ഹൃദയതാളമായ്: ഭാഗം 127

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

നീയെന്നതാടീ കൊച്ചേ ചോറിന് മുന്നിൽ ഇരുന്ന് സ്വപ്നം കാണുന്നോ????? പ്ലേറ്റിൽ എന്തോ ആലോചിച്ച് കളം വരച്ച് ഇരിക്കുന്ന എമിയെ കണ്ട് പോൾ അവളുടെ തലയ്ക്ക് തട്ടി. ഒന്നൂല്ല......... അത്ര മാത്രം പറഞ്ഞ് പ്ലേറ്റും എടുത്ത് എഴുന്നേറ്റ് പോവുന്ന എമിയെ കണ്ട് പോൾ വായും തുറന്ന് ഇരുന്നുപോയി. ഇവൾക്കിത് എന്നതാടാ പറ്റിയത്???? വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ ഒരുമാതിരി നനഞ്ഞ പടക്കം പോലെ തൂങ്ങി തൂങ്ങി ഇരിക്കുന്നത്. പോളിന്റെ ചോദ്യത്തിന് മറുപടി പറയാതെ അച്ചു അവൾ പോയ വഴിയേ നോക്കി ഇരുന്നു. അവന്റെ മനസ്സിലും അയാളുടെ അതേ സംശയം ആയിരുന്നു. ശരിയാണ് തിരികെ പോരുമ്പോൾ മുതൽ അവൾ മൂഡോഫ് ആയിരുന്നു. കയ്യോടെ കാരണം അന്വേഷിക്കണം എന്നൊക്കെ കരുതിയെങ്കിലും അത്യാവശ്യമായി പുറത്ത് പോവേണ്ടിയിരുന്നതിനാൽ അതിനൊന്നും സാധിച്ചില്ല. തിരികെ വന്നപ്പോൾ മുതൽ കാണുന്നത് എന്തൊക്കെയോ ചിന്തിച്ച് അവിടെയും ഇവിടെയും തൂങ്ങി നടക്കുന്നവളെയാണ്. ജോക്കുട്ടന്റെ കൂടെ ഇരിക്കുന്ന സമയത്ത് പോലും അവളുടെ മുഖം വല്ലാതെ ഇരിക്കുവായിരുന്നു.

