ഹൃദയതാളമായ്: ഭാഗം 120

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഇതേതാടീ ഈ പുതിയ ഡ്രസ്സ്‌????? കിച്ചൺ സ്ലാബിൽ കയറിയിരുന്ന് ചോക്ലേറ്റ് കഴിക്കുമ്പോഴാണ് ആൽവിച്ചന്റെ ചോദ്യം. അവന്റെ ആ ചോദ്യം കേൾക്കുമ്പോഴാണ് എല്ലാവരും അവളെ ശ്രദ്ധിക്കുന്നത്. ഇത് എനിക്ക് ഇച്ചായൻ വാങ്ങി തന്നതാ. അത് പറയുമ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും എല്ലാം അവർ ശ്രദ്ധിച്ചിരുന്നു. കണ്ടോ കണ്ടോ... അവൻ കെട്ട്യോളെ കണ്ടപ്പോൾ നമ്മളെ മറന്നു. എല്ലാ കൊല്ലവും ക്രിസ്മസിന് അവന്റെ വക എല്ലാവർക്കും ഡ്രസ്സ്‌ എടുത്തു തരുന്നതല്ലേ എന്നിട്ടവൻ ഭാര്യയെ കണ്ടപ്പോൾ നമ്മളെ മറന്നു. ആൽവിച്ചൻ എരി തീയിലേക്ക് എണ്ണ ഒഴിക്കാൻ നോക്കുവാണ്. ഛേദമില്ലാത്ത ഒരുപകാരം ആണല്ലോ ഈ പാര വെപ്പ്. അതിന് അവന്റെ പേര് ആൽവി എന്നല്ല. എല്ലാ കൊല്ലവും അവൻ വാങ്ങി തന്നിട്ടുണ്ടെങ്കിൽ ഇക്കൊല്ലവും അവൻ വാങ്ങിയിട്ടുണ്ടാവും. സാറാ അവനെ നോക്കി പുച്ഛിച്ചു. ഒത്തില്ല ഒത്തില്ല........ ചമ്മിയ എക്സ്പ്രഷൻ ഇട്ട് തിരിഞ്ഞു നിന്നു. വല്ല കാര്യോം ഉണ്ടായിരുന്നോ?????? വാ പൊത്തി ചിരിച്ചു കൊണ്ട് എമി അവനെ കളിയാക്കി. പോടീ......... മുഖം വീർപ്പിച്ചവൻ പിണങ്ങി നിന്നു. ആൽവിച്ചനെ നോക്കി ചിരിയോടെ ഇരിക്കുമ്പോഴാണ് വാതിൽക്കൽ നിന്നൊരു കുഞ്ഞു ശബ്ദം കേൾക്കുന്നത്. എമീ.............

ആ വിളി കേട്ട് തിരിഞ്ഞു നോക്കവെ കാണുന്നത് വാതിൽക്കൽ കണ്ണും തിരുമി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പടി നിൽക്കുന്ന ജോക്കുട്ടനെയാണ്. ഒരു കുഞ്ഞു നിക്കർ മാത്രമാണ് ആശാന്റെ വേഷം. ചുണ്ട് ഒക്കെ കൂർപ്പിച്ചു നിൽപ്പാണ് ആൾ. എഴുന്നേറ്റപ്പോൾ അടുത്ത് ആരെയും കണ്ടു കാണില്ല അതാണ് കാര്യം. അത് കണ്ടതും എമി സ്ലാബിൽ നിന്ന് ചാടി താഴെ ഇറങ്ങി. എമീടെ ജോക്കുട്ടൻ എഴുന്നേറ്റോ???? കൊഞ്ചലോടെ ചോദിച്ചവൾ കുഞ്ഞിന് അരികിലേക്ക് നടന്ന് അവനെ പൊക്കിയെടുത്തു. ഒന്നു വിതുമ്പി കൊണ്ടവൻ തോളിലേക്ക് ചാഞ്ഞു കിടന്നു. ആൾക്ക് നല്ല സങ്കടം ഉണ്ട് അതാണ് കാര്യം. എമി ഒരു പുഞ്ചിരിയോടെ അവന്റെ പുറത്തും തലയിലും വാത്സല്യത്തോടെ തഴുകി. ഓഹ് എന്ത് കൈവിഷം ആണാവോ ഇവൾ എന്റെ കൊച്ചിന് കലക്കി കൊടുത്തത്???? ഏത് നേരവും അട്ട പിടിച്ച കണക്ക് ഇവളെ കെട്ടിപ്പിടിച്ചു ഇരിക്കുവല്ലേ ചെക്കൻ????? ആൽവി അവളെ നോക്കി പുച്ഛിച്ചു കൊണ്ട് ചോദിച്ചു. ആൽവിച്ചന്റെ ആ ഡയലോഗ് കേട്ടതും പൊടുന്നനെ എമിയുടെ മുഖം മാറി. ദേഷ്യവും വേദനയും പരിഭവവും എല്ലാം അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു. കൂർത്ത നോട്ടം അവന് നേർക്ക് എറിയവെ ആൽവി പകച്ചു നിന്നുപോയി. സ്നേഹം കൊടുത്താൽ തിരിച്ചും അതേ സ്നേഹം കിട്ടും അതിന് പ്രത്യേകം കൈവിഷം ചെയ്യേണ്ട കാര്യമൊന്നുമില്ല.

