ഹൃദയതാളമായ്: ഭാഗം 148

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പ്രതീക്ഷിക്കാത്ത ആക്രമണം ആയതിനാൽ അവൾ ഒരുനിമിഷം പതറി പോയി. ആരുടെയോ കൈക്കുള്ളിലാണ് താനെന്ന ബോധം അവളിൽ ഉടലെടുത്തതും സർവ്വ ശക്തിയും ഉപയോഗിച്ച് അവൾ കുതറി മാറാൻ തുനിഞ്ഞു. എന്നാൽ തന്നെ പൊതിഞ്ഞ പരിചിത ഗന്ധവും സ്പർശവും മാത്രം മതിയായിരുന്നു അവളിലെ ഭയത്തെയും ചെറുത്തു നിൽപ്പിനെയും അടക്കാൻ. ഹൃദയമിടിപ്പിന്റെ വേഗതയേറി.... ശ്വാസഗതി ഉയർന്നു..... സന്തോഷമാണോ സങ്കടമാണോ എന്ന് വേർതിരിച്ച് അറിയാൻ കഴിയാത്ത ഒരു വികാരം ഉള്ളിൽ നിറയുന്നു. കണ്ണുകൾ കലങ്ങി.... മിഴികളിൽ ഉരുണ്ടു കൂടിയ നീർതുള്ളികൾ നിറഞ്ഞ് ഒഴുകാൻ വിടാതെ അവൾ കണ്ണുകൾ ഇറുകെ അടച്ചു. അടുത്ത നിമിഷം തന്നെ അവൾ ചുവരിലേക്ക് ചേർക്കപ്പെട്ടു. അത് അറിഞ്ഞിട്ടും അവൾ കണ്ണുകൾ തുറന്നില്ല. മിഴികൾ തുറക്കാൻ കഴിയാത്ത വിധം അശക്തയാണ് താൻ എന്നവൾക്ക് തോന്നിപ്പോയി. പൊടിക്കുപ്പീ........... കാതിനെ കുളിരണിച്ച് പോയ ഏറെ പ്രിയപ്പെട്ടവന്റെ സ്വരം..... അതൊന്ന് മാത്രം മതിയായിരുന്നു അവളിൽ ചോർന്നൊലിച്ചു പോയ ഊർജ്ജം നിറയ്ക്കാൻ. ഒരു ഏങ്ങലടിയോടെ അവൾ കണ്ണുകൾ വലിച്ചു തുറന്നു. ഈറനണിഞ്ഞ മിഴികളിലൂടെ മങ്ങിയ കാഴ്ചയാൽ അവൾ കണ്ടു തന്റെ പ്രാണന്റെ മുഖം.....

തനിക്ക് ഏറെ അടുത്ത്..... ഒരു നിശ്വാസത്തിന് അപ്പുറം.... മുറുകുന്ന ഹൃദയതാളത്തോടെ അവൾ കണ്ണിമ ചിമ്മാൻ മറന്ന് നിന്നുപോയി. അവനും കൺ നിറയെ കാണുകയായിരുന്നു അവളെ. ഏറെ നാളുകൾക്ക് ശേഷം തന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്നവൾ... ആത്മാവിൽ പടർന്ന് കയറിയ തന്റെ പ്രണയം.... തന്റെ പാതി... നേത്ര ഗോളങ്ങൾ അവളുടെ മുഖത്ത് ഓടി നടന്നു. ശ്വാസം മുട്ടും വിധം അവളെ വാരി പുണരാൻ.... ചുംബനങ്ങൾ കൊണ്ട് മൂടാൻ എല്ലാം അവന്റെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ കഴിയുന്നില്ല........ ഇച്ചായാ.............. വിതുമ്പലോടെ അവൾ വിളിച്ചു തീർന്നതും അവന്റെ അധരങ്ങൾ അവളുടെ വിതുമ്പുന്ന ചുണ്ടുകളെ പൊതിഞ്ഞു. അനുഭവിച്ചു തീർത്ത വിരഹനോവിന്റെ ആഴം ഒരു ചുംബനത്തിലൂടെയവൻ അവളെ അറിയിക്കുകയായിരുന്നു. ഒരു കൈകളാൽ അവളെ പൊതിഞ്ഞു പിടിച്ചവൻ മറുകൈ അവളുടെ പിൻകഴുത്തിൽ അമർത്തി തന്നിലേക്ക് അടുപ്പിച്ച് അവളെ ചുംബിച്ചു. ഇരുകയ്യും ഉയർത്തി അവന്റെ ഷർട്ടിൽ അമർത്തി പിടിച്ചവൾ അവനിലേക്ക് വീണ്ടും പറ്റിച്ചേർന്നു. അവന്റെ ഹൃദയസ്പന്ദനം പോലും അവൾക്കായ് മാത്രം മന്ത്രിക്കുന്നുണ്ടായിരുന്നു.

