ഹൃദയതാളമായ്: ഭാഗം 142

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അനൂ...... ഡീ... അനൂ.......... എമിയെ വിടാതെ ഒരു കയ്യിൽ പിടിച്ച് നിർത്തി ഹാളിലേക്ക് കയറി അച്ചു ശബ്ദമുയർത്തി. അവന്റെ അലർച്ച കേട്ട് സാറാ ഓടി ഹാളിൽ എത്തി. എന്നതാടാ????? എന്നതാ പ്രശ്നം?????? ആധിയോടെ അവർ അവനെ നോക്കി. അതൊക്കെ പറയാം. അവളെന്തേ????? അനൂ..... എടീ അനൂ........... എന്തോ!!!!!!!! അഗസ്റ്റിച്ചൻ എന്നെ വിളിച്ചായിരുന്നോ??????? സ്റ്റെയറിന് അരികിൽ ഒളിച്ചു നിന്ന അനു ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ പുറത്തേക്ക് ഇറങ്ങി. ഇവിടെ വാടീ........ കലിപ്പിച്ച് അച്ചു വിളിച്ചതും അവൾ ഒറ്റ ചാട്ടത്തിന് അച്ചുവിന് മുന്നിൽ എത്തി. പഠിക്കാൻ ഇരുത്തിയാൽ കളിക്കാൻ പോവും അല്ലെ?????? ചോദ്യത്തിനൊപ്പം അവൻ രണ്ടിന്റെയും ചെവിയിൽ പിടുത്തമിട്ടു. അയ്യോ.... ഇച്ചായാ വിട്.... വേദനിക്കുന്നു...... വിട്.... വിട്..... നോവുന്നു....... രണ്ടെണ്ണവും നിന്നിടത്തുന്ന് ഒരേ തുള്ളൽ. നോവാൻ തന്നെയാ പിടിച്ചത്.... ഇനി ഇത് ആവർത്തിക്കുവോ?????? ഇല്ലില്ല... ഇനി ആവർത്തിക്കൂല... സത്യം.. വലിയ വായിൽ നിലവിളിച്ചു കൊണ്ടവർ പറഞ്ഞതും അച്ചു കൈ എടുത്തു. സ്വർഗം കിട്ടിയ പ്രതീതിയിൽ രണ്ടുപേരും കാത് തടവി. ആ പിള്ളേര് ഇത്തിരി നേരം കളിക്കാൻ പോയതിന് ആണോടാ ഇത്ര ബഹളം ഉണ്ടാക്കിയത്?????

സാറാ അവർക്ക് സപ്പോർട്ടുമായി എത്തി. അമ്മച്ചി ഇത് എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്??? രണ്ടും ഒരു കോപ്പും പഠിച്ചിട്ടില്ല. എക്സാം ഇങ്ങെത്തി എന്നിട്ടും വല്ല കൂസലും ഉണ്ടോന്ന് നോക്ക്.... ഇന്നൊന്നും പഠിക്കാത്തത് കൊണ്ടാണ് പോവാൻ നേരം രണ്ടിനെയും പിടിച്ച് ഇരുത്തിയത് അപ്പൊ ദേ കളിക്കാൻ പോയേക്കുന്നു. എല്ലാത്തിനും കൂടെ നിൽക്കാൻ ഇവിടുത്തെ മൂത്ത വാഴയും. അച്ചു പറഞ്ഞു നിർത്തിയതും റൂമിൽ നിന്ന് പുറത്തേക്ക് തലയിട്ടു നോക്കിയ ആൽവിച്ചൻ അതിലും സ്പീഡിൽ അകത്തേക്ക് വലിഞ്ഞു. ഇനിയും എന്തോ കാണാൻ നിൽക്കുവാ പോയി പഠിക്കെടീ രണ്ടും....... അച്ചുവിന്റെ അടുത്ത ആ അലർച്ചയിൽ രണ്ടും വാലും പൊക്കി മുറിയിലേക്ക് ഓടി. രണ്ടിന്റെയും ഓട്ടം കണ്ട് തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന സാറായെ കണ്ടതും അവനൊന്ന് കണ്ണിറുക്കി ചിരിച്ചു. പാവം പിള്ളേരെ ഇങ്ങനെ വിരട്ടണോടാ???? ഇച്ചിരി കലിപ്പ് ഇട്ടില്ലെങ്കിൽ ശരിയാവത്തില്ല രണ്ടും നല്ലോണം അങ്ങ് ഉഴപ്പും. കഴിഞ്ഞ internal തന്നെ തട്ടിയും മുട്ടിയുമാ പാസായത്. അതും ശരിയാ...... സാറാ നെടുവീർപ്പിട്ടു. എന്തായാലും അതുങ്ങൾ പഠിക്കാൻ പോയല്ലോ... നീ ചെന്ന് ഈ വേഷം മാറിയിട്ട് വാ ഞാൻ ചായ എടുക്കാം. ആഹ്..... നിങ്ങൾ ഒക്കെ കുടിച്ചായിരുന്നോ?????

