ഹൃദയതാളമായ്: ഭാഗം 136

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അയ്യേ നാറി...... ഛേ........ എമി ചമ്മലോടെ മുഖം പൊത്തി നിന്നു. സാറായുടെ സംസാരവും കളിയാക്കലും എല്ലാം ഓർക്കവെ അവൾക്ക് വല്ലാത്ത ജാള്യത തോന്നി. പുറത്തേക്ക് ഇറങ്ങിയ അച്ചു കാണുന്നത് നഖം കടിച്ചു നിൽക്കുന്ന എമിയെയാണ്. ചമ്മിയ മുഖത്തോടെ അവർ പരസ്പരം ഒന്നു നോക്കി. ഇച്ചായന് ആ വാതിൽ ഒന്നു അടച്ചുകൂടായിരുന്നു?????? കണ്ണ് കൂർപ്പിച്ച് എമി അവനെ നോക്കി. ഞാൻ അറിഞ്ഞോ ഇങ്ങനെ ഒക്കെ നടക്കുമെന്ന്?????? ഇനി ഡാഡിയുടേം അമ്മച്ചിടേം മുഖത്ത് എങ്ങനെ നോക്കും?????? അതിനിപ്പൊ എന്താ അവരും ഈ പ്രായം ഒക്കെ കഴിഞ്ഞിട്ട് വന്നവരാ. വേറൊന്നും അല്ലല്ലോ കിടന്ന് ഉറങ്ങുന്നതല്ലേ കണ്ടത് നീ ധൈര്യായിട്ട് നോക്കെടീ..... പോ അവിടുന്ന്... ഇച്ചായന് എല്ലാം തമാശയാ..... ചുണ്ട് ചുളുക്കി അവൾ ബാഗ് കൊണ്ട് അവന്റെ പുറത്ത് തട്ടി. എന്നാൽ നീ ഒരു കാര്യം ചെയ്യ് ഒരു മുണ്ട് വാങ്ങി തല വഴി ഇട്ടോണ്ട് നടക്ക് അതാവുമ്പൊ പ്രശ്നം ഇല്ലല്ലോ????? ഇച്ചായാ......... ചിണുങ്ങി കൊണ്ടവൾ നിലത്ത് ചവിട്ടി. നിന്ന് കൊഞ്ചാതെ വന്നു കയറടീ എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ. വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി അവൻ പറഞ്ഞതും ചുണ്ടിനടിയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടവൾ അവന് പിന്നിൽ കയറി.

ഇങ്ങനെ ഒന്നും പറഞ്ഞില്ലെങ്കിൽ ഇന്ന് മുഴുവൻ ഇക്കാര്യം പറഞ്ഞവൾ സ്വസ്ഥത കൊടുക്കില്ല എന്നവന് അറിയാം. വണ്ടി മുന്നോട്ട് എടുക്കുമ്പോൾ നെറ്റി ചുളിച്ച് എന്തൊക്കെയോ ആലോചിച്ച് തല കുടയുന്നവളെ മിററിലൂടെ കണ്ടവൻ ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നെല്ലി മരത്തിന്റെ തിട്ടയിൽ കയറി നിവിയെ കാത്ത് ഇരിക്കുകയാണ് എമിയും റോണിയും. അപ്പു വിളിച്ചപ്പോൾ കൂടെ പോയതാണ് നിവി ഇതുവരെ ആയിട്ടും കണ്ടില്ല. ഇവൾ ഇത് എവിടെ പോയി കിടക്കുവാ കുറെ നേരം ആയല്ലോ സൊള്ളാൻ പോയിട്ട്??????? ചുറ്റിനും ഒന്നു കണ്ണുകൾ ഓടിച്ച് എമി പറഞ്ഞു. വിരലിൽ എണ്ണാവുന്ന അത്രയും കുട്ടികളെ വെളിയിൽ ഉള്ളൂ ബാക്കിയെല്ലാം ക്ലാസ്സിൽ കയറി. നേരാ.... ആ പുട്ടിഭൂതം വരുന്നതിന് മുന്നേ ക്ലാസ്സിൽ കയറേണ്ടതാ..... റോണി കയ്യിൽ ഇരിക്കുന്ന വാച്ചിൽ നോക്കി. കുറച്ചു നേരം കൂടി നോക്കാം വന്നില്ലെങ്കിൽ അവിടെ പോയി തല്ലാം. എമിയുടെ ക്ഷമ നശിച്ചിരുന്നു. രണ്ട് മൂന്ന് നിമിഷങ്ങൾ കഴിഞ്ഞതും ചിരിച്ചുകൊണ്ട് ഏതോ ലോകത്ത് എന്നതുപോലെ വരുന്ന നിവിയെ കണ്ടതും അവർ ഇരുവരുടെയും കണ്ണ് മിഴിഞ്ഞു. ആകെ പൂത്ത് ഉലഞ്ഞാണ് പെണ്ണിന്റെ വരവ്. മുഖമൊക്കെ നാണത്താൽ ചുവന്ന് തുടുത്തിട്ടുണ്ട്. അവളുടെ ഭാവങ്ങൾ അടിമുടി വീക്ഷിച്ച എമിയുടെ കണ്ണ് കൂർത്തു. എടിയേ....... മ്മ്മ്..........

