ഹൃദയതാളമായ്: ഭാഗം 13

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കളഞ്ഞില്ലേ കഞ്ഞിക്കലം............. റോണി സ്വയം നെറ്റിയിൽ ഇടിച്ചു കൊണ്ട് അവളെയും അവനെയും മാറി മാറി നോക്കി. എന്നാൽ അച്ചുവിന്റെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസവും ഇല്ലായിരുന്നു. ചുണ്ടിൽ മായാത്ത പുഞ്ചിരിയോടെ അവനവളെ നോക്കി കൊണ്ടു തന്നെ നിന്നു. ഇയാൾക്ക് പറയാനുള്ളതൊക്കെ താൻ പറഞ്ഞു എനിക്ക് പറയാനുള്ളതൊക്കെ ഞാനും പറഞ്ഞു. ഇനി ഞങ്ങൾക്ക് പോകാല്ലോ????? റോണി വാടാ....... അത്രയും പറഞ്ഞവൾ വെട്ടി തിരിഞ്ഞു. എന്നാൽ അവൾ മുന്നോട്ട് നടക്കുന്നതിന് മുന്നേ കയ്യിൽ പിടിവീണിരുന്നു. തിരിഞ്ഞു നോക്കുന്നതിന് മുന്നേ അവനവളെ പിടിച്ചു പുറകോട്ടു വലിച്ചു. തന്റെ നെഞ്ചിൽ തട്ടി നിന്ന അവളെ വയറിലൂടെ കൈചുറ്റി അവൻ പൊക്കിയെടുത്തു. റോണി നീ പൊക്കോ ഇവളെ ഞാൻ കുറച്ചു മര്യാദ പഠിപ്പിച്ചിട്ട് കൊണ്ടുവന്നാക്കിക്കോളാം. കയ്യിൽ കിടന്നു പിടയ്ക്കുന്ന അവളെ ഒന്ന് നോക്കിക്കൊണ്ടവൻ പറഞ്ഞു. എന്നെ വിടെടാ................ അവന്റെ കയ്യിൽ കിടന്നവൾ കുതറിക്കൊണ്ടിരുന്നു. അല്ല അതെങ്ങനെ ശരിയാവും????? അതൊക്കെ ശരിയായിക്കോളും നീ ഇപ്പൊ എന്റെ കൂടെ വാടാ ചെക്കാ അതുങ്ങൾ അടുത്ത യുദ്ധം കഴിഞ്ഞിട്ട് വന്നോളും. റോണിക്ക് മറുപടി കൊടുത്തത് അങ്ങോട്ടേക്കെത്തിയ അപ്പു ആയിരുന്നു. അപ്പുവേട്ടാ...............

അവൻ ഓടിച്ചെന്ന് അപ്പുവിനെ കെട്ടിപ്പിടിച്ചു. ഈ നേരം കൊണ്ട് അച്ചു അവളെയും കൊണ്ട് അവിടെ നിന്ന് പോയിരുന്നു. വർഷങ്ങൾക്ക് ശേഷം തമ്മിൽ കാണുന്നതിന്റെ സന്തോഷപ്രകടനങ്ങൾ ഒക്കെ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ അച്ചുവും എമിയും നിന്നിടം ശൂന്യമായിരുന്നു. ഏട്ടോയ്............ എന്തോയ്.......... ഇപ്പൊ അങ്ങോട്ട്‌ പോയതങ്ങളുടെ കാര്യം എന്താവും???? അറിയില്ലെടാ ഉവ്വേ...... അവനവളെ കടിച്ചും ഉമ്മിച്ചും കൊല്ലാതിരുന്നാൽ ഭാഗ്യം. അപ്പു നെടുവീർപ്പിട്ടു കൊണ്ട് അവനെ നോക്കി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു അവളെയും കൊണ്ടുപോയത് കാറ്റാടി മരങ്ങൾ തിങ്ങി നിൽക്കുന്ന അധികമാരും ചെല്ലാത്ത ഇടത്തേക്കായിരുന്നു. എമി പറ്റാവുന്നത് പോലെ ഒക്കെ അവന്റെ കയ്യിൽ കിടന്നു പിടയ്ക്കുന്നുണ്ട് പക്ഷെ നോ രക്ഷ. കഴിഞ്ഞോ????????? അവൻ കട്ട പുച്ഛത്തിൽ ചോദിച്ചതും അവൾ അവനെ കൂർപ്പിച്ചു നോക്കി അനങ്ങാതെ നിന്നു വെറുതെ എന്തിനാ എനർജി വേസ്റ്റ് ചെയ്യുന്നത്. ഇനി പറ നിനക്കെന്നെ ഇഷ്ടമല്ലേ???? കാതിനരികിലായി പതിഞ്ഞ ശബ്ദത്തിലവൻ ചോദിച്ചു. അവന്റെ നിശ്വാസചൂടിൽ അവളൊന്ന് വിറച്ചു. ഒരു പിടച്ചിലൂടെ അവൾ നേത്രഗോളങ്ങൾ ചുറ്റിനും ചലിപ്പിച്ചു. ആ പരിസരത്ത് ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല എന്നവൾക്ക് മനസ്സിലായി.

