ഹൃദയതാളമായ്: ഭാഗം 153

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഡീ...... നീയിത് എന്നതാ ഈ ആലോചിച്ചു കൂട്ടുന്നത്?????? തലയിൽ കിട്ടിയ തട്ടിനൊപ്പം അച്ചുവിന്റെ ചോദ്യം കേട്ടതും അവൾ തല ചരിച്ച് അവനെ നോക്കി. പിരികം കൂർപ്പിച്ച് സംശയഭാവത്തിൽ നിൽക്കുന്നവനെ കണ്ടതും അവളുടെ കണ്ണുകളിൽ അവിശ്വസനീയത നിറഞ്ഞു. ഇച്ചായൻ എന്നോട് എന്നതേലും ചോദിച്ചായിരുന്നോ?????? ഞാനോ?????? ആഹ്.......... ഇത്രയും നേരം കോൾ ചെയ്തു കൊണ്ടിരുന്ന ഞാൻ നിന്നോട് എന്ത് പറയാനാ?????? അച്ചു കൈമലർത്തി ചോദിക്കുന്നത് കേട്ടതും അവൾ അന്തിച്ചു നിന്നുപോയി. അപ്പൊ എനിക്ക് തോന്നിയതാണോ???? അവളുടെ വിരലുകൾ അവന്റെ നിശ്വാസം ഏറ്റ കഴുത്തിലേക്ക് നീണ്ടു.അവിടെ ഇപ്പോഴും ചൂട് വിട്ടു മാറിയിട്ടില്ല. വിശ്വസിക്കണോ വേണ്ടയോ എന്നർത്ഥത്തിൽ അവൾ കണ്ണുകൾ ഉയർത്തി അച്ചുവിനെ നോക്കി. മുഖത്ത് ഗൗരവം ആണെങ്കിൽ തന്നെ ആ ചുണ്ടിൽ കോണിൽ ഒരു പുഞ്ചിരി ഒളിഞ്ഞിരിപ്പില്ലേ????? അവളുടെ ചിന്തകൾ പലവഴി സഞ്ചരിച്ചു. ഞാൻ പറഞ്ഞായി നീയെന്താ കേട്ടത്???? വാക്കുകളിൽ കുസൃതി ഒളിപ്പിച്ച് അവൻ ചോദിക്കുന്നത് കേട്ടതും അവളൊന്ന് പതറി. അത്..... അതൊന്നൂല്ല...... അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചവൾ അവന്റെ നെഞ്ചിൽ തള്ളി മാറ്റി റൂമിലേക്ക് ഓടി.

അവളുടെ ഓട്ടം കണ്ടതും അവൻ ഒളിപ്പിച്ചു വെച്ച കള്ളച്ചിരി ചുണ്ടിൽ വ്യാപിച്ചു. മുറിയിലേക്ക് വന്നതും എമിക്ക് ചമ്മലോ നാണമോ അങ്ങനെ എന്തെല്ലാമോ തോന്നി. നീ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത് എമീ....... സ്വയം പഴിച്ചവൾ നെറ്റിയിൽ കൈ ചുരുട്ടി ഇടിച്ചു. ബാൽക്കണി ഡോർ അടച്ച് അച്ചു വരുന്നത് കണ്ടതും അവളൊരു തരം വെപ്രാളത്തോടെ ബെഡിന് അരികിലേക്ക് നടന്നു. എമീ..... അവന്റെ വിളി കേട്ടതും അവളൊന്ന് തിരിഞ്ഞു നോക്കി. നമുക്ക് ഒരിടം വരെ പോവണം നീ പോയി റെഡിയായി വന്നേ.... അച്ചുവിന്റെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകളിൽ അത്ഭുതം തെളിഞ്ഞു. എങ്ങോട്ടാ ഇച്ചായാ?????? ആവേശത്തോടെ അവനരികിലേക്ക് ചെന്നു നിന്നവൾ ചോദിച്ചു. അതൊക്കെയുണ്ട് നീ പോയി ഡ്രസ്സ്‌ മാറിയിട്ട് വാ...... അച്ചു