ഹൃദയതാളമായ്: ഭാഗം 129

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

മുറിയിൽ ചെന്നു നോക്കുന്നേരം അച്ചു അവിടെ എങ്ങും ഉണ്ടായിരുന്നില്ല. ഈ സമയം അവൻ ഉണ്ടാവാൻ ഇടയുള്ള ഇടം ഏതെന്ന് ചിന്തിക്കാൻ അവൾക്ക് അധികം സമയം വേണ്ടിവന്നില്ല. ഒരു പുഞ്ചിരിയോടെ തുറന്നിട്ടിരുന്ന ബാൽക്കണിയിലേക്ക് ഇറങ്ങവെ കണ്ടു റൈലിംഗിൽ ചാരി പുറത്ത് എങ്ങോ നോക്കി നിൽക്കുന്ന അച്ചുവിനെ. അവന്റെ ആ നിൽപ്പ് കണ്ട് തോന്നിയ കുസൃതിയാൽ മെല്ലെ അവനരികിലേക്ക് ചുവട് വെച്ച് പിന്നിൽ ചെന്ന് നിന്നു. ട്ടൊ.... ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അവന്റെ മുന്നിലേക്ക് ചാടി. പേടിക്കും എന്ന് ധരിച്ചിടത്ത് ഒരു ഞെട്ടൽ പോലും ഇല്ലാതെ നിൽക്കുന്ന അവനെ കണ്ട് എമി കണ്ണ് മിഴിച്ചു നിന്നു. ഇത്രേം ഒച്ചയിട്ടിട്ട് ഒന്ന് ഞെട്ടുക പോലും ചെയ്തില്ല. ഇങ്ങേര് മനുഷ്യനല്ലേ എന്റെ മാതാവേ?????? ചിന്തികൾക്കൊപ്പം തന്നെ എമി അവനെ അടിമുടി ഒന്നു നോക്കി. അതേ സമയം തന്നെ അച്ചു അവളെ തല ചരിച്ച് നോക്കി പിരികം പൊക്കി. മ്മ്മ്ച്ചും..... അവൾ ചുമൽ കൂച്ചി കാണിച്ചു. എന്തെങ്കിലും ചോദിക്കും എന്ന എമിയുടെ ധാരണകളെ അപ്പാടെ തെറ്റിച്ചു കൊണ്ട് ഒന്നും പറയാതെ അച്ചു പുറത്തേക്ക് തന്നെ നോട്ടം പായിച്ചു. അത് കണ്ടവൾ ചുണ്ട് പിളർത്തി. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ....... എമി അവന്റെ കാൽ പാദങ്ങളിൽ കയറി നിന്ന് ബനിയന്റെ കഴുത്തിൽ കുത്തി പിടിച്ച് അവന്റെ മുഖം തന്നിലേക്ക് താഴ്ത്തി.

ഞാൻ ഇവിടെ നിൽക്കുന്നത് കണ്ടൂടേടോ കള്ള ഡ്രാക്കുളേ?????? ചുണ്ട് കൂർപ്പിച്ച് ചോദിക്കുന്നതിനൊപ്പം അവന്റെ മുഖം തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവൻ ഒരേസമയം ദേഷ്യവും പരിഭവവും വിരിയുന്ന അവളുടെ മുഖത്തേക്ക് നോക്കി. വീണ്ടും മിണ്ടാതെ നിൽക്കുന്നവനെ കണ്ടതും അവളിൽ വീണ്ടും ദേഷ്യം നിറഞ്ഞു. പെരുവിരലിൽ ഉയർന്നു പൊങ്ങി അച്ചുവിന്റെ കവിളിൽ കടിച്ചു കൊണ്ടാണ് എമി തന്റെ പ്രതികാരം വീട്ടിയത്. കവിളിൽ ആഴ്ന്നിറങ്ങിയ അവളുടെ ദന്തങ്ങളുടെ നോവിന്റെ ഫലമായി അവൻ കണ്ണുകൾ ഇറുകെ അടച്ചു. ഒരുനിമിഷത്തിന് ശേഷം പല്ലുകൾ പിൻവലിച്ച് കണ്ണ് കൂർപ്പിച്ച് അവനിൽ നിന്ന് മാറാൻ തുനിഞ്ഞതും അവളെ അരയിലൂടെ ചുറ്റിപ്പിടിച്ചവൻ നെഞ്ചിലേക്ക് അമർത്തിയിരുന്നു. വിട്.... വിടെന്നെ........... ചേർത്ത് പിടിച്ചിരിക്കുന്ന അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചവൾ ദേഷ്യത്തിൽ കുതറി. എന്നെ കടിച്ചിട്ട് എങ്ങോട്ടാടീ ഓടുന്നത്????? അവളെ വീണ്ടും വരിഞ്ഞു മുറുക്കി അച്ചു അവളിലേക്ക് മുഖം അടിപ്പിച്ചു പിടിച്ചു. കടിച്ചെങ്കിൽ കയ്യിലിരുപ്പ് കൊണ്ടാ..... താഴെ വെച്ച് മാസ്സ് ഡയലോഗ് ഒക്കെ അടിച്ച് ഇവിടെ വന്നു മാനത്തോട്ട് നോക്കി നിന്നതും പോരാഞ്ഞിട്ട് ഞാൻ ഇവിടെ വന്നു നിന്നിട്ട് എന്നെ ഒന്നു തിരിഞ്ഞു നോക്കിയോടോ ഡ്രാക്കുളേ താൻ?????

കണ്ണ് കൂർപ്പിച്ച് മുഖം ചുവപ്പിച്ചുകൊണ്ട് ചോദിച്ചവൾ അവന്റെ നെഞ്ചിൽ കുത്തി. ആാാഹ്..... ഡീ....... നെഞ്ചും തടവി അവൻ അവളെ നോക്കി കണ്ണുരുട്ടി. തിരികെ പുച്ഛം എറിഞ്ഞവൾ മുഖം വെട്ടിച്ചു. നിന്നെ കണ്ടിട്ട് മനഃപൂർവം നോക്കാതെ ഇരുന്നത് തന്നെയാ.... അവൾക്കിട്ട് ഒന്നു പൊട്ടിക്കാൻ നിന്നപ്പോൾ ഇടയ്ക്ക് കയറാൻ നിന്നോട് ആരാ പറഞ്ഞത്????? ഞാൻ ഇടയ്ക്ക് കയറില്ലായിരുന്നെങ്കിൽ ഇച്ചായന്റെ ഒരു അടിയിൽ അവളുടെ കാറ്റ്‌ പോയേനെ. അത്രയ്ക്ക് ദേഷ്യം അല്ലായിരുന്നോ???? കണ്ട് നിന്ന ഞാൻ പോലും വിറച്ചു പോയി. കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ നെഞ്ചിടിച്ച് ഞാൻ തട്ടി പോയേനെ അറിയോ????? കോപത്താൽ കത്തി നിൽക്കുന്ന അവന്റെ രൂപം ഓർത്തെന്നപോൽ അവൾ പറഞ്ഞതും അവൻ ചിരിച്ചു പോയി. ചിരിക്കല്ലേ...... എന്തൊരു ദേഷ്യാ ഇച്ചായാ ഇത്????? നോക്കി നിൽക്കുന്നവർ പോലും ഉരുകി പോവും. അവളുടെ ഡയലോഗടി കേട്ടാൽ പിന്നെ ആർക്കാ ദേഷ്യം വരാതിരിക്കുന്നത്. തല്ലാൻ കൈ തരിച്ചതാണ് നീ ഇടയിൽ കയറിയില്ലായിരുന്നെങ്കിൽ നല്ലത് പൊട്ടിച്ചേനെ...... അത് പറയവെ അവന്റെ മുഖം വലിഞ്ഞു മുറുകി. ആഹ് ബെസ്റ്റ്.... ഞാൻ കരുതി പെങ്ങളെ വഴക്കു പറഞ്ഞതിന്റെ സങ്കടം കൊണ്ടായിരിക്കും ഇവിടെ വന്നിങ്ങനെ നിൽക്കുന്നതെന്ന്,

പക്ഷെ അതല്ല അവളെ തല്ലാൻ കഴിയാത്തതിന്റെ നിരാശ ആണെന്ന് എനിക്ക് ഇപ്പൊഴാ മനസ്സിലാവുന്നത്. എമി ചിരി കടിച്ചു പിടിച്ചു. എത്രയെന്ന് കരുതിയാ കണ്ടില്ലാന്ന് വെക്കേണ്ടത്???? രണ്ട് തല്ല് കിട്ടിയാലെങ്കിലും നന്നാവുന്നെങ്കിൽ നന്നാവട്ടെ..... അമർഷത്തോടെ പറഞ്ഞവൻ മുഷ്ടി ചുരുട്ടി. അങ്ങനെ ആണെങ്കിൽ അവൾ എന്നേ നന്നായേനെ. അവളെ അടിച്ചിട്ട് ഒന്നും കാര്യമില്ല. ഇതിനൊക്കെ വേറെ വഴിയാണ് വേണ്ടത്. ഒക്കെ ഞാൻ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട്. കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി..... എന്ത് പ്ലാൻ????? അച്ചു നെറ്റിച്ചുളിച്ച് അവളെ നോക്കി. ജസ്റ്റ്‌ വെയിറ്റ് ആൻഡ് വാച്ച്..... ഇപ്പൊ തത്കാലം എന്റെ കൂടെ വന്നേ വിശന്നിട്ട് എന്റെ കുടൽ കരിയുന്നു. ചിണുങ്ങി കൊണ്ട് പറയുന്നതിനൊപ്പം തന്നെ അച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചവൾ പുറത്തേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താഴെ എത്തുമ്പോൾ സോഫയിൽ ജോക്കുട്ടനൊപ്പം ഇരുന്ന് കാർട്ടൂൺ കണ്ട് തല തല്ലി ചിരിക്കുന്ന പോളിനെ കണ്ട് അച്ചു അന്തം വിട്ട് നിന്നുപോയി. ഞങ്ങളുടെ ഒക്കെ കാര്യത്തിൽ നാഴികയ്ക്ക് നാൽപ്പത് വട്ടം വാഴ വെച്ചാൽ മതിയായിരുന്നു എന്ന് പറയുന്ന ആളാ...... അച്ചു പുച്ഛത്തിൽ ചുണ്ട് കോട്ടി ടേബിളിന് അരികിലേക്ക് നടന്നു. അപ്പാപ്പന് പണ്ട് വാഴ കൃഷി തന്നെ ആയിരുന്നില്ലേ ഡാഡി??????

ഡൈനിങ് ടേബിളിൽ ഇരിക്കുന്ന സമയം അച്ചു അയാളോട് ചോദിച്ചു. വാഴ എന്നുള്ളതിന് ഒരു പ്രത്യേക ഊന്നൽ കൊടുത്തിട്ടുണ്ട് നോട്ട് ദാറ്റ്‌ പോയിന്റ്. ആടാ മോനെ........ അല്ലേലും പണ്ടേ ആൾക്ക് നല്ല ബുദ്ധി ഉദിക്കുന്നത് കുറച്ചു വൈകി ആയിരുന്നല്ലോ????? അതെയതെ.... പാവം എന്റെ അപ്പൻ.... പോൾ ഒന്നു നെടുവീർപ്പിട്ടു. പറഞ്ഞു കഴിഞ്ഞാണ് അയാൾക്ക് പലതും കത്തുന്നത്. ഏഹ്!!!!!! അവൻ ആ പറഞ്ഞതിൽ ഒരു കുത്തൽ ഇല്ലേ????? സ്വയമേ ഒന്നു ആലോചിച്ച് അച്ചുവിനെ നോക്കി. പ്ലേറ്റിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന അച്ചുവിനെ കണ്ടതും അയാളുടെ നെറ്റി ചുളിഞ്ഞു. ഏയ്......... എനിക്ക് തോന്നിയത് ആവും. തന്നത്താൻ ചോദ്യവും ഉത്തരവും കണ്ടെത്തി ടീവിയിലേക്ക് തന്നെ നോക്കുന്ന അയാളെ കണ്ട് തികട്ടി വന്ന ചിരി അടക്കി എമിയും ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കഴിച്ചു കഴിഞ്ഞ പ്ലേറ്റ് കഴുകി വെച്ച് എമി ഹാളിലേക്ക് എത്തി. അച്ചു ഹോസ്പിറ്റലിലേക്ക് പോവാനായി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ മുറിയിലേക്ക് പോയിരുന്നു. ജോക്കുട്ടനും പോളും ഇപ്പോഴും ടീവിക്ക് മുന്നിലാണ്. അവൾ എല്ലാം ഒന്നു നോക്കി. മനസ്സിൽ പലതും തീരുമാനിച്ച് ഉറപ്പിച്ചവൾ മുകളിലേക്ക് സ്റ്റെയർ കയറി. തന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള ചുവടുകൾ ഓരോന്നും വേഗത്തിൽ ഉറപ്പിച്ചു. അനുവിന്റെ മുറിക്ക് മുന്നിൽ എത്തിയതും അവളുടെ കാലടികൾ നിലച്ചു. ഒരു ദീർഘനിശ്വാസം എടുത്തവൾ ഡോറിന്റെ ഹാൻഡിൽ തുറന്നു. ഡോർ തുറയുന്ന ശബ്ദം കേട്ടാണ് ബെഡിൽ കിടന്ന അനു തലയുയർത്തി നോക്കുന്നത്. നീയോ???????

