ഹൃദയതാളമായ്: ഭാഗം 10

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കഴുത്തിൽ കൈവെച്ച് ഒരു ചെറുപുഞ്ചിരിയോടെ അവൾ അച്ചു പോയ വഴിയേ നോക്കി നിന്നു. ചക്ക വെട്ടിയിട്ടത് പോലെ ഒരു ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു നോക്കവെ നിലത്ത് കിടക്കുന്ന നിവിയെ കണ്ടവളുടെ കണ്ണ് മിഴിഞ്ഞു. ഓടി അവളുടെ അരികിൽ എത്തിയപ്പോഴേക്കും റോണി അവളെ വലിച്ചു പൊക്കിയിരുന്നു. ഒരുവിധം രണ്ടും കൂടി അവളെ പൊക്കിയെടുത്ത് ഓഫീസിലെ ചെയറിൽ കൊണ്ടുപോയിരുത്തി. നിവി...... നിവി...... എടീ കണ്ണ് തുറക്കെടി......... എമിയവളെ തട്ടിവിളിക്കാൻ തുടങ്ങി. ആ സമയം കൊണ്ട് റോണി ടേബിളിൽ ഇരുന്ന വെള്ളമെടുത്ത് അവളുടെ മുഖത്തേക്കൊഴിച്ചു. അമ്മേ..... പ്രളയം.......... മുഖത്ത് വെള്ളം വീണ വെപ്രാളത്തിൽ ചെയറിൽ നിന്ന് ഞെട്ടി എണീക്കാൻ തുടങ്ങിയതും ചെയറും അവളും കൂടി മറിഞ്ഞ് താഴേക്ക് വീണു. താഴെ വീണു കിടക്കുന്ന അവളെ കണ്ടതും അവർക്ക് ചിരിപൊട്ടി. ഹഹഹഹഹ........... റോണിയും എമിയും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അതല്ലെങ്കിലും അങ്ങനെ ആണല്ലോ നമ്മൾ വീണുകിടന്നാൽ ആദ്യം ചിരിക്കുക നമ്മുടെ ബെസ്റ്റ് ഫ്രണ്ട് തന്നെ ആയിരിക്കും. എമി ചിരി സഹിക്കാൻ കഴിയാതെ റോണിയുടെ തോളിൽ അടിച്ച് ചിരിക്കാൻ തുടങ്ങി ങ്ങീങ്ങീ............

അവരുടെ ചിരി പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ കരച്ചിൽ സ്വരം അവരുടെ ചെവിയിലെത്തുന്നത്. ചിരി നിർത്തി തിരിഞ്ഞു നോക്കവെ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് പട്ടി മോങ്ങുന്നത് പോലെ മോങ്ങുന്ന നിവിയെ കണ്ടവർ കാര്യം മനസ്സിലാവാതെ പരസ്പരം നോക്കി. അയ്യോ ദൈവമേ ഞാനിതെങ്ങനെ സഹിക്കും....... എന്റെ കണ്ണ് പിഴച്ചു പോയേ........... അവൾ ഹൈ വോളിയത്തിൽ മോങ്ങുന്നത് കണ്ടതും അവർ തലയിൽ കൈവെച്ചു പോയി. എടിയെടി ഒന്ന് പതുക്കെ പുറത്താരെങ്കിലും അറിയും...... എമി വേഗം അവളുടെ വാ പൊത്തി. മ്മ്മ്ഹ്ഹ് മ്മ്മ്മ്......... എന്തോന്നാ?????? വായിൽ കൈവെച്ചാൽ പിന്നെങ്ങനാടി പുല്ലേ പറയുന്നത്?????? എമിയുടെ കൈതട്ടി മാറ്റി കൊണ്ടവൾ ചീറി. ഓഹ് സോറി...... ഇനി പറ..... പറയേണ്ടത് ഞാനല്ല നീയാ???? എന്താടി ഇവിടെ കുറച്ചു മുന്നേ നടന്നത്?????? കെട്ടിപ്പിടിക്കുന്നു.....കടിക്കുന്നു..... പിന്നെ ഉമ്മ വെക്കുന്നു..... അതും എട്ടും പൊട്ടും തിരിയാത്ത ഈ പിഞ്ചുകുഞ്ഞിന്റെ മുന്നിൽ..... ഞാനിതെങ്ങനെ സഹിക്കും എന്റെ ചാത്തങ്ങാട്ട് ഭാഗവതീ........

