ഹൃദയതാളമായ്: ഭാഗം 151

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അവരുടെ ഫസ്റ്റ് നൈറ്റ് മുടക്കാൻ ഇരുന്ന ഞാനാ ഇപ്പൊ എന്റെ ജീവിതം കയ്യാലപുറത്ത് വെച്ച തേങ്ങ കണക്കായി അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന അവസ്ഥയിൽ എത്തി. റോണി താടിക്ക് കയ്യും കൊടുത്തിരുന്ന് പരിതപ്പിച്ചു. വെറുതെ ഒന്നും അല്ലല്ലോ കയ്യിലിരുപ്പ് കൊണ്ടല്ലേ അപ്പൊ നിനക്ക് ഇത് തന്നെ വരണം. അനു അവനെ പുച്ഛിച്ചു വിട്ടു. നീ പോടീ.... മരുന്നിന് പോലും ഒരു പ്രേമം ഇല്ലാത്ത നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്റെ വിഷമം. ബ്ലോക്ക്‌ ചെയ്ത പേരിൽ നാളെ അവൾ എന്തൊക്കെ ഒപ്പിക്കും എന്ന് ആലോചിച്ചിട്ട് എന്റെ ഉറക്കം മുഴുവൻ പോയി. റോണി തലയ്ക്ക് കൈകൊടുത്ത് ഇരുന്നു. റോണിയുടെ ഇരുപ്പ് നോക്കി ചിരിച്ച് തിരിഞ്ഞ അനുവിന്റെ കണ്ണുകൾ അസ്വസ്ഥതയോടെ മറ്റെങ്ങോ കണ്ണുകൾ ഉറപ്പിച്ച് അച്ചുവിന്റെ കൈക്കുള്ളിൽ ഒതുങ്ങി ഇരിക്കുന്ന എമിയിൽ എത്തി നിന്നു. അല്ല ഇവൾ എന്താ ഇങ്ങനെ മൂഡോഫ് ആയിട്ട് ഇരിക്കുന്നത്????? അനു എമിയെ ചൂണ്ടി പറഞ്ഞതും റോണിയുടെ നോട്ടവും അവളിലേക്ക് വീണു. എന്താടീ വയ്യേ?????? റോണി ഒരുതരം പരിഭ്രമത്തോടെ അവൾക്ക് അരികിലേക്ക് ഇരുന്ന് നെറ്റിയിലും കഴുത്തിലും എല്ലാം കൈ ചേർത്ത് നോക്കി. ഒന്നൂല്ലെടാ എനിക്ക് ഉറക്കം വരുന്നു അതാ...... റോണിയുടെ കയ്യിൽ പിടിച്ചവൾ പറഞ്ഞു. ഓഹ്!!!! അതായിരുന്നോ വെറുതെ മനുഷ്യനെ പേടിപ്പിച്ചു ഉറക്കപിശാശ്..... റോണി അവളെ കൂർപ്പിച്ചു നോക്കി പറഞ്ഞതും അവൾ പരിഭവം കാണിച്ച് അവന്റെ തോളിൽ കൈചുരുട്ടി ഇടിച്ചു.

ഇവൾ പണ്ടും ഇങ്ങനെ ആയിരുന്നു 11 മണി കഴിഞ്ഞാൽ പിന്നെ നോക്കണ്ട. പണ്ട് കസിൻസ് ഒക്കെ വരുമ്പൊ ഞങ്ങൾ ഇങ്ങനെ ടെറസിൽ ഒത്തുകൂടുമായിരുന്നു ഒരു പത്തേ മുക്കാൽ വരെ ഒക്കെ ആൾ വലിയ കുഴപ്പമില്ലാതെ ഇരിക്കും. അത് കഴിഞ്ഞാൽ പിന്നെ കണ്ണ് നേരെ നിക്കൂല. തൂങ്ങി എന്റെ മടിയിലൊട്ടൊ തോളിലോട്ടോ വീഴും അവസാനം അങ്കിൾ വന്ന് പൊക്കിയെടുത്ത് മുറിയിൽ കിടത്തും. റോണി അവളെ നോക്കി പറഞ്ഞു നിർത്തി. അതിന് ഇപ്പോഴും വലിയ മാറ്റം ഒന്നൂല്ല പണ്ട് അങ്കിൾ ആയിരുന്നെങ്കിൽ ഇന്ന് അഗസ്റ്റിച്ചൻ ആണെന്ന വ്യത്യാസം മാത്രം. പഠിക്കാനാണ് എന്ന് പറഞ്ഞ് എന്റെ കൂടെ വന്നിരിക്കും ബുക്കും വായിച്ച് ബെഡിൽ കിടന്നുറങ്ങും അഗസ്റ്റിച്ചൻ വന്ന് എടുത്തോണ്ട് പോവും. റോണിയെ ഏറ്റുപിടിച്ച് അനുവും പറഞ്ഞതോടെ എമിയുടെ ചുണ്ട് കൂർത്തു. ഇതൊന്നും ഒന്നുമല്ല ഇനിയും ഉണ്ട് ഇതുപോലെ ഇവളുടെ കുറേ വീരസാഹസിക കഥകൾ. റോണി കഥകളുടെ കെട്ട് അഴിക്കാനുള്ള പുറപ്പാടിൽ ആണെന്ന് കണ്ടതും എമി വലിയാൻ ഒരു ശ്രമം നടത്തി. എനിക്ക് ഉറക്കം വരുന്നു ഞാൻ പോകുവാ..... പറയുന്നതിനൊപ്പം അച്ചുവിന്റെ മടിയിൽ നിന്നവൾ എഴുന്നേൽക്കാൻ ആഞ്ഞു. എങ്ങോട്ടാ ഈ ഓടുന്നത്????? നിന്നെ കുറിച്ചല്ലേ അവൻ പറയാൻ പോവുന്നത് അപ്പൊ കേട്ടിട്ട് പോയാൽ മതി....

