ഹൃദയം ❣️: ഭാഗം 4

hridayam

രചന: അനാർക്കലി

ഗീതു പറഞ്ഞതല്ലാം സത്യാണെന്ന് നന്ദുവിനും തോന്നി. സർന് തന്നെ കാണുമ്പോ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാം അവൾ ഓർത്തു.. 'ഇനി അവൾ പറഞ്ഞപോലെ എങ്ങാനും നടന്ന.... ന്റെ കൃഷ്ണാ...' നന്ദു വിരൽ കടിച് ആലോചിച്ചു... "നടന്ന നല്ലതല്ലേ എന്റെ ഗീതു... നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നേൽ എപ്പോഴേ അങ്ങോട്ട് പോയി i love you പറഞ്ഞിരുന്നു...ആഹ് അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ..." ഗീതു പറയുന്നത് കേട്ട് നന്ദു തനിക്ക് ചുറ്റും ഒന്ന് നോക്കി... "എന്താ നന്ദു നീ നോക്കുന്നെ എറിയാൻ വല്ലതും കിട്ടോ എന്നാണോ... ആണെങ്കിൽ നോക്കണ്ട ഞാൻ എല്ലാം മാറ്റി... സ്വയം രക്ഷ ആണല്ലോ നമുക്ക് പ്രദാനം.... " ഗീതു ഇളിച്ചുകൊണ്ട് പറയുന്നത് കേട്ട് നന്ദു എണീറ്റ് പോയി അവളുടെ പുറം നോക്കി തന്നെ നല്ലൊരു അടി അടിച്ചു. "അമ്മേ..... " "എറിയാൻ ഒന്നും കിട്ടീലെലും.. എനിക്ക് എന്റെ കയ്യ് മതി നിന്നെ ഇട്ട് കൊട്ടാൻ.. നിന്ന് മോങ്ങാതെ ഉറങ്ങാൻ നോക്ക്..."

ഗീതു പിറുപിറുത് ഉറങ്ങുന്നത് കണ്ട് നന്ദുവിന് ചിരിവന്നു.നന്ദുവും ഉറങ്ങാൻ കിടന്നു.. എത്ര നേരം കിടന്നിട്ടും നിദ്രദേവി അവളെ തേടി വന്നില്ല... അവൾക്ക് സർനെ പറ്റിയായിരുന്നു ആലോചന... നാളെ തന്നെ സർനോട് ഇതെപ്പറ്റി ചോദിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചോണ്ട് നന്ദു കിടന്നു.. 🌼🌼🌼🌼🌼🌼🌼🌼 പിറ്റേന്ന് നന്ദു എണീക്കാൻ വൈകി ആള് കണ്ണ് തുറന്നപ്പോ മുന്നിലതാ ഗീതു ഒരുങ്ങി നില്കുന്നു വിത്ത്‌ കള്ളച്ചിരി. "ഗുഡ് mrng ഗീതൂസ്, എന്തോന്ന് ഇന്ന് നേരത്തെ, ഈശ്വരാ കാക്ക മലർന്ന് പറക്കും ". "പൊടി പോടീ ഞൻ അല്ല നേരത്തെ നീ നേരം വൈകിയതാ അതെങ്ങനെ സർ നെ സ്വപ്നം കണ്ട് കിടക്കല്ലേ പെണ്ണ് " "ഡീീ " നന്ദു അലർണ്ട താമസം ഗീതു ജീവനും കൊണ്ട് ഓടി. "നീ റെഡി ആയി താഴേക്ക് വന്ന മതിയ് " ഓടുന്ന വഴിക്ക് ഗീതു വിളിച്ചു പറഞ്ഞു. നന്ദു എണീറ്റു പതിവിലും ചുന്ദരി ആയി ഒരുങ്ങി ഒരു കുഞ്ഞു പൊട്ടും തൊട്ടു. "ആാാഹ അടിപൊളി " ആരും തെറ്റിധരിക്കണ്ട ഇത് നന്ദു അവളെ തന്നെ ഒന്ന് പൊക്കിയതാ..

