ഹൃദയം ❣️: ഭാഗം 9

hridayam

രചന: അനാർക്കലി

 പക്ഷെ ആ മോതിരം കയ്യിൽ നിന്നും ഊരിയപ്പോ മുതൽ അവൾക്കെന്തോ അസ്വസ്ഥത തോന്നാൻ തുടങ്ങി... കണ്ണിൽ നിന്നും അവൾ പോലും അറിയാതെ കണ്ണുനീർ വരാനും.... "എന്തിനാ കൃഷ്ണ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ... " അവൾ ബെഡിലേക്ക് വീണു കുറെ കരഞ്ഞു.. നാളെ തന്നെ എല്ലാത്തിനും സമാദാനം കണ്ടെത്തണം എന്ന് അവൾ തീരുമാനിച്ചു. 🌼🌼🌼🌼🌼🌼🌼🌼 രാവിലെ തന്നെ ഫോൺ കിടന്ന് അടിക്കുന്നത് കേട്ടാണ് ഹരി ഉറക്കത്തിൽ നിന്ന് എണീക്കുന്നത്. നോക്കുമ്പോ കിച്ചു ആയിരുന്നു. അവനാണെന്ന് കണ്ടതും ഹരി ചാടി കയറി ഫോൺ എടുത്തു. "ടാ അപ്പു എത്ര നേരായടാ വിളിക്കുന്നെ.... നീ എന്താ ഫോൺ എടുക്കാത്തത്. " "ഞാൻ ഉറങ്ങയിരുന്നടാ... നീ എന്താടാ വിളിച്ചേ... " "ആഹാ ബെസ്റ്റ്.. ഇന്ന് ക്ലാസ്സ്‌ തുടങ്ങാണ്... വെക്കേഷന് കഴിഞ്ഞു.. വേഗം വാടാ... " "ഞാനത് മറന്നു.... ഞാൻ ഇപ്പോ വരാം... " "ഹാ എന്നാ വാ... " "കിച്ചൂ... നിനക്കെന്തികിലും എന്നോട് പറയാൻ ഉണ്ടോ... "

"ഏയ്‌ ഒന്നും ഇല്ലല്ലോ അപ്പൂ... നീ എന്താ അങ്ങനെ ചോദിച്ചേ.. " "ഒന്നുമില്ല..നീ റെഡി ആയി നിൽക്ക് ഞാൻ പെട്ടെന്ന് വരാം... " അതും പറഞ്ഞു അവൻ ഫോൺ വെച്ചു. 'എനിക്കറിയാം കിച്ചു നീ ഇപ്പോൾ എത്രമാത്രം ടെൻസ്ഡ് ആണെന്ന്. നീ എന്നിൽ നിന്നും മറച്ചു വെക്കുന്നത് എന്താണെന്നും എനിക്കറിയാം... നിന്നെ എനിക്ക് ഇനി ഇങ്ങനെ കാണാൻ കഴിയില്ല..നീ ഇങ്ങനെ ആവാൻ കാരണം അവളാണെന്ന് എനിക്കറിയാം.. നിന്നേം എന്നേം ഇങ്ങനെ നിർത്തി അവൾ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും.. നിനക്കുള്ളത് ഞാൻ തരണ്ട് മിസ്സ്‌ ആര്യ നന്ദ..ഓ സോറി നീയിപ്പോ * മിസ്സിസ് ഹരി കൃഷ്‌ണൻ* ആവാൻ പോകല്ലേ.. അപ്പൊ നിന്നെ അങ്ങനെയല്ലേ വിളിക്കേണ്ടേ... അവൻ എന്തൊക്കെയോ മനസ്സിൽ കണക്കുക്കൂട്ടി റെഡി ആവാൻ പോയി. 🌼🌼🌼🌼🌼🌼🌼🌼

