ഹൃദയതാളമായ്: ഭാഗം 11

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

റോണിയൊന്ന് പറഞ്ഞു നിർത്തിയതും നിവി അവളെ അടിമുടി ഒന്ന് നോക്കി. ആണ്ടവാ..... നിന്റെ ഒരു യോഗമേ എട്ടാം ക്ലാസ്സിൽ ലവ് ബൈറ്റും ഒരു അടാർ കിസ്സും എനിക്കൊക്കെ ആ പ്രായത്തിൽ ഐ ലവ് യൂ എന്ന് അക്ഷരം തെറ്റിക്കാതെ എഴുതാൻ കൂടി അറിയില്ലായിരുന്നു. അവൾ പറയുന്നത് കേട്ടതും റോണി ഇരുന്ന് പൊട്ടിചിരിക്കാൻ തുടങ്ങി. നീയെന്തിനാടാ ഇങ്ങനെ ചിരിക്കുന്നത്??????? ഒന്നുല്ല അത് കഴിഞ്ഞുണ്ടായ സംഭവവികാസങ്ങൾ ഓർത്ത് ചിരിച്ചു പോയതാണ്. എമിയെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ടവൻ ചിരിയോടെ പറഞ്ഞു. അത് കഴിഞ്ഞെന്താ ഉണ്ടായത്?????? നിവിയുടെ ചോദ്യം കേട്ടതും അവൻ എമിയെ നോക്കി ആക്കിചിരിച്ചു. പ്രൊപോസലും കഴിഞ്ഞവൻ ഇറങ്ങിപോയതും ഞാനിവളുടെ അടുത്തേക്ക് ചെന്നു. ഇവളാണെങ്കിൽ കഞ്ചാവടിച്ച് കിറുങ്ങിയ കണക്ക് ഇരിപ്പാണ്. ഒരുവിധം ഇതിനെ ഞാൻ സ്വബോധത്തിൽ കൊണ്ടുവന്നതും അവനെ തല്ലണം കൊല്ലണം എന്നൊക്കെ പറഞ്ഞ് കിടന്ന് ബഹളത്തോട് ബഹളം. ഇതെല്ലാം അവൻ പോയി അരമണിക്കൂർ കഴിഞ്ഞാണെന്ന് ഓർക്കണം.

നാളെ വരുമ്പോൾ പണികൊടുക്കാം അവനെ ശരിയാക്കാം എന്നൊക്കെ പറഞ്ഞ് ഇവളെ സമാധാനിപ്പിച്ച് ഞങ്ങൾ വീട്ടിലേക്ക് നടന്നു. പോവുന്ന വഴിയെല്ലാം ഈ കാര്യങ്ങളൊന്നും ആരെയും അറിയിക്കരുത് എന്ന് ചട്ടം കെട്ടി. അങ്ങനെ ഒരുതരത്തിൽ ഇവളെ എല്ലാം പറഞ്ഞ് മനസ്സിലാക്കിച്ച് വീട്ടിൽ കൊണ്ടുചെന്നാക്കി. ഇവൾ അകത്തേക്ക് കയറാൻ നേരം ഒരിക്കൽ കൂടി പിടിച്ചു നിർത്തി ആരോടും പറയരുതെന്ന് ഓർമ്മപ്പെടുത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഈ ഊള എന്താ ചെയ്തതെന്ന് അറിയോ????? എന്താ ചെയ്തത്?????? നിവി ആകാംഷയോടെ അവനെ നോക്കി. പാതിരാത്രി ആയപ്പോൾ എഴുന്നേറ്റിരുന്ന് കരഞ്ഞിരിക്കുന്നു. എന്തിന്?????? ഇവക്ക് പ്രസവിക്കണ്ട പോലും....... ഏ?????? ആഹ് ഇവളുടെ വിചാരം ഉമ്മ വെച്ചാൽ കുട്ടികളുണ്ടാവുമെന്നായിരുന്നു. അത് കേട്ടതും നിവി അവളെ നോക്കി. അവൾ ഇളിച്ചു കാണിച്ചു. എന്നിട്ട്?????? എന്നിട്ടോ???? അത് കേട്ടതും സ്റ്റെല്ലാന്റി തുടങ്ങിയില്ലേ ബഹളം. എന്റെ മകൾ പിഴച്ചു പോയേ എന്ന് പറഞ്ഞ് ഹൈ പിച്ചിൽ കരയാൻ തുടങ്ങി. അതിനേക്കാൾ ഉച്ചത്തിൽ ഇവളും.

