ഹൃദയതാളമായ്: ഭാഗം 131

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വിശപ്പ് മാറി പകുതി മുറിഞ്ഞ ഉറക്കത്തിലേക്ക് തന്നെ പോയ കുഞ്ഞിനെ ബെഡിലേക്ക് കിടത്തി റിയ ആൽവിച്ചന് നേരെ തിരിഞ്ഞു. ജോക്കുട്ടൻ എന്ത്യേ ഇച്ചായാ???? എന്റെ കുഞ്ഞിനെ നേരാവണ്ണം ഒന്നു കണ്ടിട്ട് തന്നെ എത്ര നാളായി????? ജോക്കുട്ടനെ പിരിഞ്ഞിരുന്നതിന്റെ സങ്കടം അത്രയും ആ വാക്കുകളിൽ പ്രകടമായിരുന്നു. അവനിപ്പൊ അച്ചൂന്റെ മുറിയിൽ എങ്ങാനും കാണും. നമ്മളെക്കാൾ അടുപ്പം അച്ചുവിനോടും എമിയോടും അല്ലെ. എമി ഉണ്ടെങ്കിൽ പിന്നെ അവന് വേറാരെയും വേണ്ടല്ലോ. അത് ശരിയാ..... ചെക്കന് എമി എന്നു പറഞ്ഞാൽ ജീവനാ. അത് കണ്ട നാൾ തുടങ്ങി അങ്ങനെ അല്ലായിരുന്നോ???? അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലേ പറച്ചിൽ????? റിയ ചിരിയോടെ പറഞ്ഞു. നിനക്കതിൽ പരിഭവം ഇല്ലേ റിയേ???? ആൽവി അവളെ ചേർത്ത് പിടിച്ച് ചോദിച്ചു. എന്തിന്???? അവൻ എമിയെ സ്നേഹിക്കുന്നതിൽ എനിക്കൊരു പരാതിയോ പരിഭവമോ ഇല്ല. കാരണം അവൾ നമ്മുടെ മോനെ സ്വന്തം കുഞ്ഞിനെ പോലെ അല്ലെ കൊണ്ടുനടക്കുന്നത്???? ഈ ഒരവസ്ഥയിൽ എമി ഇല്ലായിരുന്നെങ്കിലെന്ന് ഒന്ന് ആലോചിച്ചു നോക്കിയേ.... ഹോസ്പിറ്റലിൽ കുഞ്ഞിനെ നിർത്താൻ കഴിയോ???? ഡാഡി അവനെ നോക്കുമായിരുന്നു അല്ലെങ്കിൽ അവനെ എന്റെ വീട്ടിൽ നിർത്തമായിരുന്നു

പക്ഷെ അവിടെ ഒന്നും അവൻ അച്ചൂന്റെയും എമിയുടെ അരികിൽ എന്ന പോലെ ആവില്ല. ഇച്ചായൻ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ??? എമിയുടെ അടുത്ത് അവൻ അനാവശ്യമായിട്ട് വാശി കാണിക്കാറില്ല. എമി പറയുന്നതൊക്കെ അനുസരിക്കുകയും ചെയ്യും. എന്തുകൊണ്ടാന്നറിയോ???? അവൾ അത്രയും കുഞ്ഞിന് സ്നേഹം നൽകിയിട്ടാ. ഇനി ഇപ്പൊ എന്നേക്കാൾ അവന് ഇഷ്ടം എമിയോട് ആണെന്ന് പറഞ്ഞാൽ പോലും എനിക്ക് വിഷമമില്ല. നിറഞ്ഞ മനസ്സോടെ അവൾ പറഞ്ഞു നിർത്തവെ ആൽവിച്ചന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. കുഞ്ഞുവാവയെ കാണുമ്പോൾ ചെറുക്കൻ ഇങ്ങോട്ട് വരേണ്ടതാണല്ലോ????? ഞാനൊന്ന് നോക്കിയിട്ട് വരാം..... റിയയോട് പറഞ്ഞ് എഴുന്നേൽക്കാൻ തുനിഞ്ഞതും ഡോറും തള്ളി തുറന്ന് ഒരാൾ അവിടേക്ക് ഓടി എത്തിയിരുന്നു. മമ്മീ................ ഏറെ സന്തോഷത്തോടെ വിളിച്ച് ജോക്കുട്ടൻ ഓടി ബെഡിലേക്ക് കയറി. മമ്മീടെ പൊന്നേ......... ഏറെ വാത്സല്യത്തോടെ റിയ അവനെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു. എന്റെ കുഞ്ഞ് ഇത് എവിടെ ആയിരുന്നു മമ്മി എവിടെയൊക്കെ നോക്കി????? ചോദ്യത്തിനൊപ്പം അവന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടി ഒതുക്കി നെറുകയിൽ ചുംബിച്ചു. നാൻ വാവക്ക് ഇത് എച്ചാൻ പോയതാ....

