ഹൃദയതാളമായ്: ഭാഗം 123

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ജോക്കുട്ടനെ കുളിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും എമി നനഞ്ഞ് ഒട്ടിയിരുന്നു. കൊച്ചിനെ നോക്കാൻ അച്ചുവിനെ ഏൽപ്പിച്ച് അവൾ ഫ്രഷാവാൻ കയറി. അവൾ ഫ്രഷ് ആവുന്ന നേരം കൊണ്ട് അച്ചു ജോക്കുട്ടനെ ഡ്രസ്സ്‌ ഒക്കെ ഇടുവിച്ച് ഒരുക്കിയിരുന്നു. എപ്പതാ അച്ചൂ വാവയെ കാനാൻ പോനത്???? തല തുവർത്തി അവൾ വാഷ്റൂമിൽ നിന്ന് ഇറങ്ങുമ്പോഴാണ് ജോക്കുട്ടന്റെ ചോദ്യം കേൾക്കുന്നത്. എമി പറഞ്ഞത് മറന്നു പോയോ???? കുളിച്ചു ഉടുപ്പൊക്കെ മാറി നല്ല കുട്ടിയായി ഭക്ഷണം ഒക്കെ കഴിച്ച് പോയാലേ വാവയെ കാണിക്കൂ. ആനോ????? അച്ചുവിന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി അവൻ ചോദിച്ചു. ആടാ...... എന്നാ നാൻ നല്ല കുത്തിയായി മുവ്വോനും കച്ചോളാം. ചെക്കൻ തലയിട്ട് ആട്ടികൊണ്ടു പറഞ്ഞ് ബെഡിൽ നിന്ന് തന്നെ കണ്ണാടിക്ക് മുന്നിലേക്ക് എത്തി നോക്കി മുടിയൊക്കെ ഒതുക്കി വെക്കാൻ തുടങ്ങി. അവന്റെ കാട്ടായം കണ്ട് അവർക്ക് ചിരി വന്നുപോയി. എമി കയ്യിലുരുന്ന ടവൽ സ്റ്റാൻഡിൽ വിരിച്ചിട്ട് അച്ചുവിന് നേരെ തിരിഞ്ഞു. ഞാൻ താഴെ പോയി ജോക്കുട്ടന് കഴിക്കാൻ വല്ലതും ഉണ്ടോന്ന് നോക്കട്ടെ. ഇച്ചായൻ ചേഞ്ച്‌ ചെയ്തിട്ട് ഇവനെയും കൊണ്ട് അങ്ങോട്ട് വന്നേക്ക്.

ജോക്കുട്ടന്റെ കവിളിൽ ഒന്നു പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞവൾ അച്ചുവിനെ ഒന്നു നോക്കി മുറിവിട്ടിറങ്ങി. താഴെ ചെല്ലുമ്പൊ പോൾ പോവാൻ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു അതിനൊപ്പം ആൽവിച്ചനും സാറായ്ക്കും വേണ്ട ഡ്രസ്സ്‌ എല്ലാം ഒരു ബാഗിൽ പാക്ക് ചെയ്തു വെച്ചിരുന്നു. അങ്ങോട്ട്‌ പോവാറായോ മോളെ????? എമിയെ കണ്ടതും അയാൾ തിരക്കി. ഇല്ല ഡാഡി. ഇച്ചായൻ ഒരുങ്ങാൻ പോവുന്നതേ ഉള്ളൂ. ഞാൻ ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോന്ന് നോക്കാൻ വന്നതാ. ആഹ്... ബെസ്റ്റ്. രാവിലെ ജോക്കുട്ടന്റെ കരച്ചിൽ നിർത്താൻ നോക്കുന്ന തിരക്കിൽ എനിക്ക് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല. അനുവിന്റെ കാര്യം പിന്നെ അറിയാവുന്നതല്ലേ?????? ഇനിയിപ്പൊ എന്ത് ചെയ്യും ജോക്കുട്ടൻ ഇത്ര നേരായിട്ടും ഒന്നും കഴിച്ചിട്ടില്ല?????? നമ്മൾ എന്തായാലും ഹോസ്പിറ്റലിലേക്ക് അല്ലെ പോവുന്നത് അവിടെ ചെന്ന് ക്യാന്റീനിൽ നിന്ന് വാങ്ങി കൊടുക്കാം. അത് വേണ്ട... ഞാനൊന്ന് നോക്കട്ടെ. എമി അതും പറഞ്ഞ് അടുക്കളയിലേക്ക് പോവാൻ ആഞ്ഞു. അത് വേണോ മോളെ????? ഒരു അസുഖവും ഇല്ലാത്ത കൊച്ചിന്റെ വയറ് കേടാക്കണോ??????

