ഹൃദയതാളമായ്: ഭാഗം 132

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അവൻ ഉറങ്ങുവാ ഇനിയെങ്കിലും എന്റെ കൊച്ചിന് ഇച്ചിരി സ്വസ്ഥത കൊടുക്കെടീ....... അച്ചുവിന്റെ കയ്യിൽ ഇരുന്ന് ഉറങ്ങുന്ന ജിച്ചൂട്ടന്റെ കവിളിലും കയ്യിലും എല്ലാം തലോടി ഉമ്മ കൊടുക്കുന്ന എമിയെ നോക്കി ആൽവിച്ചൻ പറഞ്ഞതും അവൾ അത് ഇഷ്ടപ്പെടാത്തത് പോലെ മുഖം കോട്ടി ഇരുന്നു. കൊച്ചിന് ഇവന്റെ സ്വഭാവം ആണെന്ന് തോന്നുന്നു കണ്ടില്ലേ ആകാശം ഇടിഞ്ഞു വീണാലും അവൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കില്ല. അത് ശരിയാ ഇച്ചായാ, ഇവിടെ ഇത്ര ശബ്ദം ഉണ്ടായിട്ടും അവൻ വല്ലതും അറിയുന്നുണ്ടോ എന്ന് നോക്കിയേ..... സാറാ പോളിന്റെ വാക്കുകളെ ശരി വെച്ചുകൊണ്ട് പറഞ്ഞു. അതിനും വേണ്ടി ഇവൻ ഒരുത്തൻ ഉണ്ടായിരുന്നല്ലോ. ഒരു ഇല അനങ്ങുന്ന ശബ്ദം അറിഞ്ഞാൽ തന്നെ ഇവൻ എഴുന്നേൽക്കും. എന്നെയും സാറാമ്മയെയും ഇവൻ എത്ര വലച്ചിട്ടുണ്ട് എന്നറിയോ????? അച്ചുവിനെ നോക്കി അയാൾ പറഞ്ഞു നിർത്തിയതും എല്ലാവരും അവനെ നോക്കി ചിരിച്ചു. ആഹ്.... അങ്ങനെ പണ... വെറുതെ അല്ല അനു ഉണ്ടാവാൻ ഇത്ര ലേറ്റ് ആയത്. അമ്മച്ചി ഒന്നു അനങ്ങിയാൽ ഇവൻ അറിയൂല്ലേ???? ആ കാര്യത്തിൽ ഞാൻ ഡീസന്റ് ആയിരുന്നത് കൊണ്ട് അച്ചുവിന്റെ വരവ് ഒരുപാട് ലേറ്റ് ആയില്ല അല്ലെ ഡാഡി?????

ആൽവിച്ചൻ പറഞ്ഞു തീർന്നതും റിയയും എമിയും വാ പൊത്തി ചിരിക്കാൻ തുടങ്ങി. നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടെ എന്ന അർത്ഥത്തിൽ പോൾ ആൽവിച്ചനെ ഒരു നോട്ടം. സാറാമ്മേ അത്താഴം എടുത്ത് വെക്കടീ എന്തെന്നറിയില്ല ഇന്ന് വല്ലാത്ത വിശപ്പ്.... പറയുന്നതിനൊപ്പം ആൽവിച്ചനെ ഒന്നു കലിപ്പിച്ച് നോക്കി അയാൾ എഴുന്നേറ്റു പോയി. ഇനി ഇരുന്നാൽ ഇതുപോലെ പല കണ്ടുപിടുത്തങ്ങളും ആൽവിച്ചൻ നടത്തി എന്നിരിക്കും പിന്നെ നാറാനേ നേരം കാണൂ. കുഞ്ഞിനെ ഇങ്ങ് താ അച്ചൂ ഞാൻ കൊണ്ടുപോയി കിടത്താം. റിയ പറഞ്ഞതും മെല്ലെ എഴുന്നേറ്റ് അച്ചു കുഞ്ഞിനെ അവളുടെ കയ്യിലേക്ക് നൽകി. ഏട്ടത്തി കഴിച്ചായിരുന്നോ????? അതൊക്കെ കഴിച്ചു ഇവൻ എഴുന്നേറ്റാൽ പിന്നെ കഴിപ്പൊന്നും നടക്കൂല. ഉണരുന്നതിന് മുന്നേ കൊണ്ടോയി കിടത്തട്ടെ നിങ്ങൾ പോയി കഴിക്ക്. എങ്കിൽ ശരി. ഗുഡ് നൈറ്റ് ഏട്ടത്തീ..... അച്ചു അവളുടെ കവിളിൽ ഒന്നു തട്ടി പുഞ്ചിരിച്ചു. ഗുഡ് നൈറ്റ് അച്ചൂ..... Good night ഏട്ടത്തീ, have sweet dreams..... എമി അവളുടെ കവിളിൽ ചുണ്ടമർത്തി പറഞ്ഞു കൊണ്ട് ഡൈനിങ് ടേബിളിലേക്ക് ഓടി. അവളുടെ ഓട്ടം കണ്ട് ചിരിയോടെ കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോക്കുട്ടൻ ഒന്നും കഴിക്കാതെ ആണല്ലോ കിടന്നത്... ഇവനോട് ഞാൻ ഒരായിരം തവണ പറഞ്ഞതാ ഭക്ഷണം കഴിപ്പിക്കുന്നതിന് മുന്നേ കൊച്ചിനെ കിടത്തി ഉറക്കരുത് ഉറക്കരുതെന്ന്... പറഞ്ഞാൽ കേൾക്കണ്ടേ?????