കവിളിൽ തട്ടി പറഞ്ഞതും അവളുടെ കവിൾ ഒന്നു വീർത്തു. ഇതിങ്ങനെ വീർപ്പിക്കാതെ പോയി റെഡിയായി വാടീ പൊടിക്കുപ്പീ...... അവളുടെ കവിളിൽ ഒന്നു കിള്ളി വലിച്ചവൻ പറഞ്ഞതും കവിൾ ഒഴിഞ്ഞു കൊണ്ട് അവന് നേരെ കൂർത്ത നോട്ടം എറിഞ്ഞവൾ കബോർഡിൽ നിന്ന് ചേഞ്ച്‌ ചെയ്യാനുള്ളത് എടുത്ത് ഡ്രസ്സിങ് റൂമിലേക്ക് കയറി. ഒരു കോഫീ ബ്രൗൺ കളർ ലോങ്ങ്‌ സ്ലീവ് ടീഷർട്ടും ജീനും എടുത്ത് അണിഞ്ഞവൾ ഇറങ്ങി. ഡ്രസ്സിങ് റൂമിന്റെ ഡോർ തുറന്ന് അടയുന്ന സൗണ്ട് കേട്ടതും ഏതോ കോൾ ചെയ്തു കൊണ്ടിരുന്ന അച്ചു എന്തോ പറഞ്ഞ് വേഗം കട്ട്‌ ചെയ്ത് അവൾക്ക് നേരെ തിരിഞ്ഞു. പോവാം??????

അവന്റെ ചോദ്യത്തിന് അവൾ ശരി എന്നർത്ഥത്തിൽ തലയാട്ടി. ഒരു ബ്ലാക്ക് ടിഷർട്ടും ബ്ലൂ ജീനും ആണ് അവന്റെ വേഷം. താൻ ചേഞ്ച്‌ ചെയ്യാൻ കയറിയപ്പോൾ അവൻ വേഷം മാറിയതാണ് എന്നവൾക്ക് മനസ്സിലായി. അച്ചുവിനൊപ്പം താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ സാറായും പോളും അനുവും ആൽവിച്ചനും എല്ലാം ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. 9 മണി ആയതേ ഉള്ളൂ ആരും ഉറങ്ങാറായിട്ടില്ല. ഇറങ്ങുവാണോടാ?????? പോളിന്റെ ചോദ്യത്തിന് അവനൊന്ന് മൂളി. ഇനിയും നിന്ന് വൈകിക്കണ്ട ഇറങ്ങിക്കൊ..... സാറാ പറഞ്ഞതും എമി പൊട്ടൻ ആട്ടം കാണുന്നത് പോലെ അവരെയെല്ലാം നോക്കി. എമിയുടെ നിൽപ്പും ഭാവവും കണ്ട് ആൽവിച്ചൻ അച്ചുവിനെ നോക്കി. നീ ഇവളോടൊന്നും പറഞ്ഞില്ലേടാ?????? ആൽവിച്ചന്റെ ചോദ്യത്തിന് അവൻ കണ്ണിറുക്കി ചിരിച്ചു. നല്ലതാടാ ഉവ്വേ........ ഇതെന്താ ഇവിടെ നടക്കുന്നത് ആരെങ്കിലും ഒന്നു പറയുന്നുണ്ടോ????? എമിയുടെ ചോദ്യം കേട്ടതും അവരെല്ലാം ചിരിച്ചു. അത് ഞങ്ങൾ പറഞ്ഞറിയുന്നതിനേക്കാൾ നിന്റെ കെട്ട്യോന്റെ വായിൽ നിന്ന് അറിയുന്നതാണ് നല്ലത്. സാറാ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ച് അച്ചുവിനെ നോക്കി. അവന്റെ മുഖത്തെ ചിരി കണ്ടപ്പോഴേ മനസ്സിലായി ലക്ഷ്യസ്ഥാനത്ത് എത്താതെ അവന്റെ നാവിൽ നിന്ന് താനൊന്നും അറിയില്ലെന്ന്. ദേഷ്യത്തിൽ മുഖം വീർപ്പിച്ചവൾ ചവിട്ടി തുള്ളി പുറത്തേക്കിറങ്ങി. എന്തിനാടാ അതിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്??????

