ഹൃദയതാളമായ്: ഭാഗം 147

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ചിലപ്പോഴൊക്കെ മനസ്സ് നമ്മെ വിഡ്ഢികൾ ആക്കാറുണ്ട്. കാണാൻ ആഗ്രഹിച്ചവരെ മുന്നിൽ കൊണ്ടുവന്നു നിർത്തുന്ന മനസ്സിന്റെ മാന്ത്രികത... ഒരു തരം ഹാലൂസിനേഷൻ പോലെ. പക്ഷെ ഹൃദയം ചതിക്കാറുണ്ടോ????? തന്റെ പ്രാണന്റെ സാമിപ്യം അടുത്ത് എവിടെയോ ഉണ്ട് എന്ന് ഹൃദയം മന്ത്രിക്കുന്നത് എന്തുകൊണ്ട്?????? കയ്യെത്തും ദൂരത്ത് തന്നെ ഉണ്ടെന്ന് തോന്നുന്നത് എന്തുകൊണ്ട്????? ഒരുപക്ഷെ ഇതും മനസ്സിന്റെ വഞ്ചന ആയിരിക്കുമോ???????? എമി ആകെ ആശയക്കുഴപ്പത്തിലായി. കണ്മുന്നിൽ കണ്ട അച്ചുവിന്റെ രൂപം സത്യമാണോ മിഥ്യയാണോ എന്ന് വേർതിരിച്ച് അറിയാൻ കഴിയുന്നില്ല. അവനല്ല എന്ന് ബുദ്ധി പറയുമ്പോഴും ആണെന്ന് ഹൃദയം സമർഥിക്കുന്നു. തന്നിലെ ആശയക്കുഴപ്പം ആരോടെങ്കിലും പറയാം എന്നു കരുതിയാൽ തന്നെ കാര്യം അറിയുമ്പോൾ കൂടെ ഇരിക്കുന്നതുങ്ങൾ കളിയാക്കാൻ തുടങ്ങും. അതുകൊണ്ട് ആ ശ്രമം അവൾ പാടെ ഉപേക്ഷിച്ചു. വീണ്ടും കണ്ണുകൾ തിരക്കുകൾക്കിടയിൽ ആരെയോ തേടി കൊണ്ടിരുന്നു. ഇതിൽ എന്ത് പേരാണ് എഴുതേണ്ടത്????

മെഹന്ദി ഇടുന്ന പെൺകുട്ടിയുടെ സ്വരമാണ് അവളെ ഉണർത്തിയത്. തിരച്ചിൽ അവസാനിപ്പിച്ച് അവൾ ആ പെൺകുട്ടിക്ക് നേരെ തിരിഞ്ഞു. എന്താ???????? ദേ ഇവിടെ എന്ത് പേരാണ് ചേർക്കേണ്ടതെന്ന്?????? കൈ വെള്ളയിൽ വളരെ ഭംഗിയായി വരച്ചു ചേർത്ത മെഹന്ദി ഡിസൈനിന് നടുവിൽ ഒഴിച്ചിട്ടിരുന്ന സ്ഥലത്ത് ചൂണ്ടി ആ പെൺകുട്ടി അവളെ നോക്കി. മ്മ്മ്.... Dracula എന്നെഴുതിയാൽ മതി. ചുണ്ടിൽ ഒളിപ്പിച്ച ഒരു കുസൃതി ചിരിയോടെ അവളത് പറയവെ മിഴിഞ്ഞ കണ്ണുകളോടെ ആ കുട്ടി അവളെ ഒന്നു നോക്കി. മറുപടിയായി അവളൊന്ന് ചിരിച്ചതും കിളി പോയത് പോലെ തലയാട്ടി അവൾ പറഞ്ഞത് പോലെ കയ്യിൽ എഴുതി ചേർത്തു. പേരെഴുതി മെഹന്ദി ട്യൂബ് മാറ്റിയതും എമി തന്റെ ഇരു കൈകളിലേക്കും നോക്കി. ഉള്ളം കയ്യിലും പുറം കയ്യിലുമായി കൈമുട്ടിന് താഴെ വരെ വളരെ ഭംഗിയിൽ വരച്ചിരിക്കുന്ന മൈലാഞ്ചിയിലേക്കും നടുവിൽ എഴുതി ചേർത്ത പേരിലേക്കും ഒരു പുഞ്ചിരിയോടെ അവൾ നോക്കി.

