ഹൃദയതാളമായ്: ഭാഗം 133

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഡീ പെങ്കൊച്ചേ... ഇവിടെ ഇങ്ങനെ കൊച്ചിനെയും കളിപ്പിച്ച് ഇരിക്കാനാണോ പ്ലാൻ???? ആ ചെറുക്കൻ ഇങ്ങോട്ട് വരുന്നതിന് മുന്നേ ഈ വേഷം മാറി ഒരുങ്ങി നിൽക്കാൻ നോക്ക് അല്ലെങ്കിൽ അറിയാല്ലോ അവനെ????? ഈ കോലത്തിൽ തന്നെ അവൻ നിന്നെ തൂക്കിക്കൊണ്ട് പോവും പറഞ്ഞില്ല എന്നു വേണ്ട. ജിച്ചൂട്ടനെയും മടിയിൽ വെച്ച് കളിപ്പിക്കുന്ന എമിയോട് സാറാ പറഞ്ഞതും അവൾ ക്ലോക്കിലേക്ക് ഒന്നു നോക്കി. 4 മണി അല്ലെ ആയുള്ളൂ അമ്മച്ചീ.... ഇച്ചായൻ ഇങ്ങ് എത്തുമ്പോഴേക്കും 6 മണി കഴിയും. അലസമായി പറഞ്ഞവൾ വീണ്ടും വാവയെ കളിപ്പിക്കുന്നത് തുടർന്നു. അതിന് അവൻ എന്നും പോവുന്നത് പോലെ ഇന്ന് സ്റ്റേഷനിലോട്ട് അല്ല പോയത് നാളത്തേക്ക് വേണ്ട ഒരുക്കങ്ങൾ നടത്താൻ പള്ളിയിലോട്ടാ പോയേക്കുന്നത് എന്ന് പൊന്നുമോൾ മറന്നോ??????

സാറായുടെ ആ ചോദ്യത്തിൽ എമി ഒന്നു ഞെട്ടി. ഈശോയേ ഞാനത് അങ്ങ് മറന്നു. അമ്മച്ചീ കൊച്ചിനെ പിടിച്ചേ ഞാൻ പോയി ഒരുങ്ങട്ടെ........ തിടുക്കപ്പെട്ട് സോഫയിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞിനെ സാറായുടെ കയ്യിൽ ഏൽപ്പിച്ച് അവൾ മുകളിലേക്ക് ഓടി. എമിയുടെ പരക്കം പാച്ചിൽ കണ്ടാണ് അനു അങ്ങോട്ട്‌ വരുന്നത്. ഇവളിത് എങ്ങോട്ടാ ഈ പായുന്നത്????? അനു കാര്യം മനസ്സില്ലാതെ സാറായെ നോക്കി. ദേ അനൂ അവൾ ഇവൾ എന്നൊന്നും അല്ല നീ എമിയെ വിളിക്കേണ്ടത് പ്രായം കൊണ്ട് നിങ്ങൾ ഒരുപോലെ ആണെങ്കിലും സ്ഥാനം കൊണ്ട് അവൾ നിനക്ക് ഏട്ടത്തിയാ. സാറാ ശാസനയോടെ അവളെ നോക്കി. എനിക്ക് അവളെ അങ്ങനെ കാണാൻ കഴിയില്ല എന്ന് ഞാനും പറഞ്ഞതാ...... അവൾ ചുണ്ട് കോട്ടി.