അച്ചു അവളെ അടക്കി മടിയിലേക്ക് തന്നെ വീണ്ടും ഇരുത്തി. ഇച്ചായാ........ എമി ചിണുങ്ങിക്കൊണ്ട് അവനെ നോക്കി. വെറുതെ ചിണുങ്ങണ്ട നിന്നെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. ഉറങ്ങി പോയാൽ നിന്നെ ഞാൻ കൊണ്ടുപോയി കിടത്തിക്കോളാം. അച്ചു പറഞ്ഞതും ചുണ്ട് പിളർത്തി അവൾ മുഖം തിരിച്ചു. നീ പറയെടാ റോണി.... അച്ചു അനുവാദം കൊടുത്തതും റോണി ചിരിച്ചു. ഇപ്പോഴത്തെ പോലെ തന്നെ ഇവൾ കുഞ്ഞായിരുന്നപ്പോഴും ഇരുന്നത് തീരെ പീക്കിരി ആയിരുന്നു. അതുകൊണ്ടാ അങ്കിൾ ഇവളെ കുഞ്ഞനെന്ന് വിളിക്കുന്നത്. തെറിച്ചു തെറിച്ചുള്ള നടപ്പും ഒരുനിമിഷം പോലും ഒരിടത്ത് അടങ്ങി ഇരിക്കാത്ത സ്വഭാവവും. കുരുത്തക്കേടിന് കയ്യും കാലും വെച്ചത് എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ ആയിരുന്നു ഇവൾ. എല്ലാ വികൃതികളും ഒപ്പിച്ചു വെച്ചിട്ട് സ്റ്റെല്ലാന്റി വടി എടുക്കുന്നത് കാണുമ്പൊ പോയി അങ്കിളിന്റെ പുറകിൽ ഒളിക്കും. ഇവളുടെ കുരുത്തക്കേടിന് മുഴുവൻ കൂട്ടു നിൽക്കുന്നതിന് തല്ല് കൊള്ളുന്നത് പാവം ഈ ഞാനും. തല്ല് വരുന്നത് അറിഞ്ഞിട്ടും നീ ഓടാത്തത് എന്റെ കുഴപ്പം കൊണ്ടാണോ????? എമി കണ്ണ് കൂർപ്പിച്ച് അവനെ നോക്കി. ആടീ... ഓടിയിട്ട് വേണം എന്നെ ഓടിച്ചിട്ട് തല്ലാൻ. നിനക്ക് സുഖല്ലേ എന്ത് കാര്യം വന്നാലും പപ്പയുടെ അടുത്തേക്ക് ഓടി ചെന്നാൽ പോരെ എനിക്ക് അങ്ങനെ ആണോ?????

