ഹൃദയതാളമായ്: ഭാഗം 126

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഹോസ്പിറ്റലിൽ എത്തി പാർക്കിംഗ് ലോട്ടിൽ വണ്ടി നിന്നതും ഡോർ തുറന്ന് ജോക്കുട്ടനെ എടുത്ത് പുറത്തേക്കിറങ്ങി. അപ്പോഴേക്കും അച്ചു ഇറങ്ങി ബാക്ക് ഡോർ ഓപ്പൺ ചെയ്ത് സീറ്റിൽ വെച്ചിരുന്ന ഫുഡും മറ്റും എല്ലാം എടുത്ത് എമിക്ക് അരികിലേക്ക് പോവാൻ തിരിഞ്ഞതും ഒരു കാൾ വന്നതും ഒരുമിച്ചായിരുന്നു. ഒഫീഷ്യൽ കോൾ ആയതിനാൽ അറ്റൻഡ് ചെയ്യാതിരിക്കാൻ കഴിയില്ല. അച്ചു കോൾ എടുത്ത് എമിയെ നോക്കി 5 മിനിറ്റ് എന്ന് ആംഗ്യം കാണിച്ചു. അവൾ പുഞ്ചിരിയോടെ ഒന്നു തലയാട്ടി തന്റെ കയ്യിൽ ഇരുന്ന് അകത്തേക്ക് പോവാൻ തിടുക്കം കാട്ടുന്ന ജോക്കുട്ടനെ പുറത്തെ കാഴ്ചകൾ ഓരോന്ന് കാണിച്ച് അവന്റെ ശ്രദ്ധ മാറ്റി. ഇൻജെക്ഷൻ എടുത്ത വേദനയാൽ നിർത്താതെ കരയുന്ന കുഞ്ഞിനെയും തോളിൽ ഇട്ട് സമാധാനിപ്പിക്കുന്ന പ്രായമായ ഒരു മനുഷ്യനെ ചൂണ്ടി കാണിച്ച് ജോക്കുട്ടനോട് എന്തോ പറഞ്ഞു ചിരിക്കുമ്പോഴാണ് തോളിൽ ശക്തമായ ഒരു തട്ട് ഏൽക്കുന്നത്. പെട്ടെന്ന് ആയതിനാൽ ഒന്നു വീഴാൻ ആഞ്ഞെങ്കിലും ജോക്കുട്ടനെ അടക്കി പിടിച്ച് അവൾ ഒരുവിധം ബാലൻസ് ചെയ്തു നിന്നു. ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയ എമി കാണുന്നത് രണ്ട് ചെറുപ്പക്കാരെ ആണ്. ഓഹ്!!!!! സോറി സോറി..... ഞങ്ങൾ പെട്ടെന്ന് ധൃതിയിൽ വന്നപ്പൊ അറിയാതെ ഇടിച്ചു പോയതാ.......

പരിഭ്രമത്തോടെ അയാൾ നെറ്റിയിൽ ഇടിച്ച് പറയുന്നത് കേട്ടതും എമിയുടെ ദേഷ്യം മാറിയിരുന്നു. ഹോസ്പിറ്റലിൽ എത്തുന്നവരുടെ മാനസികാവസ്ഥ പലതരത്തിൽ ആയിരിക്കുമല്ലോ ചിലപ്പോൾ വേണ്ടപ്പെട്ടവരെ ഓർത്ത് ടെൻഷൻ അടിച്ചായിരിക്കും വരുക അപ്പൊ ചുറ്റിനും ഒന്നും ശ്രദ്ധ കാണില്ല. ഏയ്‌ അത് സാരമില്ല. പുഞ്ചിരിയോടെ പറഞ്ഞവൾ നോക്കിയത് ആ ചെറുപ്പക്കാരന് ഒപ്പം നിന്നിരുന്നവനെ ആയിരുന്നു. പകപ്പോടെ തന്നെ നോക്കുന്ന അവനെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. എവിടെയോ കണ്ട് മറന്നത് പോലെ ഒരു മുഖം. എമിയുടെ നോട്ടം കണ്ടതും അവൻ ഒന്നു പതറി. ഡാ പോവണ്ടേ വാ........ എമിയെ വന്ന് തട്ടിയവന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ടവൻ തിടുക്കം കൂട്ടി. ആഹ് പോവാടാ..... ഒരിക്കൽ കൂടി സോറി കേട്ടോടോ......... അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു. എമിക്ക് അരികിലേക്ക് നടന്നു വന്ന അച്ചുവിന്റെ നെറ്റി ഈ കാഴ്ചകൾ കണ്ട് സംശയത്താൽ ചുളിഞ്ഞു. എമിയെ കണ്ടപ്പോൾ അതിൽ ഒരുവന്റെ പതർച്ചയും ടെൻഷനും എല്ലാം അച്ചു ശ്രദ്ധിച്ചിരുന്നു. അവൻ നടന്ന് എമിയുടെ അരികിൽ എത്തി. ആരാ അത്?????? അവർ പോയ വഴിയേ നോക്കി നിന്നിരുന്ന എമിയോടായി തിരക്കി. അറിയില്ല. ഇപ്പൊ എന്നെ വന്ന് തട്ടിയിട്ട് സോറി പറഞ്ഞു പോയതാ. ഹോസ്പിറ്റൽ അല്ലെ അതുകൊണ്ട് ഞാൻ പിന്നെ കാര്യാക്കിയില്ല.