കുടിച്ചെടാ. ഡാഡി പിന്നെ ക്ലബ്ബിലോട്ട് പോയിരിക്കുവാ ഇനി അവിടെ തള്ളി കഴിയാതെ ഇങ്ങോട്ട് വരത്തില്ലല്ലോ???? അവരൊന്ന് ചിരിച്ചു. ഈ കുഴിയിലോട്ട് കാലും നീട്ടി ഇരിക്കുന്നവരൊക്കെ എന്തോന്നിനാ ക്ലബ് ഉണ്ടാക്കിയത് എന്നാ എനിക്ക് മനസ്സിലാവാത്തത്???? ഡാ......... അവൻ പറഞ്ഞത് കേട്ട് സാറാ അവനെ തല്ലാനായി കൈ ഉയർത്തിയതും അച്ചു ഒഴിഞ്ഞു മാറി മുകളിലേക്ക് ഓടിയിരുന്നു. ഇങ്ങനെ ഒരെണ്ണം.......... നെറ്റിയിൽ കൈ അടിച്ച് അവർ തിരിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ രണ്ടും ബുക്ക് തുറന്നു വെച്ച് ഇരിപ്പുണ്ട്. രണ്ടിന്റെയും മുഖം ഒരു കൊട്ടക്ക് ഉണ്ട്. അച്ചു വരുന്നത് കണ്ടതേ എമി ചുണ്ട് കോട്ടി മുഖം തിരിച്ചിരുന്നു. അവളെ ഒന്നു കണ്ണ് കുറുക്കി നോക്കി ചേഞ്ച്‌ ചെയ്യാനുള്ളത് എടുത്ത് അച്ചു ഡ്രസിങ് റൂമിലേക്ക് കയറി. അച്ചു പോയ വഴിയേ ഒളികണ്ണിട്ട് നോക്കി എമി ചുണ്ട് കൂർപ്പിച്ച് എന്തൊക്കെയോ പിറുപിറുത്ത് ബുക്കിലേക്ക് നോട്ടം തെറ്റിച്ചു. നോട്ടിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത് കണ്ട് ബോധം പോയില്ല എന്നേ ഉള്ളൂ. ഓർഗാനിക്ക് കെമിസ്ട്രിയുടെ ഫോർമുലകൾ കണ്ട് കിളികൾ പല വഴി പറന്ന് പോയി. എടിയേ......... മ്മ്മ്........... ഇതൊക്കെ നമ്മളെ പഠിപ്പിച്ചത് തന്നെ ആണോ????? അതാ ഞാനും തിങ്കുന്നത്.....