അത് പറയുമ്പോൾ അവളുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയായിരുന്നു. പറഞ്ഞു തീർന്നതും അവൾ ജോക്കുട്ടനെയും കൊണ്ട് പുറത്തേക്ക് പോയി കഴിഞ്ഞിരുന്നു. ആൽവി ഒരുവേള തറഞ്ഞു നിന്നുപോയി. തന്റെ വാക്കുകൾ എത്രമാത്രം അവളെ വേദനിപ്പിച്ചു എന്ന് അവളുടെ ഈറനണിഞ്ഞ കണ്ണുകളിൽ നിന്നു തന്നെ അവൻ തിരിച്ചറിഞ്ഞിരുന്നു. വെറുതെ തമാശക്ക് അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണ് പക്ഷെ ആ വാക്കുകൾ അവളെ നോവിക്കും എന്നു കരുതിയില്ല. ഉള്ളം നോവുന്നത് അവൻ അറിഞ്ഞു. എമി പോയ വഴിയേ നോക്കി നിൽക്കുമ്പോഴാണ് തന്നെ ദഹിപ്പിച്ചു നോക്കുന്ന രണ്ട് കണ്ണുകൾ അവന്റെ ശ്രദ്ധയിൽ പതിയുന്നത്. കത്തുന്ന മിഴികളോടെ തന്നെ നോക്കി നിൽക്കുന്ന സാറായെ കണ്ടതും അവന്റെ മുഖം കുനിഞ്ഞു പോയി. എന്താടാ ആ പറഞ്ഞത്???? അവൾ എങ്ങനെയാ ജോക്കുട്ടനെ കൊണ്ടുനടക്കുന്നതും സ്നേഹിക്കുന്നതും എന്ന് ഇവിടെ എല്ലാവർക്കും അറിയാവുന്നതല്ലേ???? എന്നിട്ടും നീയെന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്???? പാവം എന്റെ കൊച്ചിന് എന്തോരം വിഷമം ആയിക്കാണും???? അവന് നേരെ ദേഷ്യപ്പെട്ടു കൊണ്ടാണ് അവർ പറഞ്ഞതെങ്കിലും അവസാനം എത്തിയപ്പോഴേക്കും അവരുടെ സ്വരത്തിൽ വേദന കലർന്നു. അമ്മച്ചീ.... ഞാൻ വെറുതെ അവളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ???? ദയനീയമായി അവൻ പറയുന്നത് കേട്ടതും അവന്റെ കണ്ണുകളിലെ ദുഃഖം കണ്ടതും അവരുടെ ദേഷ്യം മാഞ്ഞു പോയി.