അയാളുടെ ചോദ്യം കേട്ടതും അവൾ തിരിഞ്ഞു നോക്കി. ഡാഡീ............ എമി പല്ല് കടിച്ച് അയാളെ വിളിച്ചു. ഞാൻ വെറുതെ റിസ്ക് എടുക്കേണ്ടല്ലോ എന്നുകരുതി പറഞ്ഞതാ മോള് ചെല്ല്.... ഒരു ഇളിയോടെ അയാൾ പറഞ്ഞതും എമി അയാളെ ഒന്ന് ഇരുത്തി നോക്കി. പിന്നെ വെട്ടിതിരിഞ്ഞ് അടുക്കളയിലേക്ക് പോയി. ആ പോയവളിൽ നിന്ന് ആ അടുക്കള കാത്തോളണേ എന്റെ മാതാവേ...... ആരോടെന്നില്ലാതെ പോൾ കൈമലർത്തി നിന്ന് പറഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി അടുക്കളയിൽ ചെന്ന് അവിടമാകെ പരതി. സിമ്പിളായി തനിക്ക് ഉണ്ടാക്കാൻ പാകത്തിന് വല്ലതും അവിടെ ഉണ്ടോ എന്ന് തിരയുകയായിരുന്നു. ഒരു സ്റ്റൂൾ എടുത്തിട്ട് അതിൽ കയറി നിന്ന് കിച്ചൻ റാക്ക് പരിശോധിച്ചപ്പോൾ കയ്യിൽ ഒരു പാക്കറ്റ് തടഞ്ഞു എടുത്തു നോക്കിയപ്പോൾ അംഗനവാടിയിൽ നിന്നും മറ്റും കിട്ടുന്ന അമൃതം പൊടി ആയിരുന്നു. അത് കണ്ടതും ഹെൽത് സെന്ററിൽ നിന്ന് റിയക്ക് കൊണ്ടുവന്ന് നൽകിയതാണ് എന്ന് എമിക്ക് മനസ്സിലായി. ഓരോ ആഴ്ചയിലും ഹെൽത്തിൽ നിന്ന് ആരെങ്കിലും ഒരാൾ ഒന്നു രണ്ട് പാക്കറ്റ് ഇവിടെ കൊണ്ടുവരാറുണ്ട്. സാറാ അതുകൊണ്ട് പായസം മുതൽ ഉണ്ണിയപ്പം വരെ ഉണ്ടാക്കാറുമുണ്ട് എന്നവൾ ഓർമ്മിച്ചെടുത്തു.

ജോക്കുട്ടനും ഇതുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം ഒത്തിരി ഇഷ്ടമാണ്. ഇതുകൊണ്ട് ഇപ്പൊ ഞാൻ എന്താ ഉണ്ടാക്കാ????? താടിക്ക് വിരൽ കുത്തി നിന്ന് എമി ആലോചിച്ചു. പിന്നെ പാക്കറ്റ് മുഴുവൻ ഒന്നു പരിശോധിച്ചതും അതിന്റെ പുറകിൽ തന്നെ എങ്ങനെ ഉണ്ടാക്കാമെന്ന് എഴുതിയിട്ടുണ്ട്. അത് കണ്ട് അവളൊന്ന് ആശ്വസിച്ചു. ഫ്രിഡ്ജിൽ നോക്കിയതും പാല് കിട്ടി. ഒരു പാത്രത്തിൽ കുറച്ചു പാൽ ഒഴിച്ച് ചൂടാക്കി അതിൽ പൊടിയിട്ട് നല്ലവണ്ണം കുറുക്കി ജോക്കുട്ടനായി വാങ്ങി വെച്ച കൽക്കണ്ടവും ചേർത്ത് സ്റ്റവിൽ നിന്ന് ഇറക്കി വെച്ചു. സ്പൂണിൽ കുറച്ച് എടുത്ത് ഊതി ചൂട് മാറ്റി രുചിച്ചു നോക്കി. മ്മ്മ്.... കൊള്ളാം. അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്റെ പാചക പരീക്ഷണം വിജയിച്ചു. ശോ നിക്ക് വയ്യാ........ ഐ ആം പ്രൗട് ഓഫ് മി. തന്നതാൻ ഡയലോഗ് അടിച്ച് സ്വയം പൊങ്ങി അവൾ അത് ചെറിയൊരു ബൗളിലേക്ക് മാറ്റി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഡ്രസ്സ്‌ ഒക്കെ മാറി ടേബിളിൽ ഇരുന്ന ഫോണും എടുത്ത് പോക്കറ്റിൽ ഇട്ട് ജോക്കുട്ടനെയും എടുത്ത് താഴേക്ക് ഇറങ്ങിയതും കാണുന്നത് ഡൈനിങ് ടേബിളിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന പോളിനെയാണ്.