എമി പറഞ്ഞതും അവനൊന്ന് അമർത്തി മൂളി. എന്നാൽ ആ കൂടെയുള്ളവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ എവിടെ ആണെന്ന് ഓർമ്മ കിട്ടുന്നില്ല. ചിലപ്പൊ പുറത്ത് എവിടെയെങ്കിലും വെച്ചായിരിക്കും. മ്മ്മ്.... ആയിരിക്കും. വാ നമുക്ക് റൂമിലോട്ട് പോവാം. അച്ചു പറഞ്ഞത് കേട്ടവൾ തലയാട്ടി അകത്തേക്ക് കയറാൻ തുനിഞ്ഞു. അച്ചു മെല്ലെ തിരിഞ്ഞ് ആ ചെറുപ്പക്കാർ പോയ വഴിയേ നോക്കി. അതേ സമയം തന്നെ എമി കണ്ടിട്ടുണ്ട് എന്ന് സംശയം പറഞ്ഞവൻ ഒരുതരം വെപ്രാളത്തോടെ തിരിഞ്ഞു നോക്കി. അച്ചു കണ്ടെന്ന് മനസ്സിലായതും അവൻ നടപ്പിന്റെ വേഗത കൂട്ടി. കണ്ണുകൾ കുറുക്കി അവർ പോയ വഴിയേ നോക്കി അച്ചു നിന്നു. മുന്നേ നടന്നു പോയ എമിയുടെ വിളി എത്തിയപ്പോഴേക്കും അച്ചു മനസ്സിലെ സംശയങ്ങൾ എല്ലാം ഒതുക്കി വെച്ച് ഹോസ്പിറ്റലിന് അകത്തേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നീ എന്ത് പണിയാടാ മിഥുനെ ഈ കാണിച്ചത് കിളി പോലത്തെ ഒരു പെങ്കൊച്ച് ആയിരുന്നു അതിനോട് ഒന്നു മിണ്ടി വന്നപ്പോഴേക്കും നിന്റെ ഒടുക്കത്തെ ഒരു ബഹളം........ പാർക്കിങ്ങിലെ വണ്ടിക്ക് അടുത്ത് വന്നു നിന്ന അശ്വിൻ മിഥുന് നേരെ പരിഭവിച്ചു. കിളിയല്ല..... എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്. മനുഷ്യൻ ഇവിടെ തീയിൽ ചവിട്ടി നിൽക്കുമ്പോഴാ.......