അവളില്ലാത്ത കണ്ണുനീർ തുടക്കുന്നത് പോലെ കാണിച്ചു. എന്തോ????? എങ്ങനെ????? ഇന്നലേം കൂടി യൂട്യൂബിൽ ആഷിക് ബനായ വെച്ച് റിപീറ്റടിച്ച് കണ്ടവളല്ലെടി നീ??? എന്നിട്ട് പിഞ്ചുകുഞ്ഞ് പോലും. അത് കേട്ടതും റോണി അവളെ എടി ഭീകരീ എന്നർത്ഥത്തിൽ നോക്കി. സോറി ഒരു ഗ്യാപ് കിട്ടിയപ്പൊ ഗോളടിക്കാമെന്ന് കരുതിയതാ........ അവൾ ഇളിച്ചു കൊണ്ട് അവരെ നോക്കി. ആ ഗോൾ ഈ പോസ്റ്റിൽ കയറില്ല മോളെ....... റോണി അവളോടായി പറഞ്ഞു കൊണ്ട് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. അത് വിട്. ഇന്നിവിടെ നടന്നതിന്റെയൊക്കെ അർത്ഥമെന്താ??? നീയും ആ എസിപിയും തമ്മിലെന്താ ബന്ധം??????? നിങ്ങൾ തമ്മിൽ ഇത്രയ്ക്ക് അടുപ്പമുണ്ടായിട്ടും എന്തുകൊണ്ട് അത് നേരത്തെ എന്നോട് പറഞ്ഞില്ല?????? നിവിയുടെ ചോദ്യങ്ങൾ കേട്ടതും അവർ പരസ്പരം നോക്കി. വാ എല്ലാം പറഞ്ഞു തരാം...... റോണി പറഞ്ഞതും അവൾ പുറത്തേക്കിറങ്ങി. അതേ.......... നിവിയുടെ പിൻവിളി കേട്ടതും മരച്ചുവട്ടിലേക്ക് പോവാൻ നിന്ന അവർ തിരിഞ്ഞു നോക്കി. അങ്ങോട്ടല്ല ഇങ്ങോട്ട്.....

നമുക്കാ ക്യാന്റീനിൽ പോയിരുന്ന് സംസാരിക്കാം. പലതും കണ്ടത് കൊണ്ട് രാവിലെ കഴിച്ചതൊക്കെ ദഹിച്ചു. ഇനി വല്ലതും കണ്ട് പേടിക്കുന്നതിന് മുൻപ് എനിക്ക് വല്ലതും അകത്താക്കണം. ഗൗരവത്തിലാണ് പറഞ്ഞതെങ്കിലും അത് കേട്ടവർക്ക് ചിരിയാണ് വന്നത്. പിന്നെ ഒരുവിധം അതടക്കി അവർ അവൾക്ക് പുറകെ വെച്ചു പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ആഹ് ഇനി പറ......... എമിയുടെ കാശിന് വാങ്ങിയ സമൂസ കടിച്ചു കൊണ്ടവൾ പറഞ്ഞു. സംഭവം കുറച്ചു പഴയ കഥയാ. ഞാനും ഇവളും പഠിച്ചത് അങ്ങ് പാലായിൽ ആയിരുന്നല്ലോ അവിടെ വെച്ചാണ് ആദ്യമായി ഞങ്ങൾ അവനെ കാണുന്നത്. റോണി അത് പറഞ്ഞതും ആദ്യമായി അവനെ കണ്ട ആ ദിവസം അവളുടെ മനസ്സിൽ തെളിഞ്ഞു. (ഇനി ഫ്ലാഷ്ബാക്ക്) റോണിയും എമിയും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ബർത്ത്ഡേ ആയത് കൊണ്ട് പപ്പ വാങ്ങിക്കൊടുത്ത ഫ്രോക്കും ഇട്ട് ക്ലാസ്സ്‌ വരാന്തയിലൂടെ ചാടിത്തുള്ളി പോവുമ്പോഴാണ് ആ വിളി കേൾക്കുന്നത്. ഡീ പൊടിക്കുപ്പീ............. ശബ്ദം കേട്ട് തിരിഞ്ഞു നോക്കവെ ഹയർ സെക്കൻഡറി യൂണിഫോം വേഷത്തിൽ നിൽക്കുന്ന രണ്ട് ആൺകുട്ടികൾ. അവൾ സംശയത്തോടെ ചുറ്റും നോക്കി. ഡീ നിന്നെയാ...... എന്നെയോ?????

