ഹൃദയതാളമായ്: ഭാഗം 154

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

താൻ അകന്നു മാറിയിട്ടും മിഴികൾ ഇറുകെ പൂട്ടി നിൽക്കുന്നവളിൽ അച്ചുവിന്റെ നോട്ടം തങ്ങി നിന്നു. മുഖം ആകെ ചുവന്ന് വിയർപ്പു കണങ്ങൾ പൊടിഞ്ഞിരിക്കുന്നു... മുറിയിൽ തങ്ങി നിൽക്കുന്ന ഏസിയുടെ തണുപ്പിലും അവളുടെ ചെന്നിയിലൂടെ ഊർന്നിറങ്ങിയ വിയർപ്പ് തുള്ളിയെ അവൻ ഊതി നീക്കി. മുഖത്ത് തട്ടിയ ചൂട് ശ്വാസം അവളുടെ അടഞ്ഞ കൺപോളകളിൽ ഒരു പിടപ്പ് സൃഷ്ടിച്ചു. അതൊരു ചിരിയോടെ ആസ്വദിച്ചവൻ എമിയുടെ ഇരുമിഴികളിലും ചുണ്ട് അമർത്തി. അവന്റെ അധരങ്ങളുടെ സ്പർശനത്താൽ കൺപീലികൾ ഒന്നു വിറച്ചു. ഒരു പിടച്ചിലോടെ എമി കണ്ണുകൾ തുറന്നു. മിഴികൾ തമ്മിൽ കൊരുക്കപ്പെട്ടു. അവന്റെ കണ്ണുകൾ അവളെ കൊത്തി വലിക്കുന്നത് പോലെ... ശ്വാസം നിലച്ചത് പോലെ അവൾ ഉമിനീറക്കി. അവളിലെ മാറ്റങ്ങൾ അവനിൽ വശ്യത നിറച്ചു. അവളുടെ ഉദരത്തിന് മേലെ വലതുകരം ഉറപ്പിച്ച് അച്ചു അവളെ ഗ്ലാസ്‌ ഡോറിലേക്ക് ചേർത്ത് അമർത്തി. അവളുടെ പുരികകോടികൾക്കിടയിൽ അവന്റെ ചുണ്ടുകൾ മുദ്ര ചാർത്തി. അവ വളരെ സാവധാനം മൂക്കിൻ തുമ്പിലേക്ക് അരിച്ചിറങ്ങി. നാസിക തുമ്പിൽ ചുണ്ടുകൾ അമർത്തുന്നതിനൊപ്പം അവിടെ അവൻ പല്ലുകൾ ആഴ്ത്തി. എരിവ് വലിച്ചവൾ ഒന്നു പുളഞ്ഞു. ആവേശത്തോടെ അച്ചു അവളുടെ അധരങ്ങളിൽ ചുണ്ട് അമർത്തി. അവന്റെ ബനിയനിൽ തെരുത്തു പിടിച്ചവൾ ഒന്നാകെ വിറച്ചു.