ആയിരിക്കാം. പക്ഷെ പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ മറ്റുള്ളവരെ ഒരുപാട് നോവിക്കും. പറയുന്ന ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കണം കാരണം ഒരു മനുഷ്യനെ വേദനിപ്പിക്കാൻ കേവലം വാക്കുകൾക്ക് കഴിയും. ശാന്തമായി അവരൊന്ന് പറഞ്ഞു നിർത്തി. ചെല്ല് അവളെ ചെന്ന് സമാധാനിപ്പിക്കാൻ നോക്ക്. സാറാ അവന്റെ അവസ്ഥ മനസ്സിലാക്കിയതെന്ന പോലെ അവന്റെ പുറത്ത് തട്ടി. കണ്ണടച്ച് ഒരു ദീർഘനിശ്വാസം എടുത്തവൻ പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കൈവിഷം ആണത്രേ..... ഇത്രയും കാലം ഞാൻ എല്ലാവരെയും സ്നേഹിച്ചത് കള്ളം ആയിരുന്നോ???? എങ്ങനെ പറയാൻ തോന്നി????? ദുഷ്ടൻ.... കാട്ടുകോഴി...... ദേഷ്യവും സങ്കടവും എല്ലാം ചുണ്ടിനടിയിൽ പിറുപിറുത്തു കൊണ്ട് അവൾ ജോക്കുട്ടനെയും കൊണ്ട് നടന്നു. കാതിൽ ഫോൺ ചേർത്തു വെച്ച് ആരോടോ സംസാരിച്ച് താഴെക്കിറങ്ങിയ അച്ചു തനിയെ എന്തൊക്കെയോ പറഞ്ഞു ജോക്കുട്ടനെയും എടുത്തു വരുന്ന എമിയെ കണ്ടതും ഒന്നു നെറ്റി ചുളിച്ചു. മറുപുറത്ത് നിന്നുള്ള ശബ്ദം ആണ് അവന്റെ ശ്രദ്ധ തിരിച്ചത്. ആഹ്... പപ്പാ ഞാൻ ദേ അവളുടെ കയ്യിൽ കൊടുക്കാം. ഫോണിലൂടെ പറഞ്ഞവൻ എമിയുടെ അരികിൽ എത്തി. അച്ചുവിന്റെ സംസാരം കേട്ടതും പിരികം പൊക്കി സംശയഭാവത്തിൽ അവൾ അവന്റെ നേർക്ക് നോക്കി. പപ്പയാ......... മൊബൈൽ ഫോൺ അവൾക്ക് നേരെ നീട്ടിയവൻ പറഞ്ഞതും അത്രയും നേരം വാടിക്കെട്ടി നിന്ന എമിയുടെ മുഖം വിടർന്നു.

നിറഞ്ഞ പുഞ്ചിരിയോടെ അവൾ ഒരു കൈ കൊണ്ട് ഫോൺ വാങ്ങി ചെവിയിലേക്ക് അമർത്തി. അച്ചു അപ്പോഴേക്കും ജോക്കുട്ടനെ അവളുടെ തോളിൽ നിന്ന് എടുത്തിരുന്നു. വലിയ വായിൽ പപ്പയോട് സംസാരിച്ച് പുറത്തേക്കിറങ്ങുന്ന അവളെ നോക്കി നിൽക്കുമ്പോഴാണ് ആൽവിച്ചന്റെ വരവ്. ആ മുഖത്തെ തെളിച്ചക്കുറവ് അച്ചു ശ്രദ്ധിച്ചിരുന്നു. എന്താടോ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ മാതിരി ഇരിക്കുന്നത്????? അച്ചു അവനെയൊന്ന് കളിയാക്കി. എടാ എമി എവിടെ?????? അവൾ പപ്പ വിളിച്ചിട്ട് ഇപ്പൊ സംസാരിച്ച് പുറത്തേക്കിറങ്ങിയതേ ഉള്ളൂ. എന്നതാ കാര്യം????? രണ്ടിന്റെയും മുഖം കടന്നൽ കുത്തിയത് പോലെ ഇരിപ്പുണ്ടല്ലോ????? അച്ചുവിന്റെ ചോദ്യം കേട്ടതും ആൽവി നടന്നതെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. മനഃപൂർവം പറഞ്ഞതല്ലെടാ വെറുതെ അവളെ ഒന്നു ചൂടാക്കാൻ പറഞ്ഞതാ അവൾക്ക് ഇത്ര ഫീലാവും എന്നു ഞാൻ കരുതിയില്ല........ മങ്ങിയ മുഖത്തോടെ ആൽവിച്ചൻ പറഞ്ഞു നിർത്തിയതും അവനൊന്ന് ചിരിച്ചു. ഇതാണോ ഇത്ര വലിയ കാര്യം????? താൻ പറഞ്ഞതൊക്കെ ഇപ്പൊ തന്നെ അവൾ മറന്നിട്ടുണ്ടാവും. പിന്നെ പിണങ്ങി പോയത്, അത് പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ അവൾക്ക് വിഷമം ആയിക്കാണും അതൊക്കെ കുറച്ചു നേരത്തേക്കേ കാണൂ. അവൾക്ക് ആരോടും പിണങ്ങി ഇറക്കാനൊന്നും അറിഞ്ഞൂടാ.