അവൾ ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി നെഞ്ചിൽ കൈ വിരൽ കുത്തി ചോദിച്ചു. ആഹ് നിന്നെ തന്നെ...... ഇവിടെ വാ..... അവൻ വിളിച്ചു തീരേണ്ട താമസം അവൾ ഓടി അവർക്ക് മുന്നിൽ നിന്നു. എന്താ ചേട്ടന്മാരെ?????? അവൾ രണ്ടുപേരെയും മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു. നിന്റെ പേരെന്താ????? കൂട്ടത്തിൽ ഒരുവൻ ചോദിച്ചു. എമി, എമി അലാനിയ ജോൺ. ചേട്ടന്റെ പേരെന്താ?????? അവൾ തിരികെ ചോദിച്ചതും അവർ പരസ്പരം നോക്കി. നീ ആള് കൊള്ളാല്ലോടി പൊടിക്കുപ്പീ.... അത് കേട്ടതും അവൾ ചുണ്ട് ചുളുക്കി അവനെ നോക്കി. എന്റെ പേര് എമിയെന്നാ അല്ലാതെ പൊടിക്കുപ്പി എന്നല്ല. പക്ഷെ ഞാൻ നിന്നെ പൊടിക്കുപ്പി എന്നേ വിളിക്കൂ.... എന്നെയങ്ങനെ വിളിക്കണ്ട എനിക്കിഷ്ട്ടല്ല അത്....... നിന്റെ ഇഷ്ടം നോക്കിയാണോ ഞാൻ വിളിക്കേണ്ടത്????? അതേ എന്റെ അപ്പനും അമ്മയും എനിക്ക് പേരിട്ടിട്ടുണ്ട് താൻ അത് വിളിച്ചാൽ മതി. അല്ലാതെ വായിൽ തോന്നിയത് മുഴുവൻ എന്നെ വിളിക്കണ്ട. അവൾ കെറുവോടെ പറയുന്നത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ആകപ്പാടെ സോഡാകുപ്പിയുടെ അത്രേ വലുപ്പമുള്ളൂ എന്നിട്ട് നാല് മുഴം നാക്കും. നീ ഇപ്പൊ പറഞ്ഞ പേര് വിളിക്കാനെനിക്ക് സൗകര്യമില്ല നീ കൊണ്ടോയി കേസ് കൊടുക്ക്......

അത് കേട്ടതും അവളവനെ നോക്കി കണ്ണുരുട്ടി. നോക്കി പേടിപ്പിക്കുന്നോടീ????? അച്ചു മതിയെടാ. മര്യാദക്ക് വന്ന കാര്യം ചെയ്ത് മടങ്ങില്ലെങ്കിൽ സീനാ...... കൂട്ടുകാരൻ പറഞ്ഞതും അവനൊന്നടങ്ങി. മോളെ എമി എന്റെ പേര് ആരവ് മോൾ അപ്പുവേട്ടാ എന്ന് വിളിച്ചോ. ഇതെന്റെ ഫ്രണ്ട് പേര്....... വേണ്ട എന്നെ കളിയാക്കുന്നവരുടെ പേരൊന്നും എനിക്കറിയണ്ട. അവനെ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി പറഞ്ഞവൾ ദേഷ്യത്തിൽ അവനെ നോക്കി. കണ്ട പൊടിക്കുപ്പികളെ എന്റെ പേരറിയിക്കാൻ എനിക്കും താല്പര്യമില്ല. അവനും വിട്ട് കൊടുത്തില്ല. അച്ചു നിർത്ത് ഇനി അതിന്റെ പേരിൽ വഴക്കിടണ്ട. അത് കേട്ടതും അവൻ ഒന്നും മിണ്ടാതെ മുഖം വെട്ടിച്ചു. മോൾ അപ്പുവേട്ടന് ഒരുപകാരം ചെയ്യണം. മോളാ നിൽക്കുന്ന ചേച്ചിയുടെ കയ്യിൽ ഈ കത്ത് കൊണ്ടുപോയി കൊടുത്തിട്ട് ചേട്ടൻ തന്നതാണെന്ന് പറയണം. പറയോ????? അത് കേട്ടതും അവൾ തലയാട്ടി കത്ത് വാങ്ങിച്ചു. ശരി ചെയ്യാം. ഏത് ചേച്ചിയുടെ കയ്യിലാ കൊടുക്കേണ്ടത്????? അവൾ പുറകിലേക്ക് നോക്കികൊണ്ട് ചോദിച്ചു. ദേ ആ വരാന്തയിലെ രണ്ടാമത്തെ തൂണിൽ ചാരി നിൽക്കുന്ന റെഡ് ഹെയർ ബാൻഡ് ഇട്ട പെൺകുട്ടി. അവൻ വരാന്തയിലേക്ക് ചൂണ്ടി പറഞ്ഞതും അവൾ തിരിഞ്ഞങ്ങോട്ട് നോക്കി. അശ്വതി..........

