ഹൃദയം ❣️: ഭാഗം 34

hridayam

രചന: അനാർക്കലി

ഹരി കണ്ണനോട് പറഞ്ഞതും അവൻ സ്പീഡിൽ വിട്ടു... പെട്ടന്നുതന്നെ അവർ ഹോസ്പിറ്റലിൽ എത്തി... ഹരിതന്നെ നന്ദുവിനെ എടുത്തു സ്‌ട്രക്ച്റിൽ അവളെ കിടത്തി casuality ലേക്ക് കൊണ്ടുപോയി... അവിടെ നിന്നും അവളെ ലേബർ റൂമിലേക്കും മാറ്റി... അങ്ങോട്ട് കൊണ്ടുപോകുന്നത് വരെ അവന്റെ കയ്യ് അവളുടെ കയ്യിലായിരുന്നു... പതിയെ പതിയെ അത് അകന്നു പോകാൻ തുടങ്ങി.. അവളെ ലേബർ റൂമിൽ കയറ്റി ഡോർ അടച്ചതും പുറത്തു ഹരി ടെൻഷനോടെ നിൽക്കായിരുന്നു... അവനെ ആരവ് ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവൻ സമാദാനം ഉണ്ടായിരുന്നില്ല..... അവൻ ഒരു ബെഞ്ചിൽ തളർന്നിരുന്നു.. അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു അവന്റെ ചുണ്ടുകൾ മെല്ല അവളുടെ നാമം ഉച്ഛരിച്ചു... "നന്ദു..... " ആരവിൻ അവന്റെ അവസ്ഥ കണ്ടുനിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അപ്പോഴേക്കും സീതയും വിശ്വനും ശ്രുതിയും അങ്ങോട്ടേക്ക് എത്തിയിരുന്നു.. സീത വന്ന് ഹരിക്കടുത്തിരുന്നു അവന്റെ തോളിൽ കയ്യ് വെച്ചതും അവൻ കരഞ്ഞുക്കൊണ്ട് അവരുടെ മടിയിൽ തലവെച്ചു കിടന്നു....

"അമ്മേ... എന്റെ... നന്ദു.... അവൾ... ഒറ്റക്ക്...." "ഒന്നുല്ലടാ... നീ ഇങ്ങനെ കരഞ്ഞാലോ... ഒന്നുമില്ല മോനെ... നന്ദുവിന് ഒന്നും പറ്റില്ല... നമ്മുടെ കുഞ്ഞിനും... അവർ ആരോഗ്യത്തോടെ പുറത്തേക്ക് വരും... നീ ഇങ്ങനെ വിഷമിക്കാതെ.... " അവർ അവനെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു... അവന്റെ അവസ്ഥകണ്ട് അവിടെ നിൽക്കുന്ന എല്ലാവരിലും വിഷമം ഉണ്ടാക്കി... ശ്രുതി അവന്റെ അടുത്ത് വന്ന് അവനരികിലായി ഇരുന്നു.... നന്ദുവിനെ ലേബർ റൂമിലേക്ക് കയറ്റിയതിനു ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല...ഹരിക്ക് ഒരു സമാദാനവും ഉണ്ടായിരുന്നില്ല... കുറച്ചുകഴിഞ്ഞു ഒരു നേഴ്സ് പുറത്തേക്ക് വന്നതും ഹരി അവരുടെ അടുത്തേക്ക് പോയി... "ആര്യ നന്ദയുടെ ആരെങ്കിലും ഉണ്ടോ.... " "ആഹ്....." "ആൺകുട്ടിയ.... " അത് കേട്ടതും അവന്റെ കണ്ണുകൾ സന്തോഷംക്കൊണ്ട് തിളങ്ങി... പക്ഷെ ഒരേ സമയം നന്ദയുടെ വിവരം അറിയാഞ്ഞിട്ട് അവൻ ടെൻഷൻ ഉണ്ടായിരുന്നു... "നന്ദക്ക്.... " "അമ്മയും മോനും സുഖായിരിക്കുന്നു... കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും... കുഞ്ഞിനെ ഇപ്പോൾ കാണിച്ചുതരാം... " അതും പറഞ്ഞവർ പോയതും ഹരി സന്തോഷത്തോടെ സീതയെ നോക്കി അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു.... "എന്താടാ അപ്പു... കരയാണോ... സന്തോഷിക്കല്ലേ വേണ്ടേ... "