പരിഭവത്തിൽ പറയുന്നതിനൊപ്പം സാറാ ആൽവിച്ചന്റെ തലയിൽ തട്ടി. ശ്ശെടാ... അമ്മച്ചീടെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ മനഃപൂർവം കൊച്ചിനെ ഉറക്കിയതാന്ന്. അവൻ എന്റെ തോളിൽ കിടന്ന് ഉറങ്ങി പോയത് എന്റെ കുറ്റമാണോ????? ആഹ്... മതി മതി. ഇനി അതിന്റെ പേരിൽ ഇവിടെ ഒരു വഴക്ക് വേണ്ട. സാറാമ്മേ നീയാ വെള്ളം ഇങ്ങോട്ട് ഒഴിച്ചേ...... ഇനിയും നോക്കി ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നിയ പോൾ ഇടപെട്ടതും ആ പ്രശ്നം ഒരുവിധം അവിടെ തീർന്നു. അതേ ഇന്നലെ ആയിരുന്നു ന്യൂ ഇയർ വല്ലവരും ഓർമിച്ചോ????? അച്ചു പറഞ്ഞതും ഒരുരുത്തരായി പ്ലേറ്റിൽ നിന്ന് തലയുയർത്തി. പറഞ്ഞത് പോലെ അത് നേരാണല്ലോ??? ആശുപത്രിയിൽ ആയത് കൊണ്ട് ഞാനാ കാര്യം അങ്ങ് മറന്നേ പോയി. സാറാ താടിക്ക് കൈ കൊടുത്തു. ന്യൂ ഇയറിന് ഞാൻ എന്തൊക്കെ പ്ലാൻ ചെയ്തതാന്ന് അറിയോ??? ഒന്നും നടന്നില്ല...... എമി നിരാശയിൽ പറഞ്ഞു. അതിനിപ്പൊ എന്നാടീ നമുക്ക് നമ്മുടെ ജിച്ചൂട്ടന്റെ മാമോദീസ അങ്ങ് പൊളിക്കാം. ആൽവിച്ചൻ എമിയെ മോട്ടിവേറ്റ് ചെയ്തു. ഇനി അതാണെന്റെ പ്രതീക്ഷ നമുക്ക് പൊളിച്ചടുക്കണം അല്ലെ ഇച്ചായാ???? എമി ഫോമിൽ എത്തി. അതൊക്കെ അവിടെ നിൽക്കട്ടെ നാളെ അല്ലെ നിങ്ങൾക്ക് കോളേജിൽ പോവേണ്ട ദിവസം?????

സാറാ എമിയേയും അനുവിനെയും മാറി മാറി നോക്കി ചോദിച്ചു. അതോടെ അതുവരെ ചിരിച്ചിരുന്ന എമിയുടെ മുഖം വാടി. ശരിയാണല്ലോ നാളെ അല്ലെ നിനക്ക് പോവേണ്ടത്???? അച്ചു പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു തലയാട്ടി. കഴിച്ചിട്ട് പോയി ബുക്ക്സ് ഒക്കെ എടുത്തു വെക്കാൻ നോക്ക്. മറുപടിയായി എമി ഒന്നു മൂളി. ആൽവി അവളുടെ ഇരുപ്പ് കണ്ട് അമർത്തി ചിരിച്ചു. കൊട്ട പോലെ വീർപ്പിച്ചു വെച്ച അവളുടെ മുഖം അച്ചുവും ശ്രദ്ധിച്ചിരുന്നു പക്ഷെ ചോദിക്കാൻ നിന്നാൽ പെണ്ണിന് മടി കൂടും അതുകൊണ്ട് അവനത് കാര്യമാക്കാതെ കഴിക്കാൻ തുടങ്ങി. എടീ നിനക്ക് മുട്ടതോരൻ വേണോടീ????? ആൽവിച്ചൻ അടുത്തിരുന്ന അനുവിനെ തോണ്ടി. എന്റെ അടുത്ത് വിളവ് ഇറക്കണ്ട മോനെ. ഈ മുട്ടതോരൻ ഞാൻ കഴിക്കാൻ എടുത്ത് വെച്ചതാ. സ്വന്തം പ്ലേറ്റിലെ എടുത്ത് കഴിക്കാൻ നോക്ക്.... അനു പുച്ഛിച്ചു വിട്ടു. ഒത്തില്ല ഒത്തില്ല........ ചമ്മിയ എക്സ്പ്രഷനുമിട്ട് ആൽവിച്ചൻ ബാക്കി കഴിക്കാൻ തുടങ്ങി. എല്ലാവരും അവനെ നോക്കി ആക്കി ചിരിയോടെ കഴിച്ച് എഴുന്നേറ്റു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഒരു ബോട്ടിൽ വെള്ളം എടുത്ത് മുറിയിൽ എത്തുമ്പോൾ കയ്യിൽ ഏതോ ബുക്കും പിടിച്ച് എന്തോ ആലോചിച്ചു നിൽക്കുന്ന എമിയെയാണ് അച്ചു കാണുന്നത്. മുഖത്ത് അത്ര തെളിച്ചം പോരാ. നാളെ കോളേജിൽ പോവുന്നത് തന്നെ ആവണം വിഷയം. ഒന്നു നെടുവീർപ്പിട്ടവൻ ഡോർ അടച്ചു കുറ്റിയിട്ടു. ഡോർ അടയുന്ന ശബ്ദം കേട്ടതും എമി ആലോചകളിൽ നിന്ന് ഉണർന്ന് തിരിഞ്ഞു നോക്കി. അപ്പോഴേക്കും അച്ചു അവൾക്കരികിൽ എത്തിയിരുന്നു. ബുക്കൊക്കെ എടുത്ത് വെച്ചോ????? നാളെ റോണി നിന്നെ കൂട്ടാൻ വരും. ടേബിളിലേക്ക് വെള്ളം വെച്ച് അവൻ എമിയോടായി പറഞ്ഞു. ഇച്ചായാ......... മ്മ്മ്......... ഞാൻ നാളെ കോളേജിൽ പോണോ???? അവനോട് പറ്റിച്ചേർന്നു നിന്ന് അവന്റെ ബനിയനിൽ പിടിച്ചു വലിച്ചു. പോവാതെ പിന്നെ????? ജിച്ചൂട്ടനെയും ഏട്ടത്തിയെയും കൊണ്ടു വന്നതല്ലേ ഉള്ളൂ... കണ്ട് കൊതി തീർന്നില്ല. ഞാൻ മറ്റന്നാൾ പൊക്കോളാം ഇച്ചായാ...... അച്ചുവിനോട് ചേർന്ന് നിന്നവൾ കൊഞ്ചി. പറ്റില്ല കൊച്ചേ നാളെ കോളേജിൽ പോയേച്ചാൽ മതി. അതെന്നാ പറച്ചിലാ ഇച്ചായാ???? ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ ഒന്നു സമ്മതിക്ക് ഡ്രാക്കൂ........ നടപ്പില്ല പോന്നു മോൾ പോയി കിടന്ന് ഉറങ്ങാൻ നോക്ക് നാളെ രാവിലെ എഴുന്നേൽക്കേണ്ടതല്ലേ?????

എന്തിനാണേ ഇച്ചായാ ഞാൻ ഇനി ഇതുപോലെ എസ്ക്യൂസ്‌ പറയത്തില്ല പ്ലീസ് പ്ലീസ് പ്ലീസ്......... കയ്യിൽ പിടിച്ചു കെഞ്ചുന്നത് കണ്ടപ്പോൾ അച്ചുവിന് അലിവ് തോന്നിപ്പോയി. എന്നാലും സമ്മതിച്ചു കൊടുത്താൽ പെണ്ണിത് ഒരു ശീലമാക്കി എടുക്കും എന്നറിയാവുന്നതിനാൽ അവൻ കലിപ്പിട്ടു. എന്തൊക്കെ പറഞ്ഞാലും നാളെ നീ പോയേ പറ്റൂ. ഇനി നീ പോയില്ലെങ്കിൽ അറിയാല്ലോ എന്നെ തൂക്കിയെടുത്ത് കൊണ്ടുപോവും അതുകൊണ്ട് കൂടുതൽ അടവിറക്കാതെ പോയി കിടക്കെടീ......... ശബ്ദം ഉയർത്തി അവൻ പറഞ്ഞതും. ചുണ്ട് കൂർപ്പിച്ച് മുഖം വീർപ്പിച്ച് ബെഡിന്റെ അങ്ങേ അറ്റത്ത് പോയി തിരിഞ്ഞു കിടന്നു. പിണങ്ങി പോയതാണ്. ഇനി ഉറങ്ങുന്നത് വരെ തന്റെ പരിസരത്തേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല എന്നവന് ഉറപ്പായിരുന്നു. ചുണ്ടിൽ ഊറി വന്ന പുഞ്ചിരി അടക്കി പിടിച്ച് അവൻ ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിൽ പോയി കിടന്നു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ പിന്തിരിഞ്ഞു കിടക്കുന്നവളെ നോക്കി അവൻ കിടന്നു. പരിഭവം കലർന്ന അവളുടെ പിറുപിറുക്കലുകൾ അവ്യക്തമായി അവന് കേൾക്കാമായിരുന്നു. ഏറെ നേരം അവളെ തന്നെ നോക്കി കിടന്നവൻ മയക്കത്തിലേക്ക് വീണു. നിദ്രയിലേക്ക് ആണ്ടു പോവുന്നതിന് മുന്നേ തന്നെ അവൻ അറിഞ്ഞിരുന്നു തന്നിലേക്ക് നിരങ്ങി വന്ന് നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന പ്രാണന്റെ സാമീപ്യം. ഇരു കരങ്ങളാൽ അവളെ പൊതിഞ്ഞു പിടിക്കവെ അവനിലേക്ക് മാത്രം ചുരുണ്ടു കൂടിയിരുന്നു അവളും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു ഉറക്കം ഉണർന്ന് കുറച്ചു നേരം വർക്ക്‌ഔട്ട്‌ ചെയ്ത് കുളിച്ചു വരുമ്പോഴും എമി എഴുന്നേറ്റിയിരുന്നില്ല. തല തുവർത്തി ടവൽ കഴുത്തിലൂടെ ഇട്ടവൻ ബെഡിൽ ചെന്നിരുന്നു. പില്ലോയും കെട്ടിപ്പിടിച്ചു കിടക്കുന്ന എമിയെ ഒന്നു നോക്കി. എമീ..... എഴുന്നേറ്റേ കോളേജിൽ പോവണ്ടേ?????? അച്ചു അവളെ തട്ടി വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ആൾ ഒന്നുകൂടി ചുരുണ്ടു കിടന്നതല്ലാതെ എഴുന്നേറ്റില്ല. ഡീ.... സമയം പോവുന്നു റോണി ഇപ്പൊ ഇങ്ങെത്തും എഴുന്നേറ്റു പോയി റെഡി ആയിക്കെ.... അച്ചു ഒരുവിധം അവളെ കുത്തി പൊക്കി ബെഡിൽ എഴുന്നേൽപ്പിച്ച് ഇരുത്തി. എഴുന്നേൽപ്പിച്ച് ഇരുത്തിയിട്ടും ഉറക്കം തൂങ്ങുന്നത് കണ്ട് അച്ചു തല കുടഞ്ഞ് അവളുടെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു. ഇച്ചായാ........... ഉറക്കം മുറിഞ്ഞ അമർഷം ദേഷ്യമായി പുറത്തേക്ക് തെറിച്ചു. മതി ഉറങ്ങിയത് എഴുന്നേറ്റു പോയി ബ്രഷ് ചെയ്തു കുളിച്ച് റെഡി ആവാൻ നോക്ക്. കഴുത്തിൽ കിടന്ന ടവൽ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. ഞാൻ നാളെ പൊക്കോളാം ഇച്ചായാ..... അവൾ ചിണുങ്ങി കൊണ്ട് കണ്ണുകളാൽ അപേക്ഷിക്കുന്നത് കണ്ടതും അച്ചു ഒന്നു നിശ്വസിച്ചു. ചുണ്ട് പിളർത്തി ഇരിക്കുന്ന അവളുടെ മുഖം കയ്യിൽ കോരി എടുത്തു. കൊച്ചേ.......... അവന്റെ സ്വരം ആർദ്രമായി. മ്മ്മ്.......... ഇത്രേം ദിവസം ഇവിടെ തന്നെ ആയിരുന്നില്ലേ???? വാവയും ഏട്ടത്തിയും എല്ലാം ഇവിടെ തന്നെ ഉണ്ട്. വൈകിട്ട് വരുമ്പൊ എത്ര നേരം വേണമെങ്കിലും അവരുടെ കൂടെ സ്പെൻഡ്‌ ചെയ്യാല്ലോ പിന്നെന്താ??????

