ഹൃദയതാളമായ്: ഭാഗം 134

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വായിനോക്കി നിന്ന ചെക്കന്മാരൊക്കെ സ്റ്റാൻഡ് വിട്ടെങ്കിലും അച്ചു എമിയെ വിടാൻ തയ്യാറല്ലായിരുന്നു. എന്തോ തന്റേത് മാത്രമായവൾക്ക് മേൽ കളിയായി പോലും മറ്റൊരുവന്റെ നോട്ടം വന്ന് വീഴുന്നത് അവൻ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ അവളോടുള്ള സ്വാർത്ഥത ആയിരിക്കാം. അച്ചു അവളെ വിടാതെ ചേർത്ത് നിർത്തി. എമി ആദ്യം ഒന്നു പിടി വിടുവിച്ച് പോകാൻ നോക്കിയെങ്കിലും അച്ചുവിന്റെ കണ്ണുരുട്ടൽ കണ്ടതും അവൾ ഡീസന്റ് ആയി. അല്ലെങ്കിലും അവന്റെ കയ്യിൽ തൂങ്ങി നടക്കുന്നത് ഒരു സുഖമുള്ള ഏർപ്പാടാണ് പിന്നെ ചുമ്മാ ജാഡ ഇറക്കിയതാണ്. അച്ചുവിനൊപ്പം നിൽക്കുമ്പോഴും തന്റെ കൂടെ നിന്നതുങ്ങളെ അവിടെയെല്ലാം പരതിയെങ്കിലും കണ്ടില്ല. ഫുഡ് കഴിക്കാൻ റൗണ്ട് ടേബിളിന് ചുറ്റും ഇരുന്ന സമയത്താണ് പിന്നെ രണ്ടിനെയും കാണുന്നത്. നിവിയുടെ കയ്യിൽ നോക്കുമ്പോൾ അപ്പു വിടാതെ പിടിച്ചു നിർത്തിയിട്ടുണ്ട്. പെണ്ണ് നിഷ്കു ആയിട്ടാണ് നിൽക്കുന്നതെങ്കിലും അപ്പു ഇടയ്ക്കിടെ കൂർപ്പിച്ചു നോക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി എന്തോ പണി ഒപ്പിച്ചു വെച്ചിട്ടാണ് സമാധാനത്തിന്റെ വെള്ളരി പ്രാവായി ആ നിൽപ്പ് നിൽക്കുന്നതെന്ന്. എമിയുടെ കണ്ണുകൾ അവളെ വിട്ട് മറിയാമ്മയെ തേടി പോയി. സ്വന്തം ബൗളിലെ ഐസ്ക്രീം കഴിച്ചു തീർത്ത് റോണിയുടെ ബൗളിൽ നോക്കി വെള്ളം ഇറക്കുവാണ് അവൾ. ഇടയ്ക്ക് അവന്റെ കയ്യിൽ ആരും കാണാതെ തോണ്ടുന്നുണ്ട്. ചെക്കനുണ്ടോ നോക്കുന്നു.

അല്ലേലും സ്വന്തം ഐസ്ക്രീം കൊടുത്തുള്ള പ്രണയം ഒന്നും അവിടെ നടപ്പില്ല. വാ നിറച്ച് അവനെ ചീത്ത പറഞ്ഞ് കാറ്ററിംഗ്കാരുടെ അടുത്തേക്ക് അവൾ ചവിട്ടി കുലുക്കി പോവുന്നതും തൊട്ടു പിന്നാലെ റോണി ഐസ്ക്രീം ബൗളുമായി പായുന്നതും നോക്കി അവൾ ചിരിച്ചു പോയി. പ്ലേറ്റിൽ ഇരിക്കുന്ന ബിരിയാണിയുടെ സ്മെൽ മൂക്കിലേക്ക് തുളഞ്ഞു കയറിയതും ഉള്ളിൽ വിശപ്പിന്റെ വിളി അറിഞ്ഞു. പിന്നെ ഒന്നും നോക്കാതെ ഫുൾ കോൺസെൻട്രേഷൻ ഫുഡിൽ കൊടുത്ത് എമി ബിരിയാണി കഴിച്ച് വിശപ്പകറ്റി. കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ പോയ നേരം അച്ചുവിനെ ആരോ വിളിച്ചുകൊണ്ടു പോയിരുന്നു. അതുവരെ കൂടെ നിന്നവൻ പോയതും എമിക്ക് ബോറടിച്ചു. വീട്ടുകാർ എല്ലാം ഓരോ ബന്ധുക്കളുടെ കൂടെ നിന്ന് മുടിഞ്ഞ സംസാരമാണ്. അങ്ങോട്ട്‌ ചെന്നാൽ ആദ്യം വരുന്ന ചോദ്യം വിശേഷം ഒന്നും ആയില്ലെന്നായിരിക്കും. പഠിപ്പ് കഴിഞ്ഞ് ഇറങ്ങിയവരെ ജോലി ആയില്ലേ എന്നു പറഞ്ഞ് മാനസികമായി തളർത്തുക, 18 തികഞ്ഞ പെൺകുട്ടികളെ കല്യാണത്തിന് നിർബന്ധിക്കുക, കല്യാണം കഴിഞ്ഞവരെ ഒരാഴ്ച തികയുന്നതിന് മുന്നേ വിശേഷം ചോദിച്ച് ശല്യം ചെയ്യുക ഇങ്ങനെ ഓരോ വൃത്തികെട്ട ഹോബികൾ ആണല്ലോ ചില നാട്ടുകാര് തെണ്ടികൾക്ക് അതുകൊണ്ട് എമി ആ ഭാഗത്തേക്കേ പോയില്ല.

