ഹൃദയതാളമായ്: ഭാഗം 150

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അപ്പൊ മോളേ പറഞ്ഞോ ഏതാ truth or dare?????? റോണിയുടെ ചോദ്യത്തിന് അവളൊന്ന് നിശ്വസിച്ചു. Dare........ സംശയം ഏതുമില്ലാതെ നിവി ഉത്തരം കൊടുത്തു. ഞാൻ പ്രതീക്ഷിച്ചു.... ഇന്ന് ഒരു പുതു ജീവിതത്തിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുന്ന നിങ്ങൾ രണ്ടുപേരിൽ ആർക്ക് ആദ്യം നറുക്ക് വീഴുന്നോ അവർക്ക് കൊടുക്കാൻ വെച്ചിരുന്ന ഒരു സ്പെഷ്യൽ ടാസ്ക് ഉണ്ട് അതിന് ഭാഗ്യം ലഭിച്ചത് നിനക്കാണ്. അപ്പൊ ടാസ്‌കിനുള്ള സാധനം എടുത്തിട്ട് ഞാൻ ഇപ്പൊ വരാം. അതും പറഞ്ഞ് റോണി അവിടുന്ന് എഴുന്നേറ്റ് നീങ്ങി. ആർക്കും ഒന്നും മനസ്സിലായില്ലെങ്കിൽ കൂടി എന്തോ മുട്ടൻ പണി വരുന്നുണ്ട് എന്നവർക്ക് ഏകദേശം ധാരണയുണ്ടായിരുന്നു. എല്ലാവരും സഹതാപത്തോടെ നിവിയെ നോക്കി. അധികം വൈകാതെ കയ്യിൽ ഒരു പാൽ ഗ്ലാസുമായി റോണി തിരികെ എത്തി. ദേ ദിതാണ് ടാസ്ക്...

എന്റെ കയ്യിൽ ഇരിക്കുന്ന ഈ പാല് ഒറ്റവലിക്ക് നീ കുടിക്കണം. ഒന്നോർക്കണം ഇടയിൽ വെച്ച് സ്റ്റോപ്പ്‌ ചെയ്യാനോ തുപ്പി കളയാനോ പാടില്ല. ചുണ്ടിൽ ഒളിപ്പിച്ചു വെച്ച ചിരിയോടെ അവൻ പറഞ്ഞതും എമി പാൽ ഗ്ലാസ്സിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. അയ്യേ ഇതാണോ ടാസ്ക്???? ഇങ്ങ് താ ഞാൻ ഒറ്റയടിക്ക് കുടിച്ചു തീർക്കുന്നത് കാണിച്ചു തരാം. അതും പറഞ്ഞവൾ പുച്ഛത്തോടെ അവന്റെ കയ്യിൽ നിന്ന് ഗ്ലാസ്‌ വാങ്ങി. ഈ ആവേശം കുടിക്കാൻ നേരവും കാണണം...... ആഹ് കാണും. ഞാൻ ആദ്യമായിട്ടൊന്നുമല്ല പാല് കുടിക്കുന്നത്..... നിവി അവനെ നോക്കി ചുണ്ട് കോട്ടി. മ്മ്മ്.... കുടിക്ക് കുടിക്ക്..... റോണി തലയാട്ടി കൊണ്ട് അവളെ നോക്കി. റോണിയെ ഒന്നു നോക്കി അവൾ പാൽ ഗ്ലാസ്സ് ചുണ്ടോട് ചേർത്തു. ഒന്നു സിപ്പ് ചെയ്തതും അവളുടെ മുഖത്ത് നവരസങ്ങൾ നിറഞ്ഞു. പെട്ടെന്ന് തന്നെ തുപ്പാൻ ആഞ്ഞതും റോണി അവളെ തടഞ്ഞു. തുപ്പരുത്..... തുപ്പിയാൽ പണിഷ്മെന്റ് ഉണ്ട്. കുറെ വീരവാദം മുഴക്കിയതല്ലേ കുടിയെടീ.......