ഡാഡി എന്താ ഇങ്ങനെ ഇരിക്കുന്നെ???? അച്ചുവിന്റെ ചോദ്യം കേട്ടതും അയാൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. എടാ മോനെ അച്ചൂ നിന്റെ ഭാര്യ ഇല്ലേ അവൾ ദേ അടുക്കളയിലേക്ക് പോയിട്ടുണ്ടെടാ.... അതിനിപ്പൊ എന്നതാ പ്രശ്നം????? എന്നതാന്നോ????? എടാ അവൾ ജോക്കുട്ടന് കഴിക്കാൻ ഉണ്ടാക്കാനാ പോയിരിക്കുന്നത്. ഞാൻ പറഞ്ഞതാ വേണ്ടാന്ന് അപ്പൊ അവളെന്നെ നോക്കി പേടിപ്പിച്ചു. സാറാമ്മ ഇവിടെ ഇല്ലാത്ത നേരമാ വരുന്ന ദിവസങ്ങളിൽ പട്ടിണി ഇല്ലാതെ ഇവിടെ കഴിയണമെങ്കിൽ ആ അടുക്കള നമുക്ക് വേണ്ടതാ. അവൾ എങ്ങാനും അടുക്കള കത്തിച്ചാൽ നമ്മുടെ എല്ലാം കഞ്ഞി കുടി മുട്ടും. നീ ഒന്നു ചെന്ന് അവളെ വിളിച്ചോണ്ട് പോരെടാ........ പോൾ പറയുന്നത് കേട്ടതും എമി അടുക്കളയിൽ കയറി കൈപൊള്ളിച്ചതാണ് അവന് ഓർമ്മ വന്നത്. പാചകത്തിന് കയറി കയ്യും പൊള്ളിച്ച് വന്നവളാ ഇന്നിനി എന്താണാവോ ഒപ്പിക്കാൻ പോവുന്നത്????? സ്വയമേ പറഞ്ഞ് പിറുപിറുത്തുകൊണ്ട് വേഗം തന്നെ കയ്യിൽ ഇരുന്ന ജോക്കുട്ടനെ ടേബിളിൽ ഇരുത്തി. അവൻ അടുക്കളയിലേക്ക് പോവാൻ ആഞ്ഞു.