കണ്ണീചോര ഇല്ലാത്ത മമ്മിയുടെ തല്ല് മുഴുവൻ ഞാൻ നിന്ന് കൊള്ളണം. റോണി രോഷം കൊണ്ടു. നാണമില്ലല്ലോ കുഞ്ഞിലത്തെ കാര്യം പറഞ്ഞ് ഇപ്പൊ ഇരുന്ന് തല്ല് കൂടാൻ...... അനു രണ്ടിനെയും കളിയാക്കിയതും അവർ വഴക്ക് നിർത്തി. അത് വിട്.... ഇവൾ പട്ടിയെ ഇത്ര പേടിക്കാനുള്ള കാരണം എന്താന്ന് ഇവൾ പറഞ്ഞിട്ടുണ്ടോ?????? അതിന് ഇവൾക്ക് പട്ടിയെ പേടിയാണോ?????? അനു വിശ്വാസം വരാതെ ചോദിച്ചു. പിന്നല്ലാതെ... പട്ടി എന്ന് കേട്ടാൽ തന്നെ ഇവൾ നിന്ന് വിറയ്ക്കും. അപ്പൊ പിന്നെ ഡിങ്കനെ ഇവൾ താഴത്തും തലയിലും വെക്കാതെ കൊണ്ടുനടക്കുന്നതോ?????? അനു സംശയത്തോടെ നെറ്റി ചുളിച്ചു. അത് അളിയൻ പേടി മാറ്റി കൊടുത്തത് കൊണ്ടല്ലേ????? അത് കേട്ട് അനു ആണോ എന്നർത്ഥത്തിൽ എമിയെ നോക്കി. തിരികെ അവളൊന്ന് ഇളിച്ചു. ഇത്ര പേടിക്കാൻ മാത്രം എന്താ കാര്യം????? റോണിക്ക് നേരെ തിരിഞ്ഞ് ആയിരുന്നു അവൾ ചോദിച്ചത്. അതില്ലേ... ഞാനും ഇവളും ഒരു മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അന്ന് വീട്ടിൽ നിന്ന് ഒരു മൂന്നാല് വീട് മാറി ഒരു ഡോക്ടറും ഫാമിലിയും താമസിച്ചിരുന്നു. അവരുടെ വീട്ടിൽ നല്ല ചുവന്ന ചാമ്പക്ക മരമുണ്ട്. മതിലിന്റെ അരികിൽ നിന്ന് കുറച്ച് അകത്തോട്ടു മാറി ആയിരുന്നു ആ ചാമ്പ മരം. എന്നും സ്കൂളിൽ പോവുമ്പോഴും വരുമ്പോഴും ഇങ്ങനെ വിളഞ്ഞു കിടക്കുന്ന ചാമ്പക്ക കണ്ട് ഞങ്ങൾ കൊതിക്കുമായിരുന്നു.

കൊതി മൂത്തപ്പോ ഒരു ദിവസം സ്കൂൾ വിട്ട് വരാൻ നേരം ഇവൾ ആ വീട്ടിലേക്ക് ചെന്ന് ആ ഡോക്ടറുടെ അമ്മയോട് ചാമ്പക്ക തരുവോന്ന് ചോദിച്ചു. അവരൊരു മൂശാട്ട തള്ള ആയിരുന്നു ചാമ്പക്ക ചോദിച്ചു ചെന്ന ഇവളെ അവര് വഴക്കിട്ടു. ദേഷ്യം വന്ന ഇവൾ അവരെ വായിൽ തോന്നിയത് വിളിച്ചിട്ട് ഓടി പോന്നു. അന്ന് ചാമ്പക്ക കിട്ടിയില്ലെങ്കിലും ഇവൾ വിടാൻ തയ്യാറല്ലായിരുന്നു. ആ തള്ളയോടുള്ള വാശിക്ക് ദിവസവും സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ഇവൾ ആ മതിലിന്റെ ഉള്ളിലേക്ക് കല്ല് പെറുക്കി എറിയും. അങ്ങനെ ഒരു ദിവസം ഞങ്ങൾ സ്കൂളിൽ നിന്ന് വരുമ്പൊഴാണ് ആ ഡോക്ടറുടെ വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. വീണു കിട്ടിയ അവസരം ആണെന്ന് കണ്ടതും ഇവൾ ബാഗ് ഊരി എന്റെ കയ്യിൽ തന്ന് ഗേറ്റിന്റെ അടുത്ത് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ എന്നെ നിർത്തിയിട്ട് റോഡ് പണിക്കായി കൂട്ടിയിട്ടിരുന്ന കല്ലുകളുടെ മുകളിൽ കയറി മതിൽ ചാടി അകത്ത് കടന്നു. ആരെങ്കിലും വരുന്നതിന് മുന്നേ ഓടിച്ചെന്ന് ചാമ്പ മരത്തിൽ കയറിയതും ഒരു വലിയ കറുത്ത് തടിച്ച പട്ടി ഓടി വന്നതും ഒരുമിച്ചായിരുന്നു. ഇവളെ കണ്ടതും പട്ടി വലിയ വായിൽ ഇവൾക്ക് നേരെ കുരച്ചു ചാടാൻ തുടങ്ങി. പട്ടിയുടെ വലുപ്പവും കുരയും എല്ലാം കൂടി ആയപ്പൊ ഇവൾ പേടിച്ചു പോയി. മരത്തിൽ അള്ളി പിടിച്ചിരുന്ന് ഇവൾ വാവിട്ട് കരയാൻ തുടങ്ങി. ഉച്ചത്തിലുള്ള കരച്ചിൽ കൂടി ആയതോടെ പട്ടിയും വയലന്റ് ആയി. അത് മരത്തിലേക്ക് ചാടി കയറാനും ഇവളെ കടിക്കാനും എല്ലാം നോക്കി.