കയ്യിൽ ചുരുട്ടി പിടിച്ച ചോക്ലേറ്റ് റിയക്ക് മുന്നിൽ നിവർത്തി കാണിച്ചവൻ പറയുന്നത് കേട്ട് അവർ രണ്ടുപേരും ചിരിച്ചു പോയി. അതിന് വാവ ഇതൊന്നും കഴിക്കില്ലെടാ. അടെന്താ കച്ചാല്?????? അവൻ ചുണ്ട് കൂർപ്പിച്ച് റിയയെ നോക്കി. വാവ ഇതൊന്നും കഴിക്കാൻ ആയിട്ടില്ല. അവൻ കുഞ്ഞല്ലേ ഇപ്പൊ അവൻ പാല് മാത്രേ കുടിക്കൂ. ആനോ?????? സംശയത്തോടെ അവൻ റിയയെ നോക്കി. ആടാ ചക്കരെ....... എങ്കി ഇത് നാൻ കച്ചോട്ടെ????? അതിനെന്താ എന്റെ കുഞ്ഞ് കഴിച്ചോ..... അത് കേൾക്കേണ്ട താമസം ചെക്കൻ അതിന്റെ റാപ്പ് പൊളിച്ച് ചോക്ലേറ്റ് കയ്യിൽ എടുത്തു. ആൽവിച്ചൻ വേഗം അവന്റെ മുന്നിലേക്ക് കൈ നീട്ടി. അത് കണ്ടതും ജോക്കുട്ടൻ കണ്ണ് കൂർപ്പിച്ച് ആൽവിച്ചനെ ഒന്നു നോക്കി, പിന്നെ ചോക്ലേറ്റിനെ പൊതിഞ്ഞു വെച്ച റാപ്പ് ആൽവിച്ചന്റെ കയ്യിലേക്ക് വെച്ച് ചോക്ലേറ്റ് വായിലേക്ക് ഇട്ടു. കൊന്ത് കഞ്ഞോ പപ്പാ....... നിഷ്കളങ്കമായി അവൻ പറയുന്നത് കേട്ടതും ആൽവിച്ചൻ ഇഞ്ചി കടിച്ച കുരങ്ങന്റേത് മാതിരിയായി. റിയ അവന്റെ ഇരിപ്പ് കണ്ട് വാ പൊത്തി ചിരിച്ചു പോയി. ആൽവിച്ചൻ ഒന്നു നോക്കിയതും റിയ ചിരി അമർത്തി. കൊച്ച് പറഞ്ഞത് കേട്ടില്ലേ ഇച്ചായാ അത് കൊണ്ടുപോയി കളഞ്ഞിട്ട് വാ.... ചുണ്ട് കടിച്ചു പിടിച്ച് റിയ പറഞ്ഞതും ആൽവിച്ചൻ ജോക്കുട്ടനെ ഒന്നു നോക്കി. ചെക്കൻ നിഷ്കു മട്ടിൽ വായിൽ കിടക്കുന്ന ചോക്ലേറ്റ് നുണയുവാണ്. റിയയെ ഒന്നു നോക്കി ആൽവിച്ചൻ അത് കളയാനായി പുറത്തേക്കിറങ്ങി. ഞാൻ പത്തിച്ചതാ പപ്പക്ക് അത് മനച്ചിലായില്ല.......