മറുപടിയായി അവൾ റോണിയെ ദയനീയമായി നോക്കി. കട്ടക്ക് അടിച്ചാലും തീരുമാനത്തിൽ നിന്ന് പുറകോട്ടില്ല എന്ന ഭാവത്തിൽ നിൽപ്പാണ് അവൻ. ബാക്കിയുള്ളവർ ആണെങ്കിൽ എന്താ കാര്യം എന്നറിയാതെ കണ്ണ് മിഴിച്ച് ഇരിപ്പാണ്. വേറെ വഴി ഒന്നും കാണാതെ ഒറ്റ വലിക്ക് നിവി ആ പാല് മുഴുവൻ വലിച്ചു കുടിച്ചു. ബ്ലാ........ കുടിച്ചു കഴിഞ്ഞതും ഛർദിക്കണോ തുപ്പുണോ എന്നറിയാതെ അവൾ നെഞ്ചിൽ കൈവെച്ച് നിന്ന് തുള്ളുന്നു. അവളുടെ കാട്ടികൂട്ടലുകൾ കണ്ട് എല്ലാവരും ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. എടാ കാലാ നീ എന്താടാ ഇവൾക്ക് കലക്കി കൊടുത്തത്?????? ചാടി എഴുന്നേറ്റ് നിവിയുടെ പുറം ഉഴിഞ്ഞു കൊടുത്ത് അപ്പു അവന് നേരെ ചീറി. ഉപ്പിട്ട പാല് കൊടുത്തു അയിനാണ് ഇവൾ ഈ ഓവർ എക്സ്പ്രഷൻ ഇടുന്നത്.....

റോണി രണ്ടിനെയും നോക്കി ചുണ്ട് കോട്ടി. അച്ചുവും എമിയും അനുവും അപ്പുവും എല്ലാം ഇത് കേട്ട് കണ്ണും തള്ളി നിൽക്കുകയാണ്. എല്ലാം അനുഭവിച്ച് നിൽക്കുന്ന നിവി അവനെ നോക്കി പല്ല് കടിച്ചു. ആളെ കൊല്ലാൻ ആണോടാ നീ ഞങ്ങളെ ഒക്കെ വിളിച്ചു കൂട്ടിയത്?????? അനു രോഷത്തോടെ അവനെ നോക്കി. ഉപ്പിട്ട പാല് കുടിച്ചിട്ട് ഇതുവരെ ആരും തട്ടി പോയിട്ടില്ല ഹേ..... അനുവിന് നേരെ പുച്ഛം എറിഞ്ഞ് അവൻ നിവിക്ക് നേരെ തിരിഞ്ഞു. നിവി മോളേ... are you ok baby???? അവന്റെ ചോദ്യം കേട്ടതും എല്ലാവരും അവനെ കലിപ്പിച്ച് ഒരു നോട്ടം. കൊള്ളാം കൊന്നിട്ട് റീത്ത് വെച്ചത് പോലുണ്ട്.... എമി അവനെ നോക്കി പല്ല് ഞെരിച്ചു. വിട്ട് കള... ഇതൊക്കെ നാളെ ആലോചിച്ചു ചിരിക്കാൻ പറ്റിയ നിമിഷങ്ങൾ അല്ലെ????? അച്ചു ഇടപെട്ടു. നീ ഓക്കേ അല്ലെ നിവീ?????? അവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയോടെ തലയാട്ടി. അപ്പൊ ഗെയിം റീസ്റ്റാർട്ട് ചെയ്യാം.... റോണി അതും പറഞ്ഞ് വീണ്ടും നിലത്തേക്ക് ഇരുന്നു. പുറകെ ഒരു ചിരിയോടെ മറ്റുള്ളവരും. അടുത്ത ടേൺ കറക്കിയത് നിവി ആയിരുന്നു. ബോട്ടിൽ കറങ്ങി കറങ്ങി വേഗത കുറഞ്ഞ് അച്ചുവിന് നേരെ നീണ്ടു. അളിയോ......