ആദ്യ ചുംബനത്തിന്റെ മധുരം പോലെ അവളുടെ ചുണ്ടോന്ന് വിറച്ചു. പ്രണയവും വേദനയും ആനന്ദവും എല്ലാം കലർന്നൊരു ദീർഘചുംബനം. ആഴങ്ങളിലേക്ക് ഇറങ്ങി ഉമിനീരിനാൽ പരസ്പരം ഒത്തുചേർന്നു. ആവേശമോ ആസക്തിയോ ആയിരുന്നില്ല പ്രണയമായിരുന്നു.... ഹൃദയത്തിൻ അടിത്തട്ടിൽ വാടാതെ സൂക്ഷിക്കാൻ ഇരുമെയ്യും മനവും ഒന്നായി കൊതിച്ച ചുംബനം. അടഞ്ഞ കൺപോളകൾക്ക് ഇടയിൽ നിന്നൊരു നീർതുള്ളി അവളുടെ കവിളിലേക്ക് ഒലിച്ച് ഇറങ്ങി. അതറിഞ്ഞത് പോലെ ചുണ്ടുകൾ പിൻവലിക്കാതെ തന്നെ അച്ചു കൈ ഉയർത്തി ആ മിഴിനീരിനെ തുടച്ചു നീക്കി. ഒടുവിൽ പാതി മനസ്സോടെ അവളിൽ നിന്ന് അധരങ്ങൾ അടർത്തുമ്പോൾ കണ്ണുകൾ അടച്ച് ചുവരിലേക്ക് ചാരി അവൾ കിതച്ചിരുന്നു. വിട്ടുമാറാൻ മനസ്സ് വരാത്തത് പോലെ ഇരുകൈകളാൽ അവളുടെ മുഖം കോരിയെടുത്ത് ചുണ്ടിൽ അമർത്തി മുത്തി. മുഖമാകെ അവൻ ചുംബനങ്ങളാൽ മൂടുമ്പോൾ അവളുടെ ഇരുകൈകളും അവനെ ചുറ്റി പുണർന്നിരുന്നു. ഒടുവിൽ മതിവരാതെ അവളുടെ അധരങ്ങളിൽ ഒരിക്കൽ കൂടി ചുണ്ട് ചേർത്ത് മാറിയവൻ അവളുടെ നെറ്റിയിൽ നെറ്റി ചേർത്ത് നിന്നു. Missed you like a hell..........