കാലിൽ ഇടണോ?????? അതിന് ഞാനല്ലല്ലോ കല്യാണപ്പെണ്ണ്..... താൻ ദേ ഇവർക്ക് കൂടി അങ്ങ് ഇട്ടുകൊടുത്താൽ മതി. തനിക്കൊപ്പം ഇരിക്കുന്ന മറിയാമ്മയെയും അനുവിനെയും കാണിച്ച് അവൾ ആ പെൺകുട്ടിയോട് പറഞ്ഞു. മറുപടിയായി ശരി എന്നർത്ഥത്തിൽ തലയാട്ടി അവൾ മറിയാമ്മക്ക് നേരെ തിരിഞ്ഞു. കയ്യിലെ മെഹന്ദി ഡ്രസ്സിൽ പറ്റാത്ത വിധം കാൽമുട്ടിൽ കൈകുത്തി ഇരുന്ന് എമി ബാക്കി പെൺപടകളോട് സംസാരിച്ച് ഇരുന്നു. അതിനിടയിൽ കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ ഒതുക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു. ഓരോരുത്തരുടെ കയ്യിൽ മെഹന്ദി നിറഞ്ഞു കൊണ്ടിരുന്നു. കയ്യിൽ വരയ്ക്കുന്ന വേഗത കാണുമ്പോൾ തന്നെ അറിയാം അവർക്ക് എത്ര എക്സ്പീരിയൻസ് ഉണ്ടെന്ന്. അധികം വൈകാതെ തന്നെ മറിയാമ്മയുടെയും അനുവിന്റെയും ഇരുകൈകളും മെഹന്ദി കൊണ്ട് നിറഞ്ഞു. നിവിയുടെ കയ്യിൽ ആരവ് എന്ന പേര് നല്ല വലുപ്പത്തിൽ തിളങ്ങി നിൽപ്പുണ്ട്.

മറിയാമ്മ മറ്റാർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ കയ്യിൽ റോണിയുടെ പേര് എഴുതിപ്പിച്ചു. എഴുതാൻ പ്രത്യേകിച്ച് പേരൊന്നും ഇല്ലാത്തതിനാൽ അനു അവിടെ ഡിസൈൻ കൊണ്ട് തന്നെ അഡ്ജസ്റ്റ് ചെയ്തു. കയ്യിലെ മെഹന്ദി ഉണങ്ങി എന്ന് തോന്നിയതും എമി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. നീയിത് എങ്ങോട്ടാ??????? നിവി അവളെ നോക്കി നെറ്റി ചുളിച്ചു. ഞാൻ കൈ കഴുകാൻ ഇത് നല്ലോണം ഉണങ്ങി. എടീ... ഇതിപ്പൊ കഴുകി കളയാൻ പാടില്ല. പിന്നെ?????? നന്നായി ചുവന്നിട്ട് വേണം കൊണ്ടുപോയി കഴുകി കളയാൻ. അതെന്താ??????? മെഹന്ദിയുടെ ചുവപ്പ് ദമ്പതികൾക്കിടയിലെ പ്രണയത്തിന്റെ ആഴവും വിശ്വാസവും എല്ലാം പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. കയ്യിൽ ഇടുന്ന മെഹന്ദി എത്രത്തോളം ചുവക്കുന്നോ അത്രത്തോളം നമ്മുടെ റിലേഷൻ സ്ട്രോങ്ങ്‌ ആവും. നിവി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഏഹ്!!!!!