അങ്ങനെ അവർ കോളജ് പോയി എന്ത് വന്നാലും അർജുൻ സർ നോട്‌ അതൊക്കെ ചോദിക്കണം വിചാരിച്ച അവള് പോയത് പക്ഷെ സർ നെ സ്റ്റാഫ്റൂമിൽ കണ്ടില്ല, പിന്നെയാ അറിഞ്ഞേ സർ ഇന്ന് ലീവ് ആണ് ന്ന്.. അങ്ങനെ ഉച്ച വരെ പതിവിലും ടീച്ചേർന്റെ വെറുപ്പിക്കൽസ് കേട്ട് തള്ളിനീക്കി. ഉച്ചക്ക് കാന്റീൻ പോയി ഫുഡ് അടിച്ചു തിരിച്ചു വരുമ്പോ അതാ വരുന്നു അർജുൻ സർ വിത്ത് വേറെ ഒരു സർ. നന്ദു നോക്കിയപ്പോഴേക്കും കൂടെ ഉള്ള സർ പിന്നിൽക്ക് തിരിഞ്ഞു അത് ഹരി സർ ആവുംന്ന് വിജരിച്ചു നോക്കാൻ നിന്നപ്പോഴേക്കും ഗീതു അവളെ വലിച്ചു ക്ലാസ്സിലേക്ക് വിട്ടു.. അന്ന് മുഴുവൻ അർജുൻ സർ നെ ഒറ്റക്ക് കിട്ടാൻ നടന്നിട്ടും ഒറ്റക്ക് കിട്ടീല. എപ്പോളും ഹരി സർ കൂടെ ഉണ്ടാവും. ' ഇനി ഇതാണോ ഏട്ടന്റെ ഫ്രണ്ട് അപ്പുകുട്ടൻ. ആ ആർക്കറിയാം.. എന്തായാലും അർജുൻ സർ നെ കയ്യോടെ കിട്ടിയ ചോദിക്കായിരുന്ന്... ' എന്നൊക്കെ മനസ്സിൽ കണക്ക് കൂടി എങ്കിലും പണ്ട് മുതലേ കണക്കിൽ വീക്ക്‌ ആയതോണ്ട് കണക്ക് കൂട്ടലൊക്കെ തെറ്റി... അങ്ങനെ ദിവസങ്ങൾ പോയി സർ ഇപ്പൊ പണ്ടത്തെ പോലെ മിണ്ടാൻ ഒന്നം വരാറില്ല. അതിന്റെ ഇടയിൽ ദിയയും നന്ദും തമ്മിൽ ഉടക്കി.

വേറെ ഒന്നും അല്ല സംഭവം നന്ദു അർജുൻ സർ നെ ഒറ്റക്ക് കിട്ടാൻ വേണ്ടി മൂപ്പരെ നോക്കി നടക്കുമ്പോ ഇവൾ വിചാരിച്ചു നന്ദു ഹരി സർ നെ നോക്കി നടക്കാ ന്ന് .. ഒരു ദിവസം ഉച്ചക്ക് ശേഷം വാകമരത്തിന്റെ ചോട്ടിൽ കാറ്റ് കൊണ്ടിരിക്കയിരുന്നു നന്ദും ഗീതു വേറെ കുറച്ചു കുട്ട്യോളും. "ഡീ " "ആരതാ ആ അശരീരി " നന്ദു പതിയെ തിരഞ്ഞു നോക്കി "നിന്നെ തന്നെയാടി.. നീ എന്താ വിചാരിച്ചു കുറച്ചു ഭംഗി തൊലി വെളുപ്പും ഉണ്ടേകിൽ എന്റെ ഹരി ഏട്ടനെ വളച്ചു എടക്കാന്നോ " "ഏത് ഹരി ഏട്ടൻ, ഇവളെന്താ ഈ പറയണേ " " നിനക്കൊന്നും മനസ്സിലാവില്ല ഞൻ മനസ്സിലാക്കി തരാടി " അപ്പോളാണ് നന്ദു പിന്നിലുള്ള ശ്രുതി യെ കണ്ടത്. അതോടെ അവൾക്ക് ഏകദേശം സംഭവം കത്തി. എന്നാലും അവളൊന്ന്മ മിണ്ടീല. "എന്താടി മിണ്ടാതെ , നിനക്ക് കൂടെ കൊഞ്ചിക്കുഴഞ് സംസാരിക്കാൻ ഒരാൾ പ്രേമിക്കാൻ ഒരാൾ, നിനക്ക് നാണം ണ്ടോ ഒരേ സമയം അർജുൻ സിനെയും എന്റെ ഹരി ഏട്ടനെയും പ്രേമിക്കാൻ, ഇന്നത്തോടെ നിർത്തിക്കോ ഇത് ഞങ്ങ്ങടെ നാട്ടിൽ ഇങ്ങനെ ഉള്ളോരേ വേറെ പേര പറയാ " ഇത് വരെ മിണ്ടാതെ കേട്ട് നിന്ന നന്ദുന് കലിപ്പ് കേറി "

