ഹൃദയതാളമായ്: ഭാഗം 106

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അമ്മച്ചീ........ പാത്രം കഴുകി വെക്കുന്നതിനിടയിൽ എമിയുടെ വിളി കേട്ടതും അവർ മെല്ലെ തല ചരിച്ച് നോക്കി. വെള്ളം എടുക്കാനാണ് വന്നതെങ്കിൽ ദേ ആ പാത്രത്തിൽ ഇരുപ്പുണ്ട്. ബോട്ടിലിൽ നിറച്ചു കൊണ്ടുപൊക്കോ. തന്റെ ജോലിയിൽ ശ്രദ്ധിച്ചു കൊണ്ടവർ പറഞ്ഞു. വെള്ളം എടുക്കാനല്ല ഞാൻ അമ്മച്ചിയെ സഹായിക്കാൻ വന്നതാ. അവളുടെ ആ മറുപടി കേട്ടതും സാറാ പാത്രം കഴുകുന്നത് നിർത്തി അവൾക്ക് നേരെ തിരിഞ്ഞു നോക്കി. എന്താ അമ്മച്ചീ ഇങ്ങനെ നോക്കുന്നത്???? ഇടുപ്പിൽ കൈ കുത്തി നിന്ന് തന്നെ ആകെ മൊത്തം ഉഴിഞ്ഞു നോക്കുന്ന സാറായെ കണ്ടവൾ നെറ്റി ചുളിച്ച് ഒന്ന് സ്വയം നോക്കി. അല്ല ഈ മുന്നിൽ നിൽക്കുന്നത് എന്റെ ഇളയ മരുമകൾ തന്നെ ആണോന്ന് ഒന്ന് നോക്കിയതാ. ഒരു ആക്കി ചിരിയോടെ അവർ പറയുന്നത് കേട്ടവൾ ചുണ്ട് കൂർപ്പിച്ചു. എനിക്കിട്ട് ഊതിയത് ആണല്ലേ????? വേണ്ട സാറാ കൊച്ചേ വേണ്ട.... സഹായിക്കാൻ വന്ന എനിക്കിട്ട് താങ്ങണ്ട. അവരെ കൂർപ്പിച്ച് നോക്കി പറഞ്ഞവൾ അവർ കഴുകി വെച്ചിരുന്ന പ്ലേറ്റ് എടുത്ത് തുടച്ച് വെക്കാൻ തുടങ്ങി.

എന്താണ് പതിവില്ലാത്ത പുതിയ ശീലങ്ങളൊക്കെ????? അർത്ഥം വെച്ചുള്ള അവരുടെ ചോദ്യം കേട്ടതും അവളൊന്ന് പതറി. എനിക്ക് ഒന്ന് അമ്മച്ചിയെ സഹായിക്കണം എന്ന് തോന്നി സഹായിക്കാൻ വന്നു. ഇതിത്ര വലിയ മഹാപരാധം ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു. ഒരാളെ നന്നാവാനും സമ്മതിക്കില്ല എന്നുവെച്ചാൽ....... അവർക്ക് മുഖം കൊടുക്കാതെ പിറുപിറുത്തവൾ പ്ലേറ്റ് എടുത്ത് റാക്കിലേക്ക് അടുക്കി വെച്ചു. അല്ലാതെ എന്റെ മോൻ അച്ചുവിനെ പേടിച്ചിട്ടല്ല അല്ലെ????? ചുണ്ട് കടിച്ചു പിടിച്ച് ചിരി അടക്കിയുള്ള അവരുടെ ചോദ്യം കേട്ടതും അവൾ സ്വയം നാക്ക് കടിച്ചു. അയ്യേ..... നാറി...... കണ്ണ് രണ്ടും ഇറുകെ അടച്ചവൾ സ്വയം നെറ്റിയിൽ അടിച്ചു. അച്ചുവിനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ആണ് വെറുതെ താഴെ തന്നെ തത്തി കളിച്ചു നിന്നതും അടുക്കളയിൽ വന്നതും എല്ലാം. അമ്മച്ചിയുടെ വാലിൽ തൂങ്ങി നടന്ന് അച്ചു ഉറങ്ങുന്ന സമയം നോക്കി മുറിയിൽ കയറാനായിരുന്നു പ്ലാൻ പക്ഷെ അത് കയ്യോടെ പൊക്കിയതും അവൾക്ക് വല്ലാത്ത ചളിപ്പ് തോന്നി.