പറയെടി പൊടികുപ്പീ നിനക്കീ ഡ്രാക്കുളയെ ഇഷ്‍ടമല്ലേ?????? ഇത്തവണ ചോദ്യത്തിനൊപ്പം അവന്റെ ചുണ്ടുകളും കാതിൽ ചേർന്നിരുന്നു. അവൾ പിടഞ്ഞു കൊണ്ട് വയറിൽ ചുറ്റിയിരിക്കുന്ന അവന്റെ കയ്യിൽ ഇറുകെ പിടിച്ചു. Tell me... Do you love me????? അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു. No............. ഒരു പതർച്ചയോടെ അവൾ പറഞ്ഞു തീർന്നതും അവനവളെ കാറ്റാടി മരത്തിനോട് ചേർത്തിരുന്നു. എന്റെ കണ്ണിൽ നോക്കി പറ എമി നിനക്കെന്നെ ഇഷ്ടമല്ലെന്ന്. ഇത്തവണ അവന്റെ സ്വരം കടുത്തിരുന്നു. ഇല്ലായില്ല ഇല്ല.......... അവനെ നോക്കാതെ അവൾ സ്വരമുയർത്തി. പിന്നെന്ത് കോപ്പിനാടി നീയെന്നെ തേടി നടന്നത്??????? ദേഷ്യത്താൽ വിറച്ചു കൊണ്ടവൻ അലറി. അതിന് ഞാൻ അന്വേഷിച്ചു നടന്നത് അപ്പുവേട്ടനെ ആയിരുന്നു അല്ലാതെ നിന്നെയല്ല. നിന്നെ തിരഞ്ഞു നടക്കേണ്ട ആവശ്യം എനിക്കില്ല. കേട്ടോടാ ഡ്രാക്കുളെ........... അത് കേട്ടതും അവൻ കണ്ണുകൾ ഇറുകെ അടച്ച് അവളിൽ നിന്ന് പിടി അയച്ചു. അവനെയൊന്ന് രൂക്ഷമായി നോക്കി അവൾ തിരിഞ്ഞു നടന്നു. "എനിക്കെന്റെ ഡ്രാക്കുളയെ കാണണം പപ്പേ...... എനിക്കവനില്ലാതെ പറ്റില്ല....... എന്തിനാ അവനെന്നെ ഇട്ടിട്ടു പോയത്????? എനിക്ക് കണ്ടുപിടിച്ചു തരുവോ പപ്പേ അവനെ?????? വേറൊന്നും വേണ്ട..... എനിക്ക്..... എനിക്കവനെ മാത്രം മതി........... "

ഏങ്ങലടിച്ചു കുഴഞ്ഞ തന്റെ തന്നെ സ്വരം കേട്ടതും അവൾ ഒരടി മുന്നോട്ട് നീങ്ങാനാവാതെ നിന്നു. ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ഫോണിൽ വീഡിയോയും പ്ലേ ചെയ്ത് ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൾ പകച്ചുനിന്നുപോയി. അന്ന് വെള്ളമടിച്ചു പറഞ്ഞതെല്ലാം അവന്റെ ഫോണിൽ എങ്ങനെ വന്നു എന്ന ചിന്തയിലായിരുന്നു അവൾ. കള്ളപ്പന്നി......... അവൾ റോണിയുടെ മൂന്നു തലമുറയ്ക്ക് സ്മരിച്ചു. വെറുതെ നിന്ന് പാവം എന്റെ അളിയനെ പ്രാകണ്ട ഇത് എനിക്ക് കാണിച്ചു തന്നത് നിന്റെ പപ്പ തന്നെയാ. പപ്പയോ????? വിശ്വാസം