അവളുടെ വയറിനു മുകളിൽ സ്ഥാനം പിടിച്ച വലംകൈ പിൻവലിക്കാതെ തന്നെ അച്ചു തന്റെ ഇടതു കൈതലം ഗ്ലാസ്‌ ഡോറിന് മുകളിൽ ഉറപ്പിച്ചു. ആവേശത്തോടെ അച്ചു അവളുടെ ചൊടികളെ ഒന്നാകെ നുണഞ്ഞെടുക്കാൻ തുനിയവെ അവൾ കൈ ഉയർത്തി അവന്റെ മീശയിൽ പിടിച്ചു വലിച്ചു. ആഹ്!!!!!!!!! വേദനയോടെ അവളിൽ നിന്നവൻ ചുണ്ടുകൾ അടർത്തി മാറ്റി. അവളിലെ കൈപിൻവലിച്ചവൻ മീശ തടവി അവളെ നോക്കിയതും കുറുമ്പോടെ ചിരിച്ചവൾ ഗ്ലാസ്‌ ഡോറിൽ കുത്തി നിർത്തിയ അവന്റെ കൈതട്ടി മാറ്റി ഓടിയിരുന്നു. ഡീ............. ഉച്ചത്തിൽ വിളിച്ചുകൊണ്ടവൻ അവൾക്ക് പിന്നാലെ പാഞ്ഞു. എമീ നിക്കെടീ അവിടെ...... നിക്കൂല........... ഓട്ടത്തിനിടയിൽ തന്നെ വിളിച്ചു കൂവി കൊണ്ടവൾ ബെഡിന് ചുറ്റും കറങ്ങി. മര്യാദക്ക് അവിടെ നിൽക്കുന്നതാണ് നിനക്ക് നല്ലത്.....എന്റെ കയ്യിൽ നിന്നെ കിട്ടിയാലുണ്ടല്ലോ???? അതും പറഞ്ഞവൻ അവൾക്ക് പിന്നാലെ ഓടി. അച്ചു ബെഡിന്റെ ഇങ്ങേ തലയ്ക്കൽ നിന്ന് അവളെ കയ്യെത്തിച്ച് എത്തിപിടിക്കാൻ നോക്കി. അതിൽ നിന്ന് അതിവിഗ്ദമായി വഴുതി മാറിയവൾ അവനെ നോക്കി നാക്ക് നീട്ടി. അവളുടെ പ്രവർത്തി അവനെ ചൊടിപ്പിച്ചു. ദേ ഡീ നിന്റെ പുറകിൽ..... അവൾക്ക് പിന്നിലേക്ക് ചൂണ്ടിയവൻ പറഞ്ഞതും അവളൊന്ന് തിരിഞ്ഞു നോക്കി ആ സമയം മാത്രം മതിയായിരുന്നു അവനവളെ കൈപ്പിടിയിൽ ഒതുക്കാൻ. എങ്ങോട്ടാടീ ഈ ഓടുന്നത് ഹേ???? എന്റെ കയ്യിൽ പെടാതെ എത്ര നേരം ഈ മുറിക്ക് അകത്ത് നീ ഓടും?????

അവളുടെ കൈകൾ രണ്ടും പിടിച്ചവൻ പുറകിലേക്ക് ലോക്ക് ചെയ്ത് അവളെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു. ഓടിയതിനാൽ അവൾ വല്ലാതെ അണയ്ക്കുന്നുണ്ടായിരുന്നു. തന്നിലേക്ക് ചേർത്ത് നിർത്തിയ അവളുടെ ശ്വാസഗതി പോലും അവന് അറിയാൻ കഴിഞ്ഞിരുന്നു. ഇച്ചായാ, സോറി... സോറി... ഞാൻ ചുമ്മാ തമാശയ്ക്ക് ചെയ്തതാ.... ക്രമാതീതമായി ഉയരുന്ന ശ്വാസത്തിനൊപ്പം അവൾ പറഞ്ഞു. സോറി പറഞ്ഞിട്ടൊന്നും കാര്യമില്ല എനിക്ക് നല്ലോണം വേദനിച്ചു ഇതിന് ശിക്ഷയുണ്ട്... കണ്ണുകളുടെ ആഴത്തിൽ കുസൃതി ഒളിപ്പിച്ചവൻ അവളോടായി പറഞ്ഞു. ചുണ്ടുകൾ പുറത്തേക്ക് ഉന്തി എമി അവനെ നോക്കി. എന്ത് ശിക്ഷ?????? കൂർത്ത മിഴികളോടെ അവൾ ചോദിച്ചു. എന്നെ വേദനിപ്പിച്ചപ്പൊ തിരികെ ഞാനും വേദനിപ്പിക്കുവല്ലേ വേണ്ടത്????? അവന്റെ ചോദ്യത്തിൽ അവളുടെ മുഖം വീർത്തു. പക്ഷെ എനിക്ക് നിന്നെ വേദനിപ്പിക്കാൻ തോന്നുന്നില്ല പകരം സ്നേഹിക്കാനാ തോന്നുന്നത്....... വശ്യതയിൽ കുതിർന്ന അവന്റെ സ്വരത്തിനൊപ്പം അവന്റെ നിശ്വാസങ്ങൾ അവളുടെ കാതിനെയും കഴുത്തിനെയും തട്ടി തടഞ്ഞു പോയി. ഉള്ളംകാൽ മുതൽ ഉച്ചി വരെ ഒരു മിന്നൽ പാഞ്ഞു പോയത് പോലെ തോന്നി അവൾക്ക്. അവന്റെ വാക്കുകൾ... അതിലെ വിവശത അവളിൽ എന്തെന്നില്ലാത്ത പരവേശമുണർത്തി.