"നന്ദു.. നീ എന്താ ഇങ്ങനെ ഇരിക്കുന്നെ... നാട്ടിൽന്ന് വന്നപ്പോ തൊട്ട് ശ്രദിക്കാൻ തുടങ്ങിയതാ... എന്താ നിനക്ക് പറ്റിയത്.. " "ഒന്നുല്ല്യ ഗീതു... നിനക്ക് തോന്നിയതാവും.. " "ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ... നീ കാര്യം പറ നന്ദു..." നന്ദു ഗീതുവിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി...ഗീതു അവളുടെ തലയിൽ തലോടി.. "ഗീതു എനിക്കറിയില്ലടാ... എന്തൊക്കെയാ എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ന്..." "നിനക്ക് ഈ വിവാഹത്തിന് താല്പര്യമില്ലേ നന്ദൂ... " അവൾ ഗീതുവിന്റെ തോളിൽ നിന്നും തല ഉയർത്തി അവളെ നോക്കി ഇല്ലെന്ന് തലയാട്ടി. "പിന്നെന്തിനാ നന്ദു നീ ഇതിന് സമ്മതിച്ചേ.. ഞാൻ വിചാരിച്ചു നിനക്ക് ഇതിന് സമ്മദമാണെന്ന്. " "എന്നോട് ആരും ഒന്നും പറഞ്ഞില്ലേ ഗീതു.. ഏട്ടൻ പോലും... എന്റെ കയ്യിൽ ഹരി സർ മോതിരം അണിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നേ... " "നിനക്ക് അർജുൻ സർ നെ ഇഷ്ടമാണോ നന്ദു... അത്കൊണ്ടാണോ നിനക്ക് ഈ വിവാഹത്തിന് താല്പര്യമില്ലാത്തത്..പറ നന്ദു.... "

"എനിക്ക് ആരെയും ഇഷ്ടമല്ല... നിന്നോട് ഞാൻ പറഞ്ഞതല്ലേ ഗീതു അർജുൻ സർ നമ്മുടെ അധ്യാപകൻ ആണ്. ഒരു അധ്യാപകനെ ഞാൻ എങ്ങനെയാ പ്രേമിക്കാ.... എന്നെക്കൊണ്ട് കഴിയില്ല... " "പിന്നെന്താ നിന്റെ പ്രശ്നം.... " "ഹരി സർക്ക് ദിയയെ ഇഷ്ടമല്ലേ... ദിയക്ക് ഹരി സർ നെയും... അപ്പൊ ഞാൻ... എനിക്കറിയില്ല.... ഹരി സർന്റെ കണ്ണിൽ ഞാൻ കണ്ടതാ എന്നെ ചുട്ടെരിക്കാനുള്ള തീ.... എനിക്ക് പേടിയാകുന്നു ഗീതു.. ഞാൻ കാരണം അവർ പിരിയേണ്ടി വരും.... എനിക്ക് ഈ കല്യാണം എങ്ങനെങ്കിലും മുടക്കണം.. അതിന് നീ എന്നെ സഹായിക്കില്ലേ ഗീതു.... പറ... " അവൾ കണ്ണുനീർ തുടച്ചു ഗീതുവിനോട് ചോദിച്ചു. ഗീതുവിൻ എന്തുപറയണം എന്നറിയില്ലായിരുന്നു. കാരണം ദിയയെ കുറിച്ച് ഗീതുവിനറിയാം.. 'അവളെ പോലുള്ള പെണ്ണൊന്നുമല്ല ഹരി സർ ന് യോജിക്ക.. നീ തന്നെ ആണ് നന്ദു ഹരി സർ ന് യോഗിച്ചവൾ.. പക്ഷെ സർ ന് നിന്നെ ഇഷ്ടമില്ലെകിൽ പിന്നെ..... ' നന്ദു ഗീതുവിനെ മുറുക്കി പിടിച്ചു കരയുകയാണ്.. ഗീതുവിന്റെ കയ്യ് അവളുടെ തലയിൽ തലോടുന്നുമുണ്ട്... പക്ഷെ അവളുടെ മനസ്സും ആകെ അസ്വസ്ഥതയാകാൻ തുടങ്ങി... 🌼🌼🌼🌼🌼🌼🌼🌼