എന്നാൽ അതിന് മുന്നേ എമി കയ്യിൽ ഒരു ബൗളുമായി എമി അങ്ങോട്ടെത്തി. എമിയെ കണ്ടതും പോൾ ഓടിച്ചെന്ന് അടുക്കളയിലേക്ക് എത്തി നോക്കി. ഹാവൂ അടുക്കള അങ്ങനെ തന്നെയുണ്ട്. അയാൾ നെഞ്ചിൽ കൈവെച്ച് നെടുവീർപ്പിട്ടു. നിന്റെ കയ്യിൽ ഇത് എന്താ?????? അച്ചു അവളെയും ബൗളിലേക്കും മാറി മാറി നോക്കി. അടുക്കളയിൽ ഒരു പാക്കറ്റ് അമൃതം പൊടി ഇരിക്കുന്നത് കണ്ടു. അതെടുത്ത് പാലിൽ കാച്ചി എടുത്തതാ ജോക്കുട്ടന് കൊടുക്കാൻ. അത് കേട്ടതും അച്ചുവും പോളും അവളെ സൂക്ഷിച്ചു നോക്കി. ഇങ്ങനെ നോക്കുവൊന്നും വേണ്ട ഞാൻ കഴിച്ചു നോക്കിയതാ കുഴപ്പം ഒന്നൂല്ല. എമി രണ്ടുപേരെയും നോക്കി ചുണ്ട് കോട്ടി കയ്യിലിരുന്ന ബൗൾ ഡൈനിങ് ടേബിളിൽ വെച്ച് ചെയർ വലിച്ചിട്ട് ഇരിക്കാൻ ആഞ്ഞു. എന്നാൽ അതിന് മുന്നേ അച്ചു അവളുടെ കയ്യിൽ പിടിച്ച് അവന് മുന്നിലേക്ക് നിർത്തിയിരുന്നു. അവന്റെ പ്രവർത്തിയുടെ അർത്ഥം മനസ്സിലാവാതെ എമി അവനെ മിഴിച്ചു നോക്കി. അവൻ അതൊന്നും ശ്രദ്ധിക്കാതെ എമിയുടെ രണ്ട് കയ്യും പിടിച്ചു നോക്കി പരിശോധിക്കുന്ന തിരക്കിലായിരുന്നു.

എന്താ ഈ നോക്കുന്നത്????? നെറ്റി ചുളിച്ച് അവൾ അച്ചുവിനെ നോക്കി. കൈവല്ലതും പൊള്ളിച്ചു വെച്ചിട്ടുണ്ടോ എന്ന് നോക്കിയതാ. അവന്റെ പറച്ചിൽ കേട്ടതും എമി കണ്ണ് കൂർപ്പിച്ച് കൈ വലിച്ചെടുത്തു. അതേ ഒരു തവണ അബദ്ധം പറ്റിയെന്നു പറഞ്ഞ് എന്നും അങ്ങനെ തന്നെ വരണം എന്നില്ല. ചുണ്ട് കൂർപ്പിച്ച് പറഞ്ഞവൾ ജോക്കുട്ടന് നേരെ തിരിഞ്ഞു. ജോക്കുട്ടാ.... എമീടെ കുഞ്ഞ് ഇത് മുഴുവൻ കഴിച്ചാൽ നമുക്ക് ഉടനെ വാവയെ കാണാൻ പോവാല്ലോ. ഇത് മുഴുവൻ കഴിക്കോ???? ബൗൾ കയ്യിലെടുത്തവൾ ചെയറിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. കയിച്ചും....... തലയിട്ട് ആട്ടിയവൻ വാ തുറന്നു. ആഹ്... നല്ല കുട്ടി. സ്പൂണിൽ കോരി എടുത്ത് ഊതി ജോക്കുട്ടന്റെ വായിലേക്ക് വെച്ചവൾ ചിരിച്ചു. പയ്യെ ഓരോന്ന് പറഞ്ഞ് കുഞ്ഞിന് അത് മുഴുവൻ കോരി കൊടുക്കുന്ന എമിയെ നോക്കി ചിരിയോടെ അച്ചുവും പോളും ഡൈനിങ് ടേബിളിൽ സ്ഥാനമുറപ്പിച്ചു. വാവയെ കാണാനുള്ള ആഗ്രഹം കൊണ്ടാണോ എന്തോ ജോക്കുട്ടൻ അത് മുഴുവൻ കഴിച്ചു. എമി തന്നെ അവന്റെ മുഖവും ചുണ്ടും എല്ലാം തുടച്ചു കൊടുത്ത് ഒരു ഗ്ലാസ്‌ വെള്ളവും കുടിപ്പിച്ചു.