സ്നേഹിച്ചോട്ടെ????? കാറ്റ് പോലെ അവന്റെ സ്വരം അവളുടെ കാതിലൂടെ പാഞ്ഞു കയറി. വെപ്രാളത്തോടെ എമി അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചു. പെട്ടെന്ന് അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചവൾ ഒന്നു പുളഞ്ഞതും ബാലൻസ് കിട്ടാതെ ഇരുവരും ബെഡിലേക്ക് മറിഞ്ഞു വീണുപോയി. അച്ചുവിന്റെ നെഞ്ചിൽ അവൾ വന്നു വീണു. ഉലഞ്ഞു വീണ അവളുടെ മുടിയിഴകൾ അവന്റെയും അവളുടെയും മുഖത്തെ ആകമാനം മറച്ചു. എമി തലയുയർത്തി അവനിൽ നിന്ന് കൈപിൻവലിക്കാൻ ശ്രമിക്കവെ അതിന് മുന്നേ തന്നെ അച്ചു തന്റെ ഇടം കയ്യാൽ അവളുടെ മുടിയിഴകളിൽ ഒന്നാകെ വിരലുകൾ കോർത്തു പിടിച്ച് അവളുടെ പിൻകഴുത്തിൽ അമർത്തി പിടിച്ചു. പരിഭ്രാമത്തോടെ പരക്കം പായുന്ന അവളുടെ നേത്രഗോളങ്ങളെ അവൻ ആദ്യമായ് കാണുന്ന കൗതുകത്തോടെ നോക്കി. മെല്ലെ ശിരസ്സ് ഉയർത്തി അവളുടെ പിൻകഴുത്തിൽ അമർത്തി പിടിച്ച് അവളുടെ ചൊടികളെ ഒന്നാകെ ചുണ്ടുകളാൽ പൊതിഞ്ഞു. ദേഹത്ത് ഒരു തരിപ്പ് പടർന്നത് പോലെ... മിഴികൾ കൂമ്പിയടയുന്നതിനൊപ്പം അവളിൽ ഒരു പിടച്ചിൽ ഉടലെടുത്തു. അത് അറിഞ്ഞത് പോലെ ചുണ്ടുകൾ അടർത്താതെ തന്നെ അച്ചു ഞൊടിയിടയിൽ അവളുമായി ബെഡിൽ മറിഞ്ഞു. അവൾക്ക് മുകളിലായി അവൻ എത്തി.

അവളിലേക്ക് അമർന്നവൻ അവളുടെ അധരങ്ങളെ നുണഞ്ഞെടുത്തു. എമിയുടെ വിരലുകൾ അവന്റെ ഇരുചുമലിനെയും ഞെരിച്ചു. അവന്റെ ചുണ്ടുകളുടെ വേഗതയിൽ അവൾ തളർന്നു പോയി. ഇരുചൊടികളെയും ഉരുമി കടന്നു പോവുന്ന ചുണ്ടുകൾ അവളെ പരവശയാക്കി. പതിയെ പതിയെ ആ ചുംബനത്തിൽ താനേ അവൾ ലയിച്ചു ചേർന്നു. പിൻകഴുത്തിൽ നിന്ന് അവന്റെ കൈ കഴുത്തിലൂടെ ഊർന്നിറങ്ങി അവളുടെ ഇടുപ്പിൽ സ്ഥാനം നേടി. നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞു. ഉമിനീരുകൾ പോലും തമ്മിൽ ഒന്നായി. ചുണ്ടുകൾക്ക് മുറുക്കം ഏറിയതും അവൾ ശക്തമായി അവന്റെ മുടിയിൽ കോർത്തു വലിച്ചു. ചുംബന ധൈർഖ്യമേറിയതും അവളിൽ നിന്ന് നേർത്തൊരു മൂളൽ പുറത്തേക്ക് തെറിച്ചു. അവളുടെ അധരങ്ങളെ ഒന്നുകൂടി നുണഞ്ഞെടുത്ത് അവൻ അവളിൽ നിന്ന് ചുണ്ടുകൾ പിൻവലിച്ചു. ചുണ്ടുകൾ വേർപ്പെട്ട നിമിഷം കണ്ണുകൾ തുറക്കാതെ തന്നെ അവൾ അണച്ചുപോയി. ശ്വാസം വലിച്ചു വിട്ടവൾ കണ്ണ് തുറന്നു. കൺപോളകൾ പരസ്പരം അകന്നു മാറിയതും ആദ്യം തന്നെ നോട്ടം പതിഞ്ഞത് പ്രണയത്തോടെ തന്നെ ഉറ്റുനോക്കുന്ന മിഴികളിലാണ്. ഒരുമാത്ര മനസ്സിൽ നാണം വിരുന്നെത്തി. കവിൾതടത്തിൽ രക്തയോട്ടമേറി. മിഴിണകൾ തമ്മിൽ കൊരുത്തു.