മിഥുൻ കലിയോടെ അവന്റെ നേർക്ക് ചീറി. നീ എന്തിനാടാ വെറുതെ എന്റെ നെഞ്ചത്തോട്ട് കയറുന്നത്????? അതിനും വേണ്ടി ഇവിടെ എന്താ ഉണ്ടായത്??????? അശ്വിൻ കാര്യം അറിയാതെ അവനെ നോക്കി. എടാ അത് ആരാന്ന് നിനക്കറിയോ???? അത് അവളാ എമി....... ആ പേര് പറയവെ അവനൊന്ന് പതറി. ഏഹ്!!!!!! അവളോ????? അവളെങ്ങനെ ഇവിടെ???? അശ്വിന്റെ സ്വരത്തിൽ പരിഭ്രമവും അത്ഭുതവും നിറഞ്ഞിരുന്നു. അത് എനിക്ക് എങ്ങനെ അറിയാനാ???? അലസമായി ചോദിക്കുമ്പോഴും അവന്റെ വാക്കുകളിൽ ഭയം നിറഞ്ഞിരുന്നു. ഞാനൊരു കാര്യം ചോദിക്കട്ടെ?????? മുഖവുരയോടെ അവൻ ചോദിച്ചതും മിഥുൻ നെറ്റി ചുളിച്ചു. അന്ന് ശരിക്കും അവൾ നിന്റെ മുഖം കണ്ടിരുന്നോ???? അശ്വിന്റെ ചോദ്യത്തിന് അവൻ ഒന്നു മൗനമായി. കണ്ടിരുന്നു........ അവളെന്നെ വ്യക്തമായി തന്നെ കണ്ടിരുന്നു. അതെനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ എന്തുകൊണ്ട് ഇത്ര അടുത്ത് കണ്ടിട്ട് അവൾ നിന്നെ തിരിച്ചറിഞ്ഞില്ല?????? അവന്റെ ആ ചോദ്യം തന്നെ ആയിരുന്നു മിഥുന്റെ മനസ്സിലും. നേരിൽ കണ്ടിട്ട് പോലും എന്തുകൊണ്ട് അവൾക്ക് മനസ്സിലായില്ല????? ഇനി അവൾ അന്ന് എന്നെ കണ്ടില്ലേ???? ഇല്ല അവൾ എന്നെ കണ്ടിരുന്നു.... പിന്നെ എങ്ങനെ????? മിഥുന് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

അല്ലെടാ നമ്മൾ പോരാൻ നേരം അവളുടെ അടുത്തേക്ക് വന്ന അയാൾ... അയാളെ കണ്ട് നല്ല പരിചയം തോന്നിയല്ലോ?????? മുടിയിൽ വിരലുകൾ കൊരുത്തു പിടിച്ച് നിൽക്കുന്ന മിഥുനോടായി എന്തോ ഓർത്തെന്നത് പോലെ അവൻ തിരക്കി. അത് അയാളാ അഗസ്റ്റി, അഗസ്റ്റി പോൾ കുരിശിങ്കൽ. ദൂരെ എവിടെയോ ദൃഷ്ടി ഊന്നി നിന്നവൻ പറഞ്ഞതും ഇടിവെട്ട് ഏറ്റത് പോലെ അശ്വിൻ ഞെട്ടി. എന്റെ ദേവീ ആ കാലനോ???? അയാളും ഇവളും തമ്മിൽ എന്താടാ ബന്ധം???? അതൊക്കെ എനിക്ക് എങ്ങനാടാ പുല്ലേ അറിയുന്നേ?????? നിനക്ക് ഒന്നും അറിയണ്ടല്ലോ????? പുന്നാര മോനെ അയാളുടെ കൈയിൽ എങ്ങാനും ചെന്ന് പെട്ടാലുണ്ടല്ലോ പിന്നെ നമ്മളൊന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ല. അയാൾക്ക് എന്തോ സംശയം തോന്നിയിട്ടുണ്ട്. അകത്തേക്ക് കയറുന്നതിനിടയിൽ അയാൾ എന്നെ തിരിഞ്ഞു നോക്കിയിരുന്നു. നിർവികാരതയോടെ മിഥുൻ പറഞ്ഞത് കേട്ടതും അശ്വിന് ബോധം പോവുന്നത് പോലെ തോന്നി. എന്നിട്ടാണോടാ പുല്ലേ നീ ഇത്രയും നേരം ഇത് പറയാതെ കിടന്ന് കഥപ്രസംഗം നടത്തിയത്????? വണ്ടിയിൽ കയറെടാ നാറീ അയാളുടെ കൺവെട്ടത്ത് ചെന്ന് പെടുന്നതിന് മുന്നേ എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ നോക്കാം.