എന്റെ പൊടിക്കുപ്പി നല്ല കൊച്ചായിട്ട് കോളേജിൽ പോയിട്ടു വന്നേ...... നെറ്റിയിലും കവിളിലും താടി തുമ്പിലും എല്ലാം ചുണ്ട് ചേർത്തവൻ പറഞ്ഞു. ഇച്ചായാ......... വീണ്ടും അവൾ ആലസ്യത്തോടെ ചിണുങ്ങുന്നത് കണ്ട് ഇനിയും നോക്കി ഇരുന്നിട്ട് കാര്യമില്ല എന്നറിഞ്ഞ് അച്ചു മുഖത്ത് ഗൗരവം അണിഞ്ഞു. ഇരുന്ന് കൊഞ്ചാതെ എഴുന്നേറ്റു പോയി കുളിക്കെടീ........ ആ ഒരൊറ്റ അലർച്ചയിൽ എമി മുഖവും വീർപ്പിച്ച് ബെഡിൽ നിന്ന് ഇറങ്ങി കബോർഡിൽ നിന്ന് ഡ്രസ്സും എടുത്ത് ചാടി തുള്ളി വാഷ്റൂമിലേക്ക് പോയി. ഇങ്ങനൊരു മടിച്ചി....... അച്ചു അവൾ പോയ വഴിയേ നോക്കി ചിരിച്ചു പോയി. കുളിച്ചിറങ്ങി തല തുവർത്തി മിററിന് മുന്നിൽ നിന്ന് മുടി ഉണക്കുന്നവളെ അച്ചു ഒന്നു നോക്കി. മുഖം ഒരു കൊട്ടക്ക് ഉണ്ട്. ആ നിൽപ്പ് കണ്ട് അച്ചുവിന് ചിരി വന്നെങ്കിലും അവനത് പുറത്ത് കാണിച്ചില്ല. എമിയെ ശ്രദ്ധിക്കാതെ അവൻ യൂണിഫോം ശരിയാക്കി ടേബിളിൽ ഇരുന്ന വാച്ച് എടുത്ത് കയ്യിൽ അണിഞ്ഞു. നേരത്തെ എടുത്തു വെച്ച ബാഗിൽ എന്തൊക്കെയോ വീണ്ടും കുത്തി കയറ്റിയതും റോണിയുടെ ശബ്ദം താഴെ നിന്ന് കേട്ടു. ഉടനെ ബാഗ് എടുത്ത് തോളിൽ ഇട്ട് ധൃതിയിൽ അവൾ പുറത്തേക്കിറങ്ങാൻ തുനിഞ്ഞു. ഹാ.... ഇതെങ്ങോട്ടാടീ ഈ ഓടുന്നത്. സ്ഥിരം തരാറുള്ളത് എല്ലാം തന്നിട്ട് പോയേച്ചാൽ മതി. പോവാൻ ആഞ്ഞവളെ കൈക്കുള്ളിൽ ഒതുക്കി അച്ചു പറഞ്ഞു നിർത്തിയതും കൂർത്തിരുന്ന അവളുടെ ചുണ്ട് ഒന്നുകൂടി പുറത്തേക്ക് ഉന്തി.

ഞാനൊരു ദിവസത്തെ ലീവ് എടുത്തോട്ടേന്ന് പറഞ്ഞപ്പോൾ അതിന് സമ്മതിച്ചില്ലല്ലോ അപ്പൊ തരാൻ എനിക്കിപ്പൊ മനസ്സില്ല....... ഓഹോ!!!!! അപ്പൊ നീ തരില്ലേ?????? ആഹ്.... തരില്ല. ശരി നീ തരണ്ട. തരാനുള്ളത് എല്ലാം കൂടി ചേർത്ത് ഞാൻ തരാം എന്നിട്ട് ഞാൻ തന്നെ നിന്നെ കോളേജിൽ ആക്കിക്കോളാം അതായിരിക്കും എനിക്ക് കുറച്ചുകൂടി സൗകര്യം?????? കള്ളചിരിയോടെ മീശ പിരിച്ചു കൊണ്ടവൻ പറഞ്ഞതും പണി പാളി എന്ന കാര്യം അവൾക്ക് ബോധ്യമായി. പിടുവിടുവിച്ച് ഓടാൻ നോക്കിയതും അച്ചു അവളെ തൂക്കിയെടുത്ത് ബെഡിലേക്ക് ഇട്ടിരുന്നു. ഒന്നു ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവൾക്ക് മുകളിൽ കൈ കുത്തി കിടന്ന് അവളെ നോക്കി. അപ്പൊ എങ്ങനാ ഇച്ചായൻ കൊച്ചിനെ അങ്ങ് സ്നേഹിച്ചോട്ടെ???? അവളുടെ ചുണ്ടിൽ വിരലിനാൽ ഒന്നു തഴുകി അവനൊന്ന് കണ്ണിറുക്കി. വേണ്ട..... ഞാൻ.... തന്നോളാം.... വിറയലോടെ അവൾ പറഞ്ഞൊപ്പിച്ചു. അത് വേണ്ടന്നെ...... വേണം....... ആണോ????? മ്മ്മ്മ്............ അങ്ങനെ വഴിക്ക് വാ മോളെ.... മ്മ്മ്... വേഗം തന്നേക്ക്. പറയുന്നതിനൊപ്പം അച്ചു മുഖം അവളിലേക്ക് അടുപ്പിച്ചു. മുഖം ഒന്നുയർത്തി എമി അവന്റെ നെറ്റിയിൽ ചുണ്ടമർത്തി. ഇനി മാറിക്കെ ഞാൻ പൊക്കോട്ടെ...... അവന്റെ നെഞ്ചിൽ തള്ളി മാറ്റാൻ ശ്രമിച്ചു. പോരാ...

