന്നു.... "സത്യമാണോ അപ്പു... " "അതേടാ അവൾ സമ്മതിച്ചു..... നീ നാളെ അച്ഛനെയും അമ്മയെയും കൂട്ടി വാ... എത്രയും പെട്ടെന്നു നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം.." "അപ്പു.. ശരിക്കും അവൾ സമ്മതം പറഞ്ഞോ... " "ആഹ്ടാ... നിനക്ക് വിശ്വാസമില്ലെങ്കിൽ നീ നാളെ വന്ന് അവളോട് തന്നെ ചോദിച്ചു നോക്ക്... " ഹരി ഫോൺ വെച്ചതും കിച്ചു അവൻ പറഞ്ഞതും ആലോചിച്ചിരിക്കയിരുന്നു... ശ്രുതി ശരിക്കും സമ്മതിച്ചോ എന്ന് അവൻ നല്ല സംശയം ഉണ്ടായിരുന്നു.. എന്തായാലും ഹരി പറഞ്ഞതുപോലെ നാളെ അവളെ കണ്ട് സംസാരിക്കാം എന്ന് അവൻ തീരുമാനിച്ചു... ഈ വിവരം അച്ഛനോടും അമ്മയോടും പറയാനായി അവൻ താഴേക്ക് ചെന്നു.. അവർ രണ്ടുപേരും ഹാളിൽ ഇരുന്നു ടീവി കാണായിരുന്നു...

അവരെ അടുത്ത് പോയിരുന്നു.. അവർ അവനെ നോക്കാതെ ടീവി കണ്ടുക്കൊണ്ടിരുന്നു.. "അച്ഛാ അമ്മേ.. നാളെ നമുക്കൊരിടം വരെ പോകാനുണ്ട്... റെഡി ആയി നിൽക്കണേ.." "എങ്ങോട്ടാ മോനെ.. " "നിങ്ങൾക്കല്ലേ ഞാൻ ഒരു പെണ്ണ്കെട്ടാഞ്ഞിട്ട് സങ്കടം.. അത് മാറ്റിത്തരാം എന്ന് വിചാരിച്ചു... " "അപ്പൊ നാളെ നിന്റെ കല്യാണം ആണോ... " "അവന്റെ അമ്മ അങ്ങനെ ചോദിച്ചതും അവൻ അവരെ ഒന്ന് നോക്കി... അവർ അതിന് ഒന്ന് ഇളിച്ചുകൊടുത്തു.. " "കല്യാണം അല്ല... ഒരു പെണ്ണുക്കാണൽ ചടങ്ങ... " "അപ്പൊ നീ എന്റെ മോളെ മറന്നോ... " "അവൾക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ ഞാനെന്തിനാ അവളെയും ആലോചിച്ചു എന്റെ ജീവിതം നശിപ്പിക്കുന്നെ...നാളെ കാണാൻ പോകുന്ന കുട്ടിയെ നിങ്ങൾക്ക് ഇഷ്ടപെട്ടാൽ ഈ കല്യാണം നടത്താം.. എനിക്ക് എത്തിരഭിപ്രായം ഇല്ല.. " അവൻ അത്രയും പറഞ്ഞു മുകളിലേക്ക് പോയി.. അവന്റെ മുഖത്തു ഒരു കുസൃതി ചിരിയുണ്ടായിരുന്നു...

