ഹൃദയതാളമായ്: ഭാഗം 125

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അടുക്കളയിൽ പോളിന്റെ മേൽ നോട്ടത്തിൽ തിരക്കിട്ട പണിയിലാണ് അച്ചുവും എമിയും. ഹോസ്പിറ്റലിലേക്ക് വേണ്ട ഫുഡ് കൊണ്ടുപോവണമല്ലോ അത് കൂടാതെ വയറ്റിലേക്ക് വല്ലതും ചെല്ലണ്ടേ വായു ഭക്ഷണം ആക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അടുക്കളയിൽ പണി എടുക്കുക തന്നെ. ജോക്കുട്ടന് ടീവിയിൽ കാർട്ടൂൺ വെച്ചു കൊടുത്തു ചെക്കൻ ഇനി അതും നോക്കി ഇരുന്നോളും. അനുവിന് പിന്നെ അടുക്കള അലർജി ആയതിനാൽ പോൾ അവളെ വീട് വൃത്തിയാക്കാൻ ഏൽപ്പിച്ചു. എല്ലാം ക്ലീൻ ചെയ്തില്ലെങ്കിൽ പച്ച വെള്ളം കിട്ടില്ല എന്ന് മനസ്സിലായതും അവൾ തൂപ്പിനും തുടപ്പിനുമായി ചൂലും മോപ്പും എടുത്ത് ചവിട്ടി തുള്ളി പോയി. ഇനി പക വീട്ടിയത് എങ്ങാനും ആണോന്ന് സംശയം ഇല്ലാതില്ല. അച്ചു ഗംഭീര സവാള അരിയലിൽ ആണ്. ആദ്യം എമിക്ക് കൊടുത്ത പണി ആയിരുന്നു കണ്ണ് നിറയും എന്ന കാരണത്താൽ പെണ്ണ് തലവേദന വരും എന്നൊക്കെ പറഞ്ഞ് തടിയൂരി. പകരം എമിക്ക് തേങ്ങ ചിരവുന്നതായി ജോലി. പണി കിട്ടിയതും സവാള മുറിക്കൽ തന്നെ മതിയായിരുന്നു എന്ന് തോന്നിപ്പോയി.

പോയ ബുദ്ധി ജെസിബി കൊണ്ട് വലിച്ചിട്ടും കാര്യമില്ലാത്തത് കൊണ്ട് എന്തൊക്കെയോ സ്വയം പിറുപിറുത്തുകൊണ്ട് അവൾ തേങ്ങ ചിരവാൻ തുടങ്ങി. ഇതെന്തൊരു തേങ്ങയാ ചിരവിയിട്ടും ചിരവിയിട്ടും തീരുന്നില്ല എന്നു പറഞ്ഞാൽ. എമിക്ക് ദേഷ്യം വന്നുതുടങ്ങി. തീരെ ക്ഷമയില്ലാത്ത കുട്ടിയാണേ. വാചകം അടിക്കാതെ പണിയെടുക്കെടി മോളെ. ഇങ്ങനെ ഉണ്ടോ ഒരു മടിച്ചി???? പോൾ പുട്ടുണ്ടാക്കുന്നതിനിടയിൽ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ച് കയ്യിലിരുന്ന തേങ്ങാ മുറിയിൽ ദേഷ്യം തീർത്തു. അൽപ്പനേരത്തിനുള്ളിലെ പരിശ്രമത്തിനൊടുവിൽ എമി ചിരവി തീർത്തു. കഴിഞ്ഞു...... നെറ്റിയിലെ വിയർപ്പ് വടിച്ചു നീക്കുന്നത് പോലെ കാണിച്ച് എമി അയാളെ നോക്കി. എങ്കിൽ പിന്നെ അവിടെ ഇരിക്കുന്ന പച്ചക്കറി എടുത്ത് നുറുക്ക്. നേരത്തെ തന്നെ കഴുകി വെച്ച പച്ചക്കറി ചൂണ്ടി കാണിച്ച് അയാൾ എമിയോടായി പറഞ്ഞു. ഞാനോ??????? പിന്നല്ലാതെ ഞാനോ???? എന്നെ ജോക്കുട്ടൻ വിളിച്ചെന്ന് തോന്നുന്നു ഞാൻ ഒന്നു നോക്കിയിട്ട് വരട്ടെ........ എമി നൈസായി വലിയാൻ നോക്കി. പക്ഷെ അതിന് മുന്നേ കയ്യിൽ അച്ചുവിന്റെ പിടി വീണിരുന്നു. അങ്ങനെ ഇപ്പൊ പൊന്നുമോൾ മുങ്ങണ്ട. നിന്നെ അവിടെ ആരും വിളിച്ചിട്ടില്ല മര്യാദക്ക് നിന്ന് പണിയെടുക്കെടീ.......

അവളെ വലിച്ച് അടുത്തേക്ക് നിർത്തി അച്ചു പറഞ്ഞതും അവൾ ചുണ്ട് പിളർത്തി. ഇച്ചായാ........ ചിണുങ്ങാതെ കൊച്ചേ...... പണിയെടുക്കാം എന്ന് പറഞ്ഞ് വന്നിട്ട് ഇപ്പൊ പണി മുഴുവൻ ഞങ്ങൾക്കാ. മടി കാണിക്കാതെ നിന്ന് ആ പച്ചക്കറി അരിഞ്ഞെടുക്ക്. എനിക്ക് പേടിയാ ഇച്ചായാ കൈ മുറിയും. കൊഞ്ചി കൊണ്ടവൾ അവനെ നിഷ്കു ഭാവത്തിൽ നോക്കി. പണിയെടുക്കാൻ പറഞ്ഞപ്പൊ ഉടായിപ്പ് ഇറക്കുന്നോടീ????? അവളുടെ ഭാവം കണ്ട് തികട്ടി വന്ന ചിരി അടക്കി കപട ദേഷ്യത്തിൽ അച്ചു പറഞ്ഞു. പോട്ടെടാ... അവൾക്ക് പേടിയാണെങ്കിൽ ചെയ്യിക്കണ്ട. ഞാൻ ചെയ്തോളാം നീയാ കറി ഒന്ന് വെച്ചേക്ക്. പറയുന്നതിനൊപ്പം അയാൾ പച്ചക്കറി എടുത്ത് നുറുക്കാൻ തുടങ്ങി. എമി അത് കണ്ടതും നൂറു വാൾട്ട് ചിരി ചിരിച്ചു. കൊള്ളാം മരുമകളുടെ ഉടായിപ്പിന് മുഴുവൻ കൂടെ നിൽക്കുന്ന നല്ല അമ്മായിയപ്പൻ. മറുപടിയായി അയാൾ ചിരിച്ചു കാണിച്ചു. എന്തായാലും എമി ഹാപ്പി വലിയ പണി ഒന്നും എടുക്കാതെ രക്ഷപെട്ടു. ഇന്നാ പിടിച്ചോ. അരിയാൻ വെച്ചിരുന്ന ഒരു ക്യാരറ്റ് എടുത്ത് അയാൾ എമിക്ക് നേരെ എറിഞ്ഞു. ക്യാച്ച്.......... എറിഞ്ഞ അവൾ ക്യാരറ്റ് തന്റെ കൈപിടിയിൽ ഒതുക്കി. ക്യാരറ്റ് ഒന്നു കടിച്ചെടുത്ത് കിച്ചൺ സ്ലാബിൽ കയറി ഇരിക്കാൻ നോക്കിയെങ്കിലും പൊക്കം ചതിച്ചു.