വാതിൽക്കൽ നിൽക്കുന്ന എമിയെ കണ്ടവൾ ദേഷ്യത്തിൽ എഴുന്നേറ്റു. നിനക്കെന്താടി എന്റെ മുറിയിൽ കാര്യം???? ഇറങ്ങെടീ........ അനു മുറിക്ക് വെളിയിലേക്ക് വിരൽ ചൂണ്ടികൊണ്ട് ചീറി. ഇങ്ങനെ കിടന്ന് തിളക്കാതെ എന്റെ നാത്തൂനേ.... നീ പറഞ്ഞാൽ അപ്പൊ തന്നെ ഞാൻ ഈ മുറിവിട്ട് ഇറങ്ങി പോവും എന്ന് നീ കരുതുന്നുണ്ടോ????? വന്ന കാര്യം പൂർത്തിയാക്കാതെ ഞാൻ എങ്ങോട്ടും പോവില്ല. എമി ഭാവഭേദം ഏതുമില്ലാതെ പറഞ്ഞ് അവളെ നോക്കി. Anyway നമുക്ക് കാര്യത്തിലേക്ക് കടക്കാം എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. എനിക്ക് നീ പറയുന്നത് ഒന്നും കേൾക്കണ്ടെങ്കിലോ????? എമിയെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ തന്നെ അവൾ ശബ്ദമുയർത്തി. ഞാൻ പറയാൻ വന്നത് പറഞ്ഞിട്ടേ ഞാൻ പോവൂ നീ അത് കേൾക്കുകയും ചെയ്യും അതാണ് നിന്റെ ആരോഗ്യത്തിന് നല്ലത്. വല്ലാത്ത ഒരു ചിരിയോടെ എമി അവളെ നോക്കി. നീ എന്താ എന്നെ ഭീഷണിപ്പെടുത്തുവാണോ??? നിന്നെ ഭീഷണിപ്പെടുത്തേണ്ട അത്ര ഗതികേട് എനിക്ക് വന്നിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. ഇപ്പൊ തന്നത് വെറും ഒരു മുന്നറിയിപ്പ് മാത്രമാണ്. മര്യാദക്ക് ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറായാൽ നീ ഒരു മുഖക്കുരു പോലും വരാൻ സമ്മതിക്കാതെ കൊണ്ടുനടക്കുന്ന ഈ സുന്ദരമായ മുഖം ഇതുപോലെ തന്നെ കൊണ്ടുനടക്കാം അല്ലെങ്കിൽ ഇച്ചായന്റെ കയ്യിലെ അഞ്ച് വിരൽപാട് സീൽ ചെയ്ത് ഇവിടെ കിട്ടും.