വരാതെ അവൾ കണ്ണ് മിഴിച്ചു. അതേ നിന്റപ്പൻ ജോൺ സാമുവൽ തന്നെ. ഈ നാട്ടിൽ കാല് കുത്തിയ അന്ന് തന്നെ ഞാൻ പോയത് നിന്റെ അപ്പനെ കാണാനാ. നിന്നെ കെട്ടിക്കൂടെ പൊറുപ്പിക്കാൻ വേണ്ടി സമ്മതം വാങ്ങാൻ. അപ്പോഴാ വെള്ളമടിച്ച് കോണുതെറ്റിയ പലരുടെയും വീര സാഹസിക കഥകൾ അറിയുന്നതും കൺകുളിർക്കെ കാണുന്നതും. ചിരിയടക്കി അവൻ പറയുന്നത് കേട്ടതും ചമ്മലോടെ അവൾ മുഖം താഴ്ത്തി. ഈ പപ്പ...... ഉള്ള മാനം കപ്പല് കയറിയല്ലോ എന്റെ മാതാവേ.........

അവൾക്കെന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ മടി തോന്നി. കുറച്ചു ജാഡയിട്ട് അവനെ പുറകെ നടത്തിച്ച് അതെല്ലാം ആസ്വദിക്കണം എന്നായിരുന്നു മനസ്സിൽ. അതെല്ലാം സ്വന്തം ഡാഡിപ്പടി തന്നെ വെള്ളത്തിലാക്കിയ നിരാശയിൽ അവൾ അവനെ നോക്കാതെ മറ്റെങ്ങോ നോക്കി നിന്നു. അവളുടെ മുഖത്തെ ഓരോ ഭാവങ്ങളും അവൻ ആസ്വദിക്കുകയായിരുന്നു. ഇനിയും ഇഷ്ടമല്ല എന്ന് പറയാനാണോ ഭാവം. എങ്കിൽ പിന്നെ എന്റെ കൊച്ചിന്ന് വീട്ടിൽ പോവത്തില്ല. അതും പറഞ്ഞവൻ അവളിലേക്ക് ചേർന്ന് നിന്നു. അവൾ മുഖത്തേക്ക് നോക്കുന്നില്ല എന്ന് കണ്ടതും അവൻ അരയിലൂടെ കയ്യിട്ടവളെ തന്നിലേക്ക് ചേർത്തു. പറയാതെ പോവാം എന്ന പ്രതീക്ഷ വേണ്ട മോളെ. കുറെ നാളായി ചങ്കിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് ഇന്നെനിക്ക് ഇതിലൊരു തീരുമാനമറിയണം. പതിഞ്ഞതെങ്കിലും ഉറച്ചതായിരുന്നു അവന്റെ ശബ്ദം. അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി. പൊക്കം കുറവായതിനാലും അവന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്നതിനാലും അവന്റെ ഹൃദയതാളം അവൾക്ക് വ്യക്തമായി അറിയാൻ കഴിയുന്നുണ്ടായിരുന്നു. അപ്പൊ എങ്ങനാ പറയുവല്ലേ????? കള്ളചിരിയോടെ മീശ പിരിച്ചവൻ പറയവെ അതേ ചിരി അവളിലേക്കും പടർന്നിരുന്നു. കണ്ണിൽ പ്രണയവും കുറുമ്പും നിറച്ചവൾ കൈനീട്ടി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചവന്റെ മുഖം തന്നിലേക്ക് അടുപ്പിച്ചു.