അല്ലെങ്കിലും നിന്നോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ജീവിച്ചിരിക്കുന്ന സ്വന്തം ചേട്ടനെ വാക്ക് കൊണ്ട് ഒരു നൂറുതവണ കൊന്ന നിന്നിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഞാനും പാടില്ലായിരുന്നു. ഉള്ളിലെ അമർഷം മുഴുവൻ വാക്കുകളായി അവൾക്ക് നേരെ തൊടുത്തു വിട്ട് അവർ കുഞ്ഞിനേയും കൊണ്ട് അവിടെ നിന്നുപോയി. ഒരുനിമിഷം അനു ആ വാക്കുകളിൽ തറഞ്ഞ് നിന്നുപോയി. ആദ്യമായല്ല ഇങ്ങനെ ഒക്കെ കേൾക്കുന്നത് പക്ഷെ ഇന്നെന്തോ അത് തന്റെ നെഞ്ചിൽ കൊണ്ടുവോ????? എന്നും അത്തരം സംഭാഷണങ്ങളെ പുച്ഛിച്ചു തള്ളിയിട്ടേ ഉള്ളൂ എന്നാൽ ഇന്ന്....... പേരറിയാത്ത ഒരു വേദന മൂടുന്നത് പോലെ. ഉള്ളം നോവുന്നത് പോലെ....... എന്തിനെന്നില്ലാതെ ആ കണ്ണുകൾ കലങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മുറിയിൽ ചെന്ന് വേഗം ഡ്രസ്സ്‌ എല്ലാം മാറി മുടി ഒതുക്കി ഒരു ക്ലിപ്പിട്ട് ഒരുക്കം കഴിഞ്ഞതും അവളൊന്ന് ശ്വാസം വിട്ടു. ഹോ.... ആശ്വാസമായി ഇനിയിപ്പൊ വന്നിട്ട് ഡ്രാക്കൂന്റെ ചീത്ത കേൾക്കേണ്ട. നെടുവീർപ്പിട്ട് അവൾ ബെഡിലേക്ക് ഇരുന്നു. നാളെയാണ് ജിച്ചൂട്ടന്റെ മാമോദീസ. ദിവസങ്ങൾ എത്ര പെട്ടെന്നാ മുന്നോട്ട് പോവുന്നത്????? എമിയൊന്ന് ആലോചിച്ചു. ജിച്ചൂട്ടന്റെ വരവോടെ രണ്ട് കാര്യങ്ങൾ എനിക്ക് കൂടി എന്നാണ് കെട്ട്യോന്റെ കണ്ടുപിടുത്തം. ഒന്നു മടി രണ്ട് കുട്ടിക്കളി. കോളേജിൽ പോവാൻ മടി കാട്ടുന്നത് ജിച്ചൂട്ടനെ കാണാതിരിക്കാൻ വയ്യാത്തത് കൊണ്ടാണെന്ന് പറഞ്ഞാൽ മനസ്സിലാവണ്ടേ????? ചെക്കന് ഏട്ടത്തിയുടെ അതേ സ്വഭാവം ആണ് ഒരു പാവം പൂച്ചക്കുഞ്ഞ്. വലിയ ബഹളവുമില്ല കുസൃതിയുമില്ല. ഫുൾ ടൈം ഉറക്കമാണ്. കണ്ണും പൂട്ടി ചുരുണ്ടു കിടന്ന് ഉറങ്ങുന്നത് തന്നെ കാണാൻ നല്ല ചേലാണ്.

പക്ഷെ അതൊന്ന് കണ്ണ് നിറയെ കാണാനുള്ള അവസരം ഡ്രാക്കു തരണ്ടേ????? മടി കാണിച്ചാൽ ചൂരൽ എടുത്ത് തല്ലും എന്നാണ് ഓർഡർ. സ്കൂൾ ടീച്ചർ ആയ അമ്മ പോലും ഇങ്ങനെ കണ്ണീചോര ഇല്ലാതെ പെരുമാറിയിട്ടില്ല. ഇതിനെല്ലാം കൂടി ഒരു ദിവസം ഞാൻ തരുന്നുണ്ട് മിഷ്ടർ കെട്ട്യോനെ....... വാളിൽ സ്ഥാനം പിടിച്ച എമിയെ പിന്നിലൂടെ ചുറ്റിപ്പിടിച്ച് കാതിൽ ചുംബിക്കുന്ന അച്ചുവിന്റെ ഫോട്ടോയിലേക്ക് നോക്കി അവൾ പിറുപിറുത്തു. ചുവരിൽ അതുപോലെ ഒട്ടനേകം ചിത്രങ്ങൾ നിറഞ്ഞിട്ടുണ്ട്. എല്ലാം ക്രിസ്മസിന് എടുത്ത ഫോട്ടോസ് ആണ്. ജിച്ചൂട്ടന്റെ വരവും ഒക്കെയായി മറന്നുപോയതാണ്. പക്ഷെ അപ്പു മാത്രം മറന്നില്ല. തിരക്കെല്ലാം ഒഴിഞ്ഞപ്പോൾ ആൾ കൊണ്ടുവന്ന് കൊടുത്തതാണ് എല്ലാം. കിട്ടിയ പാടെ എമി എല്ലാം ചുവരിൽ തൂക്കി.

എമിയുടെ ഇരുകവിളിൽ പിടിച്ചു വലിക്കുന്ന അച്ചു, അച്ചുവിന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി പുറത്ത് തൂങ്ങുന്ന എമി, എമിയുടെ കവിളിൽ പല്ലുകൾ ആഴ്ത്തുന്ന അച്ചു അങ്ങനെ ഏറെയുണ്ട് ഫോട്ടോസ്. എല്ലാം ഒന്നു നോക്കവെ അവളിൽ പുഞ്ചിരി തെളിഞ്ഞു. താഴെ അച്ചു എത്തിയത് അറിഞ്ഞതും ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് അവൾ മുറി തുറന്ന് താഴെക്കിറങ്ങി. നാളെ മാമോദീസയ്ക്ക് ഇടാനുള്ള ഡ്രസ്സ്‌ എല്ലാം ഒന്ന് alter ചെയ്യാൻ കൊടുത്തിരുന്നു അത് വാങ്ങാൻ പോവാനാണ് ഒരുങ്ങി നിൽക്കണം എന്ന് പറഞ്ഞത്. നേരത്തെ കിട്ടേണ്ടത് ആയിരുന്നു ചില കല്യാണ തിരക്കുകൾ കാരണം നീണ്ടു പോയതാണ്. ഓരോന്ന് ആലോചിച്ചവൾ പടികൾ ഓരോന്നായി ഇറങ്ങി. സ്റ്റെയർ ഇറങ്ങി താഴേക്ക് എത്തുമ്പോൾ കണ്ടു ഡൈനിങ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്ന അച്ചുവിനെ. ആൽവി എന്ത്യേടാ ചെക്കാ രണ്ടും കൂടി ഒരുമിച്ചല്ലേ പോയത്?????