"സന്തോഷം കൊണ്ടാ അമ്മേ.... " അവൻ കണ്ണൊക്കെ തുടച്ചു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അപ്പോഴേക്കും ഒരു നേഴ്‌സ് കുഞ്ഞിനേയും കൊണ്ട് അവരുടെ അടുത്തേക്ക് വന്നിരുന്നു... ഒരു വെള്ള ടർക്കിയിൽ പൊതിഞ്ഞു ആ കുഞ്ഞുമുഖം മാത്രം കാൺകെ കൊണ്ടുവന്നതും ഹരി ആ കുഞ്ഞിനെ തന്റെ കൈകളാൽ സ്വീകരിച്ചു കുഞ്ഞിനെ മുഖത്തേക്ക് നോക്കി... നിഷ്കളങ്കമായി കണ്ണും തുറന്നു കിടക്കുന്ന കുഞ്ഞിനെ കണ്ടതും അവന്റെ അധരങ്ങൾ ആ കുഞ്ഞു നെറ്റിയിൽ പതിപ്പിച്ചു... സീത വന്നു അവന്റെ കയ്യിൽ നിന്നും ആ കുഞ്ഞിനെ വാങ്ങി.... ശ്രുതിയും ആരവും വിശ്വനും എല്ലാവരും ആ കുഞ്ഞിനെ താലോലിക്കുന്നത് അവൻ സന്തോഷത്തോടെ നോക്കികണ്ടു.. അപ്പോഴേക്കും ആ നേഴ്സ് കുഞ്ഞിനെ അവരെ അടുത്തും നിന്നും വാങ്ങികൊണ്ടുപോയിരുന്നു... "മോനെ അപ്പു നീ നന്ദ മോളെ വീട്ടിൽ വിളിച്ചു പറയടാ... " "ആഹ് അമ്മേ... ഞാൻ.. ഞാനത് മറന്നു... ഞാൻ വിളിക്കട്ടെ... " അവൻ അച്ചുനെ വിളിച്ചു കാര്യം പറഞ്ഞു..

അവർ പെട്ടെന്ന് തന്നെ അങ്ങോട്ട് വരാമെന്നും പറഞ്ഞു...റൂം കിട്ടിയതും കുഞ്ഞിനെ അവർക്ക് തന്നെ കൈമാറിയിരുന്നു.. അപ്പോഴേക്കും നന്ദുവിനെയും റൂമിലേക്ക് മാറ്റി... സീതയും ശ്രുതിയും നന്ദുവിന്റെ ഇടവും വലതുമായിരിക്കയിരുന്നു... നന്ദുവിന്റെ തൊട്ടടുത്തായി കുഞ്ഞും കിടന്നുറങ്ങുന്നുണ്ട്... അവൾ ശ്രുതി ചോദിക്കുന്ന ഓരോന്നിനും മറുപടി നല്കുന്നുണ്ടെങ്കിലും കണ്ണുകൾ അപ്പോഴും ഹരിക്കടുത്തായിരുന്നു... ഹരിയുടെ കണ്ണുകളും അവളിൽ തന്നെയായിരുന്നു... സീത ഇതെല്ലാം നോക്കുന്നുണ്ടായിരുന്നു... "മോളെ ശ്രീക്കുട്ടി നീ എന്നാ കണ്ണനൊപ്പം തറവാട്ടിലേക്ക് പൊയ്ക്കോളൂ... ഇനിപ്പോ ഇവിടെ നിൽക്കണ്ട... നിനക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ.... " "അമ്മേ കുറച്ചു നേരം കൂടെ വാവാച്ചി എണീറ്റിട്ടു ഞാൻ പൊയ്ക്കോളാം... പ്ലീസ്... " ശ്രുതി സീതയോട് കെഞ്ചി പറഞ്ഞതും അവർ കണ്ണുക്കൊണ്ട് ഹരിയെയും നന്ദുവിനെയും കാണിച്ചുകൊടുത്തതും അവൾ ഒന്ന് ചിരിച്ചു കാണിച്ചു കണ്ണാനൊപ്പം പോകാനായി എണീറ്റു... "എന്നാ ഞാൻ പോയേക്കാം അല്ലെ...