വെറുതെ കിടന്നു ചാടിയിട്ട് പ്രയോജനം ഇല്ലാത്തതിനാൽ അവൾ സ്റ്റൂൾ തിരഞ്ഞു. എന്നാൽ അതിന് മുന്നേ അച്ചു അവളെ പൊക്കിയെടുത്ത് സ്ലാബിൽ ഇരുത്തിയിരുന്നു. താങ്കു...... പറയുന്നതിനൊപ്പം ഒരു കള്ള ചിരിയോടെ പോൾ കാണാതെ അവനെ നോക്കി ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു. അത് കാൺകെ അറിയാതെ പോലും അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. ക്യാരറ്റും കടിച്ച് ഏതോ പാട്ടും മൂളി അതിന്റെ താളത്തിന് ഒപ്പം കാല് രണ്ടും ആട്ടിക്കൊണ്ട് അച്ചുവിന്റെ ഓരോ പ്രവർത്തികളും നോക്കി അവൾ ഇരുന്നു. അവളെ ഒന്നു നോക്കി അച്ചു മുട്ടക്കറി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ആ മസാലപ്പൊടി ഇങ്ങോട്ട് എടുത്തേ എമീ....... അച്ചു പറഞ്ഞത് കേട്ടതും എമി മുകളിലെ റാക്കിൽ നിന്ന് പൊടികൾ ഇട്ടു വെച്ചിരുന്ന കൂട്ടത്തിലെ ഒരു കണ്ടെയ്നർ എടുത്ത് അവന്റെ നേർക്ക് നീട്ടി. അവൾ എടുത്തു കൊടുത്തത് ധൃതിയിൽ തുറന്ന് ഇടാൻ തുടങ്ങിയതും എന്തോ സംശയം വന്നത് പോലെ അവനൊന്ന് സൂക്ഷിച്ചു നോക്കി. പിന്നെ എമിക്ക് നേരെ ഒരു നോട്ടം. ഇതാണോടീ മസാലപൊടി??????

അച്ചു അവളെ നോക്കി പല്ല് കടിച്ചു. പിന്നെ ഇതല്ലേ മസാലപ്പൊടി കളർ കണ്ടില്ലേ????? ഇത് സാമ്പാർപൊടി ആടീ പോത്തേ.... തലയിൽ ഒന്നു കിഴുക്കി അവൻ പറയുന്നത് കേട്ടതും തലയും തടവി വളിച്ച ഒരു ചിരി ചിരിച്ചു. കിണിക്കുന്നോ?????? ദേ ഇത് കണ്ടോ ഇതാണ് മസാലപ്പൊടി. കിച്ചൺ റാക്കിൽ നിന്ന് മസാലപ്പൊടി എടുത്ത് കാണിച്ചവൻ പറഞ്ഞു. അത് പിന്നെ കളർ കണ്ടപ്പൊ ഞാൻ കരുതി ഇതാണ് മസാലപ്പൊടിയെന്ന്. എമി മുപ്പത്തിരണ്ട് പല്ലും വെളിയിൽ കാട്ടി ഇരുന്നു. ഇക്കണക്കിന് നിന്നോട് ഒരു ചായ ഇടാൻ പറഞ്ഞാൽ പാൽപ്പൊടി പകരം ഞങ്ങൾക്ക് സോപ്പുപ്പൊടി കലക്കി തരില്ലേടീ??????? നിന്നെയൊക്കെ എന്ത് വിശ്വസിച്ച് അടുക്കളയിൽ കയറ്റും????? ഒരബദ്ധം പറ്റിപ്പോയി ഡാഡി...... അവൾ ദയനീയമായി പോളിനെ നോക്കി. നിഷ്കു മട്ടിൽ ഇരിക്കുന്നവളെ കണ്ടതും അവർക്ക് ചിരി പൊട്ടിയിരുന്നു. ഇങ്ങനെ ഒരു പെണ്ണ്...... പോൾ ഒരു ചിരിയോടെ അവളുടെ തലയിൽ തട്ടി തന്റെ ജോലിയിലേക്ക് തിരിഞ്ഞു. ആഹാരം ഒക്കെ ഒരുവിധം റെഡി ആയതും മൂന്നും ചേർന്ന് അടുക്കള മുഴുവൻ വൃത്തിയാക്കി ഇറങ്ങി. അച്ചു ഫ്രഷാവാൻ പോയ നേരം എമി ജോക്കുട്ടനെ ബ്രേക്ക്‌ഫാസ്റ്റ് കഴിപ്പിച്ചു. ആദ്യം ഒന്നു മടി കാണിച്ചെങ്കിലും കുഞ്ഞുവാവയെ കാണാൻ പോവാന്ന് പറഞ്ഞതും ചെക്കൻ കഴിക്കാൻ തുടങ്ങി.