എന്നതാടി ലവളുടെ വരവിൽ ഒരു വശപിശക്????? മ്മ്മ്മ്.... എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് വരട്ടെ പറഞ്ഞില്ലെങ്കിൽ കുത്തിനു പിടിച്ച് പറയിക്കാം. എമിയുടെ തീരുമാനത്തെ ശരി വെക്കും വിധത്തിൽ അവൻ തലയാട്ടി. അടുത്ത് എത്തിയതും നിവി മുഖത്തെ നാണം ഒക്കെ മാറ്റി അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു. പക്ഷെ രണ്ടിന്റെയും ചൂഴ്ന്ന് നോട്ടം കണ്ടതും അതൊരു ഇളി ആയാണ് പുറത്ത് വന്നത്. എന്താണ് മോളെ മുഖത്ത് ഒരു കള്ള ലക്ഷണം?????? റോണിയുടെ തോളിൽ കൈ മുട്ട് കുത്തി എമി അവളെ നോക്കി പിരികം ഉയർത്തി. അതേ........ മ്മ്മ്......... അതില്ലേ??????? അത്....... അതുണ്ടല്ലോ?????? നിന്ന് ലാഗ് അടിപ്പിക്കാതെ പറയെടി പുല്ലേ..... എമി പല്ല് കടിച്ച് ചീറി. അത് പിന്നെ, ഇന്ന് ആയിരുന്നു ഞങ്ങളുടെ ഫസ്റ്റ് കിസ്സ്. നാണത്താൽ തല താഴ്ത്തി അവൾ നിലത്ത് കളം വരച്ചു. എമിയും റോണിയും അയ്യേ എന്ന ഭാവത്തിൽ അവളെ നോക്കി. ഇതിനാണോ ഇത്ര ബിൽഡപ്പ് ഇട്ടത്?????? റോണി ചുണ്ട് കോട്ടി. നിവിക്ക് അവന്റെ മുഖത്തെ പുച്ഛം അത്ര പിടിച്ചില്ല. അല്ല ഇത്ര നാളായിട്ടും ഇപ്പോഴാണോ ഫസ്റ്റ് കിസ്സ്??????

റോണി സംശയത്തോടെ നെറ്റി ചുളിച്ചു. ഫോണിൽ കൂടി ഒക്കെ തന്നിട്ടുണ്ട് ഞാൻ കൊടുത്തിട്ടുമുണ്ട് ആദ്യായിട്ടാ നേരിട്ട് തരുന്നത്. അത് പറയവെ നിവിയുടെ മുഖത്ത് നാണം നിറഞ്ഞു. ശ്ശെ..... അപ്പുവേട്ടൻ ഭയങ്കര സ്ലോ ആണല്ലോ മോളെ????? അതൊക്കെ ദേ ഇവിടെ ആദ്യ കാഴ്ചയിൽ തന്നെ ലവ് ബൈറ്റ് പ്രൊപോസലിന് ഒരു അടാർ കിസ്സും. അളിയൻ ഭയങ്കര ഫാസ്റ്റ് ആയിരുന്നു അല്ലേടീ???????? റോണി ചോദ്യത്തിനൊപ്പം എമിയെ നോക്കി. അതും എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ. ഹാ അതിനും വേണം ഒരു യോഗം....... നിവി നെടുവീർപ്പിട്ടു. നീ അങ്ങേരോട് കൂട്ടുകാരന്റെ അടുത്ത് ചെന്ന് വെറ്റിലയും അടക്കയും വെച്ച് ശിഷ്യത്വം സ്വീകരിക്കാൻ പറ അങ്ങനെ എങ്കിലും കുറച്ച് പുരോഗമനം ഉണ്ടാകട്ടെ. ഇവളുടെ കണവൻ പിന്നെ റൊമാൻസിൽ phd എടുത്ത ആളല്ലേ????? റോണി കള്ളചിരിയോടെ എമിയെ നോക്കി. ഇനിയും നോക്കി നിന്നാൽ സംഗതി കൈവിട്ടു പോവും എന്നു കണ്ട എമി വേഗം ചാടി വീണു. ആഹ്... മതി മതി പറഞ്ഞത്. ഇപ്പൊ ആ പുട്ടിഭൂതത്തിന്റെ പിരീഡ് ആണെന്ന കാര്യം മക്കൾ മറന്നോ?????