അനു തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നു. എങ്ങനെ അറിയാനാ പഠിപ്പിക്കാൻ വിട്ടപ്പോൾ അറ്റ്ലീസ്റ്റ് ക്ലാസ്സ്‌ എങ്കിലും ശ്രദ്ധിച്ച് ഇരിക്കണമായിരുന്നു അല്ലാതെ ഡെസ്കിലെ തുളയുടെ എണ്ണവും പഠിപ്പിക്കുന്ന ടീച്ചറുടെ കുറ്റവും പറഞ്ഞ് ഇരുന്നാൽ ഇതുപോലെ അന്തവും കുന്തവും ഇല്ലാതെ ഇരിക്കേണ്ടി വരും. അച്ചുവിന്റെ ഡയലോഗ് കേട്ടതും രണ്ടും തല കുനിച്ച് ഇരുന്നു. പറഞ്ഞത് എല്ലാം സത്യമായി പോയി അല്ലെങ്കിൽ കാണിച്ചു തന്നേനെ..... എമി ശബ്ദം താഴ്ത്തി ചുണ്ടിനടിയിൽ പറഞ്ഞു. എന്നതാടീ നീ ഇരുന്ന് പിറുപിറുക്കുന്നത്????? എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഉച്ചത്തിൽ പറയണം. ടേബിളിൽ കൈകുത്തി എമിക്ക് നേരെ മുഖം കുനിച്ചവൻ അവളെ നോക്കി. ഏയ്‌.... എനിക്കെന്ത് പറയാൻ????? എനിക്കൊന്നും പറയാനില്ല..... നിനക്ക് എന്തെങ്കിലും പറയാനുണ്ടോ അനൂ????? എമി അവളെ ഒന്നു നോക്കി. ഏയ്‌......... കേട്ടോ അവൾക്കും ഒന്നും പറയാനില്ല. അങ്ങനെ ആണേൽ രണ്ടിനും കൊള്ളാം. ടേബിളിൽ നിന്ന് കൈ എടുത്ത് നിവർന്ന് നിന്ന് രണ്ടിനെയും ഒന്ന് തറപ്പിച്ച് നോക്കി അച്ചു പുറത്തേക്കിറങ്ങി. അച്ചു പോയെന്ന് കണ്ടതും എമി ബുക്കിൽ നിന്ന് തലയുയർത്തി. ഡീ..... നിന്റെ അഗസ്റ്റിച്ചൻ ഉണ്ടല്ലോ???? അങ്ങേര് ആരാന്നാ വിചാരം ചാക്കോ മാഷോ???? അതോ ഹിറ്റ്ലറോ?????

അങ്ങേർക്ക് അറിയില്ല എന്റെ തനി കൊണം.. വേണ്ടാ വേണ്ടാന്ന് ഞാൻ വെച്ചിട്ടാ....... ഇടഞ്ഞാൽ ഞാൻ തനി ചെറ്റയാ...... അത് ഇടഞ്ഞില്ലെങ്കിലും അങ്ങനെ തന്നെ അല്ലെ????? അനു സ്വരം താഴ്ത്തി പറഞ്ഞു. എന്നതാ?????? എമി കണ്ണ് കുറുക്കി അവളെ നോക്കി. ഏയ്‌.... നീ ഭയങ്കര ടെറർ ആണെന്ന് പറഞ്ഞതാ.... you continue...... അനു വിനയപൂർവം പറഞ്ഞ് അവളെ നോക്കി. ബുദ്ധിയില്ലാത്ത കൊച്ചാ എന്താ എപ്പോഴാ പ്രവർത്തിക്കുക എന്നറിയില്ലേ.... എടീ.... നിന്റെ ചേട്ടന് മനുഷ്യപറ്റ് എന്നൊരു സാധനം ഉണ്ടോടീ?????? ഇത്തിരി നേരം റസ്റ്റ്‌ പോലും തരാത്ത കണ്ണീചോര ഇല്ലാത്ത ദുഷ്ടൻ....... അല്ലെങ്കിലും ആരെങ്കിലും ചെയ്യുന്ന പണിയാണോ അങ്ങേര് ഈ കാണിക്കുന്നത്???? കോളേജിലെ നമ്പർ വൺ തല്ലിപ്പൊളി ആയിരുന്ന അങ്ങേര് എന്നെ കുത്തി ഇരുത്തി പഠിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ ആണെടീ നിന്റെ അഗസ്റ്റിച്ചൻ..... ഏതെങ്കിലും കെട്ട്യോന്മാർന്മാർ സ്വന്തം ഭാര്യയെ ഇങ്ങനെ ഇരുത്തി പഠിപ്പിച്ച ചരിത്രം നീ കേട്ടിട്ടുണ്ടോ????? ഉണ്ടോ??? ഇല്ല.... അങ്ങനെ ആരും ചെയ്യില്ല.... ഇപ്പൊ വേറെ വല്ലവരും ആയിരുന്നെങ്കിൽ ഈ നേരത്ത് നല്ല ഒന്നാംതരം ഒരു ഹണിമൂണും കഴിഞ്ഞു വന്നേനെ.