ഏ???? നിനക്കവളെ അറിയോ?????? പിന്നല്ലാതെ എന്റെ ക്ലാസ്സിലെ കുട്ടിയെ എനിക്കറിയാതെ ഇരിക്കുവോ????? അപ്പൊ നീ എട്ടാം ക്ലാസ്സിലാണോ പഠിക്കുന്നത്?????? അവർ രണ്ടുപേരും വിശ്വാസം വരാതെ ചോദിച്ചു. ആന്നെ........ അത് കേട്ടതും അച്ചു പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഹഹഹ..... അയ്യോ അമ്മച്ചീ...... എനിക്ക് ചിരിക്കാൻ വയ്യേ.......... അവൻ വയറിൽ കൈവെച്ച് ചിരിക്കുന്നത് കണ്ടതും അവൾ മുഖം വീർപ്പിച്ചു. അതേ ഇങ്ങനെ കിടന്ന് ചിരിക്കാൻ മാത്രം ഞാനിവിടെ കോമഡി ഒന്നും പറഞ്ഞിട്ടില്ല......... ഇടുപ്പിൽ കൈകുത്തി അവൾ അവനെ കൂർപ്പിച്ചു നോക്കി. ഇതിലും വലിയ കോമഡി വേറെയുണ്ടോ????? എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത് പോലും കണ്ടാൽ ഇപ്പൊ ഒന്നാം ക്ലാസ്സിൽ ചേരാൻ വന്ന കുട്ടിയെ പോലെയുണ്ട്. അത് കേട്ടതും അവളുടെ മുഖം ചുവന്നു. പണ്ടേ പൊക്കം കുറവായതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട് അതിന്റെ കൂടെ അവന്റെ ചിരി കൂടി കണ്ടപ്പോൾ അവൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. നീ പോടാ മരമാക്രി.... നീയാരാന്നാ നിന്റെ വിചാരം????? കൊന്നത്തെങ്ങ് പോലെ പൊക്കവും വെച്ച് നടന്നാൽ വല്യ ആളാവില്ലെട ചൊറിത്തവളെ..... അവന്റെ ഒരു ചിരി........ പോടാ പട്ടി തെണ്ടി മാങ്ങാണ്ടി മോറാ മരപ്പട്ടി.......

