ഹൃദയതാളമായ്: ഭാഗം 117

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ് എല്ലാവരും ചേർന്ന് ഓരോന്ന് സംസാരിച്ച് ഹാളിൽ തന്നെ ഇരിക്കുകയായിരുന്നു. പതിവില്ലാതെ അനുവും ഉണ്ട് കൂട്ടത്തിൽ. അതിന്റെ ചെറിയൊരു സന്തോഷം പോളിനും സാറായ്ക്കും ഉണ്ട്. തങ്ങൾ ആസ്വദിക്കുന്ന നിമിഷങ്ങളിൽ മകൾ മാത്രം പങ്കുചേരാതിരിക്കുന്നത് എന്നും അവർക്കൊരു നോവ് തന്നെ ആയിരുന്നു ഇന്നതിന് ഒരു അയവു വരുകയായിരുന്നു. തങ്ങളുടെ പഴയ അനു അല്ല എങ്കിൽ കൂടി അവളുടെ സാന്നിധ്യം അവർ അത്രമേൽ ആഗ്രഹിച്ചിരുന്നു. തീർത്തും സമാധാനപരമായ അന്തരീക്ഷത്തിൽ ചിരിയും കളിയും മുഴങ്ങി കേട്ടു. ജോക്കുട്ടന്റെ കുസൃതികളും തമ്മിൽ കളിയാക്കിയും സമയം മുന്നോട്ട് പോകുമ്പോഴാണ് കാളിങ് ബെല്ല് മുഴങ്ങുന്നത്. ഞാൻ നോക്കാം അമ്മച്ചീ...... ശബ്ദം കേട്ട് എഴുന്നേൽക്കാൻ ആഞ്ഞ സാറായെ തടഞ്ഞുകൊണ്ട് എമി എഴുന്നേറ്റു. എമി നടന്ന് വാതിൽക്കൽ എത്തിയതും അവിടെ ആരെയും കണ്ടില്ല. അവളുടെ നെറ്റി ഒന്നു ചുളിഞ്ഞു. ഇവിടെ എങ്ങും ആരൂല്ലല്ലോ???? ഇനി ബെല്ലിന്റെ ശബ്ദം എനിക്ക് വെറുതെ തോന്നിയതാണോ????? സംശയത്തോടെ അവൾ വരാന്തയിൽ കണ്ണുകൾ ഓടിച്ചു. ട്ടോ 💥

ഉച്ചത്തിലുള്ള ആ ശബ്ദത്തിനൊപ്പം ആരോ ഒരാൾ അവൾക്ക് മുന്നിലേക്ക് ചാടി വീണു. എന്റമ്മേ............. രണ്ട് കാതും പൊത്തി പിടിച്ചവൾ പേടിച്ച് തുള്ളി പോയി. ഹൃദയമിടിപ്പ് ദ്രുതഗതിയിൽ ഉയരുന്നതിനൊപ്പം ശ്വാസം എടുക്കാൻ പോലും ആവാതെ അവൾ ഞെട്ടി പോയി. ഭയത്താൽ ഇറുകെ അടച്ച കണ്ണുകൾ പതിയെ ഒന്നു തുറന്നു നോക്കവെ മുന്നിൽ ഇളിയോടെ നിൽക്കുന്ന റോണിയെ കണ്ടപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീഴുന്നത്. ആശ്വാസത്തോടെ അവൾ നെഞ്ചിൽ കൈവെച്ച് ഒരുനിമിഷം നിന്നു. തൊട്ടടുത്ത സെക്കന്റിൽ അത് ദേഷ്യത്തിന് വഴി മാറി. ഒച്ചയിട്ട് മനുഷ്യനെ പേടിപ്പിക്കുന്നോടാ തെണ്ടീ......... പല്ല് കടിച്ചു പറഞ്ഞവൾ അവന്റെ പുറത്ത് തല്ലി. എന്നിട്ടും ചിരിക്കുന്ന അവനെ കണ്ട് ദേഷ്യം തീരാതെ അടുത്ത തല്ലിനായി കയ്യൊങ്ങവെ അത് മനസ്സിലാക്കിയത് പോലെ അവൻ ഒഴിഞ്ഞു മാറിയിരുന്നു. തനിക്ക് മുന്നിൽ നിന്നവൻ മാറിയ സമയം തന്നെ അവന്റെ മറവിലായി നിന്നിരുന്ന രണ്ട് വ്യക്തികളുടെ മുഖം അവൾക്ക് മുന്നിൽ വെളിവായി. കണ്മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടതും അവളുടെ മുഖം വിടർന്നു. കണ്ണുകളിൽ അത്ഭുതവും ചുണ്ടിൽ പുഞ്ചിരിയും വിരിഞ്ഞു. പപ്പേ..............

