ഹൃദയതാളമായ്: ഭാഗം 156

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഇച്ചായാ............ അവന്റെ തോളിൽ നിന്ന് മുഖമുയർത്തി എമി വിളിച്ചു. മ്മ്മ്........... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?????? അച്ചുവിന്റെ തോളിൽ താടി കുത്തി നിർത്തി അവൾ ചോദിച്ചു. അതിന് നിന്നോട് ഞാൻ എപ്പോഴാ കള്ളം പറഞ്ഞിട്ടുള്ളത്?????? അച്ചു മറുചോദ്യം ഉയർത്തി. അതല്ല.... ഇപ്പൊ ഞാൻ ചോദിക്കാൻ പോവുന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം തരണം. എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഇച്ചായൻ കള്ളം പറയരുത്... ഗൗരവത്തോടെ അവൾ പറഞ്ഞത് കേട്ടതും അവൻ നെറ്റി ചുളിച്ചു. അതെന്താ ഇപ്പൊ അങ്ങനെ പറയാൻ???? അച്ചു സംശയത്തോടെ അവളെ നോക്കി. അതൊക്കെയുണ്ട്.. പറ ഞാൻ ചോദിക്കുന്നതിന് സത്യസന്ധമായി മറുപടി തരുവോ????? തരാം..... പ്രോമിസ്?????? വലതുകൈ അവന് നേരെ നീട്ടി എമി അവന്റെ കണ്ണുകളിലേക്ക് നോക്കി. പ്രോമിസ്..... അവളുടെ കൈ പിടിച്ച് ഉള്ളം കയ്യിൽ മുത്തി അവൻ ചിരിച്ചു. ഇച്ചായന്... എങ്ങനെ ഉള്ള ഭാര്യയെ വേണം എന്നായിരുന്നു ആഗ്രഹം?????? അതീവ ഗൗരവത്തോടെ അവൾ ചോദിക്കുന്നത് കേട്ടതും അവന് ചിരിക്കാതിരിക്കാൻ ആയില്ല. വയറിൽ കൈവെച്ചവൻ പൊട്ടിച്ചിരിച്ചു പോയി. അവന്റെ ചിരി കാൺകെ എമിക്ക് ദേഷ്യം വന്നു തുടങ്ങി. എന്നാത്തിനാ ഇങ്ങനെ ചിരിക്കുന്നത്????

ണ്ണ് കൂർപ്പിച്ച് അവൾ അച്ചുവിനെ നോക്കി. ചിരിക്കാതെ പിന്നെ????? നിന്റെ ഭാവം കണ്ടപ്പൊ ഞാൻ കരുതി എന്തോ അന്താരാഷ്ട്ര കാര്യത്തെ പറ്റി ചോദിക്കാനായിരിക്കുമെന്ന് എന്നിട്ട് ചോദിച്ചതോ????? അവൻ വീണ്ടും ഉറക്കെ ചിരിച്ചു. എമിയുടെ മൂക്കിൻതുമ്പും കവിളും എല്ലാം ദേഷ്യത്താൽ ചുവന്നു. ദേഷ്യത്തിൽ മുഖം വീർപ്പിച്ചവൾ എഴുന്നേറ്റ് പോവാൻ തുടങ്ങിയതും അച്ചു അവളെ തടഞ്ഞുകൊണ്ട് കയ്യിൽ പിടിച്ചിരുത്തി. ഹാ..... പിണങ്ങി പോവാതെടീ.... ഒരു കൈകൊണ്ട് അവളെ ദേഹത്തേക്ക് ചേർത്ത് ഇരുത്തിയവൻ പറഞ്ഞു. എമി അവനെ നോക്കാതെ മുഖത്ത് പരിഭവം നിറച്ച് അവനിൽ നിന്ന് മുഖം തിരിച്ചു. നിനക്ക് എന്താ അറിയേണ്ടത് എന്റെ സങ്കൽപത്തിലെ ഭാര്യ എങ്ങനെ ആയിരിക്കണം എന്നല്ലേ???? ഞാൻ പറയാം ആ മുഖം ഇങ്ങനെ കുട്ടികലം പോലെ വീർപ്പിക്കാതെ... എമിയുടെ കവിളിൽ വിരൽ കുത്തി അവൻ ചിരിച്ചു. അവളുടെ മുഖം അപ്പോഴും അയഞ്ഞിരുന്നില്ല. പണ്ട് ഫ്രണ്ട്സ് ഒക്കെ അവർക്ക് ഭാര്യയായി വരാൻ പോവുന്നയാൾ അങ്ങനെ ആയിരിക്കണം ഇങ്ങനെ ആയിരിക്കണം എന്നൊക്കെ പറയുമ്പൊ ഞാൻ ഒരു ചിരിയോടെ കേട്ടിരിക്കാറുണ്ട്. അവർക്കൊക്കെ ഓരോ സിനിമാ നടിമാരുടെ പേരും അല്ലെങ്കിൽ കൂടെ പഠിക്കുന്ന പെൺകുട്ടികളുടെ പേരോ അല്ലെങ്കിൽ അവരുടെ ക്രഷിന്റെ പേരോ ഒക്കെ ആയിരിക്കും പറയുന്നുണ്ടായിരുന്നത്.