ഒരു ചെറിയ പ്ലേറ്റിൽ കടലറ്റ് എടുത്ത് അവന് മുന്നിൽ വെച്ച് സാറാ അന്വേഷിച്ചു. ചേട്ടൻ ഡാഡിയുടെ കൂടെ മേടയിലോട്ട് പോയി. ഇനി അച്ഛന്റെ തള്ള് കേട്ടിട്ട് ഒരു നേരം ആവും എത്തുമ്പോൾ അതുകൊണ്ട് ഞാൻ നേരത്തെ മുങ്ങി. ദേ ചെറുക്കാ നല്ല തല്ല് വെച്ച് തരും ഞാൻ... വന്നു വന്ന് എന്ത്‌ പറയണം എന്ന് വകതിരിവ് ഇല്ലാതെയായി. ചിരിക്കുന്ന അവന്റെ തലയ്ക്ക് ഒരു തട്ട് കൊടുത്ത് അവർ കണ്ണ് കൂർപ്പിച്ചു. ഞാൻ ചുമ്മാ പറഞ്ഞതല്ലേ സാറാകൊച്ചേ..... ഒന്നു കണ്ണിറുക്കി അച്ചു ഒരിറക്ക് ചായ കുടിച്ചു. എമി എവിടെ അമ്മച്ചീ ഇതുവരെ ഒരുങ്ങിയില്ലേ?????? ഞാനിവിടെ ഉണ്ടേ.......... അച്ചുവിനുള്ള മറുപടി കൊടുത്തവൾ ടേബിളിന് അരികിൽ ചെന്ന് നിന്നു. നീ ഒരുങ്ങിയോ????? പിന്നല്ലാതെ..... ചില പോലീസുകാരെ പോലെ അല്ല ഞാൻ.

എനിക്കേ നല്ല കൃത്യനിഷ്ഠയാ..... എമി ഇല്ലാത്ത ആറ്റിട്യൂട് ഒക്കെ ഇട്ട് അവനരികിൽ ഇരുന്നു. എന്തോ???? എങ്ങനെ????? ഞാൻ ഒരുങ്ങാൻ ഓർമ്മപ്പെടുത്തിയില്ലായിരുന്നെങ്കിൽ നീ ആ സോഫയിൽ നിന്ന് ഇപ്പോഴെങ്ങാനും പൊങ്ങുമായിരുന്നോ????? സാറായുടെ ചോദ്യം കേട്ടതും അച്ചു അവളെ നോക്കി കളിയാക്കി ചിരിച്ചു. അവർ രണ്ടുപേരുടെയും മുഖത്തെ ചിരി കണ്ടതും അവളുടെ മുഖം കൂർത്തു. അല്ലേലും അമ്മച്ചി എപ്പോഴും ഇച്ചായന്റെ പക്ഷത്താ. ഞാൻ വെറും പുറംപോക്കും. പോ.... മിണ്ടൂല...... എമി പിണങ്ങി മുഖം തിരിച്ചു. ആണോ????? അപ്പൊ പിന്നെ ഞാൻ ഉണ്ടാക്കിയ ഈ കട്ലറ്റ് ഒക്കെ ആർക്കാ കൊടുക്കുക????? സാറാ താടിക്ക് കയ്യും കൊടുത്ത് സാറാ അവളെ ഒന്നു ഇടം കണ്ണിട്ട് നോക്കി.