മിഥുന്റെ കയ്യിൽ ഇരുന്ന ബൈക്കിന്റെ കീ തട്ടി പറിച്ചു വാങ്ങി വണ്ടിയിൽ കയറിരുന്ന് സ്റ്റാർട്ട്‌ ചെയ്തവൻ അലറി. ഉള്ളിൽ ഉയർന്ന ഭയം കൊണ്ടോ എന്തോ മിഥുൻ വേഗം തന്നെ അശ്വിന്റെ പിന്നിൽ കയറി ഇരുന്നു. അവൻ കയറേണ്ട താമസം അശ്വിൻ വേഗത്തിൽ ഹോസ്പിറ്റൽ കോമ്പൗണ്ടിന് വെളിയിലേക്ക് വണ്ടി പറപ്പിച്ചിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റൂമിലേക്ക് പോവുന്ന വഴിയിൽ എല്ലാം അച്ചു പലവിധ ചിന്തകളിൽ ആയിരുന്നു. എല്ലാത്തിനും ഒടുവിൽ എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ച് അവൻ എമിയെ നോക്കി. അതേ സമയം തന്നെ എമിയുടെ നോട്ടം അവനിൽ എത്തി നിന്നു. എന്നതാ ഡ്രാക്കു മുഖം ഭയങ്കര ഗൗരവത്തിൽ ആണല്ലോ????? കുസൃതിയോടെ ചേർന്ന് നടന്നവൾ ചോദിച്ചതും അവനൊന്ന് ചിരിച്ചു. തത്ക്കാലം അത്ര ഭാരിച്ച കാര്യങ്ങളൊന്നും എന്റെ കൊച്ച് തിരക്കണ്ട. അതൊക്കെ ഞങ്ങൾ പോലീസുകാർ നോക്കിക്കോളാം. ഓഹ് വലിയൊരു ഐപിഎസ് വന്നിരിക്കുന്നു. എനിക്കൊന്നും അറിയണ്ട നിങ്ങളുടെ മലമറിക്കുന്ന കേസൊന്നും ഹും...... ചുണ്ട് കോട്ടി പറഞ്ഞുകൊണ്ട് മുന്നേ നടന്നു പോവുന്നവളെ കണ്ട് എല്ലാം മറന്ന് അച്ചു ചിരിച്ചു പോയിരുന്നു. അവൾക്ക് പുറകെ റൂമിലേക്ക് നടക്കവേ റൂമിൽ നിന്ന് ഉയർന്ന ബഹളം കേട്ട് ഒരുനിമിഷം രണ്ടുപേരും ഒന്നു നിന്നു.

ഇതിപ്പൊ ആരാ ഇത്ര ബഹളം ഉണ്ടാക്കുന്നത് എന്ന ചിന്തയിൽ എമി അച്ചുവിനെ ഒന്നു നോക്കിയതും നോ ഐഡിയ എന്ന കണക്ക് അവളെ ഒന്നു നോക്കി അച്ചു വാതിലിൽ മുട്ടി. ഒറ്റ നിമിഷം കൊണ്ട് അകത്ത് പിൻ ഡ്രോപ്പ് സൈലൻസ് ആവുന്നതും അൽപ്പ നേരത്തിന് ശേഷം റൂമിന്റെ ലോക്ക് തുറയ്ക്കുന്ന ശബ്ദവും കേട്ടു. വാതിൽ തുറന്ന സാറാ മുന്നിൽ അച്ചുവിനെയും എമിയേയും കണ്ട് ഒന്ന് ആശ്വസിച്ചു. നിങ്ങൾ ആയിരുന്നോ???? ഞങ്ങൾ കരുതി അടുത്ത വഴക്കിന് ആ നേഴ്സ് വന്നതായിരിക്കുമെന്ന്. നെടുവീർപ്പിട്ട് സാറാ അവരെ നോക്കി ചിരിച്ചു. ഇതെന്നതാ ഇവിടെ ഇത്ര ബഹളം????? അൽപ്പം ശബ്ദം ഉയർത്തി അച്ചു ചോദിക്കുന്നതിനൊപ്പം അകത്തേക്ക് കയറി. സാറായുടെ കയ്യിൽ ആഹാരം അടങ്ങിയ കവർ ഏൽപ്പിച്ച് തിരിഞ്ഞതും മുന്നിലെ കാഴ്ച കണ്ടതും അവനൊന്ന് അമ്പരന്നു. പുറകെ കയറിയ എമിയും മുന്നിൽ ഇരിക്കുന്നവരെ കണ്ട് ഒരു നിമിഷം പകച്ചു. അവളുടെ കയ്യിൽ ഇരുന്ന ജോക്കുട്ടൻ ഊർന്നിറങ്ങി റിയക്ക് അരികിലേക്ക് ഓടിയപ്പോഴാണ് അവൾ ഞെട്ടലിൽ നിന്ന് പുറത്ത് വരുന്നത്. റിയയുടെ ബെഡിലും ബൈസ്റ്റാൻഡർ ബെഡിലുമായി ഇരിക്കുന്ന രണ്ട് ജോടികൾ. മറ്റാരുമല്ല റോണിയും മറിയാമ്മയും അപ്പുവും നിവിയും തന്നെ. നാലും അവിടെ ഇരിക്കുന്ന ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം തിന്നുകയാണ് കൂട്ടിന് ആൽവിച്ചനും. എമിയേയും അച്ചുവിനെയും കാണേണ്ട താമസം നാലും കൂടി ഇളിച്ചു കാണിച്ചു.