ചുമ്മാ ഒരു രസം.... സാറായെ നോക്കി അവൻ കണ്ണിറുക്കി കാണിച്ചു. ശരി ഞങ്ങൾ എന്നാൽ ഇറങ്ങിയേക്കുവാ... എല്ലാവരോടും യാത്ര പറയുന്നതിനൊപ്പം സാറായുടെ കവിളിൽ ഒന്നു നുള്ളി അവൻ പുറത്തേക്കിറങ്ങി. വരാന്തയിൽ പിണങ്ങി ചുവരിൽ ചാരി കൈകെട്ടി നിൽക്കുന്ന എമിയെ നോക്കി ചുണ്ടിൽ ഊറിയ ചിരിയോടെ അവൻ പാർക്കിങ്ങിൽ നിന്ന് ബുള്ളറ്റ് എടുത്ത് അവൾക്ക് മുന്നിൽ കൊണ്ടു നിർത്തി. പരിഭവത്താൽ മുഖം ചുവപ്പിച്ചവൾ അവന് പിന്നിൽ കയറി ഇരുന്ന് അവന്റെ ചുമലിൽ കൈ ചേർത്ത് ഇരുന്നു. മിററിലൂടെ അവൻ എമിയെ ഒന്നു നോക്കി നീരസം നിറഞ്ഞിരിക്കുന്ന അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി ഒരു ചിരിയോടെ അവൻ വണ്ടി മുന്നോട്ട് എടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒത്തിരി വളവും തിരുവുകളും താണ്ടി ഒറ്റപ്പെട്ട വിജനമായ ഒരു റോഡിലൂടെ ബുള്ളറ്റ് മുന്നോട്ട് കുതിച്ചു. ഒത്തിരി നേരമായി യാത്ര തുടങ്ങിയിട്ട്... സുഖകരമായ ഒരു നിശബ്ദത അവർക്കിടയിൽ നിറഞ്ഞിരുന്നു. ആ മൗനം യാത്രയുടെ ഭംഗി കൂട്ടി. അവരുടെ വണ്ടി അല്ലാതെ മറ്റൊരു വാഹനവും ആ റോഡിൽ ഉണ്ടായിരുന്നില്ല. രാത്രിയുടെ സൗന്ദര്യം നിറം പകർന്ന ആ യാത്ര അവൾ ഒത്തിരി ആസ്വദിച്ചു. അൽപ്പ ദൂരം മുന്നോട്ട് ചെന്നതും ഷോർട് കട്ട്‌ കയറി വന്ന ഒരു ബൈക്ക് അവരുടെ വണ്ടിക്ക് സമാന്തരമായി പ്രത്യക്ഷപ്പെട്ടു. തല ചരിച്ച് ഒന്നു നോക്കവെ ആ ബൈക്കിന് പിന്നിൽ ഇരിക്കുന്ന നിവിയെ കണ്ടതും എമിയുടെ കണ്ണ് തള്ളി.

അപ്പുവിനെ ചുറ്റിപ്പിടിച്ച് ഇരിക്കുന്നവളുടെ മുഖം കണ്ടാൽ തന്നെ അവൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആണെന്ന് വ്യക്തമായി മനസിലാക്കാം. ഇതെല്ലാം കണ്ട് കിളി പോയി ഇരിക്കുകയാണ് എമി. ചുറ്റിനും സംഭവിക്കുന്നത് എല്ലാം മിഥ്യയാണെന്ന് ആരോ ഉള്ളിൽ ഇരുന്ന് പറയുന്നത് പോലെ... എന്നാൽ വീശിയടിക്കുന്ന കാറ്റിന്റെ കുളിരും മുന്നോട്ടുള്ള അപരിചിതമായ വഴികളും എല്ലാം താൻ കാണുന്നത് ഒന്നും സ്വപ്‌നങ്ങളല്ല യാഥാർഥ്യമാണ് എന്നവളെ ഓർമ്മപ്പെടുത്തി