പിണക്കം ഉള്ളവർക്കൊന്നും കൊടുക്കണ്ട സാറാകൊച്ചേ ഞാൻ കഴിച്ചോളാം. അച്ചു അതും പറഞ്ഞ് കടലറ്റ് എടുക്കാൻ തുനിഞ്ഞതും എമി അത് തട്ടിയെടുത്ത് കഴിഞ്ഞിരുന്നു. അയ്യടാ..... ഞങ്ങൾ അമ്മച്ചിയും മോളും തമ്മിൽ ഇണങ്ങിയെന്നും പിണങ്ങിയെന്നും ഒക്കെ ഇരിക്കും അതിന്റെ ഇടയിൽ കയറാൻ നോക്കണ്ട. പിന്നെ ഇത് എന്റെ അമ്മച്ചി എനിക്ക് വേണ്ടി ഉണ്ടാക്കിയതാ തരത്തില്ല..... ഞഞഞ്ഞ...... അച്ചുവിനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് അവൾ കടലറ്റ് കഴിക്കാൻ തുടങ്ങി. ഇങ്ങനെ ഒരെണ്ണം..... അച്ചു ചിരിയോടെ അവളുടെ തലയിൽ കിഴുക്കി ചായ കുടിച്ച് എഴുന്നേറ്റു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നീ ചെന്ന് വാങ്ങാനുള്ളത് എന്താന്ന് വെച്ചാൽ വാങ്ങിട്ട് വന്നേ..... ഷോപ്പിന് മുന്നിൽ വണ്ടി നിർത്തി അച്ചു പറഞ്ഞു. ഇച്ചായൻ കൂടി വാ...... ഞാനെങ്ങും ഇല്ല. നീ വേഗം അങ്ങോട്ട്‌ ചെന്നേ...

സമയം പോവുന്നു ഇനി ആ ഓഡിറ്റോറിയത്തിൽ കൂടി പോയി നോക്കിയിട്ട് വേണം വീട്ടിൽ എത്താൻ. വണ്ടിയിൽ ഇരുന്നു കൊണ്ട് തന്നെ അവൻ പറഞ്ഞതും എമി ഇറങ്ങി ഷോപ്പിലേക്ക് കയറി. 5 മിനിറ്റ് കൊണ്ട് കൊടുത്തതെല്ലാം വാങ്ങി അവൾ തിരികെ എത്തി. എല്ലാം ഉണ്ടല്ലോ അല്ലെ?????? ആഹ്..... ഞാൻ നോക്കിയതാ എല്ലാം ഉണ്ട്. എന്നാൽ വേഗം കയറ് പോവാം. അച്ചു ധൃതി കൂട്ടിയതും എമി അവന് പിന്നിൽ കയറി. അവൾ കയറിയതും ഓഡിറ്റോറിയം ലക്ഷ്യമാക്കി അവൻ നീങ്ങി. അവിടെ എത്തിയതും എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തി അവർ തിരികെ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയപ്പോൾ അടുത്ത ചില ബന്ധുക്കൾ എത്തിയിരുന്നു. പരിചിത മുഖങ്ങൾക്ക് നേരെ പുഞ്ചിരിച്ചും കുശലാന്വേഷണം നടത്തിയും അവൾ കുറച്ചു നിമിഷം ചിലവഴിച്ചു.

അച്ചു അപ്പോഴേക്കും ഫങ്ക്ഷന്റെ മറ്റ് തിരക്കുകളിലേക്ക് തിരിഞ്ഞിരുന്നു. സാറായുടെയും അനുവിന്റെയും ഡ്രസ്സ്‌ സാറായുടെ കയ്യിൽ ഏൽപ്പിച്ച് റിയക്കുള്ളത് കൊടുക്കാൻ അവളുടെ മുറിയിലേക്ക് ചെല്ലുമ്പോഴാണ് റിയയോട് ഓരോന്ന് സംസാരിച്ച് ജിച്ചൂട്ടനെയും കളിപ്പിച്ച് ബെഡിൽ ഇരിക്കുന്ന ലിയയെ കാണുന്നത്. അവളെ കണ്ട് ഒന്നു നെറ്റി ചുളിഞ്ഞെങ്കിലും ആ സമയം കൊണ്ട് ആൾ ചിരിയോടെ വന്നു ഓടി വന്ന് അവളെ പുണർന്നിരുന്നു. ആദ്യം ഒന്നു പകച്ചുപോയി. ഒരു നിമിഷത്തിന് അവൾ അകന്നു മാറി വിശേഷങ്ങൾ തിരക്കാൻ തുടങ്ങി. പിന്നെ ആളുടെ വക കുറെ തള്ളും. ബഡായി കേട്ട് ചിരി വന്നെങ്കിലും അവൾ അത് പുറമെ കാണിച്ചില്ല. റിയയും അങ്ങനെ തന്നെ ആയിരുന്നു.