റോണിയുടെ വിളി കേട്ടതും അച്ചു അവനെ നോക്കി. Truth or dare?????? റോണി ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവനെ നോക്കി. Dare ചൂസ് ചെയ്യ് ഇച്ചായാ... എമി പതിയെ അവനോടായി പറഞ്ഞു. അല്ലെങ്കിൽ ചെക്കൻ വെളിവും വെള്ളിയാഴ്ചയും ഇല്ലാതെ ഓരോന്ന് ചോദിക്കും എന്നവൾക്ക് അറിയാം. മ്മ്മ്.... Dare. എമിയുടെ അഭിപ്രായം കേട്ട് ഒരു ആലോചനയോടെ അച്ചു പറഞ്ഞു. ഓഹ്!!!! അപ്പൊ രണ്ടും കല്പിച്ചാണ്.... ശരി അളിയൻ ആയത് കൊണ്ട് ഇതൊരു റൊമാന്റിക് ടാസ്ക് ആണ്. ടാസ്ക് ഇതാണ് kiss your wife.... റോണി പറഞ്ഞു നിർത്തിയതും എമി പകച്ചുപോയി. മിഴിഞ്ഞ കണ്ണുകളോടെ അവൾ അച്ചുവിനെ നോക്കിയതും അവിടെ എന്നത്തേയും പോലെ ഒരു കള്ളചിരിയുണ്ട്. അവൻ തന്റെ നേർക്ക് തിരിയുന്നത് കണ്ടതും അവളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു പോയി. അപ്പു നഷ്ടസ്വർഗങ്ങളേയ്ക്ക് ശ്രുതിയും ടെംബോയും കണ്ടെത്തുന്ന തിരക്കിലാണ്. ഏയ്‌.... അങ്ങനെ അങ്ങ് ഉമ്മിക്കാൻ വരട്ടെ...

ടാസ്ക് ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല. റോണി അച്ചുവിനെ തടഞ്ഞുക്കൊണ്ട് പറഞ്ഞു. അത് കേട്ടതും അച്ചുവും ഒരു ലൈവ് കിസ്സ് കാണാനുള്ള ആക്രാന്തത്തിൽ ഇരുന്ന അനുവും നിവിയും ഇനിയെന്താ എന്ന രീതിയിൽ അവനെ നോക്കി. അതായത് കിസ്സ് ചെയ്യുമ്പോൾ ഒരിക്കലും ചുണ്ട് ടച്ച്‌ ചെയ്യാൻ പാടില്ല. ചുണ്ട് ടച്ച്‌ ചെയ്തില്ലെങ്കിൽ പിന്നെ എന്തോന്ന് കിസ്സ്????? അനു കണ്ണ് മിഴിച്ച് അവനോട്‌ ചോദിച്ചു. അതാണ് ടാസ്ക്. ചുണ്ട് ടച്ച്‌ ചെയ്യാനും പാടില്ല എന്നാൽ അത് കിസ്സ് ആയിരിക്കുകയും വേണം. റോണി അത് പറയവെ ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നത് എന്ന കണക്ക് എല്ലാവരും അവനെ ഒരു നോട്ടം. അപ്പൊ എങ്ങനാ അളിയാ ടാസ്ക് ചെയ്യുന്നോ അതോ പണിഷ്‌മെന്റ് വാങ്ങുന്നോ????? അച്ചുവിനെ നോക്കി വിജയചിരി ചിരിച്ച് റോണി പിരികം പൊക്കിയും താഴ്ത്തിയും കാണിച്ചു. അവന്റെ ഇരുപ്പ് കണ്ട് അച്ചുവിന്റെ ചുണ്ടിൽ അതിലും തെളിഞ്ഞ ഒരു പുഞ്ചിരി വിടർന്നു.

