ഹൃദയം ❣️: ഭാഗം 5

hridayam

രചന: അനാർക്കലി

"ഡീ ശ്രുതി ആ ആര്യനന്ദ പോയാ " "പോയി തോനുന്നു, നിനക്ക് ന്താ അവളോട് ഇത്ര ദേഷ്യം ദിയ ,.....അതൊരു പാവ " " അത് അന്റെ തോന്നലാ ശ്രുതി .. അവൾ ആള് ശെരിയല്ല... ഹരി ഏട്ടൻ ന്റെ മേലെ അവൾക്കൊരു കണ്ണുണ്ട് " "നീ വെറുതെ വേണ്ടാതെ ഒന്നും ചിന്തിക്കണ്ട... ഏട്ടൻ നിനക്കുള്ളതാ... പിന്നെ അവളും അർജുൻ സാറും തമ്മിൽ ഇഷ്ടാ " "ആയ അവൾക്ക് കൊള്ളാം അല്ലേൽ ദിയടെ ശെരിക്കുള്ള സ്വഭാവം അവൾ അറിയും "... "മതി മതി വാ പോവ്വാ, ഇന്ന് നിന്റെ ഏട്ടൻ കാണണം പറഞ്ഞിരുന്നു.... ഹരി ഏട്ടൻ കാണാതെ മുങ്ങണം വാ " " എന്താണ് രണ്ടാൾക്കും പണി... മം നടക്കട്ടെ " "നിന്റെ ഏട്ടൻക്ക് എന്നെ പണ്ടത്തെ പോലെ ഇഷ്ടം ഒന്നും ല്ലാ " "ഏയ്യ് അതൊക്കെ നിന്റെ തോന്നലാ ശ്രുതി കുട്ടി... ഞമ്മല് പണ്ടേ പറഞ്ഞില്ലേ നീ എന്റെ ഏട്ടൻക്കും ഞൻ നിന്റെ ഏട്ടൻക്കും ഉള്ളതാന്ന്....ഇനി വാ " 🌼🌼🌼🌼🌼🌼🌼🌼

