ഹൃദയതാളമായ്: ഭാഗം 155

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പാറകൾക്ക് നടുവിലൂടെ പാൽ പോലെ പൊട്ടിപ്പുറപ്പെട്ട വെള്ളചാട്ടത്തിലേക്ക് എമിയും നിവിയും അതിശയത്തോടെ നോക്കി നിന്നു. ചുറ്റിനും മരങ്ങളാൽ ചുറ്റപ്പെട്ട അവിടമാകെ തണുപ്പ് തങ്ങി നിന്നിരുന്നു. അതിനൊപ്പം കുത്തിയൊലിക്കുന്ന വെള്ളചാട്ടത്തിൽ നിന്നുള്ള തണുപ്പ് കൂടി ആയതോടെ ദേഹമാകെ കുളിര് പടർന്നു. തണുപ്പിനാൽ എമി ഇട്ടിരുന്ന ജാക്കറ്റിന് ഉള്ളിലേക്ക് ഒന്നുകൂടി ഒതുങ്ങി കൂടി. വെള്ളചാട്ടത്തിലേക്കും അവിടെയുള്ള കാഴ്ചകളിലേക്കും എല്ലാം കൗതുകത്തോടെ അവളുടെ കണ്ണുകൾ അലഞ്ഞു നടന്നു. ഒടുവിൽ നോട്ടം അരികിൽ നിൽക്കുന്ന അച്ചുവിൽ എത്തിയതും എമി അവനോട് ചേർന്ന് നിന്നു. അപ്പൊ ഇതാണോ അപ്പുവേട്ടൻ പറഞ്ഞ destination??????? ഇടുപ്പിൽ കൈ ഊന്നി നിന്ന് നിവി അവനെ നോക്കി. അപ്പു അതേയെന്ന രീതിയിൽ തലയാട്ടി അവളെ നോക്കി പുഞ്ചിരിച്ചു. റിസോർട്ടിൽ നിന്ന് ഒത്തിരി ദൂരം ഇല്ലേ ഇങ്ങോട്ട്???? നിവി സംശയത്തോടെ ചോദിച്ചു. അവിടുന്ന് ഏകദേശം 88km ഉണ്ട് ഇങ്ങോട്ട്... അച്ചു ആയിരുന്നു മറുപടി പറഞ്ഞത്. അമ്പോ.......... നിവി അത്ഭുതത്തോടെ അവിടെയെല്ലാം നോക്കാൻ തുടങ്ങി. ഇത്രയും നല്ല പ്ലേസ് ആയിരുന്നിട്ടും ഇങ്ങോട്ട് ആരും വരാറില്ലേ?????? ചുറ്റിനുമുള്ള ഭംഗി ആസ്വദിച്ചു കൊണ്ട് എമി അച്ചുവിനെ നോക്കി ചോദിച്ചു. ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് പലർക്കും അറിയില്ല എന്നതാണ് അത്ഭുതം.