ഇരു മനവും ചുംബനങ്ങൾക്കതീതമായി മറ്റെന്തെല്ലാമോ കൊതിച്ചു പോയി. ഇരുവരുടെയും ശ്വാസങ്ങൾ ഭാഷയായി. അവ പ്രത്യേക ഈണത്തിൽ എന്തെല്ലാമോ പരസ്പരം മൊഴിഞ്ഞു കൊണ്ടിരുന്നു. അച്ചുവിന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു. അവളിലേക്ക് മുഖം താഴ്ത്തിയവൻ ഇരുകവിളിലും ചുണ്ട് ചേർത്ത് മീശയുരസി. ഇക്കിളിയാൽ പുഞ്ചിരിയോടെ അവളൊന്ന് മുഖം വെട്ടിച്ചു. അടുത്ത നിമിഷം അവന്റെ നിശ്വാസങ്ങളുടെ താപവും വേഗതയും കഴുത്തിൽ ഏറ്റതും ദേഹമാകെ ഒരു കോരിതരിപ്പ് പടർന്നു കയറി. രോമകൂപങ്ങൾ ഒന്നാകെ പുളകം കൊണ്ടത് പോലെ... അവളുടെ ഹൃദയമിടിപ്പ് ഏറി. കഴുത്തിടുക്കിൽ അവന്റെ ചുംബനങ്ങൾ വീണുടയവെ അവളൊന്ന് ഉയർന്നു പോയി. കഴുത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന അവന്റെ ചുണ്ടുകൾക്ക് തടയിടാൻ കഴിയാതെ അവന്റെ പുറത്ത് അവൾ കൈകൾ മുറുക്കി. തൊണ്ടക്കുഴിയിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും അവൾ വിറച്ചു പോയി. ഇ...ച്ചാ...യാ........ ചിതറി തെറിച്ച അക്ഷരങ്ങളായി ഏങ്ങലിൽ മുങ്ങിയ സ്വരം അവളിൽ നിന്ന് ഉയർന്നു. ചുണ്ടുകൾ പിൻവലിച്ച് അവൻ തലയുയർത്തി അവളെ നോക്കി. ചുണ്ടുകൾ കൂട്ടിപിടിച്ച് കണ്ണുകൾ ഇറുകെ പൂട്ടി കിടക്കുന്നവളെ കണ്ടതും മനസ്സിന്റെ നിയന്ത്രണം നഷ്ടമാവുന്നത് അവൻ അറിഞ്ഞു. മെല്ലെ ഒന്നുയർന്ന് പൊങ്ങി അവളുടെ മുഖത്തിന്‌ നേരെ വന്ന് അവളുടെ കവിളിൽ പതിയെ... അവളെ തെല്ലിണ പോലും നോവിക്കാത്ത വിധം കുത്തി പിടിച്ചു.

