ഹൃദയതാളമായ്: ഭാഗം 112

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ചാടി തുള്ളി ഡാൻസും കളിച്ച് പോവുന്ന ജോക്കുട്ടനെ എമി ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നു. ബീച്ചിൽ പോവുന്നതിന്റെ സന്തോഷത്തിലാണ് ആശാൻ. എന്തോ അത് കാൺകെ അവൾക്ക് സ്വന്തം കുട്ടിക്കാലം ആണ് ഓർമ്മ വന്നത്. ഇതുപോലെ എത്രയോ തവണ പപ്പയെ സോപ്പിട്ട് ബീച്ചിൽ പോയിരിക്കുന്നു. എത്ര കണ്ടാലും കൊതിതീരാത്ത ഇടമാണ് കടൽ. കൂടെ റോണിയും ഉണ്ടാവും. ബോബനും മോളിയിലെയും പട്ടിയെ പോലെ താനും പപ്പയും ഉള്ള എല്ലാ ഫ്രെയിമിലും അവനും കാണും. ഓർമ്മകൾ അവളിൽ വല്ലാത്തൊരു സന്തോഷം നിറച്ചു. അതേ ഇങ്ങനെ ഇരുന്നാൽ മതിയോ???? ആ ചെക്കൻ ഒരുങ്ങി വരുമ്പോൾ നമ്മൾ റെഡി ആയില്ലെങ്കിലേ ഇന്നത്തേക്ക് അത് മതി കുരിപ്പിന്. കവിളിൽ ഒന്ന് തട്ടി അച്ചു അത് പറയുമ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് പുറത്ത് വരുന്നത്. അതിന് ഈ പിടി ഒന്ന് വിട്ടിട്ട് വേണ്ടേ എനിക്ക് പോയി റെഡി ആവാൻ.... വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന അവന്റെ കരങ്ങളിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.

അതൊക്കെ വിടാം അതിന് മുൻപ് ഇച്ചായന് ഒരുമ്മ തന്നിട്ട് പൊക്കോ എന്റെ കയ്യിൽ നിന്ന് കുറേ വാങ്ങിച്ചതല്ലേ അതിന്റെ പലിശ ആയിട്ട് കണക്കാക്കിയാൽ മതി. അവൾക്ക് നേരെ കണ്ണിറുക്കി അച്ചു പറഞ്ഞു. എന്തിനാ പലിശ മാത്രം ആക്കുന്നത് മുതലും കൂടി ചോദിക്കാമായിരുന്നില്ലേ????? മുതലും പലിശയും കൂടി ഒരുമിച്ച് വീട്ടി വരുമ്പോൾ കൊച്ച് ക്ഷീണിച്ചു പോവത്തില്ല്യോ???? ഇതൊരു ലൈഫ് ലോങ്ങ്‌ പോളിസി അല്ലെ അതുകൊണ്ട് ഇങ്ങനെ തവണ തവണയായി ഇച്ചായൻ ചോദിച്ചു വാങ്ങിച്ചോളാം. ഒട്ടൊരു കള്ളചിരിയോടെ അവൻ പറഞ്ഞ് അവസാനിപ്പിക്കവെ എമിക്ക് ചിരി വന്നുപോയിരുന്നു. അപ്പൊ തരുന്നോ അതോ ഞാൻ എടുക്കണോ????? അവളുടെ ചുണ്ടിൽ പതിയെ ഒന്ന് തടവി അവൻ എമിയെ നോക്കി. അത് സേട്ടന് ബുദ്ധിമുട്ട് ആവൂലെ???? അതുകൊണ്ട് ഞാൻ തന്നെ തന്നോളാം. പറയുന്നതിനൊപ്പം തന്നെ കുനിഞ്ഞ് അവന്റെ ഇരുകവിളിലും അമർത്തി ചുംബിച്ചവൾ അകന്നു മാറി. ഇനി വിടാമല്ലോ അല്ലെ?????