നിർത്തടി നീ എന്താ പറഞ്ഞെ ഞൻ രണ്ടാളെ കൊണ്ട് നടക്കാനൊ... ന്നാ കേട്ടോ ഞൻ അർജുൻ സർ നെ പ്രേമിക്കും ഹരി സിർനെ കെട്ടും ചെയ്യും , നീ ന്താച്ചാ ചെയ്യാൻ നോക്ക് " നന്ദു ദേഷ്യം വന്നപ്പോ അറിയാതെ എന്തൊക്കെ പറഞ്ഞു. പക്ഷെ.. ഇതൊക്കെ കേൾക്കുന്ന വേറെ രണ്ട് ചെവികൾ അവൾക്ക് പിന്നിലുണ്ടെന്ന് അറിയാതെ.. നന്ദു പറഞ്ഞ ലാസ്റ്റ് ഡയലോഗ് കേട്ട് കൂടി നിന്നവരെ മൊത്തം കിളി പോയി.. അല്ലാപിന്നെ... നന്ദു നു പണ്ടേ ദിയനെ ഇഷ്ടല്ല. ബോയ്സ് ന്റെ പിന്നാലെ ഒലിപ്പിച്ചോണ്ട് നടക്കും.. കാണാൻ ഒരു മെന ഒക്കെ ണ്ട് അതോണ്ട് ഇങ്ങനെ ആണോ പെൺപിള്ളേർ.. അതും കഴിഞ്ഞു അവൾ പതിവ് പോലെ ക്ലസ്ളും പിന്നെ ഹോസ്റ്റലും ഒക്കെ ആയി പോയി.. 🌼🌼🌼🌼🌼🌼🌼🌼 മതി... കഥ പറഞ്ഞത് ന്റെ കഥ അല്ലെ ഞാൻ തന്നെ പറഞ്ഞോണ്ട് അല്ലെങ്കിൽ നിങ്ങക്ക് കേൾക്കാൻ ഒരു സുഖം ണ്ടാവൂല.. അങ്ങനെ ഓണാഘോഷത്തിന്റെ അന്ന് രാവിലെ ഹോസ്റ്റൽ ലെ മുഴുവൻ പെൺപടയും നേരത്തെ എണീറ്റ് സാരിടെ മേലെ യുദ്ധം തുടങ്ങി... ഞമ്മക്ക് പിന്നെ ഇത് ഉടുക്കാൻ ഒന്നും അറിയാത്ത കാരണം ഞൻ നേരെ ഞങ്ങളെ ക്ലാസ്സിലെ ശരണ്യടെ അടുത്തേക്ക് വിട്ടു.

അവളാണ് ക്ലാസ്സ്‌ ലെ ഒരുവിധം പേരെ ഒക്കെ ഒരുക്കി എടുക്കുന്ന ബ്യൂട്ടി ക്വീൻ... ഞാൻ സാരി ഒക്കെ ഇടത് ചുന്ദരി ആയി റൂമിൽ വന്നപ്പോ ണ്ട് ഞമ്മടെ ഗീതൂസ് സാരി ടെ ഞൊറി വെച്ച് യുദ്ധം നടത്തുന്നു ... അവളെ പോയി സഹായിക്കാ വിചാരിച്ചു അടുത്തക്ക് ചെന്നപ്പോ അവള് എന്ന ഓടിച്ചു വിട്ടു അവൾക്ക് വേണ്ടെങ്കിൽ ഇക്ക ന്താ അവൾക്ക് നഷ്ടം 😏 അല്ലപിന്നെ ". അപ്പോള ന്റെ ഫോൺ കിടന്ന് കാറുന്നു . പോയി നോക്കുമ്പോ അമ്മ. വീട്ടിലേക്ക് ചെല്ലാൻ ഓർമിപ്പിക്കാൻ ആവും. ഇത്പ്പോ പതിവായി. ഇവരുടെ സംസാരം കേട്ട തോന്നും ഞൻ ഇവ്ട്ന്ന് ആരുടെലും കൂടെ പോവും " No never "... അപ്പൊ അച്ഛൻ എടുത്ത വെച്ച സ്ത്രീ ധനം വെറുതെ ആവൂലെ " എന്നാലും ഇത്ര കാര്യായിട്ട് എടുത്ത് വെച്ച സർപ്രൈസ് എന്താവും ഡീ, ന്താടി ഒറ്റക്ക് നിന്ന് പിറു പിരുകുന്നെ " "അയ്യോ അമ്മേടെ കാൾ കട്ട്‌ ആയോ " " നന്നായി, വേഗം വരാൻ നോക്ക് താഴേക്ക് " ഗീതൂസ് അതും പറഞ്ഞു പോയി.. ഞാൻ ഒന്നൂടെ കണ്ണാടി നോക്കി സുന്ദരി ആയോന്ന് ഉറപ്പ് വരുത്തി താഴേക്ക് ചെന്ന്... അയ്‌വ... പെൺപട മൊത്തം കളർ ആയിക്കണ്.. അങ്ങനെ ഞങ്ങൾ നേരെ കോളേജ് ക്ക് വിട്ടു.. അവിടെ എത്തിയപ്പോ ആദ്യം കണ്ടത് ഞമ്മടെ നായകൻ അർജുൻ സർ നെ മൂപ്പർ ഞമ്മക്ക് മാച്ച് ആക്കി പച്ച ജൂബയും ഗോൾഡൻ കര ഉള്ള മുണ്ടും ഉടുത്തു ലുക്ക്‌ ആയി നിക്കുന്നു. അതിനു എന്നെ കുറെ വാരി എല്ലാരും കൂടെ...