ഇങ്ങനെ ഒരു അൺറൊമാന്റിക് മൂരാച്ചിയെ ആണല്ലോ നീ എനിക്ക് തന്നത് എന്റെ കർത്താവേ...... മുകളിലേക്ക് കൈ മലർത്തി എമി പറഞ്ഞ് നേരെ നോക്കിയതും വാതിൽക്കൽ കൈ മാറിൽ പിണച്ചു വെച്ച് ഡോറിൽ ചാരി നിൽക്കുന്ന അച്ചുവിനെ കണ്ടതും അവളുടെ കണ്ണ് മിഴിഞ്ഞു. ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു പോയി. എന്തുപറയണം എന്നറിയാതെ അവൾ ഉമിനീര് ഇറക്കി. എമി ഫ്രീസ് ആയി ഇരിക്കുന്നത് കണ്ട് സംശയത്തോടെ നെറ്റി ചുളിച്ച് അവളുടെ നോട്ടം പോയ വഴിയേ കണ്ണുകൾ ചലിപ്പിച്ചതും അവിടെ നിൽക്കുന്ന ആളെ കണ്ടതും അനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ഇരുന്നു. അവൾ പതിയെ ഇടംകണ്ണിട്ട് എമിയെ നോക്കിയതും ഇത്രയും നേരം വലിയ വായിൽ വീരവാദം മുഴക്കിയ പെണ്ണിരുന്ന് ആലിലയേക്കാൾ കഷ്ടത്തിൽ വിറയ്ക്കുന്നു. പൊട്ടിവന്ന ചിരി ചുണ്ട് കൂട്ടപ്പിടിച്ച് അമർത്തി അവൾ അച്ചുവിനെയും എമിയേയും മാറി മാറി നോക്കി. ഇനി ഇരിക്കുന്നത് പന്തിയല്ല എന്ന് മനസ്സിലായ അനു ബുക്കും എടുത്ത് പതിയെ എഴുന്നേറ്റു. അനു എഴുന്നേൽക്കുന്നത് കണ്ടതും എമി പകപ്പോടെ അവളെ നോക്കി. ഞാൻ എന്റെ മുറിയിൽ ഇരുന്ന് പഠിക്കുന്നതാണ് കുറച്ചു കൂടി നല്ലത്. അച്ചുവിനോട്‌ പറഞ്ഞവൾ തിരിഞ്ഞ് എമിയെ ഒന്നു നോക്കി. അനുവിന്റെ നോട്ടം കണ്ടതും പോവല്ലേ പോവല്ലേ എന്നവൾ കണ്ണുകളാൽ അപേക്ഷിച്ചു. എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്‌....