ഇവൾ ഇട്ടിരുന്ന ഷൂ അത് ചാടി കടിച്ചെടുത്തു. അതോടെ ഇവൾ പേടിച്ചു വിറയ്ക്കാൻ തുടങ്ങി. ഞാനും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അകത്തോട്ട് കയറാനും പറ്റുന്നില്ല ആരെയെങ്കിലും വിളിച്ചോണ്ട് വരാന്ന് കരുതിയാൽ തന്നെ ഇവളുടെ കരച്ചിൽ കേൾക്കുമ്പൊ ഇട്ടിട്ട് പോവാനും പറ്റാത്ത അവസ്ഥ. ഗേറ്റിന്റെ അടുത്ത് നിന്ന് ഞാനും കരയാൻ തുടങ്ങി. അരമണിക്കൂറോളം ഇവൾ കരഞ്ഞ് മരത്തിൽ തന്നെ ഇരുന്നു. ഒടുക്കം ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ തിരിച്ചു വരുന്നത് വരെ ആ ഗേറ്റിന് മുന്നിൽ ഞാൻ നിന്നു. ഡോക്ടറുടെ കാർ വന്നതും ഞാൻ ഓടിച്ചെന്ന് കാര്യം പറഞ്ഞു. പുള്ളി കാർ പോലും അകത്തേക്ക് കയറ്റാതെ അവിടെ തന്നെ ഇറങ്ങി ഗേറ്റ് തുറന്ന് അകത്ത് കയറി പുറകെ ഞാനും. മരത്തിൽ ഇരുന്ന് കരയുന്ന ഇവളെ കണ്ടതും അങ്ങേര് വേഗം പട്ടിയെ പിടിച്ച് കൊണ്ടുപോയി കെട്ടിയിട്ടു. ഞാൻ ഇവളെ പിടിച്ച് മരത്തിൽ നിന്നിറക്കി. നിലത്ത് ഇറങ്ങിയതും ഇവൾ എന്നെ കെട്ടിപ്പിടിച്ചു നിന്ന് ഏങ്ങലടിച്ചു കരച്ചിൽ ആയിരുന്നു. അത്രയ്ക്ക് ഇവൾ പേടിച്ചു പോയിരുന്നു. ആദ്യായിട്ടാ ഇവളെ ഇങ്ങനെ ഞാൻ കരഞ്ഞു കാണുന്നത്. ഞാൻ കുറെ സമാധാനിപ്പിക്കാൻ നോക്കിയിട്ട് ഒന്നും ഇവളുടെ കരച്ചിൽ നിന്നില്ല. അവസാനം ഇവളുടെ നിലവിളി കണ്ട് ഡോക്ടർ ഞങ്ങളെ അകത്ത് കൊണ്ടുപോയി ഇരുത്തി പുള്ളി തന്നെ അങ്കിളിനെ വിളിച്ച് കാര്യം പറഞ്ഞു.

അങ്കിൾ വരുന്നത് വരെ ഇവളുടെ കരച്ചിൽ നിർത്താൻ ഞങ്ങൾ നോക്കിയെങ്കിലും നടന്നില്ല എന്ന് മാത്രമല്ല ഇവൾ ഇരുന്ന് വിറയ്ക്കുവായിരുന്നു. ഒടുക്കം അങ്കിൾ വന്ന് ഓരോന്ന് ഒക്കെ പറഞ്ഞ് എടുത്തോണ്ട് നടന്ന് സമാധാനിപ്പിക്കുമ്പോഴാണ് ഇവളുടെ കരച്ചിൽ ഒരുവിധം നിൽക്കുന്നത്. എന്നാലും പേടിച്ചിട്ട് ഇവൾ അങ്കിളിന്റെ ദേഹത്ത് നിന്ന് ഇറങ്ങാൻ പോലും കൂട്ടാക്കിയില്ല. തിരിച്ചു വീട്ടിൽ വന്നിട്ടും അത് തന്നെ ആയിരുന്നു അവസ്ഥ. മൂന്നു ദിവസം ഇവൾ പനി പിടിച്ച് കിടന്നു പോയി. അന്ന് തുടങ്ങി എവിടെ പട്ടിയെ കണ്ടാലും കാറി കൂവികൊണ്ട് ഇവൾ ഓടും. റോണി കഥ പറഞ്ഞു നിർത്തി. മൂന്നാം ക്ലാസ്സിൽ മതിൽ ചാടി ചാമ്പക്ക പറിക്കാൻ പോയിരിക്കുന്നു. ആരുമില്ലാത്ത വീട്ടിൽ അതിക്രമിച്ചു കടന്നു മോഷ്ടിക്കാൻ ശ്രമിച്ചു, കേസ് കൊടുക്കണം പിള്ളേച്ചാ..... അല്ല അഗസ്റ്റിച്ചാ ഇതൊക്കെ ഏത് വകുപ്പിൽ പെടും?????? അത്.... IPC സെക്ഷൻ 442, 393 ഇതിലൊക്കെ പെടും. അച്ചു എമിയെ നോക്കി ചിരി അമർത്തി അനുവിനോടായി പറഞ്ഞു. നിങ്ങൾക്ക് തമാശ ഞാൻ അന്ന് പേടിച്ചത് ഓർക്കാൻ കൂടി വയ്യ.... ചുണ്ട് കൂർപ്പിച്ച് എമി അവരെ നോക്കി. ഇതൊക്കെ എന്ത്????? ഇവൾ ഇതിലും വലുത് എന്തൊക്കെ കാണിച്ചു കൂട്ടിയിട്ടുണ്ട് നിങ്ങൾക്ക് അറിയോ????? ഫുട്‌ബോൾ കളിക്കാൻ വന്നിട്ട് ഫൗൾ ചെയ്തു വീഴ്ത്തിയ ചെക്കനെ ചെളിയിൽ തള്ളിയിടുക, സ്റ്റെല്ലാന്റി വളർത്തുന്ന കോഴികളെ മുഴുവൻ കൂട് തുറന്നു വിടുക, ആന്റി നട്ടു പിടിപ്പിച്ച ചെടികളിൽ പല്ല് തേച്ചു തുപ്പുക ഇതൊക്കെ ആയിരുന്നു ഇവളുടെ ഹോബികൾ. ആഹ് പിന്നെ വേറൊരു യമണ്ടൻ സംഭവം കൂടി ഉണ്ടായിട്ടുണ്ട്. പറയട്ടേടീ????? എന്ത് സംഭവം??????