താമസിച്ചു ചെന്നാൽ ആ തള്ള ഇംഗ്ലീഷിൽ ഭരണിപാട്ട് പാടും. വന്നേ വന്നേ ക്ലാസ്സിൽ കയറാം.... അതും പറഞ്ഞവൾ രണ്ടിനെയും വലിച്ച് ക്ലാസ്സിലേക്ക് നടന്നു. അല്ലെങ്കിൽ പല അരമന രഹസ്യങ്ങളും അങ്ങാടി പാട്ട് ആയേനെ. മൂന്നും ക്ലാസ്സിൽ കയറിയ അതേ സമയത്ത് തന്നെയാണ് അരുന്ധതി മിസ്സ്‌ ക്ലാസ്സിൽ എത്തിയതും. ജസ്റ്റ്‌ രക്ഷപെട്ട സന്തോഷത്തിൽ അവർ സീറ്റിൽ പോയിരുന്നു. ക്ലാസ്സ്‌ തുടങ്ങിയതും കണ്ണ് തുറന്നിരുന്ന് ഉറങ്ങാൻ തുടങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റിലേഷനിൽ ആയി എൻഗേജ്മെന്റും കഴിഞ്ഞ് ഇന്ന് ഫസ്റ്റ് കിസ്സ് ആഘോഷിച്ച നമ്മുടെ സ്വന്തം നിവി ഇന്നത്തെ ഫുൾ ചിലവും ഏറ്റെടുത്തതായി ഇതിനാൽ അറിയിച്ചു കൊള്ളുന്നു. ക്യാന്റീനിലെ ചെയറിൽ നിവർന്നിരുന്ന് റോണി പ്രഖ്യാപനം നടത്തി. ഏഹ്!!!!!! അതെവിടുത്തെ ന്യായം????? അതിവിടുത്തെ ന്യായം. എമി ആയിരുന്നു അത് പറഞ്ഞത്. ഏത് വകുപ്പിൽ അത് കൂടി പറ????? അതല്ലേ ബോൾട്ടേ നേരത്തെ പറഞ്ഞത്?? നിങ്ങളുടെ ഫസ്റ്റ് കിസ്സിന്റെ ചിലവ് ആണെന്ന്. റോണി അവളുടെ തലയിൽ തട്ടി. ഇതെല്ലാം ഒരു റീസണാ????

നിവി കൈമലർത്തി കൊണ്ട് അവരെ നോക്കി. ഒരു സ്കൂട്ടർ വാങ്ങിയ പേരിൽ എന്റെ കഴുത്ത് അറുത്തപ്പോൾ ഇതൊക്കെ ആലോചിക്കണമായിരുന്നു. അപ്പുറത്ത് നിന്ന് ഊറ്റിയപ്പോൾ അറിഞ്ഞില്ലായിരുന്നോ ഇതുപോലെ തിരിച്ചും കിട്ടുമെന്ന്????? മറിയാമ്മയുടെ ആ ചോദ്യത്തിന് എല്ലാവരും ഒരുപോലെ തലയാട്ടി. ഇനി നോക്കിയിരുന്നിട്ട് കാര്യമില്ല മോളെ ക്യാഷ് എടുത്ത് വീശിക്കോ.... എമി പറഞ്ഞതോടെ എല്ലാവരെയും കൂർപ്പിച്ചു നോക്കി ബാഗിൽ നിന്നവൾ പൈസ പുറത്തെടുത്തു. അതൊന്ന് എണ്ണി നോക്കാൻ പോലും സമയം കൊടുക്കാതെ റോണി അത് തട്ടിപ്പറിച്ച് എടുത്തു. ഇതേ എന്റെ കയ്യിൽ ഇരിക്കട്ടെ. നിന്റെ കയ്യിൽ ഇരുന്നാൽ നീ ഇതീന്ന് മുക്കും. നിന്നെ ഞങ്ങൾക്ക് തീരെ വിശ്വാസം പോരാ. എടാ എന്റെ ബസ് ഫെയർ അതിൽ ആടാ..... ഓഹ്!!!! അത് ഞാൻ മറന്നുപോയി മുത്തേ...... ദേ ഇന്നാ പിടിച്ചോ പത്തു രൂപയുണ്ട്, ബാക്കിക്ക് നീ മിട്ടായി വാങ്ങി കഴിച്ചൊ. റോണി തന്റെ കയ്യിൽ ഇരിക്കുന്ന നോട്ടുകളിൽ നിന്ന് ചുളുങ്ങിയ ഒരു പത്തിന്റെ നോട്ട് എടുത്ത് അവളുടെ കയ്യിൽ വെച്ചു കൊടുത്തു. പത്തു രൂപ നോട്ടിനേയും റോണിയെയും നോക്കി ദഹിക്കുമ്പോഴാണ് മറിയാമ്മയുടെ ഡയലോഗ്. സൂക്ഷിച്ചും കണ്ടും ഒക്കെ ചിലവാക്കണേ ചേച്ചീ....... അത് കേട്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് വീർത്തു.