അത്രയും പറഞ്ഞ് അവന്റെ മുതുകത്ത് ഒരടിയും വെച്ച് കൊടുത്തവൾ നിന്ന് കിതച്ചു. എടാ.... ഇവൾ നമ്മളെക്കാൾ തറയാടാ... അവളുടെ തുള്ളൽ കണ്ട് കിളിപോയി നിന്ന അപ്പു അവനെ നോക്കി പറഞ്ഞു. പക്ഷെ അച്ചുവിന്റെ മുഖത്ത് അപ്പോഴും ഒരു ചിരിയായിരുന്നു. ദേഷ്യത്താൽ വിറയ്ക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി നിന്നു. എമീ.......... പുറകിൽ നിന്നൊരു ശബ്ദം കേട്ടതും അവർ തിരിഞ്ഞു നോക്കി. അപ്പോഴേക്കും റോണി അവളുടെ അടുത്തേക്ക് ഓടിയെത്തി. നീയെന്താ ഇവിടെ നിക്കുന്നത് ബെല്ലടിക്കാറായി വാ........ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. ഡാ ഡാ.... നീയാരാടാ ഇവളെ വിളിച്ചോണ്ട് പോവാൻ????? അച്ചു കലിപ്പിൽ അവനെ നോക്കി ചോദിച്ചു. ഞാനിവളുടെ കസിനാ ഇവളുടെ അപ്പന്റെ ചേട്ടന്റെ മകൻ. മ്മ്മ്മ്..... എന്താ നിന്റെ പേര്????? ഒന്നമർത്തി മൂളിക്കൊണ്ടവൻ റോണിയെ നോക്കി. റോണി....... അപ്പൊ മോനെ റോണി നീ ക്ലാസ്സിൽ പൊക്കോ. ഇവളിപ്പോഴൊന്നും അങ്ങോട്ട്‌ വരില്ല ഇവക്കൊരെല്ല് കൂടുതലാ. അതൊന്ന് ഒടിച്ചിട്ട് പതിയെ വിട്ടേക്കാം. അവളെ ഒന്ന് തറപ്പിച്ച് നോക്കിക്കൊണ്ടവൻ പറഞ്ഞു. അവളും അതേപോലെ അവനെ നോക്കി. അയ്യോ ചേട്ടാ ഇവളൊരു പാവാ ഇച്ചിരി കുറുമ്പുണ്ടന്നേ ഉള്ളൂ. ചേട്ടൻ ഇപ്പ്രാവശ്യത്തേക്ക് ക്ഷമിക്കണം. നടപ്പില്ല.....

ഇവളെ മര്യാദ പഠിപ്പിക്കാൻ പറ്റുവോ എന്നൊന്ന് ഞാൻ നോക്കട്ടെ. മര്യാദ പഠിപ്പിക്കാൻ താനാരാ പോലീസോ?????? അവൾ ചുണ്ട് കോട്ടി അവനോട് കയർത്തു. അല്ലെടി കാലൻ നിന്റെ കാലൻ...... എടാ അച്ചു മതി അതിനെ വിട്ടേക്ക്..... ഇല്ലപ്പൂ ഇവൾക്കിത്തിരി തണ്ട് കൂടുതലാ അത് മാറ്റിയിട്ടേ ഇവളെ ഞാൻ വിടൂ...... താൻ കുറെ ഒലത്തും ഒഞ്ഞു പോടോ...... പുച്ഛത്തോടെ അവൾ പറഞ്ഞു നിർത്തിയതും അവന്റെ കണ്ട്രോൾ പോയി. പിടിച്ചു വലിച്ചവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി അവളുടെ ഇടം കഴുത്തിൽ കടിച്ചു. എന്റെ ദേവീ ലവ് ബൈറ്റ്................. നിവിയുടെ ഉച്ചത്തിലുള്ള അലറൽ കേട്ടാണ് അവൾ ഓർമ്മകളിൽ നിന്ന് മുക്തയായത്. ഓഹ് എടി ശവമേ പതുക്കെ നാട്ടുകാരെ മുഴുവൻ നീ ഒച്ചവെച്ച് അറിയിക്കുവോ???? റോണിയുടെ ദേഷ്യത്തോടെയുള്ള ചോദ്യത്തിന് അവൾ ചെവിയിൽ പിടിച്ചു സോറി പറഞ്ഞു. എന്നിട്ടെന്നിട്ട്??????? അവൾ ആകാംഷയോടെ അവനെ നോക്കി. എന്നിട്ട്............. അതും പറഞ്ഞവൻ ചെയറിലേക്ക് ചാഞ്ഞിരുന്നു. (എഗൈൻ ഫ്ലാഷ്ബാക്ക്) അച്ചുവിന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ അപ്പുവും റോണിയും അമ്പരന്ന് നിന്നുപോയി.