അച്ചു അന്നേരം ജോക്കുട്ടനെ കയ്യിൽ എടുത്തു. എന്റെ കുഞ്ഞിന്റെ വയറു നിറഞ്ഞോ???? ജോക്കുട്ടനെ കൊഞ്ചിച്ചു കൊണ്ടവൻ ചോദിച്ചതും ചെക്കൻ ഇട്ടിരുന്ന ബനിയൻ പൊക്കി. നെഞ്ഞല്ലോ.... ദേ കന്തോ????? വയറിൽ കൊട്ടി കാണിച്ചവൻ പറയുന്നത് കണ്ട് അച്ചു ചിരിച്ചു പോയി. അച്ചൂ നമുക്ക് എന്നാൽ ഇറങ്ങാം????? പോളിന്റെ ശബ്ദം കേട്ടതും അവൻ ജോക്കുട്ടനിൽ നിന്ന് നോട്ടം പിൻവലിച്ചു. ഇറങ്ങാം ഡാഡി. എമീ ഇവനെ പിടിച്ചോ...... അടുക്കളയിൽ പോയി പാത്രം തിരികെ വെച്ചിട്ട് വന്ന എമിക്ക് നേരെ ജോക്കുട്ടന്റെ നീട്ടിയവൻ പറഞ്ഞതും അവൾ അവനെ കയ്യിൽ എടുത്തു പിടിച്ചു. ഇച്ചായാ എന്റെ ഫോൺ കൂടി ഒന്നു എടുത്തേക്കണേ....... കാറിന്റെ കീ എടുക്കാൻ മുറിയിലേക്ക് പോവുന്ന അച്ചുവിനോട് അവളൊന്ന് പറഞ്ഞു. മറുപടിയായി തലയാട്ടി അവൻ സ്റ്റെയർ കയറി. അച്ചു പോവുന്നത് നോക്കി എമി പോളിന് നേരെ തിരിഞ്ഞു. ഡാഡി, അനു?????? സംശയത്തോടെ അവളൊന്ന് നിർത്തി. അവളും വരുന്നുണ്ട്. ഇപ്പൊ ഒരുങ്ങി ഇറങ്ങും. അയാൾ പറഞ്ഞു പൂർത്തിയാക്കിയതും അനു സ്റ്റെയറിന് മുകളിൽ എത്തിയിരുന്നു.

പടികൾ ഓരോന്നായി ചവിട്ടി ഇറങ്ങി അവൾ അവർക്ക് അരികിൽ എത്തി. എമിയെ ഒന്നു നോക്കിയെങ്കിലും മുഖത്ത് വലിയ ഭാവവ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പണ്ട് തന്നെ കാണുമ്പോൾ ആ മുഖത്ത് തെളിയുന്ന പുച്ഛം ഇന്നില്ലെന്ന് എമി ഒരു അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. അതിന്റെ ഫലമായി ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അധികം വൈകാതെ അച്ചു താഴേക്ക് ഇറങ്ങി വന്നിരുന്നു. എമിയുടെ ഫോൺ അവളുടെ കയ്യിലേക്ക് കൊടുത്തവൻ അവിടെ പാക്ക് ചെയ്തു വെച്ചിരുന്ന ബാഗ് കയ്യിൽ എടുത്തു. ഇറങ്ങാം??????? പോളിന് നേർക്ക് നോക്കി അവൻ ചോദിച്ചതും അയാൾ സമ്മതപൂർവ്വം തലയാട്ടി. അത് കണ്ടതും അവൻ ബാഗുമായി പുറത്തേക്ക് ഇറങ്ങി. പിന്നാലെ ഓരോരുത്തായി പുറത്തേക്കിറങ്ങി. എല്ലാവരും ഇറങ്ങിയതും പോൾ വാതിൽ അടച്ചു ലോക്ക് ചെയ്തു. അപ്പോഴേക്കും അച്ചു കാർ തുറന്ന് ഡിക്കിയിൽ ബാഗ് വെച്ച് അടച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നിരുന്നു. കാർ തിരിച്ചതും പതിയെ എല്ലാവരും കാറിലേക്ക് കയറി. പോൾ അച്ചുവിനൊപ്പം കോഡ്രൈവിംഗ് സീറ്റിലേക്കും എമിയും അനുവും ബാക്ക് ഡോർ തുറന്ന് പിന്നിലും കയറിയിരുന്നു. എല്ലാവരും കയറി എന്നുറപ്പായതും അച്ചു വണ്ടി മുന്നോട്ടെടുത്തു.