അവളുടെ മൂക്കിൻതുമ്പിൽ മൂക്ക് ചേർത്ത് വെച്ച് അവൻ പുലമ്പുമ്പോൾ കിതപ്പേറിയ അവളുടെ ചുടു നിശ്വാസങ്ങൾ അവന്റെ മുഖത്ത് തട്ടി തടഞ്ഞു പോയി. വേഗത്തിൽ ഉയരുന്ന ഇരുവരുടെയും ശ്വാസനിശ്വാസങ്ങൾ പൂർവ്വസ്ഥിതിയിൽ ആവുന്നത് വരെ അതേ നിൽപ്പ് തുടർന്നു. ചുംബനത്തിന്റെ ആലസ്യത്താൽ അടഞ്ഞു പോയ കണ്ണുകൾ അവൾ മെല്ലെ തുറന്നു. മുന്നിൽ നിറ കണ്ണുകളോടെ കണ്ട അച്ചുവിന്റെ മുഖം അവളിൽ പേരറിയാത്ത ഒരു നൊമ്പരത്തിൽ കുതിർന്ന സംതൃപ്തി നിറച്ചു. ഹൃദയം വല്ലാതെ മിടിക്കുന്നു...... ഒരിക്കൽ കൂടി അവനെ വിളിക്കാൻ നാവ് ചലിക്കുന്നില്ല..... ഒത്തിരി സംസാരിക്കണം എന്നുണ്ട്..... പറയാതെ വന്നതിന്റെ പരിഭവം പങ്കുവെക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല...... തോണ്ട വറ്റി വരണ്ടത് പോലെ.... ആഹ്ലാദവും സങ്കടവും എല്ലാം എങ്ങനെ തുറന്നു കാട്ടണം എന്നറിയില്ല... അവന്റെ ഷർട്ടിലെ പിടി വിടാതെ അവനെ തന്നെ നോക്കി എമി നിറഞ്ഞ കണ്ണുകളോടെ അങ്ങനെ നിന്നു. ഒന്നും പറയാനില്ലേ???????? പെയ്യാൻ കാത്തു നിന്ന അവളുടെ ഇരുമിഴികളിലും ചുണ്ടുകൾ അമർത്തി ആയിരുന്നു ആ ചോദ്യം. മൗനം അതായിരുന്നു മറുപടി. നിന്നെ ഞാൻ എത്രത്തോളം മിസ്സ്‌ ചെയ്തു എന്നറിയോ????? ഒരുപാട് ഒരുപാട്... പറഞ്ഞറിക്കാൻ കഴിയുന്നതിലും അപ്പുറം...... നീ ഇല്ലാത്തൊരു ദിവസം can't even imagine anymore.....

നിന്റെ ചിരിയും പരിഭവവും പിണക്കണങ്ങളും ഇണക്കങ്ങളും എന്തിനേറെ നിന്റെ കുഞ്ഞു കുഞ്ഞു കുറുമ്പുകൾ പോലും ഞാൻ ഒത്തിരി മിസ്സ്‌ ചെയ്തു.... അവിടുന്ന് ഇവിടെ വരെ എത്തുന്ന ഓരോ സെക്കന്റും എനിക്ക് യുഗങ്ങൾ പോലെയാണ് തോന്നിയത്. ഇവിടെ വന്ന് നിന്റെ മുഖം ഒന്നു കാണുന്നത് വരെ ഞാൻ അനുഭവിച്ച വീർപ്പുമുട്ടൽ.... that was really killing me....... പറഞ്ഞു തീർന്നതും എമിയുടെ അഴിഞ്ഞു കിടന്ന മുടിയിഴകളിൽ വിരലുകൾ കോർത്തു കൊണ്ട് അവളുടെ മുഖം അവന്റെ നേർക്ക് ഉയർത്തി അധരങ്ങളിൽ ഒരു തവണ കൂടി ചുണ്ട് അമർത്തി. ഒറ്റ സെക്കന്റ്‌ നീണ്ടു നിന്ന ചുംബനം അവസാനിക്കുമ്പോൾ അവന്റെ നോട്ടം അവളുടെ മിഴികളിൽ ആയിരുന്നു. പരിഭവങ്ങളും പരാതികളും പറയാതെ പറയുന്ന അവളുടെ ഉണ്ടകണ്ണുകളിൽ ഒരു നിമിഷം അവന്റെ നോട്ടം തങ്ങി നിന്നു. പെട്ടെന്ന് ആയിരുന്നു അവളുടെ പ്രവർത്തി. കണ്ണിമ വെട്ടാതെ തന്നെ നോക്കി നിൽക്കുന്ന അച്ചുവിന്റെ കാലിൽ കയറി നിന്ന് അവന്റെ കഴുത്തിൽ കൈകൾ പിണച്ചു വെച്ച് പെരുവിരലിനാൽ ഉയർന്നു പൊങ്ങി അവന്റെ ചുണ്ടുകളെ കവർന്നെടുത്തു. ഒരു നിമിഷം അച്ചു പകച്ചുപോയി. ആദ്യമായാണ് അവളിൽ നിന്ന് അത്തരമൊരു നീക്കം.....