എമി റോണിയെ നോക്കി ദഹിപ്പിച്ചു. വേറൊന്നും അല്ല അവൻ നാട്ടിൽ എത്തിയ വിവരം ഇതുവരെ ചങ്കും കരളുമായി കൊണ്ടുനടന്ന അവളെ അറിയിച്ചില്ല. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും റോണി നൈസായി ഇരുന്നിടത്ത് നിന്ന് പൊങ്ങി. നീ എന്താടാ എഴുന്നേൽക്കുന്നത് ഓറഞ്ചിന്റെ കുരു തൊണ്ടയിൽ കുരുങ്ങിയോ????? ആൽവിച്ചന്റെ ആ ചോദ്യം കേട്ടതും റോണി അവനെ കലിപ്പിച്ചു നോക്കി. എന്നെ നോക്കി ദഹിപ്പിച്ചിട്ട് എന്താ കാര്യം ഞാൻ അപ്പോഴേ പറഞ്ഞതാ ആക്രാന്തം കാണിക്കാതെ സാവധാനം മുണുങ്ങാൻ എന്നിട്ട് കേട്ടോ???? അപ്പൊ നീ ഇത് അനുഭവിക്കണം. ആൽവിച്ചൻ പുച്ഛത്തിൽ പറഞ്ഞുകൊണ്ട് ഓറഞ്ചിന്റെ അല്ലി വായിലേക്ക് ഇട്ടു. പോടോ കരിങ്കോഴീ.......... പല്ല് ഞെരിച്ചു കൊണ്ട് റോണി പറഞ്ഞു കൊണ്ട് എമിക്ക് അരികിലേക്ക് ചെന്നു. അവന്റെ വരവ് കണ്ടതും എമി മുഖം വീർപ്പിച്ച് കഴുത്ത് വെട്ടിച്ചു. മുത്തല്ലേ പൊന്നല്ലെടീ പിണങ്ങല്ലേ... ഞാൻ നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയല്ലേ വരുന്ന വിവരം വിളിച്ച് അറിയിക്കാതിരുന്നത്. താടിയിൽ പിടിച്ച് കൊഞ്ചിച്ചവൻ പറയവെ ആ കൈ തട്ടി മാറ്റി എമി ചെന്ന് റിയക്ക് അരികിൽ ഇരുന്നു. രണ്ടിന്റെയും കളി കണ്ട് ചിരിയോടെ നോക്കി ഇരിക്കുകയായിരുന്നു മറ്റെല്ലാവരും. ഏഹ്!!!!!