പിരികം ഉയർത്തി അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി. മറുപടി ഒന്നും പറയാതെ അവളുടെ മേൽചുണ്ടിലെ മറുകിൽ ഒന്ന് ചുംബിച്ച് അവളിലെ പിടി അയച്ചു. കണ്ണ് കൂർപ്പിച്ച് അവനെ ഒന്ന് നോക്കി എമി എഴുന്നേറ്റ് മാറി. കബോർഡിൽ നിന്ന് ഒരു ഫുൾ സ്ലീവ് ടിഷർട്ടും ജീനും എടുത്ത് ഡ്രസിങ് റൂമിലേക്ക് കയറി. അകത്ത് കയറി കഴിഞ്ഞാണ് അവന് വാങ്ങിയ ഷർട്ടിന്റെ കാര്യം അവൾ ഓർക്കുന്നത്. എന്തായാലും ഇറങ്ങിയിട്ട് അവനെ കാണിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു. അവൾ വേഷം മാറി ഇറങ്ങിയപ്പോഴേക്കും കാണുന്നത് മിററിന് മുന്നിൽ നിന്ന് മുടി ഒതുക്കി വെക്കുന്ന അച്ചുവിനെയാണ്. ഒരു ബ്ലൂ ഷർട്ട്‌ ആണ് വേഷം. വളർന്ന മുടി ഒതുക്കി വെക്കുന്ന അവനെ കുറച്ച് നേരം എമി നോക്കിനിന്നു. അയ്യോ എന്റെ ഷർട്ട്‌........ പെട്ടെന്ന് ബോധം വന്നത് പോലെ പെണ്ണ് അവനരികിലേക്ക് പാഞ്ഞു. അതേ.... ഈ ഷർട്ട്‌ വേണ്ട ഊരിക്കേ..... പറയുന്നതിനൊപ്പം അവൾ അവനോട് ചേർന്ന് നിന്ന് ഇട്ടിരുന്ന ഷർട്ടിന്റെ ആദ്യത്തെ ബട്ടൺ ഊരിയിരുന്നു. നിനക്ക് ഇത് എന്നാടി???? ഞാനിത് ഇട്ടത് കൊണ്ട് ഇപ്പൊ എന്നതാ പ്രശ്നം?????

അടുത്ത ബട്ടണും ഊരാൻ ശ്രമിക്കുന്ന അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞവൻ ചോദിച്ചു. പ്രശ്നം ഒന്നൂല്ല. പക്ഷെ ഇത് വേണ്ട.... ഞാൻ എടുത്തു തരുന്ന ഷർട്ട്‌ ഇട്ടാൽ മതി. ഊര് ഊര്...... വാശിയോടെ നിന്നവൾ കൊഞ്ചി. ഈ പെണ്ണ്......... പിറുപിറുത്തുകൊണ്ട് അവൻ ഷർട്ട്‌ അഴിച്ച് ടേബിലേക്ക് ഇട്ടു. ഊരി. ഇനി നീ തന്നെ എടുത്തു താ. ഗുഡ് ബോയ്... നിക്ക് ഇപ്പൊ ഞാൻ എടുത്തു തരാവേ.... പറയുന്നതിനൊപ്പം എമി പിന്തിരിഞ്ഞ് നിന്ന് അവളുടെ ബുക്ക്സ് ഒക്കെ വെക്കുന്ന ടേബിളിന്റെ ഡ്രോയർ തുറന്നു. അച്ചു ആണെങ്കിൽ ഇവളിത് എന്താ കാട്ടാൻ പോവുന്നത് എന്ന സംശയത്തിലാണ്. ഡ്രോയറിൽ തുറന്ന് അതിനുള്ളിൽ ഇരുന്ന ബോക്സ്‌ എടുത്ത് അവന് നേരെ നീട്ടി. പാകം ആകുവോ എന്നൊന്നും അറിയില്ല ഒരൂഹം വെച്ച് എടുത്തതാ ഇട്ടു നോക്ക്. സംശയഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തവൾ പുഞ്ചിരിയോടെ പറഞ്ഞു. അച്ചു അവളെയും ആ ബോക്സിലേക്കും ഒന്ന് നോക്കി.