എങ്കിലും അത് പുറമെ കാണിക്കാതെ മുഖത്തെ ചമ്മൽ മറച്ചവൾ അവർക്ക് നേരെ തിരിഞ്ഞു. ഞാൻ എന്നാത്തിനാ ഇച്ചായനെ പേടിക്കുന്നത്???? അമ്മച്ചി ചുമ്മാ ഓരോന്ന് പറയാതെ..... പതർച്ച മറച്ചു വെച്ചവൾ ഗൗരവഭാവത്തിൽ പറഞ്ഞു. പൊന്നുമോളെ ഈ പ്രായം കഴിഞ്ഞാ അമ്മച്ചിയും വരുന്നത്. പണ്ട് എന്നെ ഇവിടെ കെട്ടികൊണ്ട് വരുന്ന സമയത്ത് ഞാനും ഇതുപോലെ സഹായമനസ്കത കാണിച്ചതാ. അത് കഴിഞ്ഞ് റിയ മോൾക്കും ഉണ്ടായിരുന്നു ഈ ഏനക്കേട് ആൽവി വന്ന് കയ്യും കാലും കാണിക്കുമ്പോഴാണ് അവൾ മുറിയിലേക്ക് പോവുന്നത്. അതുകൊണ്ട് എന്റെ കൊച്ച് വെറുതെ നിന്ന് പരുങ്ങണ്ട. അത് കേട്ടതും എമി അവരെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു. മ്മ്മ്... മ്മ്മ്... അപ്പന്റെ മക്കൾ തന്നെ. എന്തായാലും കൂടുതൽ നേരം ഇവിടെ കിടന്ന് കറങ്ങണ്ട അവൻ വന്ന് പൊക്കിയെടുത്തോണ്ട് പോവും. ഒരു കള്ള ചിരിയോടെ അവർ പറയുന്നത് കേട്ട് അവളും ചിരിച്ചു പോയി. ചെറിയൊരു ചളിപ്പ് ഉണ്ടായിരുന്നെങ്കിലും ഓരോന്ന് സംസാരിച്ച് സാറായ്‌ക്കൊപ്പം കുഞ്ഞു കുഞ്ഞു പണികളിൽ ഏർപ്പെടുമ്പോൾ അവളതെല്ലാം പാടെ മറന്നിരുന്നു.