അത് അവൾക്ക് പ്രിയപ്പെട്ടവർ ആവുമ്പോൾ അത്ര കൂടി കാണില്ല. എന്നോട് തന്നെ അവൾ ദിവസം എത്ര തവണ പിണങ്ങി പോവും എന്നറിയോ??? പിന്നെ നമ്മൾ മിണ്ടാതെ ഇരിക്കുന്നത് കാണുമ്പോൾ വന്ന് എന്താ മിണ്ടാത്തെ എന്ന് ചോദിച്ചു മുഖം വീർപ്പിക്കും. താൻ നോക്കിക്കോ അവൾ തന്നെ തന്നോട് വന്നു മിണ്ടിക്കോളും. അതും പറഞ്ഞ് അച്ചു അവന്റെ തോളിൽ കൈ അമർത്തി. എന്നിട്ടും അവന്റെ മുഖം തെളിഞ്ഞിരുന്നില്ല. ഉള്ളിൽ അപ്പോഴും എമിയുടെ കലങ്ങിയ കണ്ണുകളും കൂർത്ത നോട്ടവും തന്നെ ആയിരുന്നു. എടാ ചേട്ടാ.... വെറുതെ സെന്റി എക്സ്പ്രഷൻ ഇട്ട് എന്നെ ചിരിപ്പിക്കാതെ കൊച്ചിനെ കൊണ്ടുപോയി റെഡി ആക്കിയേ ചെല്ല്....... അതും പറഞ്ഞ് അച്ചു ജോക്കുട്ടനെ അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു. ചെല്ലെടോ........ പിന്നെയും പോവാൻ മടിച്ചു നിന്ന ആൽവിച്ചനെ അവൻ മുറിയിലേക്ക് തള്ളി വിട്ടു. ഇങ്ങനെ രണ്ടെണ്ണം.......... തലയാട്ടി ചിരിച്ചു കൊണ്ട് അച്ചു പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പപ്പയോട് സംസാരിച്ച് കഴിഞ്ഞവൾ വരാന്തയിലെ തൂണിൽ ചാരി നിന്നു. അവരെല്ലാം ഇപ്പൊ പാലായിൽ ആണ്. അല്ലെങ്കിൽ റോണി ആയിരിക്കും ഇവിടെ ആദ്യം എത്തുന്നത്. അവൾ ഒരു പുഞ്ചിരിയോടെ ഓർത്തു. ശരിക്കും അവനെ മിസ്സ്‌ ചെയ്യുന്നുണ്ട്. പണ്ട് ഇതുപോലെയുള്ള ആഘോഷ ദിവസങ്ങളിൽ എല്ലാം തന്റെ കൂടെ നിഴൽ പോലെ ഉണ്ടാവുന്നവനാണ്. അവളൊന്ന് നെടുവീർപ്പിട്ടു. ഓരോന്ന് ചിന്തിച്ചു അങ്ങനെ നിൽക്കുമ്പോഴാണ് അപ്പുവിന്റെ ബൈക്ക് മുറ്റത്ത് വന്നു നിൽക്കുന്നത്.