ടൂറിസ്റ്റ് മേഖല അല്ലാത്തതിനാൽ അത്ര ശ്രദ്ധ കിട്ടാതെ പോയ ഇടം. പക്ഷെ ഒരിക്കൽ ഇവിടെ സന്ദർശിച്ചവർ ആരും തന്നെ ഈ സ്ഥലം അത്രവേഗം മറക്കില്ല... വീണ്ടും വീണ്ടും ഇങ്ങോട്ട് എത്താൻ മനസ്സ് ആഗ്രഹിച്ചു പോവും. ഞാനും ഇവനും തന്നെ ഇതിപ്പൊ എത്രാമത്തെ തവണയാണ് ഇവിടെ വരുന്നത് എന്നറിയോ?????? അച്ചു പുഞ്ചിരിയോടെ പറയുന്നത് അവർ രണ്ടുപേരും അത്ഭുതത്തോടെ കേട്ട് നിന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഇതുപോലെ അറിയപ്പെടാതെ പോവുന്ന സുന്ദരമായ ഇടങ്ങൾ ഇനിയും ഒരുപാട് ഉണ്ട്.... ഒരുതരത്തിൽ പറഞ്ഞാൽ അങ്ങനെ അത്രയ്ക്ക് അറിയപ്പെടാതിരിക്കുന്നത് തന്നെയല്ലേ നല്ലത്????? അതുകൊണ്ടല്ലേ ഇവിടം ഒരു കോട്ടവും കൂടാതെ ഇപ്പോഴും സൗന്ദര്യത്തോടെ നിലനിൽക്കുന്നത്????? എങ്ങാനും ഇതൊരു ടൂറിസ്റ്റ് മേഖല ആയിരുന്നെങ്കിൽ മറ്റ് സ്ഥലങ്ങളിലേത് പോലെ ജനത്തിരക്കും സന്ദർശകരുടെ നിരന്തര വരവും കാരണം ഇവിടത്തെ ആവാസവ്യവസ്ഥയ്ക്ക് തന്നെ കോട്ടം സംഭവിച്ചേനെ. വരുന്നവർ ഇവിടെ ഉപേക്ഷിച്ചു പോവുന്ന പ്ലാസ്റ്റിക്കുകളും മറ്റും ഇവിടെ കുമിഞ്ഞു കൂടി പ്രകൃതിയെ തന്നെ നശിപ്പിച്ചേനെ.... എമി പറഞ്ഞു നിർത്തിയതും എല്ലാവരും ആശ്ചര്യത്തോടെ അവളെ നോക്കിപ്പോയി. ചില സമയത്ത് നിന്റെ സംസാരത്തിൽ വല്ലാത്തൊരു മെച്യൂരിറ്റി തോന്നും.

അച്ചു അവളുടെ മൂക്കിൻതുമ്പിൽ പിടിച്ചു വലിച്ച് പറഞ്ഞു. അതെയതെ.... ചില നേരത്ത് പത്ത് പൈസയുടെ വിവരവും കാണില്ല. അപ്പു അവളെ കളിയാക്കി. ദേ അപ്പുവേട്ടാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്... ചുണ്ട് കൂർപ്പിച്ച് അവൾ അവന് നേർക്ക് വിരൽ ചൂണ്ടി. ഇത്രയും നല്ലൊരു പ്ലേസിൽ എത്തിയിട്ട് ഇങ്ങനെ ചുമ്മാ തല്ല് കൂടാതെ നമുക്ക് ഇതൊക്കെ എൻജോയ് ചെയ്യാന്നേ... നിവി അതും പറഞ്ഞ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. ആദ്യം നമുക്ക് എല്ലാവർക്കും കൂടി ഒരു സെൽഫി എടുക്കാം. നിവി അതും പറഞ്ഞ് അപ്പുവിനെ വലിച്ച് അടുത്ത് നിർത്തി എമിയേയും അച്ചുവിനെയും നോക്കി. അവളുടെ നോട്ടം കണ്ടതും അച്ചു എമിയുടെ കഴുത്തിലൂടെ കയ്യിട്ട് അവർക്ക് അരികിലേക്ക് നീങ്ങി നിന്നു. ഇങ്ങോട്ട് താ ഞാൻ എടുക്കാം.... അപ്പു അതും പറഞ്ഞ് നിവിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി എല്ലാവരെയും കിട്ടുന്ന വിധത്തിൽ ഉയർത്തി പിടിച്ചു. നിവി അപ്പുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് പോസ് ചെയ്തതും എമിയെ പിന്നിലൂടെ ചേർത്ത് പിടിച്ച് അച്ചുവും നിന്നു. ഒരുമിച്ചും കപ്പിൾസും ഒറ്റയ്ക്ക് ഒറ്റയ്ക്കായും ഒക്കെ നിന്ന് ഒത്തിരി പിക്കുകൾ എടുത്തു കൂട്ടി.

