ഹൃദയതാളമായ്: ഭാഗം 135

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പരസ്പര വിരുദ്ധമായ എന്തൊക്കെയോ സ്വപ്‌നങ്ങൾ കണ്ടാണ് അച്ചു ഉറക്കം ഉണരുന്നത്. ഒരു പുക മറ എന്തൊക്കെയോ ഓർമ്മയുണ്ട് എന്നാൽ ഒന്നും ഓർമ്മയില്ല താനും. അല്ലെങ്കിലും ചില സ്വപ്‌നങ്ങൾ എന്നും അങ്ങനെ ആണല്ലോ ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ കൃത്യമായി ഒന്നും ഓർമ്മ കാണില്ല. ഇതെന്താ ശരീരത്തിന് ഇത്ര വേദന????? അസ്വസ്ഥതയോടെ മുഖം ചുളിച്ച് സ്വയം ഒന്നു നോക്കുമ്പോഴാണ് വെറും തറയിൽ ആണ് കിടക്കുന്നത് എന്ന് മനസ്സിലാവുന്നത്. തലേന്ന് കിടന്നപടി എപ്പോഴോ ഉറങ്ങി പോയതാണ്. എന്നത്തേയും പോലെ തന്നെ ആ കൈക്കുള്ളിൽ തന്നെ എമിയും ഉണ്ടായിരുന്നു. അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ച് കെട്ടിപ്പിടിച്ചു കിടപ്പാണ് പെണ്ണ്. ഇതിപ്പൊ രാത്രിയാണോ പകലാണോ???????? മൊത്തത്തിൽ ഒരു സംശയം. തല പൊക്കി നോക്കാം എന്നുകരുതിയാൽ തന്നെ ഉടുമ്പ് പിടിച്ച കണക്ക് ഒരുത്തി കെട്ടിപിടിച്ചു കിടപ്പാണ്. ഒരു കൈ ഉയർത്തി അവൻ ബെഡിൽ ഒന്നു തപ്പി നോക്കി. കയ്യിൽ മൊബൈൽ തടഞ്ഞതും അത് കയ്യിലെടുത്തു നോക്കി. ഓൺ ചെയ്തു നോക്കവെ ഡിസ്പ്ലേയിൽ തെളിഞ്ഞ സമയം കണ്ടവന്റെ കണ്ണ് തള്ളി. ഏഹ്!!!!!!!!!! 6 മണിയോ????? അപ്പൊ നേരം വെളുത്തോ?????

ഇത്രയും നേരം ആയിട്ടും ആരും എന്താ വിളിക്കാഞ്ഞത്????? ഉള്ളിൽ സംശയങ്ങൾ ഉണർന്നു. എമീ..... ഡീ എമീ.... എഴുന്നേറ്റേ..... അവളെ കുലുക്കി വിളിച്ചു. ആര് അറിയാൻ????? ചിണുങ്ങി കൊണ്ടവൾ അവന്റെ കഴുത്തിൽ മുഖമിട്ട് ഉരസി അവനോട് ഒന്നുകൂടി ഒട്ടി കിടന്നു. കഴുത്തിലൂടെ ഉരഞ്ഞു പോയ അവളുടെ ചുണ്ടുകളുടെ സ്പർശം അറിഞ്ഞതും അവന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം ഏറി. ഇവൾ രാവിലെ തന്നെ എന്റെ കണ്ട്രോൾ കളയും........ തല കുടഞ്ഞുകൊണ്ട് അച്ചു ഒന്നവൾക്ക് നേരെ മുഖം ചരിച്ച് നോക്കി. കണ്ണുകൾ പൂട്ടി നല്ല ഉറക്കത്തിലാണ്. ഒരു കൈകൊണ്ട് അവന്റെ ബനിയനിൽ തെരുത്തു പിടിച്ചിട്ടുണ്ട്. ഇരുമുഖങ്ങളും ഏറെ അടുത്താണ്. അച്ചു അവളുടെ നെറ്റിയിൽ നെറ്റി ചേർത്ത് വെച്ച് മുഖത്ത് വീണുകിടന്നിരുന്ന മുടിയിഴകൾ വകഞ്ഞു മാറ്റി. അവന്റെ മിഴികൾ അവളുടെ മുഖത്താകെ ഓടി നടന്നു. ഉറക്കത്തിലും കൂർപ്പിച്ചു വെച്ചിരിക്കുന്ന ചുണ്ടുകൾ അവനിൽ ചിരി ഉണർത്തി. മുഖം ഒന്നു ചരിച്ച് അവളുടെ അധരങ്ങളിൽ ചുണ്ട് ചേർത്തു. അതോടെ ഒന്നു കുറുകി കൊണ്ടവൾ അവനോട് വീണ്ടും ചേർന്നു. ഇത് ശരിയാവില്ല........... കണ്ണടച്ച് തല വെട്ടിച്ചു പറഞ്ഞവൻ എമിയെ അടർത്തി മാറ്റാൻ നോക്കി.