കുസൃതി ചിരിയോടെ അവനെ തന്നെ നോക്കിക്കൊണ്ടവൾ അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി. അവൻ കണ്ണുകളടച്ച് അവളുടെ ചുംബനം സ്വീകരിച്ചു. ചുണ്ടുകൾ പിൻവലിക്കുന്നതിന് മുന്നേ അവളുടെ പല്ലുകൾ അവന്റെ കവിളിൽ ആഴ്ന്നിരുന്നു. എന്നാൽ അവ തെല്ലിണ പോലും അവനെ വേദനിപ്പിച്ചില്ല. ഉള്ളിൽ അവളുടെ പ്രണയത്തോടും കുറുമ്പിനൊടുമുള്ള അടങ്ങാത്ത ആസക്തിയായിരുന്നു. പണ്ടേക്ക് പണ്ടേ അവളിൽ അടിമപ്പെട്ട ഹൃദയം അതുവരെ അറിയാത്ത താളത്തിൽ മിടിക്കുകയായിരുന്നു. അവന്റെ ഓരോ ഹൃദയസ്പന്ദനങ്ങളും അവൾക്ക് വേണ്ടിയായിരുന്നു. അൽപ്പനേരം കഴിഞ്ഞതും അവൾ പല്ലുകൾ അടർത്തി മാറ്റി അവനെ നോക്കി. ഇതിലും നന്നായിട്ട് മറുപടി തരാൻ എനിക്കറിയില്ല ഡ്രാക്കൂ......... കുസൃതി ചിരിയോടെ അവളവനെ നോക്കി കണ്ണിറുക്കി. അത് കണ്ടതും അവൻ വശ്യതയോടെ അവളെ നോക്കി. ചുണ്ടിൽ വല്ലാത്തൊരു ഭാവത്തിലുള്ള ചിരി വിടർന്നു. അവന്റെ മുഖഭാവം മാറിയതും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു. ഉറങ്ങിക്കിടന്ന കിടന്ന സിമ്മത്തിന്റെ മടയിൽ ചെന്ന് കടികൊടുത്തത് പോലെ ആയല്ലോ എന്റെ പുണ്യാളാ.......... അവൾ ഉമിനീരിറക്കി അവനെ നോക്കി. എന്റെ കൊച്ച് ഇപ്പോഴാ ഇച്ചായന്റെ ലെവലിൽ എത്തിയത്. എനിക്കിത് അങ്ങ് ബോധിച്ചു.

കവിളിൽ തഴുകി അവൻ അവളെ നോക്കി. അപ്പോഴും അവളുടെ ചുണ്ടുകളുടെ ചൂട് അവിടെ തങ്ങി നിന്നിരുന്നു. ഇത്രയും ചെയ്ത കൊച്ചിന് എന്നതെങ്കിലും ഇച്ചായൻ തിരിച്ചു തരണ്ടേ??????? കള്ളചിരിയോടെ അവൻ ചോദിക്കുന്നത് കേട്ടതും അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി. ഹാ അങ്ങനെ പറയാതെ. കൊടുക്കാനുള്ളതൊക്കെ പലിശ സഹിതം കൊടുത്താ എനിക്ക് ശീലം. പറയുന്നതിനൊപ്പം അവനവളെ തന്നോട് കൂടുതൽ ചേർത്തിരുന്നു. തമ്മിൽ ഒരിഞ്ച് ദൂര വ്യത്യാസം പോലും ഉണ്ടായിരുന്നില്ല. അവളുടെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി. നെറ്റിയിൽ നിന്ന് വിയർപ്പുതുള്ളികൾ ചാലിട്ട് ചെന്നിയിലൂടെ താഴേക്കൊഴുകി. അവനതെല്ലാം കണ്ട് ചിരിയടക്കാൻ കഷ്ടപ്പെടുകയായിരുന്നു. ഇങ്ങനെ ഇടിക്കാതെന്റെ ഹാർട്ടെ സ്വന്തം ആണെന്നും നോക്കൂല ഒരൊറ്റ കുത്ത് വെച്ചു തരും..... മനുഷ്യനെ നാണംകെടുത്താനായിട്ട്........ അവന്റെ മുഖത്തെ ആക്കി ചിരി കണ്ടതും പല്ല് കടിച്ചു കൊണ്ടവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. എന്താടി നിന്ന് പിറുപിറുക്കുന്നത്????? മ്മ്ച്ചും........ അവൾ ചുമൽ കൂച്ചി. കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി കൊണ്ട് നിന്നു. അവന്റെ കണ്ണുകൾ അവളുടെ കഴുത്തിലെ പാടിൽ എത്തി നിന്നു. പയ്യെ കയ്യുയർത്തി അവനാ പാടിൽ ഒന്ന് തഴുകി. വിചാരിച്ചത്ര അങ്ങ് ചുവന്നില്ല. നിരാശയോടെ അവൻ പറയുന്നത് കേട്ടതും അവളുടെ കണ്ണ് മിഴിഞ്ഞു. പിടിച്ചു കടിച്ചതും പോരാഞ്ഞിട്ട് വിചാരിച്ചത്ര ആയില്ല പോലും.

ഇനിയെങ്ങാനും കടിച്ചാൽ കടലിൽ മുക്കും നിന്നെ ഞാൻ........ ആഹാ അത്രക്കായോ???? എങ്കിലൊന്ന് കാണാമല്ലോ........ അവൻ വാശിയോടെ അവളിലേക്ക് അടുത്തു. ദേ വേ........ പറഞ്ഞു തീരും മുന്നേ അവനാ പാടിൽ വീണ്ടും കടിച്ചിരുന്നു. ഒരിക്കൽ പല്ലുകൾ ആഴ്ന്നിടത്ത് തന്നെ വീണ്ടുമൊരിക്കൽ കൂടി പല്ലുകൾ ആഴ്ന്നതും അവൾ ഏങ്ങലോടെ അവനെ ചുറ്റി പിടിച്ചു. കണ്ണുകൾ താനേ അടഞ്ഞു. പല്ലുകൾക്കൊപ്പം അവന്റെ ചുണ്ടും കഴുത്തിൽ അമർന്നു. കുറച്ചു നിമിഷം കഴിഞ്ഞതും അവൻ അവളുടെ കഴുത്തിൽ നിന്ന് മുഖമെടുത്തു. ഇപ്പോഴാ ശരിയായത്. അവൻ പറയുന്നത് കേട്ടതും അവൾ കണ്ണുകൾ തുറന്ന് അവനെ കൂർപ്പിച്ചു നോക്കി. മാറങ്ങോട്ട്........ അവളവനെ തള്ളിമാറ്റി കഴുത്തിൽ കൈവെച്ചു. കടിച്ചു പറിച്ചല്ലേടാ തെണ്ടീ.... ഇനി അമ്മയെങ്ങാനും ചോദിച്ചാൽ ഞാനെന്നാ പറയും?????? അവൾ കലിപ്പിൽ അവനെ നോക്കി. അവൻ അതിനേക്കാൾ കലിപ്പിൽ തിരികെ നോക്കി. എന്താടി ഇപ്പൊ വിളിച്ചത്??????? കണ്ണുരുട്ടി അവൻ ചോദിച്ചപ്പോഴാണ് അവൾക്ക് പറഞ്ഞത് എന്താണെന്ന് ബോധം വന്നത്. അത്..... പിന്നെ.... ഒരു ഫ്ലോക്ക്...... അവൾടെ ഒരു ഫ്ലോ മര്യാദക്ക് ഇച്ചായാ എന്ന് വിളിച്ചോളണം അല്ലെങ്കിൽ അറിയാല്ലോ?????? വിളിച്ചോളാം.........