സന്തോഷത്തോടെ അടങ്ങാത്ത സ്നേഹത്തോടെ വിളിച്ചവൾ അയാൾക്കരികിലേക്ക് ഓടി അണഞ്ഞു. ഏറെ കൊതിയോടെ ആ നെഞ്ചിലെ വാത്സല്യചൂടിലേക്ക് പറ്റിച്ചേരുമ്പോൾ അവൾ പപ്പയുടെ മാത്രം കുഞ്ഞൻ ആവുകയായിരുന്നു. ഒത്തിരി സ്നേഹത്തോടെ അയാൾ അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു. പപ്പ മാത്രമല്ല ഒരു അമ്മ കൂടി ഇവിടെ ഉണ്ട്...... പരിഭവവും കുശുമ്പും കലർന്ന ആ വാക്കുകൾ കേട്ടതും എമി അയാളുടെ നെഞ്ചിൽ നിന്ന് മുഖമുയർത്തി നോക്കി. വീർപ്പിച്ചു വെച്ച മുഖത്തോടെ നിൽക്കുന്ന സ്റ്റെല്ലയെ കണ്ടതും അവൾക്ക് ചിരി വന്നുപോയി. പതിയെ തലയുയർത്തി നോക്കവെ അതേ ചിരിയോടെ നിൽക്കുന്ന ജോണിൽ നിന്നവൾ അടർന്നു മാറി. എന്റെ കുശുമ്പി അമ്മക്കുട്ടി എവിടെ ഉണ്ടായിരുന്നോ?????? അവരുടെ ഇരുകവിളിലും പിടിച്ചു വലിച്ചവൾ കൊഞ്ചിച്ചു. പോടീ.... സോപ്പിടാതെ. നിനക്ക് നിന്റെ പപ്പയെ മാത്രമല്ലേ കണ്ണിൽ പിടിക്കൂ.... അവർ പിണക്കം നടിച്ചു നിന്നു. അയ്യോ ഇതെന്നാ കുശുമ്പാ എന്റെ ടീച്ചറമ്മേ....

പെട്ടെന്നുള്ള ആവേശത്തിൽ ഞാൻ ചെയ്തു പോയതാ അല്ലാതെ എന്റെ അമ്മയെ ഞാൻ മനഃപൂർവം ഒഴിവാക്കുവോ?????? താടിയിൽ പിടിച്ചവൾ കൊച്ചുകുട്ടികളെ കൂട്ട് പറഞ്ഞതും അവർ പരിഭവം മറന്നുപോയി. മുഖത്ത് തെളിച്ചം പോരല്ലോ സ്റ്റെല്ല കൊച്ചേ.... ഒന്നു ചിരിച്ചേ...... അവരെ ഇക്കിളി ആക്കി കൊണ്ടവൾ പറഞ്ഞതും അവർ പൊട്ടിച്ചിരിച്ചു പോയി. പുറത്തെ ബഹളം കേട്ട് അങ്ങോട്ട് എത്തിയ സാറാ അവിടെ നിൽക്കുന്നവരെ കണ്ടതും ആ മുഖം തെളിഞ്ഞു. ഇതാരൊക്കെയാ ഈ വന്നിരിക്കുന്നത്???? ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ????? അതിശയം വിട്ടുമാറാതെയുള്ള അവരുടെ സ്വരം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. എമിയും സ്റ്റെല്ലയെ ഇക്കിളി ആക്കുന്നത് നിർത്തി അവർക്ക് നേരെ തിരിഞ്ഞു. ആഹ്.... കൊള്ളാം..... പപ്പയേം അമ്മയേം അകത്ത് കയറ്റാതെ ഇവിടെ നിർത്തിയേക്കുവാണോ കൊച്ചേ നീ???? ഇടുപ്പിൽ കൈകുത്തി നിന്നവർ ചോദിച്ചതും അവൾ നാക്ക് കടിച്ചു. ഞാൻ.... പെട്ടെന്ന് കണ്ടപ്പോൾ.....