ദേ ഇവിടെ. കവിളിൽ തൊട്ട് കാണിച്ചതും എമി അവിടെ കൂടി ചുംബിച്ചു. പോരെ????? മ്മ്ഹ്ഹ്........ ഇരുവശത്തേക്കും തലയാട്ടി മറുകവിളിൽ അവൻ വിരൽ തൊട്ട് കാണിച്ചു. മുതലെടുക്കുവാണോ എന്നർത്ഥത്തിൽ എമി അവനെ ഒന്നുനോക്കി. ഒഫ്‌കോഴ്സ് എന്ന രീതിയിൽ ഇളിച്ച് അച്ചുവും. വേറെ നിവർത്തി ഇല്ലാത്തതിനാൽ എമി കവിളിൽ കൂടി ചുംബിച്ചു മാറി. ഇനിയെങ്കിലും വിട് ഇച്ചായാ...... പറ്റില്ലല്ലോ. എന്നെ കുറച്ച് കളിപ്പിച്ചതല്ലേ ദേ ഇവിടെ കൂടി വേണം. താടിയിൽ വിരൽ കുത്തി അവൻ പറഞ്ഞതും എമി ദയനീയമായി അവനെ ഒന്നുനോക്കി. ആ കണ്ണുകളിൽ കുസൃതി അല്ലാതെ മറ്റൊന്നുമില്ല എന്ന് കണ്ടതും എമി ചുണ്ട് കൂർപ്പിച്ചു. മര്യാദക്ക് തരുന്നുണ്ടോ അതോ?????? കുറുമ്പോടെ അവനൊന്ന് നിർത്തി. തരാം......... മുഖം വീർപ്പിച്ചവൾ അവന്റെ മുഖത്തിന്‌ നേരെ അടുത്തു. അധരങ്ങൾക്ക് കീഴെ അവളുടെ ചുണ്ടുകൾ അമർന്ന മാത്രയിൽ അവന്റെ കണ്ണുകൾ താനേ അടഞ്ഞു പോയി. ഒരു നിമിഷത്തിന് ശേഷം ചുണ്ടുകൾ പിൻവലിച്ച് മാറാൻ തുടങ്ങിയതും അച്ചു അവളുടെ ചൊടികളെ കവർന്നെടുത്തിരുന്നു. ഒന്നു പുളഞ്ഞു കൊണ്ടവൾ അവന്റെ കോളറിൽ വിരലുകൾ തെരുത്തു പിടിച്ചു. അധരങ്ങളിൽ പടർന്ന നനവിനോപ്പം അവന്റെ ചുടു നിശ്വാസമേറ്റതും അവളുടെ മിഴിഞ്ഞ കണ്ണുകൾ കൂമ്പിയടഞ്ഞു.

അവളുടെ ഇടം കവിളിനെ തഴുകി അച്ചു കൊണ്ട് മേൽ ചുണ്ടിനെയും കീഴ്ച്ചുണ്ടിനെയും നുണഞ്ഞുകൊണ്ടിരുന്നു. ചുംബനത്തിന്റെ അനുഭൂതിയിൽ കവിളിലൂടെ അരിച്ചിറങ്ങിയ അവന്റെ കൈകൾ അവളിൽ എന്തോ തേടി കൊണ്ടിരുന്നു. അവന്റെ ഓരോ സ്പർശനങ്ങളിലും അവൾ തളർന്നു തുടങ്ങിയിരുന്നു. അവളുടെ ചൊടികൾക്കിടയിലൂടെ നുഴഞ്ഞു കയറിയ അവന്റെ നാവിന്റെ സ്പർശം അറിഞ്ഞതും എമി ശക്തമായി ശ്വാസം വലിച്ചു കൊണ്ട് അവന്റെ മുടിയിഴകളിലേക്ക് വിരലുകൾ കോർത്തു. ഉള്ളിലെ വികാരങ്ങൾ അതിർവരമ്പ് ഭേദിച്ച് പുറത്തേക്ക് ഒഴുകാൻ തുടിക്കുന്നത് അവനറിഞ്ഞു. ഏതോ നിർവൃതിയിൽ എന്ന പോൽ അച്ചു അവളിലേക്ക് അമർന്നു. അച്ചൂ..... എമീ......... താഴെ നിന്ന് സാറായുടെ വിളി എത്തിയതും എമി അടഞ്ഞ മിഴികൾ വലിച്ചു തുറന്നു. എന്നാൽ അച്ചു അതൊന്നും അറിയാതെ അവളുടെ അധരങ്ങളുടെ മൃദുലതയിൽ സ്വയം മറന്നിരുന്നു. എമി വെപ്രാളപ്പെട്ട് അവന്റെ തോളിൽ നഖം അമർത്തി. വേദന അനുഭവപ്പെട്ടതും അച്ചു തന്റെ ചുണ്ടുകൾ പിൻവലിച്ചു. പരസ്പരം ഒട്ടിയിരുന്ന ചുണ്ടുകൾ തമ്മിൽ വേർപ്പെട്ടു. എമി വെപ്രാളപ്പെട്ട് അവന്റെ നെഞ്ചിൽ തള്ളി മാറ്റാൻ ശ്രമിച്ചു. പെട്ടെന്നായതിനാൽ ബെഡിൽ കുത്തി നിർത്തിയ കൈ തെന്നി അവൻ എമിയിലേക്ക് തന്നെ വീണുപോയി.