അകത്തി മാറ്റാൻ ശ്രമിക്കും തോറും കാന്തം പോലെ വീണ്ടും ഒട്ടി വരുന്ന പെണ്ണിനെ കണ്ടതും അച്ചു അറിയാതെ തലയ്ക്ക് കൈ വെച്ചുപോയി. ബോധം ഉണ്ടായിരുന്നെങ്കിൽ ആദ്യത്തെ കിസ്സിൽ തന്നെ പെണ്ണ് വാലും ചുരുട്ടി ഓടിയേനെ. ഇതിപ്പൊ വെളിവില്ലാത്ത സ്ഥിതിക്ക് വല്ലതും ചെയ്തു കൈവിട്ടു പോയാൽ പിന്നെ ഇവിടെ ഫസ്റ്റ് മോർണിംഗ് ആഘോഷിക്കേണ്ടി വരും.... എന്നെ ഓരോന്ന് പ്രേരിപ്പിച്ചിട്ട് ഒന്നും അറിയാത്ത പോലുള്ള കിടപ്പ് കണ്ടില്ലേ????? പല്ല് കടിച്ച് പറയുന്നതിനൊപ്പം അച്ചു അവളുടെ ഇടുപ്പിൽ മെല്ലെ ഒന്നു നുള്ളി. ഒന്നു പിടഞ്ഞു കൊണ്ടവൾ അവനിൽ നിന്ന് വിട്ട് തിരിഞ്ഞു കിടന്നു. അവളുടെ ആ കിടപ്പ് കണ്ടവൻ ഒരു ചിരിയോടെ എഴുന്നേറ്റിരുന്നു. കൈ രണ്ടും മുകളിലേക്ക് ഉയർത്തി ഇരുകൈവിരലുകൾ കോർത്ത് ഞൊട്ട പൊട്ടിച്ചു. കഴുത്തിനും പുറത്തും എല്ലാം ഒരു വേദന അനുഭവപ്പെട്ടു. മെല്ലെ എഴുന്നേറ്റ് മൂരി നിവർന്ന് കോട്ടു വായിട്ട് വീണ്ടും എമിയെ തന്നെ നോക്കി. നിലത്തെ തണുപ്പ് കൊണ്ട് വീണ്ടും ചുരുണ്ടു കൂടുന്നവളെ ഒരു ചിരിയോടെ പൊക്കിയെടുത്ത് ബെഡിൽ കിടത്തി. ഉറക്കത്തിൽ ആന കുത്തിയാലും അറിയാത്ത എമി അച്ചു ആണെന്ന് കരുതി പില്ലോയും കെട്ടിപ്പിടിച്ചു കിടന്നു. അവളെ ഒന്നുകൂടി നോക്കി അവൻ ഇട്ടു മാറാനുള്ള ഡ്രസ്സുമായി വാഷ്റൂമിലേക്ക് കയറി.