കൂട്ടിപ്പിടിച്ചിരുന്ന ചുണ്ടുകൾ പുറത്തേക്ക് ഉന്തി... ആ ചൊടികളിൽ അവൻ വീണ്ടും അമർത്തി ചുംബിച്ചു. I need you എമീ....... കിതപ്പേറിയ സ്വരം അവളുടെ കാതിൽ വന്ന് അലച്ചു. കൂമ്പിടഞ്ഞ മിഴികൾ അവൾ വലിച്ചു തുറന്നു. നിർവചിക്കാൻ ആവാത്ത ഭാവത്തോടെ തന്നെ നോക്കുന്നവനെ കണ്ടതും ഹൃദയമിടിപ്പിന് വേഗതയേറി.... നാണമോ... വെപ്രാളമോ അങ്ങനെ എന്തെല്ലാമോ ഉള്ളിൽ ഉണർന്നു. അവന്റെ കണ്മുനയിൽ കുരുങ്ങി ഒരുനിമിഷം അവൾ മതിമറന്നുപോയി. എന്തോ ഉൾപ്രേരണയാൽ അവന്റെ കവിളിൽ വിരലുകൾ ചേർത്തവൾ ഒന്നുയർന്ന് പൊങ്ങി അവന്റെ താടിയിൽ ചുണ്ടുകൾ ചേർത്തു... പൂർണ്ണ സമ്മതം എന്നോണം. അവളുടെ പ്രതികരണം അവനിലെ വികാരങ്ങൾക്ക് തിരി കൊളുത്തി. അവളിൽ നിന്ന് ഉയർന്നു പൊങ്ങിയവൻ ഇട്ടിരുന്ന ബനിയൻ തല വഴി വലിച്ച് ഊരി ബെഡിലേക്ക് ഇട്ടു. അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നിരുന്ന പൊൻകുരിശ് എമിയുടെ മാറിൽ തട്ടി വീണു. ചുണ്ടുകൾ വീണ്ടും തമ്മിൽ ഒട്ടിചേർന്നു. കൈകൾ കോർക്കപ്പെട്ടു. അവളിലെ ഓരോ അണുവിനെയും ചുംബിച്ച് ഉണർത്തി അച്ചു അതുവരെ അടക്കി നിർത്തിയ പ്രണയം മുഴുവൻ അവളിലേക്ക് ഒഴുക്കി വിട്ടു. നിശ്വാസങ്ങളുടെ ശബ്ദം മുറിയിൽ ആകെ പ്രതിധ്വനിച്ചു... കിതപ്പുകൾ ഏറി.

തടസമായ ഉടയാടകൾ എല്ലാം അഴിഞ്ഞു മാറപ്പെട്ടു. അവൻ തന്റെ ദന്തങ്ങളാലും ചുണ്ടുകളാലും അവളിൽ മുദ്രകൾ ചാർത്തവെ അവന്റെ പുറത്ത് അവൾ നഖക്ഷതങ്ങൾ ഏൽപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ എപ്പോഴോ കിതപ്പോടെ അവൻ പിൻവാങ്ങവെ ആലസ്യത്താൽ തളർന്നു പോയിരുന്നു അവൾ. എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു കിടന്നിരുന്നു. അച്ചുവിന്റെ നോട്ടം അവളുടെ മാറിൽ പറ്റിച്ചേർന്നു കിടന്നിരുന്ന മിന്നിൽ ചെന്നെത്തി. ഇന്നേവരെ ഇല്ലാത്തൊരു തിളക്കം അതിന് കൈവന്നത് പോലെ... മുഖം താഴ്ത്തി അവനാ മിന്നിൽ ചുണ്ട് ചേർത്ത് അവൾക്ക് നേരെ മുഖം കൊണ്ടുവന്നു. പൊടിക്കുപ്പീ.......... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികളെ തുടച്ചു നീക്കിയവൻ അവളെ വിളിച്ചു. മ്മ്മ്............ നേർത്തൊരു മൂളൽ അവളിൽ നിന്ന് ഉയർന്നു. You're blushing......... കുസൃതി ചിരിയോടെ പറഞ്ഞവൻ അവളുടെ മൂക്കിൻ തുമ്പിൽ ചുണ്ട് ചേർത്തു. ഇച്ചായാ......... നാണത്തോടെ അവളൊന്ന് ചിണുങ്ങി അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു. ഒരു ചിരിയോടെ അവളുടെ ദേഹത്തെ മറച്ചുകൊണ്ട് പുതപ്പ് വലിച്ചിട്ടവൻ അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു. അനുസരക്കേട് കാട്ടി വിരലുകൾ അവളുടെ നഗ്നമായ പുറത്ത് കൂടി ഒന്നു ഇഴഞ്ഞതും കുറുകി കൊണ്ടവൾ അവന്റെ കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു. എത്ര ചേർത്തിട്ടും മതിയാവാത്തത് പോലെ ഇരു കൈകളാൽ അവളെ വലിഞ്ഞു മുറുക്കിയവൻ അവന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി.