അച്ചുവിന്റെയും ആൽവിയുടെയും അനുവിന്റെയും എല്ലാം കുഞ്ഞിലേയുള്ള കുരുത്തക്കേടുകളുടെ നിരത്തുമ്പോൾ ഓരോന്നും പൊട്ടിച്ചിരിക്കുള്ള വഴികൾ ആവുകയായിരുന്നു. ആൽവിച്ചായൻ പണ്ടേ ഇങ്ങനെ ആയിരുന്നോ അമ്മച്ചീ??????? ഉള്ളിൽ തോന്നിയ സംശയം അവൾ മറച്ചു വെച്ചില്ല. ആയിരുന്നോ എന്നോ???? എന്റെ പൊന്നുകുഞ്ഞേ അവൻ അംഗനവാടിയിൽ പഠിക്കുന്ന സമയം തുടങ്ങിയ അങ്കം ആണിത്. പണ്ട് കുഞ്ഞ് ആയിരിക്കുമ്പോഴേ ഏതെങ്കിലും കുഞ്ഞു പെൺപിള്ളേരെ കണ്ടാൽ അവൻ എനിക്ക് ആ കൊച്ചിനെ കല്യാണം കഴിക്കണം എന്ന് പറയുമായിരുന്നു. അന്നേ ഞാൻ ഉറപ്പിച്ചതാ വളർന്നു വരുമ്പൊ അവൻ ഒരു കോഴി ആയിതീരും എന്ന്. അതുപോലെ തന്നെ നടന്നില്ലേ?????? നെടുവീർപ്പിട്ട് അവർ പറയുന്നത് കേട്ടവൾ പൊട്ടിച്ചിരിച്ചു. ഇതെന്നാ ഇവിടെ?????? രണ്ടിനും ഉറക്കം ഒന്നുമില്ലേ?????? അച്ചുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും കാണുന്നത് വാതിൽപ്പടിയിൽ ചാരി നിന്ന് അവരെ നോക്കി നിൽക്കുന്ന അവനെയാണ്. അച്ചുവിന്റെ നോട്ടം കണ്ടതേ എമി ദയനീയമായി സാറായെ ഒന്ന് നോക്കി. നിന്റെ കെട്ട്യോൾക്ക് ഞാൻ അടുക്കളയിൽ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് കണ്ട് സഹിക്കുന്നില്ല പോലും. അവളെന്നെ ഒന്ന് സഹായിക്കാൻ വന്നതാ.

എമിയുടെ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് ചിരി അമർത്തി പിടിച്ച് സാറാ അവനോടായി പറഞ്ഞു. തൊലച്ച്........ എമി പല്ല് കടിച്ച് അവരെ നോക്കി. എന്നെകൊണ്ട് ഇതൊക്കെയേ പറ്റൂ എന്ന കണക്ക് സാറാ അവളെ നോക്കി ഇളിച്ചു കാണിച്ചു. രണ്ടിന്റെയും കണ്ണ് കൊണ്ടുള്ള കഥകളി കണ്ടപ്പോഴേ അച്ചുവിന് കാര്യങ്ങളുടെ ഏകദേശ ധാരണ കിട്ടിയിരുന്നു. അവന്റെ മുഖത്ത് ഒരു കള്ളച്ചിരി മിന്നി മറഞ്ഞു. അവൻ പതിയെ എമിയുടെ അടുത്തേക്ക് നീങ്ങി. ആണോ???? എന്നിട്ട് സഹായിച്ച് കഴിഞ്ഞോ എന്റെ പെമ്പറന്നോത്തി???? സാറായെ നോക്കി പേടിപ്പിക്കുന്ന എമിയുടെ ചുമലിലൂടെ കയ്യിട്ട് പിടിച്ചവൻ ചോദിച്ചു. അതിന് ഇവിടെ ഇനി എന്നാ പണി ഇരുന്നിട്ടാ ഞാൻ ദേ അടുക്കള പൂട്ടി പോവാൻ തുടങ്ങുവായിരുന്നു. എമി എന്തെങ്കിലും പറയുന്നതിന് മുന്നേ അവർ ചാടി കയറി പറഞ്ഞു കഴിഞ്ഞു. എന്തോ മുട്ടാപ്പൊക്ക് ന്യായം പറയാൻ വാ തുറന്ന എമി അവരെ നോക്കി കണ്ണുരുട്ടി. പിന്നെ മെല്ലെ മുഖം ചരിച്ച് അച്ചുവിനെ ഒന്ന് നോക്കി. അവന്റെ മുഖത്തെ ഭാവം കണ്ടതും എമി താൻ പെട്ടു എന്ന നഗ്നസത്യം മനസ്സിലാക്കി.