അറിഞ്ഞോണ്ട് ആരും പരശുറാം എക്സ്പ്രസ്സിന് തല വെക്കില്ലല്ലോ. ഒരു ഐസ്ക്രീം കൊണ്ട് ഒന്നും ആവാത്തതിനാൽ നേരെ ചെന്ന് ഒരു ഐസ്ക്രീം കൂടി എടുത്ത് വെളിയിലേക്ക് ഇറങ്ങിയതും തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ നിവി പുറത്തെ തൂണിൽ ചാരി നിൽക്കുന്നു. പിന്നൊന്നും നോക്കാതെ നേരെ അങ്ങോട്ട്‌ വെച്ചുപിടിച്ചു. ഡീ............ ചെറുതായ് ഒന്നു സ്വരം ഉയർത്തി വിളിച്ചതും എന്തോ ആലോചിച്ചു നിന്നവൾ പെട്ടെന്ന് ഞെട്ടി. ഹോ..... നീയായിരുന്നോ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ????? എമിയെ കണ്ടതും നെഞ്ചിൽ കൈ വെച്ച് നിന്നവൾ ആശ്വസിച്ചു. പേടിച്ചോ????? എങ്കിൽ കണക്കായിപ്പോയി..... എമി ചുണ്ട് ഒന്നു കോട്ടി. നീയിത് എങ്ങോട്ടാടീ പോയത് ഞാൻ എവിടെയെല്ലാം തിരഞ്ഞു????? ബൗളിൽ ഇരുന്ന ഐസ്ക്രീം സ്പൂണിൽ കോരി നുണഞ്ഞു കൊണ്ട് എമി ചോദിച്ചു. ഒന്നും പറയണ്ടെടീ. ഞാൻ അവിടെ നിന്ന് സ്വസ്ഥമായി കളക്ഷൻ എടുക്കുവായിരുന്നു അപ്പോഴാ ആ മാക്കാൻ വന്നെന്നെ വലിച്ചോണ്ട് പോയത്. എന്നിട്ട് ദോ ആ മരത്തിന്റെ കീഴെ കൊണ്ടുനിർത്തി ഒരു ചീത്ത. എന്റെ പൊന്നോ.... അങ്ങേരുടെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ ആരാണ്ടിന്റെയും കൂടെ ഓടിപോയെന്ന്. വായിനോക്കുന്നത് ഒക്കെ ഇത്ര വലിയ തെറ്റാണോ?????

അത് ചോദിച്ചതിന് ആ കാലൻ എന്റെ തന്തക്ക് വിളിച്ചെടീ.......... കണക്കായിപ്പോയി. എടീ സ്വന്തമായിട്ട് ഒരെണ്ണം ഇല്ലേ???? എന്നിട്ടും വാറ്റാൻ പോയ നിന്നെ അപ്പുവേട്ടൻ ആയത് കൊണ്ട് ഇത്രേം പറഞ്ഞുള്ളൂ ഞാനെങ്ങാനും ആയിരുന്നെങ്കിൽ എടുത്ത് ഭിത്തിയിൽ തൂക്കിയേനെ. എമി അവളെ അവളെ കൂർപ്പിച്ചു നോക്കി. എടീ..... കണ്ടവന്റെ മാവിലെ മാങ്ങാ കല്ലെറിഞ്ഞു വീഴ്ത്തി തിന്നുമ്പൊ കിട്ടുന്ന സുഖം സ്വന്തം മാവിലെ മാങ്ങയ്ക്ക് കിട്ടുവോ???? അവസാനം സ്വന്തം മാങ്ങാ ഏതേലും കിളി കൊത്തിക്കൊണ്ട് പോവാതെ സൂക്ഷിച്ചോ....... എമി അവളെ പുച്ഛിച്ചു വിട്ടു. അപ്പോഴേക്കും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് റോണി അങ്ങോട്ട്‌ എത്തിയിരുന്നു. നിനക്കെന്താടാ പേ പിടിച്ചോ?????? വാലിന് തീ പിടിച്ച കണക്കുള്ള അവന്റെ വരവ് കണ്ട് നിവി ചോദിച്ചു. പേ പിടിച്ചത് നിന്റെ ഭാവി കെട്ട്യോൻ കൊപ്പുവേട്ടന്....... റോണി അവൾക്ക് നേരെ ചീറി. ആദ്യായിട്ട് നീ ഒരു സത്യം പറയുമ്പൊ അംഗീകരിക്കാതിരിക്കുന്നത് മോശമായതിനാൽ ഞാൻ ഒന്നും പറയുന്നില്ല. യൂ കണ്ടിന്യൂ....... നിവിയുടെ ഡയലോഗ് കേട്ടതും റോണി അവളെ നോക്കി ഇതിനെ എന്താ ചെയ്യേണ്ടത് എന്ന ഭാവത്തിൽ ഒരു നോട്ടം. ഇതങ്ങനെ പലതും പറയും നീ കാര്യം എന്താന്ന് വെച്ചാൽ പറയാൻ നോക്ക്..... എമി അവന്റെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു. നിവി രണ്ടിനെയും നോക്കി പുച്ഛിച്ച് എമിയുടെ കയ്യിൽ ഇരുന്ന ഐസ്ക്രീം തോണ്ടി തിന്നാൽ തുടങ്ങി. എടീ ആ പിശാശ്ശില്ലേ അവൾക്ക് പ്രാന്താടീ.....