"ഡാ അച്ചു നീ നാട്ടിൽ എത്തിയോ " "ആഹ്ടാ ഞൻ രാവിലെ എത്തി " "നിന്റെ പെങ്ങൾ അവിടെ എത്തിയോ " "ഇല്ലടാ എത്തീല, എപ്പോളാ പൊന്നേ " " കുറച്ചു നേരായി " "ഹാഹാ എത്തിയ കാണാ ഞാൻ ബാക്കി ഉണ്ടാവോ ആവോ " "അവൾ ഇത്രക്ക് ടെറർ ആണോ, ഇവിടെ ഒരു പൂച്ച കുട്ട്യാ അത് ". "അത് നിനക്ക് തോന്ന " " അവളുടെ കൂടെ നടക്കണത് അല്ലേടാ നിന്റെ സ്വപ്ന സുന്ദരി " "അതൊക്കെ ആണ്, നീ നിന്റെ കാര്യം പറഞ്ഞു ഓക്കേ ആക്കാൻ നോക്ക് , " " ശ്രേമിക്കുന്നുണ്ട് മോനൂസ് " "എന്നെങ്കിലും നടന്ന്കണ്ട മതീ 😄😄 പിന്നെ നീ കോളേജ് ന്ന് ഇറങ്ങിയോടാ " "ആഹ്ടാ " " അല്ലടാ നമ്മുടെ അപ്പുകുട്ടൻ എവടെ " "ന്റെ കൂടെ ണ്ട്, ഇപ്പൊ കടയിൽ പൊയ്ക്ക,...... ദേ വരുന്നു ഞൻ കൊടുക്കാ " " നീ ചത്തില്ലെടാ തെണ്ടി " - അപ്പു കുട്ടൻ "നിന്നെ കൊല്ലാതെ ഞാൻ ചാവൂല " - അച്ചു " നീ എപ്പോ വന്നു " "കുറച്ചു നേരായുള്ളു, സ്കൂളിലെ പരിപാടി കഴിയണ്ടേ " "എന്തായി നിന്റെ ട്രാൻസ്ഫർ ന്റെ കാര്യം " "ഉടനെ ശെരിയാവുംന്ന തോന്നുന്നേ " " നിന്നെ എപ്പോഴാടാ കാണാൻ കിട്ട " " ഞാൻ എന്റെ പെങ്ങളെ കണ്ടാ അപ്പൊ ഇറങ്ങും.. " "ഹ എന്നാ ഓക്കേ.. " "ഓക്കേ ന്നാ " 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അങ്ങനെ ഒരു നീണ്ട ആനവണ്ടി റൈഡ് ഒക്കെ കഴിഞ്ഞ് ഞാൻ നാട്ടിൽ ലാൻഡ് ആയി... ഗീതുന്റെ വീട് അടുത്ത സ്റ്റോപ്പിലാ "ആാാഹ ആരിത് നന്ദു മോളോ " വന്നു ഇറങ്ങിയ പാടെ ഞമ്മടെ പരദൂഷണം നാണി ചേച്ചിടെ മുന്നില പെട്ടെ 😒 അല്ല നിങ്ങടെ അപ്പൂപ്പൻ എന്ന് പറയാൻ നാവു തരിച്ചതാ പിന്നെ മനസ്സിൽ വന്നത് മുഴുവൻ വിഴുങ്ങി നല്ല നിഷ്കു ഭാവത്തിൽ ചിരിച്ച കൊടുത്തു "ആ ചേച്ചി ഓണം വെക്കേഷനാ ഇനി 10 ദിവസം കഴിഞ്ഞോളു ക്ലാസ്സ്" അങ്ങനെ ഏട്ടൻ പറഞ്ഞ സർപ്രൈസ് ആലോചിച്ചു നടന്നു വീടെത്തി. വീടിന്റെ ഫ്രന്റ്റിൽ ആരോ ഫോണിൽ സംസാരിച്ചു ഇരിക്ക... ആരാവും അത് ന്ന് ആലോചിച്ചു വീടിന്റെ അടുത് എത്തിയപ്പോ ആളെ കാണാനില്ല.... തോന്നിയതാവും..... "അമ്മേ ..... മുത്തശ്ശി..... " "ആഹ് നന്ദ മോളു വന്നോ, ഞാൻ ചായ എടുക്കാം. കുളിച്ചിട്ട് വായോ മോളെ " "മുത്തശ്ശി എവടെ അമ്മേ " "മുത്തശ്ശി ജാനകി ഏട്ടത്തിടെ വീട്ടിൽ പോയി ഇപ്പൊ വരും " "മുത്തശ്ശിയോട് ഒതുങ്ങി ഇരിക്കാൻ പറഞ്ഞ കേൾക്കത്തില്ല.... ഇങ് വരട്ടെ" " നിന്ന് സ്വപനം കാണാതെ പോയി കുളിച്ചിട്ട് വാടി " ഇതെവിടുന്നാ ദൈവമ്മേ പുതിയ ഒരു അശരീരി ....