ഉള്ളിൽ നിറഞ്ഞ് അലതല്ലുന്ന സന്തോഷത്തിൽ അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അകത്തേക്ക് വാ പപ്പാ.... അമ്മാ വാ...... ഇരുവരുടെയും കയ്യിൽ ചുറ്റിപ്പിടിച്ച് അവൾ അകത്തേക്ക് കയറി. അതെല്ലാം കണ്ട് വരാന്തയിൽ നിന്ന റോണി മുഖം വീർപ്പിച്ചു. അതേ ഞാനും ഇവിടുത്തെ ഗസ്റ്റ് തന്നെയാണ് എന്നെയും ഇതുപോലെ അകത്തേക്ക് ക്ഷണിക്കാം. അവൻ ചുണ്ട് ചുളുക്കി പറഞ്ഞു. അതിന് നീ ഗസ്റ്റ് അല്ലല്ലോ ഗോസ്റ്റ് അല്ലെ?????? എമി തിരിഞ്ഞവനെ നാക്ക് നീട്ടി കാണിച്ചു. അയ്യാ കോമഡി....... തിരികെ പുച്ഛിച്ചു തള്ളി അവൾ അവർക്കൊപ്പം അകത്തേക്ക് കയറി. വന്നുവന്ന് എനിക്കിവിടെ ഒരു വിലയില്ലാതെ ആയി അല്ലെ????? ഇല്ലാത്ത സങ്കടം അഭിനയിച്ച് അവൻ കണ്ണ് തുടയ്ക്കുന്ന എക്സ്പ്രഷൻ ഇട്ടു. നിനക്കീ വീട്ടിൽ കയറാൻ ആരാടാ അനുവാദം തരേണ്ടത്???? കൂടുതൽ അഭിനയിക്കാതെ അകത്തോട്ട് കയറാൻ നോക്കെടാ ചെക്കാ......... മറുപടിയായി അവൻ വെളുക്കെ ഇളിച്ചു കാണിച്ചു. അല്ലേലും സാറാന്റിക്കേ എന്നോട് സ്നേഹമുള്ളൂ....

ചങ്കാണ് കരളാണ് എന്നൊക്കെ പറഞ്ഞു കൂടെ കൊണ്ടുനടക്കുന്നതിന്റെ എല്ലാം തനി കൊണം ഇപ്പൊ അറിഞ്ഞു. വാ സാറാന്റീ നമുക്ക് അകത്തേക്ക് നീങ്ങാം. അവരുടെ ചുമലിലൂടെ കയ്യിട്ട് അകത്തേക്ക് നടക്കുന്നതിനിടയിൽ അവൻ പറയുന്നത് കേട്ടവർ ഒരു ചിരിയോടെ അവന്റെ തലയ്ക്ക് തട്ടി. അകത്ത് ചെല്ലുമ്പോൾ അവിടെ വമ്പൻ സ്നേഹപ്രകടനങ്ങൾ അരങ്ങേറുകയാണ്. ഫാദർ ഇൻ ലോസ് തമ്മിൽ കെട്ടിപ്പിടിക്കുന്നു വിശേഷങ്ങൾ പങ്കുവെക്കുന്നു. മദർ ഇൻ ലോ സ്വന്തം മരുമകനോടും കുടുംബത്തിലെ മൂത്ത പുത്രനോടും സ്നേഹാന്വേഷണങ്ങൾ നടത്തുന്നു. കൂടെ റിയയെ ചേർത്ത് പിടിച്ചിട്ടുമുണ്ട്. ജോക്കുട്ടൻ ജോണിന്റെ കയ്യിൽ കയറി ഇരുപ്പുണ്ട്. കയ്യിൽ ഒരു വലിയ ചോക്ലേറ്റ് പാക്ക് ഇരുപ്പുണ്ട്. നിങ്ങളൊക്കെ ഇതെന്താ ഒരുമാതിരി ഒരമ്മ പെറ്റ മക്കളെ പോലെ......... എന്തൊരു സ്നേഹം???? റോണി അവരെ നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി. അതേ സ്നേഹം തന്നെയാ നോക്കി അസൂയപ്പെട്ടിട്ട് കാര്യമില്ല അല്ലെടീ മോളെ??????

