ഹൃദയതാളമായ്: ഭാഗം 140

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് കോളേജിലേക്ക് പോവാൻ വേണ്ടി ഓടി നടക്കുകയാണ് എമി. വെപ്രാളത്തിൽ ചെയ്യുന്നത് കൊണ്ട് സകലവും അലങ്കോലം ആവുന്നുണ്ട്. ഹെയർ ഡ്രൈയർ ഉപയോഗിച്ച് മുടി ഉണക്കി സമയം ഇല്ലാത്തത് കൊണ്ട് തോന്നിയത് പോലെ വാരികൂട്ടി ഒരു ക്രാബ് ഇട്ടു. കയ്യിൽ കിട്ടിയതൊക്കെ ബാഗിൽ കുത്തികയറ്റി ഐഡി കാർഡും എടുത്ത് പുറത്തേക്ക് പായാൻ തുടങ്ങുമ്പോഴേക്കും അച്ചു അവളെ വിടാതെ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അടുപ്പിച്ചിരുന്നു. സ്സ്....... മറന്നുപോയി..... നാക്ക് കടിച്ചവൾ അവനെ നോക്കി. പതിയെ അവന്റെ കോളറിൽ പിടിച്ച് ഒന്നുയർന്ന് കവിളിൽ ചുണ്ട് ചേർത്തു. ഒരു പുഞ്ചിരിയോടെ അച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. സമയം ഇല്ലാത്തത് കൊണ്ട് തത്കാലം ഇതിൽ ഒതുക്കുവാ ബാക്കി പിന്നെ തരാം. അവളിലെ പിടി അയച്ചവൻ പറഞ്ഞതും പിരിച്ചു വെച്ച അവന്റെ മീശയിൽ പിടിച്ച് വലിച്ച് അവൾ പുറത്തേക്ക് ഓടിയിരുന്നു. തിടുക്കപ്പെട്ട് സ്റ്റെയർ ഇറങ്ങി താഴേക്ക് എത്തിയതും മുന്നിലെ കാഴ്ച കണ്ടവൾ ഒരു നിമിഷം വാ തുറന്നു നിന്നുപോയി. വേറൊന്നുമല്ല ഡൈനിംഗ് ടേബിളിൽ ഇരുന്ന് പരസ്പരം എന്തൊക്കെയോ പറഞ്ഞ് ബ്രേക്ക്‌ഫാസ്റ്റ് തട്ടുന്ന റോണിയും അനുവും. കഴിക്കുന്നതിനിടയിൽ അനു അവന് കറി വിളമ്പി കൊടുക്കുന്നുമുണ്ട്.

നന്നായി എന്ന് പറഞ്ഞപ്പോൾ അവളല്ലേ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞവനാണ് ഇപ്പൊ അവൾ വിളമ്പി കൊടുക്കുന്നത് മൂക്ക് മുട്ടെ തട്ടുന്നത് ഓന്ത് നിറം മാറുമോ ഇതുപോലെ????? അനുവിനോട് എന്തോ പറഞ്ഞ് ചിരിച്ച് തലയുയർത്തിയ റോണി മുന്നിൽ നിൽക്കുന്ന എമിയെ കണ്ടതും ഒന്നു ഇളിച്ചു. എമി എല്ലാം മനസ്സിലായി എന്ന ഭാവത്തിൽ തലയാട്ടി അവർക്ക് എതിർ വശത്തായി ഇരുന്നു തൊട്ട് പുറകെ എത്തിയ അച്ചുവും കൈകഴുകി അവൾക്കരികിൽ സ്ഥാനമുറപ്പിച്ചു. തമ്മിൽ ഓരോന്ന് സംസാരിച്ച് അവർ കഴിച്ച് എഴുന്നേറ്റു. എമി ഓടിച്ചെന്ന് ജോക്കുട്ടനെ എടുത്ത് കവിളിൽ ഒരുമ്മ കൊടുത്തു. ചെക്കൻ എമിയുടെ കഴുത്തിൽ തൂങ്ങി ചോക്ലേറ്റിന്റെ എണ്ണം ഒക്കെ പറയുന്നുണ്ട്. അനു പതിയെ അവർക്ക് അരികിലേക്ക് ചെന്നെങ്കിലും ജോക്കുട്ടൻ എമിയെ ചുറ്റിപ്പിടിച്ച് അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടന്നു കളഞ്ഞു. ഇന്നലെ മുതൽ അനു ജോക്കുട്ടനെ മെരുക്കാൻ ശ്രമിക്കുന്നതാ നടക്കുന്നില്ല എന്ന് മാത്രമല്ല ചെക്കൻ ഒടുക്കത്തെ വാശിയിലും ആണ്. അല്ലെങ്കിലും കുഞ്ഞ് മനസ്സ് അത്ര പെട്ടെന്നൊന്നും മാറുന്നത് അല്ലല്ലോ അവന്റെ മനസ്സിൽ അനുവിന് കൊടുത്ത വില്ലത്തി പരിവേഷം മാറണമെങ്കിൽ സമയം എടുക്കും. ജോക്കുട്ടന്റെ പെരുമാറ്റം അവളെ വേദനിപ്പിച്ചു കാണും എന്ന് കരുതിയ എമി കാണുന്നത് അവന്റെ കുറുമ്പ് കണ്ട് ചിരിയോടെ നോക്കി നിൽക്കുന്ന അനുവിനെയാണ്.

മുന്നത്തേക്കാൾ ഒരുപാട് അവൾ മാറി എന്ന് മനസ്സിലാക്കാൻ ഇതിൽപരം തെളിവ് മറ്റൊന്നുമില്ല. ആൽവിച്ചൻ ഇറങ്ങിയതും ജോക്കുട്ടന്റെ മുടിയിൽ ഒന്നു വിരലോടിച്ച് അനുവും പുറകെ പോയി. നല്ലകുട്ടി ആയ സ്ഥിതിക്ക് ഇനിയിപ്പൊ ബസ്സിൽ തൂങ്ങി കഷ്ടപ്പെടേണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം അതുകൊണ്ട് ആൽവിച്ചൻ ഓഫീസിൽ പോവുന്ന വഴി കോളേജിൽ ഇറക്കാം എന്ന് തീരുമാനിച്ചു. അവൾ പോയതും ജോക്കുട്ടൻ അങ്ങോട്ട് എത്തിയ അച്ചുവിന്റെ കയ്യിലേക്ക് ചാടി. മിട്ടായി കിട്ടാൻ എല്ലായിടത്തും മണി അടിക്കണമല്ലോ. അച്ചുവിന് ഉമ്മ കൊടുത്ത് വീർപ്പുമുട്ടിക്കുന്ന ജോക്കുട്ടനെ കണ്ട് എമി ചിരിയോടെ പുറത്തേക്കിറങ്ങി. ഇത് ആൽവിച്ചന്റെ ആണെന്ന് തെളിയിക്കാൻ പ്രത്യേകിച്ച് ഒരു ടെസ്റ്റിന്റെയും ആവശ്യമില്ല അതേ ഉടായിപ്പ് സ്വഭാവം അച്ചടിച്ച് കിട്ടിയിട്ടുണ്ട്. കൈകഴുകി അങ്ങോട്ട്‌ എത്തിയ റോണിയുടെ കമന്റ്‌ കേട്ട് അച്ചു ചിരിച്ചു പോയി. ആ ഡയലോഗ് കേട്ട് ജോക്കുട്ടൻ ചുണ്ട് കൂർപ്പിച്ച് റോണിയെ ഒന്നു നോക്കി. അവൻ പറഞ്ഞതിന്റെ അർത്ഥം അത്രയ്ക്ക് അങ്ങോട്ട്‌ പിടി കിട്ടിയില്ലെങ്കിലും തന്നെ കളിയാക്കിയത് ആണെന്ന് ചെക്കന് മനസ്സിലായി. അവന്റെ കലിപ്പിച്ചുള്ള നോട്ടം കണ്ട് റോണിക്ക് ഇനി അവിടെ നിന്നാൽ പന്തിയല്ല എന്ന് തോന്നിയതും നൈസായി അവിടുന്ന് വലിഞ്ഞു. പുറത്ത് എത്തിയതും അവന്റെ ബൈക്കിൽ ചാരി നിൽക്കുന്ന എമിയെ കണ്ടതും അവൻ ബൈക്കിന്റെ കീ കറക്കി അവൾക്ക് അരികിലേക്ക് ചുവട് വെച്ചു.