ഇവക്ക് പിന്നെ ബോധം വഴിയേകൂടി പോയിട്ടില്ല എന്നറിയാവുന്ന ജോണങ്കിൾ സാവധാനം ഇവളോട് കാര്യം ചോദിച്ചു. അങ്കിൾ ചോദിച്ചതും ഇവൾ തത്തയല്ല താറാവ് പറയുന്നത് പോലെ വള്ളി പുള്ളി കുത്ത് കോമ ഒന്നും വിടാതെ എല്ലാം പറഞ്ഞു കൊടുത്തു. എല്ലാം കേട്ടതും സ്റ്റെല്ലാന്റി തലതല്ലി ചിരിക്കാൻ തുടങ്ങി. അങ്കിളാക്കട്ടെ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു പോയി. ഉമ്മ വെച്ചാലൊന്നും കുട്ടികൾ ഉണ്ടാവില്ല എന്ന് എങ്ങനെയൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചപ്പോഴാണ് പെണ്ണൊന്നടങ്ങിയത്. പിറ്റേന്ന് സ്കൂളിൽ പോവാനായി ഇവളെ കൂട്ടാൻ ചെന്ന എന്നെ അങ്കിൾ പിടിച്ചു നിർത്തി എല്ലാം ചോദിച്ചു. എനിക്കറിയാവുന്നതെല്ലാം ഞാനും പറഞ്ഞു കൊടുത്തു. എല്ലാം കേട്ടിട്ട് അങ്കിൾ പറഞ്ഞു വൈകിട്ട് സ്കൂളിൽ അങ്കിളും വരും ആളെ കണ്ട് പലതും ചോദിക്കാനുണ്ടെന്ന്. അത് കേട്ടതും ദേ ഇവൾ കിടന്ന് തുള്ളിചാടാൻ തുടങ്ങി. ഓടിച്ചെന്ന് അങ്കിളിന്റെ കവിളിൽ ഉമ്മ കൊടുത്തു. ഇറങ്ങുന്നതിന് മുന്നേ അവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണമെന്ന് അങ്കിളിനോട് പ്രത്യേകം പറഞ്ഞിട്ട് തുള്ളിച്ചാടി സ്കൂളിലെത്തി. സ്കൂളിൽ എത്തിയിട്ടും ഇവൾക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു എങ്ങനെയെങ്കിലും വൈകുന്നേരം ആയാൽ മതി എന്നായിരുന്നു.