ബെഡിൽ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന എമിയെ കണ്ടാണ് അച്ചു വാഷ്റൂമിൽ നിന്നിറങ്ങി വരുന്നത്. ആഹ്!!! എഴുന്നേറ്റോ?????? വാഷ്റൂമിന്റെ വാതിൽ അടച്ചു കൊണ്ടവൻ ചോദിച്ചു. അച്ചുവിന്റെ ശബ്ദം കേട്ടതും അവളൊന്ന് തിരിഞ്ഞു നോക്കി. ഇച്ചായാ.... ഞാൻ എങ്ങനെയാ ഈ ബെഡിൽ എത്തിയത്?????? ഞാൻ എടുത്ത് കിടത്തിയതാ. ഉറക്കത്തിൽ പിന്നെ കൊച്ച് ഇതൊന്നും അറിയത്തില്ലല്ലോ????? കളിയാക്കൽ പോലെ അവൻ പറഞ്ഞതും അവളൊന്ന് ഇളിച്ചു. അല്ല അപ്പൊ ഞാൻ ഇന്നലെ ഒന്നും കഴിച്ചില്ലായിരുന്നോ?????? താടിയിൽ വിരൽ കുത്തി അവൾ അച്ചുവിനെ നോക്കി. എന്റെ ഓർമ്മയിൽ ഇല്ല...... വെറുതെ അല്ല എന്റെ വയറ് കത്തുന്നത്. എനിക്ക് വിശക്കുന്നേ....... വയറും തടവി പറഞ്ഞവൾ ബെഡിൽ നിന്ന് ചാടി ഇറങ്ങി. കബോർഡ് തുറന്ന് കയ്യിൽ കിട്ടിയ തുണിയും എടുത്തവൾ വാഷ്റൂമിലേക്ക് ഓടി. അവളുടെ പരക്കം പാച്ചിൽ കണ്ട് ചിരിയോടെ തിരിഞ്ഞതും ബെഡിൽ കിടന്ന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അച്ചു അത് എടുത്ത് കോൾ അറ്റൻഡ് ചെയ്ത് ബെഡിലേക്ക് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഇട്ടിരുന്ന വേഷം മാറി യൂണിഫോം ഇട്ട് താഴേക്ക് പോവാൻ തുനിയുമ്പോഴാണ് എമി തല തുവർത്തി കൊണ്ട് ഇറങ്ങി വരുന്നത്. റോണി വിളിച്ചിരുന്നു. അവന്റെ വണ്ടി സർവീസിങ്ങിന് കൊടുത്തിരിക്കുവാന്ന് വേഗം റെഡിയായിട്ട് വാ കോളേജിൽ ഞാൻ കൊണ്ടുപോയി വിടാം. എമിയെ കണ്ട ഉടൻ അവനത് പറഞ്ഞു. അപ്പൊ അവൻ എങ്ങനെ വരും?????? അവനെ അങ്കിൾ ആക്കിക്കൊടുക്കും എന്നാ പറഞ്ഞത്. സംസാരിച്ച് നിൽക്കാതെ വേഗം റെഡിയായി വാ........ അതും പറഞ്ഞവൻ ധൃതി വെച്ച് പുറത്തേക്കിറങ്ങി. തിരക്കിട്ടുള്ള അവന്റെ പോക്ക് കണ്ട് എമിയുടെ മുഖം വാടി. മുഖം വീർപ്പിച്ച് തലയിൽ ചുറ്റിയിരുന്ന ടവൽ അഴിച്ച് ഹാങ്ങറിൽ തൂക്കിയതും എന്തോ ഒന്നു പാഞ്ഞു വന്നവളെ പൊക്കിയെടുത്ത് ചുവരോട് ചേർത്തിരുന്നു. പ്രതികരിക്കാൻ തുടങ്ങും മുന്നേ ചൊടികളെ അവൻ കവർന്നെടുത്തിരുന്നു. ആദ്യം ഒന്നു പകച്ചെങ്കിലും തന്നെ പൊതിഞ്ഞ പ്രാണന്റെ ചൂട് അവൾ തിരിച്ചറിഞ്ഞു. യൂണിഫോമിൽ വിരലുകൾ അമർത്തി അവൾ അവനോട് ചേർന്ന് നിന്നു. ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു മാറി അവളുടെ ഇരുകവിളിലും നെറ്റിയിലും മറുകിലും ചുണ്ട് ചേർത്തവൻ മുഖം പിൻവലിച്ചു. തരാനുള്ളതൊക്കെ മുഴുവൻ തന്നു തീർക്കാതെ ഞാൻ പോവുമെന്ന് വിചാരിച്ചോ??????

ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ മീശ പിരിച്ചവൻ ചോദിക്കവെ ഒരു പുഞ്ചിരി അവളുടെ ചൊടികളിലും മൊട്ടിട്ടിരുന്നു. ഉണ്ടകണ്ണ് ഉരുട്ടി നോക്കി നിൽക്കാതെ ഇങ്ങോട്ട് താടീ...... അവളിലേക്ക് മുഖം അടുപ്പിച്ചവൻ പറയവെ കവിളിൽ ഒന്നു മുത്തി അവൾ അവനെ തള്ളി മാറ്റി. കിട്ടാനുള്ളത് എല്ലാം കിട്ടിയ സ്ഥിതിക്ക് ഐപിഎസ് പോയാട്ടെ.... ഗൗരവം നടിച്ച് പറഞ്ഞ് ബാഗ് എടുത്ത് അതിൽ ബുക്ക് കുത്തികയറ്റാൻ തുടങ്ങി. ഉളുപ്പ് ഉണ്ടോടീ???? ഞാൻ തരുന്ന ഉമ്മയെല്ലാം വാങ്ങിച്ച് എടുത്തിട്ട് തിരിച്ചു ചോദിച്ചപ്പോൾ അവളുടെ ഒരു ഉണക്ക ഉമ്മ. ചുണ്ട് കോട്ടിയവൻ അവളെ നോക്കി. കിട്ടിയത് കൊണ്ട് പോവാൻ നോക്ക്. ഉമ്മയ്ക്കൊക്കെ ഇപ്പൊ ഭയങ്കര വിലയാണ് മിഷ്ടർ....... അവന്റെ പറച്ചിൽ കേട്ട് തികട്ടി വന്ന ചിരി അടക്കി അവൾ ബാഗ് അടച്ച് നനഞ്ഞ മുടി ഒതുക്കി. ഐഡി കാർഡ് എടുത്ത് ബാഗിന്റെ പോക്കറ്റ് റൂമിൽ തിരുകി. ഓഹ്!!!! പൊന്നുമോൾ അപ്പൊ ജാട ഇറക്കുവാണ്. ഇതിനുള്ളത് ഇച്ചായൻ വൈകിട്ട് വരുമ്പൊ തന്നോളാം. ഒരു പ്രത്യേക ഭാവത്തിൽ കണ്ണിറുക്കി അവൻ പറഞ്ഞതും എമി അറിയാതെ ഉമിനീർ ഇറക്കി പോയി. താഴേക്ക് പോരേ........ അവളോട് ചേർന്ന് നിന്ന് മൂക്കിൻ തുമ്പിൽ കടിച്ചവൻ പുറത്തേക്കിറങ്ങി. ചൊറിഞ്ഞു പണി വാങ്ങിയ എമി സ്വയം പഴിച്ചുകൊണ്ട് പോവാനായി ഒരുങ്ങാൻ തുടങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ചുണ്ടിൽ ഒരു മൂളിപാട്ടുമായി സ്റ്റെയർ ഇറങ്ങി വന്ന അച്ചു ചെന്നു പെട്ടത് സാറായുടെ മുന്നിൽ ആയിരുന്നു. അവനെ കണ്ടതും അവരൊന്ന് കൂർപ്പിച്ചു നോക്കി. ആഹ്!!! വന്നല്ലോ എന്റെ പൊന്നോമന പുത്രൻ. ഒരു ഊന്നലോടെ അവർ പറഞ്ഞതും അച്ചുവിന്റെ നെറ്റി ഒന്നു ചുളിഞ്ഞു. കാര്യം മനസ്സിലാവാതെ അവൻ അവരുടെ നേർക്ക് നോക്കി. ഒരുത്തി കൂടി ഉണ്ടല്ലോ എന്റെ പുന്നാര മരുമകൾ, അവൾ എന്ത്യേ????? അത് കേട്ടതും അച്ചുവിന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് തോന്നി. എന്തോ യമണ്ടൻ പണി വരുന്നുണ്ട് എന്നവൻ ഊഹിച്ചു. ആഹാ വന്നല്ലോ വനമാല.... ഇങ്ങ് വാ.... എന്റെ മോൾ ഇങ്ങ് വാ..... ചിരിയോടെ അവർ വിളിച്ചതും എമി ഒന്നു സംശയിച്ചു. ആ ചിരി ഒരു കൊല ചിരി അല്ലെ എന്നൊരു ഡൗട്ട്...... മോൾ എന്താ അവിടെ മടിച്ചു നിന്നത് ഇങ്ങോട്ട് വാ........ തോളിൽ ബാഗും തൂക്കി താഴേക്ക് ഇറങ്ങണോ വേണ്ടയോ എന്ന രീതിയിൽ നിൽക്കുന്ന അവളെ അവർ കൈകാട്ടി വിളിച്ചു. മടിച്ചു മടിച്ചവൾ താഴെക്കിറങ്ങി അച്ചുവിന് അരികിലായി നിന്നു. സാറായുടെ പതിവിൽ കവിഞ്ഞ സ്നേഹവും മുഖത്തെ ഭാവങ്ങളും ഒന്നും മനസ്സിലാവാതെ അവൾ മുഖം ചരിച്ച് അച്ചുവിന്റെ മുഖത്തേക്ക് നോക്കി. പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്ന അവനെ കണ്ടതും അവനും ഒന്നും അറിയില്ലാന്ന് അവൾക്ക് മനസ്സിലായി.

നീ എന്നതാ സാറാമ്മേ പിള്ളേരെ പിടിച്ചു നിർത്തിയിരിക്കുന്നത് അവർക്ക് വല്ലതും കഴിക്കാൻ കൊടുക്ക് നല്ല വിശപ്പ് കാണും. അല്ലെ മക്കളെ?????? പോളിന്റെ ചോദ്യം കേട്ടതും അവർ പരസ്പരം ഒന്നു നോക്കി. എന്തോ എവിടെയോ ഒരു തകരാറ് പോലെ.... അയ്യോ ഞാൻ അതങ്ങ് മറന്നു. നിങ്ങൾ കൈ കഴുകി ഇരിക്ക് പിള്ളേരെ അമ്മച്ചി ഇപ്പൊ കഴിക്കാൻ എടുക്കാം. അതും പറഞ്ഞവർ തിരിഞ്ഞ് അടുക്കളയിലേക്ക് ഓടി. രണ്ടുപേർക്കും ഒന്നും കത്തിയില്ല പക്ഷെ പോളിന്റെ മുഖത്തെ ആക്കി ചിരി കണ്ടതും മുട്ടൻ പണി എന്തോ വരുന്നുണ്ട് എന്നവർ ഉറപ്പിച്ചു. ആൽവിച്ചൻ ആണെങ്കിൽ ഒന്നും മനസ്സിലാവാതെ എല്ലാവരെയും മാറി നോക്കുന്നുണ്ട്. സാറാ അടുക്കളയിൽ നിന്ന് ബ്രേക്ക്‌ഫാസ്റ്റ് കൊണ്ടുവന്ന് ടേബിളിൽ നിരത്തി. നിങ്ങൾ ഇതുവരെ കൈ കഴുകിയില്ലേ???? വേഗം വന്നിരിക്ക് നല്ല വിശപ്പില്ലേ രണ്ടിനും????? സാറായുടെ ആ ചോദ്യം കേട്ടതും എമി ഓടിപ്പോയി കൈ കഴുകി വന്നു. കുട്ടിക്ക് നല്ല വിശപ്പുണ്ടേ..... അച്ചുവും ഏതാണ്ട് ആ അവസ്ഥയിൽ ആയതിനാൽ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ കൈകഴുകി കഴിക്കാനിരുന്നു. സാറാ ഒരു ആക്കി ചിരിയോടെ രണ്ടുപേർക്കും വിളമ്പി കൊടുക്കുന്നത് നോക്കി ആൽവിച്ചൻ നെറ്റി ചുളിച്ചു. Something fishy........