. നിനക്കറിയോ അവൾക്ക് ഞാൻ ചോദിച്ചപ്പോൾ ഐസ്ക്രീം കൊടുത്തില്ലെന്ന് പറഞ്ഞ് എന്റെ കാലിൽ ഒരു ചവിട്ടും വയറ്റിൽ ഒരു പഞ്ചും തന്നെടീ. കൊഞ്ചു പോലെ ഇരിക്കുന്ന ഞാൻ ഇതൊക്കെ എങ്ങനെ താങ്ങാനാ????? അവൾക്ക് ഒരു മാസത്തെ ചിലവിന് കൊടുക്കാൻ ഞാൻ ലോകബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടി വരും. എന്റെ ഫാദർഇൻലോ ഒന്നും തിന്നാൻ കൊടുക്കുന്നില്ലേ ആവോ????? എന്തൊരു ആക്രാന്തം?????? റോണി പറഞ്ഞു നിർത്തിയതും എമിയും നിവിയും ഒരുപോലെ പൊട്ടിച്ചിരിച്ചു പോയി. നിനക്കത് തന്നെ വേണമെടാ.... എന്റേം ഇവളുടെം എത്ര ഫുഡാണ് നീ കട്ട് തിന്നിട്ടുള്ളത് എന്ന് ഓർക്കുന്നുണ്ടോ???? അപ്പൊ നിനക്ക് ഇത് തന്നെ കിട്ടണം. ശവത്തിൽ കുത്താതെടീ ഊളകളെ...... റോണി ദയനീയമായി രണ്ടിനെയും നോക്കി ചിണുങ്ങി. എമിയും നിവിയും ഉണ്ടോ വിടുന്നു.... രണ്ടും കൂടി ചെക്കനെ വാരി കൊന്നു. അവസാനം കലി ഇളകിയതും അവൻ രണ്ടിനെയും നോക്കി ചീത്ത വിളിച്ച് ചവിട്ടി തുള്ളി ഒരു പോക്കായിരുന്നു. അവന്റെ പോക്ക് കണ്ട് രണ്ടും തൂണിൽ തല തല്ലി ചിരിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ കണ്ടു ഒരു ബൗളിൽ നിന്ന് പരസ്പരം ഐസ്ക്രീം കോരി കൊടുക്കുന്ന റോണിയെയും മറിയാമ്മയെയും. അതങ്ങനെ രണ്ടെണ്ണം.......

ചിരിയോടെ എമി തിരിച്ച് അകത്തേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വരുന്നവരും പോവുന്നവരും എല്ലാം കൈമാറി കൈമാറി എടുത്ത് ജിച്ചൂട്ടൻ കരച്ചിൽ തുടങ്ങി. അല്ലെങ്കിലും ഒരുപാട് പേര് കൂട്ടത്തോടെ തൊട്ടിലിന് അടുത്ത് തടിച്ചു കൂടിയാൽ കൊച്ച് പിന്നെ പേടിച്ചു പോവില്ലേ അതിന്റെ കൂടെ ചൂടും. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കണ്ടതും ജിച്ചൂട്ടനെയും കൊണ്ട് വീട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു. ഫങ്ക്ഷൻ ഏതാണ്ട് തീരാനായിരുന്നു ഇനിയും നിന്നിട്ട് വലിയ കാര്യം ഒന്നുമില്ലാത്തതിനാൽ എമിയും അവർക്കൊപ്പം ഇറങ്ങി. റിയയുടെ റിയാക്ഷൻ ഭയന്ന് ഓഡിറ്റോറിയത്തിലെ മറ്റ് കാര്യങ്ങൾ താൻ നോക്കിക്കോളാം എന്ന് പറഞ്ഞ് അച്ചുവിനെ ആൽവിച്ചൻ അവർക്കൊപ്പം പറഞ്ഞയച്ചു. വീട്ടിലും ആരെങ്കിലും ആവശ്യമായിതിനാൽ അച്ചു മറുത്ത് ഒന്നും പറയാതെ പിള്ളേരെയും അമ്മച്ചിയേയും റിയയെയും എമിയേയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 തിരക്കൊക്കെ ഒന്നു ഒഴിഞ്ഞപ്പോഴേക്കും മുറിയിൽ പോയി എമി ബെഡിലേക്ക് ഒരൊറ്റ വീഴ്ചയായിരുന്നു. രണ്ട് മൂന്നു ദിവസങ്ങളായി തിരക്കിൽ ആയിരുന്നു. അതിന്റെ ക്ഷീണം അവളെ നന്നേ തളർത്തിയിരുന്നു. കുറച്ചു നേരം കണ്ണടച്ച് അങ്ങനെ കിടന്നു.