അപ്പൊ നീ വരുന്ന വിവരം നിന്റെ ബ്ലഡും ലിവറുമായ എമിയെ അറിയിച്ചില്ലേ????? ഇത് ചതിയും വഞ്ചനയും നീതി നിഷേധവുമാണ്. നോക്കി നിൽക്കാതെ കൊടുക്ക് മോളേ അവന്റെ മൂക്ക് നോക്കി ഒരു പഞ്ച്........ ആൽവിച്ചൻ എരി തീയിലേക്ക് പെട്രോളും മണ്ണെണ്ണയും ഡീസലും എല്ലാം ഒഴിക്കുവാണ്. തെണ്ടീ............ തനിക്ക് ഞാൻ തരുന്നുണ്ടെടോ ന്യൂ ജനറേഷൻ നാരദാ...... ആൽവിച്ചനെ നോക്കി പല്ല് കടിച്ചു പൊട്ടിച്ച് അവൻ എമിക്ക് നേരെ തിരിഞ്ഞു. സത്യായിട്ടും നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി ചെയ്തതാടീ. അവരെല്ലാം വൈകിട്ടേ വരൂ എന്നറിഞ്ഞിട്ടും രാവിലെ തന്നെ ഞാനിങ്ങോട്ട് ഓടി പോന്നത് നിന്നെ കാണാനാ. കുരിശിങ്കലേക്ക് വരാനായിരുന്നു പ്ലാൻ അപ്പോഴാ നീ ഇങ്ങോട്ട് പോരുന്ന കാര്യം അങ്കിൾ പറഞ്ഞ് അറിയുന്നത് നിന്നെ ഒന്നു ഞെട്ടിക്കാനാ നേരെ ഇങ്ങോട്ട് വന്നത് അപ്പോഴുണ്ട് ഈ അപ്പുവേട്ടനും നിവിയും ഈ കുരിപ്പും ഇവിടെ ഇരിക്കുന്നു പിന്നെ ഇവരുടെ കൂടെ കത്തിവെച്ച് ഞാനും ഇരുന്നു. മറിയാമ്മയെ ചൂണ്ടി കാണിച്ച് അവൻ പറഞ്ഞു നിർത്തിയതും എമി ആണോ എന്നർത്ഥത്തിൽ എല്ലാവരെയും നോക്കി. ആണെന്ന മട്ടിൽ എല്ലാവരും തലയാട്ടി കാണിച്ചതും അവൾ ഒന്നു അയഞ്ഞു. എങ്കിലും അവനോട് വീണ്ടും അവൾ പിണക്കം നടിച്ച് തന്നെ ഇരുന്നു. ഒരായിരം സോറി മുത്തേ....

ഇനിയും ഇങ്ങനെ മുഖം വീർപ്പിക്കാതെടീ. ചിണുങ്ങി കൊണ്ടവൻ അവളുടെ കയ്യിൽ പിടിച്ചതും അവൾ അറിയാതെ ചിരിച്ചു പോയി. എന്നാലും അത് മോശായിപ്പോയി.... വളരെ മോശായിപ്പോയി. ആൽവിച്ചൻ വിടാൻ ഭാവമില്ല. ആൽവിച്ചായോ മതി കുത്തിത്തിരിപ്പ്. അങ്ങനെ ഞങ്ങളെ തമ്മിൽ തല്ലിക്കാം എന്ന് വ്യാമോഹിക്കണ്ട ഞങ്ങളെ ഒറ്റ കെട്ടാ...... എമി അവന്റെ തോളിൽ കയ്യിട്ട് ഇരുന്നു പറഞ്ഞു. പിന്നല്ലാതെ.... താൻ പോടോ ഹേ...... റോണി അവനെ നന്നായി പുച്ഛിച്ചു കൊണ്ട് എമിയെ ചേർത്ത് പിടിച്ചു. എങ്കിലേ ഇവൾ എന്റെയും കൂടിയാ. പോടാ ചെറുക്കാ....... അതും പറഞ്ഞ് ആൽവിച്ചൻ കയ്യിലിരുന്ന ആപ്പിളും കടിച്ച് എമിയുടെ ഇപ്പുറത്ത് ഇരുന്ന് അവളുടെ തോളിലൂടെ കയ്യിട്ട് ഇരുന്നു. റോണിക്കും ആൽവിച്ചനും നടുവിൽ ചിരിയോടെ ഇരിക്കുന്ന അവളെ എല്ലാവരും പുഞ്ചിരിയോടെ നോക്കിയിരുന്നു. അതിനിടയിൽ ആൽവിച്ചന്റെ കയ്യിൽ ഇരുന്ന ആപ്പിൾ പിടിച്ചു വാങ്ങി അത് കടിച്ചെടുക്കാനും അവൾ മറന്നില്ല. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഫുഡ് കഴിക്കാതെ ഇരുന്നവരെ എല്ലാം അച്ചു കൊണ്ടുവന്ന ഫുഡ് കൊടുത്ത് ക്യാന്റീനിലേക്ക് പറഞ്ഞു വിട്ടു. റിയക്ക് പിന്നെ രാവിലെ തന്നെ കഞ്ഞി വാങ്ങി കൊടുത്തിരുന്നു. അത് കൂടാതെ ജ്യൂസ്‌ വാങ്ങി കൊണ്ടുവന്ന് ആൽവിച്ചായൻ നിർബന്ധിച്ചു കുടിപ്പിച്ചിരുന്നു.