പക്ഷെ എനിക്ക് അങ്ങനെ പറയാൻ ആരും തന്നെ ഇല്ലായിരുന്നു. അതുവരെ ആരും എന്റെ മനസ്സിൽ ഉടക്കിയിരുന്നില്ല... ആരും എന്നെ അത്രയേറെ സ്വാധീനിച്ചിരുന്നില്ല എന്ന് പറയുന്നത് ആയിരിക്കും ശരി. എമി അവന്റെ വാക്കുകൾ ഓരോന്നും ശ്രദ്ധയോടെ കേട്ടിരുന്നു. പക്ഷെ മനസ്സിൽ ഒരു ഭാര്യ എന്ന് ചിന്തിക്കുമ്പോഴെല്ലാം കടന്നു വന്നുകൊണ്ടിരുന്നത് അമ്മച്ചിയുടെ രൂപം ആയിരുന്നു. ചെറുപ്പം മുതൽ ഞങ്ങൾ കണ്ടു വളർന്നത് ഡാഡിയും അമ്മച്ചിയും തമ്മിലുള്ള പരസ്പര സ്നേഹവും വിശ്വാസവും ഒക്കെ ആയിരുന്നു. ഡാഡിയുടെ തകർച്ചയിലും ഒപ്പം നിന്ന വ്യക്തി ഡാഡിക്ക് ഏറ്റവും കൂടുതൽ മെന്റൽ സപ്പോർട്ട് കൊടുത്തയാൾ. ആരെക്കാളേറെ ഡാഡിയെ മനസ്സിലാക്കിയിരുന്നത് അമ്മച്ചി തന്നെ ആയിരുന്നു. ഡാഡിയുടെ ഓരോ വിജയത്തിന് പിന്നിലും അമ്മച്ചി ആണെന്ന് ഡാഡി എപ്പോഴും പറയാറുണ്ട്, ഞങ്ങൾക്കും ഡാഡിക്കും വേണ്ടി അമ്മ ഒത്തിരി ത്യാഗം സഹിച്ചിട്ടുണ്ട്. അച്ചു ഒന്നു നിശ്വസിച്ചു. ഇതെല്ലാം കണ്ട് വളർന്നത് കൊണ്ടായിരിക്കാം അമ്മച്ചിയെ പോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. എമി കേൾക്കാൻ പാടില്ലാത്തത് എന്തോ ഒന്ന് അറിഞ്ഞത് പോലെ വിശ്വാസം വരാതെ അവനെ നോക്കി. അച്ചുവിന്റെ കണ്ണുകൾ ദൂരെ എവിടെയോ ആയിരുന്നു, ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരിയും. ഡാഡിക്ക് അമ്മച്ചിയെ പോലെ എനിക്ക് താങ്ങായി നിൽക്കുന്ന,എന്നെ മനസ്സിലാക്കുന്ന, എന്റെ വിഷമതകളിൽ എനിക്ക് തണലാവുന്ന, എന്റെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒരു പെൺകുട്ടി....

അങ്ങനെ ഒരാളെ ജീവിതപങ്കാളി ആയിട്ട് കിട്ടണം എന്നൊരു മോഹം. അച്ചു ഒരു ചിരിയോടെ നിർത്തവെ നെഞ്ചിൽ ആണി തറഞ്ഞത് പോലെ എമി ഇരുന്നു പോയി. ഉള്ളം നീറി... അച്ചു ആഗ്രഹിച്ചിരുന്നത് പോലെ ഒന്നുമല്ല താൻ എന്ന ചിന്ത അവളിൽ വല്ലാത്തൊരു അപഹർഷതാ ബോധം ഉണർത്തി. അർഹതയില്ലാത്തത് എന്തോ സ്വന്തമാക്കിയത് പോലെ... ഹൃദയം വിങ്ങി... കണ്ണുകൾ കലങ്ങി. ദേഹമാകെ തളർച്ച അനുഭവപ്പെട്ടതും അവൾ തല കുനിച്ച് ഇരുന്നുപോയി. പക്ഷെ ഈ ചിന്തകൾ എല്ലാം പാടെ മാറി മറിഞ്ഞത് ആദ്യമായി നിന്നെ കണ്ട അന്നു തൊട്ടാണ്..... അച്ചു പറഞ്ഞതും ജീവൻ തിരിച്ചു കിട്ടിയത് പോലെ അവൾ അവനെ നോക്കി. നിറഞ്ഞ മിഴികളോടെ അവിശ്വസനീയത തിങ്ങിയ മുഖത്തോടെ അവൾ അച്ചുവിനെ നോക്കി. അവന്റെ കണ്ണുകളും അപ്പോൾ അവളിൽ ആയിരുന്നു. സത്യം..... എന്റെ സങ്കൽപങ്ങളെ മുഴുവൻ പാടെ പൊളിച്ച് എഴുതി കൊണ്ടായിരുന്നു നീ അന്നെന്റെ അടുത്തേക്ക് ഓടി വന്നത്. കൂർപ്പിച്ചു വെച്ച നിന്റെ മുഖവും കളിയാക്കിയപ്പോൾ ഒരു പേടിയും ഇല്ലാതെ എനിക്ക് നേരെ ദേഷ്യപ്പെട്ടതും ചുവരിലേക്ക് ചേർത്ത് നിർത്തി നിന്റെ കഴുത്തിൽ കടിച്ചപ്പോൾ തിരിച്ച് അതേ രീതിയിൽ എന്നോട് പ്രതികരിച്ചതും എല്ലാം എനിക്ക് ഒരു അത്ഭുതമായിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിന്റെയും വാശിയുടെയും പുറത്ത് ആയിരുന്നു ഞാൻ അങ്ങനെ ചെയ്തത് അതിലുപരി നിന്റെ വാ അടപ്പിക്കാനൊരു മാർഗം... മുന്നും പിന്നും ആലോചിക്കാതെ അത് പ്രവർത്തിക്കുമ്പോൾ അത്ര മാത്രമേ മനസ്സിൽ കരുതിയിരുന്നുള്ളൂ. ഒന്നും മിണ്ടാതെ കണ്ണും നിറച്ച് നീ ഓടും എന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷെ....