ഉണ്ണി വയറ് നിറഞ്ഞതും അവനെ കുളിപ്പിച്ച് പോളിന്റെ കയ്യിൽ നോക്കാൻ ഏൽപ്പിച്ച് എമി ഫ്രഷാവാൻ മുറിയിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇച്ചായാ............ ബെഡിൽ കയ്യിലിരുന്ന ഫയൽ മറിച്ചു നോക്കുന്നതിനിടയിൽ എമിയുടെ വിളി കേട്ടതും അച്ചു തലയുയർത്തി അവളെ ഒന്നുനോക്കി. കുളിച്ച് ഇറങ്ങിയതേ ഉള്ളൂ നനഞ്ഞ മുടിയിൽ നിന്ന് വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. തല നല്ലോണം തോർത്തെടീ...... അച്ചുവിന്റെ സ്വരം ഉയർന്നതും അവളൊന്ന് ഇളിച്ച് കാണിച്ച് ടവൽ എടുത്ത് തല തുവർത്താൻ തുടങ്ങി. ഇങ്ങനെ തുവർത്തിയാൽ എങ്ങനാടീ വെള്ളം പോവുന്നത്???? ഇങ്ങോട്ട് വാടീ... അച്ചു അവളെ കയ്യിൽ പിടിച്ചു വലിച്ച് ബെഡിലേക്ക് ഇരുത്തി. വെള്ളം ഇറ്റ് വീണുകൊണ്ടിരുന്ന അവളുടെ മുടിയെല്ലാം ഒരു വശത്തേക്ക് ഇട്ട് അവൻ മുടിയിലെ വെള്ളം എല്ലാം നല്ലവണ്ണം തുവർത്തി കൊടുത്തു. ഇച്ചായാ പതിയെ........ തല ചെറുതായ് ഒന്ന് വേദനിച്ചതും അവൾ ഒന്നു കുതറി. അടങ്ങി ഇരിക്ക് എമീ... അമർത്തി തോർത്തിയില്ലെങ്കിൽ നെറുകയിൽ വെള്ളം താഴ്ന്ന് ഇവിടെ എല്ലാം തുമ്മി കൊണ്ട് നടക്കേണ്ടി വരും. പറയുന്നതിനൊപ്പം അച്ചു അവളെ വീണ്ടും പിടിച്ചിരുത്തി. തല തോർത്തി കഴിഞ്ഞതും അച്ചു അവളുടെ കയ്യിലേക്ക് ടവൽ കൊടുത്തു.