ലഞ്ച് ബ്രേക് ന് ഹരി സർ നെ കണ്ട് സംസാരിക്കണം എന്ന് വിചാരിച്ചു നന്ദു അവനെ തപ്പിയിറങ്ങിയതാ. പക്ഷെ അവനെ നന്ദുവിന് കാണാൻ കഴിഞ്ഞില്ല. പകരം അർജുൻ സർ നെയാണ് നന്ദു കണ്ടത്. ഹരി സർ എവിടെയെന്നു ചോദിക്കാൻ വേണ്ടി നന്ദു അർജുന്റെ അടുത്തേക്ക് പോയി. പക്ഷെ തന്നെ കാണുമ്പോൾ ഉണ്ടായിരുന്ന ആ പ്രസരിപ്പ് ഇപ്പോൾ അവന്റെ മുഖത്തില്ലെന്ന് അവൾക്ക് മനസിലായി. അതിന് കാരണം എന്താണെന്ന് അവൾ ആലോചിച്ചു. "സർ.. ഹരി സർ നെ കണ്ടോ... " "എന്താ നന്ദു ഇപ്പൊ അവനെ എപ്പോഴും കണ്ടിരിക്കണം എന്നായോ.. " "ഏയ്യ് ഞാൻ അങ്ങനെ... ഒന്നും... സർ .... " അവൾക്ക് അവന്റെ മുമ്പിൽ നിൽക്കാൻ ചടപ്പ് തോന്നി.. 'അല്ലെങ്കിലും എന്നെ പറഞ്ഞ മതിയല്ലോ...ഹരി സർ നെ പറ്റി ചോദിച്ചത് തന്നെ സർ ന്റെ കൂട്ടുകാരനോട്... അവർ ഒക്കെ എന്ത് വിചാരിച്ചു കാണും... ' "എന്താ നന്ദു താൻ പിറുപിറുക്കന്നത് " "ഒന്നുല്ല്യ സർ... അല്ല സർ ഇന്നെന്താ ക്ലാസ്സിൽ വരാഞ്ഞേ.. സർ വരാത്തത് കണ്ടപ്പോ ഞാൻ വിചാരിച്ചു സർ ഇന്ന് ലീവ് ആകും എന്ന്.. " "ഒന്നുല്ലടോ.. എന്നും ക്ലാസ്സിൽ വന്നാൽ ഒരു രസമുണ്ടാവില്ല... നിങ്ങൾക്കും വേണ്ടേ ഒരു ഫ്രീ പീരിയഡ് ഒക്കെ.. "

അവൻ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. പക്ഷെ നന്ദുവിന് മനസിലായി അവനെ എന്തോ ഒന്നും അലട്ടുന്നുണ്ടെന്ന് "സർ ന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ... " "എന്താ നന്ദു അങ്ങനെ ചോദിച്ചേ... " "സർ നെ കണ്ടപ്പോ എനിക്ക് അങ്ങനെ തോന്നി... പണ്ടത്തെ ആ ഉന്മേഷം ഒന്നും കാണാനില്ല... " "ജീവിതമല്ലേ നന്ദ... എപ്പോഴും ഒരുപോലെ നിൽക്കാൻ പറ്റോ... നമുക്കും ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ " അവൻ ഒരു ചെറു പുഞ്ചിരി വരുത്തി പറഞ്ഞു. എന്നാൽ അവന്റെ ഉള്ള് നീറുന്നുണ്ടായിരുന്നു... "നീ ഹരിയെ അന്വേഷിച്ചു വന്നതല്ലേ... അവനാ ലൈബ്രറിയിൽ ഉണ്ട്... " നന്ദു ഒരു ചെറു പുഞ്ചിരി നൽകി അവിടുന്ന് ലൈബ്രറിയിലേക്ക് നടന്നു... പക്ഷെ അവൾ ഒന്നും അർജുൻ സർ നെ തിരിഞ്ഞു നോക്കി. സർ തന്റെ കണ്ണിൽ നിന്ന് വീണ കണ്ണുനീർ തുടച്ചു മാറ്റുന്നത് അവൾ കണ്ടു... 'സർ ന് എന്തോ മനോവിഷമം ഉണ്ട്... ഞാൻ കണ്ട അർജുൻ സർ അല്ല ഇത്... അതുപോലെ ഞാൻ കേട്ട എന്റെ ഏട്ടന്റെ കിച്ചുവും അല്ല ഇത്... സർ ന് എന്ത് പറ്റി... '