തന്നിൽ അത്ഭുതമാണോ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല. വിടർന്ന കണ്ണുകളോടെ അവളെ നോക്കിയതും ഇരുമിഴികളും ഇറുകെ അടച്ച് അവനെ ചുംബിക്കുന്ന തിരക്കിലാണ് അവൾ. സ്വന്തം പ്രവർത്തിയെ പറ്റി അവൾക്ക് പോലും ബോധം ഉണ്ടായിരുന്നില്ല. അവനെ പിരിഞ്ഞിരുന്ന ദുഃഖം അപ്പോൾ അങ്ങനെ പ്രകടിപ്പിക്കാനാണ് അവൾക്ക് തോന്നിയത്. ആദ്യത്തെ പകപ്പ് മാറിയതും അവനും ആ ചുംബനത്തിൽ താനെ ലയിക്കാൻ തുടങ്ങി. തന്റെ കാൽപാദങ്ങളിൽ കയറി ഏന്തി നിൽക്കുന്നതിനാൽ ഇടയ്ക്ക് വെച്ച് ചുംബനം മുറിഞ്ഞു പോവുമോ എന്ന ഭയത്താൽ അച്ചു ഒരു കയ്യാൽ അവളെ ഇടുപ്പിലൂടെ ചുറ്റി പൊക്കിയെടുത്തു. മറുകയ്യാൽ എമിയുടെ കവിളിൽ ചേർത്ത് തിരികെ അവളെ ചുംബിച്ചു തുടങ്ങി. ചുണ്ടുകൾക്കിടയിലൂടെ നുഴഞ്ഞു കയറിയ അവന്റെ നാവിന്റെ സ്പർശം അറിഞ്ഞതും അവൾ തളർന്നു പോയി. അവന്റെ പിൻകഴുത്തിൽ പിണച്ചു വെച്ച കൈകൾ ബലം നഷ്ടമായത് പോലെ ഊർന്നു പോയെങ്കിലും അവന്റെ നിശ്വാസങ്ങളുടെ വേലിയേറ്റത്താൽ ഒരു തരം വെപ്രാളത്തോടെ അവന്റെ കോളറിൽ പിടി മുറുക്കി. അവളിലെ പിടച്ചിൽ അറിഞ്ഞത് പോലെ അച്ചു അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത് അമർത്തി അവളുടെ ചൊടികളെ നുണഞ്ഞെടുത്തു. ഒടുവിൽ കിതപ്പോടെ ചുണ്ടുകൾ പിൻവലിക്കുമ്പോൾ അവന് നേർക്ക് നോക്കാൻ ആവാത്ത വിധം അവൾ പരവശയായിരുന്നു.