നിന്നോടൊക്കെ ദൈവം ചോദിക്കും അലവലാതികളെ....... ഓഹ്!!!!!! ആയിക്കോട്ടെ.... മൂന്നും ചേർന്ന് കോറസ് ആയി പറഞ്ഞ് അവളെ നോക്കി ഇളിച്ചു. ഓർഡർ കൊടുക്കാൻ നേരം മൂന്നും നിവിയെ ഒരു നോട്ടം അല്ല അവിടെ വേണോ വേണ്ടയോ എന്നൊന്ന് അറിയണമല്ലോ. തന്റെ കാശിന് ഫുഡ് വാങ്ങിയിട്ട് അത് നോക്കി കൊതിവിടേണ്ട കാര്യം ഇല്ലാത്തതിനാൽ നിവിയും കുറച്ചില്ല. അങ്ങനെ മൂക്ക് മുട്ടെ തട്ടി നാലും കൂടി തോളിൽ കയ്യിട്ട് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ക്യാന്റീനിൽ നിന്ന് ചിരിച്ചും കളിച്ചും പുറത്തേക്കിറങ്ങിയ എമിയുടെ കണ്ണുകൾ പെട്ടെന്ന് നീളൻ വരാന്തയുടെ അറ്റത്ത് നിൽക്കുന്ന രണ്ട് രൂപങ്ങളിൽ ഉടക്കി. ഒറ്റ നോട്ടത്തിൽ തന്നെ അവൾ അവർ രണ്ടുപേരെയും തിരിച്ചറിഞ്ഞു. എന്തൊക്കെയോ സംശയങ്ങൾ ഉള്ളിൽ ഉണർന്നു. അതിന്റെ ഫലമായി അവളൊന്ന് നിന്നു. കൂടെ എമി ഇല്ലെന്ന് കണ്ടതും അവർ മൂവരും ഒരുപോലെ തിരിഞ്ഞു നോക്കി. എന്താടീ?????? നെറ്റി ചുളിച്ച് എന്തോ ആലോചിച്ചു നിൽക്കുന്ന എമിയോടായി റോണി തിരക്കി. നിങ്ങൾ ക്ലാസ്സിലേക്ക് പൊക്കോ എനിക്ക് ചെറിയൊരു പണിയുണ്ട്. ഗൗരവത്തിൽ അവൾ പറഞ്ഞതും നിവിയും മറിയാമ്മയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. എന്ത് പണി??????

അതൊക്കെയുണ്ട്. എല്ലാം ഞാൻ പിന്നീട് പറഞ്ഞു തരാം ഇപ്പൊ നിങ്ങൾ ക്ലാസ്സിലേക്ക് ചെല്ല്. പറയുന്നതിനൊപ്പം അവൾ റോണിയെ ഒന്നു നോക്കി. അവളുടെ നോട്ടത്തിന്റെ ഓരോ അർത്ഥവും അറിയാവുന്ന അവനൊന്ന് പുഞ്ചിരിച്ചു. നിനക്ക് ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്നത് വല്ലതും ആണോടീ????? അവന്റെ ചോദ്യത്തിന് അവളൊന്ന് ചിരിച്ചു. ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ, ഒന്നുമില്ലേലും ഞാൻ ഒരു ഐപിഎസുകാരന്റെ പെമ്പറന്നോത്തി അല്ലെ???? നടന്നില്ലെങ്കിൽ ബാക്കി അപ്പൊ നോക്കാം. അവളൊന്ന് കണ്ണിറുക്കി. അപ്പൊ പോയി അങ്കം ജയിച്ചിട്ടു വാ ഞങ്ങൾ ക്ലാസ്സിൽ ഉണ്ടാവും. റോണി അവളുടെ തോളിൽ തട്ടിയിട്ട് ബാക്കി രണ്ടെണ്ണത്തിനെയും വലിച്ച് മുന്നോട്ട് നടന്നു. ഒന്നും മനസ്സിലാവാതെ നിന്ന രണ്ടും കിളി പോയത് പോലെ എമിയെ തിരിഞ്ഞു നോക്കിക്കൊണ്ട് അവനൊപ്പം താനേ മുന്നോട്ട് നടന്നു. അവർ കണ്ണിൽ നിന്ന് മറഞ്ഞതും എമി വരാന്തയുടെ അറ്റത്ത് കണ്ട ആ രൂപങ്ങളെ ലക്ഷ്യമാക്കി നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഡെവി pls try to understand, എനിക്കിനി നിനക്ക് പണം തരാൻ കഴിയില്ല. ഡാഡി എന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുവാ. ഇപ്പൊ ദിവസവും അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രാ ചിലവിനുള്ള ക്യാഷ് അല്ലാതെ വേറൊന്നും എനിക്ക് തരുന്നില്ല.