ഞാൻ വൈകുന്നേരം വരാം നന്ദു... പോട്ടെ ഏട്ടാ... " അതിന് അവർ രണ്ടുപേരും ഒന്ന് മൂളി... സീത അവരെ എല്ലാവരെയും കൂട്ടി റൂമിൽ നിന്നും പോയതും ഹരി എണീറ്റു ഡോർ ലോക്ക് ചെയ്ത് അവൽക്കരികിലായി വന്നിരുന്നു... അവളുടെ കൈകൾ എടുത്തു അവൻ അവന്റെ അധരങ്ങളോട് ചേർത്തു വെച്ചു... ഒരു ഇളം പുഞ്ചിരി തൂകി അവൾ അത് സ്വീകരിച്ചു... അവളുടെ കൈകളിൽ എന്തോ നനവ് അനുഭവപ്പെടുന്നത് പോലെ തോന്നിയതും അവൾ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നതാണ് കണ്ടെത്... "ഹരിയേട്ടാ...... " "ഹ്മ്മ്..." "എന്തുപറ്റി കരയാണോ.... " "നന്ദു... ഈ നിമിഷങ്ങളിൽ... നമ്മുടെ കുഞ്ഞിനെ കാണുന്നത് വരെ ഞാൻ അനുഭവിച്ച മാനസികാവസ്ഥ...... ഒരു നിമിഷം എനിക്ക് നിന്നെ കൈ വിട്ടുപോകുമോ എന്ന് വരെ തോന്നി...... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പോലും പറ്റില്ലെന്ന് മനസിലായി നന്ദു... ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലും നിനക്കും നമ്മുടെ മോനും വേണ്ടിയാ...I LOVE YOU NANDU *...... " അവൻ അത്രയും പറഞ്ഞുക്കഴിഞ്ഞതും അവളുടെ കണ്ണിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ വീനിരുന്നു..

അവൻ അവളെ വാരിപ്പുണർന്നു... "I love you ഹരിയേട്ടാ... ഹരിയേട്ടനില്ലാതെ എനിക്കും ജീവിക്കാൻ കഴിയില്ല.... നന്ദുവും ഹരിയും പൂർണമാകുന്നത് അവർ ഒരുമിച്ചുണ്ടകുമ്പോഴാ... ഹരിയില്ലെങ്കിൽ നന്ദുവും നന്ദുവില്ലെങ്കിൽ ഹരിയേട്ടനും ഇല്ല... ഇപ്പോൾ നമ്മുടെ കുഞ്ഞും.... " അവർ രണ്ടുപേരും പരസ്പരം കുറെ നേരം അങ്ങനേ നിന്നു.. പിന്നെ പതിയെ രണ്ടുപേരും അകന്നു കുഞ്ഞിനെ നോക്കി... "നമ്മുടെ കുഞ്ഞിന് എന്ത് പേരാ കണ്ടുവെച്ചിട്ടുള്ളെ.... " "ഞാൻ നിന്നോട് പറഞ്ഞതല്ലേ അത് സർപ്രൈസ് ആണെന്ന്... അത് അറിയാൻ സമയമാകുമ്പോൾ ഞാൻ പറഞ്ഞുതരെണ്ട്‌ ട്ടോ.... " ഹരി അത് പറഞ്ഞതും അവളുടെ മുഖം വാടി അവൾ അവനോട് എന്തോ പറയാൻ വന്നപ്പോഴേക്കും ആരോ ഡോറിൽ മുട്ടുന്നുണ്ടായിരുന്നു.. ഹരി അവളെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം ഡോർ തുറന്നുക്കൊടുത്തു.. നന്ദയുടെ വീട്ടുക്കാരായിരുന്നു... അവളുടെ അച്ഛനും അമ്മയും അച്ചുവും ഗീതുവും ആയിരുന്നു വന്നിട്ടുണ്ടായിരുന്നത്... അവൻ അവരെ അകത്തേക്ക് ക്ഷണിച്ചു...