അവനുള്ള മറുപടി എന്നപോൽ പറഞ്ഞ് പോൾ എമിയെ നോക്കി. പിന്നല്ലാതെ.... ഇവനേ നമ്മുടെ സ്നേഹം കണ്ട് കണ്ണ് കടിക്കുന്നുണ്ടാവും. അതിനുള്ള മരുന്ന് ഏട്ടത്തിയുടെ കയ്യിൽ കാണില്ലേ????? പറയുന്നതിനൊപ്പം എമി റിയയെ പിന്നിൽ നിന്ന് ചുറ്റിപ്പിടിച്ച് തോളിൽ താടി കുത്തി നിന്നു. അതിന് പ്രത്യേകിച്ച് മരുന്നൊന്നും വേണ്ട മോളേ. അടുക്കളയിൽ നല്ല അസ്സൽ കാന്താരി മുളക് ഇരുപ്പുണ്ട് ഒരു തവണ എടുത്ത് കണ്ണിൽ തേച്ചാൽ മതി. അവസരം പാഴാക്കാതെ ആൽവിച്ചന്റെ റിപ്ലൈ എത്തി. മൂക്കിൽ രണ്ട് കഷ്ണം പഞ്ഞി കൂടി തിരുകി എന്നെ ഒരു പെട്ടിയിലേക്ക് കിടത്തിയേക്ക് അപ്പൊ പ്രശ്നം തീർന്നില്ലേ?????? ഏയ്‌.... അതൊക്കെ ഇച്ചിരി കടന്ന കയ്യല്ലേ നമുക്ക് ചെറുത് വല്ലതും ചെയ്യാം. ഈ വായിൽ മുളകുപൊടി തിരുകി കൈ രണ്ടും കെട്ടിവെച്ച് മൂട്ടിൽ തീയിടുന്നത് പോലെ നിസ്സാരം എന്തെങ്കിലും ഒക്കെ ചെയ്താൽ പോരെ??????? എമി ദീർഘമായി ചിന്തിച്ചു പറഞ്ഞു. വേണേൽ ദേഹത്ത് കുറച്ച് ചൊറിയണം കൂടി തേക്കാം. ആൽവിച്ചൻ അഭിപ്രായം രേഖപ്പെടുത്തി. ആഹ്...

അതും ആലോചിക്കാവുന്നതാണ്. അതിലും ഭേദം എന്നെ അങ്ങോട്ട്‌ കുരിശിൽ തറയ്ക്കുന്നതല്ലേ????? അതിലൊരു ത്രില്ലില്ല. എമി ആൻഡ് ആൽവിച്ചൻ കോറസ്. ഒന്നു പറഞ്ഞാൽ രണ്ടാമത് വയലൻസ് ഇതെന്തോന്നിത് സൈക്കോ ഫാമിലിയോ????? മിസ്റ്റർ ഐപിഎസ് സൈക്കോകളെ തപ്പി നിങ്ങൾ എവിടെയും പോവണ്ട. ക്രിസ്റ്റഫറിനെ പോലും വെല്ലുന്ന രണ്ടെണ്ണം ഈ വീട്ടിൽ തന്നെ ഉണ്ട്. ഇതിന്റെ ഒക്കെ കൂടെ ജീവിക്കുന്ന നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു..... അച്ചുവിന് നേരെ നോക്കി കയ്യടിച്ചു തൊഴുതുകൊണ്ട് റോണി നിന്നു. ഇന്നലെ വരെ അങ്ങോട്ടും ഇങ്ങോട്ടും പാര പണിതു നടന്ന രണ്ടെണ്ണമാ ഇപ്പൊ റോണിക്ക് പണി കൊടുക്കാൻ ഒരുമിച്ചു നിൽക്കുന്നത്. ചക്കരയും അടയും ഒട്ടുമോ ഇതുപോലെ????? സാറാ അവരെ രണ്ടിനെയും കളിയാക്കി. ഞങ്ങൾ തമ്മിൽ ഇണങ്ങിയെന്നും പിണങ്ങിയെന്നുമൊക്കെ ഇരിക്കും. അതിലൊന്നും നിങ്ങൾ ആരും കയറി ഇടപെടണ്ട. അല്ലേടീ മോളെ?????? റിയക്ക് ഒപ്പം നിന്ന എമിയെ ആൽവിച്ചൻ വലിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി. പിന്നല്ലാതെ......