അതേ ചിരിയോടെ അവൻ എമിക്ക് നേരെ നോക്കി അവളെ എടുത്ത് മടിയിലേക്ക് ഇരുത്തി. എമിയടക്കം അവിടെ ഇരുന്നവർ എന്തിനേറെ അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന റോണി വരെ അവന്റെ നീക്കത്തിൽ പകച്ചുപോയി. കണ്ണും മിഴിച്ച് അന്ധാളിപ്പോടെ അച്ചുവിനെ അവൾ നോക്കവെ അച്ചു ഒരു കയ്യാൽ അവളുടെ പിൻകഴുത്തിൽ അമർത്തി മറു കൈ ഉയർത്തി ചൂണ്ട് വിരൽ അവളുടെ അധരങ്ങൾക്ക് കുറുകെ ഉറപ്പിച്ചു. അവന്റെ പ്രവർത്തിയിൽ വെപ്രാളപ്പെട്ട് ഇരിക്കുന്ന എമിയുടെ മുഖത്തേക്ക് നോക്കി കണ്ണുകളിൽ കുസൃതി നിറച്ചവൻ ചിരിച്ചു. അടുത്ത നിമിഷം തന്നെ അവൻ ആ വിരലിൽ അമർത്തി ചുംബിച്ചു. അവന്റെ ചുണ്ടുകൾ തെല്ലിണ പോലും അവളിൽ പതിഞ്ഞില്ലെങ്കിൽ കൂടി ചുണ്ടിൽ അടിക്കുന്ന അവന്റെ ചുടു നിശ്വാസം അവളെ തളർത്തി. ഒരുവേള ശ്വാസം വിലങ്ങിയത് പോലെ.... ഒരു പിടച്ചിലോടെ അവൾ അവന്റെ ബനിയനിൽ അമർത്തി പിടിച്ചു. രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും അവൻ ചുണ്ടുകൾ പിൻവലിച്ച് അവളെ നോക്കി. ഇത് പോരെ??????

റോണിക്ക് നേരെ തല ചരിച്ച് നോക്കി അവൻ ചോദിച്ചതും അവനൊപ്പം കണ്ട് നിന്ന എല്ലാവരും ഒരുപോലെ തലയാട്ടി പോയി. അച്ചുവിന്റെ ഭാഗത്ത്‌ നിന്ന് അത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല അതിന്റെ ഞെട്ടലിൽ ആണ് എല്ലാവരും. എമിക്ക് ആണെങ്കിൽ അവരെ നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരുതരം ചമ്മലും പരിഭ്രമവും അവളെ പൊതിഞ്ഞിരുന്നു. എങ്ങനെയോ തലയുയർത്തി ഒന്നു നോക്കിയതും ആക്കി ചിരിയോടെ ഇരിക്കുന്ന അനുവിനെയും നിവിയേയും കണ്ടവൾ ദയനീയതയോടെ അവരെ നോക്കി. ഞങ്ങൾക്ക് എല്ലാം മനസ്സിലായി എന്ന കണക്ക് രണ്ടും തല ആട്ടലോട് ആട്ടൽ. അത് കണ്ടതും എമി തലയുയർത്തി അച്ചുവിനെ കൂർപ്പിച്ചു നോക്കി. ചിരിയോടെ അവൻ കണ്ണിറുക്കുന്നത് കണ്ടതും അവൾ നോട്ടം മാറ്റി. ശ്ശെടാ ഇതിപ്പൊ ഒരു പണികൊടുക്കാം എന്നുകരുതി ഇരുന്ന ഞാൻ ആരായി????? ദത് തന്നെ സസിയുടെ മകൻ സോമൻ. അനു അവനെ കളിയാക്കി. നീ പണികൊടുക്കാൻ നോക്കിയപ്പോൾ അവൻ അതിൽ പിടിച്ച് ചുളുവിൽ ഒരു കിസ്സ് കൊടുത്തു.

ചൊറിയാൻ പോയിട്ട് ഇപ്പൊ മാന്ത് കിട്ടിയത് നിനക്കും. അപ്പു അവനെ പുച്ഛിച്ചു വിട്ടു. എന്റെ ഭാഗത്തും തെറ്റുണ്ട് ഉമ്മിക്കലിൽ phd എടുത്ത ആൾക്ക് മുന്നിൽ ഞാൻ റൊമാന്റിക് ടാസ്ക്കുമായി പോവരുതായിരുന്നു.... റോണി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ബോട്ടിൽ കറക്കാൻ തുനിഞ്ഞു. അത് കണ്ടതും എമി അച്ചുവിൽ നിന്ന് എഴുന്നേറ്റ് മാറാൻ നോക്കി പക്ഷെ ആ ശ്രമത്തെ പൊളിച്ച് അടുക്കിക്കൊണ്ട് അച്ചു അരയിലൂടെ ചുറ്റിപ്പിടിച്ച് അവളെ അവിടെ തന്നെ ഇരുത്തി. നീ കൂടുതൽ ബലം പിടിച്ച് എനർജി വേസ്റ്റ് ചെയ്യണ്ട അവൻ നിന്നെ വിടാനൊന്നും പോണില്ല നീ അവിടെ തന്നെ ഇരുന്നോ. അച്ചുവിന്റെ മടിയിൽ ഇരുന്ന് ഞെരിപിരി കൊണ്ട എമി അപ്പുവിന്റെ ഒറ്റ ഡയലോഗിൽ ഇളിയോടെ മര്യാദക്ക് ഇരുന്നു. അപ്പൊ അടുത്ത റൗണ്ട് കറക്കാൻ പോകുവാണേ... പറയുന്നതിനൊപ്പം റോണി ബോട്ടിൽ കറക്കി. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കിക്കൊണ്ട് ഇത്തവണ ബോട്ടിൽ ചൂണ്ടിയത് റോണിക്ക് നേരെ. മോനെ റോണീ....... ചുറ്റിനും കൂടിയിരുന്നവർ എല്ലാം അവനെ നോക്കി ഗൂഢമായി ചിരിച്ചു കൊണ്ട് ഒരുമിച്ച് വിളിച്ചു.