തളർച്ച കൊണ്ടാണോ എന്തോ പെട്ടെന്ന് തന്നെ മയക്കത്തിലേക്ക് വീണു. ചായയുമായി വന്ന് ലിയ തട്ടി വിളിക്കുമ്പോഴാണ് ഉറക്കം ഉണരുന്നത്. ആൾ യാത്ര പറയാൻ വന്നതാണ് അപ്പോഴാണ് സാറാ ചായ കൊടുത്തു വിടുന്നത്. ചായ ഏൽപ്പിച്ച് കെട്ടിപിടിച്ച് യാത്രയൊക്കെ പറഞ്ഞ് ലിയ മുറിവിട്ട് ഇറങ്ങി. ചായക്ക് അത്യാവശ്യം നല്ല രീതിയിൽ ചൂട് ഉള്ളതിനാൽ ടേബിളിൽ സോസർ കൊണ്ട് തന്നെ ചായകപ്പ് മൂടി വെച്ച് അവൾ ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആവാൻ കയറി. തണുത്ത വെള്ളത്തിൽ കുളിച്ച് തലയിൽ ടവൽ ചുറ്റി പുറത്തേക്ക് ഇറങ്ങിയതും മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവ് തോന്നി. ടേബിളിൽ ഇരുന്ന ചായ എടുത്തു നോക്കിയപ്പോൾ തനിക്ക് കുടിക്കാൻ പാകത്തിന് ചൂട് ആറിയിട്ടുണ്ട്. അവൾ ചായ എടുത്ത് ചുണ്ടോട് അടുപ്പിച്ച് ഒരിറക്ക് കുടിച്ചു. അപ്പോഴാണ് ടേബിളിൽ ഇരുന്ന ഫോണിൽ മിസ്സ്ഡ് കാൾ നോട്ടിഫിക്കേഷൻ തെളിഞ്ഞു കാണുന്നത്. വാഷ്റൂമിൽ വെച്ച് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടിരുന്നു. അവൾ ഫോൺ എടുത്ത് ബെഡിലേക്ക് ഇരുന്നു. റോണിയാണ്....... ചായ സിപ്പ് ചെയ്തു കൊണ്ട് തന്നെ അവൾ അവനെ തിരികെ വിളിച്ചു. ഹലോ........... എന്താടാ വിളിച്ചത്??????? അവന്റെ ശബ്ദം കേട്ട മാത്രയിൽ തന്നെ ചോദ്യം ഉന്നയിച്ചു. നീയിത് എവിടെ ആയിരുന്നു????

എത്ര തവണ ഞാൻ ട്രൈ ചെയ്തു????? ഞാൻ കുളിക്കുവായിരുന്നെടാ. ആകപ്പാടെ മുഷിഞ്ഞല്ലേ വന്നു കയറിയത്. പറയുന്നതിനൊപ്പം തന്നെ തലയിൽ ചുറ്റി വെച്ചിരുന്ന ടവൽ അഴിച്ച് ബെഡിൽ ഇരുന്നു കൊണ്ട് തന്നെ ഒന്നു ആഞ്ഞ് ഹാങ്ങറിൽ തൂക്കിയിട്ടു. അല്ല നീ എന്നാത്തിനാ വിളിച്ചത്????? നനഞ്ഞ മുടി വിരൽ കൊണ്ട് കൊതി വെച്ച് അവൾ ചോദിച്ചു. ആഹ്.... നാളെ അല്ലെ റെക്കോർഡ് കംപ്ലീറ്റ് ചെയ്തു വെക്കേണ്ട ലാസ്റ്റ് ഡേറ്റ് അത് പറയാൻ വിളിച്ചതാ അപ്പൊ നീ കാൾ എടുത്തില്ല അതുകൊണ്ട് ഞാൻ അളിയനെ വിളിച്ചു പറഞ്ഞു. ഏഹ്‌!!!!!!!!! നീ ഇച്ചായനെ വിളിച്ച് അറിയിച്ചോ????? ആഹ്......... എടാ ദ്രോഹീ.... നീ എന്ത് പണിയാടാ കാണിച്ചത്????? ഇനി അങ്ങേര് ഇങ്ങോട്ട് വരുമ്പൊ എന്നെ പൊരിക്കും. പഠിക്കുന്ന കാര്യം വരുമ്പൊ അങ്ങേര് തനി ചാക്കോ മാഷാ..... എല്ലാം അങ്ങോട്ട് കൊണ്ടുപോയി എഴുന്നള്ളിച്ചോളണം..... എമി പല്ല് കടിച്ചു. ശ്ശെടാ.... ഇതിപ്പൊ ഞാൻ അറിഞ്ഞൊ????? നീ വെച്ചിട്ട് പോയേ... ഞാൻ എങ്ങനെയെങ്കിലും ഇതിൽ നിന്ന് എസ്‌കേപ്പ് ആവാൻ നോക്കട്ടെ...... അതും പറഞ്ഞ് എമി കാൾ കട്ട്‌ ചെയ്ത് ബെഡിൽ നിന്ന് എഴുന്നേറ്റു. ചായകപ്പ് അടുക്കളയിൽ കൊണ്ടുപോയി വെച്ചിട്ട് തിരികെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ അച്ചുവിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി തേടുകയാണ്.