ഓരോ പിരീഡും അങ്കിളവനെ പിടിച്ചു തല്ലുന്നതും സ്വപ്നം കണ്ടിരുന്നു. അങ്ങനെ ഇവൾ കാത്തിരുന്ന് കാത്തിരുന്ന് വൈകുന്നേരം വന്നെത്തി. അപ്പോഴാണ് അടുത്ത പ്രശ്നം എന്ത് പ്രശ്നം?????? ഞങ്ങളെ വിളിക്കാൻ അങ്കിൾ എത്തിയിട്ടും ഐ ലവ് യൂന്റെ മറുപടി കേൾക്കേണ്ട ആളെത്തിയില്ല. കുറെ നേരം ഞങ്ങളവിടെ കാത്ത് നിന്നു. അവൻ വന്നില്ല. ചിലപ്പോൾ കൂടെ അങ്കിളിനെ കണ്ടത് കൊണ്ടായിരിക്കും അവൻ വരാതിരുന്നത് എന്ന് വിചാരിച്ച് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോന്നു. പിറ്റേന്ന് അങ്കിളില്ലാതെ ഞങ്ങൾ കാത്ത് നിന്നു അന്നും വന്നില്ല. പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഞങ്ങൾ വൈകിട്ട് ഒരുപാട് നേരം കാത്ത് നിൽക്കും എവിടെ??? ജ്യോതിയും വന്നില്ല തീയും വന്നില്ല. അവരുടെ എക്സാം നടക്കുന്ന സമയം ഞങ്ങൾക്ക് ക്ലാസ്സ്‌ ഇല്ലാതിരുന്നതിനാൽ പിന്നെ തമ്മിൽ കാണാനും സാധിച്ചില്ല. പക്ഷെ എങ്ങനെയൊക്കെയോ അവരുടെ +2 എക്സാം കഴിയുന്ന ദിവസം ഞങ്ങൾ ഓടിപിടഞ്ഞ് എത്തിയെങ്കിലും അവരപ്പോഴേക്കും പോയിരുന്നു. അങ്ങനെ ആ വഴിയും അടഞ്ഞു. പിന്നെ വെക്കേഷനായി ഞങ്ങളതെല്ലാം പതിയെ മറന്നു. അങ്ങനെ വെക്കേഷൻ അടിച്ചു പൊളിക്കുന്ന സമയത്താണ് അങ്കിളിന് ചെന്നൈക്ക് ട്രാൻസ്ഫർ കിട്ടുന്നത്. ആദ്യം അങ്കിൾ ആയിരുന്നു പോയത്.

അങ്കിൾ അവിടെ ചെന്ന് അവിടുത്തെ സ്കൂളിൽ എനിക്കും ഇവൾക്കുമുള്ള അഡ്മിഷനും ശരിയാക്കി താമസിക്കാൻ ഒരു ഫ്ലാറ്റും എടുത്ത് ഞങ്ങളെ വിളിച്ചു. അതോടെ പെട്ടിയും കിടക്കയും വാരിക്കെട്ടി ഞങ്ങൾ ചെന്നൈക്ക് വിട്ടു. നീയും പോയോ ഇവരുടെ കൂടെ????? നിവി അവനെ നോക്കി ചോദിച്ചു. പിന്നല്ലാതെ ഇവളെവിടെ ഉണ്ടോ അവിടെയാണ് ഞാനും. നൻപൻ ഡീ..... അവൻ നെഞ്ചിലിടിച്ച് പറയുന്നത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞങ്ങൾ ചെന്നൈയിലെ തിരക്കുകളിലേക്ക് ഊളിയിട്ടു. അതിനിടയിൽ ഒന്നും അവനെ പറ്റി ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല എന്നതാണ് സത്യം. എഗൈൻ മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഞാനും ഇവളും +2വിൽ പഠിക്കുന്ന സമയം. ഒരു ക്രിസ്മസ് വെക്കേഷൻ ടൈം. തറവാട്ടില് ഞങ്ങളുടെ രണ്ട് ഫാമിലികളും ഒത്തുകൂടിയ സമയം. അന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ആദ്യമായി ബിയർ ട്രൈ ചെയ്യണം എന്ന് തോന്നി. ഒരാഗ്രഹം തോന്നിയാൽ അത് പിന്നെ വെച്ച് താമസിപ്പിക്കുന്ന ശീലം പണ്ടേ ഇല്ലാത്തതുകൊണ്ട് അപ്പന്റെ കൂട്ടുകാരന്റെ മകൻ രോഹിയുടെ കയ്യും കാലും പിടിച്ച് വീട്ടിൽ അറിയാതെ രണ്ട് ബോട്ടിൽ ബിയറൊപ്പിച്ചു. പിന്നെ വീട്ടുകാർ എല്ലാവരും ഉറങ്ങാൻ വേണ്ടി കാത്തിരുന്നു. എല്ലാവരും ഉറക്കം പിടിച്ചു എന്നുറപ്പായതും ഞാനും ഇവളും കൂടി ടെറസ്സിൽ പോയിരുന്ന് കുപ്പി പൊട്ടിച്ചു.