ആഹാ... ബാ മോനെ ബാ. എന്തായിരുന്നു അകത്ത് രണ്ടുപേരും കൂടി സ്നേഹം????? ആക്കിയുള്ള അവന്റെ പറച്ചിൽ കേട്ട് റോണി ചിരിച്ചു. അത് പിന്നെ അവൾ പശ്ചാത്തപിക്കുന്ന പാപി അല്ലെ അപ്പൊ പിന്നെ ക്ഷമിച്ചേക്കാന്ന് ഞാനും കരുതി. എന്നിട്ട് അങ്ങനെ അല്ലല്ലോ ഇന്നലെ നീ പറഞ്ഞത്????? അത് ഇന്നലെ. ഇത് ഇന്ന്.... ശരിക്കും അവൾ മാറിയെടി പണ്ടത്തെ അനുവേ അല്ല അവൾ. അല്ലെങ്കിലും ഇത്ര നല്ലൊരു കുടുംബത്തിൽ ജനിച്ചിട്ട് അതിന്റെ എന്തെങ്കിലും ഒരു നന്മ അവളിൽ കാണാതെ ഇരിക്കുവോ?????? റോണി പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു. അതേ ബാക്കി ഒക്കെ പിന്നെ ചർച്ച ചെയ്യാം നീ വേഗം വണ്ടി എടുത്തേ ലേറ്റ് ആയി.... എമി ധൃതി കൂട്ടിയതും അവൻ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. അവന് പിന്നിൽ കയറാൻ നേരം കണ്ടിരുന്നു പുറത്തേക്ക് ഇറങ്ങുന്ന അച്ചുവിനെ. അവന്റെ നേർക്ക് കൈ വീശി കാണിച്ചതും റോണി വണ്ടി മുന്നോട്ട് എടുത്തിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കോളേജിൽ എത്തിയതും സ്ഥിരം പ്ലേസിൽ നിവിക്കും മറിയാമ്മയ്ക്കും ഒപ്പം നിൽക്കുന്ന അനുവിനെ കണ്ടതും ഏകദേശം സംശയങ്ങളും പ്രശ്നങ്ങളും എല്ലാം മാറി എന്ന് അവർക്ക് ബോധ്യമായി.