ഇച്ചിരി അഹങ്കാരവും താനാണ് വലിയ ആൾ എന്ന ഭാവവും ഉണ്ടന്നേ ഉള്ളൂ ആൾ സാധു ആണ്. കൂടെ വർക്ക്‌ ചെയ്യുന്ന ഒരാളുമായി കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുവാണ്. ആളെ കുറിച്ച് പറയുമ്പോൾ മുഖത്തൊക്കെ വല്ലാത്തൊരു നാണം ആയിരുന്നു. കണ്ടാൽ ഇത്രയും നാൾ എല്ലാവരെയും ചൊറിഞ്ഞു നടന്ന ആളാണെന്ന് പറയത്തേ ഇല്ല. എന്നിരുന്നാലും ഇടയ്ക്കുള്ള സംസാരം കേൾക്കുമ്പോൾ മോന്തയ്ക്ക് ഒരു കുത്ത് വെച്ചു കൊടുക്കാനൊക്കെ തോന്നും. എമി അതിനൊക്കെ ചുട്ട മറുപടിയും കൊടുത്ത് വിടും. എന്നിരുന്നാലും പണ്ടത്തെ ആ ദേഷ്യം അവളോട് ഇപ്പൊ തോന്നുന്നില്ല എന്ന് എമിക്ക് ബോധ്യമായി. തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. എമിയെ ആക്കിയിട്ട് എങ്ങോട്ടോ പോയ അച്ചു തിരികെ വന്നത് ആൽവിക്കും പോളിനും ഒപ്പം ആയിരുന്നു.

പിന്നെ എല്ലാവരും കൂടി ഫുഡ് ഒക്കെ കഴിച്ച് ഓരോരോ മുറികളിലേക്ക് പിരിഞ്ഞു പോയി. അത്യാവശ്യം എക്സ്ട്രാ മുറികൾ ഒക്കെ ഉള്ളതിനാൽ ആർക്കും സ്വന്തം കിടപ്പാടം നഷ്ടമായില്ല. ലിയയെ അനുവിന്റെ കൂടെ പറഞ്ഞയച്ചു. രണ്ടും ഒരു മുറിയിലേക്ക് ആണ് പോയിരിക്കുന്നത് നേരം വെളുക്കുമ്പോഴേക്കും എന്താകുവോ എന്തോ????? തിരക്കും അലച്ചിലും എല്ലാം കൂടി ക്ഷീണം കൊണ്ട് അച്ചുവും എമിയും മുറിയിൽ ചെന്നു കിടന്ന ഉടനെ ഉറക്കത്തിലേക്ക് വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ ആദ്യം ഉണർന്നത് എമി ആയിരുന്നു. കുറെ പ്ലാനിങ് നടത്തി അടിച്ചു പൊളിക്കാൻ കാത്തിരുന്ന ഫങ്ക്ഷൻ അല്ലെ നടക്കാൻ പോവുന്നത് അതിന്റെ ഒരു എക്സ്സൈറ്റ്മെന്റ് ആണ്.

ഉറങ്ങി കിടക്കുന്ന അച്ചുവിനെ ശല്യം ചെയ്യാതെ അവൾ പോയി പല്ല് തേച്ച് ഫ്രഷ് ആയി വന്നു. അവൾ കുളിച്ച് ഇറങ്ങിയിട്ടും ഉണരാതെ സുഖമായി കിടന്നുറങ്ങുന്ന അച്ചുവിനെ കണ്ടതും പെണ്ണിന് സഹിച്ചില്ല. വേറൊന്നുമല്ല നമ്മൾ ഉറങ്ങാതിരിക്കുമ്പോൾ മറ്റൊരാൾ പോത്ത് പോലെ കിടന്നുറങ്ങുന്നത് കാണുമ്പോൾ തോന്നുന്ന ഒരു ഏനക്കേട് ഇല്ലേ ദത്. ഓടി ചെന്ന് ടേബിളിൽ ഇരുന്ന ബോട്ടിൽ തുറന്ന് അതിലുണ്ടായിരുന്ന വെള്ളം എടുത്ത് അച്ചുവിന്റെ മുഖത്തേക്ക് ഒഴിച്ചു. ഡീ............... ഉറക്കം മുറിഞ്ഞ ദേഷ്യത്താൽ അച്ചു എഴുന്നേറ്റ് ഇരുന്ന് അലറി. ഓൺ ദി സ്പോട്ടിൽ അവൾ ഇട്ടിരുന്ന ഗൗണും പൊക്കി താഴേക്ക് ഓടി. ഇനി നിന്നാൽ പണി കിട്ടും എന്നറിയാം. അച്ചു അവൾ പോയ വഴിയേ നോക്കി പല്ല് കടിച്ച് ചവിട്ടി തുള്ളി വാഷ്റൂമിലേക്ക് കയറി.