കൊണ്ടേയിരുന്നു. ആശയകുഴപ്പം അവളെ പിടിമുറുക്കിയതും പതിയെ അവൾ അച്ചുവിനോട് ചേർന്ന് ഇരുന്നു. അപ്പുവേട്ടനും നിവിയും എന്താ നമ്മുടെ കൂടെ????? ഇനിയെങ്കിലും പറ ഇച്ചായാ നമ്മൾ എങ്ങോട്ടാ ഈ പോവുന്നത്. എമിയുടെ ചുണ്ടുകൾ അവന്റെ കാതോരം ചോദിച്ചു. കുറച്ചു കൂടി ക്ഷമിക്ക് എന്റെ പൊടിക്കുപ്പീ നിന്റെ കൺഫ്യൂഷൻ എല്ലാം നമ്മൾ എത്തേണ്ട ഇടത്ത് എത്തുമ്പോൾ മാറും.... പറയുന്നതിനൊപ്പം തന്നെ ഒരു കൈ പിന്നിലേക്ക് ഉയർത്തി അവളുടെ തലയിൽ അമർത്തി. അവൻ പറയാത്തതിന്റെ അസംതൃപ്തി തലയിൽ ഇരുന്ന അവന്റെ കൈ തട്ടി മാറ്റി മുഖം വെട്ടിച്ച് കൊണ്ടാണ് അവൾ അറിയിച്ചത്. അവളുടെ പ്രവർത്തികൾ പോലും അവനിൽ ചിരിയാണ് ഉണർത്തിയത്.

ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ അവൻ വണ്ടിയുടെ സ്പീഡ് കൂട്ടി. ഏറെ നേരത്തെ യാത്രയ്ക്ക് ഒടുവിൽ ഇരു വാഹനങ്ങളും ഒരു ഇരമ്പലോടെ എവിടെയോ ചെന്നു നിന്നു. തലയുയർത്തി ഒന്നു നോക്കവെ കൺമുന്നിൽ വെളിവായ ദൃശ്യം കണ്ട് എമിയുടെയും നിവിയുടെയും കണ്ണുകൾ അതിശയത്താൽ വിടർന്നു. മിഴിഞ്ഞ കണ്ണുകളോടെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. തല ചരിച്ച് അവരുടെ ഭാവങ്ങൾ ഒരു ചിരിയോടെ കണ്ണുകളാൽ ഒപ്പിയെടുക്കുകയാണ് അച്ചുവും അപ്പുവും. എമി ആശ്ചര്യത്തോടെ അച്ചുവിനെ നോക്കി. അവളുടെ മുഖഭാവങ്ങൾ കണ്ടവൻ പുഞ്ചിരിയോടെ കണ്ണ് ചിമ്മി. അവൾ അച്ചുവിനെ വിട്ട് വീണ്ടും മുന്നിലേക്ക് മിഴികൾ പായിച്ചു. കണ്ണഞ്ചിപ്പിക്കുന്ന ബഹു വർണ്ണങ്ങളാൽ തിളങ്ങി തലയുയർത്തി നിൽക്കുന്ന പഞ്ചനക്ഷത്ര റെസ്റ്റോറന്റിലേക്ക് അവർ വിടർന്ന കണ്ണുകളോടെ നോക്കി. ഇങ്ങനെ ഒരു നിമിഷം അവരുടെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. സന്തോഷം കൊണ്ട് ഹൃദയം പൊട്ടി പോവുമോ എന്ന് എമി ഭയന്നു. അതിശയം കൂറുന്ന മിഴികളോടെ ചുണ്ടിൽ പുഞ്ചിരിയോടെ ഇരിക്കുന്ന എമിയെ അച്ചു നോക്കി. തിളങ്ങുന്ന ലൈറ്റുകളുടെ പ്രകാശം അത്രയും അവളുടെ മിഴികളിൽ ആണ് പ്രതിഫലിക്കുന്നത്. അല്ല നമ്മൾ എന്താ ഇവിടെ?????