കോളറിലെ പിടി വിടാതെ തന്നെ അവൾ അവന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു. ദ്രുതഗതിയിൽ മിടിച്ച ഹൃദയതാളം ശാന്തമാവാൻ നിമിഷങ്ങൾ വേണ്ടി വന്നു. മൗനം ഭാഷയാക്കി പരസ്പരം വിട്ടുമാറാതെ അങ്ങനെ നിന്നു. കുറച്ചു കാലം മാറി നിന്നെങ്കിൽ എന്താ എന്റെ പെമ്പറന്നോത്തിക്ക് പുരോഗമനം വന്നില്ലേ???? ഇത്ര റൊമാന്റിക് ആയ സ്ഥിതിക്ക് ഇനി ഒരു കൈ നോക്കാല്ലേ????? ഒട്ടൊരു നിശബ്ദതയ്‌ക്ക് ശേഷം കുസൃതി ചിരിയോടെ അവൻ പറയവെ അവന്റെ തോളിൽ നഖം ആഴ്ത്തി ആയിരുന്നു അവൾ മറുപടി നൽകിയത്. എന്തിനാ ഞാൻ കണ്ടെന്ന് മനസ്സിലായപ്പോൾ മാറി കളഞ്ഞത്????? അവനിൽ നിന്ന് മുഖം ഉയർത്താതെ തന്നെ പരിഭവം ചാലിച്ച് അവൾ ചോദ്യമുയർത്തി. അതോ????? ദേ ഇങ്ങനെ നിന്നെ ഒന്ന് അടുത്ത് കിട്ടാൻ വേണ്ടി........ അച്ചു പറഞ്ഞു തീർന്നതും അവൾ കഴുത്തിൽ നിന്ന് തലയുയർത്തി അവനെ നോക്കി. അടുത്ത നിമിഷം തന്നെ അവന്റെ കവിളിൽ അവൾ പല്ലുകൾ ആഴ്ത്തി. അവൾ ഏകിയ സുഖമുള്ള നോവിനാൽ അവന്റെ കണ്ണുകൾ താനേ അടഞ്ഞു പോയി. ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു. ഇത് വരില്ലെന്ന് പറഞ്ഞ് എന്നെ പറ്റിച്ചതിന്.... പല്ലുകൾ പിൻവലിച്ച് ചുണ്ട് കൂർപ്പിച്ച് പറഞ്ഞവൾ അവന് നേരെ കണ്ണുരുട്ടി. അവളുടെ വാക്കുകളും ഭാവങ്ങളും എല്ലാം അവനിൽ ചിരി ഉണർത്തി.

ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ തന്നെ എമിയെ അവൻ ചുവരിലേക്ക് ചേർത്ത് നിർത്തി. എമി മുഴുവനായി അവനെ ഒന്നു നോക്കി. ഒരു ബ്ലൂ ഷർട്ടും ബ്ലാക്ക് ജീനും ആണ് വേഷം. മുടി വളർന്നിട്ടുണ്ട്. അവ നെറ്റിയിലേക്ക് വീണ് കിടപ്പുണ്ട്. ഷർട്ടിൽ അവൾ പിടിച്ച ഭാഗങ്ങളിൽ എല്ലാം ചുളുക്ക് വീണിരിക്കുന്നു അതിനൊപ്പം ഉണങ്ങിയ മെഹന്ദി പറ്റി പിടിച്ച് ഇരിപ്പുണ്ട്. അപ്പോഴാണ് കൈ കഴുകുന്ന കാര്യം അവളും ഓർക്കുന്നത്. ഇച്ചായാ മാറിക്കെ ഞാനീ കൈ ഒന്നു കഴുകിക്കോട്ടെ...... അതൊക്കെ പിന്നെ കഴുകാം. മറികടന്നു പോവാൻ ആഞ്ഞവളെ തടഞ്ഞു നിർത്തി അവളുടെ മൂക്കിൻ തുമ്പിൽ ചുണ്ട് ചേർത്തു. ഇല്ല... എന്റെ കയ്യൊക്കെ വലിഞ്ഞു പിടിക്കുന്നത് പോലെ ഞാൻ ഇതൊന്ന് കഴുകിയിട്ട് വരട്ടെ..... അവന്റെ നെഞ്ചിൽ കൈ വെച്ച് പിന്നിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ചതും അവളുടെ കവിളിൽ ഒന്നു ചുണ്ട് അമർത്തി അവൻ പുഞ്ചിരിയോടെ മാറി കൊടുത്തു. അച്ചുവിനെ ഒന്നു നോക്കി സ്കേർട്ടും പൊക്കി അവൾ വാഷ്റൂമിലേക്ക് കയറി. ടാപ്പ് ഓൺ ചെയ്ത് കൈകൾ തമ്മിൽ അമർത്തി ഉരസി അവൾ കയ്യിലെ മെഹന്ദി മുഴുവൻ കഴുകി കളഞ്ഞു.