നീ പൊക്കോ കൊച്ചേ ഇവിടെ ഇനി പണിയൊന്നുമില്ല. ഡാ ചെക്കാ വേണേൽ നിന്റെ കെട്ട്യോളെ വിളിച്ചോണ്ട് പൊക്കോ അല്ലെങ്കിൽ ഇവളീ അടുക്കളയിൽ കിടന്നുറങ്ങും. തിരിഞ്ഞ് ടാപ്പ് തുറന്ന് കൈ കഴുകുന്നതിനിടയിൽ അവർ അച്ചുവിനോടായി പറഞ്ഞു. സാറാ പറഞ്ഞു നിർത്തിയതും അവൻ എമിയെ തൂക്കിയെടുത്ത് പുറത്തേക്ക് ഇറങ്ങിയിരുന്നു. ടാപ്പ് ഓഫ്‌ ചെയ്ത് സാറാ നനഞ്ഞ കൈ സാരി തുമ്പിൽ തുടച്ച് തിരയുമ്പോൾ അച്ചുവിന്റെയും എമിയുടെയും പൊടി പോലുമില്ല. ഒരു ചിരിയോടെ അവർ മുറിയിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുറിയിൽ കയറി വാതിലിന്റെ കുറ്റി ഇടുമ്പോഴും അച്ചു അവളിലെ പിടി വിട്ടിരുന്നില്ല. വെറുതെ കിടന്ന് കുതറിയിട്ട് യാതൊരു പ്രയോജനവും ഇല്ല എന്നറിയാവുന്നത് കൊണ്ട് എമി അടങ്ങി ഒതുങ്ങി അവന്റെ കൈക്കുള്ളിൽ ഇരുന്നു. എന്റെ മുന്നിൽ പെടാതെ എത്ര നേരം നീ ഈ വീട്ടിനുള്ളിൽ ഒളിച്ചു നടക്കും????? അവളിലെ പിടി ഒന്ന് മുറുക്കി കൊണ്ടവൻ പിന്തിരിഞ്ഞു നിൽക്കുന്ന അവളുടെ കാതിൽ മെല്ലെ ചോദിച്ചു. ഞാൻ... ഞാൻ... ഒളിച്ചു നടന്നതല്ല...

ചെറുതായ് ഒന്ന് വിറച്ചു കൊണ്ടവൾ പറഞ്ഞു. അല്ലേ??????? അല്ല....... അല്ലേ?????? ഇത്തവണ ഇടുപ്പിൽ ഒന്ന് കിള്ളി കൊണ്ടായിരുന്നു അവന്റെ ചോദ്യം. സ്സ്.... അവൾ ഒന്ന് തുള്ളി പോയി. പറ.... ഒളിച്ചു നടന്നതല്ലേ????? വീണ്ടും അവളെ ദേഹത്തേക്ക് അടുപ്പിച്ചു കൊണ്ടവൻ ചോദ്യം ആവർത്തിച്ചു. ആണ്.... ആണ്...... ഇടുപ്പിനെ ലക്ഷ്യമാക്കി നീളുന്ന അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ടവൾ വേഗം പറഞ്ഞു. വെപ്രാളപ്പെട്ടുള്ള അവളുടെ പറച്ചിൽ അവനിൽ ചിരി വിടർത്തി. അതെന്നതാ കൊച്ചേ????? ഇച്ചായനെ നിനക്ക് അത്ര പേടിയാണോ???? ചുണ്ടിൽ കുസൃതി ഒളിപ്പിച്ചായിരുന്നു അവന്റെ ചോദ്യം. അത് മനസ്സിലാക്കിയതെന്ന പോൽ അവളുടെ ചുണ്ടുകൾ കൂർത്തു. പേടിച്ചിട്ടൊന്നുമല്ല. എന്നെ കാണുമ്പോൾ വേണ്ടാത്തത് പറയുന്നത് കൊണ്ടാ. അത് കേൾക്കുമ്പോൾ എനിക്ക്....... അത്രയും പറഞ്ഞപ്പോഴേക്കും ബാക്കി എന്ത് പറയണം എന്നറിയാതെ അവൾ കുഴഞ്ഞു. അത് കണ്ട് അവനിൽ കുറുമ്പ് നിറഞ്ഞു തുടങ്ങി. അത് കേൾക്കുമ്പൊ എന്നതാ????? കാതിൽ മൃദുവായി കടിച്ചു കൊണ്ടവൻ ചോദിച്ചു. ഇച്ചായാ.........