അവൾ ആലോചിച്ചു ആലോചിച്ചു ലൈബ്രറിയിൽ എത്തി.. അവൾ എല്ലായിടത്തും ഹരിയെ നോക്കി എന്നാൽ അവൾക്ക് അവനെ കാണാൻ കഴിഞ്ഞില്ല... അവൾ നിരാശയോടെ ക്ലാസ്സിലേക്ക് പോയി.. അന്നത്തെ ദിവസം അവൾ ഹരിയെ കണ്ടതേ ഇല്ല.. പക്ഷെ ശ്രുതിയെയും ദിയയെയും അവൾ കണ്ടിരുന്നു.. "നിന്നോട് ഞാൻ പറഞ്ഞതല്ലെടി ഹരിയേട്ടൻ എന്റേതാണെന്ന്... എന്നിട്ടും നീ എന്റെ ഹരിയേട്ടനെ തട്ടിയെടുത്തു അല്ലെ... " "ആരെയും ഹരിയേട്ടനെ തട്ടിയെടുത്തിട്ടില്ല... ഞാൻ അറിയാതെ നടന്നതാ ഇതെല്ലാം.. " "നീ ഇനിപ്പോ ഇങ്ങനെ പറഞ്ഞു... നീ തന്നെ അല്ലേടി എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞത് അർജുൻ സർ നെ പ്രേമിക്കും ഹരി സർ നെ കേട്ടുകയും ചെയ്യും എന്ന്... എന്നിട്ട് ഇപ്പൊ അവൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന്... " ദിയ പറഞ്ഞത് കേട്ടപ്പോഴാണ് നന്ദക്ക് അന്ന് താൻ പറഞ്ഞത് എന്താണെന്ന് പോലും ഓർമ വന്നത്... അവൾ ആകെ ഞെട്ടിക്കൊണ്ട് ദിയയെ നോക്കി.. "അന്ന് അറിഞ്ഞതാടി നിന്റെ തനി രൂപം എല്ലാരും.. നീ ഒക്കെ ഒരു പെണ്ണാണോടി... ഒരുത്തനെ പ്രേമിക്കാനും വേറൊരുത്തനെ കെട്ടാനും... പെണ്ണുങ്ങളെ പറയാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും... "

നന്ദുവിന് തിരിച്ചു പറയണം എന്നുണ്ടായിരുന്നു.. എന്നാൽ അവളുടെ നാവ് പൊങ്ങിയില്ല... അവളുടെ കണ്ണിൽ നിന്നും അനുസരണ ഇല്ലാതെ കണ്ണുനീർ ഒലിച്ചിറങ്ങി.. "ദിയ മതി...ബാക്കി എന്റെ ഏട്ടൻ കൊടുത്തോളും ഇവൾക്കുള്ളത്... നീ വലിയ മനക്കോട്ട കേട്ടൊന്നും വേണ്ട... എന്റെ ഏട്ടനെ കെട്ടി സുഗിച്ചു ജീവിക്കാന്നുള്ള വിചാരം നീ മാറ്റി വെച്ചേക്ക്.. നിനക്ക് നരകത്തുല്യം ആവും അവിടുത്തെ ജീവിതം...." "അത് വേണ്ടാന്നുണ്ടെങ്കിൽ പൊന്നു മോൾ തന്നെ ഈ കല്യാണത്തിൽ നിന്നും പിന്മാറിയേക്ക്....ഇല്ലെങ്കിൽ നീ അനുഭവിക്കും.. " ദിയയും ശ്രുതിയും നന്ദുവിന് നേരെ വിരൽ ചൂടി പറഞ്ഞുകൊണ്ട് അവിടന്ന് പോയി.. നന്ദു അവർ പോണതും നോക്കി കരഞ്ഞു കൊണ്ട് ഗ്രൗണ്ടിൽ ഊർന്നിരുന്നു. അവൾക്ക് അവൾ അന്ന് പറഞ്ഞതിന്റെ പൊരുൾ മനസിലായി.. അവൾ അവിടെ ഇരുന്ന് കരഞ്ഞു.. ഗീതു നന്ദുവിനെ നോക്കി ഗ്രൗണ്ടിലേക്ക് വരുമ്പോഴാണ് അവൾ അവിടെ ഇരുന്ന് കരയുന്നത് കണ്ടത്. അവൾ നന്ദുവിന്റെ അടുത്തേക്ക് ഓടി.. "നന്ദു... നീ... എന്താ ഇവിടെ ഇങ്ങനെ ഒരിക്കുന്നെ... ഡീ നീ കരയണോ... നന്ദു.... " നന്ദു കരഞ്ഞുകൊണ്ട് അവളെ നോക്കി.. അവളെ കണ്ടതും അവളെ കണ്ടതും നന്ദു അവളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി..