കൊച്ചിന് പിന്നെ ഇതൊന്നും ശീലമില്ലാത്തത് കൊണ്ടും ഫസ്റ്റ് ടൈം ആയത് കൊണ്ടും രണ്ട് സിപ് ആയപ്പോഴേക്കും ഇവളുടെ തലക്ക് പിടിച്ചു. രണ്ടെണ്ണം അകത്ത് ചെല്ലുമ്പോഴാണല്ലോ എല്ലാവരുടെയും ഉള്ളിലുള്ളത് പുറത്ത് വരുന്നത്. അതുപോലെ ഇവളുടെയും ഉള്ളിലുള്ളത് പുറത്ത് വന്നു. എനിക്കെന്റെ ഡ്രാക്കുളയെ കാണണേ എന്ന് പറഞ്ഞ് പട്ടിയേക്കാൾ കഷ്ടത്തിൽ ഇവളിരുന്ന് മോങ്ങാൻ തുടങ്ങി. ഇവളുടെ ഒച്ച കേട്ട് ആരെങ്കിലും എണീറ്റലോ എന്ന് പറഞ്ഞ് ഞാനിവളെ സമാധാനിപ്പിക്കാൻ നോക്കിയതും അതിനേക്കാൾ ഒച്ചത്തിൽ ഇവൾ കീറിപ്പൊളിക്കാൻ തുടങ്ങി. കുറെ കഴിഞ്ഞതും ശബ്ദം കേട്ട് അങ്കിളും എന്റെ അപ്പനും ഓടിയെത്തി. അങ്കിളിനെ കണ്ടതും ഇവൾ അങ്കിളിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അങ്കിളിനെ കൂടെ പിടിച്ചിരുത്തി ടെറസിലുരുന്ന് ഇവൾ ഇവളുടെ പ്രണയത്തിന്റെ കെട്ടഴിക്കാൻ തുടങ്ങി. വെള്ളമടിച്ച് കിണ്ടിയായി അപ്പനെ പിടിച്ചിരുത്തി സ്വന്തം പ്രേമം തുറന്നു പറഞ്ഞ ലോകത്തിലെ ആദ്യത്തെ മകൾ ഇവളായിരിക്കും. അങ്ങനെ ഇവളുടെ പ്രേമകഥയും മോങ്ങലും കഴിഞ്ഞപ്പോൾ തന്നെ നേരം വെളുത്തു. കുടിച്ചതിന്റെ കെട്ടിറങ്ങാൻ അങ്കിൾ തന്നെ ഇവളുടെ തല വഴി ഒരു കുടം വെള്ളം കമത്തി.

അമ്മമാർ അറിയാതെ അപ്പന്മാർ തന്നെ അത് ഒതുക്കി തീർത്തെങ്കിലും ഒരു കൊട്ട ഉപദേശവും കണ്ണ് പൊട്ടുന്ന ചീത്തയും എന്റെ അപ്പന്റെ കയ്യിൽ നിന്ന് ഞങ്ങൾ കേട്ടു. പക്ഷെ അങ്കിൾ അപ്പോഴും ഞങ്ങളെ ഒന്നും പറഞ്ഞില്ല. ഇവളുടെ കാര്യത്തിൽ അങ്കിൾ ഒന്നേ പറഞ്ഞുള്ളൂ ഇവൾക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്യുക. പണ്ടൊരിക്കൽ തോന്നിയ പ്രണയം അവനിൽ ഇപ്പോഴുമുണ്ടെങ്കിൽ ഇവരുടെ കല്യാണം അങ്കിൾ നടത്തിയിരിക്കും എന്നിവൾക്ക് വാക്ക് കൊടുത്തു. നിവി അതിശയത്തോടെ ആണോ എന്നർത്ഥത്തിൽ അവളെ നോക്കി. ഒരു ചെറുപുഞ്ചിരി ആയിരുന്നു അതിനുള്ള മറുപടി. പിന്നെന്തുണ്ടായി?????? നിവി അവന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. അന്ന് മുതൽ അവനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങി. പക്ഷെ പേര് പോലും അറിയാത്ത ആളെ എങ്ങനെ കണ്ടുപിടിക്കാനാ. പിന്നെയുള്ളൊരു വഴി അപ്പുവേട്ടനായിരുന്നു എങ്ങനെയെങ്കിലും അപ്പുവേട്ടനെ കണ്ടുപിടിച്ചാൽ അപ്പുവേട്ടൻ വഴി അച്ചു എന്ന ഇവളുടെ ഡ്രാക്കുളയിലേക്ക് എത്താം എന്ന് ഞങ്ങൾ ഉറപ്പിച്ചു. അങ്ങനെ അപ്പുവേട്ടനെ കുറിച്ചുള്ള അന്വേഷണം അവിടെ ആരംഭിച്ചു. അതിനിടയിൽ ഞങ്ങളുടെ +2 എക്സാം കഴിഞ്ഞു. ആ സമയത്താണ് ഇവൾക്കൊരു ആക്‌സിഡന്റ് സംഭവിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഒരു 8 മാസത്തോളം ഇവൾ ചികിത്സയിൽ തന്നെ ആയിരുന്നു.

അത് പറയുമ്പോൾ അവന്റെ കണ്ണിൽ നനവ് പടർന്നു. അത് അവരറിയാതിരിക്കാൻ അവൻ പെട്ടെന്ന് മുഖം തിരിച്ചു. ഒരു വർഷം ഇവൾക്ക് മിസ്സായി. ഇവളില്ലാത്തത് കൊണ്ട് ഞാനും എങ്ങും ചേർന്നില്ല. ചികിത്സ എല്ലാം കഴിഞ്ഞതും അങ്കിൾ കേരളത്തിലോട്ട് ട്രാൻസ്ഫറിന് അപേക്ഷിച്ചു. അങ്കിളിനാകട്ടെ ട്രാൻസ്ഫർ കിട്ടയത് ഇങ്ങോട്ടും. അങ്ങനെ ഇനിയുള്ള ജീവിതം ഇവിടെ ആവാം എന്നുറപ്പിച്ച് പാലായിലുള്ള തറവാട് ഒഴികെ മറ്റെല്ലാം വിറ്റ് ഇവിടെ അടുത്തടുത്തായി തന്നെ വീടും സ്ഥലവും വാങ്ങി അതിനൊപ്പം ഞങ്ങൾക്ക് ഈ കോളേജിൽ അഡ്മിഷനും എടുത്തു. വീണ്ടും അവനെ കണ്ടുപിടിക്കാനായി പല വഴികളും നോക്കിയെങ്കിലും ഒരു പ്രയോജനവുമില്ലായിരുന്നു. അവനെ കാത്തിരിക്കാതെ വേറെ വല്ലവനെയും പ്രേമിക്കാൻ നോക്കെന്ന് പലതവണ ഞാനിവളോട് പറഞ്ഞതാ പക്ഷെ ഇവൾ അതൊന്നും കേട്ടില്ല. എന്നെങ്കിലും ഒരിക്കൽ ഇവളെ തേടി അവനെത്തും എന്ന പ്രതീക്ഷയായിരുന്നു ഇവൾക്ക്. എന്തായാലും അത് സംഭവിച്ചു. തേടിയലഞ്ഞ ആളെ തന്നെ കണ്മുന്നിൽ കർത്താവ് കൊണ്ട് നിർത്തി. അവൻ പറഞ്ഞു നിർത്തിയതും അവളൊന്ന് ചിരിച്ചു. നിവിക്ക് കേട്ടതെല്ലാം ഒരത്ഭുതമായിരുന്നു. അവൾ പതിയെ കൈനീട്ടി എമിയുടെ കയ്യിൽ പിടിച്ചു. ശരിക്കും നിന്റെ പ്രണയം സത്യമായിരുന്നു അതാ ഇത്രയും നാളുകൾക്ക് ശേഷം നിനക്കവനെ കണ്ടുമുട്ടാനായത്. മറുപടിയായി ഒരു പുഞ്ചിരിയോടെ അവളാ കൈകളിൽ കോർത്തു പിടിച്ചു.