എന്തുവേണം എന്ന് നിനക്ക് തീരുമാനിക്കാം. മാറിൽ കൈ പിണച്ചു കെട്ടി നിന്ന് എമി അവളെ ഉറ്റു നോക്കി. അരിശവും ദേഷ്യവും എല്ലാം അവളുടെ മുഖത്ത് മിന്നി മറയുന്നത് എമി കണ്ടു. മുഷ്ടി ചുരുട്ടി പിടിച്ചവൾ ബെഡിലേക്ക് ഇരുന്നു. ആഹാ അപ്പൊ ബുദ്ധിയുണ്ട്..... മ്മ്മ്... ഗുഡ് ഗേൾ. ചിരിയോടെ പറയുന്നതിനൊപ്പം അവിടെ കിടന്ന ചെയർ അവൾക്ക് മുന്നിലേക്ക് വലിച്ചിട്ട് എമി അതിലേക്ക് ഇരുന്നു. എന്തിനായിരുന്നു ഇന്നത്തെ ആ ഷോ ഓഫ്‌???? മ്മ്മ്????? എന്നെ മോശക്കാരി ആയി കാണിക്കാൻ വേണ്ടി ആയിരുന്നോ ആ പ്രകടനങ്ങൾ????? അവളുടെ മുഖത്തേക്ക് നോക്കി എമി ചോദിച്ചു. മറുപടി മൗനമായിരുന്നു. എന്താടോ വാര്യരെ നന്നാവാത്തത് എന്ന ക്‌ളീഷേ ചോദ്യം ചോദിക്കുന്നില്ല. കാരണം ആരുടെയോ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും നിവരൂല എന്ന് കാർന്നോമ്മാർ പണ്ടേ പറഞ്ഞ് കേട്ടിട്ടുണ്ട്. അത് കേട്ടതും അനു പല്ല് കടിച്ച് ദേഷ്യത്തിൽ അവളെ നോക്കി. അയ്യോ നോക്കി ദഹിപ്പിക്കല്ലേ ഞാനങ്ങ് പേടിച്ചു പോയി........ എമി പേടിക്കുന്നത് പോലെ അഭിനയിച്ച് പരിഹാസരൂപേണ ചിരിച്ചു. എന്നത്തേയും പോലെ ഇന്നും നിന്റെ പ്ലാൻ എല്ലാം അടപടലം ആയിപ്പോയല്ലോ?????? സങ്കടം ഭാവിച്ച് എമി താടിക്ക് കൈ കൊടുത്ത് അവളെ നോക്കി. എന്തൊക്കെ ആയാലും ഓരോ ശ്രമങ്ങൾ പരാജയപ്പെട്ടിട്ടും തോറ്റു പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിക്കുന്ന നിന്റെ ആ മനസ്സ് ഉണ്ടല്ലോ അതിനെ പ്രശംസിക്കാതിരിക്കാൻ വയ്യാ.

നിന്റെ ആ determination, dedication, hardwork അതൊക്കെ സമ്മതിച്ചു തന്നേ പറ്റൂ.... എമിയുടെ വാക്കുകൾ അവളിലെ കോപത്തെ ആളി കത്തിക്കുകയായിരുന്നു. ബെഡിൽ വിരലുകൾ ഞെരിച്ച് അവൾ ദേഷ്യം തീർത്തുകൊണ്ടിരുന്നു. സത്യത്തിൽ ഇതൊക്കെ കൊണ്ട് നീ എന്നതാ നേടിയത്????? എല്ലാവരെയും മനസമാധാനം നശിപ്പിച്ചിട്ട് നിനക്ക് എന്ത് നേട്ടം????? എന്നെ പോട്ടെ സ്വന്തം വീട്ടുകാരെ ഇങ്ങനെ വേദനിപ്പിക്കുന്നത് കൊണ്ട് എന്ത് സമാധാനമാ നിനക്ക് കിട്ടുന്നത്???? എന്റെ പപ്പ പറയാറുണ്ട് അറിഞ്ഞു കൊണ്ട് നമ്മൾ ആരെയും വേദനിപ്പിക്കാൻ പാടില്ലെന്ന്. പക്ഷെ നീ അതാണ് ഓരോ തവണയും ചെയ്തു കൊണ്ടിരിക്കുന്നത്. എമി ഒന്നു നിർത്തി. ശരിക്കും പറഞ്ഞാൽ നീ ഒരു സാഡിസ്റ്റ് ആണ്. മറ്റുള്ളവരുടെ വേദനകൾ കണ്ട് ആനന്ദിക്കുന്ന ഒരു സൈക്കോ. ഇതൊക്കെ പ്രവർത്തിക്കുമ്പോൾ നീ ഓർക്കാതെ പോവുന്ന ഒന്നുണ്ട് നിന്നെ ഓർത്ത് ഉരുകി കഴിയുന്ന ഈ വീട്ടിലെ രണ്ടുപേരെ....... ഡാഡിയെയും അമ്മച്ചിയേയും. അവരെ കുറിച്ച് ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ????? നിന്റെ പ്രവർത്തികളിൽ അവരുടെ നെഞ്ച് എത്ര പിടയുന്നുണ്ട് എന്ന് നിനക്കറിയോ?????? നിന്നെ കുറിച്ച് ഓർത്ത് സന്തോഷിക്കാൻ എന്തെങ്കിലും ഒരു കാര്യം, ഒരേയൊരു നല്ല കാര്യം നീ അവർക്ക് ചെയ്തിട്ടുണ്ടോ??????