. "ഞാൻ ചീത്തയാണോ.. ഗീതു... ഞാൻ... എനിക്ക്..... " അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല... അവൾ തേങ്ങി തേങ്ങി... തളർന്നു വീണു... അത് കണ്ടാണ് അർജുൻ അങ്ങോട്ടേക്ക് വന്നത്. "നന്ദു... ഗീതു ഇവൾക്ക് എന്താ പറ്റിയത്... " "അറിയില്ല സർ ഞാൻ വന്നപ്പോൾ ഇവൾ ഇവിടെ ഇരുന്ന് കരയുന്നതാ കണ്ടത്. എന്താ എന്ന് ചോദിച്ചപ്പോഴേക്കും അവൾ തളർന്നു വീണു.. " "നീ പോയി വെള്ളം എടുത്തു വാ.. " "ആഹ് സർ.." അവൻ നന്ദുവിനെ തന്റെ മടിയിൽ കിടത്തി ഗീതുവിനോട് പറഞ്ഞു. അവൾ വെള്ളം എടുത്തു സർ ന്റെ കയ്യിൽ കൊടുത്തു.. അർജുൻ അത് അവളുടെ മുഖത്തേക്ക് തെളിച്ചു.. നന്ദു... കണ്ണ് തുറക്കൂ... അവൾ മെല്ലെ മെല്ലെ കണ്ണ് തുറന്നു... അത് കണ്ടതും ഗീതുവിനും അർജുനും സമാദാനമായി. "എന്താടോ തനിക്ക് പറ്റിയെ... തനിന്ന് ഫുഡ് കഴിച്ചില്ലേ... " അർജുൻ അവളോടായി ചോദിച്ചു.. അവൾ ഇല്ലെന്ന് തലയാട്ടി ആഹ് ബെസ്റ്റ് അതാണ്...എന്താ കഴിക്കാഞ്ഞേ... ഒന്നുല്ല്യ സർ.. കഴിക്കാൻ തോന്നിയില്ല...

എന്നാ വാ ഞാൻ വാങ്ങിത്തരാം.. ഇപ്പൊ കാന്റീൻ അടച്ചിട്ടുണ്ടാവും.. നമുക്ക് പുറത്തുപോയി കഴിക്കാം വാ.... വേണ്ട സർ.. ഞങൾ ഹോസ്റ്റലിലേക് പൊയ്ക്കോളാം... സർ ബുന്ധിമുട്ടേണ്ട.. വാ ഗീതു.. അതും പറഞ്ഞു അവൾ ഗീതുവിനെയും കൂട്ടി അവിടുന്ന് പോയി.. അർജുൻ സർ അവളെത്തന്നെ നോക്കി നിന്നു... 🌼🌼🌼🌼🌼🌼🌼🌼 ഉച്ചയ്ക്ക് ലൈബ്രറിയിൽ ഇരിക്കുമ്പോഴായിരുന്നു ഹരിക്ക് അവന്റെ അമ്മയുടെ കാൾ വന്നത്... അമ്മയാണ് എന്ന് കണ്ടതും അവൻ പെട്ടെന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു. "എന്താ അമ്മേ ഈ നേരത്ത്... " "അപ്പു നീ പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വാ... " "അമ്മേ അവിടെന്താ... അമ്മെക്കെന്താ പറ്റിയത്... "അപ്പു അമ്മയ്ക്ക് നെഞ്ചു വേദന വന്നു ഞങൾ ഇങ്ങോട്ട് കൊണ്ടുവന്നതാ... സീരിയസ് ആണ് മോൻ വേഗം വാ... " "ആഹ് ഞാനിപ്പോ വരാം... " അതും പറഞ്ഞു അവൻ ഫോൺ വെച്ച് ദൃതിയിൽ ലൈബ്രറിയിൽ നിന്നറിങ്ങി പാർക്കിങ്ങിലേക്ക് പോകുമ്പോഴായിരുന്നു കിച്ചുവും നന്ദുവും നിന്ന് സംസാരിക്കുന്നത് കണ്ടത്...അത് അവനിൽ ദേഷ്യത്തിന് കാരണമായി... അവളെ കണ്ട് ഒന്നും പൊട്ടിക്കണം എന്ന് അവനുണ്ടെങ്കിലും അച്ഛമ്മയുടെ കാര്യം ഓർത്തപ്പോൾ അവൻ വേഗം ബൈക്കെടുത്തു പോയി..