വണ്ടിയിൽ അപ്പുവിനോപ്പം വന്നിറങ്ങുന്ന ഗീതയെ കണ്ടതും അവളുടെ മുഖം തിളങ്ങി. ആവേശത്തോടെ അതിൽപ്പരം സന്തോഷത്തോടെ അവൾ പുറത്തേക്ക് ഓടി. ഗീതമ്മേ.............. അലറി കൂവി വിളിക്കുന്നതിനൊപ്പം അവൾ ഗീതയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. മുറ്റത്ത് അവരുടെ സ്നേഹപ്രകടനങ്ങൾ അരങ്ങേരുമ്പോഴാണ് അച്ചു അങ്ങോട്ട്‌ ഇറങ്ങി വരുന്നത്. എടീ... എന്റെ അമ്മയെ ശ്വാസം മുട്ടിച്ചു കൊല്ലാതെ വിടെടീ......... അപ്പു അവളെ വലിച്ചു മാറ്റി. താൻ പോടോ........ ഇതേ എന്റെ ഗീതമ്മയാ. ഞാൻ കെട്ടിപ്പിടിക്കും ദേ ഇതുപോലെ ഉമ്മ വെക്കും. തനിക്ക് എന്താ പ്രശ്നം?????? ഗീതയെ വീണ്ടും കെട്ടിപ്പിടിച്ചു അവരുടെ കവിളിൽ ചുംബിച്ചു കൊണ്ടവൾ കെറുവിച്ച് അവനെ നോക്കി. ഇവന് കുശുമ്പ് ആണ് മോളെ... ഗീത അവളെ ചേർത്ത് പിടിച്ചു പറഞ്ഞു. അത് കൊള്ളാം ഇപ്പൊ നിങ്ങൾ രണ്ടും ഒന്ന് ഞാൻ പുറത്ത് അല്ലെ?????? മറുപടിയായി എമി അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. അപ്പോഴേക്കും അച്ചുവും വന്നു ഗീതയെ ചേർത്ത് പിടിച്ചിരുന്നു. മുറ്റത്തെ ബഹളം കേട്ട് അങ്ങോട്ട് എത്തിയ സാറാ തന്റെ കൂട്ടുകാരിയെ കണ്ടതും ഹാപ്പിയായി. പിന്നെ അവർ കൂട്ടുകാർ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ ആയിരുന്നു. മുറ്റത്ത് തന്നെ നിന്ന് വിശേഷങ്ങൾ പറയുന്ന അവർ അകത്തേക്ക് കയറുന്നത് പോൾ വന്ന് കളിയാക്കുമ്പോഴാണ്. അത് ഇഷ്ടപ്പെടാത്തത് പോലെ സാറാ ഗീതയെ ചേർത്തു പിടിച്ച് അകത്തേക്ക് കയറി. പിന്നാലെ ഒരമ്മ പെറ്റ മക്കളെ പോലെ അച്ചുവും അപ്പുവും തോളിൽ കയ്യിട്ട് പോയി. ഇതെല്ലാം കണ്ട് അന്തംവിട്ടു നിൽക്കുന്ന പോളിനെ വലിച്ച് എമിയും അകത്തേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മോൾക്ക് എപ്പോഴാ ഡേറ്റ് പറഞ്ഞിരിക്കുന്നത്????? അടുത്തിരുന്ന റിയയുടെ മടിയിൽ ഇരിക്കുന്ന കയ്യിൽ പിടിച്ച് ഗീത ചോദിച്ചു. ഈ മാസം തന്നെയാണ്. 28ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവണം. ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ അല്ലെ????? ഇല്ല ആന്റി. ഇടയ്ക്ക് ഉണ്ടാവുന്ന ക്ഷീണം ഒഴിച്ച് വേറെ പ്രശ്നം ഒന്നൂല്ല. അവൾ ഒന്നു പുഞ്ചിരിച്ചു. അല്ല... ആൽവി എവിടെ?????? സാധാരണ ഇവിടെ വരുമ്പോൾ ആദ്യം കാണുന്നത് അവനെ ആണല്ലോ????? ഗീത ചുറ്റിനും കണ്ണുകൾ ഓടിച്ചു കൊണ്ട് ചോദിച്ചു. ജോക്കുട്ടനെ കുളിപ്പിച്ച് റെഡിയാക്കാൻ പോയതാ. ഇതുവരെ ഇങ്ങോട്ട് കണ്ടില്ല. സാറാ അത് പറഞ്ഞതും എമി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ഞാൻ ഇപ്പൊ വിളിച്ചോണ്ട് വരാം...... അതും പറഞ്ഞവൾ അവന്റെ മുറിയിലേക്ക് പോയി. അച്ചു അവളുടെ പോക്ക് കണ്ട് ചിരിച്ചു. കുറച്ചു മുന്നേ പിണങ്ങി പോയവളാണ്. അൽപ്പനേരം കഴിഞ്ഞതും രണ്ടും കൂടി ചിരിച്ച് തല്ലും പിടിച്ച് അങ്ങോട്ട്‌ എത്തി. കൂടെ എമിയുടെ കയ്യിൽ തൂങ്ങി ജോക്കുട്ടനും. അപ്പുവിനെ കണ്ടതും ജോക്കുട്ടൻ ഓടി അവന്റെ അടുത്ത് എത്തി. വേറൊന്നും കൊണ്ടല്ല ഒരു മിട്ടായി പതിവുണ്ടേ. അപ്പു അവനെ എടുത്ത് അവനായി വാങ്ങി കൊണ്ടുവന്ന ജെല്ലി കാൻഡി ബോക്സ്‌ എടുത്ത് കൊടുത്തതും ചെക്കൻ ഹാപ്പി. പിന്നെ ഒരു നിമിഷം അവന്റെ കയ്യിൽ ഇരുന്നില്ല ഊർന്നിറങ്ങി ഓടി പോയി പോളിന്റെ മടിയിൽ സ്ഥാനം പിടിച്ചു. കുറച്ചു മുന്നേ എമി പിണങ്ങി പോയി എന്നു പറഞ്ഞ് സെന്റി അടിച്ച ആൾ തന്നെ ആണോ ഈ നിൽക്കുന്നത്?????