അൽപ്പം ഗമയോടെ ചുമൽ അനക്കിയവൾ അവനോട് കൂടുതൽ ചേർന്നു നിന്നു. വോ... അപ്പൊ ഞാൻ പുറമ്പോക്ക് ആയല്ലേ?????? കുശുമ്പ് കുത്തി മുഖം വീർപ്പിച്ചു നിന്നുകൊണ്ട് റോണി അവളെ നോക്കി. പരിഭവിച്ചുള്ള അവന്റെ നിൽപ്പ് കണ്ടവളുടെ ചുണ്ടിൽ പുഞ്ചിരിയൂറി. എപ്പോഴും വലിഞ്ഞു കയറി വന്ന നീ എങ്ങനാടാ പുറമ്പോക്ക് ആവുന്നത്???? ഇങ്ങോട്ട് വാടാ മരപ്പട്ടീ.......... പിണങ്ങി നിന്ന അവന്റെ കയ്യിൽ പിടിച്ചവൾ അവളുടെ ഇടതു വശത്തേക്ക് ചേർത്ത് നിർത്തി. ഒരു പാത്രത്തിൽ കയ്യിട്ടു വാരി തിന്നു വളർന്ന നീ എനിക്ക് അന്യൻ ആകുവോടാ????? കവിളിൽ പിടിച്ചു വലിച്ചവൾ പറയുന്നത് കേട്ടതും അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് തിളക്കമേറി. ആഹ്.... ബെസ്റ്റ് അപ്പൊ അടി കൂടി നിന്ന നിങ്ങൾ മൂന്നും ഒന്ന് അല്ലെ???? പോൾ കൈമലർത്തി ചോദിച്ചു. അങ്ങനെ ഞങ്ങൾ തമ്മിൽ തല്ലുന്നത് കണ്ട് നിങ്ങൾ രസിക്കണ്ട. ഞങ്ങളെ ഒറ്റക്കെട്ടാ..... എമി അവർ ഇരുവർക്കും നടുവിൽ കേറുവോടെ പറഞ്ഞ് അയാൾക്ക് നേരെ നാക്ക് നീട്ടി കാണിച്ചു. അയ്യോ...

ഒന്നിനും ഞങ്ങൾ ഇല്ലേ.... തലയ്ക്ക് മീതെ തൊഴുതു കൊണ്ട് പോൾ പറഞ്ഞതും എല്ലാവരും ചിരിച്ചു പോയി. നിറ ചിരിയോടെ ആൽവിച്ചനും റോണിക്കും നടുവിൽ നിൽക്കുന്ന എമിയെ തെല്ലൊരു അസൂയയോടെ അനുവും നോക്കി നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സ്റ്റെല്ലയ്ക്ക് അരികിൽ ഇരുന്ന് വാ തോരാതെ സംസാരിക്കുന്ന എമിയുടെ അരികിൽ കാറിൽ നിന്ന് എടുത്ത പാക്കറ്റുകളുമായി ജോൺ ഇരുന്നു. ഇതെന്റെ കുഞ്ഞന് പപ്പയുടെ വക. അവളുടെ കയ്യിലേക്ക് ഒരു കവർ വെച്ചു കൊടുത്തു. താങ്ക്യൂ പപ്പാ........ നിറഞ്ഞ സന്തോഷത്തോടെ അവൾ അയാളുടെ കവിളിൽ ചുംബിച്ചു. ഇഷ്ടായോന്ന് നോക്ക് കുഞ്ഞാ...... ആ കവറും നെഞ്ചോട് അടക്കി പിടിച്ചിരിക്കുന്ന എമിയോടായി അയാൾ പറഞ്ഞു. എന്റെ പപ്പ എനിക്ക് വേണ്ടി എന്നും ബെസ്റ്റ് അല്ലെ തിരഞ്ഞെടുക്കൂ അതുകൊണ്ട് ഇത് തുറന്നു നോക്കേണ്ട കാര്യമില്ല അല്ലാതെ തന്നെ എനിക്കിഷ്ടാ...... നിറഞ്ഞ പുഞ്ചിരിയോടെയുള്ള അവളുടെ മറുപടി കേട്ട് അയാളുടെ മനസ്സ് നിറഞ്ഞു. വാത്സല്യത്തോടെ അയാൾ അവളുടെ നെറുകിൽ മുകർന്നു. എല്ലാവരും ആ കാഴ്ച കണ്ണും മനസ്സും നിറച്ച് നോക്കിയിരിക്കുകയായിരുന്നു.