കുറച്ചു നേരത്തെ ആലോചനകൾക്ക് ശേഷം ഒടുവിൽ എന്തോ കിട്ടിയത് പോലെ അവളുടെ കണ്ണുകൾ വിടർന്നു. അമ്മച്ചിയുടെ റൂമിൽ പോയിരുന്ന് എഴുതാം അവിടെ ആവുമ്പൊ സേഫ് ആണ്. യെസ് അത് തന്നെ.... എമീ നിന്റെ ബുദ്ധി വിമാനം ആണ്...... സ്വന്തം കോളർ പൊക്കി അവൾ അഭിനന്ദിച്ചു. ഇനി നിൽക്കുന്നത് ബുദ്ധിയല്ല വേഗം പുറത്ത് ചാടാം........ തന്നതാൻ പറഞ്ഞു കൊണ്ട് മുറിയിൽ ചെന്ന് എഴുതാനുള്ള റെക്കോർഡും മറ്റും എടുത്ത് ഡോറിന് അരികിലേക്ക് നടക്കാൻ തുനിഞ്ഞതും അച്ചു മുറിയിലേക്ക് വന്നതും ഒരുമിച്ച്. സഭാഷ്...... എന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനം ആയി........ എന്നോടീ ചതി വേണ്ടായിരുന്നു എന്റെ മാതാവേ........... അച്ചുവിന്റെ മുഖത്തേക്ക് നോക്കി വിവിധ എക്സ്പ്രഷനുകൾ വാരി വിതറി എമി ആത്മഗതിച്ചു. അവളുടെ നിൽപ്പ് കണ്ട് അച്ചുവിന് കാര്യം പിടികിട്ടി. ആ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് ചിരി വന്നെങ്കിലും അത് കടിച്ചു പിടിച്ച് അച്ചു അവളെ നോക്കി. മ്മ്മ്???? എങ്ങോട്ടാ?????? ഗൗരവത്തിൽ അവൻ അവൾക്ക് നേരെ പിരികം പൊക്കി. ഞാൻ ചുമ്മാ പുറത്തേക്ക്........