ആ വിളി ഒരു കൊലവിളി ആയാണ് അവന് തോന്നിയത്. എന്തുവേണം മോനെ നിനക്ക്????? നിവിയുടെ ചോദ്യം. രഹസ്യങ്ങൾ പരസ്യം ആവാതിരിക്കാൻ വേറെ വഴിയില്ലാതെ അവൻ dare തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. Dare....... ഒന്നു ശ്വാസം വലിച്ചു വിട്ടവൻ പറഞ്ഞു. അപ്പൊ മോനെ നിന്റെ ടാസ്ക് സിമ്പിൾ വളരെ സിമ്പിൾ ബട്ട്‌ പവർഫുൾ..... അപ്പു വിനയ് ഫോർട്ട്‌ സ്റ്റൈലിൽ പറഞ്ഞു. ഇരുന്ന് വിമൽ സാർ കളിക്കാതെ ടാസ്ക് പറ അപ്പുവേട്ടാ...... എമി ടാസ്ക് അറിയാനുള്ള ആവേശത്തിലാണ്. അതായത് നീ ഫോൺ എടുക്കണം എന്നിട്ട് മറിയാമ്മയെ അങ്ങ് എല്ലാത്തിലും നിരത്തി പിടിച്ച് ബ്ലോക്ക്‌ ചെയ്യണം. നാളെ രാവിലെ വരെ ബ്ലോക്ക്‌ മാറ്റാൻ പാടില്ല അതാണ് നിനക്കുള്ള ടാസ്ക്. അപ്പു പറഞ്ഞു നിർത്തിയതും ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു എന്ന ഭാവത്തിൽ അവനെ ഒന്നു നോക്കി. നീ ചെയ്യടാ.... അല്ലെങ്കിൽ പണിഷ്മെന്റ് ഉണ്ട്.

പക്ഷെ അത് തരുന്നത് മറിയാമ്മ ആയിരിക്കും എന്ന് മാത്രം. അപ്പു ചിരിയോടെ അവനെ നോക്കി. വേണേൽ ചിരിച്ചുകൊണ്ട് കഴുത്തറുക്കുക എന്നൊക്കെ പറയാം. താനായിട്ട് ഒപ്പിച്ച പണി ആയത് കൊണ്ട് അവൻ ഫോൺ കയ്യിൽ എടുത്തു. ബ്ലോക്ക്‌ ചെയ്യുന്നതിന് മുന്നേ എല്ലാവരെയും ഒന്നു അപേക്ഷാഭാവത്തിൽ നോക്കി. നോ രക്ഷ.... ഒരു കലഹം മനസ്സിൽ കണ്ട് കർത്താവിനെ മനസ്സിൽ ധ്യാനിച്ച് അവൻ മറിയാമ്മയെ ഓരോന്നിലും ബ്ലോക്ക്‌ ചെയ്യാൻ തുടങ്ങി. അവൻ ബ്ലോക്ക്‌ ചെയ്തു കഴിഞ്ഞതും അപ്പു അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെടുത്തു. ഇത് ഇന്ന് എന്റെ കയ്യിൽ ഇരിക്കട്ടെ അല്ലെങ്കിൽ പൊന്നുമോൻ ഇന്ന് തന്നെ ബ്ലോക്ക്‌ മാറ്റാൻ നോക്കും അതുകൊണ്ട് ഞാൻ തന്നെ വെച്ചോളാം നാളെ രാവിലെ തരാം. ഫോൺ സ്വന്തം പോക്കറ്റിലേക്ക് തിരുകി അപ്പു പറഞ്ഞതും എല്ലാമേ പോച്ച് എന്ന കണക്ക് താടിക്ക് കയ്യും കൊടുത്തവൻ ഇരുന്നു.