എന്നാലും മനസ്സിൽ അവളുടെ മുഖം വരും തോറും അവൻ ദേഷ്യം വരാൻ തുടങ്ങി അതോടൊപ്പം അവന്റെ ബൈക്കിന്റെ സ്പീടും കൂടി.. ഹോസ്പിറ്റലിൽ എത്തിയതും അവൻ വേഗം അമ്മയ്ക്ക് വിളിച്ചു എവിടെണെന്ന് ചോദിച്ചു അങ്ങോട്ടേക്ക് പോയി. ICU വിന്റെ മുമ്പിൽ അച്ഛനും അമ്മയും ചിറ്റപ്പനും ഒക്കെ ഉണ്ടായിരുന്നു. അവൻ ദൃതിയിൽ അവരെ അടുത്തേക്ക് പോയി.. "അച്ഛമ്മയ്ക്ക് എന്താ ഉണ്ടായേ.. പെട്ടെന്ന് നെഞ്ചു വേദന വരാൻ.. " "നിന്റെ കല്യാണ കാര്യം പറഞ്ഞിരിക്കയിരുന്നു ഞങൾ പെട്ടെന്നാണ് അമ്മയ്ക്ക് വയ്യാതെ ആയത്... " "അംബികയുടെ ആരാ ഉള്ളത്.. " അവരെല്ലാം കൂടെ അങ്ങോട്ടേക്ക് പോയി.. "എന്താ സിസ്റ്റർ.. " "ഒരാളെ ഡോക്ടർ വിളിക്കുന്നുണ്ട് അങ്ങോട്ടേക്ക് ചെന്നോളൂ.. " "സിസ്റ്റർ അച്ഛമ്മയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.." "ആൾ മയക്കത്തിലാ... കുറച്ചു കഴിഞ്ഞു കാണാം... " അത് കേട്ടതും എല്ലാവർക്കും ആശ്വാസം ആയി.. ഹരിയും അച്ഛനും കൂടെ ഡോക്ടറെ കാണാൻ പോയി.. "ഡോക്ടർ.. കാണണം എന്ന് പറഞ്ഞിരുന്നു.... "

"ആഹ് വരൂ.. അംബികമ്മേടെ ആരാ... " "മോനാ.. ഇത് കൊച്ചുമോനും.. " "ഇതിപ്പോൾ രണ്ടാമത്തെ ബൈപാസ് സർജറി ആണ് നടന്നത്... അതുകൊണ്ട് തന്നെ ഇത്തിരി സീരിയസ് ആണ്... വല്ലാതെ വിഷമം വരുന്ന കാര്യങ്ങളും അതുപോലെ സന്തോഷം വരുന്ന കാര്യങ്ങളും അവരുടെ ഹൃദയത്തിൻ താങ്ങാൻ കഴിയില്ല.. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ സംഭവിച്ചത്.. " "ഡോക്ടർ.. അമ്മയ്ക്ക്... " "പേടിക്കാൻ ഒന്നുമില്ല.. ഇപ്പോൾ ആൾ മയക്കത്തിലാ.. ഉണർന്നു കഴിഞ്ഞാൽ കാണാം... പക്ഷെ ഞാൻ പറഞ്ഞത് ഓർക്കണം.. വല്ലാതെ വിഷമിപ്പിക്കാനും അത് പോലെ സന്തോഷിപ്പിക്കാനും പാടില്ല... അങ്ങനെ സംഭവിച്ചാൽ ഒരു പക്ഷെ നമുക്ക് ഇനി രക്ഷിക്കാൻ ആയെന്ന് വരില്ല... " ഡോക്ടർ പറഞ്ഞത് കേട്ട് അവർ റൂമിൽ നിന്നും പോന്നു... അച്ഛമ്മയ്ക്ക് ബോധം വരാത്തത് കാരണം അവർ പുറത്തിരിക്കായിരുന്നു. "അമ്മേ ഞാൻ കോളേജിൽ പോയി വരാം.. ശ്രുതിയും ആരവും ഇതറിഞ്ഞിട്ടില്ല.. അവരെ വിളിച്ചു വരാം..." "ആഹ് ആയിക്കോട്ടെ... "