ഭംഗിയായി ചുവന്നു വന്ന കയ്യിലേക്ക് ഒന്നു നോക്കി. എന്തോ ഓർമ്മയിൽ ചുണ്ടിൻ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു. നനഞ്ഞ കൈ ടവലിൽ തുടച്ച് അവൾ ബാക്കിലെ അഴിഞ്ഞു പോയ ഹുക്ക് ഇടാൻ ശ്രമിച്ചു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവളെ കൊണ്ട് ഇടാൻ സാധിച്ചില്ല. എങ്ങനെ സാധിക്കാൻ ഡ്രസ്സ്‌ ഇട്ടപ്പോഴേ സ്വയം ഹുക്ക് ഇടാൻ കഴിയാതെ അനുവിനെ സഹായത്തിന് വിളിച്ചാണ് ഇടുവിച്ചത് അപ്പൊ പിന്നെ ഒറ്റയ്ക്ക് ശ്രമിച്ചാൽ നടപടി ആവില്ലല്ലോ. ഒരു നെടുവീർപ്പോടെ ആലോചിച്ച് അവൾ പുറത്തേക്ക് ഇറങ്ങി. വാഷ്റൂമിന്റെ ഡോർ അടച്ച് തിരിഞ്ഞതും ബെഡിൽ ഇരിക്കുന്ന അച്ചുവിനെ കണ്ട് അവൾ പതിയെ അവന് അരികിലേക്ക് ചുവട് വെച്ചു. ഇച്ചായാ........... അവളുടെ വിളി കേട്ട് ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്ന അവൻ തലയുയർത്തി നോക്കി. മുടിയെല്ലാം ഒരു വശത്തേക്ക് ഇട്ട് ഒരു സങ്കോജത്തോടെ കൈവിരലുകൾ ഞെരിച്ച് മുന്നിൽ നിൽക്കുന്നവളെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു. അതേ ഇതിന്റെ ഹുക്ക് ഒന്ന് ഇട്ടു തരുവോ????? ടോപ്പിന്റെ പുറം ഭാഗത്തേക്ക്‌ ചൂണ്ടി അവൾ പറഞ്ഞു. അത് കേട്ടതും അച്ചുവിന്റെ മുഖത്തെ സംശയഭാവങ്ങൾ മാറി ഒരു കള്ളചിരി സ്ഥാനം നേടി. അത് കണ്ടതും എമിക്ക് കയ്യും കാലും വിറയ്ക്കാൻ തുടങ്ങി.

അതിലിപ്പൊ ചോദിക്കാൻ എന്തിരിക്കുന്നു ഞാൻ ഇട്ടു തരില്ലേ????? കണ്ണിറുക്കി അവൻ പറഞ്ഞ് എമിക്ക് മുന്നിൽ വന്നു നിന്നു. ദേ ഇച്ചായാ വഷളത്തരം ഒന്നും കാണിക്കരുത് ഇതൊരു കല്യാണവീടാണ് ആരെങ്കിലും അറിഞ്ഞാൽ നാണക്കേടാണ്. അവന്റെ കണ്ണുകളിൽ കുറുമ്പ് നിറയുന്നത് കണ്ടവൾ പറഞ്ഞു. ഞാൻ അങ്ങനെ ചെയ്യോ??????? വീണ്ടും കണ്ണിറുക്കി ചിരിച്ചു കൊണ്ടവൻ അവളുടെ ഇരുതോളിലായി കൈ അമർത്തി അവളെ തിരിച്ചു നിർത്തി. അഴിഞ്ഞു കിടക്കുന്ന ഹുക്കിന് ഇടയിലൂടെ അനാവൃതമായ പുറം കഴുത്തിൽ അവനൊന്ന് വിരലോടിച്ചു. അവന്റെ സ്പർശനത്തിൽ പുളഞ്ഞു കൊണ്ടവൾ മാറാൻ തുനിഞ്ഞതും വയറിലൂടെ കൈ ചുറ്റി അവളെ അച്ചു തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി. ഇച്ചായാ... വേണ്ടാ........ പുറത്ത് തട്ടുന്ന അവന്റെ നിശ്വാസത്തിൽ പിടഞ്ഞു കൊണ്ടവൾ വയറിലെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചു. പുറം കഴുത്തിൽ ചൂട് നിശ്വാസം ഇടതടവില്ലാതെ ഏറ്റതും അവളിൽ ഒരു പരവേശം ഉടലെടുത്തു. കണ്ണുകൾ ഇടുകെ അടച്ചവൾ അവന്റെ കയ്യിൽ പിടി മുറുക്കി. അവളുടെ പരിഭ്രമം കണ്ട് ചുണ്ടിൽ ഒളിപ്പിച്ചു വെച്ച ചിരിയോടെ അച്ചു ഹുക്ക് നേരെ പിടിച്ചിട്ടു. മറ്റൊന്നും നടന്നില്ല എന്ന് കണ്ട് അവൾ കണ്ണുകൾ തുറന്നു. എന്തേ എന്റെ കൊച്ച് വേറെ എന്തെങ്കിലും പ്രതീക്ഷിച്ചോ???????