ഇപ്പൊ ദേ എഴുന്നേറ്റ് പോക്കും. സാധാരണ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉരുളക്ക് ഉപ്പേരി പോലെ പറയുന്ന പെണ്ണാ. ഇന്നിത് എന്തുപറ്റി?????? അവനൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. മുറിയിൽ ചെല്ലട്ടെ, ഈ മുഖം വീർപ്പിച്ചു നടക്കുന്നതിന്റെ കാര്യം എന്താന്ന് എനിക്കൊന്ന് അറിയണം. ജോക്കുട്ടനെയും എടുത്ത് മുകളിലേക്ക് പോവുന്ന എമിയെ നോക്കിയവൻ മനസ്സിൽ പറഞ്ഞു. കൊള്ളാം അവളെ പോലെ നീയും സ്വപ്നം കണ്ടിരിക്കുവാണോ????? കൈ ഉണങ്ങുന്നതിന് മുന്നേ പോയി കഴുകാൻ നോക്കെടാ...... അച്ചുവിന്റെ തോളിൽ ഒരു തട്ട് കൊടുത്തയാൾ പറഞ്ഞതും കഴിച്ചു കഴിഞ്ഞ പാത്രവും എടുത്തവനും എഴുന്നേറ്റു പോയി. ഇതുങ്ങൾക്കൊക്കെ ഇത് എന്തോ പറ്റി??????? മനസ്സിൽ ചിന്തിച്ചു കൊണ്ടയാൾ നോക്കിയതും കാണുന്നത് ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്ന രീതിയിൽ ഇരുന്ന് ഫുഡ് അടിക്കുന്ന അനുവിനെയാണ്. എനിക്ക് ഉണ്ടായതുങ്ങൾ എല്ലാം ഓരോ സ്വഭാവത്തിൽ ആയി പോയല്ലോ എന്റെ മാതാവേ...... ഒരു നെടുവീർപ്പോടെ ചിന്തിച്ചയാളും എഴുന്നേറ്റു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു മുറിയിൽ ചെല്ലുമ്പോൾ ജോക്കുട്ടനെ ഉറക്കാനായി തോളിൽ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന എമിയെയാണ് കാണുന്നത്. ജോക്കുട്ടൻ പാതി ഉറക്കത്തിലാണ്. അത് കണ്ടതും അവളെ ഒന്നു നോക്കിയിട്ട് ഒന്നും മിണ്ടാതെ അച്ചു വാഷ്റൂമിലേക്ക് കയറി. അച്ചുവിന്റെ വരവ് അവൾ അറിഞ്ഞെങ്കിലും അവനെ ശ്രദ്ധിക്കാൻ തോന്നിയില്ല. ഹോസ്പിറ്റലിൽ വെച്ച് എല്ലാവരും ചേർന്ന് കളിയാക്കിയത് ഉള്ളിൽ ഒരു കരടായി കിടക്കുകയായിരുന്നു. അതിനൊപ്പം അച്ചുവിന്റെ മൗനവും. അത്രയൊക്കെ അവർ കളിയാക്കിയിട്ടും ഒരു വാക്ക് പോലും തിരിച്ചു പറയാതിരുന്ന അച്ചുവിനോട് ഉള്ളിൽ വല്ലാത്തൊരു പരിഭവം ആയിരുന്നു. പണ്ട് പൊക്കം ഇല്ലാത്തതിന്റെ പേരിൽ ആയിരുന്നു പരിഹാസം മുഴുവൻ ഇപ്പൊ പക്വത ഇല്ലാത്തതായി പ്രശ്നം. എനിക്ക് അത്ര പോലും മെച്യൂരിറ്റി ഇല്ലേ?????? അസ്വസ്ഥതയോടെ സ്വയം ചോദിച്ചവൾ ജോക്കുട്ടന്റെ പുറത്ത് തട്ടി ഉലാത്തൽ തുടർന്നു. അൽപ്പ സമയത്തിന് ശേഷം കുഞ്ഞ് ഉറങ്ങി എന്നുറപ്പായതും പതിയെ അവനെ ബെഡിലേക്ക് കിടത്തി. തോളിൽ നിന്ന് മാറ്റിയത് അറിഞ്ഞെന്നത് പോലെ അവനൊന്ന് അനങ്ങി.

തുടയിൽ തട്ടി കൊടുത്ത് എമി അവനരികിൽ തന്നെ ഇരുന്നതും അവൻ മയക്കത്തിലേക്ക് തന്നെ വീണു. ജോക്കുട്ടൻ നല്ലവണ്ണം ഉറങ്ങി എന്ന് മനസ്സിലായതും അവനരികിൽ ഒരു പില്ലോ എടുത്ത് വെച്ച് എഴുന്നേറ്റ് തിരിഞ്ഞതും ആരെയോ തട്ടി നിന്നു. അതാരാണെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ അവൾ തലയുയർത്തി നോക്കിയില്ല. അവനെ നോക്കാതെ മറി കടന്ന് പോവാൻ ആഞ്ഞതും അച്ചു അവളെ തന്റെ കൈക്കുള്ളിൽ ഒതുക്കിയിരുന്നു. തന്നെ ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് എന്നറിഞ്ഞിട്ടും അവൾ തലയുയർത്തി അവനെ നോക്കാനോ സംസാരിക്കാനോ തുനിഞ്ഞില്ല. ഒന്നും മിണ്ടാതെ അവന്റെ പിടുത്തം വിടുവിക്കാൻ ശ്രമിക്കുന്നവളെ കണ്ട് അച്ചു അവളിലെ പിടി ഒന്നുകൂടി മുറുക്കി. കുറെ ആയല്ലോ മുഖം വീർപ്പിച്ചു നടക്കാൻ തുടങ്ങിയിട്ട്, എന്നതാ നിന്റെ പ്രശ്നം?????? ഗൗരവ ഭാവത്തിലുള്ള അച്ചുവിന്റെ ചോദ്യത്തിന് മറുപടി കൂർത്ത ഒരു നോട്ടമായിരുന്നു. ഒന്നും മിണ്ടാതെ നിൽക്കുന്ന അവളുടെ ഭാവം കണ്ടവന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ആ ഉണ്ടക്കണ്ണ് ഇങ്ങനെ ഇട്ട് ഉരുട്ടാതെ വാ തുറന്ന് കാര്യം പറയുന്നുണ്ടോ????