നല്ല കേട്ട് പരിജയം ഉള്ള ശബ്ദം ആണല്ലോ. ഞാൻ മേലേക്ക് നോക്കി ഇനി അവിടുന്ന് വല്ലതും ആണോ കേഴുക്കുന്നെ " " മേലെ അല്ല നിന്റെ ബാക്കിൽ " "എന്റെ ബാക്കിലോ ദൈവമേ അതാരാ " അയ്യോ പ്രേതം... ഒന്നും നോക്കണ്ടാ ഓടിക്കോ... പ്രേതം ഒക്കെ കേട്ട് പരിജയം ഉള്ള സൗണ്ട് ആയിട്ടാ ഇറങ്ങീകുന്നെ " ഇതെന്താ ഓടിട്ട് പോവ്വാതെ.... പെട്ടു എന്നെ പ്രേതം പിടിച്ചു.... "അമ്മേ ഓടി വായോ " "എന്തിനാടി അമ്മേനെ വിളിക്കണേ ഇത് ഞാനാ " ദേ നിക്കുന്നു അശോക് മാഷ് ന്റെ മുന്നിൽ "ഓഹോ മാഷൊ എപ്പോ എത്തി... കുട്ട്യോൾ അവ്ട്ന്ന് ഓടിച്ചോ " "നിന്റെ കോളേജ് മാത്രല്ല ന്റെ സ്കൂളും 10 ദിവസം ലീവ് ആണുട്ട " " ഓഹോ , എന്നിട്ട് എന്നോട് ന്താ പറയാഞ്ഞേ " "അത് സർപ്രൈസ് " "അയ്യേ ഇതാണോ സർപ്രൈസ് " "അതൊക്കെ മോൾ വഴിയേ അറിയും ഇപ്പൊ പോയി കുളിച് വായോ " "വീണേ..... നന്ദു മോളും അച്ചും എത്തീലെ " "ആ ശേഖരേട്ടാ അവരെത്തി.... മോൾ കുളിക്ക " "ആ നീ എനിക്ക് ചായ എടുക്ക്... അമ്മ എവടെ " "അപ്പുറത്ത് ഉണ്ട് " 🌼🌼🌼🌼🌼🌼🌼🌼

"ഡാ കിച്ചു അപ്പൊ നാളെ രാവിലെ ഇവിടെ എത്തിക്കോണം.... ഇനി പറയില്ല " "ആഹ്ടാ.... അച്ചു ഞൻ എത്താ... അപ്‌കുട്ടനെ വിളിച്ചോ " "അവനെ വിളിച്ചു ഫോൺ എടുക്കണ്ടേ... എത്ര വട്ടം വിളിച്ചുന്നു അറിയോ " "അവൻ തറവാട്ടിലാ അതാവും " "ഹാ " "കിച്ചു...... ഭക്ഷണം കഴിക്കാൻ വായോ.. " "ഇതാ വരുന്നു അമ്മേ.. " "ടാ അച്ചു ഞാൻ പിന്നെ വിളിക്കാം.. ഇപ്പോ അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്" "ഹ എന്നാ ശരിയടാ നാളെ കാണാം.. " "ഹ ഓക്കേ.. " "ആരായിരുന്നടാ ഫോണിൽ " "അത് അച്ചുവാ " "എന്താ വിശേഷിച്ചു " " നാളെ അവന്റെ വീട്ടിൽക്ക് ചെല്ലാൻ പറഞ്ഞു " " അവനൊക്കെ ആൺകുട്ടിയാ അവന്റെ കാര്യം ശെരിയാക്കി ണ്ടാവും " "ദേ അമ്മേ അച്ഛനോട് ചുമ്മാ ഇരിക്കാൻ പറ " "അച്ഛൻ പറഞ്ഞതിൽ എന്താടാ തെറ്റ്... ഇന്നും കോളേജിൽ പോയി മോളു സാരീ എടത്തതും കണ്ട് വെള്ളം ഇറക്കി വന്നേക്കുന്നു ...... നാണം ഇല്ലാലോ " "ഇന്ന് രണ്ടാളും ഒരു ടീം ആണല്ലേ... എനിക്ക് ഫുഡ് വേണ്ടാ " " കഴിച്ചിട്ട് പോടാ കിച്ചു " "എനിക്ക് വേണ്ട അമ്മ അച്ഛന്ക്ക് കൊടുത്തോ " "ഹാഹാഹാ ". 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