ചിണുങ്ങി കൊണ്ടവൾ അവന് നേരെ തിരിഞ്ഞു. എങ്കിലും ആ മുഖത്തേക്ക് നോക്കാൻ അവൾ തുനിഞ്ഞില്ല. ഹാ... പറ കൊച്ചേ.... ഇച്ചായൻ അറിയാമ്മേല്ലാത്തത് കൊണ്ടല്ലേ ചോദിച്ചത്?????? കുനിഞ്ഞിരുന്ന അവളുടെ മുഖം അവൻ ചൂണ്ട് വിരലിനാൽ ഉയർത്തി. അച്ചുവിന്റെ ചുണ്ടിലെ കുസൃതി ചിരി കണ്ടതും എമി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഇങ്ങനെ നോക്കല്ലേ എനിക്ക് ഏതാണ്ട് പോലെ തോന്നുവാ... ചിണുങ്ങികൊണ്ടവൾ അവന്റെ നെഞ്ചിൽ മുഖം ഉരസി. അവളുടെ ഭാവങ്ങൾ കണ്ടവൻ പൊട്ടിച്ചിരിച്ചു പോയി. ഇടുപ്പിലൂടെ ചുറ്റിയിരുന്ന അവന്റെ കയ്യാൽ തന്നെ അവളെ ഒന്ന് ഉയർത്തി. കവിളിൽ ചുണ്ട് ചേർത്തു. നെഞ്ചിൽ അടിക്കുന്ന അവളുടെ നിശ്വാസങ്ങൾ തന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. മനസ്സും ശരീരവും മറ്റെന്തിനോ കൊതിക്കുന്നത് പോലെ. ഇങ്ങനെ ഓരോന്ന് കാണിച്ച് എന്റെ കണ്ട്രോൾ കളയാതെടീ. മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു കൊണ്ടവൻ അവളുടെ മുഖം നെഞ്ചിൽ നിന്ന് അടർത്തി മാറ്റി.

അവനിൽ നിന്ന് അകന്നെങ്കിലും എമിയുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ ആയിരുന്നു. ഉറക്കം വരുന്നില്ലേ?????? തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന അവളുടെ മുടി ഒതുക്കി വെച്ചവൻ പിരികം ഉയർത്തി. മ്മ്മ്ഹ്ഹ്......... അവനിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൾ ഇരു വശത്തേക്കും ഇല്ല എന്നർത്ഥത്തിൽ തല ചലിപ്പിച്ച് കാട്ടി. അവനൊന്ന് നെറ്റി ചുളിച്ചു. അവന്റെ മുഖത്തെ സംശയഭാവം കണ്ടവൾ അവന്റെ ബനിയനിൽ പിടിച്ച് വലിച്ച് അവന്റെ മുഖം അവളിലേക്ക് താഴ്ത്തി. അച്ചുവിന്റെ മുഖം തന്റെ മുഖത്തിന്‌ നേരെ ആയതും മെല്ലെ അവന്റെ കവിളിൽ ചുണ്ടുകൾ ആഴ്ത്തി. എമിയുടെ അധരങ്ങളുടെ നനവ് അറിഞ്ഞതും അവന്റെ കണ്ണുകൾ അടഞ്ഞു. അൽപ്പനേരത്തിന് ശേഷം അവൾ ചുണ്ടുകൾ പിൻവലിക്കവെ ഒരു കുഞ്ഞു കടിയും അവന്റെ കവിളിൽ അവൾ കൊടുത്തിരുന്നു. ഇത് എന്തിനായിരുന്നു????? കവിളിൽ കൈ വെച്ച് അച്ചു അവനിൽ നിന്ന് അകന്നു മാറി നിന്ന് കുസൃതി ചിരിയോടെ നിൽക്കുന്ന അവളെ നോക്കി ചോദിച്ചു. ആദ്യത്തേത് എന്നെ ഒരുപാട് കെയർ ചെയ്യുന്ന എന്റെ സ്വീറ്റ് കെട്ട്യോന്. രണ്ടാമത്തേത് എന്നെ ഇറിറ്റേറ്റ് ചെയ്യുന്ന എന്റെ ഡ്രാക്കുവിന്. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ തന്നെ അവളിൽ നിന്ന് മറുപടി എത്തി.