എനിക്ക് ഒന്നും പറയാനില്ല അങ്ങോട്ട് മാറിക്കെ..... ഒട്ടും ദേഷ്യം കുറയ്ക്കാതെ തിരികെ പറഞ്ഞവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു. പാറക്കല്ല് പോലെ ഉറച്ചു നിന്നതല്ലാതെ തെല്ലിണ അവൻ അനങ്ങിയില്ല. നീ കാര്യം പറയാതെ ഞാൻ പിടി വിടും എന്ന് കരുതണ്ട. മര്യാദക്ക് പറഞ്ഞോ എന്താന്ന് വെച്ചാൽ....... ക്ഷമ നശിച്ചതും അച്ചു ശബ്ദമുയർത്തി. പക്വതയും മാങ്ങാത്തൊലിയും ഒന്നും ഇല്ലാഞ്ഞറിഞ്ഞിട്ടും എന്തിനാ എന്നെ കെട്ടിയത്?????? പരിഭവവും ദേഷ്യവും സങ്കടവും എല്ലാം കലർന്ന ചോദ്യം അവളിൽ നിന്ന് ഉയരവെ അവനൊന്ന് അമ്പരന്നു. ഒരു നിമിഷം വേണ്ടിവന്നു അവന് കാര്യം കത്താൻ. ഹോസ്പിറ്റലിൽ നടന്ന സംഭവവികസങ്ങളുടെ ബാക്കിയാണ് ഈ വീർപ്പിച്ചു വെച്ച മുഖത്തിന്റെ കാരണം എന്നറിഞ്ഞതും അച്ചു ചിരിച്ചു പോയി. ഇതാണോ കാര്യം????? അവർ നിന്നെ ചൊറിയാൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി നീ അതും ആലോചിച്ച് ഇങ്ങനെ തല പുകയ്ക്കണോ???? ഇതൊക്കെ ദേ ഇതിലൂടെ കേട്ട് ഇതിലൂടെ വിടണ്ടേ???? ഒരു കൈ ഉയർത്തി വലത്തെ ചെവിയിൽ തട്ടി കൊണ്ടവൻ പറഞ്ഞതും അവളാ കൈ തട്ടി മാറ്റി. വേണ്ട....

അവിടെ വെച്ച് എല്ലാവരും കൂടി എന്നെ കളിയാക്കുന്നത് നോക്കി ഇരുന്നിട്ട് ഒരക്ഷരം മിണ്ടിയോ????? എന്നിട്ടിപ്പൊ ഓരോന്ന് പറയാൻ വന്നിരിക്കുന്നു. അവൾ ചുണ്ട് കോട്ടി. എന്റെ എമീ അവർ നിന്നെ മാത്രമല്ലല്ലോ എന്നെയും കളിയാക്കിയില്ലേ???? പിന്നെ ഇതൊക്കെ ഒരു തമാശയല്ലേ???? അതൊക്കെ ആ സെൻസിൽ എടുത്താൽ പോരെ????? മയത്തിൽ അച്ചു അത് പറഞ്ഞിട്ടും അവളുടെ മുഖം തെളിഞ്ഞില്ല. അച്ചു അവളിലെ പിടി അയച്ചു. ഇപ്പൊ എന്താ നിന്റെ പ്രശ്നം????? അവർ കളിയാക്കിയതാണോ വിഷയം അതോ നമുക്കിടയിൽ ഒരാൾ വേണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ???? കൈ പിണച്ചു നിന്ന് അവളെ തന്നെ നോക്കി അച്ചു ചോദിച്ചു. മറുപടി പറയാതെ അവൾ തല കുനിച്ചു നിന്നതേ ഉള്ളൂ. അവളുടെ നിൽപ്പും ഭാവവും എല്ലാം കണ്ട് അച്ചുവിന് കാര്യങ്ങൾ പിടി കിട്ടി. അപ്പൊ അതാണ് കാര്യം.... ശരി അതിന് ഒരു തീരുമാനം ഉണ്ടാക്കി കളയാം. ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവൻ ഗൗരവം നടിച്ച് പറഞ്ഞു നിർത്തിയതും എമി ഒരു ഞെട്ടലോടെ തലയുയർത്തി അവനെ നോക്കി. അതേ സമയം തന്നെ അച്ചു അവളെ കയ്യിൽ കോരി എടുത്തിരുന്നു.

പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ പകച്ചുപോയി. പിടഞ്ഞു കൊണ്ട് അച്ചുവിന്റെ ബനിയനിൽ അള്ളി പിടിച്ചതും അവൻ അവളെ ബെഡിലേക്ക് കിടത്തിയിരുന്നു. പിടഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങും മുന്നേ അച്ചു അവളുടെ മേൽ അമർന്നിരുന്നു. ഒറ്റ നിമിഷം കൊണ്ട് ഹൃദയമിടിപ്പ് ഏറി. വല്ലാത്തൊരു വെപ്രാളം പോലെ. ശീതീകരിച്ച മുറിയിലും അവൾ വെട്ടി വിയർത്തു. ഉമിനീർ ഇറക്കി ഉയർന്ന നിശ്വാസത്തോടെ അവൾ തന്റെ മുകളിൽ ഇരു വശങ്ങളിലും കൈ കുത്തി കിടക്കുന്ന അച്ചുവിനെ നോക്കി. ഇ... ഇച്ചായാ.... ഒരു വിറയലോടെ അവൾ വിളിച്ചു. ആഹാ..... എന്റെ കൊച്ചിന് വിക്കും തുടങ്ങിയോ????? നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങൾ തുടച്ചു നീക്കിയവൻ അവളെ നോക്കവെ ഒളിപ്പിച്ചു വെച്ച ചിരി ചുണ്ടിലേക്ക് പടർന്നിരുന്നു. ഇങ്ങനെ പേടിച്ചാൽ എങ്ങനാ നമുക്ക് ഒരു വാവയെ വേണ്ടേ????? കുറുമ്പ് ഒളിപ്പിച്ചു വെച്ച അവന്റെ ചോദ്യം കേട്ടതും അവൾ വിയർത്തു. വശ്യമായ പുഞ്ചിരിയോടെ തന്നിലേക്ക് അടുക്കുന്ന മുഖം കണ്ടതും എമി കണ്ണുകൾ രണ്ടും ഇറുകെ പൂട്ടി. ചുണ്ടിൽ ചുടു നിശ്വാസം പതിയുന്നതിനൊപ്പം നനുത്ത ഒരു സ്പർശനവും അറിഞ്ഞു. ആദ്യമായല്ല അവന്റെ ചുണ്ടുകൾ തന്റെ അധരങ്ങളിൽ പതിയുന്നത് എങ്കിൽ പോലും ഉടലാകെ വിറയ്ക്കുന്നത് അവൾ അറിഞ്ഞു.

കണ്ണുകൾ തുറക്കാനാവാതെ അവൾ കിടന്നു. അൽപ്പനേരം കഴിഞ്ഞിട്ടും അവനിൽ നിന്ന് യാതൊരു പ്രതികരണവും കാണാഞ്ഞ് മിഴികൾ തുറക്കവെ തനിക്ക് മുകളിൽ കിടന്നിരുന്ന അച്ചുവിന്റെ സാന്നിധ്യം ഇല്ല എന്നറിഞ്ഞതും അവൾ തല ചരിച്ചു നോക്കി. ബെഡിൽ തൊട്ടരികിൽ തലയ്ക്ക് കയ്യും താങ്ങി ചിരിയോടെ തന്നെ നോക്കി കിടക്കുന്ന അവനെ കണ്ടതും എമി ചെറുതായി ഒന്നു ചമ്മി. എങ്കിലും അത് പുറമെ കാണിക്കാതെ അവനെ നോക്കി. ഒരു കിസ്സ് പോലും താങ്ങാൻ കെൽപ്പില്ലാത്ത നിനക്ക് കുഞ്ഞിനെ വേണമല്ലേ????? വെറുതെ കണ്ണും കണ്ണും നോക്കി കിടന്നാൽ കൊച്ചുണ്ടാവില്ല എന്നറിയില്ലായിരുന്നോ???? അതെങ്ങനാ പണ്ട് ഒരുമ്മ കൊടുത്തപ്പോൾ കൊച്ചുണ്ടാവും എന്ന് പറഞ്ഞ് പാതിരാത്രി എഴുന്നേറ്റ് കാറിയവളാ...... അച്ചു പറഞ്ഞതും അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു. ഏട്ടത്തിയുടെ ഡെലിവറി കഴിഞ്ഞ സമയം തൊട്ട് ഞാൻ നിന്നെ ശ്രദ്ധിക്കുന്നതാ. നീ എന്ത് ഉദ്ദേശത്തിലാ കുഞ്ഞിനെ വേണമെന്ന് തീരുമാനിച്ചത്????? പതിവിൽ കവിഞ്ഞ ഗൗരവം അവന്റെ ശബ്ദത്തിൽ തിരിച്ചറിഞ്ഞതും എമി അവന്റെ മുഖത്ത് നോക്കാൻ ഭയപ്പെട്ടു.