നിനക്ക് വിഷമമില്ലേ നിവി ഇതൊക്കെ കേട്ടിട്ട്??????? വിഷമോ എന്തിന്????? അവൾ സംശയത്തോടെ എമിയെ നോക്കി. അല്ല നിനക്കവനെ ഇഷ്ടായിരുന്നില്ലേ??? കോപ്പാണ് ഒരു ചെറിയ ഇഷ്ടം ഒക്കെ തോന്നിയിരുന്നു. എനിക്ക് അമലിനോടും അഖിലിനോടും ഒക്കെ തോന്നിയത് പോലെ. പക്ഷെ അവൻ പോലീസ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ആ ഇഷ്ടവും കൂടി പോയി. നിനക്കറിയാല്ലോ കുഞ്ഞിലേ മുതൽ പോലീസുകാരെന്ന് കേട്ടാൽ തന്നെ ഞാൻ നിന്നിടത്ത് മുള്ളും അത് മാത്രമല്ല അവൻ ക്രിസ്ത്യനും. അച്ഛനെങ്ങാനും ഇതറിഞ്ഞാൽ മുറ്റത്തെ മാവിൽ കെട്ടിയിട്ടടിക്കുമെന്നെ അതുകൊണ്ട് ഞാനില്ലേ......... അവൾ തൊഴുതു കൊണ്ട് അവരെ നോക്കി. അല്ലേലും ഈ പിടക്കോഴിയോട് നീയല്ലാതെ ആരെങ്കിലും ഇത് ചോദിക്കുവോ?????? ശരിയാ എന്റെ തെറ്റാ ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു ഡോണ്ടു.......... എമി അവളെ കളിയാക്കി. മതി മതി രണ്ടും കൂടി എന്നെ വാരിയത്. ആളെ കണ്ടെത്തിയ സ്ഥിതിക്ക് ഇനിയെന്താ അടുത്ത പ്ലാൻ????? അവൾ പിരികം പൊക്കി എമിയെ നോക്കി. അങ്ങനെ പെട്ടെന്നൊന്നും ഞാൻ പിടി കൊടുക്കില്ല പിറ്റേന്ന് വരാമെന്ന് പറഞ്ഞ് മുങ്ങിയ ആളല്ലേ ഇത്രയും നാൾ എവിടെ ആയിരുന്നു എന്തുകൊണ്ട് എന്നെ തേടിവന്നില്ല എന്നൊക്കെ അറിയട്ടെ. അതുകഴിഞ്ഞ് തീരുമാനിക്കാം എന്താന്ന് വെച്ചാൽ. അത് തന്നെ..... ഇനിയും ഇതുപോലെ മുങ്ങിക്കളയില്ല എന്നെന്താ ഉറപ്പ്?????

ഇനിയൊരു തവണ കൂടി ഇൻവെസ്റ്റിഗേഷൻ നടത്താനുള്ള ത്രാണി എനിക്കില്ല......... റോണി ഒരു നെടുവീർപ്പോടെ ചെയറിലേക്ക് ചാഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പുവിന്റെ ബെഡിൽ മലർന്ന് കിടക്കുകയായണവൻ. ചുണ്ടിൽ ഒരു കുസൃതി ചിരി തത്തി കളിക്കുന്നുണ്ട്. അപ്പു അവനെ തന്നെ നോക്കിക്കൊണ്ട് ബെഡിൽ വന്നിരുന്നു. ഇടയ്ക്കിടെ ചിരിയോടെ ചുണ്ടിൽ തഴുകുന്ന അവനെ അപ്പുവോന്ന് ചൂഴ്ന്നു നോക്കി. കൊന്നോടാ കള്ള പന്നി എന്റെ പെങ്ങളെ??????? ചോദ്യം കേട്ടതും അവൻ എഴുന്നേറ്റ് മീശ പിടിച്ചു. എട കാമദേവാ എന്താടാ നീയവളെ ചെയ്തത്?????? അപ്പു അവന്റെ കുത്തിന് പിടിച്ചു. ഷർട്ട്‌ ചുളുക്കാതെ വിടെടാ പുല്ലേ....... അവൻ അപ്പുവിനെ തട്ടി മാറ്റി അവനെ നോക്കി കണ്ണുരുട്ടി. നിന്റെ ഓഞ്ഞ ചിരി കണ്ടാൽ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരാം. നിന്ന് ലാഗ് അടിക്കാതെ അവിടെ നടന്നത് പറയെടാ.......... അത് കേട്ടതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു അവൻ അവിടെ നടന്നതെല്ലാം അപ്പുവിനോട് പറഞ്ഞു. അവളെന്താടാ ചിക്കൻ കാലോ കാണുമ്പൊ കാണുമ്പൊ കടിക്കാൻ. നീയതിന്റെ ചോര മുഴുവൻ ഊറ്റിയെടുക്കുവോ????? അതില്ലേ അവളുടെ ആ കഴുത്ത് കാണുമ്പോൾ എനിക്ക് കടിക്കാനാ തോന്നുന്നത്........ അവൻ ഇളിച്ചോണ്ട് പറഞ്ഞു. വെറുതെ അല്ല അവൾ നിന്നെ ഡ്രാക്കുളേന്ന് വിളിക്കുന്നത്.