ഓഹോ....... ആഹാ........ അതേ രീതിയിൽ തന്നെ അവൾ തിരിച്ചും പറഞ്ഞു. പറഞ്ഞു തീരേണ്ട താമസം അച്ചു അവളെ പൊക്കിയെടുത്ത് ബെഡിലേക്ക് ഇട്ടിരുന്നു. പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ ഒന്ന് ഞെട്ടിയെങ്കിലും അവൾ വേഗം പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ അതിനെ തടഞ്ഞു കൊണ്ട് അച്ചു അവൾക്ക് ഇരുവശങ്ങളിലും കൈകുത്തി നിന്ന് അവളെ ലോക്ക് ആക്കിയിരുന്നു. ഇറിറ്റേഷൻ അല്ലെ???? രണ്ട് കയ്യും കൂട്ടിപ്പിടിച്ചു വെച്ചവൻ ചോദിച്ചു. അത്... പിന്നെ ഞാൻ ചുമ്മാ...... ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു. പക്ഷെ അതൊരു ഇളി ആയിട്ടായിരുന്നു പുറത്തേക്ക് വന്നത്. നിന്നെ ഞാൻ ശരിയാക്കി താരാടീ....... തലയാട്ടി കൊണ്ടവൻ വശ്യമായി ചിരിച്ചു. വേണ്ട....... തന്നിലേക്ക് അടുക്കുന്ന അവന്റെ മുഖം കണ്ടവൾ ഉമിനീരിറക്കി. എന്നാൽ ഞൊടിയിട കൊണ്ടവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. കഴുത്തിൽ അവന്റെ നിശ്വാസം തട്ടിയതും ഒരു തരം വെപ്രാളത്തോടെ അവൾ അവന്റെ ബനിയനിൽ തെരുത്തു പിടിച്ചു. അവളുടെ പിടച്ചിൽ അറിഞ്ഞതും അവൻ ഊറി ചിരിച്ചു. ഒരു കള്ള ചിരിയോടെ അവൻ അവളുടെ കഴുത്തിൽ മീശ കൊണ്ട് ഉരസി. ഇച്ചായാ............ ഇക്കിളിയാൽ പുളഞ്ഞു കൊണ്ടവൾ ചിരി കടിച്ചു പിടിച്ച് വിളിച്ചു.