ചുണ്ടിലെ ചിരി മായ്ക്കാതെ തന്നെ നോക്കി നിൽക്കുന്നവളെ കണ്ടവൻ ബോക്സ് തുറന്നു നോക്കി. അതിനുള്ളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ഉള്ള ഷർട്ട്‌ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു. എമിയുടെ ചുണ്ടിലെ അതേ പുഞ്ചിരി അവനിലേക്കും പടർന്നു. ഇഷ്ടായോ?????? തന്റെ മുഖത്തെ ഭാവങ്ങൾ ആസ്വദിച്ചു കൊണ്ട് കണ്ണിറുക്കി ചോദിക്കുന്നവളെ അവൻ വലിച്ച് കൈക്കുള്ളിൽ നിർത്തി. എന്റെ പൊടിക്കുപ്പി എനിക്ക് ആദ്യായിട്ട് വാങ്ങി തന്നതല്ലേ അപ്പൊ ഇഷ്ടാവാതെ ഇരിക്കുവോ?????? മൂക്കിൽ മൂക്ക് ഉരുമി അവളെ അച്ചു തന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി. ഡ്രോയറിൽ ഞാൻ വെച്ചിട്ട് പോയ പൈസ അതേപടി ഇരുപ്പുണ്ട് പിന്നെ ഈ ഷർട്ട്‌ വാങ്ങാനുള്ള ക്യാഷ് എവിടുന്ന് കിട്ടി????? കുറുമ്പ് ഒളിപ്പിച്ചു വെച്ച അവളുടെ മുഖത്ത് നോട്ടം ഉറപ്പിച്ചവൻ ചോദിച്ചു. പപ്പ തരാറുള്ള പോക്കറ്റ് മണിയിൽ നിന്ന് കുറച്ച് മിച്ചം ഇരുപ്പുണ്ടായിരുന്നു അതുകൊണ്ട് വാങ്ങി. കൈ ഉയർത്തി അവന്റെ മീശ പിരിച്ചു വെച്ചവൾ കണ്ണിറുക്കി.

എന്നിട്ട് നിനക്ക് ഒന്നും വാങ്ങിയില്ലേ????? എനിക്കുള്ളത് ഇച്ചായൻ വാങ്ങി തരില്ലേ പിന്നെ ഞാനെന്നാത്തിനാ വാങ്ങി എന്റെ കാശ് വെറുതെ കളയുന്നത്. കുറുമ്പോടെ അവൾ പറയുന്നത് കേട്ടവൻ ചിരിച്ചു പോയി. അതേ ഈ ബോഡിയും കാണിച്ചു നിൽക്കാതെ ഷർട്ട്‌ ഇട്ട് നോക്കിക്കേ പാകമാണോ എന്നറിയണ്ടേ????? പതിയെ അവന്റെ പിടി അയച്ചു മാറി അവൾ പറഞ്ഞതും അച്ചു ഒരു ചിരിയോടെ ഷർട്ട്‌ എടുത്ത് ഇട്ടു. ബട്ടൺ എല്ലാം ഇട്ട് സ്ലീവ് രണ്ടും മടക്കി വെച്ചുകൊണ്ട് അവൻ മിററിൽ ഒന്ന് നോക്കി. ഒരു അൽപ്പം ലൂസ് ആണെന്നത് ഒഴിച്ചാൽ പ്രശ്നം ഒന്നും തന്നെ ഇല്ല. സ്ലീവ് ശരിയാക്കി വെച്ചുകൊണ്ട് അച്ചു എമിയെ നോക്കി എങ്ങനുണ്ട് എന്നർത്ഥത്തിൽ പിരികം ഉയർത്തി. മ്മ്മ്.... സൂപ്പർ. അല്ലേലും എന്റെ സെലക്ഷൻ അല്ലെ മോശം ആകുവോ???? കള്ളചിരിയോടെ അവൾ പറഞ്ഞു തീർന്നതും അച്ചു അവളെ വലിച്ച് നെഞ്ചിലേക്ക് ചേർത്തിരുന്നു. എന്റെ കൊച്ച് ഇത്രയും നല്ല ഗിഫ്റ്റ് ഒക്കെ തരുമ്പോൾ ഇച്ചായൻ തിരിച്ചും എന്നതെങ്കിലും തരണ്ടേ?????