അവന്റെ ശബ്ദത്തിലെ ഗൗരവം മനസ്സിലാക്കി അവൾ സമ്മതപൂർവ്വം തലയാട്ടി. എന്നാ ഒന്ന് വിളിച്ചേ........ അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. ഇച്ചായാ............. പതിഞ്ഞ ശബ്ദത്തിൽ അവൾ വിളിക്കുന്നത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എന്തോ.......... ഒരു പ്രത്യേക താളത്തിൽ വിളികേട്ടതും അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു. ഈ സ്കാർഫ് ഇങ്ങനെ ഇട്ടാൽ ഈ പാട് ആരും കാണാൻ പോണില്ല. അതുകൊണ്ട് അതോർത്തെന്റെ പൊടിക്കുപ്പി ടെൻഷൻ അടിക്കണ്ട കേട്ടോടി?????? അവളുടെ കഴുത്തിൽ കിടന്ന സ്കാർഫ് അഡ്ജസ്റ്റ് ചെയ്തവൻ പറഞ്ഞതും അവൾ അതേയെന്ന് തലയാട്ടി. അപ്പൊ പോവാം... അവൻ കൈനീട്ടി അവളെ നോക്കി. ആഹ്....... സമ്മതപൂർവ്വം തലയാട്ടി കൊണ്ടവൾ അവൻ നീട്ടിയ കയ്യിൽ പിടിച്ചു. എന്തോ ഒന്ന് മറന്നല്ലോ........ അവൻ ആലോചനയോടെ അവളുടെ കയ്യിൽ നിന്ന് വിട്ട് അവളെ നോക്കി. അവൾ നെറ്റിച്ചുളിച്ച് എന്താണെന്ന ഭാവത്തിൽ അവനെ നോക്കി. അവൻ ചുറ്റിനും ഒന്ന് നോക്കി അവളുടെ തോളിൽ പിടിച്ച് അടുപ്പിച്ച് മേൽചുണ്ടിലെ മറുകിൽ ഒന്ന് ചുംബിച്ചു. പിന്നെ അകന്നു മാറി ഞെട്ടിത്തരിച്ചു നിൽക്കുന്ന അവളെ നോക്കി സൈറ്റ് അടിച്ച് അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു. കിളി പോയത് പോലെ അവനൊപ്പം അവളും നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കയ്യിൽ കടലയും പിടിച്ച് കടലിലേക്ക് നോക്കി തിന്നുന്ന തിരക്കിലാണ് അപ്പുവും റോണിയും അതിനിടയിൽ അല്ലറ ചില്ലറ വായിനോട്ടവും നടത്തുന്നുണ്ട്. അല്ല അപ്പുവേട്ടാ രണ്ടെണ്ണം ഇവിടെ നിന്ന് പോയിട്ട് കുറെ നേരം ആയല്ലോ. ശരിയാടാ അവർ പോയപ്പോൾ രണ്ട് ദിശയിലായി ഇരുന്ന പിള്ളേരാ ഇപ്പൊ ലവളുടെ മടിയിലാ അവൻ മഹാവിഷ്ണൂനെ പോലെ കിടക്കുന്നത്. മുന്നിലെ കമിതാക്കളെ നോക്കി നെടുവീർപ്പിട്ടു കൊണ്ടവൻ പറഞ്ഞു. അപ്പുവേട്ടന് അവനെ നേരത്തെ അറിയാവോ?????? ഇല്ല....... പിന്നെങ്ങനാ അവന്റെ പേര് മഹാവിഷ്ണു ആണെന്ന് ഏട്ടന് മനസ്സിലായത്?????? അവന്റെ ചോദ്യം കേട്ടതും അപ്പു അവനെയൊന്ന് നോക്കി. എന്റെ പൊന്ന് അധഃപതനമേ മഹാവിഷ്ണു എന്ന് പറഞ്ഞാൽ പുരണത്തിലെ ഒരു കഥാപാത്രമാണ്. പുള്ളി ഫുൾ ടൈം പാമ്പിന്റെ മേലെ ഇങ്ങനെ കിടക്കുന്നത് കൊണ്ട് ഒരുപമ പറഞ്ഞു പോയതാണെ......... അവൻ തൊഴുതു പറയുന്നത് കേട്ടതും റോണി കടലയും വായിലിട്ട് ഇളിച്ചു കാണിച്ചു. അല്ല ഇതുങ്ങൾ ഇതെവിടെ പോയി കിടക്കുവാ ഇനി രണ്ടെണ്ണോം തല്ലി പിരിഞ്ഞോ??????? അങ്ങനെ വരാൻ വഴിയില്ല ഈ ബാർക്കുന്ന ഡോഗ് ബൈറ്റില്ല എന്നാണല്ലോ പ്രണാമം........ എന്തോന്നാ?????? ഓഹ് ഈ കുരയ്ക്കുന്ന പട്ടി കടിക്കില്ലാന്ന്. പുവർ ബോയ് ഇംഗ്ലീഷ് അറിയില്ല എന്നിട്ട് സ്പ്പീച്ചാൻ വന്നിരിക്കുവാ......