ഈ മെഹന്ദി ചുവക്കുന്നതും റിലേഷൻഷിപ്പും തമ്മിൽ എന്താ ബന്ധം????? എമി കണ്ണ് മിഴിച്ച് അവളെ നോക്കി. അതൊന്നും എനിക്ക് അറിഞ്ഞൂടാ.... എല്ലാവരും പറഞ്ഞു കേൾക്കുന്നതാ ഞാൻ പറഞ്ഞത്. മെഹന്ദിയുടെ ടൈപ്പ് അനുസരിച്ച് ചിലപ്പൊ കൈ ചുവന്നെന്നും കറുത്തെന്നും ഒക്കെ ഇരിക്കും അതിന് ഇങ്ങനെ ഒരു ബിൽഡ്പ്പ് കൊടുക്കേണ്ട കാര്യമുണ്ടോ?????? വെറുതെ കുറെ അന്ധവിശ്വാസങ്ങൾ അല്ലാതെന്ത്????? എമി അവൾക്ക് നേരെ ചുണ്ട് കോട്ടി. ആവോ അതൊന്നും എനിക്ക് അറിഞ്ഞൂടാ. പക്ഷെ എനിക്ക് ഇതിലൊക്കെ ഇത്തിരി വിശ്വാസം ഉണ്ടെന്ന് കൂട്ടിക്കോ. ആയിക്കോട്ടെ..... പൊന്നുമോൾ ഇത് ചുവപ്പിച്ച് ഇരുന്നോ ഞാൻ അകത്ത് പോയി കഴുകി കളഞ്ഞിട്ട് വരാം. അതിന് എന്തിനാ നീ അകത്ത് പോവുന്നത്????? ദേ ആ സൈഡിൽ കഴുകാനുള്ള എല്ലാ അറേഞ്ച്മെന്റ്സും ഒരുക്കിയിട്ടുണ്ട്. നിവി അവർ ഇരിക്കുന്നതിന് സൈഡിലേക്ക് ചൂണ്ടി കാണിച്ചു.

എടീ എന്റെ ടോപ്പിന്റെ ബാക്ക് ഹുക്ക് ഒരെണ്ണം ഓപ്പൺ ആയിപ്പോയി ഇവിടെ നിന്ന് അത് ഇടാൻ കഴിയില്ലല്ലോ സോ ഞാൻ അകത്ത് ഏതെങ്കിലും റൂമിൽ പൊക്കോളാം അതാവുമ്പൊ കയ്യും കഴുകാം അത് നേരെ ഇടുകയും ചെയ്യാം. എമി അവൾക്ക് കേൾക്കാൻ പാകത്തിന് സ്വരം താഴ്ത്തി പറഞ്ഞു. ഞാൻ കൂടി വരാടീ..... നിവി എഴുന്നേൽക്കാൻ തുനിഞ്ഞു. ഈ കയ്യും വെച്ച് വന്നിട്ട് നീ എന്ത് കാണിക്കാനാ????? ഇത് എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ ഇവിടെ ഇരുന്നോ ഞാൻ തന്നെ പൊക്കോളാം. എമി അവൾക്ക് നേരെ കണ്ണ് ചിമ്മി കാണിച്ചു. എങ്കിൽ എന്റെ മുറിയിലേക്ക് പൊക്കോ അവിടെ ആവുമ്പൊ ഈ നേരത്ത് ആരും കാണില്ല. ആഹ് ടീ....... നിവിയെ നോക്കി തലയാട്ടി കാണിച്ച് അവൾ പതിയെ സ്കേർട്ടും പൊക്കി പിടിച്ച് അകത്തേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മോളിത് എങ്ങോട്ടാ?????? മുകളിലേക്ക് സ്റ്റെയർ കയറാൻ തുനിയുമ്പോഴാണ് പിന്നിൽ നിന്ന് ആ ചോദ്യം ഉയരുന്നത്. തല ചരിച്ച് നോക്കിയതും മായയെ കണ്ടവൾ അവർക്ക് നേരെ തിരിഞ്ഞു നിന്നു. എനിക്കൊന്നു വാഷ്റൂമിൽ പോവണമായിരുന്നു മായമ്മേ,