വാ പൊത്തി ചിരിച്ചു കൊണ്ട് ജോക്കുട്ടൻ രഹസ്യമായി പറയുന്നത് കേട്ട് റിയ ചിരിച്ചു പോയി. അമ്പട.... നീ അപ്പൊ പപ്പയെ പറ്റിച്ചതാണല്ലേ?????? ചോദിക്കുന്നതിനൊപ്പം റിയ അവന്റെ വയറിൽ ഇക്കിളി ആക്കിയതും അവൻ കുലുങ്ങി ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുളിച്ച് വേഷം മാറി മുഷിഞ്ഞ തുണികൾ എടുത്ത് വാഷിംഗ്‌മെഷീനിൽ ഇടുമ്പോഴാണ് സാറായെ ആരോ പുറകിലൂടെ ചുറ്റി പിടിക്കുന്നത്. അമ്മച്ചീ......... കൊഞ്ചിയുള്ള ആ വിളിക്കൊപ്പം തോളിൽ ഒരു മുഖവും അമർന്നതും അവർ ഒന്നു ചിരിച്ചു. എന്നതാ പോന്നു മോളെ ഇന്നൊരു സോപ്പിങ്????? ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവർ ചോദിച്ചു. കുറച്ചു ദിവസം കൂടി അമ്മച്ചിയെ കണ്ട സന്തോഷത്തിൽ ഓടി വന്നപ്പൊ ഇങ്ങനെ കണ്ണീചോര ഇല്ലാതെ പ്രതികരിക്കരുത് സാറാ കൊച്ചേ..... അവൾ പരിഭവം നടിച്ച് അവരിൽ നിന്ന് മാറി നിന്നു. ഞാൻ ഒരു തമാശ പറഞ്ഞതല്ലേടീ കാന്താരീ..... അപ്പോഴേക്കും പിണങ്ങിയോ?????? സാറാ ചിരിയോടെ മുഖം വീർപ്പിച്ചു നിൽക്കുന്ന അവളുടെ കവിളിൽ പിടിച്ചു വലിച്ചു. ഞാൻ എത്ര അമ്മച്ചിയെ മിസ്സ്‌ ചെയ്തു എന്നറിയോ???? ഒത്തിരി ഒത്തിരി മിസ്സ്‌ ചെയ്തു. ഇടുപ്പിൽ തിരുകി വെച്ചിരുന്ന അവരുടെ സാരി തുമ്പിൽ പിടിച്ചു വലിച്ച് കുട്ടികളെ പോലെ പരിഭവം പറയുന്നവളെ അവർ ഏറെ വാത്സല്യത്തോടെ നോക്കി.

ഇതെന്ത് ചെയ്യുവാ?????? ഹോസ്പിറ്റലിൽ നിന്ന് കൊണ്ടുവന്ന തുണി എല്ലാം ഒന്നു കഴുകാന്ന് വിചാരിച്ചു. അവിടെ വെച്ച് കഴുകി ഇട്ടതാണ് എന്നാലും ഹോസ്പിറ്റൽ അല്ലെ???? അണുക്കൾ ഒക്കെ കാണില്ലേ അതാ മെഷീനിൽ ഇടാന്ന് കരുതിയത്. എന്നാ ഞാനും കൂടാം അമ്മച്ചീ...... പറയുന്നതിനൊപ്പം ഹോസ്പിറ്റലിൽ നിന്ന് കൊണ്ടുവന്ന ബാഗിൽ നിന്ന് തുണികൾ എടുത്ത് മെഷീനിലേക്ക് ഇട്ടു. സാറാമ്മോ........ പണിക്കിടയിൽ വാതിൽക്കൽ നിന്നുള്ള ആ വിളി കേട്ടവർ തിരിഞ്ഞു നോക്കിയതും കണ്ടു നൂറു വാൾട്ടിന്റെ ചിരിയുമായി നിൽക്കുന്ന പോളിനെ. നീ ഇവിടെ വന്നു നിൽക്കുവാണോ, ഞാൻ നിന്നെ എവിടെയെല്ലാം തിരഞ്ഞു?????? അതും പറഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് കയറി. എന്നതാ ഇച്ചായാ?????? സാറാ നെറ്റി ചുളിച്ചു. അത്...... അയാൾ എന്തോ പറയാൻ തുടങ്ങുമ്പോഴാണ് സംശയത്തോടെ കണ്ണ് കൂർപ്പിച്ചു നിൽക്കുന്ന എമിയെ കാണുന്നത്. ഹോസ്പിറ്റലിൽ നിന്ന് ക്ഷീണിച്ച് എന്റെ സാറാമ്മ ഒന്നിങ്ങോട്ട് വന്നു കയറിയതേ ഉള്ളൂ അപ്പോഴേക്കും പിറകെ കൂടിയോ നീ????? ഇച്ചിരി സ്വസ്ഥത കൊടുക്കെടീ എന്റെ ഭാര്യക്ക്. പോളിന്റെ ആ സംസാരം കേട്ട് സാറാ വായും തുറന്ന് നിന്നുപോയി. അയ്യാ!!!!!! ഭാര്യയോട് എന്താ ഒരു സ്നേഹം????? ആഹ്... സ്നേഹം തന്നെയാ നിനക്ക് എന്താ ഇത്ര കുഴപ്പം?????

എനിക്കൊരു പ്രശ്നവുമില്ലേ????? എമി കയ്യടിച്ച് തൊഴുതു കാണിച്ചു. നീ ഇങ്ങോട്ട് വാ സാറാമ്മേ ഇവൾക്ക് മുഴുത്ത അസൂയയാ........ പറഞ്ഞു കൊണ്ട് തന്നെ സാറായുടെ കയ്യിൽ പിടിച്ചു വലിച്ചു. ആൾറെഡി കിളി പോയി നിൽക്കുന്ന സാറാ അറിയാതെ തന്നെ പോളിനൊപ്പം പുറത്തേക്ക് ഇറങ്ങി പോയി. പോവുന്ന പോക്കിൽ എമിയെ നോക്കി കണ്ണിറുക്കി പോൾ മറന്നില്ല. അത് കണ്ട് തലയാട്ടി ചിരിച്ചു കൊണ്ട് എമി തുണിയെല്ലാം എടുത്ത് മെഷീനിലേക്ക് ഇടാൻ ആരംഭിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വാവേ...... ബെഡിൽ കിടക്കുന്ന കുഞ്ഞിനെ കൊഞ്ചിക്കുകയാണ് ജോക്കുട്ടൻ. വാവ കയ്യും കാലും ഒക്കെ പൊക്കി ചുറ്റിനും നോക്കുന്നുണ്ട്. പുതിയ അന്തരീക്ഷം കണ്ടതിന്റെ പകപ്പ് ആയിരിക്കാം. ജോക്കുട്ടന്റെ ചൂണ്ടു വിരലിൽ മുറുകെ പിടിച്ചാണ് കിടപ്പ്. ചേട്ടന്റെയും അനിയന്റെയും കളി നോക്കി ഇരിക്കുന്നതിനിടയിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് റിയ തലയുയർത്തി നോക്കിയതും കാണുന്നത് എമിയെയാണ്. ആഹാ... വന്നല്ലോ ആൾ. നിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ എന്ന് ഞാൻ ഇപ്പൊ ആലോചിച്ചതേ ഉള്ളൂ.... കണ്ടോ. ഏട്ടത്തി ആലോചിച്ചപ്പോൾ തന്നെ ഞാൻ മുന്നിൽ എത്തിയില്ലേ അതാണ് എമി. മുന്നിൽ നിന്ന് വീമ്പു പറയുന്നവളെ കണ്ട് റിയ ചിരിച്ചു പോയി. വാവ ഉണർന്നോ ഏട്ടത്തീ??????