എമി പെട്ടെന്ന് എന്തോ ഓർത്തത് പോലെ അച്ചുവിന് നേരെ നോക്കി ചോദിച്ചു. രണ്ട് ദിവസം നമ്മൾ ഇവിടെയാണ്. ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയോടെ അവൻ എമിയെ നോക്കി പറഞ്ഞു. ഏഹ്!!!!! അപ്പൊ ഇത്രയും ദിവസത്തേക്കുള്ള ഡ്രസ്സ്‌ ഒക്കെ????? അവൾ സംശയഭാവത്തിൽ നെറ്റി ചുളിച്ചു. അതിനൊക്കെ വഴി ഉണ്ട്... നീ ഇറങ്ങെടി.... അച്ചു പറഞ്ഞതും ഉള്ളിൽ ഉണർന്ന സംശയങ്ങളോടെ അവൾ ഇറങ്ങി. പിന്നാലെ വണ്ടി പാർക്ക്‌ ചെയ്ത് അച്ചുവും. ഇവരുടെ സംസാരത്തിന് ഇടയിൽ തന്നെ അപ്പുവും നിവിയും അകത്തേക്ക് കയറിയിരുന്നു. റിസെപ്ഷന് സമീപം ഒരാളുടെ കയ്യിൽ പിടിച്ച് നിന്ന് സംസാരിക്കുന്ന അപ്പുവിനെയും ചിരിയോടെ അവരുടെ സംഭാഷണത്തിൽ പങ്കു ചേരുന്ന നിവിയേയും കണ്ടാണ് എമിയും അച്ചുവും അങ്ങോട്ട്‌ എത്തുന്നത്. രണ്ടുപേരുടെ കയ്യിലും ഓരോ ബാഗ് വീതം പിടിച്ചിട്ടുണ്ട്. അച്ചുവിനെ കണ്ടതും അയാൾ അവന് ചിരിയോടെ ഷേക്ക്‌ഹാൻഡ് കൊടുക്കുന്നതും സംസാരിക്കുന്നതും എല്ലാം അവൾ നോക്കി നിന്നു. അവർ മൂന്നുപേരും തമ്മിൽ സംസാരിക്കുന്ന നേരം കൊണ്ട് എമി നിവിയുടെ അരികിലേക്ക് നിന്നു. എടീ......... എമി അവളെ തോണ്ടി വിളിച്ചു. എന്താടീ????? ഇതെന്തൊക്കെയാ ഈ നടക്കുന്നത്????? നിന്നോടൊന്നും അച്ചുവേട്ടൻ പറഞ്ഞില്ലേ??????

ഇല്ലെടീ..... വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ഞാൻ ഞെട്ടുന്നതാ... സത്യത്തിൽ നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്?????? എമിയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. സാധാരണ ഭാര്യാ ഭർത്താക്കന്മാർ കല്യാണം കഴിഞ്ഞു പോവുന്നത് എന്തിനാണോ അത് തന്നെ. എന്നുവെച്ചാൽ??????? എമി ഒന്നും മനസ്സിലാവാതെ ചോദിച്ചു. എടി പൊട്ടീ ഹണിമൂൺ. നിവി അവളുടെ തലയിൽ കൊട്ടി. ഹണിമൂണോ??????? പകപ്പോടെ എമിയുടെ ശബ്ദം ഉയർന്നു പോയി. മറ്റാരും അത് കേൾക്കാതിരിക്കാൻ നിവി അവളുടെ വായ പൊത്തി പിടിച്ചു. സ്വരം താഴ്ത്തി പറയെടീ കോപ്പേ....... നിവി അവളെ നോക്കി കണ്ണുരുട്ടി കൈ പിൻവലിച്ചു. എന്നോടൊന്നും പറഞ്ഞില്ലെടീ..... എമി തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി. അത് നിന്റെ കാറ് കേട്ടപ്പോഴേ എനിക്ക് പിടികിട്ടി. ഗീതമ്മ നമ്മൾ ഇരുകൂട്ടർക്കും വേണ്ടി പ്ലാൻ ചെയ്തതാണ് ഇത്. ഒരു വൺ വീക്ക്‌ നീളുന്ന ഹണിമൂൺ ഡേയ്‌സ്, അപ്പുവേട്ടന്റെ ലീവ് നോക്കി ചെറിയൊരു ട്രിപ്പും. പക്ഷെ അച്ചുവേട്ടന് മൂന്നു ദിവസത്തിൽ കൂടുതൽ ലീവ് കിട്ടില്ല. സോ അതൊന്ന് ചെറുതായ് ചേഞ്ച്‌ ചെയ്തു. ഇവിടെ രണ്ട് ദിവസം സ്പെൻഡ്‌ ചെയ്ത് അത്യാവശ്യം കറങ്ങൽ ഒക്കെ കഴിഞ്ഞ് നിങ്ങൾ തിരികെ പോവുന്നു ഞങ്ങൾ നേരെ കുളു മണാലിക്കും അവിടുന്ന് ബാംഗ്ലൂർക്കും. നിവി പറഞ്ഞു നിർത്തിയതും എമി വായും തുറന്ന് നിന്നുപോയി. അപ്പൊ നിനക്ക് സർപ്രൈസ് തരനാണല്ലേ അച്ചുവേട്ടൻ നിങ്ങളുടെ ബാഗ് ഞങ്ങളെ ഏൽപ്പിച്ചത്.....