എമി നെറ്റി ചുളിച്ച് അവനെ നോക്കി. പള്ളിയിൽ വെച്ച് നടന്ന സംഭവം. ചുണ്ടിൽ ചിരി അമർത്തി അവൻ പറഞ്ഞതും എമി ഞെട്ടി. അതെന്നതാ?????? രണ്ടിനെയും മാറി മാറി നോക്കി അച്ചു പിരികം ഉയർത്തി. അതൊന്നൂല്ല ഇവൻ വെറുതെ വട്ട് പറയുന്നതാ. ഇച്ചായൻ വന്നേ എനിക്ക് ഉറങ്ങണം... എമി വെപ്രാളത്തോടെ പിടഞ്ഞ് എഴുന്നേറ്റ് അച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ ഇപ്പൊ പോവണ്ട... കാര്യം എന്താന്ന് അറിയാതെ ഞാനും നീയും ഇവിടുന്ന് പോവുന്ന പ്രശ്നമില്ല. ഇവിടെ ഇരിക്കെടീ..... അച്ചു അവളെ പിടിച്ചു വലിച്ച് മടിയിൽ ഇരുത്തി ഇരുകൈകളാൽ ലോക്ക് ചെയ്തു. നീ കാര്യം പറയെടാ... അത് പറയാതെ നിന്നെയും വിടില്ല. അച്ചു പറഞ്ഞു നിർത്തിയതും അവൻ ഗൂഢമായി ചിരിച്ചു. എടാ വേണ്ടാ... പറയരുത്...... സോറി മോളേ ഈ കാര്യത്തിൽ ഞാൻ അളിയന്റെ കൂടെയാ.... എമിയുടെ അപേക്ഷകളെ നിഷ്കരുണം തള്ളി ഒരു ഇളിയോടെ അവൻ അച്ചുവിനെ നോക്കി. അതുണ്ടല്ലോ അളിയാ... ഞങ്ങൾ ഏതാണ്ട് ഒരു അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. പള്ളിയിൽ സൺ‌ഡേ ക്ലാസ്സും കഴിഞ്ഞ് പുറത്തിറങ്ങുന്ന നേരത്താണ് എന്നെ അച്ഛൻ മേടയിലേക്ക് വിളിക്കുന്നത്. ഇവളോട് പള്ളിയുടെ വരാന്തയിൽ നിൽക്കാൻ പറഞ്ഞിട്ട് ഞാൻ മേടയിലേക്ക് പോയി. ഞാൻ പോയ നേരം ഇവൾ പള്ളി വരാന്തയിലും മറ്റുമായി ചുറ്റിതിരിഞ്ഞു നടന്നു. പള്ളിയിൽ അന്ന് കമ്മിറ്റി കൂടുന്ന ദിവസം ആയത് കൊണ്ട് കമ്മിറ്റി അംഗങ്ങൾ കുറച്ചു പേര് അവിടവിടെ ആയിട്ട് ഉണ്ടായിരുന്നു.