അവർ നേരെ പോയി കുഞ്ഞിനെ കണ്ടു... വീണ കുഞ്ഞിനെ എടുത്തു താലോലിക്കായിരുന്നു.. ഒപ്പം ഗീതുവും.. നന്ദുവും ഹരിയും ഇതെല്ലാം ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിയിച്ചു നോക്കി കണ്ടു... അപ്പോഴേക്കും സീതയും അങ്ങോട്ടേക്ക് വന്നിരുന്നു... രണ്ടുദിവസം ഹോസ്പിറ്റലിൽ കിടന്ന ശേഷമാണ് നന്ദുവിനെ ഡിസ്ചാർജ് ആക്കിയത്... ഹരി അവളെ ചന്ദ്രമംഗലം തറവാട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞെങ്കിലും നാട്ടുനടപ്പ് അനുസരിച്ചു അവൾ ഈശ്വരമംഗലം തറവാട്ടിലേക്ക് കൊണ്ടുപോയി... ഹരിയെ പിരിഞ്ഞു നിൽക്കാൻ നന്ദക്ക് വിഷമം ഉണ്ടായിരുന്നു... പക്ഷെ അവനും കൂടെ പറഞ്ഞതും അവൾ പിന്നെ അത് അനുസരിച്ചു... പ്രസവ ശ്രശ്രുഷകൾ എല്ലാം അവൾക്ക് പ്രയാസമായി തോന്നി... എല്ലാദിവസവും ഹരി അവളെ വീഡിയോ കാൾ ചെയ്യുമായിരുന്നു... അതുപോലെ എല്ലാ വെള്ളിയാഴ്ചകളിലും അവൻ അവളുടെ അടുത്തേക്ക് വരും... കിച്ചുവും അവന്റെ അമ്മയും അച്ഛനും നന്ദയുടെ വീട്ടിൽ വന്നു കുഞ്ഞിനെ കണ്ടിരുന്നു... അന്ന് ഹരിയും അവിടെ ഉണ്ടായിരുന്നു... അങ്ങനെ ഒരുദിവസം അച്ചുവും ഗീതുവും കിച്ചുവും ശ്രുതിയുമെല്ലാം ഒന്ന് ഔട്ടിങ്ങിനു പോയിരുന്നു... നന്ദയെയും ഹരിയെയും കൂട്ടാതെ പോയതിൽ അവർക്ക് നല്ല വിഷമം ഉണ്ടായിരുന്നു...

അവൾ പിന്നെ അവരോട് സംസാരിക്കാനെ പോയില്ല... ഹരിയും നന്ദക്കൊപ്പം കൂടി... "നന്ദു നീ ഞങ്ങളോട് പിണങ്ങിയോ... " "ഞാൻ ആരോടും പിണങ്ങിയിട്ടൊന്നുമില്ല.... " "പിന്നെന്തിനാ ഏട്ടന്റെ നന്ദുട്ടി ഇങ്ങനെ ഇരിക്കുന്നെ.... " "ഏട്ടൻ എന്നോട് മിണ്ടണ്ടാ... ഞാൻ ഇവിടെ ഇങ്ങനെ വടിപോലെ ഇരിക്കുന്നത് കണ്ടിട്ട്പോലും എന്നെ വിളിച്ചില്ലല്ലോ.... " "നിന്നെ വിളിച്ചാലും നിന്നെ കൊണ്ടുപോകാൻ പറ്റില്ലല്ലോ നന്ദുസേ.. അതല്ലേ ഞങ്ങൾ വിളിക്കാഞ്ഞേ.... " ഗീതു അങ്ങനെ പറഞ്ഞതും നന്ദു അവളെ ഒന്ന് കണ്ണുരുട്ടി... "അല്ലെങ്കിലും നിനക്ക് ഇപ്പൊ എന്നോട് ആ പഴയ സ്നേഹം ഒന്നുമില്ലാട്ടോ ഗീതു... " "അച്ചോടാ... ആരുപറഞ്ഞു എനിക്ക് സ്നേഹമില്ലെന്ന് എന്റെ നന്ദു കഴിഞ്ഞിട്ടേ എനിക്ക് അച്ചുവേട്ടൻ പോലും ഉള്ളു... " അത് കേട്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു... ശ്രുതിയും കിച്ചുവും കൂടെ വാവയെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു...അപ്പോഴേക്കും വീണ ഭക്ഷണം കഴിക്കാൻ വിളിച്ചതും അവരെല്ലാം അങ്ങോട്ടേക്ക് പോയി... ഭക്ഷണം കഴിച്ചു കഴിഞ്ഞു മൂവർ സംഘം പുറത്തിരുന്നു സംസാരിക്കായിരുന്നു... "എന്നാലും നിങ്ങൾക്ക് എന്നെയെങ്കിലും വിളിക്കാമായിരുന്നു... " "നീ വന്നിട്ട് എന്തിന് നോക്കുത്തിയായി നിൽക്കാനോ... " "പോടാ തെണ്ടി... " "അതേയ് ഇതൊക്കെ ആദ്യം നോക്കണമായിരുന്നു...