പോളിന്റെ കണ്ണുകൾ ഒരു നിമിഷം എമിയിൽ തന്നെ തങ്ങി നിന്നു. പപ്പ നൽകിയ സമ്മാനം ഒരു നിധി പോലെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരിക്കുന്ന അവളെ കാൺകെ മനസ്സിൽ മറ്റൊരു രംഗം തെളിഞ്ഞു വന്നു. ഒരു പെരുന്നാളിന് താൻ നൽകിയ വസ്ത്രം ഇഷ്ടപ്പെടാതെ മുഖം തിരിച്ചു പോവുന്ന സ്വന്തം മകളുടെ മുഖം ഓർമ്മയിൽ തെളിയവെ അയാളുടെ നെഞ്ച് നീറി. ഇന്നേവരെ അവളാ വസ്ത്രം ധരിച്ചിട്ടില്ല അതിന്നും എന്നും ഒരു നോവ് തന്നെയാണ്. ആ നോവിന്റെ പ്രതിഫലനം എന്നോണം അയാളുടെ കണ്ണുകൾ ഒന്ന് കലങ്ങി. അല്ലെങ്കിലും ഇതുപോലെ ഒരു മകളെ കിട്ടണമെങ്കിൽ അതിനും ഒരു ഭാഗ്യം വേണം. മനസ്സിൽ ഓർത്ത് അങ്ങനെ ഇരിക്കവെ ഒരേ സമയം ഇരു ചുമലിലും കരസ്പർശം ഏറ്റതും ഹൃദയത്തിലേക്ക് ഒരു തണുപ്പ് പടർന്നു കയറി. ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. തന്റെ ചിന്തകളുടെയും ഓരോ നോട്ടത്തിന്റെയും പോലും അർത്ഥം മനസ്സിലാക്കുന്ന രണ്ട് മക്കൾ.

എവിടെയെങ്കിലും ഒന്ന് തളർന്നു പോയി എന്ന് തോന്നുന്ന ആ നിമിഷം ഇടവും വലവും കരുത്തായി നിൽക്കുന്ന മക്കൾ. മക്കൾ എന്നതിനുപരി അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. ഏതൊരു അപ്പനും അഭിമാനം തന്നെയാണ് ഇതുപോലെ രണ്ട് മക്കൾ. നിറഞ്ഞ ചിരിയോടെ അയാൾ ഇരുമക്കളുടെയും ചേർത്ത് പിടിച്ചിരുന്നു. അന്നേരം മൂവരുടെയും മുഖത്ത് വിടർന്ന പുഞ്ചിരിക്ക് മാറ്റ് ഏറെയായിരുന്നു. അങ്കിളേ.... മകൾക്ക് മാത്രേ ഉള്ളോ ഞങ്ങൾക്കൊന്നും ഇല്ലേ????? ആൽവിച്ചൻ ജോണിനെ ഒന്നുനോക്കി. എല്ലാവർക്കും ഉണ്ട്. ആദ്യം എന്റെ കുഞ്ഞന് കൊടുത്തു എന്ന് മാത്രം. എമിയെ നോക്കി ഒരു പുഞ്ചിരിയോടെ ആയിരുന്നു അയാളത് പറഞ്ഞത്. ഇത് അച്ചുവിനുള്ളതാ..... കയ്യിൽ ഇരുന്ന കവർ അച്ചുവിന് നേരെ നീട്ടി കൊണ്ടയാൾ പറഞ്ഞതും അച്ചു അത് കൈ നീട്ടി വാങ്ങി. താങ്ക്സ് പപ്പാ....... ഒരു പുഞ്ചിരിയോടെ അവനത് പറഞ്ഞതും അയാൾ കണ്ണ് ചിമ്മി കാണിച്ചു. ഇത് ഇവിടുത്തെ കുറുമ്പന്.......