കുഞ്ഞുവാവയെ എടുക്കാൻ എല്ലാവരും ബഹളം കൂടിയെങ്കിലും അവസാനം എമി തന്നെ അങ്കത്തിൽ ജയിച്ചു. കുഞ്ഞിന്റെ ആന്റി ആണെന്ന അധികാരത്തിൽ കുഞ്ഞിനേയും എടുത്ത് വലിയ ആളെ പോലെ ഇരിക്കുന്ന അവളെ നോക്കി റിയയും അച്ചുവും ചിരിച്ചു പോയി. സ്വന്തമായി ഇങ്ങനെ ഒന്നിനെ കൊണ്ടു നടക്കേണ്ട ഒരെണ്ണമാ തല്ല് കൂടി കൊച്ചിനെ എടുക്കുന്നത്. നിവി അവളെ ചൊറിഞ്ഞു. അതിന് അവളെ പറഞ്ഞിട്ട് കാര്യമില്ല ഇവിടെ പലരുടെയും കണ്ണിൽ അവൾ കുഞ്ഞുവാവ അല്ലെ????? അപ്പു കിട്ടിയ അവസരത്തിൽ അച്ചുവിനിട്ട് താങ്ങി. പ്രേമിച്ചു നടന്നപ്പോഴുള്ള ഇങ്ങേരുടെ സ്വഭാവത്തിന് ഇവൾ പെറ്റ് എഴുന്നേൽക്കേണ്ട സമയം കഴിഞ്ഞു. നിനക്ക് യോഗമില്ല മോളെ എമീ...... റോണി ആയിട്ട് താങ്ങാനുള്ള അവസരം പാഴാക്കിയില്ല. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്????? കുഞ്ഞ് വേണയോ വേണ്ടയോ എന്നൊക്കെ അവർ തീരുമാനിച്ചോളും. എമി ചേച്ചിയുടെ ബുദ്ധി വെച്ചിട്ട് ആയിരിക്കും അച്ചുവേട്ടൻ അങ്ങനെ പറഞ്ഞത് അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. മറിയാമ്മ കൂടി അഭിപ്രായവുമായി രംഗത്ത് എത്തി.

നിർത്തിക്കോ ഊളകളെ...... എല്ലാം കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്. നീയൊക്കെ ഇങ്ങനെ ഇരുന്ന് സൊള്ളുന്നത് എന്റെ കൂടി കഷ്ടപ്പാടിന്റെ ഫലമാണ് എന്ന് കളിയാക്കുന്നവർ ഒന്നു ഓർത്താൽ നന്ന്. ദേഷ്യം മൂത്ത് എമി പറഞ്ഞു നാലെണ്ണത്തിനെയും കലിപ്പിച്ച് നോക്കി. അതോടെ മൂന്നും വാ പൂട്ടി. മുഖം വീർപ്പിച്ച് ഇരിക്കുന്ന എമിയെ കണ്ടതും റിയ ഓരോന്ന് പറഞ്ഞ് വിഷയം മാറ്റി. പിന്നെ അമ്മമാർ കൂടി വന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നും പറഞ്ഞ് ഇരുന്നു. അപ്പോഴും എമിയുടെ ഉള്ളിൽ പേരറിയാത്ത ഒരു വിഷമം തളം കെട്ടി കിടന്നിരുന്നു. ഉച്ചയോടെ ആയതും എല്ലാവരും പിരിഞ്ഞു പോയി. അല്ലെങ്കിൽ ഹോസ്പിറ്റൽ എല്ലാം ചേർന്ന് തിരിച്ചു വെച്ചേനെ. തിരികെ പോരുന്ന വഴിയിൽ എല്ലാം എമി സൈലന്റ് ആയിരുന്നു. വിൻഡോ ഗ്ലാസ്സിൽ തല ചേർത്ത് വെച്ച് പുറത്തേക്ക് നോക്കിയിരിക്കുന്ന അവളെ നോക്കി അച്ചു ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story