ഹോസ്പിറ്റലിനെ ലക്ഷ്യമാക്കി അവർ യാത്ര തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അവരെല്ലാം ഹോസ്പിറ്റലിൽ എത്തുമ്പോഴും റിയയെ റൂമിലേക്ക് മാറ്റിയിട്ടില്ലായിരുന്നു. കാണാൻ ഓടിയെത്തി അതിന് കഴിയാഞ്ഞതിൽ നിരാശ തോന്നിയെങ്കിലും അവർ കാത്ത് നിന്നു. ആൽവിച്ചനും സാറായും ആ നേരം കൊണ്ട് ഫ്രഷായി വന്നു. ജോക്കുട്ടൻ വാവയെ കാണാൻ കുറച്ചു വാശി പിടിച്ചെങ്കിലും എമി അവനെയും കൊണ്ട് അവിടെയൊക്കെ നടന്ന് ഓരോന്ന് കാണിച്ചു കൊടുത്ത് അവന്റെ നിർബന്ധം മാറ്റിയെടുത്തു. നിങ്ങൾ ആരും ഒന്നും കഴിച്ചില്ലല്ലോ പോയി വല്ലതും വാങ്ങി കഴിച്ചിട്ട് വാ. ആൽവിച്ചൻ അവരോടായി പറഞ്ഞു. അപ്പൊ നിങ്ങൾ രണ്ടുമോ???? എമി നെറ്റിചുളിച്ചു. അതിന് ഞങ്ങൾ എപ്പോഴേ കഴിച്ചു. വിശപ്പ് സഹിക്കാൻ കഴിയാതെ വന്നതും ഞാൻ പുറത്ത് പോയി രണ്ട് ബ്രഷും പേസ്റ്റും വാങ്ങി വന്ന് പല്ല് തേച്ച് അമ്മച്ചിയേം കൊണ്ട് പല്ല് തേപ്പിച്ച് ക്യാന്റീനിൽ പോയി ദോശയും സാമ്പാറും കഴിച്ചു. ആൽവിച്ചൻ പറഞ്ഞു നിർത്തിയതും ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന രീതിയിൽ അവർ എല്ലാം അവനെ ഒരു നോട്ടം. എന്റെ വയറിന്റെ കാര്യം ഞാൻ തന്നെ നോക്കണ്ടേ????? വീട്ടിൽ നിന്ന് കൊണ്ടുവരും എന്ന് കരുതി നോക്കിയിരുന്നാൽ അങ്ങനെ ഇരിക്കത്തേ ഒള്ളൂ എന്നെനിക്കറിയാം. ഡാഡി ഒറ്റയ്ക്ക് അടുക്കളയിൽ കയറി ഒന്നും വെച്ചുണ്ടാക്കാൻ പോണില്ല. അനുവിന് പിന്നെ പാചകത്തിന്റെ എബിസിഡി അറിഞ്ഞൂടാ പിന്നെയുള്ളത് ഇവളാ.

ഇവൾ ഉണ്ടാക്കുന്നത് തിന്നുന്നതിലും ഭേദം കെട്ടിതൂങ്ങി ചാവുന്നതാണ്. ആൽവിച്ചൻ എമിയെ നോക്കി കളിയാക്കി പറഞ്ഞു. എങ്കിലേ താൻ ഒരു കാര്യം ചെവി തുറന്നു പിടിച്ചു കേട്ടോ ഇന്ന് ഞാൻ ഉണ്ടാക്കിയ ഭക്ഷണം ആണ് നിങ്ങളുടെ ഈ മകൻ കഴിച്ചത്. എടീ... മഹാപാപീ എന്റെ കുഞ്ഞിനോട് വേണായിരുന്നോടീ ഈ ദ്രോഹം???? എന്റെ ഈ പിഞ്ചു കുഞ്ഞിന് വല്ലതും പറ്റിയാൽ ആര് സമാധാനം പറയും????? നിനക്ക് ഒന്നും പറ്റിയില്ലല്ലോ മോനെ????? ആൽവിച്ചൻ എമിയുടെ കയ്യിൽ ഇരുന്ന ജോക്കുട്ടനെ എടുത്ത് അടിമുടി സ്കാൻ ചെയ്യവാണ്. ഇതെല്ലാം കണ്ട് ദേഷ്യം കടിച്ചു പിടിച്ച് നിൽപ്പാണ് എമി. ഹാപ്പി ബർത്ത്ഡേ..... ഇത് നിന്റെ രണ്ടാം ജന്മം ആണ് മോനെ... ജോകുട്ടനെ തലയിൽ തഴുകി ആൽവിച്ചൻ അത് പറഞ്ഞു തീർന്നതും എമി മുട്ടു കൈ കൊണ്ട് അവന്റെ വയറ്റിൽ ഇടിച്ചു. ഹെന്റെ അമ്മച്ചീ............ വയറ്റിൽ കൈവെച്ചവൻ കൂനി പോയി. എടീ മൂദേവീ എന്റെ കൂമ്പ് ഇടിച്ചു കലക്കാൻ മാത്രം ഞാൻ എന്താടീ നിന്നോട് ചെയ്തത്. എനിക്ക് നേരെ നിക്കാൻ വയ്യേ എന്റെ അന്തോണീസ് പുണ്യാളാ....... വയറും തടവി നിന്നവൻ നിലവിളിക്കുന്നത് നോക്കി അവരെല്ലാം ചിരി അടക്കി പിടിച്ചു. വെറുതെ എന്നെ കളിയാക്കുമ്പോൾ ഈ വേദന ഓർക്കണമെടോ.....