എമിയും നിവിയും അതപ്പോ തന്നെ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. ഫോട്ടോ എടുക്കൽ ഒക്കെ കഴിഞ്ഞതും കുറേ നാലുപേരും കൂടി ചെരുപ്പും ഫോണും എല്ലാം പാറ പുറത്ത് സുരക്ഷിതമായി വെച്ച് വെള്ളത്തിൽ ഇറങ്ങി. എമിക്ക് ആദ്യം ചെറിയൊരു ഭയം തോന്നിയെങ്കിലും അച്ചുവിന്റെ കയ്യിൽ പിടിച്ചവൾ അവനുണ്ട് എന്ന ധൈര്യത്തിൽ ഇറങ്ങി. ചെറുതായ് ഒന്നു കാലും കയ്യും നനയ്ക്കാൻ ഇറങ്ങിയവർ വെറുതെ ഒന്നു പരസ്പരം വെള്ളം തെറിപ്പിച്ചതും പിന്നെ അതൊരു മത്സരമായി മാറി. അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തെറിപ്പിച്ച് അവസാനം നാലും വെള്ളത്തിൽ മുങ്ങി നനഞ്ഞ് കുതിർന്നു. തണുത്ത് വിറച്ചുകൊണ്ട് നനഞ്ഞ കോഴികളെ പോലെ കരയ്ക്ക് കയറിയതും നാലുപേരും പരസ്പരം ഒന്നു നോക്കി. അടി തൊട്ട് മുടി വരെ നനഞ്ഞിരിക്കുന്ന തങ്ങളുടെ കോലം കണ്ട് അവർക്ക് ചിരിക്കാതിരിക്കാനായില്ല. പരസ്പരം നോക്കി അവർ പൊട്ടിച്ചിരിച്ചു പോയി. അച്ചുവും അപ്പുവും ഇട്ടിരുന്ന ഷർട്ട്‌ ഊരി പിഴിഞ്ഞെടുത്തു. ബാക്കി രണ്ടെണ്ണത്തിനും അതിന് കഴിയാത്തത് കൊണ്ട് ഇട്ടിരുന്ന ടോപ് പിഴിഞ്ഞ് വെള്ളം കളഞ്ഞു.

എമി ജാക്കറ്റ് ഊരി വെച്ച് ഇറങ്ങിയതിനാൽ അത് നനഞ്ഞിരുന്നില്ല. എങ്കിലും നനഞ്ഞ ബനിയന്റെ ഉള്ളിൽ അവൾ ഒന്നു വിറപൂണ്ടു. അപ്പു നിവിയേയും കൂട്ടി അൽപ്പം മാറി ഇളം വെയിൽ കിട്ടിന്നിടത്തേക്ക് ഇരുന്നു. അവർ പോയിരുന്നത് ഒരു പാറയുടെ അപ്പുറത്ത് ആയതിനാൽ എമിക്കും അച്ചുവിനും അവരെയോ അവർക്ക് തിരിച്ചോ കാണാൻ സാധിച്ചിരുന്നില്ല. എമി അവർ പോവുന്നതും നോക്കി തിരിഞ്ഞതും അച്ചു പിഴിഞ്ഞെടുത്ത ഷർട്ട്‌ കൊണ്ട് അവളുടെ നനഞ്ഞ മുടി തുവർത്താൻ തുടങ്ങി. ഒന്നു വിറച്ചു കൊണ്ടവൾ അവനോട് ഒട്ടി നിന്നു. അവളിലെ വിറയൽ തിരിച്ചറിഞ്ഞ് അച്ചു അവളുടെ മുടി നന്നായി തുവർത്തി കൊടുത്ത് നനഞ്ഞ ഷർട്ട്‌ പാറപുറത്ത് വിരിച്ചിട്ട് അവളെ തന്റെ ദേഹത്തേക്ക് ചേർത്ത് പൊതിഞ്ഞു പിടിച്ചു. ഇപ്പൊ തണുക്കുന്നുണ്ടോ?????? അവളെ വലിഞ്ഞു മുറുക്കി തന്നിലേക്ക് ചേർക്കവെ അവന്റെ ചൂട് ശ്വാസനിശ്വാസങ്ങൾ അവളുടെ മുഖത്ത് തട്ടി തടഞ്ഞ് പോവുന്നുണ്ടായിരുന്നു. ഡ്രാക്കു ഭയങ്കര റൊമാന്റിക് മൂഡിൽ ആണല്ലോ????? കുറുമ്പോടെ അവന്റെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചവൾ ചിരിച്ചു. അത് നിനക്ക് ഇത്രയും ആയിട്ടും മനസ്സിലായില്ലേ????? കള്ളചിരിയോടെ പറഞ്ഞവൻ എമിയുടെ കവിളിൽ പതിയെ കടിച്ചതും അവളുടെ മുഖം ചുവന്നു പോയി.