അവന്റെ ഇരുപ്പ് കണ്ട് അമർത്തി ചിരിച്ചു കൊണ്ട് എല്ലാവരും അടുത്ത റൗണ്ടിനായി തിരിഞ്ഞു. ഇത്തവണ ബോട്ടിൽ വീണ്ടും കറങ്ങി ചെന്നു നിന്നത് നിവിയുടെ നേർക്ക് ആയിരുന്നു. നിവീ truth or dare??? അനു അവളെ നോക്കി ചോദിച്ചു. Truth..... ഇനിയൊരു ഡെയറിനുള്ള ധൈര്യം കുട്ടിക്കില്ല. The person you felt love sincerely for the first time. അനുവിന്റെ ചോദ്യം കേട്ടതും എല്ലാവരുടെയും കണ്ണുകൾ നിവിക്ക് നേരെ നീണ്ടു. അവൾ ചെറുതായ് ഒന്നു പതറിയത് പോലെ...... ദേ സത്യം സത്യമായിട്ട് പറയണം. അനു ഓർമ്മപ്പെടുത്തി. അവളുടെ ഇരുപ്പും പരുങ്ങലും എല്ലാം എല്ലാവരും ശ്രദ്ധിച്ചു. എന്തോ അത് തുറന്നു പറയാൻ അവൾ മടിക്കുന്നത് പോലെ. എമി അവളുടെ വെപ്രാളത്തോടെയുള്ള ഇരിപ്പ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ നോട്ടം ഒരു പിടച്ചിലൂടെ അച്ചുവിൽ ചെന്ന് നിൽക്കുന്നത് കണ്ട് അവൾക്ക് വല്ലായ്മ തോന്നി. ആദ്യമായി വേദനയോ സ്വാർത്ഥതയോ എല്ലാം കലർന്നൊരു ഭാവം ഉള്ളിൽ ഉടലെടുത്തു.

എന്റേതാണ് എന്റെ മാത്രമാണ്.... ഹൃദയം മുറവിളി കൂട്ടുന്നു. അവളുടെ നാവിൽ നിന്ന് അച്ചുവിന്റെ പേര് കേൾക്കാനുള്ള ത്രാണി തനിക്കില്ല എന്നവൾ തിരിച്ചറിഞ്ഞു. മതി മതി നിർത്തിക്കേ..... ഇപ്പൊ തന്നെ ഒത്തിരിയായി. ഇനി അവരെ വിട്ടേക്ക്.... എമി ഇടയിൽ കയറി പറഞ്ഞു. ഇതൊക്കെ ഒരു രസല്ലേ എമീ...... ആഹ്!!!! ഇത്രയും രസിച്ചത് ഒക്കെ മതി. അപ്പുവേട്ടാ ദേ ഇവളെയും വിളിച്ചു പോക്കേ..... അനുവിന്റെ വാക്കുകളെ തടഞ്ഞുകൊണ്ട് എമി അപ്പുവിന് നേരെ പറഞ്ഞു. കിട്ടിയ ഗ്യാപ്പിൽ അപ്പു നിവിയേയും വലിച്ച് അവിടുന്ന് മുങ്ങി. ഇവൾക്കിത് എന്തുപറ്റി?????? ഇത്രയും നേരം കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ???? അനു റോണിയെ നോക്കിയതും അവൻ കൈമലർത്തി കാണിച്ചു. ഈ നിമിഷം അവളിലെ അസ്വസ്ഥതകൾ അറിഞ്ഞെന്നത് പോലെ അച്ചു അവളെ തന്നിലേക്ക് മുറുകെ ചേർത്ത് പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മുറിയിൽ കയറി ഡോർ കുറ്റിയിട്ട് അപ്പു ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു. എന്റെ പൊന്നോ ഈ മുറി വരെ എത്താൻപെട്ട പാട്...... അവനൊന്ന് നിശ്വസിച്ച് നിവിക്ക് നേരെ തിരിഞ്ഞതും അവൾ എന്തോ ആലോചനയിലാണ്. അവളുടെ നിൽപ്പ് കണ്ട് അപ്പു ഒന്നു നിശബ്ദമായി. അനു ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അച്ചു എന്നല്ലെ?????? ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൻ ചോദിക്കവെ അവൾ അവന് നേരെ കണ്ണുകൾ ഉയർത്തി നോക്കി. മ്മ്മ്......... നേർമ്മയിൽ അവളൊന്ന് മൂളി. അപ്പു പിന്നൊന്നും പറയാതെ ബെഡിലേക്ക് ഇരുന്നു. അവന്റെ പ്രവർത്തി കണ്ടവളുടെ ഉള്ളൊന്ന് കാളി. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു നൊമ്പരം ഹൃദയത്തിൽ നിറഞ്ഞു. പിന്നെ അവൾ എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവനരികിൽ ഇരുന്നു. അച്ചുവേട്ടനോട് ആദ്യമായ് ആത്മാർത്ഥമായി ഇഷ്ടം തോന്നി എന്ന് പറഞ്ഞത് ശരി തന്നെ ആയിരുന്നു.