'എന്നോട് ക്ഷമിക്ക് അമ്മ.. അച്ഛാ... നാളെ അവളെ കാണുമ്പോൾ നിങ്ങൾക്ക് കൂടുതൽ സന്തോഷം ആവും എന്നെനിക്കറിയാം.. അതിന് വേണ്ടിയല്ലേ ഞാനിപ്പോ ഇങ്ങനെ പറഞ്ഞെ... ' അവൻ മനസ്സിൽ വിചാരിച്ചു റൂമിൽ വന്ന് ബെഡിൽ കിടന്നു വീണ്ടും ശ്രുതിയെ കുറിച്ച് ആലോചിക്കാൻ തുടങ്ങി.. ___________ നന്ദയുംകൂടെ അങ്ങനെ പറഞ്ഞു പോയതും ശ്രുതി കിച്ചുവിനെ പറ്റി ആലോചിച്ചു...അവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയം അവൾ എന്നെ മനസിലാക്കിയിരുന്നു... പക്ഷെ അന്നെല്ലാം അവൾ അതിനെ പുച്ഛിച്ചു... തന്നോട് ഇഷ്ടമാണെന്ന് വന്ന് പറഞ്ഞപ്പോൾ പോലും വളരെ മോശമായി അവനോട് പെരുമാറി...അവനെയും നന്ദുവിനെയും പറ്റി പലപ്പോഴും ഇല്ലാത്തതൊക്കെ പറഞ്ഞു നടന്നു.... എന്നിട്ടും അവൻ തന്നെ സ്നേഹിക്കുന്നു എന്ന് അവൾക്ക് അത്ഭുതമായി തോന്നി... അവന്റെ സ്നേഹം അവൾ മനസിലാക്കി.... അതുകൊണ്ട് തന്നെ ഇനിയും അവനെ വിഷമിപ്പിക്കാൻ അവൾക്ക് മനസ്സ് വന്നില്ല.. അവൾ ഹാളിലേക്ക് പോയി.. അവിടെ എല്ലാവരും കിച്ചുവിനെ പറ്റി സംസാരിക്കായിരുന്നു... അവളെ കണ്ടതും എല്ലാവരും അവളെ നോക്കി...

"എന്തായി മോളെ... നീ ആലോചിച്ചോ... " "ആഹ് അച്ഛാ... എനിക്ക്... എനിക്ക് സമ്മതമാ...അച്ഛനും ഏട്ടനും വിവാഹം ഉറപ്പിച്ചോളു... " അവൾ അത്രയും പറഞ്ഞതും ഹരിക്ക് സന്തോഷമായി.. അവൻ അവളെ ഓടി വന്ന് കെട്ടിപ്പിടിച്ചു.. "എനിക്കറിയായിരുന്നു ഏട്ടന്റെ മോൾ സമ്മതം പറയുമെന്ന്... എന്റെ കിച്ചു അത്രക്കും നല്ല പയ്യനല്ലേ... " അവൻ പറയുന്നത് കേട്ട് അവൾ ചിരിച്ചു നിന്നു... "അപ്പു... നീ അവനെ വിളിച്ചു കാര്യം പറ..നാളെത്തന്നെ അവരോട് ഇങ്ങോട്ട് വരാൻ പറ..നമുക്ക് എത്രയും പെട്ടെന്നു ഇത് ഉറപ്പിച്ചിടാം.. " വിശ്വൻ അത് പറഞ്ഞതും ഹരി ഫോണെടുത്തു കിച്ചുവിന് വിളിക്കാൻ പോയി... ബാക്കിയുള്ളവർ എല്ലാം അവളുടെ കല്യാണത്തിന്റെ ചർച്ചയിലാണ്... എല്ലാവർക്കും നല്ല സന്തോഷമാണ്.. ആകെയുള്ള ഒരു പെൺകുട്ടി ആയതുക്കൊണ്ട് തന്നെ അവളുടെ കല്യാണം നല്ലരീതിയിൽ നടത്താനുള്ള പ്ലാനിങ് ആണ്... ശ്രുതി അതെല്ലാം കണ്ട് ഒന്ന് ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി...നന്ദയും അവളുടെ പിറകെ പോയി..