കുറച്ചു നേരം അവിടെ നിന്ന് സംസാരിച്ച് ബെൽ അടിക്കുമ്പോഴാണ് അവർ ക്ലാസ്സിലേക്ക് പിരിഞ്ഞു പോവുന്നത്. ക്ലാസ്സിൽ എത്തിയ അനു എമിക്കും നിവിക്കും ഒപ്പമാണ് ഇരുന്നത്. ക്ലാസ്സിലെ പിള്ളേരെ അത് ചെറുതായ് ഒന്നുമല്ല ഞെട്ടിച്ചത്. അനു പോയതോടെ സീറ്റിൽ ഒറ്റപ്പെട്ട സ്വാതിയെ കൂടി അവർ തങ്ങളുടെ സീറ്റിലേക്ക് കൊണ്ടുവന്നു പകരം അവരുടെ അവിടെ ഇരുന്നിരുന്ന രണ്ടുപേരെ സ്വാതിയും അനുവും ഇരുന്ന സീറ്റിലേക്ക് തട്ടി. താനായിട്ട് ഒറ്റയ്ക്ക് ഇരിക്കണ്ടല്ലോ എന്ന് കരുതി അക്ഷയ് റോണിയുടെ അടുത്ത് നുഴഞ്ഞു കയറി. എല്ലാം കൊണ്ടും സമാധാനപരമായി പോവുമ്പോഴാണ് ഇടിത്തീ പോലെ ഒരു വാർത്ത അവരെ തേടി എത്തിയത്. യൂണിവേഴ്സിറ്റി ലാസ്റ്റ് സെം എക്സാം ഡേറ്റസ് പുറത്ത് വിട്ടു. അതോടെ എല്ലാം കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ ആയി. എക്സാമിലേക്ക് ഇനി അധികം ദൂരമില്ല ഒരു കുന്തവും പഠിച്ചിട്ടില്ല. പക്ഷെ അത് കഴിഞ്ഞാണ് അവർ മറ്റൊന്നിനെ പറ്റി ചിന്തിക്കുന്നത് ഇനി കോളേജ് ജീവിതത്തിന് ഒരുപാട് ആയുസ്സില്ല. സത്യത്തിൽ കോളേജ് ഡേയ്‌സ് അവസാനിക്കുന്നതിനെ പറ്റി അവർ ചിന്തിച്ചിട്ട് കൂടിയില്ല. എന്തോ വല്ലാത്ത സങ്കടം തോന്നി എല്ലാവർക്കും. ഒറ്റ നിമിഷം കൊണ്ട് ക്ലാസ്സ്‌ ശോകമൂകമായി.

ആദ്യം എല്ലാവരും ഒടിഞ്ഞു തൂങ്ങി ഇരുന്നെങ്കിലും ഇനിയുള്ള ദിവസങ്ങൾ അടിച്ചു പൊളിക്കണം എന്ന ധാരണയിൽ അവർ സങ്കടം എല്ലാം മാറ്റി വെച്ചു. ക്യാന്റീനിൽ പോയി ഫുഡ് അടിച്ചും പരസ്പരം തല്ല് കൂടിയും ട്രോളിയും ഒരു കോളേജ് ദിനം കൂടി കൊഴിഞ്ഞു വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മ്മ്മ്.... എങ്ങോട്ടാ?????? ടേബിളിൽ നിന്ന് എഴുന്നേൽക്കുന്ന എമിയെ നോക്കി ബെഡിൽ ഇരുന്ന് ലാപ്പിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്ന അച്ചു പിരികം ഉയർത്തി. ഇച്ചിരി വെള്ളം കുടിക്കാൻ. എമി വിനയപൂർവ്വം പറഞ്ഞു. ആ ടേബിളിൽ ഇരിക്കുന്നത് പിന്നെ എന്തുവാ?????? അച്ചു അവിടെ ഇരുന്ന ബോട്ടിലിലേക്ക് ചൂണ്ടി. ഇത് തണുത്ത വെള്ളമല്ലേ എനിക്ക് ചൂട് വെള്ളം മതി. പഠിക്കാൻ ഇരിക്കുന്നേരം അടവ് ഇറക്കുന്നോടീ???? ഇരിക്കെടീ അവിടെ.... അച്ചുവിന്റെ ആ അലർച്ചയിൽ അവൾ എഴുന്നേറ്റതിനേക്കാൾ വേഗത്തിൽ ചെയറിലേക്ക് തന്നെ ഇരുന്നു. പഠിച്ചു കഴിയാതെ അവിടുന്ന് എഴുന്നേറ്റാൽ ഉണ്ടല്ലോ പേരവടി വെട്ടി തല്ലും ഞാൻ..... എമി അവനെ നോക്കി ചുണ്ട് പിളർത്തി. അവളുടെ ഭാവം കണ്ട് ചിരി വന്നെങ്കിലും അവനത് കടിച്ചു പിടിച്ച് മുഖത്ത് ഗൗരവം അണിഞ്ഞു. ഇരുന്നു ഗോഷ്ടി ഒന്നും കാണിക്കണ്ട. എക്സാം അടുത്തു എന്നിട്ട് ഒരു അക്ഷരം പഠിച്ചിട്ടില്ല.....