മുന്നേ ഒരുപാട് പേരെ വായിനോക്കി നടന്നിട്ടുണ്ടെകിലും വീണ്ടും വീണ്ടും കാണണം എന്ന് ആഗ്രഹിച്ചത് ആ മുഖം മാത്രമാണ്. പക്ഷെ അതിനർത്ഥം ഞാൻ ഇപ്പോഴും അച്ചുവേട്ടനെ സ്നേഹിക്കുന്നു എന്നല്ല. എമിയുടെ പ്രണയം ആണെന്ന് അറിഞ്ഞത് മുതൽ അവരുടെ പ്രണയത്തിന്റെ തീവ്രത അറിഞ്ഞ നിമിഷം മുതൽ മറ്റൊരു കണ്ണ് കൊണ്ട് ഞാൻ അച്ചുവേട്ടനെ നോക്കിയിട്ടില്ല. ജീവിതത്തിൽ ഇന്നോളം എനിക്ക് ബെസ്റ്റ് എന്ന് തോന്നിയത് എമിയുടെയും റോണിയുടെയും സൗഹൃദം ആയിരുന്നു. ഇതിന് മുൻപ് ആരോടും ഇത്ര ആഴത്തിൽ ഉള്ളൊരു ബോണ്ട്‌ എനിക്ക് തോന്നിയിട്ടില്ല. ആ സൗഹൃദത്തിന് മുകളിൽ വെക്കാൻ മാത്രം വില എന്റെ കുഞ്ഞു ഇഷ്ടത്തിന് ഇല്ലായിരുന്നു. അന്ന് മുതൽ ഒരു സഹോദരന്റെ സ്ഥാനത്താ ഞാൻ അച്ചുവേട്ടനെ കണ്ടിട്ടുള്ളത്.