എന്നാൽ അച്ചു വീണ്ടും ആ പ്രവർത്തി ആവർത്തിച്ചതും അവൾക്ക് ചിരി അടക്കാനായില്ല. അറിയാതെ അവൾ പൊട്ടിച്ചിരിച്ചു പോയി. അവന്റെ കൈപ്പിടിയിൽ കിടന്ന് കുതറി മാറാൻ ആവാതെ അവൾ കുലുങ്ങി ചിരിച്ചു. അവളിൽ നിന്നുയർന്ന ചിരിയൊലികൾ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു. അവസാനം ചിരിച്ച് ശ്വാസം എടുക്കാൻ കഴിയാത്ത സ്ഥിതി വന്നതും അച്ചു അവളെ മോചിപ്പിച്ചു. എമിയിൽ നിന്ന് മാറി അവൾക്ക് മറുവശത്തേക്ക് കിടക്കുമ്പോൾ വല്ലാതെ കിതച്ചു പോയിരുന്നു അവൾ. ആഞ്ഞു ശ്വാസം എടുത്ത് അവൾ തല ചരിച്ച് അച്ചുവിനെ ഒന്നു നോക്കി. ബെഡിൽ കൈതാങ്ങി കിടന്ന് അവളെ നോക്കുന്ന അവനെ കണ്ടതും കിതപ്പിനിടയിലും അവൾ ചിരിച്ചു പോയി. അന്നേരം അവളുടെ പുഞ്ചിരിക്ക് വല്ലാത്തൊരു ആകർഷണീയതയായിരുന്നു. അവളുടെ പുഞ്ചിരിയിൽ സ്വയം മറന്നവൻ അവളെ നോക്കി കിടന്നു. ഒരു കയ്യാൽ അവളെ പൊതിഞ്ഞു നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവളുടെ ചുണ്ടിൽ നേർത്തൊരു ചുംബനമേകി. ഏറെ നേരം മൗനമെന്ന പുഴയിൽ അലിഞ്ഞ് ഇരുവരും പരസ്പരം മതിയാവോളം നോക്കി കിടന്നു. മിഴികൾ കൂമ്പിയടയുന്ന വേളയിൽ അവന്റെ നെഞ്ചോട് ചേർന്ന് കിടന്നിരുന്നു അവൾ.

ഒരുവേള അവന്റെ കണ്ണുകളെ നിദ്ര പൊതിയുമ്പോഴും തന്റെ ചൂട് പറ്റി ഉറങ്ങുന്ന പ്രാണനിൽ ആയിരുന്നു അവന്റെ കണ്ണുകളും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പിറ്റേന്ന് കോളേജ് അവധി ദിവസം ആയതിനാൽ കുറച്ച് നേരം കൂടുതൽ ഉറങ്ങാം എന്ന് കരുതി എഴുന്നേൽക്കാൻ മടിച്ച് ബെഡിൽ ചുരുണ്ടു കൂടി കിടന്ന എമിയെ തൂക്കിയെടുത്ത് ഷവറിന്റെ ചുവട്ടിൽ നിർത്തി വെള്ളം ഒഴിച്ചാണ് അച്ചു എഴുന്നേൽപ്പിച്ചത്. നനഞ്ഞത്തിന്റെയും ഉറക്കം മുറിഞ്ഞതിന്റെയും ദേഷ്യത്തിൽ അച്ചുവിനെ വാ നിറയെ ചീത്ത വിളിച്ചവൾ കബോർഡിൽ നിന്ന് ഡ്രസ്സും എടുത്ത് ചവിട്ടി തുള്ളി വാഷ്റൂമിൽ കയറി. അവളുടെ പോക്ക് കണ്ട് ചിരിയോടെ അച്ചു സ്റ്റേഷനിലേക്ക് പോവാൻ ഒരുങ്ങാൻ തുടങ്ങി. അച്ചൂ............... മിററിൽ നോക്കി യൂണിഫോം ബട്ടൺ ഇടുമ്പോഴാണ് ആ കുഞ്ഞു സ്വരം അവന്റെ കാതിൽ എത്തുന്നത്. ഏറെ പരിചിതമായ ആ ശബ്ദം കേട്ടതും അവനിൽ ഒരു നറു പുഞ്ചിരി തെളിഞ്ഞു. സന്തോഷത്താൽ അവൻ തിരിഞ്ഞു നോക്കിയതും കാറ്റ് പോലെ എന്തോ ഒന്ന് വന്ന് അവന്റെ ദേഹത്തേക്ക് പിടഞ്ഞു കയറിയതും ഒരുമിച്ചായിരുന്നു. അത് പ്രതീക്ഷച്ചതെന്ന പോലെ അവന്റെ ചുണ്ടിൽ പുഞ്ചിരിക്ക് ഒപ്പം കണ്ണുകളിൽ വാത്സല്യവും അലതല്ലി.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story