കുറുമ്പ് നിറഞ്ഞ അവന്റെ ചോദ്യം കേട്ടതും അവളൊന്ന് ചമ്മി. വേവുവോളം കാക്കാൻ അറിയാമെങ്കിൽ ആറുവോളം കാക്കാനുള്ള ക്ഷമ എനിക്കുണ്ട്. അതുകൊണ്ട് ബാക്കി ഒക്കെ വീട്ടിൽ ചെന്നിട്ട്..... പറയുന്നതിനൊപ്പം തന്നെ വയറിൽ നിന്ന് അൽപ്പം താഴേക്ക് ഇറങ്ങി പോയ സ്കേർട്ട് അവൻ തന്നെ നേരെ പിടിച്ച് ഇട്ടുകൊടുത്തു. പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ഒന്നു തരിച്ചു പോയി. ഇനി വൈകിയാൽ നിന്നെ തിരഞ്ഞ് ആളുകൾ എത്തും അതുകൊണ്ട് നമുക്ക് അങ്ങോട്ട്‌ പോവാം. അളിഞ്ഞു കിടന്ന അവളുടെ മുടി കാതിന് പിന്നിലേക്ക് ഒതുക്കി വെച്ചവൻ അവളുടെ നെറ്റിയിൽ ഒന്നു ചുണ്ട് അമർത്തി കയ്യിൽ കോർത്തു പിടിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ കയ്യിൽ തൂങ്ങി അവളും അവനൊപ്പം ചുവട് ഉറപ്പിച്ചു. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും റോണി അങ്ങോട്ട് എത്തിയതും ഒരുമിച്ചായിരുന്നു. നീയിത് എന്തെടുക്കുവായിരുന്നെടീ എത്ര നേരമായി പോന്നിട്ട്???????? എമിക്ക് നേരെ പരാതി പറഞ്ഞവൻ നേരെ നോക്കിയതും അവൾക്കൊപ്പം നിൽക്കുന്ന അച്ചുവിനെ കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു. ഏഹ്!!!!!!! അളിയനോ????? ഇതെപ്പോ വന്നു?????? വന്നിട്ട് കുറച്ചായി..... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ??????

നിനക്ക് എന്നോട് ഒരു വാക്ക് പറയാൻ മേലായിരുന്നോടീ??????? റോണി എമിയെ നോക്കി പരിഭവിച്ചു. ഞാൻ പോലും ഇപ്പോഴാ അറിയുന്നത് പിന്നെങ്ങനാ നിന്നോട് നേരത്തെ പറയുന്നത്?????? എമി അവന് നേരെ ചുണ്ട് കൂർപ്പിച്ചു. ഞാൻ വരുന്ന വിവരം ആരെയും അറിയിച്ചില്ല ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. ഇനി അതിന്റെ പേരിൽ രണ്ടും കൂടി അടി കൂടണ്ട. വാ അങ്ങോട്ട് പോവാം.... അച്ചു ഇടയിൽ കയറിയതും രണ്ടും സൈലന്റ് ആയി. അച്ചുവിന് ഒപ്പം രണ്ടും കൂടി ഫങ്ക്ഷൻ നടക്കുന്നിടത്തേക്ക് നീങ്ങി. അച്ചുവിനെ കണ്ടതും റോണിയുടേത് പോലെ തന്നെ ആയിരുന്നു എല്ലാവരുടെയും എക്സ്പ്രഷൻ. മായമ്മക്ക് മാത്രം ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല അച്ചുവിനെ പുള്ളിക്കാരി നേരത്തെ കണ്ടതാണേ... എമിയെ അവന് അരികിൽ എത്തിക്കാൻ വേണ്ടി ആയിരുന്നു ഇല്ലാത്ത ടാപ്പ് കംപ്ലയിന്റ് പറഞ്ഞ് എമിയെ താഴത്തെ മുറിയിലേക്ക് പറഞ്ഞു വിട്ടത്. അനു അച്ചുവിനെ കണ്ടമാത്രയിൽ ഓടി അണഞ്ഞ് അവനെ കെട്ടിപ്പിടിച്ചു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വിശേഷം ചോദിക്കലും മറ്റുമായി മുഴുകി. അപ്പോഴും അച്ചുവിന്റെ കൈകൾ എമിയെ വിടാതെ പിടിച്ചിട്ടുണ്ടായിരുന്നു. ഹൽദി ആരംഭിച്ചതും നിവിയെ എല്ലാവരും ചേർന്ന് മഞ്ഞളിൽ മുക്കിയെടുത്തു. ആദ്യം നിവി ആയിരുന്നു ഇരയെങ്കിൽ പിന്നീട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മഞ്ഞൾ വാരി തേക്കുകയായിരുന്നു. എമിയും മറിയാമ്മയും അനുവും റോണിയും എന്തിനേറെ പറയുന്നു അച്ചുവിന്റെ മുഖത്ത് വരെ മഞ്ഞൾ പടർന്നു.

പാട്ടും ഡാൻസും എല്ലാം കൊണ്ടും അതിഗംഭീരമായി ഫങ്ക്ഷൻ സമാപിച്ചു. ഫുഡ് കഴിഞ്ഞതും കുറച്ചു നേരം സംസാരിച്ച് ഇരുന്നതിന് ശേഷം അച്ചുവും എമിയും പോവാൻ ഇറങ്ങി. അതോടെ നിവിയുടെ മുഖം വാടി. എമിക്ക് പോവാതെ വേറെ നിവർത്തി ഇല്ലായിരുന്നു കാരണം അപ്പുവിന്റെ പെങ്ങളുടെ സ്ഥാനത്ത് നിൽക്കേണ്ടത് അവളാണ്. അതുകൊണ്ട് പോയേ തീരൂ. ഇവിടുത്തെ ഫങ്ക്ഷൻ കഴിയുന്നേരം ആൽവിച്ചൻ കൂട്ടാൻ വരും എന്നായിരുന്നു പറഞ്ഞിരുന്നത് ഇപ്പൊ അച്ചു വന്നതിനാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ബാക്കി മൂന്നെണ്ണവും നിവിക്ക് ഒപ്പം നിൽക്കാൻ എത്തിയതാണ്. എങ്കിലും എമി ഇല്ലാത്ത വിഷമം നിവിയിൽ നിറഞ്ഞിരുന്നു. അത് മനസ്സിലാക്കി എന്നോണം എമി അവളെ മുറുകെ പുണർന്ന് യാത്ര പറഞ്ഞു. നാളെ മുതൽ ഞാനേ നിന്റെ നാത്തൂനാ നാത്തൂൻ.... എന്റെ ഏട്ടനെ എങ്ങാനും വിഷമിപ്പിച്ചെന്ന് ഞാൻ അറിഞ്ഞാൽ ഈ മൂക്കിടിച്ച് പരത്തും കേട്ടോടീ???? കുറുമ്പോടെ അവൾ പറഞ്ഞത് കേട്ട് നിവി ചിരിച്ചു പോയി. അപ്പൊ നാളെ കാണാം. നിവിയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് അവൾ അച്ചുവിന് ഒപ്പം പുറത്തേക്ക് നടന്നു. എമി പോയ വഴിയേ മിഴികൾ നട്ട് അവളൊന്ന് നിശ്വസിച്ചു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story