"ശ്രീക്കുട്ടി.. നിനക്ക് ശരിക്കും ഈ വിവാഹത്തിന് സമ്മതമല്ലേ... " "അതെന്താ നന്ദു നീ അങ്ങനെ ചോദിച്ചേ... " "ഒന്നുല്ല്യ... എനിക്കെന്തോ നിന്റെ മുഖം കണ്ടപ്പോൾ അങ്ങനെ തോന്നി... " "പൂർണസമ്മതമാണോ എന്ന് ചോദിച്ചാൽ അല്ല... പക്ഷെ ഞാൻ കാരണം സർ ഒരുപാട് വിഷമിച്ചില്ലേ... ഇനിയും ഞാൻ കാരണം വിഷമിച്ചാൽ അതെനിക്ക് സഹിക്കില്ല.... പിന്നെ നീ പറഞ്ഞതുപോലെ എനിക്ക് കുറച്ചുകഴിഞ്ഞാൽ സർ നെ ഇഷ്ടമായാലോ... " "ആയാലോ എന്നല്ല.. ആവും...അതിന് ഞാൻ ഗ്യാരണ്ടീ... " അവൾ അതും പറഞ്ഞു ബെഡിൽ ഇരുന്നു ശ്രുതിയും അവൾക്കരികിൽ വന്നിരുന്നു... "എന്റെ വാവ എന്തുപറയുന്നു... എന്നോട് പിണക്കമാണോ.. വാവക്ക്... അപ്പച്ചി അങ്ങനെ ഒക്കെ ചെയ്തതിൽ.. " ശ്രുതി നന്ദയുടെ വയറിൽ തലോടി വാവയോട് സംസാരിക്കുന്നത് കണ്ട് നന്ദ ഒന്ന് പുഞ്ചിരിച്ചു... "വാവക്ക് ഒരു പിണക്കവുമില്ല... അപ്പച്ചിയെ കാണാൻ കൊതിയാവുന്നു എന്നാ പറയുന്നേ... " "ആണോടാ ചക്കരെ.... " അവൾ അതും പറഞ്ഞു നന്ദയുടെ വയറിൽ ചുംബിച്ചു..

ഹരി ഇതും കണ്ടുക്കൊണ്ടാണ് വരുന്നത്.. "ആഹാ.. ഇവിടെ അപ്പച്ചിയും വാവയും തമ്മിൽ സംസാരിച്ചിരിക്കാണോ.. അച്ഛനോട് വാവ സംസാരിച്ചിട്ട് എത്ര ദിവസായി എന്നറിയോ... വന്നേ... എനിക്ക് ഉറക്കം വരുന്നു... " "ഏട്ടാ... നന്ദു ഇന്ന് ഇവിടെ കിടന്നോട്ടെ... " "പറ്റില്ലല്ലോ മോളെ... നീ ഇന്നലെ ഇവളുടെ കൂടെ കിടന്നില്ലേ... അതുക്കൊണ്ട് തന്നെ എനിക്ക് ഉറക്കം വന്നിട്ടില്ല... " "ഏട്ടാ പ്ലീസ്... " "ഹരിയേട്ടാ... " "ആഹാ ഇപ്പൊ നാത്തൂനും നാത്തൂനും ഒന്നായപ്പോ ഞാൻ പുറത്തായ... ഹ്മ്മ്... ഇന്ന് മാത്രം... നാളെ മുതൽ ഇല്ലാട്ടോ... " "താങ്ക്സ് ഏട്ടാ... " അവൾ അവനെ പോയി കെട്ടിപ്പിടിച്ചു അവന്റെ കവിളിൽ ചുംബിച്ചു... അവൻ അത് ചിരിച്ചുകൊണ്ട് വാങ്ങി.. എന്നിട്ട് നന്ദയെ ഒന്ന് നോക്കി... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായതും അവൾ പിന്നെ അവനെ നോക്കാനെ പോയില്ല... "നന്ദു ഞാൻ പോവാ... " "ആഹ്... " "ഞാൻ പോവാ... " "ആയിക്കോട്ടെ.. " "ദേ ഞാൻ പോയി..." "ഇതിപ്പോ ഞാൻ പോയി തരാം... ഏട്ടൻ നന്ദുനോട് എന്താണെന്ന് വെച്ച സംസാരിച്ചോ.. "