കണ്ണുകളിലേക്ക് നോട്ടം ഉറപ്പിച്ചവൻ മെല്ലെ ചോദിച്ചു. മറുപടിയായി ഒരു കള്ളചിരി ആയിരുന്നു അവളുടെ ചുണ്ടിൽ വിരിഞ്ഞത്. ആ ചിരി തന്നെ അടുപ്പിക്കുന്നു എന്ന് തോന്നിയ നിമിഷം അവൻ അവളിലേക്ക് മുഖം താഴ്ത്തി. അച്ചൂ........... ചാരിയിട്ടിരുന്ന ഡോറും തുറന്ന് വന്ന് ജോക്കുട്ടൻ വിളിച്ചതും അവൻ എമിയിലുള്ള പിടി വിട്ട് അവന് നേരെ തിരിഞ്ഞു. ആൾ ഒരു ടിഷർട്ടും ഷോർസും ഒക്കെ ഇട്ട് പോവാൻ റെഡി ആയി നിൽക്കുവാ. ഈ കുരിപ്പ്........ പല്ല് കടിച്ചു കൊണ്ട് അച്ചു ജോക്കുട്ടന്റെ പ്രൊഡ്യൂസറെ അതായത് ആൽവിച്ചനെ മനസ്സിൽ നന്നായി ഒന്ന് സ്മരിച്ചു. പോവാ അച്ചൂ?????? രണ്ട് കയ്യും ഉയർത്തി നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വെച്ചുകൊണ്ട് അന്വേഷിച്ചു. ആടാ പോവാം..... ഒന്ന് ശ്വാസം വലിച്ചു വിട്ട് ജോക്കുട്ടനെ എടുത്തുയർത്തി കൊണ്ടവൻ പറയുന്നത് കണ്ട് എമി അമർത്തി ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്ന് മിററിൽ നോക്കി മുടി ചീവാൻ തുടങ്ങി. മുടങ്ങി പോയതൊക്കെ തിരിച്ചു വന്നിട്ട് തന്നോളാം തത്കാലം ഇപ്പൊ ഇത് വെച്ചോ.

മുടി വിടർത്തി ഇടുന്ന അവളുടെ പിന്നിലായി ചെന്ന് നിന്ന് കാതിൽ പറഞ്ഞു കൊണ്ട് കഴുത്തിൽ അമർത്തി ചുംബിച്ചു മാറി. അവന്റെ നിശ്വാസം ഏറ്റ് ഒരു നിമിഷം അവൾ പിടഞ്ഞു പോയി. തിരിഞ്ഞു നോക്കവേ അവൻ മുറിവിട്ട് നടന്നിരുന്നു. പതിയെ അവൻ ചുണ്ടുകൾ പതിഞ്ഞിടത്ത് തഴുകവെ നാണം കലർന്ന ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തി കളിച്ചു. മുടി കെട്ടിവെക്കാതെ അലസമായി അഴിച്ചിട്ട് അവൾ പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സ്റ്റെയർ ഇറങ്ങി വന്നതേ കേട്ടു സാറായുടെ അലർച്ച. ദേ കൊച്ചിനേം കൊണ്ടു പോവുന്നതൊക്കെ കൊള്ളാം കഴിഞ്ഞ തവണ വന്നത് പോലെ ഉപ്പുവെള്ളത്തിൽ നനഞ്ഞ് കുളിച്ചു വരാനാണ് ഉദ്ദേശമെങ്കിൽ പേരവടി വെട്ടി രണ്ടിനെയും തല്ലും ഞാൻ പറഞ്ഞില്ല എന്നുവേണ്ട........ അച്ചുവിന് നേരെ കലിപ്പിച്ചു നോക്കിക്കൊണ്ടവർ പറഞ്ഞു. അച്ചു ഉണ്ടോ ശ്രദ്ധിക്കുന്നു ഒരു കയ്യിൽ ജോക്കുട്ടനെ പിടിച്ച് മറുകയ്യിൽ ഇരിക്കുന്ന ഫോണിൽ നോക്കി നിൽപ്പാണ് കക്ഷി. ഫോണിൽ നിന്ന് ഒന്ന് തലയുയർത്തി നോക്കവെ മുകളിൽ നിന്ന് ഇറങ്ങി വരുന്ന എമിയെ കണ്ടതും അവൻ മൊബൈൽ എടുത്ത് പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി.