"അപ്പു അവരെ ഇങ്ങോട്ട് കൊണ്ടുവരേണ്ട തറവാട്ടിലേക്ക് ആക്കിയാൽ മതി.. " "ശരി അച്ഛാ... " അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി നേരെ കോളേജിലേക്ക് പോയി. പക്ഷെ അവൻ അവിടെ എത്തിയപ്പോഴക്കും ശ്രുതിയും ആരവും പോയിരുന്നു. അവൻ അവർക്ക് വിളിച്ചു തറവാട്ടിലേക്ക് പോകാൻ പറഞ്ഞു. അവൻ കിച്ചുവിനെ നോക്കി ഗ്രൗണ്ടിലേക്ക് ചെന്നപ്പോൾ അവന്റെ മടിയിൽ തലവെച്ചു കിടക്കുന്ന നന്ദയെ കണ്ടതും അവർക്ക് ദേഷ്യം വരാം തുടങ്ങി... അവളെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും അവന്റെ ഫോൺ അടിച്ചു.. അവൻ അത് ആരാണെന്ന് നോക്കിയപ്പോൾ അച്ഛൻ ആയിരുന്നു. "അപ്പു.. അമ്മയ്ക്ക് ബോധം വന്നു...നിന്നെ അന്വേഷകുന്നുണ്ട്... വേഗം വാ.. " "ഇതാ വരുന്നു അച്ഛാ... " അവൻ ഫോൺ വെച്ച് അവളെ ഒന്നും രൂക്ഷമായി നോക്കി അവിടുന്നു പോന്നു.. 'നിനക്കുള്ളത് ഞാൻ തരാം നന്ദ...എന്റെ കിച്ചു നീ കാരണം ഇപ്പോൾ തന്നെ ഒരുപാട് വിഷമിക്കുന്നുണ്ട്. ഇനിയും അതിന് ഞാൻ സമ്മതിക്കില്ല...

' അവൻ ഓരോന്നു മനസ്സിൽ ഉറപ്പിച്ചു വണ്ടിയിൽ എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ അച്ഛമ്മയെ റൂമിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. അവൻ വേഗം റൂമിലേക്ക് പോയി അച്ഛമ്മയെ കണ്ടു.. "അച്ഛമ്മേ... " "അപ്പു നീ വന്നോ..ഇവിടെയിരി.. " അവൻ അവർക്കരികിലായി ഇരിന്നു... "അച്ഛമ്മയ്ക്ക് ഇനിയും അതികം നാളില്ല.. മോന്ക്കറിയാലോ... അതുകൊണ്ട് അച്ഛമ്മ മോൻ അച്ഛമ്മയുടെ ഈ അവസാന ആഗ്രഹം കൂടെ സാധിച്ചു തരോ.. " "എന്താ അച്ഛമ്മേ ഇങ്ങനെ ഒക്കെ പറയുന്നേ... അച്ഛമ്മ ഇനിയും ഒരുപാട് നാൾ ജീവിക്കും.. നല്ല ഉഷാരോട് കൂടി... " "മോൻ ഞാൻ പറഞ്ഞത് സാധിച്ചു തരുമോ... എനിക്ക് അത് കണ്ടിട്ട് വേണം മരിക്കാൻ... പറ്റില്ലെന്ന് മാത്രം പറയരുത്... " "സമ്മതിക്ക് അപ്പു.." അവന്റെ അമ്മയും കൂടെ അങ്ങനെ പറഞ്ഞതും അവൻ അച്ഛമ്മയുടെ കയ്യിൽ പിടിച്ചു സമ്മദമാണെന്ന് പറഞ്ഞു. അത് കേട്ടതും അവർക്ക് സന്തോഷമായി.. "എന്നാ മോന്റെ കല്യാണം പെട്ടെന്ന് നടത്തണം... ഒരാഴ്ചക്കുള്ളിൽ.. വിശ്വാ... അതിനുള്ള ഏർപ്പാട് ഒക്കെ ചെയ്തോളു.. " "അച്ഛമ്മേ... ഇത്... പറ്റില്ല... എനിക്ക് ഇപ്പൊത്തന്നെ ഒരു കല്യാണത്തിന് സമ്മതമല്ല... " "അപ്പൂ... "