സപ്ലി എങ്ങാനും ഉണ്ടെങ്കിൽ അപ്പൊ കാണിച്ചു തരാം. കലിപ്പിൽ അവൻ കണ്ണുരുട്ടിയതും എമി വേറെ വഴിയില്ലാതെ ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു. എക്സാം അടുത്തെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയതാണ് അച്ചുവിന്റെ പുതിയ ഭരണ പരിഷ്കാരം. എമിയെ സ്റ്റഡി ടേബിളിന് മുന്നിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിച്ചിട്ടില്ല. ഇടയ്ക്ക് അവളെ ചൊറിയാൻ വന്ന ആൽവിച്ചനെ അവൻ ഓടിച്ചു വിട്ടു. എമി മൊത്തത്തിൽ പെട്ട അവസ്ഥയിലാണ്. ദയനീയമായി അച്ചുവിനെ നോക്കിയെങ്കിലും അവൻ കണ്ണുരുട്ടി കാണിക്കുന്നതോടെ പെണ്ണ് ഡീസന്റ് ആവും. അവസാനം അത്താഴം കഴിക്കാനായി സാറാ വിളിക്കാൻ എത്തിയതും എമി സാറായെക്കാൾ മുന്നേ താഴേക്ക് ഓടിയിരുന്നു. എമിയുടെ പരക്കം പാച്ചിൽ കണ്ട് അവർ അച്ചുവിനെ ഒന്നു നോക്കി. അവനൊന്ന് കണ്ണിറുക്കി കാണിച്ച് സാറായുടെ തോളിൽ കൈ വെച്ച് ഉന്തി അവരെയും കൊണ്ടവൾ താഴേക്ക് ഇറങ്ങി. എമിയുടെ എക്സ്പ്രസ്സ് വേഗത്തിലുള്ള വരവ് കണ്ട് അനു അവൽക്കരികിലേക്ക് ചെന്നു. എന്തുപറ്റി അഗസ്റ്റിച്ചൻ പൂട്ടി അല്ലെ????? ചുണ്ട് കൂട്ടിപ്പിടിച്ച് ചിരി അമർത്തി അവൾ ചോദിച്ചതും എമി മുഖം വീർപ്പിച്ചു. നിന്റെ അഗസ്റ്റിച്ചനേ തനി ഹിറ്റ്ലർ ആണ്. ദുഷ്ടൻ മനുഷ്യനെ ഒന്നു അനങ്ങാൻ സമ്മതിച്ചിട്ടില്ല.......

ചുണ്ട് ചുളുക്കി അവൾ പറഞ്ഞതും അനു പൊട്ടിച്ചിരിച്ചു പോയി. ഹിറ്റ്ലർ.... അത് കൊള്ളാല്ലോ നീ ചാർത്തി കൊടുത്ത ഡ്രാക്കുള പോരാഞ്ഞിട്ട് ആണോടീ പുതിയ പേര്??? അത് കേട്ടതും എമിയുടെ മുഖം ഒന്നുകൂടി വീർത്തു. നീയും കണക്കാ നിന്റെ ചേട്ടനും കണക്കാ.... ഇനി രാത്രി വരട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്...... അവസാനം പറഞ്ഞത് സ്വല്പം ശബ്ദം താഴ്ത്തി ആണെങ്കിലും അനു അത് കൃത്യമായി കേട്ടു. അയ്യേ... എനിക്കൊന്നും കാണണ്ട കാണിക്കേണ്ടത് എല്ലാം ദോ അവിടെ കാണിച്ചാൽ മതി. സംസാരത്തിൽ കുസൃതി കലർത്തി അവൾ അച്ചുവിനെ ചൂണ്ടി. ഡീ.......... എമി അവളെ തല്ലാനായി കൈ ഉയർത്തിയതും അവൾ അവിടുന്ന് ഓടിയിരുന്നു. ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഇളിക്കുന്ന അവളെ നോക്കി കലിപ്പിച്ച് എമിയും അത്താഴം കഴിക്കാൻ പോയിരുന്നു. എന്നത്തേയും പോലെ പരസ്പരം സംസാരിച്ചും തല്ല് കൂടിയും അവർ ഓരോരുത്തരായി കഴിച്ച് എഴുന്നേറ്റു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രണ്ട് ചാപ്റ്റർ ഒരുവിധം ഓടിച്ചു തീർത്ത് എമി ബുക്ക് അടച്ചു വെച്ചു.