അത്രയും പറഞ്ഞവൾ ഒന്നു നിർത്തി. നാളെ സബ്‌മിറ്റ് ചെയ്യാനുള്ള റെക്കോർഡ് കംപ്ലീറ്റ് ആക്കിയായിരുന്നോ?????? മ്മ്മ്ച്ചും........ അവൾ ചുമൽ കൂച്ചി. എന്നിട്ടാണോടീ താഴെ ചുറ്റിതിരിയാൻ പോവുന്നത്???? പോയിരുന്ന് എഴുതേടീ........... അച്ചുവിന്റെ ആ അലർച്ചയിൽ തന്നെ അവൾ റെക്കോർഡുമായി ടേബിളിൽ പോയിരുന്നിരുന്നു. തിടുക്കപ്പെട്ട് റെക്കോർഡ് തുറന്നു വെച്ച് എഴുതുന്നവളെ നോക്കി ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ച് കബോർഡിൽ നിന്ന് അവന് മാറാനുള്ള ഡ്രസ്സ്‌ എടുത്തു. ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഞാൻ കുളിക്കാൻ പോവുന്ന നേരം കൊണ്ട് ഇവിടെ നിന്ന് രക്ഷപ്പെടാൻ ആണ് പ്ലാൻ എങ്കിൽ നീ എവിടെ ഇരിക്കുന്നോ അവിടെ വന്നു തൂക്കിയെടുത്ത് ഞാൻ കൊണ്ടുപോരും. അത് ഓർത്തിട്ട് വേണം മുങ്ങണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാൻ പറഞ്ഞില്ല എന്നുവേണ്ട. അത്രയും പറഞ്ഞ് അച്ചു ടവലും എടുത്ത് വാഷ്റൂമിലേക്ക് കയറി. തന്റെ എല്ലാ ആസൂത്രണങ്ങളും വെള്ളത്തിൽ ആയി എന്നവൾക്ക് ബോധ്യമായി. എമി യൂ ആർ ട്രാപ്പ്ഡ്...... ആരോടെന്നില്ലാതെ പറഞ്ഞവൾ റെക്കോർഡിലേക്ക് നോക്കി നെടുവീർപ്പിട്ടു 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തല തുവർത്തി വാഷ്റൂമിൽ നിന്നിറങ്ങിയ അച്ചു ഡോർ അടച്ച് മുന്നിലേക്ക് നോക്കിയതും എമി ഇരുന്നിടം ശൂന്യം. ഈ കുരിപ്പിന് തീരെ അനുസരണ ഇല്ലല്ലോ?????? പല്ല് ഞെരിച്ചു പറഞ്ഞുകൊണ്ട് അലസമായി ടവൽ ഹാങ്ങറിൽ എറിഞ്ഞിട്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ആയുമ്പോഴാണ് ബെഡിന്റെ അങ്ങേപ്പുറം വായുവിൽ മേലോട്ടും താഴോട്ടും ആടുന്ന രണ്ട് കാലുകൾ ശ്രദ്ധയിൽ പെടുന്നത്. മെല്ലെ അങ്ങോട്ട്‌ നീങ്ങിയ അച്ചു കാണുന്നത് ഫ്ലോറിൽ കമിഴ്ന്നു കിടന്ന് റെക്കോർഡ് എഴുതുന്ന എമിയെയാണ്. എന്തൊക്കെയോ പദം പറഞ്ഞുകൊണ്ട് മുടിഞ്ഞ എഴുത്തിലാണ്. തൊട്ട് അടുത്ത് തന്നെ ഡിങ്കനും കിടപ്പുണ്ട്. കുറച്ചു ദിവസമായി പൂട്ടി ഇട്ടിരിക്കുവായിരുന്നു. അകത്തേക്ക് കയറുമ്പോഴാണ് തന്നെ നോക്കി കുറയ്ക്കുന്നവനെ ശ്രദ്ധിക്കുന്നത്. അഴിച്ചു വിട്ട് ഫുഡ് കൊടുക്കാൻ സാറായെ ഏൽപ്പിച്ചാണ് മുറിയിലേക്ക് വന്നത്. ഇതെപ്പൊ ഇങ്ങോട്ട് എത്തിയോ ആവോ?????? ഡിങ്കനെ നോക്കി ചിന്തിച്ചവൻ എമിയിലേക്ക് നോട്ടം തെറ്റിച്ചു. അപ്പൊ അനുസരണ ഒക്കെയുണ്ട്...... അവൻ ഉള്ളാലെ ഊറി ചിരിച്ചു. ഒന്നാന്തരം ഒരു ടേബിൾ ഇവിടെ ഉണ്ടായിട്ടാണോടീ നീ നിലത്ത് കിടന്ന് തണുപ്പ് അടിക്കുന്നത്????? പോയി ആ ടേബിളിൽ ഇരുന്ന് എഴുതെടീ........ അച്ചുവിന്റെ ആ പറച്ചിൽ കേട്ടതും അവൾ തല ഉയർത്തി അവനെ ഒന്നു തിരിഞ്ഞു നോക്കി. ഇതാ ഇച്ചായാ എനിക്ക് സൗകര്യം. ഇങ്ങനെ കിടന്ന് എഴുതാൻ നല്ല രസാ.....

കാല് ആട്ടിക്കൊണ്ട് അവൾ പറഞ്ഞു. അവസാനം ദേഹം നോവുന്നു എന്നൊന്നും പറഞ്ഞേക്കരുത്....... ഇല്ലേ.......... തിരിഞ്ഞു എഴുത്ത് തുടർന്നു കൊണ്ട് തന്നെ അവൾ പറഞ്ഞു. മ്മ്മ്മ്......... ഒന്ന് അമർത്തി മൂളിക്കൊണ്ട് അച്ചു ബെഡിലേക്ക് ഇരുന്നു. അത്യാവശ്യം ഒന്നു രണ്ട് കോൾസ് ഉണ്ടായിരുന്നത് നടത്തി എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ലാപ് എടുത്ത് അതിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. എമി തന്റെ എഴുത്തും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒരുവിധം എല്ലാം എഴുതി കഴിഞ്ഞതും അവൾ കൈ വിരലുകകളിലെ ഞൊട്ട ഓടിച്ചു. ബുക്കിനുള്ളിൽ എഴുതി തീർത്ത താളിൽ തന്നെ പേന വെച്ച് ബുക്ക് അടച്ചു വെച്ച് ഒന്നു നിവർന്ന് കിടന്നു. ഫ്ലോറിലെ തണുപ്പ് പുറം കഴുത്തിലും കയ്യിലും അരിച്ചു കയറി. പൊടുന്നനെയാണ് അച്ചുവിന്റെ മുഖം അവൾക്ക് മുകളിൽ നീണ്ടത്. തനിക്ക് അഭിമുഖമായി എതിർ ദിശയിൽ ആയിരുന്നു അവന്റെ മുഖം. ആദ്യം കണ്ണുകൾ ചെന്നെത്തിയത് അവന്റെ മീശയിലേക്കും അതിനടിയിൽ ഒളിഞ്ഞിരിക്കുന്ന ചുണ്ടിലേക്കും ആയിരുന്നു. പിന്നീട് ആ നോട്ടം കുസൃതി നിറഞ്ഞ അവന്റെ കണ്ണുകളിൽ എത്തിയതും അവളിലും ഒരു പുഞ്ചിരി തെളിഞ്ഞു. മ്മ്മ്മ്?????? എന്തെന്നർത്ഥത്തിൽ അവൾ പിരികം ഉയർത്തി അവനെ നോക്കി. അതിന് മറുപടി എന്നോണം അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ നേർമയിൽ പതിഞ്ഞു. ചൊടികളിൽ ഉരസി കടന്നു പോയ മീശയുടെ കുത്തലും അധരങ്ങളുടെ ചൂടിലും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.