വായും തുറന്ന് കണ്ണ് മിഴിച്ച് അവരങ്ങനെ മരവിച്ച് നിന്നു. കഴുത്തിൽ വേദന അറിഞ്ഞതും അവൾ അവനെ ശക്തിയിൽ തന്നിൽ നിന്ന് തള്ളിമാറ്റി കിതച്ചു. എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും കേട്ടോടി പൊടികുപ്പീ........ അതും പറഞ്ഞവൻ അവളുടെ കവിളിൽ തട്ടി. കഴുത്തിൽ അനുഭവപ്പെട്ട വേദനയാൽ അവളുടെ കണ്ണുകൾ നിറഞ്ഞു. ദേഷ്യത്താൽ മൂക്കിൻ തുമ്പും മുഖവും ചുവന്നു. നിറഞ്ഞ കണ്ണുകളാൽ അതിൽപ്പരം ദേഷ്യത്താൽ അവളവനെ നോക്കി. അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ആസ്വദിച്ചു കൊണ്ടവൻ നിന്നു. പെട്ടെന്നായിരുന്നു എമിയുടെ പ്രവർത്തി. അവന്റെ നെഞ്ചോപ്പം മാത്രം ഉയരമുള്ള അവൾ ഏന്തി വലിഞ്ഞ് അവന്റെ തലയിൽ പിടിച്ച് താഴ്ത്തി അവന്റെ കവിളിൽ പല്ലുകൾ ആഴ്ത്തി. ആഹ്........... കവിളിൽ ഏറ്റ വേദനയാൽ അവൻ നിലവിളിച്ചു. അവളെ തള്ളിമാറ്റാനവൻ നോക്കിയെങ്കിലും അട്ട പിടിച്ച കണക്കവൾ അവനെ വിടാതെ പിടിച്ചു. ഇനിയും നോക്കിനിന്നാൽ കളി കൈവിട്ടുപോവും എന്ന് മനസ്സിലാക്കിയ അപ്പുവും റോണിയും സ്വബോധം വീണ്ടെടുത്ത് ഓടി ചെന്നവരെ പിടിച്ചു മാറ്റി.

അച്ചു കവിളിൽ കൈവെച്ച് അവളെ ദേഷ്യത്തിൽ നോക്കി. പോര് കോഴിയേ പോലെ അവൾ അവനെയും നോക്കി. റോണി നീ അവളെയും കൊണ്ട് ക്ലാസ്സിൽ പോവാൻ നോക്ക്........ അപ്പു പറഞ്ഞു തീർന്നതും അവൻ അവളെ പിടിച്ചുവലിച്ചു കൊണ്ട് അവിടെ നിന്ന് പോയി. പോവുന്നതിനിടയിലും അവൾ ഇടയ്ക്കിടെ കലിയോടെ അവനെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അവൾ കണ്ണിൽ നിന്ന് മറഞ്ഞതും അവന്റെ മുഖത്തെ ദേഷ്യമെല്ലാം എങ്ങോ പോയി പകരം ചുണ്ടിൽ ഒരു കുസൃതി ചിരി തെളിഞ്ഞു. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ കവിളിൽ തഴുകി കൊണ്ട് അവൾ പോയ വഴിയേ കണ്ണുകൾ പായിച്ചു നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പിന്നീട് പല തവണ അവർ തമ്മിൽ കണ്ടുമുട്ടിയെങ്കിലും അതെല്ലാം അടിയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. അന്നത്തെ കടിയുടെ ദേഷ്യത്താലും അവളെ പൊടിക്കുപ്പി എന്ന് വിളിക്കുന്നതിന്റെ അമർഷത്താലും അവളവനെ ഡ്രാക്കുളയെന്ന് വിളിക്കാൻ തുടങ്ങി. തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആണെങ്കിലും അവളെ പൊടിക്കുപ്പിയെന്ന് വിളിക്കാൻ അവനും അവനെ ഡ്രാക്കുളയെന്ന് വിളിക്കാൻ അവളുമല്ലാതെ മറ്റാരും പാടില്ല എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു. റോണിയെയും അപ്പുവിനെയും പോലും അവരതിന് അനുവദിക്കില്ലായിരുന്നു.