ശ്രുതി അവരെ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി.. അവൾ പോയതും അവൻ ഡോർ ലോക്ക് ചെയ്തു അവളുടെ അടുത്തേക്ക് ചെന്നിരുന്നു... "നിനക്കന്താടി ഇത്ര ജാഡ... " "എനിക്ക് ജാഡ ഒന്നുമില്ല... നിങ്ങള്ക്ക് തോന്നിയതാവും... " "ഓഹോ... അല്ല നിനക്ക് നിന്റെ വീട്ടിൽ പോണ്ടേ... " "ആഹ് പോണം... എന്നേ ആക്കിത്തരോ.. " "അത് പറഞ്ഞപ്പോൾ എന്താ മോളുടെ സന്തോഷം.. എനിക്കറിയായിരുന്നു നിനക്ക് ഞാൻ പോകാൻ പറ്റില്ലെന്ന് പറഞ്ഞതിന്റെ പിണക്കാണെന്ന്... " "എന്നെ പറ്റിച്ചതാല്ലേ... " "ആണല്ലോ... " അവൻ അവളുടെ മൂക്കിൽ തട്ടി പറഞ്ഞതും അവൾ അവന്റെ കയ്യ് തട്ടി മാറ്റി മുഖം വീർപ്പിച്ചിരുന്നു.. "എന്നോട് മിണ്ടാൻ വരണ്ട...ഞാൻ തെറ്റി... " "അങ്ങനെ പറയല്ലേ നന്ദുസേ... നീ പിണങ്ങിയാൽ പിന്നെ എനിക്കാരാ.. " "....." "നന്ദു.. " "...." "ഓക്കേ നമുക്ക് പോകാം... എന്നിട്ട് ഒരുദിവസം നിന്ന്.. പിറ്റേദിവസം ഇങ്ങോട്ട് തന്നെ പോരാം... ഓക്കേ... " "ഹാ... ഇനി വാക്ക് മാറില്ലല്ലോ... " "ഇല്ല... " അത് കേട്ടതും അവൾക്ക് സന്തോഷമായി.. അവൾ അവന്റെ കവിളിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു... "അവിടെ മാത്രം പോരാ.. ദേ ഇവിടെയും വേണം... " അവൻ അവന്റെ ചുണ്ടിൽ തൊട്ട് കാണിച്ചതും അവൾ അവനെ ഒന്ന് തുറിച്ചു നോക്കി...

"അയ്യടാ...അതിന് മോൻ വേറെ ആളെ നോക്ക് എനിക്കൊന്നും വയ്യ... " "ഓക്കേ ഞാൻ എന്നാ ദിയയോട് പറഞ്ഞോളാം... " "കൊന്നുകളയും ഞാൻ... . ഇനി നന്ദു എന്ന് വിളിച്ചു വാ... " അവൾ അവനെ മറികടന്നു പോകാൻ നിന്നതും അവൻ അവളെ പിടിച്ചു അവന്റെ മടിയിലിരുത്തി അവളുടെ അധരങ്ങൾ കവെർന്നെടുത്തു.. പെട്ടെന്നായതുക്കൊണ്ട് അവൾ ഒന്ന് ഞെട്ടി.. പതിയെ അവളും അതിൽ അലിഞ്ഞു പോയി.. അവളുടെ കൈകൾ അവന്റെ മുടികളിൽ കോർത്തു.. അവൻ അവളുടെ വയറിൽ തലോടിക്കൊണ്ട് അവളുടെ അധരങ്ങളെ നുണഞ്ഞുക്കൊണ്ടിരുന്നു... ഏറനേരത്തെ ചുംബനത്തിന് ശേഷം അവർ പതിയെ അകന്നതും അവൾ തളർന്നുക്കൊണ്ട് അവന്റെ നെഞ്ചിൽ തലചായ്ച്ചു.. "നന്ദുസേ... തളർന്നോ..." "ഹ്മ്മ്... " "എന്റെ വാവയോ... " അവൾ പതിയെ തല പൊന്തിച്ചു അവനെ നോക്കി... അവൻ അവളെ നോക്കി ചിരിക്കയിരുന്നു.. "വാവാച്ചി അച്ഛനോട് പിണങ്ങിയോ... നിന്റെ അമ്മ അച്ഛനോട് പിണങ്ങി നടക്കായിരുന്നു ഇത്രയും നേരം... അതല്ലേ അച്ഛൻ വാവയോട് സംസാരിക്കാഞ്ഞത്.. " അവൻ അവളുടെ വയറിൽ തലോടി പറയുന്നത് കേട്ട് അവൾ ചിരിച്ചു..