കടന്നുപോയ നിമിഷങ്ങളുടെ ആലസ്യത്താൽ കണ്ണുകൾ അടച്ച് കിടക്കുന്നവളുടെ നെറുകിൽ ചുണ്ട് ചേർത്തവൻ അവളുടെ മുഖത്ത് മിഴികൾ നട്ട് കിടന്നു കണ്ണുകളെ നിദ്ര വന്നു പുൽക്കുന്നത് വരെ.... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 തീക്ഷ്ണതയേറിയ എന്തോ ഒന്നു അടഞ്ഞു കിടക്കുന്ന കൺപോളകൾക്കിടയിലൂടെ അരിച്ചിറങ്ങിയതും അവളുടെ മുഖം ചുളിഞ്ഞു. അസ്വസ്ഥതതയോടെ അവൾ കണ്ണുകൾ ചിമ്മി തുറന്നതും കണ്ണിലേക്ക് തുളഞ്ഞു കയറിയ സൂര്യരശ്മികളാൽ അവൾ കണ്ണുകൾ വീണ്ടും അടച്ച് എതിർ വശത്തേക്ക് മുഖം ചരിച്ചു. കണ്ണുകൾ വീണ്ടും തുറക്കവെ ശൂന്യമായി കിടക്കുന്ന ബെഡ് കണ്ടതും അച്ചു തനിക്കരികിൽ ഇല്ലെന്നവൾ തിരിച്ചറിഞ്ഞു. കൊട്ടുവായിട്ട് മൂരി നിവർന്നവൾ എഴുന്നേറ്റ് ബെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു. ദേഹത്ത് പറ്റിച്ചേർന്ന് കിടക്കുന്ന അച്ചുവിന്റെ ബനിയൻ കണ്ടതും അവളുടെ മുഖം ചുവന്നു പോയി. അവന്റെ ബനിയൻ മാത്രമായിരുന്നു അവളുടെ വേഷം. ലജ്ജയോടെ അവളൊന്ന് ചിരിച്ചു. കഴുത്തിലെ മിന്നിലേക്ക് കൈകൾ നീണ്ടു. കഴുത്തിൽ ശോഭയോടെ തിളങ്ങുന്ന അതിനൊരു പൂർണ്ണത കൈവന്നത് പോലെ. ദിശ തെറ്റി ചിറകടിച്ച് ഉയർന്ന പൂമ്പാറ്റയെ പോലെ ചിന്തകൾ ചലിച്ചതും മിന്നിൽ ചൂണ്ടു വിരൽ ചുറ്റിയവൾ ഇരുന്നു. സ്വപ്നലോകത്തിൽ എന്നത് പോലെ പുഞ്ചിരിയോടെ എന്തോ ചിന്തയിൽ ആണ്ടിരിക്കുന്ന എമിയെ കണ്ടാണ് അച്ചു വാഷ്റൂമിൽ നിന്ന് അങ്ങോട്ട്‌ വരുന്നത്. അവളുടെ ഇരുപ്പും ഭാവങ്ങളും എല്ലാം അവനിൽ ഒരു കള്ളച്ചിരി വിടർത്തി.