നിമിഷങ്ങൾക്ക് അപ്പുറം അവനിൽ നിന്ന് മറ്റൊരു പ്രതികരണവും കാണാതെ അവൾ കണ്ണ് തുറന്നതും കാണുന്നത് ചുണ്ട് കടിച്ചു പിടിച്ച് ചിരി അമർത്തി തന്നെ നോക്കുന്ന അച്ചുവിനെയാണ്. അത് കാൺകെ അവൾക്ക് വല്ലാത്തൊരു ചമ്മൽ തോന്നി. അതിലപ്പുറം പ്രതീക്ഷിച്ചത് എന്തോ കിട്ടാത്തതിലുള്ള നിരാശയും മുഖത്ത് പ്രകടമായി. അത് മറയ്ക്കാൻ എന്നോണം അവൾ ചുണ്ട് കൂർപ്പിച്ച് മുഖം തിരിച്ചു. അവനെ നോക്കാതെ അങ്ങനെ കിടന്നു. സമയം കടന്നു പോകവെ അടുത്ത് ആരുടെയോ സാമീപ്യം തോന്നിയതും അവൾ ഒന്നു പുഞ്ചിരിച്ചു. മറുത്ത് ഒന്നും ചിന്തിക്കാതെ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് ചേരവേ ആ കൈകൾ തന്നെ വലയം ചെയ്യുന്നത് അവൾ അറിഞ്ഞിരുന്നു. ആ നിമിഷം അവന്റെ നെഞ്ചിലെ ചൂട് കൊതിച്ചിരുന്നത് പോലെ അവൾ അവനോട് കൂടുതൽ പറ്റിച്ചേർന്നു കിടന്നു. പരസ്പരം ഒന്നും സംസാരിക്കാതെ മൗനമായി നിമിഷങ്ങൾ കടന്നുപോയി. ഈണത്തിൽ തുടിക്കുന്ന അവരുടെ ഹൃദയമിടിപ്പും ശ്വാസഗതിയും നിശബ്ദതയെ കീറി മുറിച്ചു കൊണ്ടിരുന്നു. എമീ............. അവന്റെ സ്വരം പതിഞ്ഞതായിരുന്നു. മ്മ്മ്മ്............. നീ എന്നിൽ നിന്ന് കൂടുതലായി എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ????

ആ ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. ഒരുവേള അവളാ ചോദ്യം സ്വയം തന്നോട് തന്നെ ചോദിക്കുകയായിരുന്നു. ആണോ????? അങ്ങനെ എന്തെങ്കിലും താൻ ആഗ്രഹിച്ചിരുന്നോ???? അതേ...... കുറച്ചായി മനസ്സ് മറ്റ് പലതിനുമായി മോഹിക്കുന്നത്. ഇപ്പൊ പോലും ഒരു ചുംബനം താൻ കൊതിച്ചിരുന്നില്ലേ??????? പിന്നെന്തുകൊണ്ടാണ് പിന്നോട്ട് വലിയുന്നത്????? ഒക്കെ ആഗ്രഹിച്ചിട്ടും അടുത്ത് വരുന്ന നിമിഷങ്ങൾ എന്തിന് ഭയപ്പെടുന്നു????? ഒരുപക്ഷെ മനസ്സിൽ വേരുറപ്പിച്ച ചില മിഥ്യാധാരണകൾ കൊണ്ടായിരിക്കാം....... ഇന്റിമസി എന്നാൽ വളരെ wierd ആണ് എന്ന ചിന്തകൾ കൊണ്ടായിരിക്കാം ഈ ഭയം. എന്തോ അറിയില്ല പേരറിയാത്ത ഒരു ഭയം പിന്നോട്ട് വലിക്കുന്നുണ്ട്. നെറുകയിൽ പതിഞ്ഞ ചുംബനത്തിന്റെ ചൂടാണ് ചിന്തകളിൽ നിന്ന് വെളിയിൽ വരാൻ അവളെ നിർബന്ധിതയാക്കിയത്. കൊച്ചേ........... മ്മ്മ്............ ഞാനും നീയും ഒരുപോലെ ആഗ്രഹിക്കുന്ന നിമിഷം അല്ലാതെ പൂർണ്ണമായും നിന്നെ ഞാൻ സ്വന്തമാക്കില്ല എന്ന് ഞാൻ പറഞ്ഞിരുന്നതാണ് അല്ലെ????? നേർത്ത ഒരു മൂളൽ ആയിരുന്നു മറുപടി. അതിനപ്പുറം അവൻ പറയാൻ വരുന്നത് എന്നതാണ് എന്നറിയാനുള്ള ആകാംഷ അവളിൽ നിറഞ്ഞിരുന്നു. ഇപ്പൊ നീയും ആ നിമിഷം കൊതിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ ഞാൻ ഒന്നു കിസ്സ് ചെയ്യുമ്പോൾ തന്നെ പുറത്ത് ചാടാൻ നിൽക്കുന്ന ഇതാണ് ഇപ്പൊ പ്രശ്നം.