ഇവൾ പള്ളിയുടെ സൈഡിൽ കൂടി ഒരു ഇടനാഴി പോലെ ഉണ്ടായിരുന്നു. അതിലെ നടന്ന് ചെല്ലുമ്പൊ..... അത്രയും പറഞ്ഞവൻ എമിയെ നോക്കി. അവൾ ദയനീയമായി റോണിയെ നോക്കി. ചെല്ലുമ്പൊ???? അനു ആകാംഷയോടെ അവനെ നോക്കി. ചെല്ലുമ്പൊ ഇവൾ കാണുന്നത് ഞങ്ങളുടെ പള്ളി കോയറിലെ മെയിൻ രണ്ട് സിംഗേഴ്സ് ആയ ജെനി ചേച്ചിയും ജിബിൻ ചേട്ടനും കൂടി ഫ്രഞ്ച് വിപ്ലവം നടത്തുന്നതാ. ഇവൾ ഇതൊക്കെ ആദ്യമായിട്ടാ കാണുന്നത് എന്ന് മാത്രമല്ല കൊച്ചിന് ഇതിനെ പറ്റി ഒന്നും അറിയാനും പാടില്ല താനും. പെണ്ണ് തുടങ്ങിയില്ലേ ഒരു കാറ്... ഇവളുടെ കൂവലും ബഹളവും കേട്ട് ആളുകൾ ഓടിക്കൂടി. എല്ലാവരും കൂടി ചോദിച്ചപ്പൊ ഇവൾ പറയുവാ ജിബിൻ ചേട്ടൻ ജെനി ചേച്ചിയെ കൊല്ലാൻ നോക്കിയെന്ന് അതിന്റെ കൂടെ അവർ അവിടെ ചെയ്തു കൊണ്ടിരുന്ന കാര്യം വള്ളി പുള്ളി തെറ്റാതെ വിളിച്ചു പറയുകയും ചെയ്തു. പിന്നെ തുടങ്ങിയില്ലേ പൂരം നാട്ടുകാർ അറിഞ്ഞ് വീട്ടുകാർ അറിഞ്ഞ് പള്ളിയിലും നാട്ടിലും സംഭവം പാട്ടായി. ജെനി ചേച്ചിയുടെ വീട്ടിൽ വൻ സീനായി. ചേച്ചിയെ വീട്ടിൽ നിന്ന് പുറത്തിറക്കാതെ ആയി. അവസാനം അച്ഛൻ ഇടപെട്ട് രണ്ട് വീട്ടുകാരുമായി ചർച്ച നടത്തി ഉടനെ തന്നെ രണ്ടിന്റെയും കെട്ട് അങ്ങ് നടത്തി കൊടുത്തു. റോണി പറഞ്ഞു നിർത്തിയതും എമി ചമ്മി അടപ്പ് തെറിച്ചത് പോലെ ഇരുന്നു പോയി.

അച്ചുവിന് ഇതെല്ലാം കേട്ട് ആണെങ്കിൽ ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവൻ ചുണ്ട് കടിച്ചു പിടിച്ച് ഇരുന്നു. അടി പാവീ.... ഒരുമ്മ കൊടുത്തതിന് ആണോ നീ അവരെ നാട് നീളെ നാറ്റിയത്????? അനു താടിക്ക് കയ്യും കൊടുത്ത് അവളെ നോക്കി. അത് പിന്നെ ഞാൻ അറിഞ്ഞോ അവർ ഉമ്മ വെച്ച് കളിക്കുവാന്ന്???? ആടീ എല്ലാവരും ഞങ്ങൾ ഉമ്മ വെക്കുവാണ് എന്ന് ബാനർ എഴുതി ഒട്ടിച്ചു വെച്ചിട്ടാണല്ലോ ഉമ്മിക്കുന്നത്.... ഇങ്ങനെ ഒരെണ്ണം!!!!!!!! അനു നെറ്റിയിൽ കൈ അടിച്ചു. ഇപ്പോഴും ഇവളെ കാണുമ്പൊ അവർ പറയും വല്ലാത്തൊരു ചെയ്ത്ത് ആയിപ്പോയെന്ന്.... റോണി പറഞ്ഞതും അവർ എല്ലാവരും പൊട്ടിച്ചിരിച്ചു. ഇത്ര ചിരിക്കാൻ മാത്രം എന്തിരിക്കുന്നു ആർക്കായാലും ഒരു അബദ്ധം പറ്റും... എന്നാലും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഇതൊന്നും അറിയില്ലായിരുന്നു എന്ന് പറഞ്ഞത് വളരെ മോശായിപ്പോയി. ഇപ്പൊ നേഴ്സ്റിയിൽ പഠിക്കുന്ന പിള്ളേർക്ക് പോലും ഇതൊക്കെ അറിയാം. അനു അവളെ നന്നായി അങ്ങ് വാരി. അന്ന് കാറി കൂവി അവരെ നാണംകെടുത്തിയതിന്റെ ശാപം ആയിരിക്കും ഇതുപോലൊരു മൊതലിനെ ഇവൾക്ക് കെട്ട്യോനായി കിട്ടിയത്..... എനിക്കെന്താടാ കുഴപ്പം?????? റോണി പറഞ്ഞതും അച്ചു അവനെ കലിപ്പിൽ നോക്കി. കുഴപ്പമൊന്നുമല്ല ഉമ്മയുടെ എബിസിഡി അറിയാത്തവൾക്ക് ഒരു ഉമ്മച്ചൻ കൂട്ട്. റോണി വാ പൊത്തി ചിരിച്ചതും അനുവും ചിരിച്ചു പോയി. ഡാ... ഡാ...