ആ വീഴ്ചയിൽ ചുണ്ടുകൾ അവളുടെ കഴുത്തിൽ ശക്തമായി പതിഞ്ഞു. ഒറ്റ നിമിഷം കൊണ്ട് എമിയുടെ ശ്വാസഗതി ഉയർന്നു പോയി. അവനെ തള്ളി മാറ്റാൻ പൊങ്ങിയ അവളുടെ കൈകൾ ബലം കുറഞ്ഞ് ബെഡിലേക്ക് തന്നെ വീണു. പിള്ളേരെ ഇത് എത്ര നേരായി വരുന്നില്ലേ............ സാറായുടെ ശബ്ദം ഒരിക്കൽ കൂടി അവരെ തേടി എത്തിയതും അച്ചു വേഗം തന്നെ അവളുടെ കഴുത്തിൽ നിന്ന് മുഖമുയർത്തി ബെഡിൽ കൈ കുത്തി അവളിൽ നിന്ന് ഒന്നുർന്നു. ഇറുകെ അടച്ച മിഴികളും വിയർപ്പ് പൊടിഞ്ഞ മുഖവുമായി കിടക്കുന്ന അവളുടെ കുഞ്ഞു മുഖത്തേക്ക് അവനൊന്ന് നോക്കി. നന്നേ കിതയ്ക്കുന്നുണ്ടവൾ. അവന്റെ നോട്ടം താൻ ചുംബിച്ചു തളർത്തിയ അവളുടെ ചൊടികളിൽ എത്തി. നനവ് പടർന്ന ചുണ്ട് പതിവിനെക്കാൾ ഒന്നു ചുവന്നിട്ടുണ്ട്. എന്തോ അത് അവനിൽ ഒരു പുഞ്ചിരി വിടർത്തി. അച്ചൂ.............. വീണ്ടും സാറായുടെ ശബ്ദം. എമി ഞെട്ടി കണ്ണ് തുറന്നു. ദേ വരുവാ അമ്മച്ചീ........... എമിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവൻ വിളിച്ചു പറഞ്ഞു. വല്ലാതെ പിടയ്ക്കുന്നുണ്ട് ആ കണ്ണുകൾ. എന്തോ ആ പിടപ്പ് അവന്റെ നെഞ്ചിടിപ്പ് ഉയർത്തി. ഒരിക്കൽ കൂടി അവളുടെ ചൊടികളിൽ അമർത്തി മുത്തി അവൻ അവളിൽ നിന്ന് പിൻവാങ്ങി. ഈ മുഖം നല്ലോണം അങ്ങ് തുടച്ചേക്ക്. മേൽചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ പെരുവിരലിനാൽ തുടച്ചു നീക്കി അവൻ പറഞ്ഞതും പൊള്ളി പിടഞ്ഞത് പോലെ അവൾ ബെഡിൽ നിന്ന് എഴുന്നേറ്റു.

വല്ലാത്തൊരു പരവേശം പോലെ. ടേബിളിൽ ഇരുന്ന കർച്ചീഫ് എടുത്ത് വെപ്രാളത്തോടെ മുഖം തുടച്ച് അവൻ എടുത്ത് പൊക്കിയപ്പോൾ താഴെ വീണ ബാഗും എടുത്ത് ഡോർ തുറന്ന് പുറത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. അവളുടെ പാച്ചിൽ കണ്ടവൻ ചിരിച്ചുപോയി. അമ്മച്ചി കറക്റ്റ് സമയത്ത് വിളിച്ചത് നന്നായി അല്ലെങ്കിൽ എല്ലാം ഇപ്പൊ കയ്യീന്ന് പോയേനെ. ചുണ്ട് കടിച്ചു പിടിച്ചവൻ ഒന്നു ചിരിച്ചു. എമി പിടിച്ചു ചുളുക്കിയ യൂണിഫോം നേരെ ആക്കി അളിഞ്ഞ മുടി ചീകി ഒതുക്കി കണ്ണാടിയിൽ കാണുന്ന പ്രതിരൂപത്തിൽ നോക്കി ഒന്നു ചിരിച്ച് അവൻ ടേബിളിൽ ഇരുന്ന തൊപ്പിയും ഫയലുകളും എല്ലാം എടുത്ത് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താഴെ ചെല്ലുമ്പോൾ കണ്ടു ടേബിളിൽ ഇരുന്ന് റോണിയോട് തല്ല് കൂടുന്നവളെ. തന്നെ കണ്ടതും അവളൊന്ന് പതറുന്നതും