വാക്കുകളിൽ തെല്ലൊരു കുറുമ്പ് നിറച്ചവൻ അവളുടെ ഇട നെഞ്ചിൽ വിരൽ കുത്തി. ആ ഒരു നിമിഷം അവളിലെ ശ്വാസഗതി ഒന്ന് ഉയർന്നു. അത് അറിഞ്ഞത് പോലെ അച്ചു അവളെ ഫ്ലോറിലേക്ക് ഇറക്കി കിടത്തി അവൾക്ക് ആഭിമുഖമായി കിടന്നു. ഒത്തിരി നാൾ വെയിറ്റ് ചെയ്യാനൊന്നും എന്നെക്കൊണ്ട് ഒക്കത്തില്ല. എത്ര തവണ കണ്ട്രോൾ പോയതാണെന്ന് നിനക്കറിയോ???? സ്വന്തം പെമ്പറന്നോത്തി ഇങ്ങനെ അടുത്ത് പറ്റിച്ചേർന്ന് കിടക്കുമ്പോൾ ഒന്നും ചെയ്യാതിരിക്കാൻ ഞാൻ അത്ര പുണ്യാളൻ ഒന്നുമല്ല. മനസ്സിന് കടിഞ്ഞാണിടാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ...... അത് കേൾക്കവെ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ഇങ്ങനെ ചിരിക്കാതെടീ കോപ്പേ ചിലപ്പൊ പറഞ്ഞ വാക്ക് തെറ്റിച്ച് ഞാൻ വല്ലതും ഒക്കെ ചെയ്തു പോവും...... ഇടുപ്പിലൂടെ കൈച്ചുറ്റി അവളെ നെഞ്ചിലേക്ക് ശക്തമായി ചേർത്ത് ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചാണ് അവനത് പറഞ്ഞത്. ഒരു നിമിഷം അവൾ പിടഞ്ഞു പോയി. ആ പിടച്ചിൽ ആസ്വദിച്ചവൻ അവളുടെ വലതുകരം തന്റെ ഇടതുകൈ വിരലുകളാൽ കോർത്തു പിടിച്ചു.

ഒരുപാട് ആഗ്രഹിക്കുന്നുണ്ട് നിന്നെ എന്റേത് മാത്രമാക്കാൻ. പക്ഷെ ഇപ്പൊ വേണ്ട.......... നിന്റെ കണ്ണിലെ ഈ പേടി ഒന്നു മാറട്ടെ. എന്നിട്ട് വേണം നിന്നെ എനിക്ക് എല്ലാ അർത്ഥത്തിലും സ്വന്തമാക്കാൻ. നീ എന്റേത് മാത്രം ആവുമ്പോൾ നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം അല്ലാതെ മറ്റൊന്നും നിറയരുത്. അതെന്റെ വാശിയാണ്.......... ഇരു കണ്ണിലും മുത്തി അവൻ പറഞ്ഞതും അവന്റെ ആ വാക്കുകൾ ചെലുത്തിയ സ്വാധീനം കൊണ്ടാണോ ചുംബനം കൊണ്ടാണോ എന്നറിയില്ല അവളുടെ നെഞ്ചിടിപ്പ് ഏറി. പതിയെ പതിയെ നിന്നിലെ പേടി എനിക്ക് തുടച്ചു മാറ്റണം.... and then we can bring our relation to its extreme...... അവളുടെ കോർത്തു പിടിച്ച വിരലുകൾ ഒരുന്നായി കയ്യിൽ എടുത്ത് ചുംബിച്ചു കൊണ്ടവൻ പറയവെ അവളുടെ നേത്രഗോളങ്ങൾ പിടഞ്ഞു കൊണ്ടിരുന്നു. എന്തിനെന്നില്ലാതെ............. തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story