നൂറു വോൾട്ട് ചിരിയോടെ നിൽക്കുന്ന ആൽവിച്ചനെ അച്ചു കളിയാക്കി. ഏഹ്!!!!! സെന്റി അടിച്ചെന്നോ????? എമി കണ്ണും തള്ളി ആൽവിച്ചനെ നോക്കി. മ്മ്മ്..... ചെറുതായിട്ട്. അവനൊന്ന് ഇളിച്ചു. അയ്യേ.......... ഒരു കൈയബദ്ധം. അല്ല എന്തൊന്നിനാ നിങ്ങൾ സെന്റി അടിച്ചത്???? അങ്ങേര് അടിച്ച ഡയലോഗ് കേട്ട് നിനക്ക് വിഷമം ആയി പോലും. അച്ചു അതിനുള്ള ഉത്തരം കൊടുത്തു. ശേ....... നിങ്ങൾ ഇത്ര ലോലൻ ആയിരുന്നോ ആൽവിച്ചായാ?????? എമി താടിക്ക് കയ്യും കൊടുത്ത് അവനെ നോക്കി. എന്ത് ചെയ്യാൻ ഞാനൊരു മൃദുല ഹൃദയൻ ആയിപ്പോയി..... ആൽവിച്ചൻ ഓൺ സെന്റി മോഡ്. അറിഞ്ഞില്ല..... ഇവിടുത്തെ പടുവാഴ ഒരു ലോലൻ ആണെന്ന് അറിഞ്ഞില്ല.... അപ്പു നെടുമുടി വേണു സ്റ്റൈലിൽ പറഞ്ഞു. ആരും പറഞ്ഞില്ല......... അച്ചുവും അത് കൂടി കൂട്ടിച്ചേർത്തു. പക്ഷെ അപ്പുവേട്ടാ ഈ മരവഴയായ താൻ ഈ പടുവാഴയെ കളിയാക്കുന്നതിലെ ലോജിക് എനിക്ക് മനസ്സിലാവുന്നില്ല. എമി പറയുന്നത് കേട്ടതും അപ്പുവും ആൽവിയും അവളെ ഒന്നു നോക്കി. നൈസായിട്ട് രണ്ടിടത്തും താങ്ങി അല്ലെ?????? എമി അതിന് ഇളിച്ചു കാണിച്ചു. മൂന്നെണ്ണത്തിന്റെയും നിൽപ്പ് കണ്ട് അതുവരെ അടക്കി വെച്ച ചിരി അവിടെ പൊട്ടിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഫുഡ് അടിക്കാനുള്ള കറക്റ്റ് സമയം ആയതും അനു താഴേക്ക് ഇറങ്ങി വന്നു. ഗീതയെ കണ്ടപ്പോൾ വേണയോ വേണ്ടയോ എന്ന കണക്ക് അവളൊരു പുഞ്ചിരി കൊടുത്തു.

