ഹൃദയതാളമായ്: ഭാഗം 118

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് നോക്കി നിൽക്കുകയാണ് അച്ചു. മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു. പപ്പയും അമ്മയും വന്ന് വൈകിട്ട് ആണ് തിരികെ പോയത്. വന്നതിന്റെ പിന്നിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു എന്നതാണ് സത്യം. പപ്പയും അമ്മയും എല്ലാം പാലായിലേക്ക് പോവുകയാണ്. ജെറിയുടെ ഓർമ്മ ദിവസം അടുത്തു വരികയാണ്. കഴിഞ്ഞ എല്ലാ കൊല്ലവും എമി അറിയാതെ നടത്തി വരുന്ന ചടങ്ങ്. സാധാരണ പപ്പയുടെ വല്യമ്മച്ചീനെ കാണാൻ പോവുന്നു എന്ന കാരണം പറഞ്ഞാണ് അവർ പോകാറ്. വല്യമ്മച്ചിയും എമിയും തമ്മിൽ ചേരാത്തതിനാൽ കൂടെ പോവാൻ അവൾ വാശി പിടിക്കാറില്ല. ഇത്തവണ എമി വീട്ടിൽ ഇല്ലാത്തതിനാൽ അധികം ഒളിപ്പിക്കേണ്ട ആവശ്യമില്ല. ആദ്യ ക്രിസ്മസിന് വീട്ടിൽ പോവണം എന്നായിരുന്നു മനസ്സിൽ പക്ഷെ ഇനി അത് നടക്കില്ല എന്ന വിഷമത്തിലാണ് എമി. തന്റെ കൂടപ്പിറപ്പ് ഇന്നീ ഭൂമുഖത്തില്ല എന്ന സത്യം പാവം അവൾ അറിയുന്നില്ലല്ലോ???? ഇങ്ങനെ ഒരു സഹോദരൻ ഉള്ളതായി പോലും അവളുടെ ഓർമ്മകളിൽ ഇല്ല. വിധി എത്ര ക്രൂരമാണ്????? ഒരുവിധത്തിൽ അവൾ ഒന്നും അറിയാത്തത് തന്നെയാണ് നല്ലത് പഴയ ഓർമ്മകളിൽ നീറണ്ടല്ലോ?????

പപ്പയും അമ്മയും യാത്ര പറഞ്ഞു പോയപ്പോൾ തന്നെ കരയാറായി നിന്ന പെണ്ണാ. അപ്പൊ ചുരുങ്ങിയ കാലം കൊണ്ട് അവളുടെ എല്ലാമായിരുന്ന ജെറിച്ചന്റെ വേർപാട് അവൾ അറിഞ്ഞിരുന്നെങ്കിൽ....... അതോർക്കുമ്പോൾ തന്നെ തല പെരുക്കുന്നത് പോലെ തോന്നി. ഇല്ല..... എമി ഒരിക്കലും അതോർത്ത് കണ്ണ് നിറയ്ക്കാൻ പാടില്ല......... വല്ലാത്തൊരു ദൃഢതയോടെ അവൻ മനസ്സിൽ ഉരുവിട്ടു. വാശിയായിരുന്നു മനസ്സിൽ അന്നേരം. തന്റെ പ്രാണനായവൾ ഒരിറ്റ് കണ്ണുനീർ പോലും പൊടിക്കരുത് എന്ന വാശി. ബാൽക്കണി റൈലിംഗിൽ വിരലുകൾ അമർത്തി പിടിച്ചവൻ അങ്ങനെ നിന്നു. മുതുകിൽ കൂർത്തത് എന്തോ ഒന്ന് അമരുന്നതായി തോന്നി. തിരിഞ്ഞു നോക്കാൻ ആയും മുന്നേ പിന്നിൽ ശബ്ദം ഉയർന്നിരുന്നു. അനങ്ങി പോവരുത്............ ഗൗരവമേറിയ എമിയുടെ ശബ്ദം കേട്ടതും അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു. അതേ ചിരിയോടെ അവനൊന്ന് തിരിഞ്ഞു. മുഖത്ത് ഇല്ലാത്ത ഒരു ഗൗരവം ഒക്കെ അണിഞ്ഞ് തനിക്ക് നേരെ തോക്കു ചൂണ്ടി നിൽക്കുന്നവളെ കണ്ടതും അവന്റെ കണ്ണുകൾ കൂർത്തു. യൂ ആർ അണ്ടർ അറസ്റ്റ്. വേഗം വന്ന് ജീപ്പിൽ കയറ്......... ശബ്ദം കനപ്പിച്ചു പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ഗൺ അമർത്തി.

