ഹൃദയതാളമായ്: ഭാഗം 15

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

മറുത്തെന്തെങ്കിലും അവൾ പറയും മുന്നേ അവനവളെ ബലമായി വലിച്ചു കൊണ്ട് അകത്തേക്ക് പോയിരുന്നു. അവന്റെ പോക്ക് കണ്ടതും ആധിയോടെ റിയ ജോക്കുട്ടനെ എടുത്ത് വേഗത്തിൽ അവന് പിന്നാലെ പോയി. അച്ചുവിന്റെ കൈക്കുള്ളിൽ ഇരുന്ന അവളുടെ കൈ ഞെരിഞ്ഞമർന്നു. അവനെത്രത്തോളം ദേഷ്യത്തിലാണെന്ന് ആ മുറുക്കത്തിലൂടെ അവൾ മനസ്സിലാക്കി. വരാന്ത കടന്ന് ഹാളിൽ എത്തിയതും അവനവളെ മുന്നിലേക്ക് വലിച്ചിട്ടു. അവൾക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുന്നേ കവിളിൽ ആദ്യ അടി വീണിരുന്നു. ഠേ💥 അടിയേറ്റ കവിളിൽ കൈവെച്ചവൾ പകപ്പോടെ അവനെ നോക്കി. ഇത് ഏട്ടത്തി ചേട്ടനെ വശീകരിച്ചെടുത്തു എന്ന് പറഞ്ഞതിന്..... പറയുന്നതിനൊപ്പം അവന്റെ കൈ വീണ്ടും വായുവിൽ ഉയർന്നു താഴ്ന്നു. ഠേ💥 ഇത് ഏട്ടത്തിയെ ദരിദ്രവാസി എന്ന് വിളിച്ച് ആക്ഷേപിച്ചതിന്. ഠേ💥 ഇത്തവണ അവളുടെ മറുകവിളിൽ ആയിരുന്നു അടി വീണത്. ഇത് ഏട്ടത്തിയോട് ഇവിടെ നിന്നിറങ്ങി പോവാൻ പറഞ്ഞതിന്. അവനൊന്ന് നിർത്തി. ഠേ💥

പിന്നെയിത് ഇനി മേലിൽ ഇന്ന് നടന്നത് ആവർത്തിക്കാതിരിക്കാൻ. അവൾക്ക് നേരെ വിരൽ ചൂണ്ടി ഭീഷണി പോലെ അവൻ പറഞ്ഞതും ഇരുകവിളിലും കൈവെച്ചവൾ ഭയത്തോടെ അവനെ നോക്കി. അപ്പോഴേക്കും അടിയുടെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു. അച്ചൂ........ എന്തായിത്????? പോളിന്റെ ശബ്ദമുയർന്നു. എന്താണെന്നോ????? ദേ നിൽക്കുന്നില്ലേ പുന്നാര മകൾ, അവളോട് ചോദിച്ചു നോക്ക്. അവൻ ദേഷ്യത്തിൽ അവൾക്ക് നേരെ വിരൽ ചൂണ്ടി. അനൂ എന്താ കാര്യം???? അവനെന്തിനാ നിന്നെ തല്ലിയത്?????? അയാൾ അനുവിനെ നേരെ തിരിഞ്ഞു. അടികിട്ടി കിളിപോയി നിൽക്കുന്ന അവളുണ്ടോ ഇത് വല്ലതും അറിയുന്നു. ചുറ്റിനും വട്ടമിട്ടു പറക്കുന്ന കിളികളുടെ എണ്ണമെടുത്ത് സോഫയിലേക്ക് ഇരുന്നു പോയി. ഹൗ ബ്യൂട്ടിഫുൾ പീപ്പിൾ...... അവൾ തലകുടഞ്ഞു കൊണ്ട് എല്ലാവരെയും നോക്കി. അവൾ പറയില്ല......... അവൾക്ക് പറയാൻ കഴിയില്ല. അത് പിന്നെ ചെവിക്കല്ല് പുളയുന്ന കണക്ക് അടികിട്ടിയാൽ ആർക്കായാലും ഒന്നും പറയാൻ പറ്റില്ല ചെവിയിൽ ഒരു മൂളക്കം മാത്രേ കേക്കാൻ കഴിയൂ അല്ലെ മോളെ??????? ആൽവിയുടെ ആസ്ഥാനത്തെ ചോദ്യം കേട്ടതും അവരെല്ലാം അവനെ ഒന്ന് തറപ്പിച്ചു നോക്കി. അല്ല ഞാൻ പറഞ്ഞന്നേ ഉള്ളൂ. You continue........