റോണി അവനെ നോക്കി പുച്ഛിച്ചു. നല്ല പസ്റ്റ് ഇംഗ്ലീഷ്........ താങ്കു താങ്കു........ അവൻ നിന്ന നിപ്പിൽ ഉയർന്നു കൊണ്ട് പറഞ്ഞു. അല്ല മോനെ ഇപ്പൊ പോയ രണ്ട് ഡോഗുകളും ബാർക്കേം ചെയ്യും ബൈറ്റെം ചെയ്യും എന്ന കാര്യം മോൻ മറന്നോ????? അയ്യോ ഓർമ്മിപ്പിക്കല്ലേ പൊന്നേ...... എട്ടും പൊട്ടും തിരിയാത്ത എട്ടാം ക്ലാസ്സിൽ വെച്ച് പകച്ചുപോയതാ എന്റെ ബാല്യം. അത് പറഞ്ഞു കൊണ്ടവൻ തലക്കുടഞ്ഞു. ബൈ ദുബായ് അറിയാനുള്ള കൗതുകം കൊണ്ട് ചോദിക്കുവാ അളിയന് അന്നേ ബിയോളജി ഒരു വീക്ക്‌നെസ്സ് ആയിരുന്നല്ലേ????? അവൻ കേക്കണ്ട നിന്നെ പിടിച്ച് കടലിൽ എറിയും. വോ എനിക്കാരെയും പേടിയില്ല. ഇതിനേക്കാൾ കൊമ്പന്മാരെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഞാനൊരു സമാധാനപ്രിയൻ ആയത് കൊണ്ട് പറയുവാ ഇതൊന്നും ചെന്ന് കൂട്ടുകാരനോട് പറയാൻ നിക്കണ്ട. എന്തോ???? യെങ്ങനെ????? കാല് പിടിക്കാം എന്നെ തല്ല് കൊള്ളിക്കരുത്. ആഹ് അങ്ങനെ പണ....... അവൻ വെളുക്കെ ഇളിച്ചു കാണിച്ചു. അതേ ഇനിയും നോക്കിനിന്നാൽ ആ കൊച്ചിന്റെ പല്ലും നഖവും മാത്രേ ബാക്കി കിട്ടൂ അതിന് മുന്നേ നമുക്കങ്ങോട്ട് ചെന്നൊന്ന് നോക്കാം. അത് പോയിന്റ്........ വാ അപ്പുവേട്ടാ.... അവൻ കടല മുഴുവൻ വായിലേക്ക് ഇട്ടിട്ട് പേപ്പർ ദൂരേക്ക് വലിച്ചെറിഞ്ഞു. എമിയേയും അച്ചുവിനെയും അന്വേഷിക്കാനായി തിരിഞ്ഞതും. പോയ വഴിയേ തന്നെ കൈകോർത്തു പിടിച്ചു തിരിച്ചു വരുന്ന അവരെ കണ്ടതും അവരൊന്ന് നിന്നു. അവരുടെ കോർത്തു പിടിച്ച കൈകൾ കണ്ട് പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു. പിന്നെ പതിയെ അവർക്ക് നേരെ നടന്നടുത്തു........... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story