തൊട്ടടുത്ത നിമിഷം തന്നെ അച്ചു അവളുടെ കയ്യിൽ പിടിച്ച് ഒന്നു കറക്കി കൊണ്ട് അവനിലേക്ക് ചേർത്ത് നിർത്തി. തിരിഞ്ഞു തന്റെ നെഞ്ചിൽ തട്ടി നിന്ന അവളെ പിന്നിലൂടെ ചുറ്റിപ്പിടിച്ച് അവളുടെ കയ്യിലിരുന്ന തോക്ക് വാങ്ങി. തോക്ക് എടുത്ത് കളിക്കുന്നോടീ?????? ഇടുപ്പിൽ പിടി മുറുക്കികൊണ്ട് തന്നെ മറുകയ്യാൽ അവളുടെ ചെവിയിൽ നല്ലൊരു കിഴുക്ക് വെച്ചുകൊടുത്തു. ഉയ്യോ... ഇച്ചായാ ചെവീന്ന് വിട്.... ഞാൻ ചുമ്മാ തമാശക്ക് ചെയ്തതാ.... അവന്റെ പിടിക്കുള്ളിൽ നിന്നുതന്നെ അവൾ പിടഞ്ഞു തുള്ളി പോയി. ഇനി ഇത് ആവർത്തിക്കോ????? ഇല്ലില്ല..... പിടി വിട്... പിടി വിട്........ ദയനീയഭാവത്തിൽ അവൾ ഒന്നു പറഞ്ഞതും അവൻ കാതിൽ നിന്നുള്ള പിടി വിടുവിച്ചെങ്കിലും അവളിലെ പിടി അവൻ അയച്ചില്ല. അച്ചു കാതിൽ നിന്ന് കയ്യെടുത്ത നിമിഷം തന്നെ ചെവി തടവി കൊണ്ടവൾ പരിഭവത്തോടെ ചുണ്ട് പിളർത്തി അവനെ നോക്കി. ഇതിന്റെ പേരിൽ മുഖം വീർപ്പിച്ചിട്ട് കാര്യമില്ല. കുട്ടിക്കളി കാണിക്കാൻ ഇത് കളിപ്പാട്ടമല്ല തോക്കാ. നിന്റെ കയ്യിൽ ഇരുന്ന് അബദ്ധത്തിൽ വല്ലതും പൊട്ടിയാൽ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് വല്ലതും നീ ആലോചിച്ചോ?????ഗൗരവത്തിൽ അവൻ പറയുമ്പോഴാണ് അവൾ തന്റെ പ്രവർത്തിയുടെ ഭവിഷ്യത്തിനെ പറ്റി ചിന്തിക്കുന്നത്.