ടവൽ വാങ്ങിയിട്ടും എഴുന്നേറ്റ് പോകാതെ തന്റെ നേർക്ക് ചരിഞ്ഞ് ഇരിക്കുന്നവളെ കണ്ടതും അച്ചു സംശയത്താൽ നെറ്റി ചുളിച്ചു. മ്മ്മ്??????? എന്തെന്ന ഭാവത്തിൽ അവൻ പിരികം വളച്ചു. ഇച്ചായാ......... വിളിക്കുന്നതിനൊപ്പം എമി അവനിലേക്ക് ചേർന്നിരുന്നു. സോപ്പിങ് ആണല്ലോ കൊച്ചേ????എന്നതാ കാര്യം????? അവളെ ചുറ്റിപ്പിടിച്ച് ചോദിച്ചതും അവൾ നന്നായി ഇളിച്ചു കാണിച്ചു. അതില്ലേ ഇച്ചായാ, ഇന്ന് ഞാൻ മസാലപൊടിക്ക് പകരം സാമ്പാർ പൊടി എടുത്തു തന്നില്ലേ???? അത് ആരോടും പറയല്ലേ.... ആൽവിച്ചായൻ എങ്ങാനും അറിഞ്ഞാൽ എന്നെ കളിയാക്കി കൊല്ലും. പ്ലീസ് പറയല്ലേ........ ബനിയനിൽ പിടിച്ചു വലിച്ച് കണ്ണുകളാൽ കേഴുന്നവളെ കണ്ടതും അവന് ചിരി പൊട്ടിയിരുന്നു. എങ്കിലും അത് അടക്കി വെച്ച് എമിയെ നോക്കി. പൊട്ടത്തരം കാണിച്ചു വെച്ചിട്ട് ഇപ്പൊ ഞാനൊന്നും പറയരുതെന്നോ????? എനിക്ക് അറിയാതെ ഒരു അബദ്ധം പറ്റിയതല്ലേ????? ചുണ്ട് പിളർത്തി കൊണ്ടവൾ പറഞ്ഞു. ഞാൻ മാത്രം പറയാതിരുന്നിട്ട് കാര്യമില്ലല്ലോ ഡാഡി പറഞ്ഞാലോ????? ഡാഡി പറയില്ലല്ലോ....... അതെന്താ ഇത്ര ഉറപ്പ്?????? അതുണ്ടല്ലോ ഡാഡിയെ ഞാൻ ചെറുതായിട്ട് ഒന്നു ബ്ലാക്ക്മെയിൽ ചെയ്തു.

ഡാഡി എങ്ങാനും ഇത് ആരോടെങ്കിലും പറഞ്ഞാൽ ഹോസ്പിറ്റലിൽ വെച്ച് ഡാഡി നേഴ്സുമാരെ വായിനോക്കിയത് ഞാൻ അമ്മച്ചിയോട് പറഞ്ഞു കൊടുക്കും എന്നു പറഞ്ഞു. സംഭവം ഞാൻ ചുമ്മാ തട്ടി വിട്ടതാ. പക്ഷെ ഡാഡി ആ ഭീഷണിയിൽ വീണു. ഡാഡി ഇത് ഒരു കുഞ്ഞിനോടും പറയില്ല എന്ന് ആണയിട്ട് പറഞ്ഞു. ചുരുക്കം പറഞ്ഞാൽ ആരും അറിയാതെ ഡാഡി വായിനോക്കിയ സത്യം നീ ഡാഡിയെ കൊണ്ട് തന്നെ പറയിപ്പിച്ചു. അതിന് മറുപടിയായി എമി കള്ളചിരിയോടെ കണ്ണിറുക്കി. ഡാഡി എന്തായാലും പറയാൻ പോണില്ല ഇനി ഇച്ചായൻ ആയിട്ട് ഒന്നും പറയാതിരുന്നാൽ മതി. പറയാതിരിക്കാം പകരം എനിക്ക് എന്ത് തരും??????? മുഴുവനായും അവളെ ശരീരത്തിലേക്ക് അടുപ്പിച്ചു വെച്ചവൻ മീശ പിരിച്ചു. എന്ത് വേണം?????? അവളുടെ ചോദ്യത്തിൽ കുറുമ്പ് കലർന്നു. തിരികെ മറുപടി പറയുന്നതിന് പകരം അച്ചു അവളിലേക്ക് മുഖം അടുപ്പിച്ചു. തരുന്നതിനേക്കാൾ എനിക്കിഷ്ടം ചോദിക്കാതെ എടുക്കുന്നതാ...... കുസൃതി ഒളിപ്പിച്ചു വെച്ച അവന്റെ വാക്കുകൾ അവളിൽ ഒരേ സമയം ചിരിയും നേർത്തൊരു വിറയലും സൃഷ്ടിച്ചു. മറുപടിയായി അവൾ എന്തോ പറയാനായും മുന്നേ അച്ചു അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തിയിരുന്നു. അപ്രതീക്ഷിതമായതിനാൽ അവളൊന്ന് പുളഞ്ഞു പോയി.