"ഏട്ടാ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു ...... അമ്മേ ദേ ഏട്ടൻ ഫോണിൽ കളിക്കാ " "ഡീ ഡീീ വേണ്ടാ നിന്റെ സർ ആണ് ഫോണിൽ... നിനക്ക് വേണോ???." "എനിക്കൊന്നുo വേണ്ട ". "ഏട്ടന്റെ അല്ലെ ഫ്രണ്ട്സ്... ഒക്കെ കണക്കവും. " "വല്ലാണ്ട് ന്റെ ഫ്രണ്ട്സ് നെ കളിയാക്കണ്ട മോളെ.... ഒന്നിനെ കൊണ്ട് നിന്നെ അങ്ങട്ട് കെട്ടിക്കും " "അയ്യോ... അതിലും നല്ലത് ഞൻ കെട്ടാതെ നടക്കാ " "ചെലക്കാതെ വാടി " ഭക്ഷണം കഴിക്കുമ്പോൾ മിണ്ടാൻ പാടില്ല അതും അല്ല എല്ലാരും ഒരുമിച്ച് മാത്രേ കഴിക്കാനും പാടൊള്ളു അത് മുത്തശ്ശിടെ ഓർഡർ ആണ്... അതോണ്ട് തന്നെ അച്ഛനും അമ്മയും അപ്പുവും ഏട്ടനും ഞാനും നല്ല ശോകം അടിച്ചു ഇരുന്ന് ഭക്ഷണം കഴിക്കാ..... അത് കഴിഞ്ഞ് അടുക്കളയിൽ പണികളൊക്കെ തീർത്ത് ഞാനും അമ്മയും കിടക്കാൻ പോയി ഞാൻ പണ്ടേ മുത്തശ്ശിടെ കൂടെ കിടക്കൊള്ളൂ... എനിക്ക് ആരെങ്കിലും കെട്ടി പിടിച്ചു കിടന്നില്ലെങ്കിൽ ഉറക്കം വരൂല.... ഹോസ്റ്റലിൽ ഗീതു ഉള്ളോണ്ട് അഡ്ജസ്റ്റ് ചെയുന്നു.... വെള്ളം ഒക്കെ എടുത്തു മുത്തശ്ശിടെ റൂമിൽ പോവുമ്പോ അച്ഛന്റെ റൂമിലെന്ന് അമ്മേടെയും ഏട്ടന്റെയും സംസാരം കേട്ടത് " അച്ചു.... നന്ദു അവള് അറിഞ്ഞോ "

"ഏയ്യ് ഇല്ല... അവൾക്ക് സർപ്രൈസ് ആണ് ഇത് ". "എന്നാലും " "ഒരു എന്നാലും ഇല്ല...അമ്മക്കും അച്ഛനും കുഴപ്പൊനുല്ലല്ലോ " "ഞങ്ങക്ക് സന്തോഷേ ഒള്ളു " "കുടുംബത്തിൽ ഒരാളും കൂടെ കൂടാൻ പൊവ്വല്ലേ " അയ്യോ ഏട്ടൻ ഗീതു നെ കെട്ടാൻ പോവ്വാണോ.. ഹാഹാ ഹഹ അവൾ കുടുങ്ങി..... ഇക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ ഞാൻ പിന്നെ വല്ലാണ്ട് ആലോചിക്കാൻ നിക്കാതെ മുത്തശ്ശിനെ പോയി കെട്ടി പിടിച്ചു കിടന്ന് "നന്ദൂട്ടാ..... ഉറങ്ങിയോ " "ഇല്ല മുത്തശ്ശി... " "നാളെ മോൾക്ക് ഒരു കൂട്ടം ഒരുക്കി വെച്ചിട്ടുണ്ട് ഞങ്ങൾ " ഞാൻ അറിഞ്ഞു അറിഞ്ഞു ന്ന് മനസ്സിൽ പറഞ്ഞു അറിയാതെ പോലെ ചോദിച്ചു... "എന്താ മുത്തശ്ശി " "അതൊക്കെ ഉണ്ട് " അതും പറഞ്ഞു മൂപ്പത്തി ഭയങ്കര ചിരി... ഞനും ന്റെ മനസ്സിൽ ചിരിച് പതുക്കെ ഉറക്കത്തിലേക്ക് പോയി. നാളെ തന്നെ എന്താ കാത്തിരിക്കുന്നത് എന്ന് അറിയാതെ.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് എണീറ്റത്. ഇന്നും പതിവ് പോലെ നേരത്തെ എണീറ്റു കുളത്തിൽ പോയി കുളിച്ചു...... പൂജ മുറിയിൽ കേറി... ഇനി അമ്പലത്തിലേക്ക് പോകണം. ഇന്ന് ഒരു പ്രതേകത ഉണ്ട്... എന്താന്ന് അല്ലെ.... എന്റെ പിറന്നാളാ ഞാൻ ഭൂമിയിലേക്ക് വന്നിട്ട് 20 വർഷം തികയുന്നു വൗ !!! ...