അത് കഴിഞ്ഞു ഞങ്ങളു നേരെ ക്ലാസ്സ്‌ക്ക് വിട്ടു.. പിന്നെ ഫുൾ കൺസ്ട്രക്ഷൻ പൂക്കളം ആയിരുന്നു. അത് ഒരു വിധം കളർ ആക്കി നടു നിവർത്തിയപ്പോ സമയം ഉച്ച ആയിക്കുന്നു... വേം പോയി ഇല ഇട്ട് സദ്യ വിളമ്പി ക്ലാസ്സിൽ.. അതൊക്കെ കഴിഞ്ഞു ഞങ്ങൾ ഞങ്ങടെ സ്ഥിരം മരച്ചോട്ടിൽ വന്നിരുന്നു കലാപരിപാടി തുടങ്ങി ദാ അതന്നെ സെൽഫി എടുക്ക,... തലങ്ങും വിലങ്ങും എടുത്ത് കൂട്ടി.. അപ്പോള അർജുൻ സർ ഞങ്ങടെ അടുത്തക്ക് വന്നു എന്നെ വിളിച്ചു കൊണ്ട് പോയി. " നന്ദ, you are looking beautiful, today " "Thanku sir "sir, ഇത്രേം ദിവസം ഭയങ്കര ബിസി ആയിരുന്നല്ലോ കാണാൻ കൂടി കിട്ടീല " " തനിക്ക് എന്നെ കാണാതിരിക്കാൻ പറ്റൂലെ ഇപ്പൊ " പോയി നന്ദു നിന്റെ ഇമേജ് മൊത്തം പോയി ഇനി കണ്ടം വഴി ഓടിക്കോ.. ഞാൻ നല്ല നിഷ്കു ഭാവത്തിൽ ഏയ്‌ അതൊന്നുള്ള ന്ന് മുഖത്ത് വരുത്തി നിർത്തി "സർ അന്ന് എന്നോട് എന്താ പറയാൻ ഉണ്ട് ന്ന് പറഞ്ഞത് "അതോ അത് പറയാനാ ഞൻ വന്നത്, താൻ നോ ന്ന് പറയരുത് "