ഡാ.... ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ????? അവനിൽ നിന്ന് പ്രതികരണം ഒന്നും കാണാഞ്ഞ് സാറാ വീണ്ടും ശബ്ദമുയർത്തി. ഓഹ്.... ഞാൻ കേട്ട് അമ്മച്ചീ.... അതെനിക്കറിയാം. അവസാനം ഇറ്റം വറ്റം നനഞ്ഞു കയറി വന്നാൽ എന്റെ കയ്യിൽ നിന്ന് നീ വാങ്ങിക്കും. ഡീ കൊച്ചേ നീ കേൾക്കാൻ കൂടിയാ ഞാനിത് പറയുന്നത്. കുരുത്തക്കേടും ഒപ്പിച്ച് ഇങ്ങോട്ട് വന്നാൽ ഈ പടി ഞാൻ കേറ്റില്ല...... അത്രയും നേരം അച്ചുവിന് നേരെ ചാടിക്കൊണ്ടിരുന്ന സാറാ എമിയിലേക്ക് നോട്ടം പായിച്ചു കൊണ്ട് പറഞ്ഞു നിർത്തി. ഉയ്യോ... കൂൾ സാറാകൊച്ചേ കൂൾ.... ഞങ്ങൾ മൂന്നുപേരും ഡീസന്റ് ആയിട്ട് തിരിച്ചു വന്നിരിക്കും അത് പോരെ???? കണ്ണിറുക്കി കൊണ്ടവൾ അവരെ നോക്കി പറഞ്ഞു. നിന്നെ എനിക്ക് തീരെ വിശ്വാസമില്ല മോളെ. എന്ത് ചെയ്യരുത് എന്ന് പറഞ്ഞോ അത് തന്നെ ചെയ്തിട്ട് വരുന്നവളാ എന്റെ പൊന്നുമോളെന്ന് അമ്മച്ചിക്ക് അറിഞ്ഞൂടെ????? അതിന് മറുപടിയായി അവളൊന്ന് ഇളിച്ചു കാണിച്ചു. മറുത്ത് എന്തോ സാറാ പറയാൻ ആഞ്ഞതും പുറത്ത് ഒരു കാർ വന്നു നിന്നതും ഒരുമിച്ചായിരുന്നു. പിന്നെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.

കാറിൽ നിന്നിറങ്ങി ആൽവിച്ചനും അവന്റെ കൈപിടിച്ച് മെല്ലെ അങ്ങോട്ട്‌ വരുന്ന റിയയെയും കണ്ട് മൂന്നുപേരും അങ്ങോട്ട്‌ നടന്നു. ഡോക്ടർ എന്നാ പറഞ്ഞെടാ?????? അവർക്ക് നേരെ ഓടി അടുത്തുകൊണ്ട് ആകാംഷ നിറഞ്ഞ സ്വരത്തിൽ സാറാ തിരക്കി. കുഞ്ഞും ഇവളും പൂർണ്ണ ആരോഗ്യത്തിലാണ്. ഒരു കുഴപ്പവുമില്ല. ഈ മാസത്തേക്ക് ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത് 28ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവണം എന്നാ പറഞ്ഞിരിക്കുന്നത്. അകത്തേക്ക് കയറുന്നതിനിടയിൽ തന്നെ ആൽവിച്ചൻ മറുപടി കൊടുത്തു. എന്നുവെച്ചാൽ ഇനി ആളിങ്ങ് എത്താൻ അധികം താമസമില്ല അല്ലെ????? സന്തോഷത്തോടെ എമി റിയയുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് നിറ വയറിൽ തലോടി ചോദിച്ചു. പിന്നല്ലാതെ ക്രിസ്മസ് ഒന്നങ്ങോട്ട് കഴിഞ്ഞാൽ എന്റെ കൊച്ച് ഇങ്ങ് വരും. ഹോ I am thrilled....... ആൽവിച്ചന് സന്തോഷം അടക്കാൻ കഴിയുന്നില്ല. അവന്റെ ആവേശം കണ്ടതും എല്ലാവർക്കും ചിരി വന്നുപോയി. അപ്പൊ വാവ എപ്പ വതും ഡാഡി???? അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു നിന്ന ജോക്കുട്ടൻ സംശയ ഭാവത്തിൽ ചോദിച്ചു. വാവ ഉടനെ വരും പൊന്നേ....