അച്ചു അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളികൾ ഓരോന്നായി ചുണ്ടിനാൽ ഒപ്പിയെടുത്തു. ഒരു വിറയലോടെ എമി അവന്റെ മുടിയിൽ കൊരുത്തു വലിച്ചു. ചുണ്ടുകൾ ഓരോ തവണ കഴുത്തിൽ സ്പർശിക്കുമ്പോഴും മുടിയിലെ പിടി മുറുകി കൊണ്ടിരുന്നു. കഴുത്തിലൂടെ തെന്നി നീങ്ങുന്ന അവന്റെ അധരങ്ങളുടെ ചൂടിൽ അവൾ ഉരുകി. അവളിൽ നിന്ന് വമിക്കുന്ന ഗന്ധം അച്ചുവിനെ മത്തു പിടിപ്പിച്ചിരുന്നു. അവളുടെ കുഞ്ഞു ശരീരത്തിലെ നനവും പിടച്ചിലും എല്ലാം അവനിൽ ഉന്മാദം നിറച്ചു. അവളുടെ കഴുത്തിൽ തെളിഞ്ഞു കാണുന്ന പിടയ്ക്കുന്ന നീല ഞരമ്പിലേക്ക് അവൻ പല്ലുകൾ ആഴ്ത്തി. ആ നോവിൽ എമി അറിയാതെ ഏങ്ങി പോയി. കൈവിരലുകൾ അവന്റെ ബനിയനിൽ തെരുത്തു പിടിച്ചു. പുളഞ്ഞു പോയ എമിയെ തന്നിലേക്ക് അടക്കി പിടിക്കുന്നതിനൊപ്പം അവന്റെ ചുണ്ടുകൾ കഴുത്തിലൂടെ കാതിലേക്ക് അരിച്ചു കയറി. കാതിൽ അടിക്കുന്ന ചുടു നിശ്വാസത്തിന് കൂട്ടായി അവന്റെ അധരങ്ങളുടെ സ്പർശനം കൂടി അറിഞ്ഞതും എമിയുടെ ഹൃദയമിടിപ്പ് ഏറി. ഇച്ച... ഇച്ചായാ.........

ഉയർന്ന ശ്വാസത്തോടെ അവൾ പുലമ്പിയതും കാറ്റിനേക്കാൾ വേഗത്തിൽ അവളുടെ ചൊടികളെ അവൻ സ്വന്തമാക്കിയിരുന്നു. കുതറി മാറാൻ പോലും ആവാതെ എമി അവനിലേക്ക് ചാഞ്ഞു പോയിരിന്നു. തന്നിലേക്ക് ഒതുങ്ങി പോയ അവളുടെ മേൽചുണ്ടിനെയും കീഴ്ചുണ്ടിനെയും ആവേശത്തോടെ നുണയുന്നതിനൊപ്പം ഇടുപ്പിൽ സ്ഥാനം പിടിച്ച കൈകൾ അവളിൽ ആകെ അലഞ്ഞു നടന്നു. ഒരു പിൻവാങ്ങൽ പോലും ആഗ്രഹിക്കാതെ അച്ചു അവളുടെ അധരങ്ങളിൽ അത്രമേൽ ലയിച്ചിരുന്നു. ചുണ്ടുകൾക്കൊപ്പം അവന്റെ നാവിന്റെ സ്പർശനം കൂടി അറിഞ്ഞതും അവൾ വല്ലാതെ തളർന്നു പോയിരുന്നു. അതിന്റെ ബാക്കിയായി തന്റെ ബനിയനിൽ തെരുത്തു പിടിച്ച അവളുടെ കൈകൾ അയഞ്ഞു പോവുന്നത് അച്ചു അറിഞ്ഞു. വാടി തളർന്നു താഴേക്ക് വീഴും മുന്നേ അച്ചു അവളുടെ കൈ തന്റെ ഇടതു കൈ വിരലുകളാൽ കോർത്തു പിടിച്ചു. പങ്കു വെക്കുന്ന ഓരോ ചുംബനകളും ആദ്യ ചുംബനം എന്ന പോലെ അവനിൽ ലഹരി നിറച്ചു. മതിവരാത്ത പോലെ അവളുടെ ചുണ്ടുകളെ മാറി മാറി നുണഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവളുടെ ചുണ്ടുകളെ മോചിപ്പിക്കുമ്പോൾ അവൾ നന്നേ കിതച്ചു പോയിരുന്നു. കൂമ്പിയടഞ്ഞ മിഴികളോടെ കടന്നു പോയ ചുംബനത്തിന്റെ ആലസ്യത്തിൽ എമി അവന്റെ നെഞ്ചിലേക്ക് ചാരി വീണു പോയിരുന്നു.

കണ്ണുകൾ അടച്ച് നെഞ്ചിൽ കിടക്കുന്നവളെ ഇരുകയ്യാലേ പൊതിഞ്ഞു പിടിച്ച് അച്ചു അവളുടെ നെറുകിൽ ചുണ്ട് അമർത്തി. പ്രണയത്തേക്കാൾ കരുതലും വാത്സല്യവും നിറഞ്ഞ ചുംബനം. നേർത്തു വരുന്ന അവളുടെ കിതപ്പും ക്രമമായി വരുന്ന അവളുടെ ഹൃദയമിടിപ്പും എല്ലാം അന്നേവരെ കാണാത്തൊരു കൗതുകത്തോടെ അവൻ നോക്കിയിരുന്നു. എന്തുകൊണ്ടോ ആ നിമിഷം അവളുടെ മുഖത്ത് ചുവപ്പ് രാശി പടർന്നിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അച്ചുവിന്റെ കണ്ണുകൾ എമിയിൽ തന്നെ ആയിരുന്നു. തന്റെ നോട്ടത്തിന് മുന്നിലുള്ള അവളുടെ പതർച്ചയും പിടയ്ക്കുന്ന നേത്രഗോളങ്ങളും എല്ലാം അവനിൽ ചിരി ഉണർത്തി. ഒടുവിൽ ധൃതി പിടിച്ച് കഴിച്ച് എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടുന്ന അവളെ കണ്ട് ചുണ്ടിൽ ഒളിപ്പിച്ചു വെച്ച ചിരിയോടെ അവനും കഴിച്ച് എഴുന്നേറ്റു. കഴിച്ച പാത്രം കഴുകി തിരിഞ്ഞ എമിയെ ചുറ്റിപിടിച്ച് കവിളിൽ ഒരുമ്മയും കുഞ്ഞൊരു കടിയും കൊടുത്ത് അവളിലെ പിടി അയച്ച് ഒരു മൂളിപ്പാട്ടും പാടി പുറത്തേക്ക് ഇറങ്ങുന്നവനെ നോക്കി എമി പകച്ചു നിന്നുപോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഫുഡും മറ്റും എടുത്ത് ഹോസ്പിറ്റലിലേക്ക് യാത്ര പറഞ്ഞ് ഇറങ്ങവെ ആവേശത്തോടെ ജോക്കുട്ടനും കൂടെ ഇറങ്ങിയിരുന്നു. കുഞ്ഞിനെ മടിയിൽ ഇരുത്തി അച്ചുവിനൊപ്പം കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ തന്നിലേക്ക് പാറി വീഴുന്ന അവന്റെ നോട്ടങ്ങൾ എമി അറിഞ്ഞിരുന്നു. അത് കാണാത്തത് പോലെ നടിച്ച് പുറത്തെ കാഴ്ചകളിലേക്ക് നോട്ടം ഉറപ്പിച്ച് ഇരിക്കുമ്പോൾ നാണത്തിൽ കലർന്നൊരു പുഞ്ചിരി അവളുടെ ചുണ്ടിലും തത്തി കളിച്ചു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story