ഞാൻ ചോദിച്ചതിന് ഉത്തരം പറ എമീ...... അവന്റെ സ്വരം കടുത്തു. അത്.... കുഞ്ഞിനെ കണ്ടത് മുതൽ എന്തോ ഒരു കൊതി. കുഞ്ഞിനെ വാങ്ങുമ്പോൾ ആൽവിച്ചായന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അതൊക്കെ കണ്ട് നിന്ന ഇച്ചായന്റെ മനസ്സിലും കാണില്ലേ അങ്ങനെ ഒരു ആഗ്രഹം എന്ന് തോന്നി. അതാ ഞാൻ.... ബാക്കി പറയാതെ അവൾ നിർത്തി. അച്ചുവിന് അവൾ പറയുന്നത് കേട്ട് അതിശയം തോന്നിപ്പോയി. അപ്പൊ ഇതാണോ ഈ കുഞ്ഞിതലയിൽ ഇട്ട് ഇത്രനേരം പുകച്ചത്. മറുപടി പറയാതെ എമി അവന് നേരെ കള്ളനോട്ടം എറിഞ്ഞു. ഇടം കണ്ണിട്ട് തന്നെ നോക്കുന്നവളെ കണ്ട് അച്ചു ചിരിച്ചു പോയി. എമീ............. അത്രമേൽ ആർദ്രമായി വിളിച്ചവൻ വലം കയ്യാൽ ചുറ്റിപ്പിടിച്ച് അവളെ തന്നിലേക്ക് ചേർത്ത് കിടത്തി. ഇപ്പോഴേ ഒരു കുഞ്ഞു വേണ്ട എന്ന് ഞാൻ തീരുമാനിച്ചത് നിന്റെ കുട്ടിക്കളി കൊണ്ടോ പക്വത ഇല്ലായ്മ കൊണ്ടോ ഒന്നുമല്ല. അത്യാവശ്യം വേണ്ടുന്ന പക്വത ഒക്കെ നിനക്കുണ്ട് എന്നെനിക്കറിയാം. ജോക്കുട്ടനെ ഏട്ടത്തി ഇവിടെ ഇല്ലാത്ത കുറവ് അറിയിക്കാതെ കൊണ്ടു നടക്കുന്ന നിനക്ക് സ്വന്തമായി ഒരു കുഞ്ഞിനെ നോക്കാനുള്ള പ്രാപ്‌തി ഉണ്ടെന്നും എനിക്കറിയാം. അവനൊന്ന് നിർത്തി.

എമി ബാക്കി അറിയാനുള്ള ആകാംക്ഷയിൽ അച്ചുവിനെ തന്നെ നോക്കി. എന്റെ കണ്ണിൽ നീ ഇപ്പോഴും ചെറിയ കുട്ടിയാണ് എമി. ഒന്നോർത്ത് നോക്കിയേ അനുവിന്റെ അതേ പ്രായം ആണ് നീ. അവൾ ഇപ്പോഴും കല്യാണം കഴിക്കാതെ സ്വന്തം വീട്ടിൽ എല്ലാവർക്കും ഒപ്പം കഴിയുമ്പോൾ നീ സ്വന്തം വീടും വീട്ടുകാരെയും എല്ലാം വിട്ട് ഭർത്താവിന്റെ വീട്ടിൽ കഴിയുന്നു. സത്യം പറഞ്ഞാൽ ഇത്ര വേഗം നമ്മളുടെ കല്യാണം നടത്തണം എന്ന് ഞാൻ ആഗ്രഹിച്ചതല്ല. നിന്റെ പഠിപ്പ് ഒക്കെ കഴിഞ്ഞ് സാവധാനം മതിയെന്നാണ് ഞാൻ കരുതിയത്. പക്ഷെ പപ്പ അന്ന് കല്യാണം വേഗം നടത്തണം എന്ന് പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല. അതിൽപ്പരം നീ എന്നും എന്റെ മാത്രമായി കൂടെ ഉണ്ടാവുമല്ലോ എന്ന എന്റെ സ്വാർത്ഥത അതൊക്കെ കൊണ്ടാണ് അന്ന് ഞാൻ സമ്മതിച്ചത്. ഇപ്പൊ എനിക്ക് തോന്നുന്നു അത് വേണ്ടായിരുന്നില്ലെന്ന്. പാറി പറന്നു നടക്കേണ്ടിയിരുന്ന നിന്നെ ഒരു മിന്നുകെട്ടി തളച്ചിട്ടത് പോലെ തോന്നുന്നു. അതൊക്കെ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നാറുണ്ട്. ദേ ഇപ്പൊ നീ പറഞ്ഞതൊക്കെ കേട്ടപ്പോൾ പോലും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയ എന്നോട് തന്നെ ആണ് എനിക്ക് ദേഷ്യം തോന്നുന്നത്.