അച്ചു അങ്ങനെ നിൽക്കുന്നത് കണ്ട് ചുമ്മാ തമാശക്ക് ചെയ്തതാണ് പക്ഷെ അതിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി ചിന്തിച്ചില്ല. സോറി............ കണ്ണുകൾ നിറച്ചവൾ അച്ചുവിന് നേരെ നോക്കി. അവളുടെ കലങ്ങിയ കണ്ണുകളും വിതുമ്പുന്ന ചുണ്ടും കാണവേ അച്ചുവിന് പാവം തോന്നി. അയ്യേ.... ഈ നിസാര കാര്യത്തിന് ആണോ കൊച്ചേ നിന്ന് മോങ്ങുന്നത്???? മൂക്കത്ത് വിരൽ വെച്ച് അവളെ കളിയാക്കിയതും ഒറ്റ നിമിഷം കൊണ്ട് പരിഭവത്താൽ ആ ചുണ്ടുകൾ കൂർത്തു. വിഷമം മറന്ന് കണ്ണ് കൂർപ്പിച്ച് നോക്കുന്നവളെ കണ്ടതും ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു. ഒത്തിരി വേദനിച്ചോ?????? പിണങ്ങി നിൽക്കുന്ന അവളെ പിന്നിലൂടെ പുണർന്നു. മ്മ്മ്.......... മൂളലിൽ ഉത്തരം ഒതുക്കി അവൾ പരിഭവിച്ചു. പോട്ടെ ഇനി കുരുത്തക്കേട് കാണിക്കാൻ നിൽക്കുമ്പൊ ഈ വേദന ഓർത്താൽ മതി. അവളുടെ കാതിൽ ചുണ്ട് ചേർത്തുകൊണ്ടവൻ പറഞ്ഞതും ആ നിശ്വാസവും ചുണ്ടുകളും ഏറ്റ് അവളൊന്ന് പിടഞ്ഞു പോയി. തന്റെ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന ആ കുഞ്ഞു ശരീരത്തിലെ പിടച്ചിലും വിറയലും അവനും അറിയുന്നുണ്ടായിരുന്നു. അത് അവനിൽ ചിരി വിരിയിച്ചു. ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ അവൻ അവളുടെ ഇടം കഴുത്തിൽ മൂക്ക് ഉരസി. ഇച്ചായാ.... വേണ്ടാ.... എനിക്ക് ഇക്കിളി ആവുന്നു.......

ചുമൽ വെട്ടിച്ചു കുതറാൻ ശ്രമിച്ചവൾ കുലുങ്ങി ചിരിച്ചു. അവളിൽ നിന്നുയരുന്ന ചിരിയും പിടച്ചിലും എല്ലാം അവനിൽ ഹരം നിറയ്ക്കുകയായിരുന്നു വീണ്ടും ആവേശത്തോടെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവളെ ഇക്കിളിപ്പെടുത്തുമ്പോൾ അവളുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങി കേട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പുൽക്കൂടിന്റെ അവസാന ഒരുക്കങ്ങൾ നടത്താൻ എമിയേയും അച്ചുവിനെയും വിളിച്ചുകൊണ്ട് വന്നതാണ് ആൽവിച്ചൻ. ഇരുന്നപ്പോൾ തൊട്ട് ഓരോന്ന് കാണിച്ചു വെറുപ്പിക്കുവാണ്. നല്ലൊരു കാര്യം ചെയ്യുമ്പോൾ വെറുതെ തല്ല് കൂടണ്ടല്ലോ എന്നുകരുതി എമി മിണ്ടാതെ ഇരുന്നു സഹിക്കുവാണ്. അല്ലെങ്കിൽ ആൽവിച്ചന്റെ വായിൽ തുണി തിരുകേണ്ട സമയം കഴിഞ്ഞു. ഒരുവിധം ദേഷ്യം കടിച്ചമർത്തി ഇരിക്കുമ്പോഴാണ് ആൽവിച്ചന്റെ ഗാനമേള തുടങ്ങിയത്. അവന്റെ പാട്ട് കേട്ടതും എമി തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നുപോയി. നീ ജനിച്ചാൽ അന്ന് ഞങ്ങൾക്ക് ക്രിസ്തുമസ്... നീ മരിച്ചാൽ ദുഃഖവെള്ളിയാഴ്ച്ച..... മുപ്പത് വെള്ളിക്കാശിന് ഈശോയെ ഒറ്റിക്കൊടുത്തില്ലേ????? അതിനുള്ള ശിക്ഷ നിനക്ക് ദൈവം തന്നോളും..... യേശു വെറും പാവമാ യൂദാസ് ഭയങ്കര സാധനാ..... എന്തുമാത്രം വേദനയെൻ യേശു സഹിച്ചൂ?????? ഓമനപ്പുഴ കടപ്പുറത്തെന്റെശുവേ.....🎶