എന്തായാലും നീ അറിഞ്ഞ സ്ഥിതിക്ക് ഇത് അങ്ങോട്ട്‌ പിടിച്ചോ.... പറയുന്നതിനൊപ്പം എമിയുടെ കയ്യിലേക്ക് തന്റെ കയ്യിലിരുന്ന ചെറിയൊരു ബാഗ് അവൾ ഏൽപ്പിച്ചു. എമിക്ക് അപ്പോഴും ഒന്നും വിശ്വസിക്കാൻ ആവുന്നുണ്ടായിരുന്നില്ല. എമീ............ പെട്ടെന്ന് അച്ചുവിന്റെ വിളി കേട്ടതും അവളൊന്ന് ഞെട്ടി അവനെ നോക്കി. അവൻ കൈകാട്ടി അരികിലേക്ക് വിളിക്കുന്നത് കണ്ടവൾ അവനരികിലേക്ക് ചെന്നു. അമിത്, ദേ ഇതാണ് എന്റെ വൈഫ് എമി. എമിയെ ചേർത്ത് പിടിച്ചവൻ പറഞ്ഞതും അവൾ അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. I know, കല്യാണത്തിന് കണ്ടിരുന്നു. പക്ഷെ എമിക്ക് ഓർമ്മ കാണാൻ വഴിയില്ല ഒത്തിരി പേരുടെ മുഖം അന്ന് കണ്ടതല്ലേ????? അയാളൊരു ചിരിയോടെ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു. അമിത് ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു, അവന്റെ ആണീ റെസ്റ്റോറന്റ്. അച്ചു പറഞ്ഞതും അവൾ ഒന്നു ചിരിച്ചതെ ഉള്ളൂ. അപ്പൊ ദേ ചോദിച്ച റൂമുകൾ തന്നെ ഒരുക്കി വെച്ചിട്ടുണ്ട് രണ്ടു കപ്പിൾസും അങ്ങോട്ട് ചെന്നാട്ടെ..... രണ്ട് റൂമിന്റെ കീ അപ്പുവിനും അച്ചുവിനും നേരെ നീട്ടി അവൻ പറഞ്ഞതും അവരൊരു ചിരിയോടെ അത് വാങ്ങി. അമിതിനോട് പറഞ്ഞ് അപ്പു അവരെ രണ്ടുപേരെയും ഒന്നു നോക്കി നിവിയുടെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു. അവർ പോവുന്നത് നോക്കി നിൽക്കുന്ന എമിയുടെ കയ്യിൽ നിന്ന് അച്ചു ബാഗ് വാങ്ങി കയ്യിൽ പിടിച്ചു. അവന്റെ പ്രവർത്തി കണ്ടതും അവൾ അച്ചുവിനെ കൂർപ്പിച്ചു നോക്കി. ഇങ്ങനെ നോക്കി പേടിപ്പിക്കാതെടീ പെമ്പാറന്നോത്തി.... ഇച്ചായൻ കൊച്ചിന് ഒരു സർപ്രൈസ് തന്നതല്ലേ????? അവളുടെ ചുമലിലൂടെ കൈചുറ്റി പിടിച്ചവൻ ചിരിച്ചു. എന്നാലും എന്നോട് ഒരു വാക്ക് പറയാൻ വയ്യായിരുന്നോ?????? അവൾ പരിഭവത്തോടെ അവന്റെ നെഞ…......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story