നീ പണിപറ്റിച്ചിട്ടല്ലേ... കുറച്ചു ടൈം എടുക്കായിരുന്നില്ലേ എന്റെ അപ്പു... " അതിന് അവൻ ഒന്ന് ഇളിച്ചുകാണിച്ചുകൊടുത്തു... അവർ രണ്ടുപേരും കൂടെ അവനെ ഇട്ട് നന്നായി കളിയാക്കുന്നുണ്ടായിരുന്നു.... അങ്ങനെ ദിവസങ്ങൾ പൊഴിഞ്ഞുക്കൊണ്ടേയിരുന്നു.. കുഞ്ഞിന്റെ നൂലുകെട്ടും കഴിഞ്ഞു.. നന്ദയുടെ വീട്ടിൽ വെച്ചിട്ടായിരുന്നു അത് നടത്തിയത്... കുഞ്ഞു ദിവസങ്ങൾ കഴിയുംതോറും വളർന്നു കൊണ്ടിരുന്നു... നന്ദ ഇപ്പോൾ തികച്ചും ഒരു അമ്മയായി മാറി കഴിഞ്ഞിരുന്നു... തൊണ്ണൂറ് ആയതും ഹരിയുടെ വീട്ടിൽ നിന്നും എല്ലാവരും വന്നു അവളെയുടെയും കുഞ്ഞിനേയും അങ്ങോട്ടേക്ക് കൊണ്ടുപോയി... ആദ്യം തന്നെ കുഞ്ഞിനെ അച്ഛമ്മയെ കൊണ്ടുപോയി കാണിച്ചു... "ആഹാ അച്ഛമ്മയുടെ കുഞ്ഞുവാവ വന്നോ...." അച്ഛമ്മ അവനെ മടിയിൽ വെച്ചു കളിപ്പിച്ചു... "അപ്പുവിനെ പോലെത്തന്നെ ഉണ്ട് ഇവനെ കാണാൻ അല്ലെ..." "അതെ അമ്മേ ഞാനത് പറയാൻ വരുവായിരുന്നു.. അപ്പുവിന്റെ അതെ മുഖം തന്നെയാ ഇവനും... " സീതയും കൂടെ പറഞ്ഞതും അവിടെ ഉള്ള എല്ലാവരും അതുതന്നെ ആവർത്തിച്ചു... ഇതെല്ലാം കണ്ട് ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.. അവൻ നന്ദയെ നോക്കി പുരികം പൊക്കി കാണിച്ചതും അവളെ അവനെ നോക്കി ചുണ്ട് കോട്ടി കാണിച്ചു...