വെപ്രാളപ്പെട്ട് പ്ലേറ്റിൽ ഇരിക്കുന്നത് ധൃതി പിടിച്ച് കഴിക്കുന്നതും എല്ലാം കണ്ടവൻ ഉള്ളാലെ ഊറി ചിരിച്ചു. വേഗം കഴിച്ച് എഴുന്നേറ്റ് റിയയുടെ അരികിലേക്ക് പോകുന്നവളെ നോക്കി അച്ചു കഴിക്കാൻ തുടങ്ങി. റിയയുടെ കയ്യിൽ ഇരിക്കുന്ന ജിച്ചൂട്ടനെ കളിപ്പിക്കുമ്പോഴും ജോക്കുട്ടനോട് വല്യ വായിൽ എന്തൊക്കെയോ പറയുമ്പോഴും ഇടയ്ക്കിടെ തന്നെ ഇടം കണ്ണിട്ട് നോക്കുന്നവളിൽ ആയിരുന്നു

കഴിക്കുമ്പോഴും അച്ചുവിന്റെ കണ്ണുകൾ. ബസ്സിന് സമയമായി എന്നു പറഞ്ഞ് പോളിന്റെ കയ്യിൽ നിന്ന് ബസ് ഫയർ വാങ്ങി ബാഗും എടുത്ത് പുറത്തേക്ക് ഓടുന്ന അനുവിനെ ഒന്നുനോക്കി അച്ചു കഴിച്ച് എഴുന്നേറ്റു. അപ്പോഴേക്കും പൊരിഞ്ഞ ഒരു യുദ്ധം കഴിഞ്ഞ് റോണിയും തോൽവി സമ്മതിച്ച് എഴുന്നേറ്റിരുന്നു. എടാ സമയം പോവുന്നു വേഗം വന്ന് വണ്ടി എടുക്ക്...... എമി മുറ്റത്തേക്ക് ഇറങ്ങി നിന്ന് തിടുക്കം കൂട്ടി. ദോ വരുന്നെടീ........ തോളിൽ ബാഗും തൂക്കി ചൂണ്ടു വിരലിൽ ബൈക്കിന്റെ കീയും കറക്കി അച്ചുവിന്റെ തോളിൽ കയ്യിട്ട് റോണി പുറത്തേക്കിറങ്ങി. അവനൊപ്പം വരുന്ന അച്ചുവിന്റെ മുഖത്തെ കള്ളചിരി കണ്ടതും എമി ഒരു പിടച്ചിലോടെ തിരിഞ്ഞു നിന്നു. അപ്പൊ അളിയാ ഞങ്ങൾ ഇറങ്ങുവാണേ...... അച്ചുവിൽ നിന്നു മാറി ബൈക്കിലേക്ക് കയറി ഇരുന്നവൻ പറഞ്ഞതും അവനൊന്ന് ചിരിച്ച് എമിയെ നോക്കി. അച്ചു നോക്കുന്നുണ്ട് എന്ന് കണ്ടതും എമി വേഗം റോണിക്കൊപ്പം വണ്ടിയിലേക്ക് കയറാൻ തുനിഞ്ഞു. എന്നാൽ അതിനെ തടഞ്ഞുകൊണ്ട് അച്ചു അവളുടെ ബാഗിൽ പിടിച്ചു പുറകോട്ട് വലിച്ചു. പിന്നിലേക്ക് ആഞ്ഞ് തന്റെ മുന്നിൽ വന്നു നിന്നവളെ കഴുത്തിലൂടെ ചുറ്റിപിടിച്ച് അച്ചു അവളുടെ കവിളിൽ ചുംബിച്ചു. എമിയും കണ്ടു നിന്ന റോണിയും ഒരേ പോലെ ഞെട്ടിപ്പോയി. ഇനി പൊക്കോ......... പകച്ചു നിൽക്കുന്നവളിലെ പിടി വിട്ടു കൊണ്ട് അവൻ പറഞ്ഞതും അവൾ റോണിയെ ഒന്നുനോക്കി. ആക്കി ചിരിയോടെ രണ്ടുപേരെയും മാറി മാറി നോക്കുന്ന അവനെ കണ്ടതും അവൾക്ക് ചമ്മൽ തോന്നി. തല താഴ്ത്തി വേഗം തന്നെ അവന്റെ പിന്നിൽ കയറി ഇരുന്നു. അളിയോ.... ബൈ...... റോണി കള്ളചിരിയോടെ അച്ചുവിനെ നോക്കിയതും അവനൊന്ന് കണ്ണിറുക്കി കാണിച്ചു. മ്മ്മ്മ്.... മ്മ്മ്........ ചുണ്ട് കൂട്ടിപ്പിടിച്ച് തലയാട്ടി അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്ക് പാഞ്ഞു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story