ഒന്നു മിണ്ടാതെ ഇരിക്കെടോ എന്റെ കോൺസെൻട്രേഷൻ പോവുന്നു.... എമി പല്ല് കടിച്ചുകൊണ്ട് അവനെ നോക്കി. ഓഹ് പിന്നേ... പുൽക്കൂട്ടിൽ നീ പരീക്ഷ എഴുതുവല്ലേ പണിയെടുക്കെടീ....... ആൽവിച്ചൻ തിരികെ അവളെ പുച്ഛിച്ചു. തന്റെ ഈ പാട്ട് കേട്ടാൽ പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശു വരെ എഴുന്നേറ്റു തല്ലും ഇങ്ങനെ ഉണ്ടോ വെറുപ്പിക്കൽ???? ഇപ്പൊ ഞാൻ പാടിയതാണ് പ്രശ്നം. സിനിമയിൽ ബിജുക്കുട്ടൻ പാടിയാൽ ആഹാ... ഞാൻ പാടിയാൽ ഏഹേ..... ഇതെവിടുത്തെ നിയമം????? ക്രിസ്മസ് ഈസ്റ്റർ ഇതിനെല്ലാം കേരളത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെയുള്ള എല്ലാ യൂത്തരുടെയും ദേശീയ വാട്സാപ്പ് സ്റ്റാറ്റസിനെ ആണ് നീയീ അപമാനിച്ചത്. കലാകാരന്മാരെ അംഗീകരിക്കാൻ പഠിക്കെടീ...... ഇനി മിണ്ടിയാൽ തലമണ്ട അടിച്ചു പരത്തും ഞാൻ..... അതുവരെ അതെല്ലാം കേട്ട് സഹിച്ചിരുന്ന അച്ചുവിന്റെ ഭീഷണി എത്തി. മറുപടിയായി ചുണ്ട് കോട്ടി അവൻ തിരിഞ്ഞിരുന്നു. മൂന്നിന്റെയും കളികൾ കണ്ട് വരാന്തയിൽ ഇരുന്ന സാറായും റിയയും ചിരിച്ചു പോയി. ആഹ്.... പിന്നേ, എല്ലാവരും കേൾക്കാനായിട്ട് ഒരു കാര്യം പറയുവാ ഇന്ന് രാത്രി കുർബാനക്ക് പോവണം അതുകൊണ്ട് കിടന്നുറങ്ങാതെ ഒരുങ്ങി പൊന്നേക്കണം.

സാറാ ഓർമ്മപ്പെടുത്തി. അത് കേട്ടതും എമി ദയനീയമായി അച്ചുവിനെ ഒന്നു നോക്കി. കൊച്ചിന് ഉറക്കമാണ് എന്തിനെക്കാളും വലുത്. 10 മണി കഴിഞ്ഞാൽ കണ്ണ് നേരെ നിൽക്കാത്ത പെണ്ണിനെ ആണ് പാതിരാകുർബാനക്ക് കൊണ്ടുപോവുന്നത്. അച്ചുവിന് ചിരി വരുന്നുണ്ടായിരുന്നു. രണ്ടിന്റെയും ഇരുപ്പ് കണ്ടതും സാറായുടെ കണ്ണുകൾ കൂർത്തു. രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കണ്ട മര്യാദക്ക് ഞങ്ങളുടെ കൂടെ പള്ളിയിൽ വന്നില്ലെങ്കിൽ രണ്ടിനെയും ഞാൻ ശരിയാക്കും പറഞ്ഞില്ല എന്നു വേണ്ട.... പള്ളിയിൽ പോവുന്ന കാര്യം പറയുമ്പോ തുടങ്ങും രണ്ടിനും മടി. സാറാ പരാതി കെട്ടഴിച്ചു. അതെങ്ങനാ ദൈവവിചാരം എന്നൊന്ന് ഉണ്ടോ രണ്ടെണ്ണത്തിനും???? ഒരെണ്ണത്തിനെ കുരിശ് വരക്കാൻ വിളിച്ചാൽ തല വേദന കാല് വേദന ഇല്ലാത്ത അസുഖങ്ങൾ ഒന്നുമില്ല. ഇവനാണെങ്കിലോ ആ സമയത്ത് പ്രധാനമന്ത്രിയുടെ വരെ വിളി എത്തും. ഇങ്ങനെ രണ്ടെണ്ണം......... അവർ നെറ്റിയിൽ കൈ അടിച്ചു. എന്റെ പൊന്നോ ഞങ്ങൾ കുർബാനക്ക് വന്നോളാം. ഇച്ചിരി നേരം അമ്മച്ചി ആ വായ്ക്ക് റസ്റ്റ്‌ കൊടുക്ക്...... തൊഴുതു കൊണ്ട് അച്ചു പറഞ്ഞതും സാറാ മുഖം വീർപ്പിച്ചു. മുഖം തിരിച്ചുള്ള അവരുടെ ഇരുപ്പ് കണ്ട് അച്ചുവിനും എമിക്കും ചിരി വന്നുപോയി. പരസ്പരം ഒന്നു നോക്കി അവർ സാറയ്ക്ക് ഇരുവശത്തും ചെന്നിരുന്നു. അമ്മച്ചീ..........

കൊഞ്ചലോടെ അവർ ഒരുമിച്ച് സാറായെ ചുറ്റിപ്പിടിച്ചു. വേണ്ട രണ്ടും സോപ്പിടാൻ വരണ്ട........ മുഖം വീർപ്പിച്ച് അവർ രണ്ടിനെയും തട്ടി മാറ്റി. കണ്ടോ.... ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് പിണങ്ങും കൊച്ചുപിള്ളേരേക്കാൾ കഷ്ടം ആണ് കേട്ടോ സാറാകൊച്ചിന്റെ കാര്യം..... അച്ചു അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു. പോടാ..... ചുണ്ടിൽ ഊറിയ പുഞ്ചിരി ഒളിപ്പിച്ചവർ കപടദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി. പിണക്കമാണോ സാറാകൊച്ചേ ഇണക്കമാണോ????? അച്ചു കണ്ണിറുക്കി പാടി. അടുത്ത് വന്നാലും അമ്മച്ചീ മടിച്ചു നിൽക്കാതെ...... എമി ഏറ്റു പാടിക്കൊണ്ട് അവരുടെ കവിളിൽ പിടിച്ചു വലിച്ചു. രണ്ടിന്റെയും കാട്ടികൂട്ടലുകളും പാട്ടും കേട്ട് അവർക്ക് ചിരി വന്നുപോയിരുന്നു. ഹൈ.... ചിരിച്ചല്ലോ...... എമിയുടെ മുഖം പുഞ്ചിരിയാൽ തിളങ്ങി. അല്ലെങ്കിലും ആളെ മയക്കാൻ രണ്ടിനും നല്ല മിടുക്കണല്ലോ????? ചുണ്ട് കൂർപ്പിച്ചു വെച്ചവർ പറഞ്ഞതും കുസൃതി ചിരിയോടെ അവരുടെ ഇരുകവിളിലും ചുണ്ട് ചേർത്തിരുന്നു. അത്രമാത്രം മതിയായിരുന്നു ആ അമ്മ മനസ്സിലെ പരിഭവങ്ങൾ ഓടി മറയാൻ. സ്നേഹത്തോടെ അവർ രണ്ടുപേരെയും ചേർത്ത് പിടിക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയുടെ തിളക്കം അവർ മൂവരുടെയും ചുണ്ടിൽ തെളിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അൽപ്പം മടിയുണ്ടെങ്കിലും സാറാ പറഞ്ഞത് പ്രകാരം പള്ളിയിൽ പോവാൻ ഒരുങ്ങി ഇറങ്ങിയതാണ് അച്ചുവും എമിയും. ജോൺ നൽകിയ പുതിയ ഡ്രസ്സ്‌ ആയിരുന്നു രണ്ടുപേരും ധരിച്ചത്. അത് ഇട്ട ഉടൻ അച്ചുവിനെ കൊണ്ട് രണ്ടുപേരും ചേർന്ന് നിൽക്കുന്ന സെൽഫി എടുത്ത് എമി പപ്പയ്ക്ക് അയച്ചു കൊടുത്തു. താഴെ നിന്ന് വിളി എത്തിയതും രണ്ടുപേരും താഴെക്കിറങ്ങി. സാറായും പോളും അനുവും താഴെ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. റിയ ഗർഭിണി ആയതിനാൽ ആൽവിച്ചനും റിയയും വരുന്നില്ല. ജോക്കുട്ടൻ നേരത്തെ തന്നെ കിടന്നുറങ്ങി അല്ലെങ്കിൽ പോവാൻ ആദ്യം ഒരുങ്ങി ഇറങ്ങുന്നത് അവനായിരിക്കും. പള്ളിയിലേക്ക് അധികദൂരമില്ലാത്തതിനാൽ നടന്നാണ് എല്ലാവരും പോയത്. അച്ചുവിന്റെ കയ്യിൽ തൂങ്ങി എങ്ങും വെളിച്ചം തങ്ങി നിൽക്കുന്ന റോഡിലൂടെ നടന്നു. തണുപ്പ് ആയിരുന്നതിനാൽ തന്നെ തോളിൽ കിടന്ന ദുപ്പട്ട കൊണ്ടവൾ ശരീരം പൊതിഞ്ഞു. ഇച്ചിരി തണുപ്പ് തട്ടുമ്പോൾ തന്നെ പെണ്ണ് വിറയ്ക്കും എന്നറിയാവുന്നതിനാൽ അച്ചു അവളുടെ കഴുത്തിലൂടെ കൈച്ചുറ്റി അവളെ ചേർത്ത് പിടിച്ചു നടന്നു. പള്ളിയിൽ എത്തവെ നക്ഷത്രങ്ങളും പ്രകാശവും നിറഞ്ഞ അലങ്കരങ്ങൾ കാൺകെ അവളുടെ കണ്ണുകൾ വിടർന്നു. ചുറ്റിനും പല പല നിറത്തിലുള്ള വെളിച്ചങ്ങൾ....

ഒട്ടനവധി സ്റ്റാർസ് തൂക്കിയിട്ടുണ്ട്. പള്ളിയുടെ എൻട്രൻസിൽ തന്നെ ഇരുവശങ്ങളിലുമായി രണ്ട് വലിയ ക്രിസ്മസ് ട്രീസ് ഉണ്ട്. അതെല്ലാം കാണാൻ തന്നെ നല്ല ഭംഗിയാണ്. കുർബാന കൂടാൻ ഒത്തിരിപ്പേർ എത്തിയിട്ടുണ്ട്. കൊച്ചു കുട്ടികൾ മുതൽ വൃദ്ധന്മാർ വരെയുണ്ട്. പതിയെ പടികൾ കയറി അവർ പള്ളിയിലേക്ക് പ്രവേശിച്ചു. അച്ചുവും പോളും ആണുങ്ങൾ ഇരിക്കുന്ന വശത്തേക്ക് പോയി. എമിയും അനുവും സാറായ്‌ക്കൊപ്പം ഇരുന്നു. കുർബാന തുടങ്ങിയതും ഏവരും പ്രാർത്ഥനയോടെ കാത്തിരുന്നു. പവിത്രതയോടെ തിരുപ്പിറവിക്കായ് നിമിഷങ്ങൾ തള്ളി നീക്കി. കാലിതൊഴുത്തിൽ പിറന്ന പുണ്യരക്ഷകന്റെ ഓർമ്മ പുതുക്കലിനായി പ്രത്യാശയോടെ വിശ്വാസികൾ ഇരുന്നു. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ദൈവ വചനം ആവർത്തിച്ചു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് രാവ് കൂടി പിറക്കുകയായി. എമിക്ക് എന്തുകൊണ്ടും പുതുമ നിറഞ്ഞതായിരുന്നു ആ രാവ്. പുതു പ്രതീക്ഷകളിലേക്കായി പുതു സ്വപ്നങ്ങളിലേക്കായി തന്റെ നല്ല പാതിക്ക് ഒപ്പം വരവേൽക്കുന്ന ആദ്യ ആഘോഷരാവ്. നിറഞ്ഞ പുഞ്ചിരിയോടെ അവൾ അൾത്താരയിലേക്ക് മിഴികൾ നട്ടിരുന്നു. അത്രമേൽ സന്തോഷത്തോടെ..........….... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story