തിരികെ താല്പര്യമില്ലാതെ അവരും ഒന്നു ചിരിച്ചു കാട്ടി. അച്ചുവിനോടുള്ള അവന്റെ സാമീപ്യം അറിയാവുന്നതിനാൽ ഗീതയ്ക്ക് അവളെ അത്ര അങ്ങോട്ട് പിടിക്കില്ല. അപ്പു പണ്ടേ അവളെ മൈൻഡ് ചെയ്യാറില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കളി പറഞ്ഞും വിശേഷങ്ങൾ പങ്കുവെച്ചും ആഹാരം കഴിച്ചു. ഫുഡ് അടി ഒക്കെ കഴിഞ്ഞതും അച്ചു എല്ലാവർക്കും വാങ്ങി വെച്ച ഡ്രസ്സ്‌ എടുത്തു നൽകി. അപ്പുവിനും ഗീതയ്ക്കും ഉൾപ്പെടെ അവൻ എടുത്തിരുന്നു. അനുവിനുള്ളത് സാധാരണ ആൽവിച്ചൻ വഴി അവൻ മുടങ്ങാതെ നൽകാറുണ്ട്. ആ പതിവും അവൻ തെറ്റിച്ചില്ല. എമിയത് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. പോളിന്റെ വക ഗിഫ്റ്റ് മരുമക്കൾക്കും മക്കൾക്കും ഉണ്ടായിരുന്നു. കൂട്ടത്തിൽ ജോക്കുട്ടൻ ആയിരുന്നു കൂടുതൽ ഹാപ്പി. അപ്പുവിന്റെയും ഗീതയുടെയും അടക്കം എല്ലാവരിൽ നിന്നും ചെക്കന് പുത്തൻ ഉടുപ്പ് കിട്ടി. കിട്ടിയ പാടെ അതെല്ലാം ഇട്ടു നോക്കാനായിരുന്നു അവന് തിടുക്കം. അവന്റെ കളികൾ നോക്കി കുറച്ചു നേരം ഇരുന്നതും മുതിർന്നവർ ലോക കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി

. അതോടെ എമിയും അച്ചുവും പതിയെ അവിടെ നിന്നു വലിഞ്ഞു. കൂടെ അപ്പുവും ആൽവിച്ചനും. എമി അച്ചുവിനെ ഫോട്ടോ എടുക്കുന്ന കാര്യം ഓർമ്മിപ്പിച്ചു. ഇനി അതായിട്ട് കുറക്കണ്ടല്ലോ എന്നുകരുതി അവൻ സമ്മതിച്ചു കൊടുത്തു. അപ്പുവിനെയും ആൽവിച്ചനെയും ക്യാമറമേനോന്മാരാക്കി കുറെ പോസിലുള്ള പിക് എടുക്കാൻ തുടങ്ങി. കുറെ എണ്ണം എടുത്ത് പെണ്ണ് അവർ മൂന്നിനെയും മാക്സിമം വെറുപ്പിച്ചു. പിന്നെയും എടുക്കാൻ തുനിഞ്ഞതും അച്ചുവിന്റെ ഒരു നോട്ടത്തിൽ ആ ആഗ്രഹം അവളെങ്ങ് വേണ്ടാന്ന് വെച്ചു. ഇനി വൈകിട്ട് ലൈറ്റ്സ് ഒക്കെ ഇട്ട് കഴിഞ്ഞ് എടുക്കാം എന്നു പറഞ്ഞ് എടുത്ത ഫോട്ടോ മുഴുവൻ സ്റ്റാറ്റസ് ആക്കാൻ ഓടുന്നവളെ കണ്ട് ഫോട്ടോ എടുക്കാൻ സമ്മതിച്ച നിമിഷത്തെ പഴിച്ച് അച്ചു തലയ്ക്ക് കൈകൊടുത്തു. നിനക്ക് ഇത് തന്നെ വേണമെടാ എന്ന ഭാവത്തിൽ അവനെ ഒന്നു നോക്കി ആൽവിച്ചൻ അകത്തേക്ക് പോയി. അച്ചുവിന്റെ അതേ ഭാവത്തിൽ നിൽക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു. മാറ്റാരുമല്ല അപ്പു തന്നെ. അകത്തേക്ക് പോയതിന്റെ മറ്റൊരു വേർഷനെ തന്നെ ആണല്ലോ അവനും എടുത്ത് തലയിൽ വെക്കാൻ പോവുന്നത്. അവൻ ദയനീയമായി അച്ചുവിനെ ഒന്നു നോക്കി. രണ്ടും ഒരേ തോണിയിലെ യാത്രക്കാർ......….... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story