എമിയുടെ അപേക്ഷയെ നിഷ്കരുണം തള്ളി അനു പുറത്തേക്ക് ഇറങ്ങാൻ നീങ്ങി. അനു വാതിൽക്കൽ എത്തിയതും അച്ചു അവൾക്കായ് ഒന്നു വഴി മാറി കൊടുത്തു. പോവുമ്പൊ അമ്മച്ചിയോട് ഞാൻ കുറച്ചു തിരക്കിലാണ് അത് കഴിയുമ്പൊ ചായ കുടിക്കാൻ എത്തിക്കോളാം എന്നൊന്ന് പറഞ്ഞേക്കണം. എമിയിൽ തന്നെ നോട്ടം ഉറപ്പിച്ച് അവൻ പറഞ്ഞു നിർത്തി. അനു ശരി എന്നർത്ഥത്തിൽ തലയാട്ടി അവനെ കടന്ന് പുറത്തേക്കിറങ്ങി. കാലുവാരി..... ഇവളെ വിശ്വസിച്ച് ഓരോന്ന് വിളിച്ചു കൂവിയ എന്നെ പറഞ്ഞാൽ മതിയല്ലോ.... ഇനി ഞാനീ ഡ്രാക്കൂന്റെ അടുത്തുന്ന് എങ്ങനെ രക്ഷപ്പെടും എന്റെ പുണ്യാളാ...... മനസ്സിൽ ചിന്തിച്ചു തീർന്നതും ഡോർ അടയുന്ന ശബ്ദം കേട്ടവൾ ഞെട്ടി തലയുയർത്തി. അവളെ തന്നെ നോക്കിക്കൊണ്ട് ഡോറിൽ ചാരി നിന്ന് വാതിൽ കുറ്റിയിടുന്ന അച്ചുവിനെ കണ്ടവൾ ഇരുന്നിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റു പോയി. ഞാൻ അൺറൊമാന്റിക് മൂരാച്ചി അല്ലെ????? അവൾക്ക് നേരെ ഓരോ അടി വെച്ചവൻ ചോദിച്ചു. ഇത്രയും പറഞ്ഞതിൽ ഇങ്ങേര് ഇത് മാത്രേ കേട്ടൊള്ളോ????? അച്ചു നടന്നടുക്കുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് ചുവട് വെച്ചു കൊണ്ടിരുന്നു അതിനൊപ്പം കണ്ണുകളാൽ രക്ഷപ്പെടാനുള്ള വഴി തേടി കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ കണ്ടെന്നത് പോലെ അവളുടെ കണ്ണുകൾ വിടർന്നു.

തിരിഞ്ഞ് ഡ്രസ്സിങ് റൂമിലേക്ക് പായാൻ തുനിഞ്ഞ അവളുടെ ശ്രമത്തെ അപ്പാടെ തകർത്ത് കൊണ്ട് അച്ചു അവളെ പിടിച്ച് ചുവരിലേക്ക് ചേർത്ത് നിർത്തി. ഞെട്ടി കൊണ്ട് കുതറി മാറാൻ മുതിരവെ അവളെ അടക്കി പിടിച്ചവൻ ചുവരിലേക്ക് വീണ്ടും അമർത്തി. ഇച്ചായാ....... വിറച്ചു കൊണ്ടവൾ അവനെ നോക്കി. ശ്ശ്..... അവൻ ചൂണ്ടുവിരലിനാൽ അവളുടെ വാക്കുകളെ തടഞ്ഞു. നീ അല്ലെ കുറച്ചു മുന്നേ പറഞ്ഞത് ഞാൻ അൺറൊമാന്റിക് മൂരാച്ചി ആണെന്ന് അപ്പൊ ഞാൻ ആ സംശയം തീർത്തു തരണ്ടേ????? കണ്ണുകളുടെ ആഴത്തിൽ കുസൃതി ഒളിപ്പിച്ചവൻ ചോദിച്ചു. ആ ചോദ്യത്തിന് ഒപ്പം അവളുടെ അധരങ്ങളിൽ സ്ഥാനം പിടിച്ച അവന്റെ ചൂണ്ടുവിരൽ പതിയെ ഊർന്നിറങ്ങി. താടിയിലൂടെ കഴുത്തിലേക്ക് സഞ്ചാരപാത തേടിയ വിരൽ തൊണ്ടക്കുഴിയിൽ എത്തി നിന്നു. ഉമിനീര് ഇറങ്ങുന്നതിന് അനുസരിച്ച് വെളിവ് ആവുന്ന ഞരമ്പിലേക്ക് അവൻ ഏറെ കൗതുകത്തോടെ നോക്കി. പതിയെ ചൂണ്ടുവിരൽ അവിടെ ഒന്ന് ആഴ്ത്തിയതും അവളിൽ നിന്ന് ഒരു ഏങ്ങൽ പുറത്ത് വന്നു. ഒരു നിമിഷം പോലും കാത്ത് നിൽക്കാതെ അച്ചു അവളുടെ ചൊടികളെ കവർന്നെടുത്തു. പൊള്ളി പിടഞ്ഞവൾ ഒന്നു കുതറിയെങ്കിലും ഇടുപ്പിലൂടെ കൈച്ചുറ്റി അച്ചു അവളെ നെഞ്ചിലേക്ക് അമർത്തി.