അവൻ ഇളിയോടെ അച്ചൂനെ നോക്കി. ഇവളെന്ത് ചെയ്തെന്നാ അച്ചൂ നീ പറയുന്നത്????? എന്ത് ചെയ്താലും ഇങ്ങനെയാണോ തല്ലേണ്ടത്????? അത് ശരിയാ ഇപ്പോഴല്ല ഈ തല്ല് എട്ടൊമ്പത് കൊല്ലം മുന്നേ ഞാൻ തല്ലേണ്ടതായിരുന്നു എങ്കിൽ ഇവളെന്നേ നന്നായേനെ......... ഇവളിന്ന് ഏട്ടത്തിയോട് എന്താ പറഞ്ഞതെന്താണെന്ന് നിങ്ങൾക്കറിയോ?????? അവൻ ആൽവിക്ക് നേരെ തിരിഞ്ഞു. നിങ്ങൾ കേൾക്കണം കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കുന്നില്ലേ ഇവളെ ആ ഇവൾ തന്നെ നിങ്ങളുടെ ഭാര്യയോട് ഇവിടെ നിന്നിറങ്ങി പോവാൻ പറഞ്ഞിരിക്കുന്നു. പല്ല് കടിച്ചു കൊണ്ടവൻ പറയുന്നത് കേട്ടതും അവളുടെ മുഖം വിളറി വെളുത്തു. അത് മാത്രമല്ല തന്നെ വശീകരിച്ച് സ്വന്തമാക്കി, കാൽ കാശിന് വിലയില്ലാത്ത ദരിദ്രവാസിയാണ് അങ്ങനെ പല വിശേഷണങ്ങൾ ഇവൾ ഏട്ടത്തിക്ക് ചാർത്തി കൊടുത്തിട്ടുണ്ട്. ഇതെല്ലാത്തിലുമുപരി എട്ടും പൊട്ടും തിരിയാത്ത ജോകുട്ടനോട് വരെ ഇവൾ വൈരാഗ്യബുദ്ധിയോടെയാ പെരുമാറുന്നത്. അത്രക്ക് വിഷമാണിവൾ. ദേഷ്യത്തിലവൻ പറഞ്ഞു നിർത്തവേ അവൾ പകയോടെ അവനെ നോക്കി. പണത്തിന്റെ അഹങ്കാരം ആണിവൾക്ക്. തല്ല് കൊടുത്തു വളർത്തേണ്ട പ്രായത്തിൽ പുന്നാരിപ്പിച്ചു വഷളാക്കിയില്ലേ നിങ്ങളെല്ലാരും കൂടി???