അതവൻ കാണുന്നതിന് മുന്നേ അവൾ നെറ്റി അവന്റെ നഗ്നമായ നെഞ്ചിലേക്ക് മുട്ടിച്ചു നിന്നു. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കാതിൽ എത്തിയതും എമി അവനിൽ നിന്ന് വിട്ടു മാറി. ജാക്കറ്റിന് മുകളിൽ ഇരുന്ന് ശബ്ദിക്കുന്ന അവളുടെ ഫോൺ കണ്ടതും എമി മെല്ലെ നടന്നു ചെന്ന് അത് കയ്യിൽ എടുത്തു. റോണിയാ...... ചിരിയോടെ അച്ചുവിനെ ഒന്നുനോക്കി പറഞ്ഞ് കോൾ അറ്റൻഡ് ചെയ്ത് സ്പീക്കർ ഫോണിൽ ഇട്ടു. യൂ ചീറ്റ്...... യൂ ബ്ലഡി ചീറ്റ്...... ഹലോ പോലും പറയുന്നതിന് മുൻപ് അവന്റെ ചീറൽ കേട്ട് അവൾ അന്തംവിട്ട് പോയി. എടാ........ മിണ്ടരുത് നീ.... എന്നെ കൂട്ടാതെ നീയൊക്കെ ഹണിമൂണിന് പോയല്ലേ????? ഇത്രയും നാളും കൂടെ നടന്നിട്ട് എന്നോട് ഇത് തന്നെ കാണിക്കണം.... മോശായിപ്പോയി... വളരെ മോശായിപ്പോയി... അവൻ മൂക്ക് വലിച്ചു. എമിയാണെങ്കിൽ ഇവനിത് എന്ത് തേങ്ങയാ ഈ പറയുന്നത് എന്ന കണക്ക് കണ്ണും മിഴിച്ച് അച്ചുവിനെ നോക്കി. ആഹ് ഡാ... അവർ ഭാര്യയും ഭർത്താവും കൂടി ഹണിമൂണിന് പോവുമ്പോഴാണല്ലോ നിന്നെയും കൊണ്ടു പോവുന്നത്????? മോളേ നീ അടുത്ത തവണ പോവുമ്പൊ ഇവനെയും കൂടെ കൊണ്ടുപോവണം എന്നിട്ട് രാത്രി കിടക്കുമ്പൊ ഇവനെ നിങ്ങളുടെ നടുവിൽ കിടത്തണം. ഇങ്ങനെ ഒരു മരപ്പാഴ്.....

ഫോണിലൂടെ അലീസിന്റെ ശബ്ദം കേട്ടതും അവർ വാ പൊത്തി ചിരിച്ചു പോയി. മമ്മിയെ ആരെങ്കിലും ഇപ്പൊ അഭിപ്രായത്തിന് ഇങ്ങോട്ട് ക്ഷണിച്ചോ???? ആദ്യം പോയി വായ്ക്ക് രുചിയായിട്ട് വല്ലതും ഉണ്ടാക്കാൻ പഠിക്ക് എന്നിട്ട് മതി എന്നെ വാരുന്നത്. റോണി തിരിച്ചടിച്ചു. ആർക്കാടാ വായിക്ക് രുചിയായിട്ട് ഉണ്ടാക്കാൻ അറിയാത്തത്???? നാലു നേരവും ഉരുട്ടി വിഴുങ്ങുന്നുണ്ടല്ലോ അപ്പൊ ഈ കുറ്റം ഒന്നും കേട്ടില്ലല്ലോ???? അലീസ് പോരിനുള്ള തയ്യാറെടുപ്പിലാണ്. നാലു നേരം വെച്ചുണ്ടാക്കുന്നതിന്റെ ഗുണം ഒന്നും എന്നെക്കൊണ്ട് പറയിക്കല്ലേ.... കഴിഞ്ഞ ദിവസം അടുക്കളപുറത്ത് വന്ന പട്ടിക്ക് അത് കൊടുത്തിട്ട് എന്തായി??? ആ പട്ടി വരെ മണത്തു നോക്കിയിട്ട് കഴിക്കാതെ കുരച്ച് ചീത്ത വിളിച്ച് ഓടിയില്ലേ????? റോണി പറഞ്ഞു തീർന്നതും എന്തോ വീണുടയുന്ന ശബ്ദവും റോണിയുടെ നിലവിളിയും ഉയർന്നു. മറുതലയ്ക്കൽ എന്തൊക്കെയോ ബഹളത്തോടെ കോൾ കട്ട്‌ ആയതും എമിയും അച്ചുവും തമ്മിൽ നോക്കി ചിരിച്ചു പോയി. എന്നാലും ഇച്ചായന്റെ സർപ്രൈസ് കാരണം അവനോട് ഒന്നു പറയാൻ പോലും പറ്റിയില്ല. എമി പരാതി പറഞ്ഞു. അതിന് ആരാ പറഞ്ഞത് അവൻ അറിഞ്ഞില്ലെന്ന്????? അവനോടും പപ്പയോടും അമ്മയോടും എല്ലാം ഞാൻ പറഞ്ഞതാണ്.

നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാനാ അവൻ ഓരോന്ന് പറഞ്ഞത്. അച്ചു പറഞ്ഞതും അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ആഹാ.... അപ്പൊ അവൻ എന്നെ പറ്റിച്ചതാണല്ലേ????? അവിടെ ചെല്ലട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ അവന്.... മുഖം വീർപ്പിച്ചു വെച്ച് പറഞ്ഞവൾ തിരിഞ്ഞു. ഇട്ടിരുന്ന ജീൻസ് മുകളിലേക്ക് തെറുത്ത് വെച്ചവൾ അധികം ഉയരമില്ലാത്ത ഒരു പാറയുടെ മുകളിലേക്ക് ഇരുന്നു. കാലുകൾ രണ്ടും തണുത്ത് ഉറഞ്ഞ വെള്ളത്തിലേക്ക് ഇറക്കി വെച്ചു. ഉള്ളംകാലിലൂടെ അരിച്ചു കയറിയ തണുപ്പിൽ അവളൊന്ന് കുളിരുകൊരി. ചിരിയോടെ അവൾ പതഞ്ഞ് ഒഴുകുന്ന വെള്ളത്തിലേക്ക് കണ്ണുകൾ ഉറപ്പിച്ച് ഇരുന്നു. അവളെ ഒന്നു നോക്കി അച്ചുവും അവൾക്ക് അരികിലായി വെള്ളത്തിലേക്ക് കാലിട്ട് ഇരുന്നു. എമി തല ചരിച്ച് അവനെയൊന്ന് നോക്കി. അവന്റെ കണ്ണുകളും അവളിൽ ആയിരുന്നു,

മരച്ചില്ലകൾക്ക് ഇടയിലൂടെ നൂഴ്ന്ന് ഇറങ്ങിയ നേർത്ത സൂര്യരശ്മികൾ അവളുടെ മുഖത്തിന്റെ തിളക്കം വർധിപ്പിച്ചു. മുഖത്തും കഴുത്തിലും എല്ലാം പറ്റിച്ചേർന്ന് ഇരുന്ന വെള്ളത്തുള്ളികൾ ഇളം വെയിലേറ്റ് തിളങ്ങി. മ്മ്മ്?????? നനഞ്ഞ മുടിയിഴകൾ കാതിന് പിന്നിലേക്ക് കോതി വെച്ചവൾ അവനെ നോക്കി ഇടതു പിരികം ഉയർത്തി. അച്ചു ഒരു ചിരിയോടെ അവളെ നോക്കിയിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. എമി അവനിൽ നിന്ന് മുഖം തിരിച്ചെങ്കിലും വീണ്ടും നോട്ടം അവനിൽ തന്നെ എത്തി നിന്നു. കുറുമ്പോടെ അവളൊന്ന് എത്തി അവന്റെ കവിളിൽ അമർത്തി ചുംബിച്ച് അവന്റെ വിരലുകൾ കോർത്തു പിടിച്ച് ഇളം പുഞ്ചിരിയോടെ തോളിലേക്ക് തല ചേർത്തിരുന്നു. പറഞ്ഞറിയിക്കാൻ ആവാത്ത വിധം സന്തോഷം ഉള്ളിൽ കുമിഞ്ഞു കൂടുന്നത് ഇരുവരും അറിഞ്ഞു. മൗനത്തെ കൂട്ടുപിടിച്ച് ഏറെനേരം അവർ അങ്ങനെ ഇരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story