ദുഃഖവും വേദനയും അല്ലാതെ മറ്റെന്തെങ്കിലും നീ അവർക്ക് നൽകിയിട്ടുണ്ടോ?????? അനു തല കുനിച്ച് ഇരുന്നതേ ഉള്ളൂ. ഒരു കാര്യം ചോദിക്കട്ടെ????? നീ ആരെങ്കിലും മനസ്സ് തുറന്ന് സ്നേഹിച്ചിട്ടുണ്ടോ?????? ഇല്ല........... നീ ആരെയും സ്നേഹിച്ചിട്ടില്ല.... ജന്മം നൽകിയ സ്വന്തം മാതാപിതാക്കളെ പോലും. ആയിരുന്നെങ്കിൽ നീ ഇങ്ങനെ കാണിക്കില്ലായിരുന്നല്ലോ...... നീ ഈ ലോകത്ത് സ്നേഹിച്ചത് നിന്നെ തന്നെയാ..... നിന്നെ മാത്രം. സ്വാർത്ഥയാണ് നീ. നിനക്ക് കിട്ടാത്തത് ആർക്കും കിട്ടരുത്. നിന്നെ മാത്രം എല്ലാവരും സ്നേഹിക്കണം ശ്രദ്ധിക്കണം. നിനക്ക് എതിരെ ആരും ശബ്ദം ഉയർത്തരുത്. നിന്നെ ആരും ശിക്ഷിക്കരുത് എതിർക്കരുത്. എല്ലാത്തിനും ഞാൻ ഞാൻ ഞാൻ....... മറ്റുള്ളവരുടെ ഫീലിങ്‌സിന് പോലും നീ വില നൽകാറില്ല. സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ കൊല്ലാൻ പോലും മടിയില്ലാത്ത ഒരു ക്രൂരയാണ് നീ....... എമിയുടെ ഓരോ വാക്കുകളും അവളെ അസ്വസ്ഥയാക്കി. സ്നേഹത്തിന്റെ വില നിനക്കറിയില്ല. നിന്റെ ഉള്ളിൽ ഞാനെന്ന ചിന്തയും സ്വാർത്ഥതയും മാത്രേ ഉള്ളൂ അതിലപ്പുറം നീ ആരെയും കാണാൻ ശ്രമിക്കുന്നില്ല. ഓരോ നിമിഷവും നീ നിന്റെ ഡാഡയെയും അമ്മച്ചിയേയും കൊന്നോണ്ടിരിക്കുവാ. നിന്റെ പ്രവർത്തിയിൽ അവർ ഉരുകി ഉരുകി തീരുവാ...... ഒറ്റ ശ്വാസത്തിൽ പറഞ്ഞു എമി കിതച്ചു. അത് കേൾക്കവെ എന്തുകൊണ്ടോ അവളുടെ ഉള്ളം നൊന്തു. എവിടെയോ ഒരു പിടച്ചിൽ....... ഇത്രയൊക്കെ ചെയ്തു കൂട്ടിയിട്ടും വേദനിപ്പിച്ചിട്ടും അവർ നിന്നെ വെറുത്തിട്ടില്ല.....