എമി താഴെ ചെന്ന് റിയയെ ഒരുങ്ങാൻ പറഞ്ഞു വിട്ട് ജോക്കുട്ടനെ കുത്തിപൊക്കി ചെക്കനെ ഒരുക്കി. ജിച്ചൂട്ടൻ നല്ല ഉറക്കത്തിലാണ്. അതുകൊണ്ട് ഭൂമി ഇടിഞ്ഞു വീണാൽ പോലും ആൾ ഉണരില്ല. ആൽവിച്ചൻ രാവിലെ തന്നെ ഓടടാ ഓട്ടം ആണ്. കൊച്ചിന്റെ അപ്പൻ ആയിപ്പോയില്ലേ????? കുളിച്ച് സാരി ഉടുത്ത് ഇറങ്ങിയ റിയയെ എമി പിടിച്ചിരുത്തി ഒരുക്കി. ജിച്ചൂട്ടൻ ഉറക്കം ഉണർന്ന നേരം എമി അവിടെ നിന്നിറങ്ങി. ചെല്ലുമ്പോൾ അവൾ ഒഴികെ മറ്റെല്ലാവരും റെഡിയായി നിൽപ്പുണ്ട്. സാറാ അവളെ കണ്ടതും ഇത്ര നേരമായും ഒരുങ്ങാതെ നിൽക്കുന്ന അവളെ കണക്കിന് ചീത്ത പറഞ്ഞു. എങ്ങനെ ഒരുങ്ങാനാണ് കുളിച്ച് നല്ലവണ്ണം തല തുകർത്തുന്നതിന് മുന്നേ ഉറങ്ങി കിടന്ന സിംഹത്തിന്റെ തല വഴി വെള്ളം കോരി ഒഴിച്ച് ഓടിയതല്ലേ.

തിരികെ മുറിയിൽ ചെല്ലാൻ ചെറിയൊരു ഭയം. ഒടുവിൽ അവിടെ നിന്ന ലിയയെ വിട്ട് അച്ചു മുറിയിൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണ് എമി മുറിയിലേക്ക് പോവുന്നത്. അവളുടെ പോക്ക് കണ്ട് ആക്കി ചിരിക്കുന്ന ലിയയെ നോക്കി ചമ്മിയ ഒരു ഇളി പാസാക്കി എമി മുറിയിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി വേഗം റെഡിയായി ഇറങ്ങിയതും കണ്ടു ഹാളിൽ നിൽക്കുന്ന അച്ചുവിനെ. അവളെ കണ്ടതും അച്ചു കലിപ്പിച്ച് ഒരു നോട്ടം പണി വരുന്നുണ്ട് മോളെ എന്നർത്ഥത്തിൽ. തനിയെ വാങ്ങിയ പണി ആയതിനാൽ അവളൊന്ന് ഇളിച്ച് താഴെക്കിറങ്ങി. പള്ളിയിൽ പോവാനുള്ള നേരം അടുത്തതും ഓരോരുത്തരായി ഇറങ്ങി. ആൽവിച്ചനും അച്ചുവും റിയയും എമിയും ജോക്കുട്ടനും ജിച്ചൂട്ടനും എല്ലാം ആദ്യത്തെ കാറിൽ തന്നെ പള്ളിയിലേക്ക് തിരിച്ചു.

പിന്നാലെ മറ്റുള്ളവരും. പള്ളിയിൽ എത്തുമ്പോൾ ഒരുവിധം ആളുകൾ അവിടെ എത്തിയിരുന്നു. കൂട്ടത്തിൽ തന്റെ വീട്ടുകാരെയും റോണിയെയും മറിയാമ്മയെയും നിവിയെയും അപ്പുവിനെയും ഗീതമ്മയെയും എല്ലാം എമി കണ്ടിരുന്നു. ഓടിച്ചെന്ന് അവരോട് വിശേഷങ്ങൾ എല്ലാം അന്വേഷിച്ചു അപ്പോഴേക്കും പള്ളി മണി മുഴങ്ങി. എല്ലാവരും അകത്തേക്ക് കയറി ചടങ്ങുകൾ ആരംഭിച്ചു. ജിച്ചൂട്ടന്റെ തല തൊടാൻ നിന്നത് അച്ചുവും എമിയും ആയിരുന്നു. എമിയുടെ മുഖത്ത് അതിന്റെ സന്തോഷം പ്രകടമായിരുന്നു. എന്തോ വലിയ അവാർഡ് കിട്ടിയ കണക്കാണ് പെണ്ണിന്റെ ഭാവം. അവളുടെ നിൽപ്പ് കണ്ട് അച്ചു ചിരിച്ചു പോയി. മറ്റുള്ളവരുടെ അവസ്ഥയും മറിച്ചല്ല. മുറ പോലെ തന്നെ കുഞ്ഞിനെ മാമോദീസ മുക്കി.