. എന്നിട്ട് എന്റെ ജോക്കുട്ടന്റെ കൂടെ കളിക്കും. അത് പോരെ മമ്മീടെ കുഞ്ഞിന്???? റിയ വാത്സല്യത്തോടെ ജോക്കുട്ടന്റെ കവിളിൽ തലോടി പറയവെ അവന്റെ കുഞ്ഞു മുഖം വിടർന്നു. ഹൈ........ അവൻ സന്തോഷത്തോടെ കൈ തമ്മിൽ അടിച്ച് അച്ചുവിന്റെ കയ്യിൽ ഇരുന്നുകൊണ്ട് തന്നെ റിയക്ക് നേരെ ചാഞ്ഞ് അവളുടെ കവിളിൽ മുത്തി. വാവക്കും......... ചുണ്ട് കൂർപ്പിച്ചു അച്ചുവിനെ ഒന അവനൊന്ന് നോക്കവെ അച്ചു ഒന്ന് കുനിഞ്ഞ് ജോക്കുട്ടനെ റിയയുടെ വയറിലേക്ക് അടുപ്പിച്ചു. വീർത്ത വയറിൽ തുരുതുരെ ഉമ്മ വെച്ചവൻ മാറി. വാവേ... വേം വാത്തോ.... രഹസ്യം പോലെ അവൻ പറയുന്നത് നോക്കി എല്ലാവരും പുഞ്ചിരിയോടെ നോക്കി നിന്നു. അല്ല നിങ്ങൾ ഇത് എങ്ങോട്ടാ????? ആൽവിച്ചൻ ഒരുങ്ങി നിൽക്കുന്ന അവർ മൂന്നിനേയും നോക്കി ചോദിച്ചു. അയ്യോ ഒന്നും അറിയില്ലല്ലേ????? താൻ അല്ലേടോ കൊച്ചിനോട്‌ അച്ചു കടൽ കാണിക്കാൻ കൊണ്ടുപോവും എന്നൊക്കെ പറഞ്ഞു കൊടുത്തത്????? അച്ചു കലിപ്പിൽ നോക്കി അത് ചോദിച്ചതും അവൻ ഇളിച്ചു കാണിച്ചു. തനിക്കുള്ളത് ഞാൻ തരുന്നുണ്ടടോ അലവലാതി.......

അച്ചു ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. അമ്മച്ചീ ഏട്ടത്തി ഞങ്ങൾ ഇറങ്ങുവാണേ....... അതും പറഞ്ഞ് അച്ചു ജോക്കുട്ടനെയും കൊണ്ട് പുറത്തേക്കിറങ്ങി. പോയിട്ട് വരാവേ...... സാറായോടും റിയയോടുമായി പറഞ്ഞ് ഇരുവരുടെയും കവിളിൽ ഒന്ന് ചുംബിച്ച് ആൽവിച്ചന്റെ മുടിയിൽ പിടിച്ചു വലിച്ച് അവൾ പുറത്തേക്ക് ഓടി. വേദനയാൽ ഒന്ന് മുഖം ചുളുങ്ങി എങ്കിലും കുസൃതിചിരിയോടെയുള്ള അവളുടെ ഓട്ടം കണ്ടവന് ചിരി വന്നു. തലയും തടവി അവൾ പോയ വഴിയേ നോക്കി വന്നു ചിരിച്ചു. വണ്ടിയിൽ കയറി ഇരുന്നതും അച്ചു ജോക്കുട്ടനെ എടുത്ത് ഫ്രണ്ടിൽ ഇരുത്തി. പുറകെ എമിയും കയറി അവനെ ചുറ്റിപിടിച്ചിരുന്നു. ഡാ.... സന്ധ്യക്ക് മുന്നേ പിള്ളേരേം കൊണ്ട് വന്നേക്കണം....... ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന അച്ചുവിനോടായി സാറാ വിളിച്ചു പറഞ്ഞു. വന്നേക്കാമേ........... പുറത്തേക്ക് വണ്ടി എടുക്കുന്നതിനിടയിൽ തന്നെ അവനും എമിയും ഒരേ സ്വരത്തിൽ വിളിച്ചു കൂവി. ആ തല്ലുകൊള്ളി അല്ലെ കൊണ്ടുപോവുന്നത് പാതിരാക്ക് എങ്കിലും ഇങ്ങ് എത്തിയാൽ മതിയായിരുന്നു.