ശപിച്ചിട്ടില്ല. പക്ഷെ നീ ഒന്നോർത്തോ അവരുടെ മനസ്സ് ഒന്നു നൊന്താൽ... കണ്ണോന്ന് നിറഞ്ഞാൽ നിനക്ക് ഈ ജന്മത്ത് സ്വസ്ഥത കിട്ടില്ല. നമ്മളെ ജനിപ്പിച്ചവർ നമ്മളെ ഓർത്ത് വേദനിക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ പാപം ഈ ഭൂമിയിൽ മറ്റൊന്നുമില്ല.... കൂരമ്പ് പോലെ ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ തുളഞ്ഞു കയറി. ഇനിയും വേദനിപ്പിച്ച് രസിക്ക്..... അവസാനം നിന്നെ ഓർത്ത് അവർ നെഞ്ച് പൊട്ടി മരിക്കുന്നത് കണ്ട് ആനന്ദിക്ക്.... എല്ലാവരെയും കൊന്നൊടുക്കുമ്പോൾ നിനക്ക് സമാധാനം ആവുമല്ലോ????? നിറഞ്ഞ പുച്ഛത്തോടെ പറഞ്ഞവൾ തല താഴ്ത്തി ബെഡിൽ ഇരിക്കുന്ന അനുവിനെ നോക്കി പുറത്തേക്ക് നടന്നു. എമി ഉതിർത്ത ചോദ്യങ്ങളിൽ തറഞ്ഞ് അനു ഇരുന്നുപോയി. വല്ലാത്തൊരു അസ്വസ്ഥത നിറയുന്നത് പോലെ....... മനസ്സ് പോലും തന്നെ കുറ്റപ്പെടുത്തുന്നത് പോലെ. തലയ്ക്ക് കൈ താങ്ങി കണ്ണുകൾ ഇറുകെ അടക്കവൾ ഇരുന്നു. ഉള്ളിൽ കൊണ്ടുനടന്നത് അത്രയും അനുവിന് മുന്നിൽ പൊട്ടിത്തെറിച്ച് മുറിവിട്ട് വെളിയിൽ ഇറങ്ങിയതും പുറത്ത് നിൽക്കുന്ന ആളെ കണ്ട് ഒരുനിമിഷം അവൾ നിന്നുപോയി. അനുവിന്റെ റൂമിന് പുറത്ത് ചുവരിൽ ചാരി കയ്യും കെട്ടി നിൽക്കുന്ന അച്ചു. മുഖം കണ്ടാലേ അറിയാം എല്ലാം നല്ല വ്യക്തമായി കേട്ടിട്ടുണ്ടെന്ന്. ഈൗ........

അവളൊന്ന് ഇളിച്ചു കാണിച്ചു. ഇതെപ്പൊ വന്നെന്റെ മാതാവേ????? മനസ്സിൽ ആലോചിച്ചവൾ അവനെ നോക്കി. അകത്ത് എന്തായിരുന്നു ഒരു കഥാപ്രസംഗം??????? ഗൗരവത്തിൽ പിരികം പൊക്കിയും താഴ്ത്തിയും അവൻ ചോദിച്ചതും എമി പുറകിലേക്ക് ഒന്ന് ചാഞ്ഞ് അനുവിന്റെ മുറിയിലേക്ക് നോക്കി. എന്തൊക്കെയോ ആലോചിച്ച് ബെഡിൽ തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുന്നവളെ കണ്ടതും അച്ചുവിനെ പിടിച്ചവൾ അവിടുന്ന് കുറച്ച് മാറി നിന്നു. ചുറ്റിനും ആരുമില്ല എന്ന് ഉറപ്പാക്കി അവൾ അവനിലേക്ക് ചേർന്ന് നിന്നു. അതേ..... ഇതാണ് എന്റെ പുതിയ ഐഡിയ. എ സൈക്കോളജിക്കൽ മൂവ്മെന്റ്, എതിരാളിയെ മാനസികമായി തളർത്തൽ. തളർത്തി തളർത്തി അവസാനം അവളെ ഞാൻ മുട്ടുകുത്തിക്കും. എങ്ങനെ ഉണ്ടെന്റെ ഐഡിയ??????? ഇതുവരെ ആരും പരീക്ഷിക്കാത്ത നല്ല പുതിയ ഐഡിയ.... ഹാർട്ട്‌ ഇല്ലാത്തവരെയാണ് സെന്റിമെൻസ് അടിച്ച് നന്നാക്കാൻ പോവുന്നത്. അച്ചു പുച്ഛിച്ചു. തല്ലി നന്നാക്കാൻ നോക്കിയിട്ട് നടന്നില്ലല്ലോ അപ്പൊ ഞാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ. മ്മ്മ്... പരീക്ഷണം മാത്രേ നടക്കൂ വർക്ക്‌ഔട്ട്‌ ആവില്ല. ഇത് വർക്ക്‌ഔട്ട്‌ ആവും. അല്ലെങ്കിൽ ഞാൻ അടുത്ത ഐഡിയ പുറത്തെടുക്കും. എന്റെ കയ്യിൽ ആണോ ഐഡിയക്ക് പഞ്ഞം. അതെന്തും ആയിക്കോട്ടെ കൊണ്ടുപോവാനുള്ളത് പാക്ക് ചെയ്തു വെച്ചോ????? അനുവിന്റെ കാര്യം കേൾക്കാൻ താല്പര്യമില്ലാകാത്തത് പോലെ അവൻ വിഷയം മാറ്റി. അതൊക്കെ എപ്പോഴേ വെച്ചു. താഴെ ഉണ്ട്........

അവൾ പറഞ്ഞത് കേട്ട് ഷർട്ടിന്റെ സ്ലീവ് ഒന്നുകൂടി ശരിയാക്കി കൊണ്ട് അവന്റെ സ്റ്റെയർ ഇറങ്ങി. ഞാൻ കൂടി വരുമായിരുന്നു...... എമി പാക്ക് ചെയ്തു വെച്ച ബാഗ് കയ്യിൽ എടുക്കുന്ന അച്ചുവിന്റെ ഷർട്ടിൽ ഒന്നു വലിച്ചവൾ പരിഭവിച്ചു. കഴിഞ്ഞ തവണ റൂമിൽ ഇരുന്ന് ബഹളം വെച്ചെന്ന് പറഞ്ഞ് ആ നേഴ്സ് ചീത്ത വിളിച്ചത് ഓർമ്മയുണ്ടല്ലോ????? തത്കാലം എന്റെ കൊച്ച് ഇവിടെ ഇരുന്നോ ഏട്ടത്തിയേം കുഞ്ഞിനേം ഉടനെ ഇങ്ങോട്ട് കൊണ്ടുവരില്ലേ പിന്നെന്താ????? എന്നാലും........ ഒരെന്നാലും ഇല്ല. ഞാൻ ഇറങ്ങുവാ. വരുമ്പൊ സ്റ്റേഷനിൽ കൂടി കയറിയിട്ടേ വരൂ. ജോകുട്ടനെ നോക്കിക്കോളണം. പറയുന്നതിനൊപ്പം തന്നെ അവൻ വരാന്തിയിലേക്ക് ഇറങ്ങി. പുറകെ എമിയും. സ്റ്റെപ് ഇറങ്ങി പോർച്ചിലേക്ക് പോവാൻ തുടങ്ങിയ അവൻ എന്തോ ഓർത്തെന്നത് പോലെ എമിയെ ഒന്നു തിരിഞ്ഞു നോക്കി. പിന്നേ, ഈ വീട് ഇങ്ങനെ തന്നെ കാണാനുള്ള കൊതികൊണ്ട് പറയുവാ നീ ഒറ്റയ്ക്ക് അടുക്കളയിൽ കയറാൻ നിൽക്കരുത്. ചിരി കടിച്ചു പിടിച്ച് അവൻ പറയുന്നത് കേട്ടതും എമി കണ്ണ് കൂർപ്പിച്ചു. മുഖം വീർപ്പിച്ച് ചവിട്ടി കുലുക്കി അവൾ അകത്തേക്ക് പോയി. പിണങ്ങി ചാടി തുള്ളി പോവുന്നവളെ ഒന്നു നോക്കി ചിരിയോടെ അച്ചു ബാഗുമായി പുറത്തേക്കിറങ്ങി........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story