എല്ലാം ഉണ്ടായിരുന്നപ്പോൾ കണക്ക് അറിയാതെ നിനക്കൊക്കെ ഞാൻ കുറേ തന്നതല്ലേ പിന്നെ എന്തിനാ എന്നോട് ഇങ്ങനെ......... ബാക്കി പറയാൻ ആവാതെ അവളുടെ വാക്കുകൾ ഇടറി. പിന്നേ..... കുരിശിങ്കൽ തറവാട്ടിലെ ഇളയ സന്തതിക്ക് വീട്ടിൽ നിന്ന് ഒരു ചില്ലി കാശ് കൊടുക്കുന്നില്ല പോലും. ഇതൊക്കെ നീ വല്ല പൊട്ടന്മാരോടും ചെന്ന് പറഞ്ഞാൽ മതി അവർ വിശ്വസിക്കുമായിരിക്കും. മര്യാദക്ക് ഞാൻ ചോദിച്ച പൈസ നീ തന്നോ അല്ലെങ്കിൽ അറിയാല്ലോ നിന്നെയും നിന്റെ കുടുംബത്തിനെയും ഞാൻ മാനം കെടുത്തും. ഭീഷണി സ്വരത്തിൽ അവൻ പറഞ്ഞതും അവളൊന്ന് വിറച്ചു. ഡെവി പ്ലീസ് ഞാൻ നിന്റെ കാല് പിടിക്കാം.... എന്നെ വെറുതെ വിട്.... തൊഴുതു പിടിച്ച് അവൾ പറഞ്ഞതും ഡെവി അതിനെ പാടെ പുച്ഛിച്ചു തള്ളി. എന്താ ഇവിടെ പ്രശ്നം?????? പിന്നിൽ നിന്ന് ആ ചോദ്യം ഉയർന്നതും അവർ ഇരുവരും തിരിഞ്ഞു നോക്കി. കൈ പിണച്ചു വെച്ച് അവരെ നോക്കുന്ന എമിയെ കണ്ടതും ഇരുവരും ഒരുപോലെ പതറി. പെട്ടെന്ന് അവളെ കണ്ട ഞെട്ടലിൽ മുഖത്തെ വിളർച്ച മറച്ചു വെച്ച് അനു അവിടെ നിന്ന് പോവാൻ ആഞ്ഞു. എന്നാൽ അതിന് മുന്നേ എമി അവളുടെ കയ്യിൽ പിടിച്ചു നിർത്തിയിരുന്നു. ഡെവി അനുവിനെയും എമിയേയും മാറി മാറി ഒന്നു നോക്കി അവിടെ നിന്ന് നടന്നകന്നു. വിട്..... വിടെന്നെ.........

അനു എമിയുടെ കയ്യിൽ നിന്ന് പിടി വിടുവിക്കാൻ ശ്രമിച്ചു. എന്താ പ്രശ്നം എന്നു പറ അനൂ.... സൗമ്യമായിരുന്നു അവളുടെ ചോദ്യം. അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. നീ നിന്റെ കാര്യം നോക്കി പോവാൻ നോക്ക്..... കുതറി കൊണ്ടവൾ അത് പറയുമ്പോൾ എമി അവളുടെ മുഖത്തേക്ക് ഒന്നു നോക്കി. പഴയ ശൗര്യമോ ദേഷ്യമോ ഒന്നും ആ വാക്കുകളിൽ ഇല്ല. പകരം വല്ലാത്തൊരു വെപ്രാളവും ഭയവും മാത്രമാണ് ആ കണ്ണുകളിൽ. നീ മര്യാദക്ക് പറയുന്നുണ്ടോ അതോ ഞാൻ ഇതെല്ലാം ഡാഡിയെ അറിയിക്കണോ????? കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു നിന്റെയും ഡെവിയുടെയും മീറ്റിംഗ്. അവനെ കാണുമ്പോൾ നിന്റെ മുഖത്തുള്ള പേടിയും. സത്യം സത്യമായിട്ട് പറഞ്ഞാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ ഇതെല്ലാം ചോദിക്കാൻ പോവുന്നത് ഇച്ചായൻ ആയിരിക്കും. ഗൗരവത്തിൽ അവൾ പറഞ്ഞു കഴിഞ്ഞതും അനു അവളെ മുറുകെ പുണർന്നതും ഒരുമിച്ചായിരുന്നു. പെട്ടെന്നുള്ള അവളുടെ നീക്കത്തിൽ എമി പകച്ചുപോയി. ആദ്യമായാണ് അവളിൽ നിന്ന് അത്തരമൊരു പ്രതികരണം. ഒരു നിമിഷം എമി തരിച്ച് നിന്നുപോയി. തോളിനെ നനച്ച് ഇറങ്ങുന്ന അവളുടെ കണ്ണുനീരിന്റെ നനവിൽ നിന്നാണ് അവൾ കരയുകയാണ് എന്ന് എമിക്ക് ബോധ്യമാവുന്നത്.