നനഞ്ഞ മുടിയിലെ വെള്ളം തട്ടി അകറ്റിയവൻ അവൾക്ക് അരികിലേക്ക് ഇരുന്നു. അവൻ വന്നിരുന്നത് പോലും അറിയാതെ അവൾ ഏതോ ലോകത്താണ്. ഇന്നലത്തെ ഹാങ്ങോവർ ഇതുവരെ വിട്ടില്ലേ????? കാതിലേക്ക് മുഖം ചേർത്ത് ചുംബിച്ചു കൊണ്ടവൻ ചോദിച്ചതും അവളൊന്ന് പിടഞ്ഞുകൊണ്ട് അവന്റെ നേർക്ക് നോക്കി. ചുണ്ടിൽ തെളിഞ്ഞ കള്ളചിരിയോടെ ഇരിക്കുന്നവനെ കണ്ടതും ശരീരമാകെ ഒരു വിറയൽ കടന്നുപോയതുപോലെ... അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ അവനിൽ നിന്ന് നോട്ടം തിരിച്ചു. അതറിഞ്ഞത് പോലെ അച്ചു അവളെ എടുത്തുയർത്തി മടിയിലേക്ക് ഇരുത്തി. അവന്റെ കയ്യിലെ തണുപ്പിനാൽ ഉടലാകെ ഒരു തരിപ്പ് കടന്നുപോയി. ഒരു പിടച്ചിലോടെ അവൾ അവനെ നോക്കി. അവൾ ഇട്ടിരുന്ന ബനിയന് മുകളിലൂടെ അവന്റെ വിരലുകൾ അവളുടെ ഇടുപ്പിൽ ചെന്നെത്തി. ദേ ഇവിടെ.......... അവൻ ബാക്കി പറയുന്നതിന് മുന്നേ അവളുടെ വിരലുകൾ വായെ പൊതിഞ്ഞു. വേണ്ട... വഷളത്തരം പറയാനല്ലേ...... ചിണുങ്ങി കൊണ്ട് ഉണ്ടകണ്ണുകൾ ഉരുട്ടി അവൾ പറയവെ അവന്റെ മിഴികളിൽ എന്നത്തേക്കാൾ കുസൃതി നിറഞ്ഞിരുന്നു.

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും എമി അവന്റെ ചുണ്ടുകളിൽ നിന്ന് കൈ പിൻവലിച്ചു. അച്ചു കൈനീട്ടി ഫോൺ കയ്യിലെടുത്തു അതിനിടയിൽ ഊർന്നിറങ്ങി പോവാൻ ആഞ്ഞ എമിയെ അരയിലൂടെ കയ്യിട്ട് അവളെ വിടാതെ പിടിച്ചിരുത്തി. അവൻ കോൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു. അവന്റെ സംസാരത്തിൽ നിന്ന് തന്നെ അപ്പുവാണ് വിളിക്കുന്നത് എന്നവൾക്ക് മനസ്സിലായി. അവൻ സംസാരിക്കുന്നതും നോക്കി അവൾ അവന്റെ നെഞ്ചിൽ ചാരിയിരുന്നു. നിങ്ങൾ പൊക്കോ ഞങ്ങൾ പിന്നെ എത്തിയേക്കാം.... അപ്പുവിനോടായി പറഞ്ഞവൻ കോൾ കട്ട്‌ ചെയ്ത് ഫോൺ ബെഡിലേക്ക് ഇട്ടു. എങ്ങോട്ട് പോവുന്ന കാര്യമാ പറഞ്ഞത്????? എമിയുടെ കണ്ണുകൾ കൂർത്തു. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ പോവുന്ന കാര്യം പറഞ്ഞതാ... എന്നിട്ട് എന്തിനാ പിന്നെ വരാന്ന് പറഞ്ഞത്???? അവളുടെ നെറ്റി ചുളിഞ്ഞു. അതോ??????? കള്ളചിരിയോടെ പറഞ്ഞവൻ അവളെ ബെഡിലേക്ക് ഇട്ട് അവൾക്ക് മേലെ അമർന്നു. ദേ ഇതിന്..... പറഞ്ഞു തീർക്കുന്നത്തിനൊപ്പം അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയവൻ അവിടെ മൂക്ക് ഉരസി. ഇക്കിളി ഏറ്റവൾ കിലുങ്ങി ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story