അവൻ അവളുടെ ആ ഭാവം കണ്ടതും അവളെ നോക്കി ചിരിച്ചു... പിന്നെ കുഞ്ഞിന് പേരിടൽ ചടങ്ങായിരുന്നു... കത്തിച്ചു വെച്ച നിലവിളക്കിന് നേരെ നന്ദുവും ഹരിയും ഇരുന്നു.. അവന്റെ മടിയിലേക്ക് കുഞ്ഞിനേയും വെച്ചുകൊടുത്തു.. "ഇനി നിങ്ങൾ കണ്ടുവെച്ച പേര് കുഞ്ഞിന്റെ വലത്തേ ചെവിയിൽ പറഞ്ഞോളൂ... " തിരുമേനി അത് പറഞ്ഞതും ഹരി കുഞ്ഞിന്റെ വലത്തേ ചെവിയിലായി ആ നാമം ഉച്ഛരിച്ചു.. "അദർവ് കൃഷ്ണ.. *" മൂന്നുവട്ടം അത് അവൻ ആവർത്തിച്ചു... എന്നിട്ട് എല്ലാവരും കേഴുക്കെ അവൻ അത് പറഞ്ഞു... എല്ലാവരിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു.. നന്ദയിലും... എല്ലാ ചടങ്ങും കഴിഞ്ഞിട്ടാണ് നന്ദുവും മോനും ഫ്രീ ആയത്...അവൾ കുഞ്ഞിനെ ക്കൊണ്ട് റൂമിൽ പോയി അവനെ ഒന്ന് കുളിപ്പിച്ച് അവനെ കിടത്തിയുറക്കി... അപ്പോഴായിരുന്നു ഹരി അങ്ങോട്ടേക്ക് കയറി വന്നത്...അവൻ അവൾക്ക് പിന്നിൽ ചെന്നു അവളെ കെട്ടിപ്പിടിച്ചു.. "നന്ദു... " "ഹ്മ്മ്... " "എത്രനാളായി നമ്മൾ ഇങ്ങനെ നിന്നിട്ട് അല്ലെ.... " "കുറെ ആയോ... " "ഹ്മ്മ്... " "ഹരിയേട്ടാ... "

"എന്താ... " "ഒന്നുല്ല.... " അവൾ തിഞ്ഞു നിന്നു അവന്റെ താടിയിൽ പിടിച്ചു കളിക്കാൻ തുടങ്ങി.. അവൻ അവളെ ഇടുപ്പിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്തു നിറുത്തി... പതിയെ പതിയെ അവരുടെ രണ്ടുപേരുടെയും മുഖം അടുത്തുവന്നു... അവന്റെ അധരങ്ങൾ അവയുടെ ഇണയെ ലക്ഷ്യം വെച്ചു നീങ്ങിയതും ഡോറിൽ ഒരു മുട്ട് വീണു... "ഹരിയേട്ടാ... ദേ ഏട്ടനെ കിച്ചുവേട്ടൻ വിളിക്കുന്നു.. വേഗം വന്നേ... " ശ്രുതിയുടെ വിളി കേട്ടതും അവർ ഞെട്ടിക്കൊണ്ട് പരസ്പരം അകന്നു... അവൻ കിച്ചുവിനെ മനസ്സിൽ കുറച്ചു പറഞ്ഞു നന്ദുവിനെ ഒന്ന് നോക്കി പുറത്തേക്ക് പോയി... ഹരിയുടെ പോക്കും കണ്ട് നന്ദു ചിരിച്ചു കുഞ്ഞിന്റെ ഡ്രെസ്സെല്ലാം മടക്കി വെക്കാൻ തുടങ്ങി... ___________ അദർവിന് ഇപ്പോൾ നാലുമാസം പ്രായമായി.. അവൻ കമിഴ്ന്നു കിടക്കാൻ തുടങ്ങി... നന്ദയും ഹരിയും അവന്റെ വളർച്ച കൗതുകത്തോടെയായിരുന്നു നോക്കികണ്ടിരുന്നത്.. "മോനെ അപ്പു... ശ്രുതിയുടെ വിവാഹം ഇനി നീട്ടിക്കൊണ്ടുപോകണോ... നമുക്ക് അതങ്ങ് നടത്തിയാലോ... " "എനിക്കും അത് തന്നെയാണ് നല്ലതെന്നെന്ന് തോന്നുന്നു അച്ഛാ.... കിച്ചുവിനോട് സംസാരിക്കാം... " "ആഹ് ഞാൻ അവരോട് സംസാരിച്ചിരുന്നു.. അവർക്ക് അതിൽ അഭിപ്രായ വ്യത്യാസമില്ല.. നാളെ പോയി മുഹൂർത്തം കുറിക്കാം.. " "ശരി അച്ഛാ... " അവരുടെ തീരുമാനം കേട്ടതും ശ്രുതിക്ക് നാണവും സന്തോഷവുമെല്ലാം തോന്നിയിരുന്നു.. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു... അങ്ങനെ ശ്രുതിയുടെ വിവാഹം ഒരു മാസത്തിനുള്ളിൽ നടത്താൻ തീരുമാനിച്ചു.. അതിനുള്ള തിരക്കായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story