അവൾ പോലും അറിയാതെ അവളുടെ കൈകൾ അനുവിനെ ചേർത്ത് പിടിച്ചു. അടുത്ത നിമിഷം അനുവിൽ നിന്ന് ഏങ്ങലടികൾ ഉയർന്നു. Relax അനൂ, ഒന്നൂല്ല.... relax...... എമി പതിയെ അവളുടെ പുറത്ത് തട്ടി. കരച്ചിൽ ഒന്നു നിന്നതും അവൾ അനുവിനെ അടർത്തി മാറ്റി. ഒലിച്ചിറങ്ങിയ അവളുടെ കണ്ണുനീർ എമി തുടച്ചു നീക്കി. ഇനി പറ എന്താ കാര്യം???????? അനുവിന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു. ഡെവി.... അവൻ..... അവൻ എന്നെ ഭീഷണിപ്പെടുത്തുവാ...... എന്തിന്??????? എമി ഒന്നു നെറ്റി ചുളിച്ചു. അവൻ ആവശ്യപ്പെടുന്ന പൈസ അവന് ഞാൻ കൊടുക്കണം അല്ലെങ്കിൽ...... അല്ലെങ്കിൽ??????? അല്ലെങ്കിൽ അവൻ എന്റെ.... എന്റെ naked ഫോട്ടോസ് നോട്ടീസ് ബോർഡിൽ ഇടുമെന്ന്........ ഏങ്ങലടിച്ചവൾ പറയുന്നത് കേട്ടതും എമി ഒന്നു ഞെട്ടി. നിന്റെ naked ഫോട്ടോസ് അവന്റെ കയ്യിൽ എങ്ങനെ വന്നു?????? എമിയുടെ കണ്ണുകൾ കൂർത്തു. ഞങ്ങൾ ഫ്രണ്ട്സ് ഒക്കെ പുറത്ത് കറങ്ങാൻ പോവുമ്പോൾ പലപ്പോഴും എല്ലാവരുടെയും വീട്ടിൽ കയറാറുണ്ട്. ഒരിക്കൽ അതുപോലെ ഡെവിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടുത്തെ കുളത്തിൽ ഞാൻ ഒന്നു വീണു.

അന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ അവന്റെ റൂമിൽ കയറിയപ്പോൾ അവിടെ അവൻ ക്യാമറ ഒളിപ്പിച്ചു വെച്ച കാര്യം ഞാൻ അറിഞ്ഞില്ല. ഇത്രയും നാൾ ഞാൻ അവൻ ആവശ്യപെടുമ്പോൾ എല്ലാം ഒന്നും ചോദിക്കാതെ ഞാൻ ക്യാഷ് കൊടുത്തിട്ടുണ്ട് അതുകൊണ്ട് അവൻ എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല. പക്ഷെ പണ്ടത്തെ പോലെ പൈസ കിട്ടാതെ ആയപ്പോഴാ അവൻ ആ ഫോട്ടോസ് എന്നെ കാണിക്കുന്നതും ഞാൻ എല്ലാം അറിയുന്നതും. ഇപ്പൊ അത് വെച്ച് അവൻ എന്നെ ബ്ലാക്ക്മെയിൽ ചെയ്യുവാ. എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയില്ല....... ഇരു കൈകളാൽ മുഖം പൊത്തി അവൾ കരഞ്ഞു. ഇത്രയൊക്കെ നടന്നിട്ട് നീ അതൊക്കെ എന്തിനാ മറച്ചു പിടിച്ചത്?????? അവൻ നിന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയോ മറ്റോ ചെയ്തോ????? ആകുലതയോടെ എമി തിരക്കി. മ്മ്മ്ഹഹ്.......... ഇല്ലെന്ന് അർത്ഥത്തിൽ അവൾ തലയാട്ടി. അനുവിന്റെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു. ഡെവിയിൽ ഇങ്ങനെ ഒരു ചതി അവൾ സ്വപ്നത്തിൽ പോലും നിനച്ചതല്ല. അത്രത്തോളം അവൾ അവനെ വിശ്വസിച്ചിരുന്നു. അത്രത്തോളം പ്രിയപ്പെട്ടവരിൽ നിന്ന് നേരിടുന്ന വിശ്വാസ വഞ്ചന അത്രയേറെ നമ്മെ കുത്തി മുറിവേൽപ്പിക്കും. ഉള്ളം നീറി പുകഞ്ഞു. കണ്ണുനീർ ഇടതടവില്ലാതെ ഒഴുകി കൊണ്ടിരുന്നു. നീ ഇങ്ങനെ കരയാൻ മാത്രം ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല.