അപ്പൊ നിവിയാ പറഞ്ഞത് അവളുടെ റൂം ഫ്രീ ആണെന്ന്. നേർത്തൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. അയ്യോ മോളേ അവിടുത്തെ ടാപ്പ് കംപ്ലയിന്റ് ആണ്. പിള്ളേർ ആരോ കയറി ഒടിച്ചതോ മറ്റോ ആണ്. തുറന്നാൽ പിന്നെ ഇട്ടിരിക്കുന്നത് മുഴുവൻ നനയും. മോളൊരു കാര്യം ചെയ്യ് ഞങ്ങളുടെ മുറിയിലേക്ക് പൊക്കോ അവിടെ ഇപ്പൊ ആരുമില്ല. ആണോ????? എങ്കിൽ ഞാൻ അവിടെ പൊക്കോളാം. ഇറങ്ങിയ പടികൾ അവൾ തിരിച്ച് ഇറങ്ങി. ഒറ്റയ്ക്ക് പോവണ്ട വാ ഞാൻ കൂടി വരാം..... എമിക്കൊപ്പം അവർ നടക്കാൻ ആഞ്ഞതും ബന്ധുക്കളിൽ ആരോ അവരെ വിളിച്ചതും ഒരുമിച്ചായിരുന്നു. മായമ്മ പൊക്കോ അവരൊക്കെ ഗസ്റ്റ് അല്ലെ????? പുറത്ത് എവിടെയും അല്ലല്ലോ അകത്ത് അല്ലെ ഞാൻ തനിയെ പൊക്കോളാം. കൺഫ്യൂഷനോടെ തന്നെ നോക്കി മായയോട് പറഞ്ഞവൾ കണ്ണ് ചിമ്മി. ശരി....

എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ മറക്കണ്ട..... എമിയുടെ കവിളിൽ തട്ടി അവർ പറഞ്ഞതും അവൾ തിരികെ ചിരിച്ചു തലയാട്ടി. തിടുക്കപ്പെട്ട് അവർ തിരിഞ്ഞു നടന്നതും എമിയും റൂം ലക്ഷ്യമാക്കി നീങ്ങി. ലോങ്ങ്‌ സ്കേർട്ട് ആയതിനാലും ഫ്ലോറിൽ പരന്നു കിടക്കുന്നതിനാലും എങ്ങും തട്ടി വീഴാതിരിക്കാൻ മുഴുവൻ ശ്രദ്ധ സ്കേർട്ടിൽ ചെലുത്തി ആയിരുന്നു അവൾ നടന്നത്. സ്റ്റെയറിന് അരികിലെ രണ്ടാമത്തെ മുറി ആയിരുന്നു അവരുടേത്. ആദ്യത്തേത് ഗസ്റ്റ് റൂമും. വീട്ടിലെ മുറിയുടെ സ്ഥാനം എല്ലാം അവൾക്ക് നേരത്തെ തന്നെ പരിചിതമയത്തിനാൽ മുറി തിരിഞ്ഞു നടന്ന് ബുദ്ധിമുട്ടേണ്ടി വന്നില്ല. മായ പറഞ്ഞതനുസരിച്ച് അവരുടെ മുറിയിലേക്ക് പോവാനായി മെല്ലെ നടന്ന് ഗസ്റ്റ് റൂമിന് മുന്നിൽ എത്തിയതും ആരുടെയോ കരങ്ങൾ അവളെ വലിച്ച് ഗസ്റ്റ് റൂമിന് അകത്തേക്ക് കയറ്റിയിരുന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story