എമി എനിക്ക് കൂടപ്പിറപ്പിന് സമമാണ് അപ്പൊ പിന്നെ സ്വന്തം കൂടപ്പിറപ്പിന്റെ പ്രണയത്തെ ഞാൻ മനസ്സിൽ കൊണ്ടുനടക്കുവോ?????? ഇടറിയ സ്വരത്തിൽ അവളൊന്ന് നിർത്തി. പക്ഷെ ഇന്ന് അനു ആ ചോദ്യം ചോദിച്ചപ്പോൾ എന്റെ മനസ്സ് പതറി പോയി. അതൊരിക്കലും പഴയ ആ ഇഷ്ടം കൊണ്ടല്ല മറിച്ച് എമിക്ക് മുന്നിൽ അവളുടെ ജീവന്റെ പേര് പറയേണ്ടി വരുന്ന സങ്കടത്തിലാണ്. അവളുടെ നോട്ടം.... അതെന്നെ അപ്പാടെ പിടിച്ച് ഉലച്ചു കളഞ്ഞു. ഒരു നിമിഷം ഞാൻ ഇല്ലാണ്ട് ആയത് പോലെ തോന്നിപ്പോയി. അതാ ഞാൻ... അങ്ങനെ.......... പറഞ്ഞു പൂർത്തിയാക്കാൻ ആവാതെ അവൾ വീർപ്പുമുട്ടി. അവൾ അത്രയും പറഞ്ഞു കഴിഞ്ഞിട്ടും അവനിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ ആയതും ഉള്ളിൽ ആരോ വലിഞ്ഞു മുറുക്കുന്നത് പോലൊരു വേദന നിറഞ്ഞു. അവന്റെ മൗനം തന്നെ തോൽപ്പിക്കുന്നത് പോലെ..... എന്നെ വിശ്വാസമില്ലേ?????? നിറഞ്ഞ മിഴികളോടെ അവൾ അപ്പുവിനെ നോക്കി.

അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടവൻ ഒന്നു പുഞ്ചിരിച്ചു. നിന്നെ മറ്റാരേക്കാൾ എനിക്ക് വിശ്വാസമാണ്.... നിന്റെ മനസ്സിൽ ഇപ്പൊ ഞാൻ അല്ലാതെ മറ്റാരും ഇല്ലെന്ന് എനിക്ക് അറിയാം അത് നീ പ്രത്യേകം പറഞ്ഞ് മനസ്സിലാക്കിക്കേണ്ട കാര്യമില്ല കേട്ടോടീ ഗുണ്ടുമണീ?????? വാക്കുകളിൽ കുസൃതി നിറച്ചവൻ അവളെ നോക്കി. അടുത്ത നിമിഷം അവളുടെ കണ്ണുകൾ കൂർത്തു. ദേ എന്നെ അങ്ങനെ വിളിക്കരുത്...... വിളിച്ചാൽ?????? വിളിച്ചാൽ ഞാൻ ഗീതമ്മയോട് പറയും.... അവൾ ഭീഷണി സ്വരത്തിൽ പറഞ്ഞു. ആണോ???? എങ്കിലേ പറയുമ്പൊ ഇതുകൂടി ചേർത്ത് പറഞ്ഞേക്ക്..... പറഞ്ഞു തീർക്കുന്നതിനൊപ്പം ഞൊടിയിടയിൽ അവൻ അവളുടെ ചൊടികളെ കവർന്നെടുത്തു. പിടഞ്ഞു മാറാൻ ആഞ്ഞവളെ അടക്കി പിടിച്ചവൻ ബെഡിലേക്ക് വീണു.

ആദ്യമെല്ലാം കുതറാൻ ശ്രമിച്ചെങ്കിലും പിന്നീട് ആ ചുംബനത്തിൽ അവളും ലയിച്ചു ചേർന്നു. അവന്റെ ചുണ്ടുകൾ ദിശതെറ്റി ചലിച്ചതും അവളിൽ കിതപ്പും നിശ്വാസങ്ങളും ഏറി. തനിക്ക് തടസ്സമായതിനെ എല്ലാം അവളിൽ നിന്ന് നീക്കി അവളിൽ അലിഞ്ഞു ചേരാൻ അവൻ വെമ്പി കൊണ്ടിരുന്നു. ഒടുവിൽ എപ്പോഴോ അതിർവരമ്പുകൾ ഭേദിച്ച് അവനിലെ പ്രണയം മുഴുവൻ അവളിലേക്ക് പകർന്ന് കൊടുക്കവേ ഇരുവരും ഒരുപോലെ തളർന്നു പോയി. ചുവപ്പ് പടർന്ന അവളുടെ സീമന്തരേഖയിൽ അമർത്തി ചുംബിച്ചവൻ ഒരു പുതപ്പിനടിയിൽ അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു. അവനിലെ പ്രണയ മുഴുവനായി സ്വീകരിച്ച ആലസ്യത്താൽ നാണത്തോടെ അവൾ കണ്ണുകൾ അടയ്ക്കവെ അവന്റെ ഹൃദയസ്പന്ദനങ്ങൾ പോലും അവളെക്കായ് മാത്രം ആയിരുന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story