ഇവന്റെ ഒക്കെ ഭീഷണിക്ക് മുന്നിൽ പേടിച്ചു നിൽക്കേണ്ട കാര്യവുമില്ല. ഇതൊക്കെ കാണിച്ച് വിരട്ടുന്നത് ഒക്കെ പണ്ട്... ഇന്ന് അതൊന്നും നടപ്പില്ല. നീ എന്തിനാ ഇത്ര പേടിക്കുന്നത് ഒരു പോലീസുകാരന്റെ പെങ്ങൾ അല്ലെ നീ????? എമിയുടെ ആ ചോദ്യത്തിന് മൗനം ആയിരുന്നു അവളുടെ മറുപടി. ഓഹ്!!!!! ഒരു കാര്യം ഞാൻ മറന്നുപോയി, നിനക്ക് അങ്ങനെ ഒരു ചേട്ടൻ ഇല്ലല്ലോ അല്ലെ???? പരിഹാസത്തോടെയുള്ള ആ ചോദ്യത്തിന് അവൾ ദയനീയമായി എമിയെ നോക്കി. എമി ഞാൻ...... കൂടുതൽ ഒന്നും പറയണ്ട. നിനക്ക് ചിലപ്പോൾ അങ്ങനെ ഒരു ചേട്ടൻ ഇല്ലായിരിക്കും. പക്ഷെ നിനക്ക് ഒരു ആവശ്യം വന്നാൽ മുന്നിൽ നിൽക്കാൻ ആ മനുഷ്യൻ കാണും. കാര്യം എന്താന്ന് അറിയോ മനസ്സിൽ വിഷം വെച്ച് നടക്കുന്ന ആളല്ല എന്റെ ഇച്ചായൻ. അതൊന്നും നിനക്ക് ഈ ജന്മത്ത് മനസ്സിലാവില്ല.... പറഞ്ഞിട്ട് പ്രയോജനവുമില്ല. എമിയുടെ വാക്കുകൾക്ക് കണ്ണുനീർ ഒഴുക്കിയത് അല്ലാതെ അവളൊന്നും പറഞ്ഞില്ല. അവൾ തളർന്നു പോയിരുന്നു. വാ എഴുന്നേൽക്ക് ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കണം. ഉറച്ച സ്വരത്തിൽ അത്രയും പറഞ്ഞവൾ അനുവിനെ വലിച്ച് മുന്നോട്ട് നടന്നു. അവൾക്ക് പിന്നാലെ ഒരു പാവയെ പോലെ അനു പിന്തുടർന്നു. അനുവിന്റെ കയ്യിൽ പിടിച്ച് ക്ലാസ്സിൽ വരുന്ന എമിയെ കണ്ടതും ക്ലാസ്സിൽ ഇരുന്ന സകലരും എന്തിനേറെ നിവിയും റോണിയും വരെ കണ്ണ് തള്ളി ഇരുന്നുപോയി. ഇന്ത്യയും പാകിസ്ഥാനും ആയിരുന്നവർ ഒരുമിച്ച് വരുന്നത് കണ്ടാൽ ആരാണ് ഞെട്ടാത്തത്?????

ക്ലാസ്സിൽ എത്തിയതും എമിയുടെ കണ്ണുകൾ ഡെവിയെ തിരഞ്ഞു അവനെ കാണാതെ ആയതും അവൾ ക്ലാസ്സിൽ നിന്നിരുന്ന മിസ്സിന് നേരെ തിരിഞ്ഞു. കിളിപോയത് പോലെ നിൽക്കുന്ന അവരോട് അവൾ എന്തോ പറഞ്ഞതും അവർ തലയാട്ടി സമ്മതിച്ചു. അവൾ എന്താ പറഞ്ഞതെന്ന് മിസ്സ്‌ പോലും അറിഞ്ഞില്ല. എമി ചെന്ന് സ്വന്തം ബാഗും അനുവിന്റെ ബാഗും എടുത്ത് അവളെ വലിച്ച് പുറത്തേക്കിറങ്ങി. ക്ലാസ്സിലെ എല്ലാവരും ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന ഭാവത്തിൽ വാതിൽക്കലേക്ക് തന്നെ നോക്കി ഇരുന്നു പോയി. എമിയുടെ നടത്തം ചെന്ന് അവസാനിച്ചത് പ്രിൻസിയുടെ റൂമിൽ ആയിരുന്നു. അവളുടെ വരവും അനുവിന്റെ കയ്യിലെ പിടിയും കണ്ടതോടെ അയാളുടെ ബോധം ഇപ്പൊ പോവും എന്ന അവസ്ഥയിൽ ആയി. കുറ്റം പറഞ്ഞിട്ടും കാര്യമില്ല അവർ നാത്തൂന്മാരുടെ സ്നേഹം ഏറ്റവും കൂടുതൽ അടുത്ത് അറിഞ്ഞ ഒരു വ്യക്തി കൂടി ആണല്ലോ അയാൾ. പ്രിൻസിയുടെ ഇരുപ്പ് കണ്ട് അവൾക്ക് ചിരി വന്നു എങ്കിലും അത് അടക്കി നിർത്തി അവൾ അയാളെ നോക്കി. സർ.... അനുവിന് തീരെ വയ്യാ വയറുവേദന എടുത്ത് ഒരേ കരച്ചിൽ. ഞാൻ ഇവളെയും കൊണ്ട് വീട്ടിൽ പൊക്കോട്ടെ?????? എമിയുടെ ചോദ്യത്തിന് അയാൾ അവരെ രണ്ടുപേരെയും മാറി മാറി നോക്കി യാന്ത്രികമായി തലയാട്ടി.