അതിന്റെ കുഴപ്പാ അവളീ കാണിച്ചു കൂട്ടുന്നതൊക്കെ. അതും പറഞ്ഞവൻ അനുവിന് നേരെ തിരിഞ്ഞു. ഒന്ന് ഞാൻ ചോദിച്ചോട്ടെ നീയെന്ത് കണ്ടിട്ടാ ഈ നെഗളിക്കുന്നത്????? ഈ നിൽക്കുന്ന ഏട്ടത്തിയെ ദരിദ്രവാസി എന്ന് വിളിക്കുന്നതിന്‌ മുൻപ് കുരിശിങ്കൽ തറവാടിന്റെ പഴയകാലം ഒന്ന് ചികഞ്ഞു നോക്കണം. ഒരുനേരത്തെ അന്നത്തിനു വേണ്ടി മുണ്ടുമുറുക്കി ഉടുത്ത് പണിയെടുത്ത ഒരു കാലം കുരിശിങ്കൽ പോൾ ജോസഫ് എന്ന ഈ നിൽക്കുന്ന നമ്മുടെ ഒക്കെ അപ്പനുണ്ടായിരുന്നു. സ്കൂളിലെ ഉച്ചക്കഞ്ഞി കുടിക്കാൻ വേണ്ടി അക്ഷമയോടെ കത്തുന്ന വയറുമായി വരിയിൽ നിന്നൊരു കാലം എനിക്കും ഈ നിൽക്കുന്ന ചേട്ടായിക്കും ഉണ്ടായിരുന്നു. അത്താഴം കഴിക്കാൻ ഒന്നുമില്ലാതെ വിശന്നു തളർന്ന് ഉറങ്ങുന്ന എന്നെയും ചേട്ടായിയെയും നോക്കി കണ്ണുനീർ വാർത്ത ഒരു കാലം ഈ നിൽക്കുന്ന അമ്മച്ചിക്ക് ഉണ്ടായിരുന്നു. അവിടുന്ന് കഷ്ടപെട്ട് ഉണ്ടാക്കിയതാ അപ്പൻ ഈ കാണുന്ന സുഖസൗകര്യങ്ങളൊക്കെ അല്ലാതെ അപ്പനപ്പാപ്പന്മാരായിട്ട് ഒന്നും ഉണ്ടാക്കി വെച്ചിരുന്നില്ല. ഇന്ന് നീ നാല് നേരം വെട്ടി വിഴുങ്ങുന്നത് പോലും അപ്പന്റെ അധ്വാനത്തിന്റെ ഫലമാണ്. നിന്റെ ജനനം അപ്പനൊന്ന് പച്ച പിടിച്ച സമയത്തായിരുന്നതിനാൽ വിശപ്പിന്റെ വില നിനക്കറിയില്ല.

അതുകൊണ്ടാണ് കറിക്ക് ഉപ്പു പോരാ എരിവ് കൂടുതലാ എന്നൊക്കെ പറഞ്ഞ് പാതി വഴിയിൽ ഭക്ഷണം ഇട്ടിട്ട് പോവുന്നതും വിളമ്പി വെച്ച അന്നത്തെ നീ നിന്ദിക്കുന്നതും. ഒരിക്കലെങ്കിലും ആഹാരത്തിന് മുന്നിൽ ഞാനും ദേ ഈ നിൽക്കുന്ന ചേട്ടായിയും എഴുന്നേറ്റു പോവുന്നത് നീ കണ്ടിട്ടുണ്ടോ??????? ഒരു വറ്റ് ഭക്ഷണം ഞങ്ങൾ പാഴാക്കി കളയുന്നത് നീ കണ്ടിട്ടുണ്ടോ????? ഇല്ല..... കാരണം ഞങ്ങൾക്ക് അന്നത്തിന്റെ വിലയറിയാം. പിന്നെ ഏട്ടത്തിയോട് ഈ വീട്ടിൽ നിന്നിറങ്ങി പോവാൻ പറയാൻ നീയാരാ????? കുരിശിങ്കൽ പോൾ ജോസെഫിന്റെ മകൾ എന്നതിലുപരി എന്തെങ്കിലും ഒരു ഐഡന്റിറ്റി നിനക്കുണ്ടോ?????? ഏട്ടത്തിക്ക് സ്വന്തമെന്ന് പറയാൻ പേരിന് മുന്നിൽ ഡോക്ടർ എന്നൊരു പദവിയുണ്ട്. ഈ കിടന്ന് ഷോ കാണിക്കുന്ന നിനക്കെന്തുണ്ട്?????? കുടുംബപേരും അപ്പന്റെ പേരും ഇല്ലെങ്കിൽ നീ വെറുമൊരു വട്ടപ്പൂജ്യമാണ്. അതുകൊണ്ട് കൂടുതൽ അഹങ്കരിക്കണ്ട. പുച്ഛത്തോടെ അവനവളെ നോക്കി. ഒരു കാര്യം നീയിപ്പോഴേ മനസ്സിൽ കുറിച്ചിട്ടോ മേലിൽ ഏട്ടത്തിക്ക് നേരെ നീ നാവുയർത്തിയാൽ ഇപ്പൊ കിട്ടിയത് പോലെ ഒന്നുമായിരിക്കില്ല. അറിയാല്ലോ അച്ചൂനെ?????? വിരൽ ചൂണ്ടി വലിഞ്ഞു മുറുകിയ മുഖത്തോടെ അവൻ പറയുന്നത് കേട്ടതും ഭയത്തോടെ അവൾ പിന്നിലേക്ക് നീങ്ങിപ്പോയി.