ഡിങ്കനൊപ്പം കളിക്കുന്ന ജോക്കുട്ടനെ എടുത്ത് മടിയിലേക്ക് വെച്ചുകൊണ്ട് അവന്റെ കയ്യിൽ ആ കവർ കൊടുത്തു. പുത്തൻ ഉടുപ്പ് ആണെന്ന് കണ്ടതും ചെക്കന് ആവേശമേറി. കവർ തുറക്കാൻ തിടുക്കം കാട്ടുന്ന അവനെ ഏവരും ചിരിയോടെ നോക്കി. ഇത് പോളിനും സാറാക്കും..... അടുത്ത രണ്ട് കവർ അയാൾ അവർ ഇരുവർക്കും നേരെ നീട്ടി. ഞങ്ങൾക്ക് വാങ്ങേണ്ടായിരുന്നെടോ.... കൈനീട്ടി അത് വാങ്ങവെ പോൾ അൽപ്പം മടിയോടെ പറഞ്ഞു. എന്റെ കുഞ്ഞന്റെ ഡാഡിക്കും അമ്മച്ചിക്കും അല്ലാതെ പിന്നെ ഞങ്ങൾ ഇതൊക്കെ ആർക്കാ വാങ്ങേണ്ടത്???? ഒരു പുഞ്ചിരിയോടെ അയാൾ കണ്ണ് ചിമ്മി. ഇത് ആൽവിക്കും റിയക്കും. അയാൾ അടുത്ത പാക്കറ്റുകൾ എടുത്തു നൽകി. നിറഞ്ഞ മനസ്സോടെ അവരത് വാങ്ങി. കണ്ടോ ഇതുപോലെ ഇരന്നു വാങ്ങാനും ഒരു റേഞ്ച് വേണം. കയ്യിൽ ഇരുന്ന കവർ ഉയർത്തി കാട്ടി ആൽവിച്ചൻ പറയുന്നത് കേട്ട് അവരെല്ലാം ചിരിച്ചു. ഇത് അനുവിന് വാങ്ങിയതാ.......

മൗനമായി അതെല്ലാം നോക്കി അലസമായി ഇരിക്കുന്ന അനുവിന് നേരെ ഒരു കവർ നീട്ടി. ഒരു നിമിഷം അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. മോൾക്ക് ഇഷ്ടാകുവോ എന്നൊന്നും അറിയില്ല. കുഞ്ഞന് എടുക്കുന്ന സമയത്ത് കണ്ടതാ മോൾക്ക് ചേരും എന്ന് തോന്നി. ചെറിയൊരു പുഞ്ചിരിയോടെ അയാൾ പറഞ്ഞതും അവളൊന്ന് നോക്കി. എല്ലാവരുടെയും ശ്രദ്ധ ഒരുനിമിഷം അവളിൽ എത്തി. എമിയുടെ മുഖത്ത് ഒരേ സമയം ആകാംഷയും ചെറിയൊരു ഭയവും നിഴലിച്ചു. തന്നോടുള്ള പ്രതികാരം ചെയ്യാൻ ഈ ഒരു അവസരം അനു മുതലെടുത്താൽ മുഖം കറുപ്പിച്ച് എന്തെങ്കിലും അവൾ പറഞ്ഞാൽ.... പപ്പയ്ക്കും അമ്മയ്ക്കും അത് സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല..... ഉള്ളിൽ വല്ലാത്തൊരു ആധി നിറയുന്നത് അവളറിഞ്ഞു. ശ്വാസം പോലും എടുക്കാനാവാതെ അവൾ അനുവിനെ നോക്കിയിരുന്നു. അടുത്ത നിമിഷം അവർ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അനു കൈ നീട്ടി അത് വാങ്ങിച്ചു. താങ്ക്സ് അങ്കിൾ........ മുഖത്ത് ഒരു പുഞ്ചിരി അണിഞ്ഞ് അവൾ പറഞ്ഞു തീർന്നതും കണ്ണിമ ചിമ്മാൻ പോലും മറന്ന് അവരെല്ലാം ആ കാഴ്ച നോക്കിയിരുന്നു പോയി. ആർക്കും അവളുടെ ആ പ്രവർത്തി വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മിഴിഞ്ഞ കണ്ണുകളോടെ അവർ ഏവരും അങ്ങനെ ഇരുന്നുപോയി.….... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story