"അച്ഛൻ ഇനി അമ്മയോട് മിണ്ടേണ്ടെന്നോ... അമ്മ പാവല്ലേ... അമ്മ ഇപ്പൊ അച്ഛനോട് പിണക്കം ഒക്കെ മാറ്റി നല്ല കുട്ടിയായിട്ടുണ്ട്... ഇനിയും കുറുമ്പ് കാണിക്കണേൽ നമുക്ക് അമ്മക്ക് രണ്ട് അടി വെച്ചു കൊടുക്കാം കേട്ടോ... " "ഹരിയേട്ടാ... എന്റെ വാവ അങ്ങനെ ഒന്നും പറഞ്ഞിട്ടുണ്ടാകില്ല... നിങ്ങൾ വെറുതെ ഇല്ലാത്തത് ഒന്നും പറയല്ലേ വാവക്ക് വിഷമവും... " "ആണോടാ... എന്നാ ഇനി അച്ഛൻ അമ്മയെ ഒന്നും പറയുന്നില്ല... വാവ വന്നിട്ട് നമുക്ക് അമ്മയെ ശരിയാക്കാം കേട്ടോ... " അതിന് അവൾ അവന്റെ മുടി പിടിച്ചു വലിച്ചതും.. അവൻ വേദനക്കൊണ്ട് അവളെ ഒന്ന് നോക്കി... "ആഹ്.. വിടടി.. " "ഇല്ല.. " ഇല്ലെങ്കിൽ നേരത്തെ തന്നപോലെ ഒന്നുക്കൂടെ ഞാനങ്ങു തരും.. അവൾ അവന്റെ മുടിയിൽ നിന്നും കയ്യെടുത്തു മുഖം വീർപ്പിച്ചു അവനെ നോക്കി.. അവൻ അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു... എന്നിട്ട് അവളെ നോക്കി പുഞ്ചിരിച്ചു.. അവളും അവനെ ഒന്ന് പുഞ്ചിരിച്ചു അവന്റെ നെഞ്ചിൽ തലചായ്ച്ചു.. ____________ ഹരിയുടെ വീടിന് മുന്നിൽ കാർ നിർത്തിയപ്പോൾ ആണ് കിച്ചുവിന്റെ അമ്മയ്ക്കും അച്ഛനും അവൻ ആരെ കാണാനാ വന്നതെന്ന് മനസിലായത്...

അവർ രണ്ടുപേരും അവനെ ഒന്ന് നോക്കി കണ്ണുരുട്ടിയതും അവൻ അവർക്ക് ഒന്ന് ഇളിച്ചുകൊടുത്തു.. അപ്പോഴേക്കും ഹരിയും വിശ്വനും രഘുവും എല്ലാം പുറത്തേക്ക് വന്നു അവരെ അകത്തേക്ക് കഷണിച്ചു... എന്നാലും അവർക്ക് രണ്ടുപേർക്കും സംശയം അങ്ങ് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല... "എന്താ നിങ്ങൾ രണ്ടുപേരും ഇങ്ങനെ ഇരിക്കുന്നെ... " "ഏയ് ഒന്നുല്ല... " "ഇവൻ ഒന്നും നിങ്ങളോട് പറഞ്ഞിട്ടുണ്ടാകില്ല അല്ലെ... " വിശ്വന് അത് പറഞ്ഞതും അവർ രണ്ടുപേരും കിച്ചുവിനെ ഒന്ന് നോക്കി എന്നിട്ട് വിശ്വനെ നോക്കി ഇല്ലെന്ന് പറഞ്ഞു... "എനിക്ക് തോന്നി... ഇവൻ ശ്രുതിയെ ഇഷ്ടമുള്ള കാര്യം ഒക്കെ അവൻ ഞങ്ങളോട് പറഞ്ഞു.. ഇവിടെ ആർക്കും അതിന് ഒരു എത്തിരഭിപ്രായം ഇല്ലാത്തത് കൊണ്ട് അതങ്ങ് ഉറപ്പിക്കാം എന്ന് വെച്ചു... അതാ നിങ്ങളോട് വരാൻ പറഞ്ഞത്... " "അപ്പൊ മോൾക്ക് ഇവനെ ഇഷ്ടമാണോ... " സുമ അങ്ങനെ ചോദിച്ചതും... സീത ശ്രുതിയെ അങ്ങോട്ട് കൊണ്ടുവന്നതും ഒപ്പമായിരുന്നു... "ആൾ വന്നല്ലോ... നേരിട്ട് തന്നെ ചോദിച്ചുനോക്ക്... " അച്ഛമ്മ അങ്ങനെ പറഞ്ഞതും സുമ ശ്രുതിയെ ഒന്ന് നോക്കി... അവളെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story