അത്യധികം ആവേശത്തോടെ കൊതിയോടെ അവനാ അധരങ്ങളെ നുണഞ്ഞു. എമി പെരുവിരലിൽ ഉയർന്നു പൊങ്ങിപ്പോയി. വിരലുകൾ അറിയാതെ അവനിൽ മുറുകി. മേൽചുണ്ടിനെയും കീഴ്ചുണ്ടിനെയും ഒരുപോലെ പൊതിഞ്ഞു കൊണ്ട് അവൻ അവളെ ചുംബിച്ചു തളർത്തി. മിഴിഞ്ഞിരുന്ന കണ്ണുകൾ കൂമ്പിയടഞ്ഞു. തള്ളി മാറ്റാൻ പോലും കഴിയാത വണ്ണം അവൾ വല്ലാതെ പതറി പോയി. ഇടുപ്പിൽ സ്ഥാനം പിടിച്ച അവന്റെ കൈകൾ അവളിൽ എന്തോ പരതി കൊണ്ടിരുന്നു. ദേഹം തളരുന്നത് പോലെ അവന്റെ ചുംബനചൂടിൽ... നിശ്വാസങ്ങളിൽ ഉരുകി ഒലിക്കുന്നത് പോലെ..... അച്ചുവിന്റെ ചുണ്ടുകളുടെ വേഗതയ്ക്കൊപ്പം അവളുടെ കൈകളുടെ മുറുക്കവും ഏറി കൊണ്ടിരുന്നു. ഒടുവിൽ എമി ഒന്നു പിടഞ്ഞതും അവളുടെ കീഴ്ചുണ്ടിൽ അമർത്തി മുത്തി അച്ചു അവളുടെ അധരങ്ങളെ മോചിപ്പിച്ചു. ശ്വാസം വലിച്ച് എടുത്തവൾ കിതച്ചു. തന്റെ നെഞ്ചിൽ അമർന്നിരിക്കുന്ന അവളുടെ ക്രമമല്ലാത്ത ശ്വാസഗതി അവന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. വിയർപ്പിനാൽ കുതിർന്ന അവളുടെ കുഞ്ഞു മുഖത്ത് അവന്റെ മിഴികൾ ഓടി നടന്നു. തന്നെ നോക്കാതെ മുഖം കുനിച്ച് നിൽക്കുന്ന അവളെ കാൺകെ ചുണ്ടിൽ കുസൃതി ചിരി മിന്നി മറഞ്ഞു. ഇത്ര വേഗം തളർന്നോ??????