ഒരു നെടുവീർപ്പോടെ അച്ചു പറഞ്ഞു നിർത്തിയതും എമിയുടെ കണ്ണുകൾ നിറഞ്ഞു. അപ്പൊ എന്നെ കെട്ടണ്ടായിരുന്നു എന്നല്ലേ ഇച്ചായൻ ഇപ്പൊ പറഞ്ഞതിന്റെ അർത്ഥം????? കണ്ണുനീർ പുറത്ത് വിടാൻ സമ്മതിക്കാതെ അവനെ കൂർപ്പിച്ചു നോക്കി അവൾ ചോദിച്ചു. അങ്ങനെ ഞാൻ എപ്പോഴാടീ പറഞ്ഞത്????? നിന്നെ ഇപ്പോഴേ കെട്ടണ്ടായിരുന്നു എന്നല്ലേ ഞാൻ പറഞ്ഞത്????? രണ്ടും ഒന്നു തന്നെ അല്ലെ???? അവൾ ചുണ്ട് കൂർപ്പിച്ചു. അല്ല.... നീ കൂടെ വേണം എന്ന് തോന്നിയത് കൊണ്ടല്ലേടീ കെട്ടിയത്???? പിന്നെ ഇപ്പൊ പറഞ്ഞതോ?????? പരിഭവത്തോടെ അവൾ ചുണ്ട് പിളർത്തി. നമ്മുടെ കല്യാണം ഇത്ര നേരത്തെ വേണ്ടായിരുന്നു എന്നല്ലേ ഞാൻ പറഞ്ഞത് അല്ലാതെ നിന്നെ വേണ്ടിയിരുന്നില്ല എന്ന് ഞാൻ പറഞ്ഞോ????? ദേ... ഇച്ചായാ എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്. എന്തൊക്കെ ആയിരുന്നു മതിൽ ചാടുന്നു, ഉമ്മിക്കുന്നു, മാല പൊട്ടിക്കുന്നു... ഇതൊക്കെ കണ്ട് എന്റെ പപ്പ കെട്ടിന് മുന്നേ ഞാൻ വയറും വീർപ്പിച്ചു നിൽക്കണ്ടല്ലോ എന്നുകരുതി പിടിച്ച് കെട്ടിച്ചതും പോരാഞ്ഞിട്ട് ഇപ്പൊ നിങ്ങൾ നിന്ന് തത്വം വിളമ്പുന്നോ?????? എമി ഫോമിൽ എത്തി. എന്നിട്ട് നീ ഇപ്പൊ എത്ര തവണ വയറ് വീർപ്പിച്ചു അതൊന്ന് പറയെടീ......