ഏട്ടൻ പറയും വിചാരിച്ചാ ഞാൻ പറയാഞ്ഞേ.. എവടെ... അങ്ങനെ രാവിലെ അടുക്കളേൽ കേറിയപ്പോ മുതൽ അമ്മ ഭയങ്കര തിരക്കിലാ എന്താണാവോ അതിനു മാത്രം തിരക്ക്??? ഞാനും പിന്നെ അമ്മേടെ കൂടെ കൂടി ഫുഡ് അടി ഒക്കെ കഴിഞ്ഞു ഞാൻ പതുക്കെ അമ്പലത്തിലേക്ക് വിട്ടു.... രാവിലെ നേരത്തെ പോവാത്തതിന് മുത്തശ്ശിടെ വഴക്ക് ഒക്കെ കേട്ടു.... പോവുമ്പോ വേഗം വന്നേക്കണം എന്ന് പ്രതേക ഓർഡറും അങ്ങനെ ഞാൻ അമ്പലത്തിൽ കേറി തൊഴുതു ഇറങ്ങി പിറന്നാൾ സ്പെഷ്യൽ വഴിപാട് ഒക്കെ മുത്തശ്ശി നേർന്നിരുന്നു അതൊക്കെ നടത്തി ... പോവുന്ന വഴിക്ക് ആമി ചേച്ചീനെ കിട്ടി കമ്പനിക്ക്.... ചേച്ചിടെ കൂടെ കത്തി അടിച്ചു വരുമ്പോ ഓരോ ആൾക്കാരെ കാണും കുറെ കാലം കഴിഞ്ഞു കാണാ അതോണ്ട് എല്ലാരോടും നിന്ന് വർത്താനം പറഞ്ഞു നേരം വൈകി.... അമ്മ ഇപ്പൊ ചേട്ടനെ വിടും അതോണ്ട് വേഗം വീട്ടിൽ പോവ്വാ നടന്നപ്പോ ദേ വരുന്നു നാട്ടിലെ പ്രധാന കോഴി മനു കുട്ടൻ...... മൂപ്പർ പിന്നാലെ ഇഷ്ടം പറഞ്ഞു നടക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി... പക്ഷെ ഏട്ടന് ഇവനെ കാണുന്നതേ കലിപ്പാ.... ഇനി ഇവനോടെങ്ങാൻ വർത്താനം പറയുന്നത് കണ്ട വെറുതെ കലിപ്പ് ഞമ്മല് കേറ്റണോ???