നിന്റെ മൂക്ക് എന്താടാ ഇങ്ങനെ ചുവന്നിരിക്കുന്നത്????? അവന്റെ നിരീക്ഷണം കണ്ട് ചായയുമായി ആൽവിച്ചന് അരികിലുള്ള ചെയറിൽ ഇരുന്നുകൊണ്ട് പോൾ ചോദിച്ചു. അത് കേട്ടതും അച്ചുവും എമിയും പ്ലേറ്റിൽ നിന്ന് തലയുയർത്തി അവനെ ഒന്നുനോക്കി. ശരിയാണ് മൂക്ക് അത്യാവശ്യം നന്നായി ചുവന്ന് ഇരിപ്പുണ്ട്. അത് ഒരു കൊതുകിനെ അടിച്ചതാ..... ആൽവിച്ചൻ തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു. കൊതുകിനെ അടിച്ചെന്നോ????? ആഹ്!!!! എന്തേ കൊതുകിനെ അടിക്കാൻ പാടില്ല എന്നുണ്ടോ???? ഏയ്‌.... കൊതുകിനെ അടിച്ചോ പക്ഷെ ഇച്ചിരി കൂടി മയത്തിൽ അടിക്കണം എന്ന് എന്റെ മരുമകളോട് ഒന്നു പറയണം. ചിരി കടിച്ചു പിടിച്ച് അയാൾ പറഞ്ഞതും കാര്യങ്ങളുടെ ഏകദേശ ധാരണ എല്ലാവർക്കും കിട്ടി. ഇനി ഇരുന്നാൽ പന്തിയല്ല എന്ന് മനസ്സിലാക്കിയ ആൽവിച്ചൻ മെല്ലെ അവിടുന്ന് പൊങ്ങി. എന്റെ ഫോൺ ആണെന്ന് തോന്നുന്നു റിങ് ചെയ്തത് ഞാനൊന്ന് നോക്കട്ടെ..... അതും പറഞ്ഞ് ആൽവി നൈസായി അവിടുന്ന് വലിഞ്ഞു. അവന്റെ പോക്ക് കണ്ട് ചിരിച്ച് അച്ചുവും എമിയും കഴിച്ച് എഴുന്നേറ്റു. അപ്പോഴേക്കും അനു അങ്ങോട്ട്‌ എത്തിയിരുന്നു. അവളെ ഒന്നു നോക്കി രണ്ടുപേരും കൈ കഴുകാൻ പോയി. മോനെ അച്ചൂ.........