മ്മ്മ്മ്..... ഇവിടെ ചേട്ടനും അനിയനും കൂടി നല്ല കളിയാ. ജോക്കുട്ടന്റെ തലയിൽ തലോടി റിയ പറയുന്നത് കേട്ട് എമി ബെഡിലേക്ക് കയറി ഇരുന്നു. ജിച്ചൂട്ടാ.... കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് അവൾ വിളിക്കുന്നത് കേട്ട് റിയ അത്ഭുതത്തോടെ അവളെ നോക്കി. ജിച്ചൂട്ടനോ????? മ്മ്മ്.... ജിച്ചൂട്ടൻ. ഇവനെ അങ്ങനെ വിളിക്കാനാ എനിക്കിഷ്ടം. കുഞ്ഞിന്റെ കയ്യിൽ പിടിച്ച് കളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു. അപ്പൊ നീ പേരൊക്കെ കണ്ടുപിടിച്ചോ????? പിന്നല്ലാതെ...... എമി ഒരു കാര്യം ഏറ്റാൽ ഏറ്റതാ. അത് പിന്നെ എനിക്ക് അറിഞ്ഞൂടെ???? എന്നതാ പേര്????? അതൊക്കെ എല്ലാവരുടെയും മുന്നിൽ വെച്ച് പറയാം. ഏട്ടത്തി ഹാളിലേക്ക് വാ അവിടെ എല്ലാവരും ഉണ്ട്. പറയുന്നതിനൊപ്പം എമി ബെഡിൽ കിടന്ന കുഞ്ഞിനെ കയ്യിൽ എടുത്തു. ജോക്കുട്ടാ വാടാ... നമുക്ക് വാവയുടെ പേര് എല്ലാവരോടും പറയണ്ടേ????? പയ്യണം..... അവൻ ബെഡിൽ നിന്ന് ആവേശത്തോടെ ചാടിയിറങ്ങി. അപ്പൊ ഇവനും അറിയാവോ പേര്????? പിന്നല്ലാതെ. ഞാനും ഇച്ചായനും ഞങ്ങളുടെ ജോക്കുട്ടനും കൂടി അല്ലെ പേര് കണ്ടെത്തിയത്. അവൾ റിയയെ കണ്ണിറുക്കി കാട്ടി. പതിയെ വാ ഏട്ടത്തീ.......

കുഞ്ഞിനെ എടുത്ത് റിയക്കൊപ്പം മെല്ലെ അവൾ ഹാളിലേക്ക് നടന്നു. അവർ മുന്നിലെ സോഫയിൽ തന്നെ എല്ലാവരും ഇരിപ്പുണ്ട്. റിയയെ കണ്ടതും ആൽവിച്ചൻ മെല്ലെ അവളെ പിടിച്ച് അവനൊപ്പം ഇരുത്തി. അവരെ നോക്കി എമി കുഞ്ഞുമായി അച്ചുവിന് അരികിൽ പോയിരുന്നു. ദേ ഞങ്ങൾ എല്ലാം പ്രസന്റ് ആയി. ഇനിയെങ്കിലും നീ കുഞ്ഞിന് കണ്ടുപിടിച്ച പേര് പറ. ആൽവിച്ചന് ക്ഷമ നശിച്ചു തുടങ്ങി. പറയട്ടെ ഇച്ചായാ????? അവൾ ചിരിയോടെ അച്ചുവിനെ നോക്കി. പറ എല്ലാവരും കേൾക്കട്ടെ. അച്ചുവിന്റെ സമ്മതം കിട്ടിയതും അവൾ എല്ലാവരെയും ഒന്നു നോക്കി. ഏവരുടെയും മുഖത്തെ ആകാംഷ കണ്ടവൾ പുഞ്ചിരിച്ചു. JOSHUA the god of salvation. നിറ പുഞ്ചിരിയോടെ അവൾ പറഞ്ഞതും എല്ലാവരുടെയും മുഖം വിടർന്നു. ജോഷ്വാ, എടീ അത് ബൈബിളിലെ ഒരു പഴയ നിയമ അധ്യായം അല്ലെ????? ആൽവിച്ചൻ അവളോടായി ചോദിച്ചു. അതേല്ലോ, ഈജിപ്തിൽ നിന്ന് വിമോചനം കിട്ടിയ ഇസ്രായേൽ ജനതയുടെ നാല്പത് വർഷം നീണ്ട അലച്ചിലിന് നേതൃത്വം നൽകിയ മോശെയുടെ മരണ ശേഷം വാഗ്ദത്തഭൂമിയായ കാനാൻ ദേശത്തിന്മേൽ ആധിപത്യം സ്ഥാപിക്കാൻ നേതൃത്വം കൊടുത്ത മോശെയുടെ പിൻഗാമി, അതാണ് ജോഷ്വാ. ആൾവിച്ചനുള്ള ആ മറുപടി നൽകിയത് അച്ചു ആയിരുന്നു. ഓഹ്!!!!!