അടിയേറ്റ് പേടിയോടെ ഇരിക്കുന്ന അവളെയൊന്ന് ഇരുത്തി നോക്കിയവൻ മുകളിലേക്ക് കയറിപ്പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോണിന്റെ കവിളിൽ മുത്തി ചാടിത്തുള്ളി ചെന്ന് റൂമിന്റെ വാതിൽ തുറക്കവേ അതിനകത്തെ കാഴ്ച കണ്ടവൾ ഞെട്ടിപ്പോയി. ബെഡിൽ വൃത്തിയായി മടക്കി വെച്ചിരുന്ന ബെഡ് ഷീറ്റ് പകുതിയും നിലത്ത് കിടപ്പുണ്ട്. പല കടകൾ കയറിയിറങ്ങി കഷ്ടപെട്ടവൾ വാങ്ങിയ മിക്കി മൗസിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത പില്ലോ പൊട്ടി അതിലെ പഞ്ഞിയെല്ലാം അവിടവിടെയായി പറന്നു നടക്കുന്നു. ഇതെല്ലാം ചെയ്തു വെച്ച ആൾ എമിയുടെ പഞ്ഞി മെത്തയിൽ സുഖിച്ചു കിടപ്പാണ്. അത് കൂടി കണ്ടതോടെ എമിയുടെ സകല കണ്ട്രോളും പോയി. എടീ................ ഉച്ചത്തിലുള്ള അവളുടെ അലറൽ കേട്ടതും അത്രയും നേരം ഉറങ്ങി കിടന്ന മിക്കു ചാടി എഴുന്നേറ്റു. ഭദ്രകാളിയെക്കാൾ കഷ്ടത്തിൽ മുന്നിൽ ഉറഞ്ഞു തുള്ളുന്ന എമിയെ കണ്ടതും ഇനി അവിടെ നിന്നാൽ ആരോഗ്യത്തിന് ഹാനീകരം ആണെന്ന് മനസ്സിലാക്കിയ മിക്കു വാലും പൊക്കി ചാടിയിറങ്ങി ഓടി. അവിടെ നിക്കെടി ഒരുമ്പെട്ടവളേ......... കയ്യിൽ കിട്ടിയ ഫ്ലവർ വേസുമായി അവൾ പിന്നാലെ ഓടി. എമിയുടെ വരവ് കണ്ടതും മിക്കു പാഞ്ഞ് മുകളിലെ സെറ്റിയുടെ പിന്നിലേക്കോടി.