ആദ്യം സ്വന്തം പ്രേമം പൊട്ടുവോ കിട്ടുവോ എന്ന് അറിയട്ടെ എന്നിട്ടാവാം ഞങ്ങളെ ആക്കുന്നത്. അച്ചു അവന് നേരെ പരിഹാസത്തോടെ പറഞ്ഞതും റോണിയുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റേത് മാതിരി ആയി. വീണ്ടും ഒത്തിരി നേരം ചിരിച്ചും കളിച്ചും സംസാരിച്ചും ഏറെ നേരം കൂടി അവിടെ ചിലവഴിച്ചു. അഗസ്റ്റിച്ചോ.... ദേ ഇവിടെ ഒരാൾ ഉറക്കം പിടിച്ചു കെട്ടോ.... എമിയെ ചൂണ്ടി അനു പറഞ്ഞതും അവൻ തല താഴ്ത്തി അവളെ നോക്കി. അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ഇരുന്ന് ഉറങ്ങുന്ന എമിയെ കണ്ടതും അവൻ ഒന്നു ചിരിച്ചു. ഒരു കയ്യാൽ അവന്റെ ബനിയനിൽ തെരുത്തു പിടിച്ച് നല്ല ഉറക്കത്തിലാണ് അവൾ. ഹാവൂ ആശ്വാസമായി... ഞാൻ പ്ലാൻ ചെയ്ത ഫസ്റ്റ് നൈറ്റ് പൊളിക്കൽ പാളി പോയെങ്കിലും നിങ്ങളുടെ നൈറ്റ് പൊളിഞ്ഞില്ലേ. നോം കൃതാർത്ഥനായി... റോണി പറഞ്ഞത് കേട്ടതും അച്ചു അവനെ തറപ്പിച്ച് ഒന്നു നോക്കി എമിയെ ശല്യം ചെയ്യാതെ അവളെയും എടുത്ത് എഴുന്നേറ്റു. ഇരുന്നു മഞ്ഞ് കൊള്ളാൻ നിൽക്കാതെ രണ്ടും എഴുന്നേറ്റു മുറിയിലേക്ക് പൊക്കോ..... അനുവിനും റോണിക്കും നേരെ നോക്കിയവൻ പറന്നതും അവർ തലയാട്ടി എഴുന്നേറ്റു. ഗുഡ് നൈറ്റ്........ റോണിയും അനുവും ഒരുമിച്ച് അവനെ വിഷ് ചെയ്തു. മ്മ്മ്... ഗുഡ് നൈറ്റ്..... കയ്യിൽ കിടന്ന് മയങ്ങുന്ന എമിയെ നോക്കിയവൻ നിശ്വസിച്ചു പറഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു നേരം വെളുത്തതും എഴുന്നേറ്റ് കുളിച്ചു റെഡിയായി എമിയെ കുത്തിപ്പൊക്കി കുളിക്കാൻ വിട്ടു. അവന് രാവിലെ ഡ്യൂട്ടിക്ക് പോവേണ്ടതാണ് വീട്ടിൽ പോയി യൂണിഫോം ഒക്കെ ചെയ്തു വേണം പോവാൻ. എമി കുളിച്ച് ഒരുങ്ങി വന്നതും അവൻ അവളെയും കൂട്ടി താഴേക്ക് മുറിയിൽ നിന്നിറങ്ങി.

ഹാളിലേക്ക് ചെല്ലുമ്പോൾ അപ്പു സെറ്റിയിൽ ഇരുന്ന് ഗംഭീരം പത്ര വായനയിൽ ആണ്. പത്രവും പിടിച്ചാണ് ഇരുപ്പെങ്കിലും നോട്ടം മുഴുവൻ അടുക്കളയിൽ ഗീതയ്ക്ക് ഒപ്പം നിൽക്കുന്ന നിവിയിൽ ആണ്. 8 മണി കഴിയാതെ ബെഡിൽ നിന്ന് എഴുന്നേൽക്കാത്തവനാ ഇരുന്ന് പത്രം വായിക്കുന്നത്....... മനസ്സിൽ ഓർത്തുകൊണ്ട് അച്ചു അവനെ നോക്കി. ആഹാ!!!!! അപ്പുവേട്ടൻ പത്രം ഒക്കെ വായിക്കാറുണ്ടോ????? എമി അവനെ കണ്ടതും ചോദിച്ചു. ആഹ്!!!!!!! അങ്ങനെ ഓരോന്ന് ശീലിച്ചു വരുന്നു. എമിയോട് ആണ് പറഞ്ഞതെങ്കിലും കണ്ണുകൾ അങ്ങോട്ട്‌ എത്തിയ നിവിയിൽ ആയിരുന്നു. അപ്പുവിന്റെ നോട്ടം കണ്ടതും നിവി നിന്ന് പൂത്ത് ഉലയുകയാണ്. രണ്ടിന്റെയും മറ്റും ഭാവവും കണ്ട് അച്ചു ഏതാണ്ട് ഒക്കെ കത്തിയ രീതിയിൽ അപ്പുവിനെ ഒന്നു ചൂഴ്ന്ന് നോക്കി. കണ്ട് പഠിക്കെടാ എന്ന ഭാവത്തിൽ അപ്പുവും. തിരികെ അച്ചു നന്നായി പുച്ഛിച്ചു വിട്ടു. അല്ല ഗീതമ്മേ ഈ ഇരിക്കുന്ന പുത്രൻ വവ്വാലിന്റെ വകഭേദത്തിൽ പെട്ട ആരെങ്കിലും ആണോ????? എമി അടുക്കളയിൽ നിന്നിറങ്ങി വരുന്ന ഗീതയെ കണ്ട് ചോദിച്ചു. അതെന്താ മോളേ നീ അങ്ങനെ ചോദിച്ചത്?????? അല്ല പത്രം തല കുത്തനെ പിടിച്ചു വായിക്കുന്ന ഒരാളെ ഞാൻ ആദ്യായിട്ട് കാണുവാ. ഇനി വല്ല ഗിന്നസ് റെക്കോർഡിലും കയറാനുള്ള പ്രാക്ടീസ് ആണോ?????? ആണോ അപ്പുവേട്ടാ????? ആഹ്!!!! അല്ലേലും ഇവൻ ഈയിടെ ആയിട്ട് എല്ലാം തലതിരിവാ അപ്പൊ പിന്നെ പത്രവും തലതിരിഞ്ഞ് ഇരിക്കട്ടെ എന്നു കരുതി കാണും.....

എമിയുടെയും ഗീതയുടെയും സംസാരം കേട്ട് അപ്പു ചൂളിപ്പോയി. ഇപ്പോഴാ ഞാൻ ഓർത്തത് എനിക്ക് അത്യാവശ്യമായിട്ട് ആരെയോ വിളിക്കാനുണ്ട് ഞാൻ പോയി വിളിച്ചിട്ട് വരാം. അത്രയും പറഞ്ഞവൻ അവിടുന്ന് വലിഞ്ഞു. അവന്റെ ഓട്ടം കണ്ട് ചിരിയോടെ അച്ചു ഗീതയ്ക്ക് നേരെ തിരിഞ്ഞു. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ ഗീതൂസേ ഇനി നിന്നാൽ ഡ്യൂട്ടിക്ക് പോവാൻ വൈകും. എടാ... കഴിച്ചിട്ട് പോവാം. വേണ്ട ഗീതൂസേ ഇപ്പൊ തന്നെ നേരം വൈകി ഇനി നിന്നാൽ ശരിയാവില്ല. വാച്ചിലേക്ക് നോക്കി അവൻ പറഞ്ഞു. ആഹ്!!!!! പിന്നേ അനു എഴുന്നേൽക്കുവാണെങ്കിൽ റോണിയുടെ കൂടെ വീട്ടിലേക്ക് പോരാൻ ഒന്നു പറഞ്ഞേക്കണം അവളെയും നോക്കി നിന്നാൽ ഇന്നത്തെ പോക്ക് നടക്കില്ല.... എന്തോ ഓർത്തെന്നത് പോലെ അവൻ പറഞ്ഞു. അതൊക്കെ ഞാൻ നോക്കിക്കോളാം, നീ ചെല്ല് ലേറ്റ് ആവണ്ട..... ഗീത പറഞ്ഞതും അവൻ ചിരിച്ച് തലയാട്ടി. പോയിട്ട് വരാമേ ഗീതമ്മേ..... എമി അവരെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തി യാത്ര പറഞ്ഞു. പോണെടീ നാത്തൂനേ.... ഞാൻ വിളിക്കാം. നിവിയെ നോക്കി കുസൃതിയോടെ പറഞ്ഞവൾ അച്ചുവിനൊപ്പം പുറത്തേക്ക് ഇറങ്ങി. പൊന്നല്ലേ മുത്തല്ലേ.... ഞാൻ മനഃപൂർവം ബ്ലോക്ക്‌ ആക്കിയത് അല്ലെടീ..... truth or dare കളിച്ചപ്പൊ ആ അപ്പുവേട്ടൻ പണി തന്നതാ.. അല്ലാതെ നിന്നെ ബ്ലോക്ക്‌ ആക്കുവോ???? ഒന്നു വിശ്വസിക്കെടീ...... വരാന്തയിലേക്ക് ഇറങ്ങിയതും റോണിയുടെ വാക്കുകൾ കേട്ട് അവർ ചിരിച്ചു പോയി. പാവം രാവിലെ മറിയാമ്മയെ വിളിച്ച് കോംപ്രമൈസ് ആക്കാൻ നോക്കുവാ. മറിയാമ്മ ഇനി എന്ത് പണി കൊടുക്കും എന്ന് തമ്പുരാനറിയാം..... എമി ചിരിയോടെ ഓർത്ത് അച്ചുവിന് പുറകെ മുറ്റത്തേക്ക് ഇറങ്ങി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story