അച്ചുവും വിട്ടുകൊടുത്തില്ല. നിങ്ങളെ കൊണ്ട് കൊള്ളാത്തത് എന്റെ കുഴപ്പാണോ????? ചുണ്ടിനടിയിൽ പിറുപിറുത്തത് ആണെങ്കിലും അച്ചു അത് വെടിപ്പായി കേട്ടു. എന്നെ വെറുതെ മൂപ്പിക്കല്ലേ... ഞാൻ വല്ലതും ചെയ്താൽ പൊന്നു മോൾ താങ്ങില്ല. ചുമ്മാ ഒരു നമ്പർ ഇട്ടപ്പൊ ആലില പോലെ കിടന്ന് വിറച്ചവളാ വല്യ വീരവാദം മുഴക്കുന്നത്. അവൻ എമിയെ പുച്ഛിച്ചു വിട്ടു. സംഭവം ശരിയായത് കൊണ്ട് വളിച്ച ഒരു ഇളിയിൽ അവൾ മറുപടി ഒതുക്കി. ഇടംകോല് ഇടാതെ ആദ്യം ഞാൻ പറയുന്നത് മുഴുവൻ നീ ഒന്നു കേൾക്ക്.... അവസാനം എന്നോണം അച്ചു പറഞ്ഞ് അവളെ നോക്കി. ശരി ഞാൻ ഒന്നും മിണ്ടുന്നില്ല ഇച്ചായൻ പറ. വായ്ക്ക് സിബ്ബിട്ടു കൊണ്ടവൾ അച്ചുവിലേക്ക് ചേർന്ന് കിടന്ന് അവനെ നോക്കി. കളിപ്പാട്ടത്തിന് വേണ്ടി വാശി പിടിക്കുന്ന കൊച്ചു പിള്ളേരെ പോലെ കുഞ്ഞിനെ വേണം എന്ന് പറഞ്ഞിട്ട് കാര്യമില്ല എമീ.... നീ വിചാരിക്കുന്നത് പോലെ പ്രെഗ്നൻസി അത്ര സുഖമുള്ള ഏർപ്പാട് ഒന്നുമല്ല. ഒരുപാട് കഷ്ടപ്പാട് അനുഭവിക്കേണ്ടി വരും. ജോക്കുട്ടനെ ഗർഭിണി ആയിരിക്കുമ്പോൾ ഏട്ടത്തി അനുഭവിച്ചത് കണ്ടറിഞ്ഞ ആളാണ് ഞാൻ.

ഒന്നു വെള്ളം കുടിച്ചാൽ പോലും ഏട്ടത്തി അപ്പൊ ഛർദിക്കുമായിരുന്നു. എപ്പോഴും ജോളി ആയിട്ട് നടക്കുന്ന ആൽവിച്ചായൻ ഏട്ടത്തിയുടെ അവസ്ഥ കണ്ട് നിന്ന് ഉരുകുന്നത് ഞാൻ കണ്ടതാ. അങ്ങനെ ഉള്ള ബുദ്ധിമുട്ടുകൾ ഒന്നും സഹിക്കാനുള്ള ത്രാണി ഇപ്പൊ നിന്റെ ശരീരത്തിനില്ല. ഞാൻ തമാശ ആയിട്ട് പറഞ്ഞതല്ല. ഒരു കുഞ്ഞിനെ വയറ്റിൽ ചുമക്കണം എങ്കിൽ മിനിമം ആരോഗ്യം ഒക്കെ വേണം. നിനക്ക് ഇപ്പൊ ജസ്റ്റ് 20 വയസ്സ് കഴിഞ്ഞതേ ഉള്ളൂ. ഈ ചെറിയ പ്രായത്തിൽ നീ ഒരു കുഞ്ഞിന്റെ അമ്മ എന്നൊക്കെ പറഞ്ഞാൽ എനിക്ക് അത് ഒട്ടും താല്പര്യമില്ല. ഒരു കുഞ്ഞിനെ കളിപ്പിക്കാനുള്ള മോഹം കൊണ്ടാണെങ്കിൽ അതിനല്ലേ നമുക്ക് ജോക്കുട്ടനും കുഞ്ഞുവാവയും????? അച്ചു അവളെ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്ത് കിടത്തി. തത്കാലം ഇപ്പൊ നമുക്കിടയിൽ ആരും വേണ്ട. അങ്ങനെ ഒരാൾ വേണമെന്ന് നമ്മൾ രണ്ടുപേർക്കും ആഗ്രഹിക്കുന്ന ഒരു സമയം വരെ ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും ഇടയ്ക്ക് തല്ല് കൂടിയും സ്നേഹിച്ചും ഒക്കെ പോവാം. പറയുന്നതിനൊപ്പം എമിയുടെ കഴുത്തിൽ ചുംബിച്ചു കൊണ്ടവൻ ചിരിച്ചു.