ന്റെ ഹാർട്ട്‌ ബീറ്റ് കൂടി ചീറ്റ ഓടുമോ ഇത്പോലെ ഹഹ " സർ കാര്യം പറയൂ " അത് പറഞ്ഞതും ദേ വീണ്ടും വന്നു അശരീരി പ്രിസിപ്പൽ ന്റെ രൂപത്തിൽ.. ഓണം പരിപാടി തുടങ്ങാൻ പോവ്വാ കുട്ടികളോട് ഗ്രൗണ്ടിൽ പോവ്വാൻ... അത് കേട്ടതും ഗീതു ന്റെ കയ്യും പിടിച്ചു ഓടി ...... സർ പറയാൻ വന്നതും കൂടി കേൾക്കാൻ പറ്റീല.... അയ്യോ, സർ കിച്ചു ഏട്ടൻ ആണോ ന്ന് ചോയ്ക്കനും പറ്റീല,.. അങ്ങനെ ഞങ്ങൾ ഗ്രൗണ്ടിൽ ഉറി അടിയും വടം വലിയും ഒക്കെ കണ്ട് നിക്ക അപ്പോള ഞങ്ങടെ ഓപ്പോസിറ്റ് നിന്ന് ആ ദിയ പിശാശു ഒരാളും കൂടെ നിന്ന് ഫോട്ടോ എടക്ണത് കണ്ടത്... കണ്ടപ്പോൾ തന്നെ ഊഹിച്ചു ഹരി സർ ആവും ന്ന്. "ഡീ ഗീതു ഹരി സർ ആണോ അത് " "ഏത് " "ആ ദിയടെ കൂടെ നിൽകുന്നത് " "ആ ആണല്ലോ, " "എന്തിനാ മൂപ്പർ ഓൾടെ കൂടെ സെൽഫി എടുക്കുന്നെ " " അപ്പൊ നിനക്കറീലെ സാറും അവളും ഇഷ്ടത്തിലാ... അത് ഈ കോളേജ് ളു ലാസ്റ്റ് അറിയുന്നത് നീ ആവും. അല്ല നീ എന്തിനാ അതൊക്കെ അനേഷിക്കുന്നെ ".

പറഞ്ഞത് ശെരിയാണല്ലോ ഞൻ എന്തിനാ അതൊക്കെ ആലോചിക്കുന്നെ ഞൻ പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല..... "നാണം ഇല്ലാതെ സർ നെ ഒക്കെ പ്രേമിക്കുന്നു ചേ മോശം " "നന്ദുട്ടി നീ വല്ലാതെ പറയണ്ട... നിന്റെം അർജുൻ സർ ന്റേം ഇളക്കം ഒക്കെ ഞങ്ങൾ കാണുന്നണ്ട്. " " പൊടി പോടീ നിനക്ക് വട്ട ".. അങ്ങനെ പ്രോഗ്രാം ഒക്കെ കഴിഞ്ഞു പോവ്വാറായി... ഞാനും ഗീതും നേരത്തെ ഇറങ്ങാ വിചാരിച്ചു എന്തായാലും നാട്ടിൽ പൊവ്വല്ലേ.... അങ്ങനെ 10 ദിവസം കഴിഞ്ഞ് കാണാം ന്നൊക്കെ പറഞ്ഞു ക്ലസ് ന്ന് പുറത്ത് കടന്നപ്പോ ദേ വരുന്നു അർജു സർ " ആ നിങ്ങൾ പോവാറായോ.. " " ആ സർ നാട്ടിൽ പോണം ഇന്ന് " "അറിയാ അച്ചു പറഞ്ഞിരുന്നു " ( നന്ദു ഏട്ടൻ അശോക് നെ ഫ്രണ്ട്സ് വിളിക്കുന്ന നെയിം ആണ് അച്ചു ) "ആ ചേട്ടൻ പറഞ്ഞിരുന്നു കിച്ചു ഏട്ടനെ പറ്റി അത് അർജുൻ സർ ആണ് ന്ന് അറിയില്ലായിരുന്നു " "ജീവിതത്തിൽ എല്ലാം പെട്ടന്ന് അറിഞ്ഞ പിന്നെ ജീവിക്കാൻ എന്താ രസം അതൊക്കെ പോട്ടെ സാരീ ഒക്കെ ഉടുത്തു വന്നതല്ലേ ഒരു സെൽഫി എടുത്തു പോവ്വാ " ഹാ ആയിക്കോട്ടെ " 🌼🌼🌼🌼🌼🌼🌼🌼 അങ്ങനെ നന്ദു സർ നു ചേർന്ന് നിന്ന് കുറെ ഫോട്ടോ ഒക്കെ എടുത്തു...... തന്നെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ തനിക്ക് പിറകിൽ ഉണ്ടെന്ന് അറിയാതെ .... അർജുൻ സർ നോടൊക്കെ യാത്ര പറഞ്ഞു ഗീതും നന്ദുവും ആനവണ്ടി പിടിച്ചു നാട്ടിലേക്ക് തിരിച്ചു സന്തോഷത്തോടെ ....... തന്റെ ജീവിതം മാറി മറിയാൻ പോകുന്ന യാത്രയാണ് ഇതെന്ന് അറിയാതെ...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story