അതിനിടെ അപ്പു എമിക്കും റോണിക്കും നല്ലൊരു സുഹൃത്തായി മാറി. അച്ചുവിനോട് അവൾക്ക് ദേഷ്യമായിരുന്നതിനാൽ അവനോട് അടുക്കാനോ അവന്റെ കാര്യങ്ങൾ അറിയനോ അവൾ താല്പര്യം കാണിച്ചില്ല എന്ന് മാത്രമല്ല അവനോട് മിണ്ടാൻ റോണിയെ പോലും അവൾ അനുവദിച്ചിരുന്നില്ല. അങ്ങനെ തമ്മിലുള്ള വഴക്കും തല്ലും കാര്യമായി മുന്നേറിക്കൊണ്ടിരുന്നു. ആ കൊല്ലത്തെ വലന്റൈനൈൻസ് ഡേ വന്നെത്തി. അന്ന് വൈകിട്ട് ലാസ്റ്റ് പീരീഡ് കഴിഞ്ഞ് ക്ലാസ്സിൽ നിന്നിറങ്ങാൻ സമയം പെട്ടെന്നായിരുന്നു അച്ചു അപ്പുവിനെയും കൂട്ടി അവരുടെ ക്ലാസ്സിലേക്ക് കയറി വന്നത്. അകത്തേക്ക് കയറിയതും അപ്പു ചെന്ന് റോണിയുടെ തോളിൽ കയ്യിട്ട് നിന്നു. ക്ലാസ്സിലെ എല്ലാവരും തന്നെ പോയിരുന്നു. അച്ചു നേരെ അവളുടെ മുന്നിലായി വന്നു നിന്നു. മുന്നിൽ അച്ചുവിനെ കണ്ടതും അവൾ അവനെ മറികടന്ന് പോവാനാഞ്ഞു. ഹാ അങ്ങനെ അങ്ങ് പോവാതെന്റെ പൊടികുപ്പീ......... അവളെ പോവാൻ സമ്മതിക്കാതെ അവൻ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു. മുന്നീന്ന് മാറെടാ ഡ്രാക്കുളെ.........

മാറാം പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട്. അവനവളുടെ മുന്നിൽ കയറി നിന്നു. എനിക്ക് കേൾക്കാൻ തീരെ താല്പര്യമില്ല. നീ മാറിക്കെ......... അവനവളെ ഉന്തി മാറ്റാൻ ശ്രമിച്ചു. ഇവളെന്റെ തനിക്കൊണം എടുപ്പിച്ചിട്ടേ അടങ്ങൂ......... അത് കേട്ടിട്ടും കേൾക്കാത്തത് പോലെ അവനെ മറികടന്ന് പോവാനാഞ്ഞ അവളെ അവന് ഇടുപ്പിലൂടെ പൊക്കിയെടുത്ത് ഡെസ്കിൽ ഇരുത്തി. എന്നെ വിടെടാ പട്ടി......... അവളിരുന്ന് കുതറാൻ തുടങ്ങി. അടങ്ങി ഇരിയെടി അവിടെ..... എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് ഞാൻ വിട്ടോളാം. അവൻ ഗൗരവത്തിൽ പറഞ്ഞതും അവൾ അടങ്ങിയിരുന്നു. ഓഹ് എങ്കിൽ പറഞ്ഞു തൊലക്ക്....... ആക്ച്വലി പറയാനല്ല എനിക്ക് ചെയ്യാനാ ഉള്ളത്........... പതിഞ്ഞ ശബ്ദത്തിൽ വല്ലാത്തൊരു ഭാവത്തിൽ അവൻ പറഞ്ഞതും അവൾ നെറ്റിച്ചുളിച്ച് അവനെ നോക്കി. സംശയഭാവത്തിൽ തന്നെ നോക്കിയിരുന്ന അവളെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

ഒരു കള്ളചിരിയോടെ അവൻ അവളിലേക്കടുത്ത് അവളുടെ മേൽ ചുണ്ടിന് മേലെ തെളിഞ്ഞു കാണുന്ന മറുകിൽ ചുംബിച്ചു. പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ എമിയടക്കം എല്ലാവരും ഷോക്കേറ്റത് പോലെ ഇരുന്നു പോയി. ഞെട്ടിത്തരിച്ചിരിക്കുന്ന അവളുടെ കാതിലേക്കവൻ മുഖമടുപ്പിച്ചു. I love you ❤️ പതിഞ്ഞ ശബ്ദത്തിൽ ആർദ്രമായി പറഞ്ഞവൻ അവളുടെ കഴുത്തിൽ ഒന്ന് കടിച്ച് കുസൃതിചിരിയോടെ അവളിൽ നിന്ന് വിട്ടുമാറി. നല്ലോണം ആലോചിച്ചിട്ട് മറുപടി നാളെ പറഞ്ഞാൽ മതി. ഞാൻ വരാം........ അത്രയും പറഞ്ഞവൻ തിരിഞ്ഞു നടന്നു. അവൻ പുറത്തേക്കിറങ്ങിയതും അകത്തേക്കൊന്ന് നോക്കി. എടാ അപ്പൂ............ അവന്റെ വിളി കേട്ടതും അപ്പു കിളി പോയത് പോലെ അവന്റെ പുറകെ പോയി....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story