കുറേ നേരം അതിന് ചുറ്റും വട്ടം ചുറ്റി കഴിഞ്ഞതും മിക്കു ഓട്ടം സ്റ്റെയറിലേക്ക് മാറ്റി പുറകെ എമിയും. അങ്ങനെ സെറ്റിയിലും സ്റ്റെയറിലുമായി അവരുടെ ഓട്ടം പുരോഗമിച്ചു കൊണ്ടിരുന്നു. ഇനിയും നിന്നാൽ രക്ഷയില്ല എന്ന് കണ്ടതും മിക്കു ജെറ്റ് വിട്ടത് പോലെ അടുക്കളയിലേക്ക് പാഞ്ഞു. വിടില്ല ഞാൻ എന്ന കണക്ക് എമി പുറകെയും. മിക്കു ഓടിച്ചെന്ന് സ്റ്റെല്ലയുടെ പുറകിൽ സേഫ് സോൺ ഉറപ്പിച്ചു. തള്ളേ നിങ്ങടെ മോൾക്ക് വട്ടാ കൊണ്ടുപോയി ചങ്ങലക്കിട് എന്ന ഭാവത്തിൽ മിക്കു അവരെ നോക്കി. എടി അലവലാതി ഇങ്ങോട്ട് മാറിനിക്കെടി............ എമി അലറി. ചത്താലും മാറൂല എന്ന രീതിയിൽ മിക്കു. അമ്മേ ആ സാധനത്തിനെ ജീവനോടെ വേണേൽ ഇപ്പൊ ഇങ്ങോട്ട് വിട്ടോ അല്ലെങ്കിൽ പാലിൽ എലിവിഷം കലർത്തി ഞാനതിനെ കൊല്ലും.... ഓഹ് അതിന് മാത്രം ഇപ്പൊ എന്താ ഇവിടെ പ്രശ്നം????? എന്താ പ്രശ്നമെന്നോ അമ്മേടെ പൊന്നോമന പുത്രി എന്റെ മുറിയിൽ കാണിച്ചു കൂട്ടി വെച്ചിരിക്കുന്നത് എന്താണെന്ന് ഒന്ന് ചെന്നു നോക്ക്. എന്റെ ബെഡ്ഷീറ്റ് മുഴുവൻ കടിച്ചു പറിച്ചു. ഞാൻ ആറ്റുനോറ്റ് കൊണ്ടുനടന്ന എന്റെ മിക്കി മൗസിന്റെ പില്ലോ മാന്തി പറിച്ചു വെച്ചിരിക്കുന്നു ഈ ഏപ്പരാച്ചി...... ഇത്രയും ചെയ്ത ഇവളെ ഞാൻ കൊല്ലുവല്ലേ വേണ്ടത്??????

അവൾ തുള്ളിക്കൊണ്ട് മിക്കുവിനെ നോക്കി. എല്ലാം കേട്ട് സ്റ്റെല്ലയൊന്ന് നോക്കുമ്പോൾ പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന കണക്ക് മിക്കു സാഷ്ടാങ്കം പ്രണമിച്ചു നിൽക്കുന്നു. ഒരു പില്ലോയുടെ കാര്യമല്ലേ അതിൽ നമുക്ക് സമാധാനമുണ്ടക്കാം നീ ഇവളെ ഉപദ്രവിക്കാതെ പോയേ. അല്ലേലേ നിനക്കീ മിണ്ടാപ്രാണിയെ ഉപദ്രവിക്കൽ ഇത്തിരി കൂടുതലാ അവളെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കണക്കായി പോയി. അമ്മ ശരിക്കും എന്റെ അമ്മയാണോ അതോ ഈ നിക്കുന്ന എരണംകേട്ടതിന്റെ അമ്മയാണോ????? എനിക്കിപ്പൊ തല്ക്കാലം ഇവൾ തന്നെയാ നിന്നെക്കാൾ വലുത്. മര്യാദക്ക് ഫ്രഷായി വന്നാൽ നിനക്ക് ഞാൻ ചായ തരാം അല്ലെങ്കിൽ പച്ചവെള്ളം പോലും തരത്തില്ല. എനിക്കെങ്ങും വേണ്ട അതും കൂടി ആ നിൽക്കുന്നതിന്റെ വായിലോട്ട് കമതിക്കോ. പിന്നെ നീ ഇത് കണ്ട് നെഗളിക്കുകയൊന്നും വേണ്ട എന്റെ കണ്മുന്നിൽ കാണുന്ന അന്ന് നിന്റെ അന്ത്യമായിരിക്കും. വിജയീ ഭാവത്തിൽ തന്നെ നോക്കി പുച്ഛിക്കുന്ന മിക്കുവിനെ നോക്കി പറഞ്ഞവൾ ചവിട്ടി കുലുക്കി മുറിയിലേക്ക് പോയി. മല പോലെ വന്നത് എലി പോലെ പോയ സന്തോഷത്തിൽ മിക്കു അടുത്തത് ആർക്ക് പണികൊടുക്കാം എന്ന ചിന്തയിൽ പുറത്തേക്കും......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story