അച്ഛൻ അവനെ രൂക്ഷമായി വിളിച്ചു... അവനോട് പുറത്തേക്ക് വരാൻ പറഞ്ഞു. അവൻ വിശ്വന്റെ ഒപ്പം പുറത്തേക്ക് പോയി.. "അച്ഛാ എനിക്ക് കഴിയില്ല... നിങ്ങൾ എല്ലാവരും നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ നിശ്ചയത്തിന് സമ്മതിച്ചത്.. ഇനിയും ഞാൻ.... " "ഡോക്ടർ പറഞ്ഞത് നിനക്ക് ഓർമയില്ലേ അപ്പൂ... അമ്മ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇപ്പോൾ നിന്റെ കല്യാണം കാണാനാണ്... അതിന് നിനക്ക് ഇപ്പോൾ സമ്മതമല്ല എന്നറിഞ്ഞാൽ.. ആ പാവത്തിന്റെ ഹൃദയത്തിൻ അത് താങ്ങാൻ കഴിയില്ല... അതുകൊണ്ട് എന്റെ മോൻ ഇത് അനുസരിക്കണം.. നിന്റെ അച്ഛമയ്ക്ക് വേണ്ടി... ഞാൻ നിന്റെ കാലു പിടിക്കാം.. " "അച്ഛാ... എന്തായിത്.... ഞാൻ... എനിക്ക് സമ്മതമാണ്.. " അവൻ മനസ്സില്ല മനസ്സോടെ ആഹ് കല്യാണത്തിന് സമ്മദമാണെന്ന് അച്ഛനോടും അച്ഛമ്മയോടും പറഞ്ഞു.. അവർക്കെല്ലാം സന്തോഷമായി.. ഒരാഴ്ച കഴിഞ്ഞാൽ വിവാഹത്തിന് മുഹൂർത്തവും കുറിച്ചു. 🌼🌼🌼🌼🌼🌼🌼🌼

"നന്ദു നീ പറയുന്നുണ്ടോ... നിനക്ക് എന്താ പറ്റിയത്... " അവൾ ഹോസ്റ്റലിലേക്ക് വന്നപ്പോ തൊട്ട് ഒന്നും മിണ്ടാതെ ഒരു മൂലയിൽ ഇരിക്കാണ്.. ഗീതു പറയുന്നതിനൊന്നും അവൾ മറുപടി കൊടുക്കുന്നില്ല.. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യ്തത്.. അവൾ ഫോൺ എടുക്കാൻ പോയില്ല... ഗീതു പോയി അതാരാണെന്ന് നോക്കി... അവളുടെ അമ്മയാണെന്ന് കണ്ടതും അവൾ ഫോൺ എടുത്തു. "ആ അമ്മേ... എന്തൊക്കെ വിശേഷം.. " "ആഹ് ഗീതു ആയിരുന്നോ... നന്ദു എവിടെ മോളെ... " "അവൾ ivide ഇരിക്കുന്നുണ്ട് അമ്മേ... എന്താ അമ്മേ വിശേഷിച്ചു..." അമ്മ പറയുന്ന മറുപടി കേട്ട് അവൾ ഞെട്ടി... അവൾ ഫോൺ നന്ദയ്ക്ക് കൊടുത്തു. അവളും അമ്മയുടെ മറുപടി കേട്ട് ഞെട്ടി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story