കലിപ്പിച്ച് അത്രയും പറഞ്ഞവൾ ചാടി തുള്ളി അവിടെ നിന്ന് നടന്നകന്നു. അവൾക്ക് പുറകെ അച്ചുവും. നിങ്ങൾ എന്ത് ഡാഡിയാണ് ഡാഡീ.... സ്വന്തം മകനെ ഇടിക്കുന്നത് കയ്യും കെട്ടി നോക്കി നിക്കുന്നോ????? ആൽവിച്ചൻ അവിടെ നിന്ന പോളിനോട് ചീറി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നാണല്ലോ പ്രമാണം. നിന്റെ കണ്ണിൽ എന്താടാ കുരുവോ????? ഞാൻ കയ്യും കെട്ടി ആണോ നിൽക്കുന്നത് കൈ നിവർത്തി അല്ലെ നിൽക്കുന്നത്????? പിന്നെ അവൾ നിന്നെ ഇടിച്ചത് അത് നീ ചോദിച്ചു വാങ്ങിയതാണ് അതിൽ ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ???? കൈമലർത്തി നിന്നയാൾ പറഞ്ഞതും അവൻ പല്ല് കടിച്ചു. നീ വാ മോളെ നമുക്ക് പോയി വല്ലതും കഴിച്ചിട്ട് വരാം. ഇനി നിന്നാൽ പന്തിയല്ല എന്ന് മനസ്സിലാക്കി അയാൾ അനുവിനെയും വിളിച്ച് അവിടുന്ന് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ക്യാന്റീനിൽ നിന്നവർ ഫുഡ് ഒക്കെ കഴിച്ചു വന്നപ്പോഴേക്കും റിയയെ മുറിയിലേക്ക് മാറ്റിയിരുന്നു. അതറിഞ്ഞ് റൂമിലേക്ക് ചെന്നതും കാണുന്നത് ബെഡിൽ കിടക്കുന്ന റിയയെയും അവരുടെ കുട്ടി കുറുമ്പനെയുമാണ്. ജോക്കുട്ടൻ ബെഡിൽ തന്നെ വാവയെയും നോക്കി ഇരുപ്പുണ്ട്. എമി നടന്ന് ബെഡിനരികിൽ ചെന്ന് നിന്നു. ഏട്ടത്തീ............ ആ വിളിയിൽ സ്നേഹമോ അലിവോ ബഹുമാനമോ മറ്റെന്തൊക്കെയോ വികാരങ്ങൾ നിറഞ്ഞിരുന്നു. വിളി കേട്ട് റിയ കണ്ണുകൾ ഉയർത്തി അവളെ നോക്കി. അവളെ കണ്ട മാത്രയിൽ ആ വരണ്ട ചുണ്ടുകളിൽ നിറമാർന്ന ഒരു നറു പുഞ്ചിരി വിടർന്നു. ജീവൻ പൊലിഞ്ഞ് പോവുന്നതിനേക്കാൾ ഏറെ നോവ് കടിച്ചമർത്തി തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അമ്മയുടെ ചുണ്ടിലെ ആത്മനിർവൃതിയുടെ സംതൃപ്തിയുടെ പുഞ്ചിരി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story