ഒന്നു ചിന്തിക്കവെ അച്ചുവിന്റെ തീരുമാനം തന്നെയാണ് ശരി എന്നവൾക്ക് തോന്നി. പെട്ടെന്നുള്ള തോന്നൽ കൊണ്ട് വെറുതെ ആഗ്രഹിച്ചു കൂട്ടിയതാണ്. ഒരമ്മ ആവണമെങ്കിൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും പൂർണ്ണമായി അതിനായി തയ്യാറെടുക്കണം. ഫിസിക്കൽ റിലേഷനെ പോലും ഭയപ്പെടുന്ന താൻ എങ്ങനെ ഒരു കുഞ്ഞിന് ജന്മം നൽകും?????? ആലോചനകൾക്ക് ഒടുവിൽ അവൾ അച്ചുവിനെ നോക്കി. എന്തേ ഇനിയും കുഞ്ഞിനെ വേണം എന്നാണോ തീരുമാനം????? മ്മ്ഹ്ഹ്.......... ഇല്ലായെന്നർത്ഥത്തിൽ തലയാട്ടി കൊണ്ടവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി. ഇനി വേണെങ്കിൽ പറഞ്ഞോ ഞാൻ ഇപ്പോഴേ റെഡിയാണ്. അച്ചു ഒരു കുസൃതി ചിരിയോടെ മീശ പിരിച്ച് അവളിലേക്ക് മുഖം അടുപ്പിച്ചു. അയ്യടാ...... ഞാൻ എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഉടനെ അതിൽ പിടിച്ചു തൂങ്ങിക്കോളണം മാറി കിടക്ക് അങ്ങോട്ട്. ചുണ്ടിൻ കോണിൽ ഒളിപ്പിച്ച ചിരിയോടെ അവനെ തള്ളി മാറ്റി അവൾ തിരിഞ്ഞു ജോക്കുട്ടനെ കെട്ടിപിടിച്ചു കിടന്നു. അവളുടെ പ്രവർത്തി കണ്ട് ഒരു ചിരിയോടെ അവളെയും ജോക്കുട്ടനെയും ചേർത്ത് പിടിച്ചു കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോക്കുട്ടാ അവിടെ നിന്നേ......... എടാ അവിടെ നിൽക്കാൻ...... ഇയ്യാ എമി ന്നെ പിച്ചോ..........

എന്റെ കയ്യിൽ കിട്ടിയാൽ നിന്നെ ഞാൻ ശരിയാക്കും കേട്ടോടാ കുറുമ്പാ....... ന്നെ അയിന് കിത്തീത്ത് വേന്തേ????? ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് മുറ്റത്ത് നിന്നുള്ള ബഹളം കേൾക്കുന്നത്. താഴേക്ക് നോക്കിയതും അച്ചു കാണുന്നത് ജോക്കുട്ടന് പിറകെ ഓടുന്ന എമിയെയാണ്. ചെക്കൻ ആണെങ്കിൽ ഗംഭീര ഓട്ടമാണ്. എമി അവനെ പിടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് പക്ഷെ നോ രക്ഷ. മര്യാദക്ക് നിക്കെടാ അവിടെ........ എമി വീണ്ടും ഒച്ച ഉയർത്തിയതും ഓട്ടത്തിനിടയിൽ തന്നെ തിരിഞ്ഞു നോക്കിയ ജോക്കുട്ടൻ അവിടെ കിടന്നിരുന്ന കല്ലിൽ തട്ടി നിലത്ത് വീണതും ഒരുമിച്ചായിരുന്നു. എമിയും അച്ചുവും ഞെട്ടിപ്പോയി. വീണയുടൻ ചെക്കൻ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. അവന്റെ കരച്ചിൽ കണ്ടതും അച്ചു ബാൽക്കണിയിൽ നിന്നിറങ്ങി താഴേക്ക് പാഞ്ഞു. എമി ഓടിച്ചെന്ന് അവനെ എടുത്ത് പൊക്കിയതും ജോക്കുട്ടന്റെ കരച്ചിൽ ഒന്നുകൂടി ശബ്ദം ഉയർന്നു. ഒന്നൂല്ല..... ഒന്നൂല്ലടാ........... ജോക്കുട്ടന്റെ മേൽ പറ്റിയ മണ്ണ് തട്ടി നീക്കി അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കവെ എമിയുടെ കണ്ണും നിറഞ്ഞു പോയി. വെപ്രാളത്തോടെ ജോക്കുട്ടന്റെ ദേഹം ആകെ പരതവെ കാൽമുട്ടിലെ മുറിവ് അല്ലാതെ പരിക്കുകൾ ഒന്നുമില്ല എന്നറിഞ്ഞതും ആശ്വാസത്തോടെ അവൾ കുഞ്ഞിനെ നെഞ്ചോട് അടക്കി പിടിച്ചു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story