അടുത്ത ചടങ്ങുകൾക്കായി എല്ലാവരും പള്ളി വിട്ട് മേടയോട് ചേർന്ന ഓഡിറ്റോറിയത്തിലേക്ക് നീങ്ങി. അതിനിടയിൽ കുഞ്ഞിന്റെ വസ്ത്രം മാറി മറ്റൊന്ന് ധരിപ്പിച്ചു. ഓഡിറ്റോറിയത്തിൽ വെച്ച് കേക്ക് കട്ടിങ്ങും ഫോട്ടോ എടുപ്പും എല്ലാം തകൃതിയിൽ മുന്നേറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പുവിനും റോണിക്കും ഒപ്പം നിന്ന് ഓരോന്ന് സംസാരിക്കുകയാണ് അച്ചു. അതിനിടയിൽ പരിചയക്കാരെ കാണുമ്പോൾ ഒന്നു പുഞ്ചിരിച്ചു കാണിക്കാനും മറന്നില്ല. അങ്ങനെ ഓരോന്ന് സംസാരിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് അപ്പു എന്തോ കണ്ടെന്നത് പോലെ അച്ചുവിന്റെ നേരെ തിരിഞ്ഞു. മോനെ അച്ചൂ..... മ്മ്മ്........ നീ ഒന്നു അങ്ങോട്ട്‌ നോക്കിയേ.... അതും പറഞ്ഞ് അവർ നിൽക്കുന്നതിന്റെ എതിർ ദിശയിലേക്ക് ചൂണ്ടി കാട്ടി. അവൻ കാണിച്ചിടത്തേക്ക് നോക്കിയ അച്ചു കാണുന്നത് നിവിക്കും മറിയാമ്മക്കും നടുവിൽ നിന്ന് എന്തൊക്കെയോ സംസാരിക്കുന്ന എമിയെയാണ്.

കയ്യൊക്കെ വായുവിൽ ചലിപ്പിച്ച് ഉണ്ടകണ്ണ് വിടർത്തി ചുറ്റിനും നടക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ ഭയങ്കര സംസാരത്തിലാണ്. അത് കാൺകെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി. ഒരുപാട് അങ്ങ് ചിരിക്കണ്ട. മോനൊന്ന് ചുറ്റിനും നോക്കിക്കെ. അപ്പുവിന്റെ ആ സംസാരം കേട്ടതും അച്ചു ഒന്നു നെറ്റി ചുളിച്ച് അവനെ ഒന്നുനോക്കി. പിന്നെ സംശയത്തോടെ അവൻ ചുറ്റിനും ഒന്നുനോക്കി. അവിടെ കൂടി നിൽക്കുന്ന ഒരുവിധം ചെക്കന്മാരുടെയും നോട്ടം മുഴുവൻ അങ്ങോട്ടാണ്. അത് കണ്ടതും അച്ചുവിന്റെ ചിരി മാഞ്ഞു. അവന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മോനെ കുരുട്ടടക്ക പോലിരിക്കുന്നതിനെ കണ്ടാൽ ആരേലും കെട്ടിയതാണെന്ന് പറയുവോ????? ഞങ്ങൾ ഹിന്ദുക്കൾക്ക് ഇങ്ങനെ ഒരു പേടി വേണ്ട ഒരു ലോഡ് സിന്ദൂരം നെറ്റിയിൽ ഉണ്ടെങ്കിൽ തന്നെ മനസ്സിലാവും ബുക്ക്‌ട് ആണെന്ന്.

ഇതിപ്പൊ നിന്റെ പ്രോപ്പർട്ടി ആണെന്ന് അവർക്ക് അറിയില്ലല്ലോ????? എല്ലാം വിധിയാണ് മോനെ. തളരരുത് അച്ചൂ തളരരുത്........ അപ്പു അവനെ സമാധാനിക്കുകയാണ്. എന്റെ പ്രോപ്പർട്ടിയുടെ കാര്യം ഞാൻ നോക്കിക്കോളാം പൊന്നുമോൻ ആ നിൽക്കുന്ന നിന്റെ ഭാവി വധുവിനെ ഒന്നു നോക്കിയേ....... പറയുന്നതിനൊപ്പം അച്ചു അവന്റെ മുഖം നിവിക്ക് നേരെ തിരിച്ചു. ചുറ്റിനും നിൽക്കുന്ന ചെക്കന്മാരെ വാറ്റുന്ന നിവിയെ കണ്ടതും അപ്പുവിന്റെ മുഖം കാറ്റ്‌ പോയ ബലൂൺ പോലെ ആയി. എനിക്കിത് എന്തിന്റെ കേടായിരുന്നു ദൈവമേ.......... അപ്പുവിന്റെ രോദനം. എന്നാലും അളിയാ നിന്റെ സെലെക്ഷൻ അടിപൊളി. നീ പൂവൻകോഴി അവൾ പിടകോഴി, ആഹാ അന്തസ്സ്..... ശവത്തിൽ കുത്താതെടാ........ അപ്പു ദയനീയമായി അവനെ നോക്കി. ഇതെല്ലാം കണ്ടും കേട്ടും നിന്ന റോണിയുടെ കണ്ണുകൾ വെപ്രാളത്തോടെ മറിയാമ്മയ്ക്ക് നേരെ തിരിഞ്ഞു.