അതിന്റെ ഇടയിൽ ഇങ്ങനെ ഒരു ഹിസ്റ്ററി ഉണ്ടായിരുന്നോ????? ആൽവിച്ചൻ അത്ഭുതപ്പെട്ടു. ഇതാണ് ഇടയ്ക്ക് ബൈബിൾ എടുത്ത് വായിക്കണം എന്ന് പറയുന്നത്. അതെങ്ങനാ ആ നേരത്ത് എന്തെങ്കിലും കന്നംതിരിവ് ഒപ്പിക്കാനല്ലേ നിനക്ക് ഉത്സാഹം. സാറാ കിട്ടിയ അവസരം പാഴാക്കിയില്ല. നല്ലൊരു കാര്യത്തിന് കൂടിയതാണ് അതിനിടയിൽ എന്റെ മെക്കിട്ട് കയറാതെ എന്റെ പൊന്ന് അമ്മച്ചീ...... ആൽവി കയ്യടിച്ചു തൊഴുതു. അപ്പൊ എങ്ങനുണ്ട് പേര് എല്ലാവരും ഓക്കേ അല്ലെ????? ഡബിൾ ഓക്കേ മോളെ..... പോൾ തന്റെ പൂർണ്ണ സമ്മതം രേഖപ്പെടുത്തി. അല്ല അപ്പൊ വീട്ടിൽ നമ്മൾ എന്ത് വിളിക്കും????? അതും ഇവൾ കണ്ടുപിടിച്ചിട്ടുണ്ട് അല്ലേടീ????? അച്ചുവിന്റെ ചോദ്യത്തിന് അവൾ ഒന്നു ചിരിച്ചു. എല്ലാവരും വിളിക്കണം എന്നൊന്നും ഞാൻ പറയൂല പക്ഷെ ഞാൻ ഇവനെ ജിച്ചൂട്ടൻ എന്നേ വിളിക്കൂ അല്ലേടാ വാവേ???? എമി കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ കൊഞ്ചിച്ചു. ജിച്ചൂട്ടൻ. കൊള്ളാല്ലോടീ പേര്!!!!!! എനിക്ക് അത് ഇഷ്ടപ്പെട്ടു. ഇനി മുതൽ എല്ലാവരും എന്റെ കൊച്ചിനെ ജിച്ചൂട്ടൻ എന്നേ വിളിക്കാവൂ കേട്ടല്ലോ?????? ആൽവിച്ചൻ എല്ലാവരോടുമായി പറഞ്ഞ് എഴുന്നേറ്റ് എമിക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു. പപ്പേടെ ജിച്ചൂട്ടാ........ ആൽവിച്ചൻ വാത്സല്യത്തോടെ വിളിച്ചതും അവനൊന്ന് കൈ എടുത്ത് അനങ്ങി. താൻ ഇട്ട പേര് എല്ലാവരും അംഗീകരിച്ചതിന്റെ ഗർവ്വിൽ എമി നിവർന്നിരുന്നു. അച്ചു അതുകണ്ട് ചിരിയോടെ അവളെയും കുഞ്ഞിനേയും നോക്കി ഇരുന്നു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story