അതിനു മറുപടി ഒരു ചിരിയായിരുന്നു. എന്താ അവന്റെ ഒരിളി........ അല്ലടാ നീയെന്താ പിന്നെ തമ്മിൽ കാണാൻ പറ്റാഞ്ഞതിന്റെ കാരണം പറയാതിരുന്നത്. കാരണം അതൊന്നും പറയാൻ പറ്റിയ സ്ഥലമോ സന്ദർഭമോ അല്ലത്. ഇന്ന് വൈകിട്ട് തന്നെ അവളെയും റോണിയെയും കൂട്ടി എവിടെയെങ്കിലും സ്വസ്ഥമായി പോയിരുന്നെല്ലാം പറയണം. ഒരു നെടുവീർപ്പോടെ അവൻ ബെഡിലേക്കിരിന്നു. ശരിക്കും ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്..... അല്ലായിരുന്നെങ്കിൽ അന്നേ നിങ്ങൾ തമ്മിൽ കണ്ടേനെ....... ഒന്ന് പോടാ..... ഇങ്ങനെയൊക്കെ നടക്കാനായിരിക്കും വിധി. പിന്നെ അന്നങ്ങനെ ഒക്കെ നടന്നത് കൊണ്ടല്ലേ അവൾ അവളുടെ ഉള്ളിലെ പ്രണയം തിരിച്ചറിഞ്ഞതും എനിക്കായി കാത്തിരുന്നതും. അങ്ങനെയല്ല അന്നത് സംഭവിച്ചത് കൊണ്ട് ആ പെണ്ണ് ഇപ്പോഴും സ്വസ്ഥമായി നിൽക്കുന്നു എന്ന് പറ അല്ലെങ്കിൽ പണ്ടേക്ക് പണ്ടേ അവളുടെ വയറ് വീർത്തേനെ........ പോടാ പോടാ...... അവനെ നോക്കി ചുണ്ട് കോട്ടി അച്ചു എഴുന്നേറ്റു പോയി. അവൻ പോയ വഴിയേ നോക്കി ഒരു ചിരിയോടെ അവനും പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സമൂസയും കഴിച്ച് തിരിച്ചു ക്ലാസ്സിലേക്ക് പോരുമ്പോഴാണ് ഓഫീസ് റൂമിന്റെ സൈഡിൽ നിന്ന് കുറുകുന്ന സിദ്ധാർഥ് സാറിനെയും അഞ്ജന മിസ്സിനെയും കാണുന്നത്. കുറച്ചു മാറി അവരെ നോക്കി പല്ല് കടിക്കുന്ന അരുന്ധതി മിസ്സിനെ കണ്ടതും റോണിക്കും എമിക്കും ചിരി പൊട്ടി. റോണിയേ ഈ കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ?????