കൈ കഴുകി തിരിഞ്ഞതും പോളിന്റെ വിളി കേട്ട് ടവലിൽ കയ്യും മുഖവും തുടച്ച് അച്ചു അയാൾക്ക് അരികിലേക്ക് ചെന്നു. എന്താ ഡാഡി????? ഒരു കാര്യം ചോദിക്കാനാ, നീ കൂടി ഒന്നിങ്ങോട്ട് വന്നേ മോളെ....... കൈ കഴുകുന്ന എമിയെ ഒന്നു നോക്കി അയാൾ പറഞ്ഞതും അവൾ വേഗം തന്നെ കയ്യും വായും കഴുകി തുടച്ച് അയാൾക്ക് മുന്നിൽ അച്ചുവിനൊപ്പം വന്നു നിന്നു. എന്നതാ കാര്യം?????? അച്ചു സംശയത്തോടെ പിരികം ഉയർത്തി. മക്കൾ ഇന്നലെ എവിടാ കിടന്നത്????? അവർക്ക് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് അയാൾ ചോദിച്ചു. ചോദ്യം കേട്ടതും രണ്ടുപേരും ഒന്നു പതറി പോയി. ഇത് ചോദിക്കാനാണോ ഡാഡി ഇത്ര തിരക്കിട്ട് വിളിച്ചു നിർത്തിയത്???? പെട്ടെന്ന് തന്നെ പതർച്ച മറച്ചു വെച്ച് അച്ചു ഗൗരവം അണിഞ്ഞ് അയാളെ നോക്കി. ഹാ പറയെടാ....... ഞങ്ങളുടെ റൂമിൽ.......... റൂമിൽ എവിടെ???????? ഡാഡി ഇതെന്താ ഒരുമാതിരി cid കളിക്കുന്നത്. എനിക്ക് ഡ്യൂട്ടിക്ക് പോവാനുള്ളതാ. അച്ചു രക്ഷപ്പെടാൻ ഇല്ലാത്ത തിരക്ക് ഭാവിച്ചു. അതൊക്കെ പോവാം ആദ്യം മോൻ ഞാൻ ചോദിച്ചതിന് ഉത്തരം പറ..... ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അയാൾ ചോദിക്കവെ അച്ചു എന്തുപറയണം എന്നറിയാതെ വിളറി. എമി ആണെങ്കിൽ നിന്ന് വിയർക്കാൻ തുടങ്ങി.

നാണം ഉണ്ടോടാ നല്ല ഒന്നാന്തരം ബെഡ് ഇല്ലേ എന്നിട്ട് രണ്ടും കൂടി നിലത്ത് കിടന്നേക്കുന്നു. പോളിന്റെ ഡയലോഗ് കേട്ടതും രണ്ടും ചമ്മി അടപ്പ് തെറിച്ചത് പോലെ നിന്നു. കിടന്നതോ പോട്ടേന്ന് വെക്കാം ആ വാതിൽ എങ്കിലും ഒന്നു അടച്ച് ഇട്ടൂടെ???? അത്താഴം കഴിക്കാൻ ചെന്ന് വാതിലിൽ തട്ടിയിട്ട് ആരുടേയും അനക്കമില്ല. മുറി ലോക്ക് അല്ലാത്തത് കൊണ്ടാണ് അകത്തു കയറി നോക്കിയത് അപ്പോഴുണ്ട് രണ്ടെണ്ണം നിലത്ത് കിടക്കുന്നു. സാറാ അവർക്ക് അരികിലേക്ക് നടന്ന് അത് പറഞ്ഞതും ഭൂമി തുരന്ന് താഴേക്ക് പോവണോ ഇറങ്ങി ഓടണോ എന്നറിയാതെ നിന്ന് ഉരുകി പോയി. രണ്ടെണ്ണത്തിന്റെയും നിൽപ്പും ഭാവവും കണ്ട് അവർക്ക് ചിരി വരുന്നുണ്ടായിരുന്നു. മ്മ്മ്.... മ്മ്മ്.... നിന്ന് കൂടുതൽ ചമ്മണ്ട പൊക്കോ....... മുന്നിൽ നിന്ന് വഴി മാറി കൊടുത്തവർ പറഞ്ഞതും ടേബിളിൽ ഇരുന്ന ബാഗ് എടുത്ത് എമി പുറത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. പുറകെ അവരെ നോക്കി ചമ്മിയ ചിരി ചിരിച്ച് അച്ചുവും ഇറങ്ങി. രണ്ടും പോവുന്നത് കണ്ട് അതുവരെ അവർ അടക്കി നിർത്തിയ ചിരി പുറത്തേക്ക് വന്നിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് അവർ ഇരുവരും പോയ വഴിയേ നോക്കി. ഈ പിള്ളേരുടെ ഒരു കാര്യം..... സ്വയമേ പറഞ്ഞവർ തലയാട്ടി ചിരിച്ചു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story