ഏതോ കുട്ടിയുടെ കയ്യിൽ ഇരിക്കുന്ന ഐസ്ക്രീം നോക്കി വെള്ളമിറക്കുന്ന മറിയാമ്മയെ കണ്ടതും റോണി ആശ്വസിച്ചു. ഫുഡിനെ പ്രണയിച്ച ഒരെണ്ണത്തിനെ കാമുകിയായി കിട്ടിയതിൽ അവന് സ്വയം അഭിമാനം തോന്നി. അപ്പുവിനോട് വലിയ ഡയലോഗ് ഒക്കെ അടിച്ചെങ്കിലും എമിയെ മറ്റാരെങ്കിലും നോക്കുന്നത് അച്ചുവിന് സഹിക്കാൻ കഴിന്നുണ്ടായിരുന്നില്ല. അവൻ നേരെ ചെന്ന് എമിയെ ഇടുപ്പിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് നിർത്തി, പിന്നെ ആ ചെക്കന്മാരെ കലിപ്പിച്ച് ഒന്നു നോക്കി. അച്ചുവിന്റെ നോട്ടം കണ്ടതും അവന്മാർ സ്റ്റാൻഡ് വിട്ടു. എമിയാണെങ്കിൽ ഇതിപ്പൊ എന്താ കഥ എന്നറിയാതെ കണ്ണ് തള്ളി നിന്നുപോയി. ആ ഗ്യാപ്പിൽ നിവിയെ അപ്പു പൊക്കി. അവിടെ ഇനി എന്താവോ എന്തോ?????

കിട്ടിയ അവസരം മുതലെടുത്ത് റോണി മറിയാമ്മയുടെ അടുത്ത് ചെന്നു വിളിച്ചു. ആദ്യം ജാഡ കാണിച്ചെങ്കിലും ഐസ്ക്രീം തരാം എന്ന് പറഞ്ഞതും പെണ്ണ് ചാടി തുള്ളി റോണിക്കൊപ്പം പോയി. നാളെ ആരെങ്കിലും ഒരു ഫാമിലി പാക്ക് വാങ്ങിക്കൊടുത്താൽ തന്നെയിട്ടിട്ട് പോകുവോ എന്നാണ് ഇപ്പൊ റോണിയുടെ സംശയം എന്തായാലും അവന്റെ മനസമാധാനം പോയി. ഇതേസമയം സ്റ്റേജിൽ ഫോട്ടോ എടുക്കുന്ന തിരക്കിലാണ് ആൽവിച്ചനും റിയയും ജോക്കുട്ടനും. ജോക്കുട്ടൻ ആണെങ്കിൽ ഫുൾ ടൈം വാവയുടെ അടുത്താണ്. ജിച്ചൂട്ടനെ കിടത്തിയിരിക്കുന്ന തൊട്ടിലിന് അടുത്ത് നിന്ന് ചെക്കൻ മാറിയിട്ടില്ല. റിയ മോളെ ദേ ഡീ അത് കണ്ടോ ആ കൊച്ച് ഇട്ടിരിക്കുന്ന ജിമിക്കി കാണാൻ നല്ല ഭംഗിയില്ലേ??????

ആൽവിച്ചൻ ദൂരെ നിൽക്കുന്ന ഏതോ പെങ്കൊച്ചിനെ ചൂണ്ടി കാണിച്ച് റിയയോട് പറഞ്ഞു. 2 മൈൽ അകലെ നിൽക്കുന്ന പെണ്ണിന്റെ ജിമിക്കി വരെ hd ക്ലാരിറ്റിയിൽ വിവരിക്കുന്നുണ്ട്. ടെലിസ്കോപ്പിന് കാണില്ല ഇത്ര പവർ. വിവരണം കഴിഞ്ഞ് റിയയുടെ മുഖത്തേക്ക് ഒന്നു നോക്കിയതും തന്നെ ഇപ്പൊ കൊല്ലും എന്ന രീതിയിൽ നിൽക്കുന്ന റിയയെ കണ്ടതും ആൽവിച്ചൻ ഉമിനീര് ഇറക്കി. കാണിച്ചു തരാം ഞാൻ... നിങ്ങൾ വീട്ടിലോട്ട് മനുഷ്യാ......... പല്ല് കടിച്ചു പറഞ്ഞ് റിയ മുഖം വെട്ടിച്ചു. എനിക്കിത് എന്നതിന്റെ കേടായിരുന്നു എന്റെ മാതാവേ......... ഇന്ന് പരിക്കുകളോടെ ഞാൻ വഴിയാധാരം ആവുന്നതായിരിക്കും. Why god me?????? ആൽവിച്ചൻ ആരോടെന്നില്ലാതെ പറഞ്ഞ് കൈമലർത്തി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story