അവൾ കുറച്ചുറക്കെ ചോദിച്ചു. പിന്നേ..... അതും കയ്യിൽ കിട്ടിയിട്ട് തള്ളിക്കളഞ്ഞ മുന്തിരി ആണെങ്കിൽ നല്ലോണം പുളിക്കും. അത് കേട്ടതും അരുന്ധതി മിസ്സ്‌ അവരെ നോക്കി പേടിപ്പിച്ചിട്ട് അവിടെ നിന്ന് ചവിട്ടി കുലുക്കി പോയി. നിങ്ങളെന്താ അങ്ങനെ പറഞ്ഞത്????? ഇതൊന്നും കണ്ട് മനസ്സിലാവാത്ത നിവി അവരെ നോക്കി ചോദിച്ചു. അതൊരു വല്യ കഥയാ മോളെ. കുഞ്ഞിന് അറിയാത്ത സ്ഥിതിക്ക് ചുരുക്കി പറയാം. ഈ പുട്ടി ഭൂതവും നമ്മുടെ സിദ്ധാർഥ് സാറും ഒടുക്കത്തെ പ്രേമമായിരുന്നു. അതെപ്പോ??????? അവൾ വായും തുറന്ന് അവരെ നോക്കി. അതൊക്കെ ഉണ്ട്. എന്നിട്ടെന്തിനാ അവർ വേറെ കെട്ടിയത്????? അതോ ഒരു കോളേജ് ലെച്ചറർ ആണോ ഐഎസ്ആർഒ ഓഫീസർ ആണോ വലുത്??????? സംശയം എന്താ ഐഎസ്ആർഒ ഓഫീസർ..... അത് തന്നെ കാര്യം. സാറിനെ പ്രേമിച്ചു നടന്നപ്പോഴാണ് അവർക്ക് ഐഎസ്ആർഒ ഓഫീസറായ അവരുടെ കെട്ട്യോന്റെ പ്രൊപോസൽ വരുന്നത്. പുളിങ്കൊമ്പ് കണ്ടതും അവർ സാറിനെ അങ്ങ് തേച്ചൊട്ടിച്ചു. സാർ നഷ്ടസ്വർഗങ്ങളേ പാടിനടക്കും എന്ന അവരുടെ പ്രതീക്ഷികളെ തകിടം മറിച്ചുകൊണ്ട് സാർ ഇവിടെ പുതുതായി ജോയിൻ ചെയ്ത അഞ്ജന മിസ്സിനെ കേറി അങ്ങ് വളച്ചു. പുട്ടി ഭൂതത്തിന്റെ കെട്ട്യോൻ അവരെ കെട്ടി സ്വന്തം വീട്ടിൽ നിർത്തിയിട്ട് തിരിച്ചു പോയി.

ഇപ്പൊ സാറും മിസ്സും കൂടി സൊള്ളുന്നത് കാണുമ്പോൾ തള്ളക്ക് കണ്ണുകടി. അപ്പൊ പിന്നെ ആ കണ്ണൊന്ന് ചൊറിഞ്ഞു കൊടുക്കേണ്ട സാമാന്യ മര്യാദയെങ്കിലും നമ്മൾ കാണിക്കണ്ടേ ഒന്നുമില്ലേലും മാതാ പിതാ ഗുരു ദൈവം എന്നല്ലേ?????? അതെയതെ.......... എമിയെ നോക്കി അവൾ ചിരിയോടെ തലയാട്ടി. ചിരിച്ചും കളിച്ചും തമ്മിൽ പാര പണിതും സമയം കടന്നു പോയി. അന്നത്തെ അങ്കം കഴിഞ്ഞ് കോളേജ് വിട്ട് പുറത്തേക്കിറങ്ങുമ്പോഴാണ് തന്റെ ബുള്ളറ്റിൽ ചാരി അവരെയും കാത്തെന്നത് പോലെ നിൽക്കുന്ന അച്ചുവിനെ കാണുന്നത്. അവനെ കണ്ടതും അവളുടെ മുഖം വിടർന്നെങ്കിലും പിന്നെന്തോ ഓർത്തെന്നത് പോലെ മുഖം വീർപ്പിച്ച് അവനിൽ നിന്ന് മുഖം വെട്ടിച്ചു. അവളുടെ കാട്ടിക്കൂട്ടലുകൾ നോക്കി ഒരു ചിരിയോടെ അവൻ നിന്നു........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story