ഞാൻ വേഗം മൂപ്പരെ മൈൻഡ് ചെയ്യാതെ നടന്നു ദേ നിക്കുന്നു മുന്നിൽ "നന്ദു... എനിക്ക് നിന്നെ ഇഷ്ടാ .... ഞൻ വീട്ടിൽക്ക് വരട്ടെ " "ഡീീ വീട്ടിൽ പോടീ " ഹൈവ ... അത് പ്വോളിച്... ചേട്ടൻ ഞാൻ പിന്നെ തിരഞ്ഞു കൂടി നോക്കാതെ വീട്ടിൽക്ക് വിട്ടു.... എന്റെ ഏട്ടൻ ആയ കാരണം പറയല്ല... മൂപ്പരെ പോലെ കലിപ്പ് കേറിയ സാധനത്തെ ഞാൻ ഇത് വരെ കണ്ടില്ല.... വീടിന്റെ വഴിക്ക് കേറിയതും മുറ്റത് ആകെ വണ്ടി... ചേട്ടൻ ഇനി ശെരിക്കും ഗീതൂസിനെ ഇറക്കി കൊടന്ന.... തിരിഞ്ഞു നോക്കിയപ്പോ ദേ വരുന്നു ചേട്ടൻ പിന്നെ ഒന്നും നോകീല വീടിന്റെ അടുക്കള വഴി അകത്തു കേറി... അടുക്കളേല് ദേ നിക്കുന്നു ഗീതൂസ്... അപ്പൊ അതന്നെ സംഭവം..... എന്നാലും അവളെന്നോട് ഒരു വാക്ക് പറഞ്ഞില്ല.... ഇന്നലെ കൂടെ കണ്ടതാ "ആഹ് നീ വന്നോ... എന്താ നേരം വൈകിയേ... മുത്തശ്ശി വേം വരാൻ പറഞ്ഞതല്ലേ.... മോളെ കൊണ്ടായി മാറ്റിക്കോ ഗീതു... " "ആഹ് അമ്മേ " ഈ ഗീതും അമ്മയും എന്താ പറയണേ ഒന്നും മനസിലാവണില "എന്താടി ഗീതു "

"നീ ഇങ്ങോട്ട് വന്നേ " അവളെ എന്നെ കൊണ്ട് എന്റെ റൂമിൽ കേറി.... പിന്നെ എന്താ നടന്നെ ന്ന് എനിക്കും കൂടെ ഓർമ ഇല്ല..... ഇപ്പൊ ഞൻ സാരീ ഓകേ ഉടുത്തു സുന്ദരി ആയി... ഗീതു ഏട്ടന്റെ കൂടെ ഇറങ്ങി വന്നതിനാണോ എന്നെ സാരീ ഉടുപ്പിച്ചേ 'ചേ..... എന്തായിത് .... അവളോട് ചോദിക്കാനാണേൽ അവളെ ഇവടെ കാണാൻ കൂടി ഇല്ല..... ഇത് വേറെ ആരൊക്കെ.... കണ്ട് പരിജയം കൂടി ഇല്ലാലോ ഈശ്വര..... ' അതൊക്കെ കഴിഞ്ഞ് അമ്മയും അച്ഛനും മുത്തശ്ശി റൂമിൽ വന്നു എന്നോട് അനുഗ്രഹം വാങ്ങാൻ പറഞ്ഞപ്പോ നല്ല കുട്ടി ആയി ഞൻ അനുഗ്രഹം ഒക്കെ വാങ്ങി.... " എന്നാ പെണ്ണിനെ ഇങ്ങട്ട് കൊണ്ട് വരാ " ദാ പോണു എന്നേം കൊണ്ട്.. എന്നെ കൊണ്ട് പോയി ആരോ അരികിൽ ഇരുത്തി..... "ഇനി മോതിരം മാറിക്കോളൂ.. " അയ്യോ സ്വന്തം ചേട്ടൻ എനിക്ക് മോതിരം ഇട്ട് താരേ.... പെണ്ണ് മാറി ന്ന് ആരെങ്കിലും ഒന്ന് വിളിച്ചു പറയൂ... അല്ലെങ്കിൽ ഞാൻ തന്നെ പറയാ... എന്ന് മനസ്സിൽ വിചാരിച്ചപ്പോഴേക്കും എന്റെ കയ്യിൽ മോതിരം ഇട്ട് കഴിഞ്ഞിരുന്നു... ഞാൻ കയ്യിലെ മോതിരത്തിലേക്ക് നോക്കി. അതിൽ കൊത്തിവെച്ച പേര് കണ്ടു ഞാൻ ഞെട്ടി പണ്ടാരടങ്ങി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story