ആരോടെന്നില്ലാതെ സാറാ പറയുന്നത് കേട്ട് റിയ ചിരിച്ചു പോയി. വയറിൽ കൈച്ചേർത്ത് വെച്ച് അവൾ പതിയെ മുറിയിലേക്ക് നടന്നു പുറകെ ആൽവിച്ചനും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 തീരത്തെ വാരി പുണരുന്ന തിരയെ പറ്റിച്ച് പരസ്പരം കൈകോർത്തു പിടിച്ച് പിന്നിലേക്ക് ഓടി മാറുന്ന എമിയേയും ജോക്കുട്ടനെയും അൽപ്പം മാറി നിന്ന് അച്ചു നോക്കി. ഇട്ടിരുന്ന ജീൻസ് മുകളിലേക്ക് കയറ്റി വെച്ചിട്ടാണ് പെണ്ണിന്റെ നിൽപ്പ്. വന്നപ്പൊ തൊട്ട് തുടങ്ങിയതാ രണ്ടിന്റെയും കളി. ഒരിടത്ത് അടങ്ങി ഇരുന്നിട്ടില്ല. രണ്ടെണ്ണത്തിന്റെയും കാട്ടിക്കൂട്ടലുകൾ കണ്ട് വരുന്നവരും പോകുന്നവരും എല്ലാം ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ അവർ അതൊന്നും അറിയാതെ കളിയിലാണ്. ഇച്ചായാ വാ........... കളിക്കുന്നതിനിടയിൽ തന്നെ എമി കൈകാട്ടി വിളിച്ചു. അച്ചൂ വാ......... എമിയുടെ വിളി കേട്ട് തിരയിൽ നിന്ന് തുള്ളിചാടി ജോക്കുട്ടനും അവനെ അലറി കൂവി വിളിച്ചു. രണ്ടിന്റെയും വിളി കേട്ട് അവിടെ നിന്ന സകലരും അവന്റെ നേർക്ക് നോക്കുന്നുണ്ട്. അവരെ എല്ലാം നോക്കി ഒന്ന് ചിരിച്ച് അച്ചു അങ്ങോട്ട്‌ നടന്നു.

കിടന്ന് കാറി കൂവാതെടി ഇത് പബ്ലിക് പ്ലേസ് ആണ് നോക്കിയേ ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നുന്നത്. അവൻ ചുറ്റിനും കണ്ണുകൾ പായിച്ചു കൊണ്ട് എമിയെ പിടിച്ചു നിർത്തിക്കൊണ്ടവൻ ശാസിച്ചു. അതിനിപ്പൊ എന്താ ഞാൻ എന്റെ കെട്ട്യോനെ അല്ലെ വിളിച്ചത് അതിന് നാട്ടുകാർക്ക് എന്താ???? അവളൊന്ന് ചുണ്ട് കോട്ടി. ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് അച്ചു ഒന്നും മിണ്ടിയില്ല. അനങ്ങാതെ നിൽക്കുന്ന അവനെ എമിയും ജോക്കുട്ടനും കൂടി വലിച്ച് കടലിലേക്ക് ഇറക്കി. അതോടെ അവനിലും കുസൃതി നിറഞ്ഞു. തമ്മിൽ വെള്ളം തട്ടി തെറിപ്പിച്ചും ജോക്കുട്ടനെ പൊക്കിയെടുത്ത് തിരയിൽ നിർത്തിയും. അവർ ആ കടൽ തീരത്ത് ഏറെ സമയം ചിലവഴിച്ചു. കളിചിരികൾ മുഴങ്ങുന്ന ആ തീരത്ത് നിന്ന് വിട വാങ്ങാൻ എന്തുകൊണ്ടോ സൂര്യനും മടിച്ചു നിന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story