റോബോട്ടിനെ പോലെ അയാൾ തല ആട്ടുന്നത് കണ്ട് പരിസരം മറന്ന് ചിരിക്കാനാണ് അവൾക്ക് തോന്നിയത്. എങ്കിലും സാഹചര്യം മോശം ആയതിനാൽ അവൾ നാക്ക് കടിച്ച് ചിരി അമർത്തി. താങ്ക്യൂ സർ....... മാക്സിമം വിനയം മുഖത്ത് വാരി വിതറി അവൾ അനുവിനെ വലിച്ച് വേഗം ഇറങ്ങി. എമി അവളെയും വലിച്ച് കോളേജ് ഗേറ്റ് വിട്ട് പുറത്തേക്കിറങ്ങി. ആദ്യം കണ്ട ഓട്ടോക്ക് കൈ കാട്ടി നിർത്തി. ചേട്ടാ പോലീസ് സ്റ്റേഷൻ..... അനുവിനോപ്പം ഓട്ടോയിൽ കയറി ഇരുന്ന് പറയുമ്പോൾ സംശയത്തോടെയുള്ള ഡ്രൈവറുടെ നോട്ടത്തെ അവൾ പാടെ അവഗണിച്ചു. ഓട്ടോ മുന്നോട്ട് കുതിക്കവെ ടെൻഷൻ നിറഞ്ഞ മുഖത്തോടെ ഇരിക്കുന്ന അനുവിനെ ഒന്നു നോക്കി എമി അസ്വസ്ഥതയോടെ പുറത്തേക്ക് മിഴികൾ നട്ടിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഓട്ടോക്കാരന് പൈസ കൊടുക്കുമ്പോൾ അയാൾ എമിയെ അടിമുടി ഒന്നു നോക്കി. എന്താ ചേട്ടാ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ????? കണ്ണ് കൂർപ്പിച്ചുള്ള അവളുടെ ചോദ്യത്തിൽ അയാൾ പെട്ടെന്ന് അവളിൽ നിന്ന് കണ്ണുകൾ എടുത്ത് ഓട്ടോയും എടുത്ത് ഒരൊറ്റ പോക്കായിരുന്നു. അലവലാതി........ പല്ല് കടിച്ച് പറഞ്ഞ് തിരിഞ്ഞതും കാണുന്നത് ഭയം നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന അനുവിനെയാണ്. വാ.......... അനുവിന്റെ കയ്യിൽ പിടിച്ചവൾ പറഞ്ഞു.

മറുപടിയായി ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി അവൾ ബലം പിടിച്ചു നിന്നു. ധൈര്യായിട്ട് വാ.... ഞാനില്ലേ കൂടെ????? കണ്ണ് ചിമ്മി കാണിച്ച് അവളുടെ കൈ പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ എമി ആലോചിക്കുകയായിരുന്നു അനുവിന്റെ മാറ്റം. ഇന്നലെ വരെ ചാടി കടിക്കാൻ വന്ന ആൾ തന്നെ അനുസരിക്കുന്നത് അവളിൽ ചിരി ഉണർത്തി. ഓരോ സാഹചര്യങ്ങൾ മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങൾ.... പോലീസ് സ്റ്റേഷന്റെ വരാന്തയിൽ കയറിയതും കണ്ടു തന്നെ അതിശയത്തോടെ നോക്കുന്ന മനോജേട്ടനെ. ഇതാര് മോളോ????? എന്താ ഇവിടെ???? ചിരിയോടെ അവൾക്ക് നേരെ നടന്ന് അടുത്തുകൊണ്ട് അയാൾ ചോദിച്ചു. ചുമ്മാ ഇറങ്ങിയതാ മനോജേട്ടാ, ഇച്ചായൻ ഇല്ലേ????? ഉണ്ട് മോളെ സാർ അകത്തുണ്ട്. വേറെ ആരെങ്കിലും ഉണ്ടോ അകത്ത്???? മുന്നോട്ട് പോകാൻ ആഞ്ഞ അവൾ ഒന്നു തിരിഞ്ഞ് അയാളെ നോക്കി ചോദിച്ചു. ഇല്ല സാർ മാത്രേ ഉള്ളൂ...... എങ്കിൽ ശരി ഞാനൊന്ന് ചെന്ന് കാണട്ടെ. അത്രമാത്രം പറഞ്ഞവൾ ഒരു പുഞ്ചിരിയോടെ അനുവിനെ വലിച്ച് മുന്നോട്ട് നടന്നു. അച്ചുവിന്റെ ക്യാബിന് മുന്നിൽ എത്തിയതും അവളൊന്ന് നിന്നു. പതിയെ കൈ ഉയർത്തി ഡോറിൽ ഒന്നു തട്ടി. യെസ്.......... അകത്ത് നിന്ന് അനുവാദം കിട്ടിയതും അവൾ ഒന്നു നിശ്വസിച്ച് ഡോർ തുറന്ന് അകത്തേക്ക് കയറി. ഡോർ തുറയുന്ന ശബ്ദം കേട്ട് മുന്നിൽ ഇരിക്കുന്ന ഫയലിൽ നിന്ന് തലയുയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടതും അവൻ പകച്ചുപോയി. അറിയാതെ അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പോയി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story