അപ്പൊ പിന്നെ ബാക്കി കൂടി എന്റെ കൊച്ച് എങ്ങനെ താങ്ങും????? മുഖത്തേക്ക് വീണു കിടന്ന അവളുടെ മുടിയിഴകൾ കാതിനു പിന്നിലേക്ക് ഒതുക്കി വെച്ചവൻ കുറുമ്പോടെ ചോദിച്ചതും അവൾ പിടച്ചിലോടെ അവനെ കണ്ണുകൾ ഉയർത്തി നോക്കി. മീശതുമ്പ് കടിച്ചു പിടിച്ച് തന്നിൽ നോട്ടം ഉറപ്പിച്ച് നിൽക്കുന്നവനെ കണ്ട് ഉടലാകെ തളർന്നു പോയി. അവന്റെ നോക്കിലും വാക്കിലും ഇന്നേവരെ കാണാത്ത ഒരു വശ്യത... പതറി നിൽക്കുന്നവളെ കണ്ടതും അച്ചു ഇടുപ്പിലൂടെ ചുറ്റി അവളെ പൊക്കിയെടുത്തു. കുറച്ചു മുന്നേ പറഞ്ഞ പരാതി ഇപ്പൊ അങ്ങ് തീർക്കുവാ... ഇച്ചായൻ കൊച്ചിനെ കുറച്ചു സ്നേഹിക്കാൻ പോകുവാ..... കണ്ണിറുക്കി വശ്യമായി പുഞ്ചിരിച്ചവൻ പറഞ്ഞതും അവളൊന്ന് കുതറി. അതറിഞ്ഞത് പോലെ അച്ചു അവളെ മുറുകെ പിടിച്ച് ബെഡിലേക്ക് ഇട്ടിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കും മുന്നേ അച്ചു അവളിലേക്ക് അമർന്നു. ഇ... ഇച്ചായാ.. വേണ്ട... ഞാൻ... ഞാൻ വെറുതെ പറഞ്ഞതാ......... അവന്റെ നെഞ്ചിൽ കൈ അമർത്തി വൃഥാ തള്ളി മാറ്റാൻ ശ്രമിച്ചവൾ പറഞ്ഞു. എന്നാലേ ഞാൻ സീരിയസ് ആയി പറഞ്ഞതാ..... നെഞ്ചിൽ അമർന്ന അവളുടെ വലംകൈ കോർത്തു പിടിച്ച് ബെഡിലേക്ക് അമർത്തി അച്ചു അവളിലേക്ക് മുഖം അടുപ്പിച്ചു.

കവിളിൽ അമർത്തി ചുംബിക്കുന്നതിനൊപ്പം അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ അലഞ്ഞു നടന്നു. കവിളിൽ കൈ ചേർത്ത് വെച്ചവൻ ഒരിക്കൽ കൂടി അവളുടെ ചുണ്ടുകളെ നുണഞ്ഞെടുത്തതും കോർത്തു പിടിച്ച കൈകൾക്ക് മുറുക്കം കൂടി. ചുംബനത്തിന്റെ തീവ്രത ഏറിയതും കവിളിൽ സ്ഥാനം നേടിയിരുന്ന അവന്റെ കരം കഴുത്തിലേക്ക് അരിച്ചിറങ്ങി. താഴേക്ക് ഇഴഞ്ഞു നീങ്ങിയ അച്ചുവിന്റെ വിരലുകൾ അവൾ ഇട്ടിരുന്ന ടോപ്പിന്റെ പ്രെസ്സ് ബട്ടണിൽ ചെന്ന് എത്തിയതും അവളൊരു വെപ്രാളത്തോടെ അവന്റെ കൈയിൽ പിടിച്ചു തടഞ്ഞു. എന്നാൽ ചുംബനത്തിന്റെ ആലസ്യത്തിൽ അച്ചു അവളുടെ കൈ തട്ടി എറിയുന്നതിനൊപ്പം ടോപ്പിന്റെ ആദ്യത്തെ പ്രെസ്സ് ബട്ടൺ അവൻ വലിച്ചു പൊട്ടിച്ചു. അവന്റെ ആ പ്രവർത്തിയിൽ എമി പുളഞ്ഞു പോയി. വീണ്ടും താഴേക്ക് ചലിക്കാൻ പോയ അവന്റെ വിരലുകളെ സർവ്വശക്തിയും ഉപയോഗിച്ച് അവൾ തടയിട്ടു. തന്റെ പ്രവർത്തി പകുതി മുറിഞ്ഞ നീരസത്തിൽ ചുണ്ടുകൾ പിൻവലിച്ച് അവളെ നോക്കിയതും പിടയ്ക്കുന്ന കണ്ണുകളോടെ അവൾ വേണ്ട എന്നർത്ഥത്തിൽ ഇരുവശത്തേക്കും അവൾ തല ചലിപ്പിച്ചു. പിൻവാങ്ങാൻ ആഗ്രഹമുണ്ടെന്നാലും അവളിൽ നിന്ന് ഉയരുന്ന കിതപ്പും ഏറിയ ഹൃദയമിടിപ്പും എല്ലാം അവനെ മറ്റൊരു തലത്തിൽ എത്തിച്ചിരുന്നു. വല്ലാത്തൊരു ആവേശത്തോടെ അച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

ആഞ്ഞു ശ്വാസം വലിച്ചവൾ അവന്റെ മുടിയിൽ കൊരുത്തു പിടിക്കുന്നതിനൊപ്പം മറു കൈ അവന്റെ ചുമലിൽ മുറുകി. അവളുടെ കഴുത്തിൽ ചുംബനങ്ങളാൽ മൂടി പിടയ്ക്കുന്ന നീല ഞരമ്പിൽ അവന്റെ പല്ലുകൾ ആഴ്ന്നതും വല്ലാത്ത പിടച്ചിലോടെ അവൾ ഉയർന്നു പൊങ്ങിപ്പോയി. അപ്പോൾ മാത്രമാണ് അച്ചുവിന് തന്റെ പ്രവർത്തികളെ പറ്റി ബോധം വരുന്നത്. അവളുടെ നെഞ്ചിൽ താടി കുത്തി നിർത്തി ഒന്നു കണ്ണുകൾ ഉയർത്തി അവളെ നോക്കവെ ഇരുമിഴികളും മുറുകെ പൂട്ടി ചുണ്ട് കൂട്ടി പിടിച്ച് ശ്വാസം അടക്കി കിടക്കുന്നവളെ കണ്ടതും അവന്റെ ഹൃദയമിടിപ്പ് ഏറി. വീണ്ടും കഴുത്തിലേക്ക് മുഖം അമർത്തി അവന്റെ പല്ലുകൾ ആഴ്ന്നിടത്ത് ചുണ്ടുകൾ പതിപ്പിച്ച് അവൻ ഒന്നു ഉയർന്ന് എമിക്ക് അഭിമുഖമായി എത്തി. അടഞ്ഞു കിടന്ന അവളുടെ ഇരു കൺപോളകൾക്ക് മുകളിൽ അവന്റെ ചുംബനങ്ങൾ വീണുടഞ്ഞതും ഒരു വിറയലോടെ അവൾ കണ്ണുകൾ തുറന്നു. ഒരുനിമിഷം ഇരു കണ്ണുകൾ തമ്മിൽ ഇടഞ്ഞു. ഇനി എന്നെ മൂപ്പിക്കാൻ നിൽക്കുമ്പോൾ ഇത് ഓർമ്മ വേണം കേട്ടോടീ പൊടികുപ്പീ?????? ചുണ്ടിൻ കോണിൽ ഒളിപ്പിച്ച ചിരിയോടെ അവൻ പറയുന്നതിനൊപ്പം തുറന്നു കിടന്ന അവളുടെ ടോപിന്റെ ബട്ടൺ അവൻ തന്നെ പിടിച്ചിട്ടു. ഒരിക്കൽ കൂടി മേൽചുണ്ടിലെ മറുകിൽ ഒന്നു മുത്തി അച്ചു അവളിൽ നിന്ന് മാറിയതും എമി പിടഞ്ഞ് എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് പാഞ്ഞിരുന്നു. അവളുടെ പരക്കം പാച്ചിൽ കണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഒരു നിർവൃതിയിൽ എന്ന പോൽ അവൻ കിടന്നു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story