ഒത്തിരി നേരം ബുക്കിൽ കുനിഞ്ഞ് ഇരുന്ന് പഠിച്ചത് കൊണ്ട് അവൾക്ക് കഴുത്ത് വേദന തോന്നി. കഴുത്ത് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കൈവിരലിലെ ഞൊട്ട ഒടിച്ച് അവൾ ടേബിളിൽ നിന്ന് എഴുന്നേറ്റു. ഒന്നു വാഷ്റൂമിൽ പോയി വന്നതും മുറിയിലേക്ക് കയറുന്ന അച്ചുവിനെ നോക്കി ചുണ്ട് കോട്ടി അവൾ ബെഡിൽ പോയി പിന്തിരിഞ്ഞു കിടന്നു. അവളുടെ പിണങ്ങി പോക്ക് കണ്ട് അച്ചു ചിരി കടിച്ചു പിടിച്ചു. തന്നെ കെട്ടിപിടിച്ചു കിടന്നാൽ ഉറക്കം വരാത്ത പെണ്ണാണ് പിണങ്ങി മാറി കിടക്കുന്നത്... അവൻ ചുണ്ടിൽ തെളിഞ്ഞ ചിരിയോടെ ഡോർ അടച്ച് കുറ്റിയിട്ട് ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിലേക്ക് കിടന്നു. അവൻ വന്നു കിടന്നത് അറിഞ്ഞതും എമി അറ്റത്തേക്ക് ഒന്നുകൂടി നിരങ്ങി കിടന്നു. അടുത്ത നിമിഷം തന്നെ വയറിലൂടെ ചുറ്റിപ്പിടിച്ച് അവളെ തന്നിലേക്ക് ചേർത്ത് കിടത്തി. വിട്..... ഇത്രേം നേരം കിടന്ന് ഹിറ്റ്ലർ കളിച്ചിട്ട് ഇപ്പൊ കെട്ടിപ്പിടിക്കാൻ വരുന്നോ?????? അവന്റെ കൈക്കുള്ളിൽ നിന്നവൾ കുതറി മാറാൻ ശ്രമിച്ചു. അടങ്ങി കിടക്കെടീ പൊടിക്കുപ്പീ....... ഇങ്ങനെ കിടന്നാലേ ഉറക്കം വരൂ എന്നറിഞ്ഞിട്ടും വെറുതെ ജാഡ ഇറക്കണ്ട... ബലം പിടിച്ച് എന്നെ വെടക്കാക്കാതെ മര്യാദക്ക് കിടന്ന് ഉറങ്ങേടീ....... അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചവൻ പറഞ്ഞതും പെണ്ണോന്ന് അടങ്ങി. എങ്കിലും ചുണ്ട് കൂർപ്പിച്ച് വെച്ച് തന്നെ അവൾ കണ്ണുകൾ അടച്ചു. പരിഭവത്തോടെയുള്ള അവളുടെ കിടപ്പ് കണ്ട് ചിരിയോടെ അവളെ മുറുകെ ചേർത്ത് അവനും കണ്ണുകൾ അടച്ചു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story