തോൽക്കാൻ മടിയില്ലാതെ ഏന്തി വലിഞ്ഞ് എന്റെ കവിളിൽ കടിച്ച് റോണി പിടിച്ചു മാറ്റിയ നേരം ദേഷ്യം കൊണ്ട് നീ നോക്കിയ ആ നോട്ടം..... അതെന്റെ ചങ്കിൽ ആയിരുന്നു തറഞ്ഞത്. അന്ന് രാത്രി ഉറക്കം കെടുത്തിയത് നിന്റെ ചുവന്നു വിറയ്ക്കുന്ന മൂക്കും കവിളും ദേഷ്യത്തിൽ തുറിച്ചു നോക്കുന്ന നിന്റെ ഈ ഉണ്ടക്കണ്ണുകളും ആയിരുന്നു.... പിറ്റേന്ന് മുതൽ ഒരുങ്ങി സ്കൂളിൽ എത്താൻ വല്ലാത്തൊരു ഉത്സാഹം ആയിരുന്നു. സ്കൂൾ ഗേറ്റിന്റെ അവിടെ നിന്റെ വരവും നോക്കി നിൽക്കുന്നത് പതിവായി മാറി. യൂണിഫോമിട്ട് രണ്ടു വശത്തും മുടി കെട്ടി സ്കൂൾ ബാഗും തൂക്കി റോണിയുടെ കയ്യിൽ തൂങ്ങി വരുന്ന നിന്നെ നീ പോലും അറിയാതെ എത്ര നേരം ഞാൻ നോക്കിനിന്നിട്ടുണ്ട് എന്നറിയോ?????? അവന്റെ സ്വരം ആർദ്രമായി. നിന്നെ ദേഷ്യം പിടിപ്പിക്കാൻ ആയിരുന്നു ഓരോന്ന് പറഞ്ഞതും പ്രവർത്തിച്ചതും എല്ലാം. വാശിയോടെ മുന്നിൽ വന്ന് ശബ്ദം ഉയർത്തുന്നവളിലേക്ക് ആദ്യമായി മനസ്സ് ചായാൻ തുടങ്ങി. അപ്പുവിനോടും റോണിയോടും സംസാരിക്കുമ്പൊ നിന്റെ മുഖത്ത് വിരിക്കുന്ന കുറുമ്പും ചിരിയും എല്ലാം എന്റെ ഹൃദയത്തിലേക്ക് ആയിരുന്നു ഞാൻ പകർത്തിയത്... അപ്പുവോ റോണിയോ കളിയായി പോലും എന്നെ ഡ്രാക്കുള എന്ന് വിളിക്കുമ്പൊ കുശുമ്പ് കുത്തി ചുവക്കുന്ന നിന്റെ മുഖമാണ് എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്. ഒത്തിരി ആലോചിച്ച് ആയിരുന്നു നിന്നോട് അന്ന് ഞാൻ എന്റെ പ്രണയം തുറന്നു പറഞ്ഞതും.... മനസ്സിനെ അടക്കി വെക്കാൻ കഴിയാത്തത് കൊണ്ടായിരുന്നു എന്നെ ഏറ്റവും ആകർഷിച്ച ദേ ഈ മറുകിൽ ഉമ്മ വെച്ചതും. കൈനീട്ടി അവളുടെ മേൽചുണ്ടിന് മേലെ തെളിഞ്ഞു നിൽക്കുന്ന മറുകിൽ ഏറെ പ്രണയത്തോടെ അവൻ വിരലിനാൽ തഴുകി.

അന്നേ മനസ്സിൽ ഉറപ്പിച്ചു വെച്ചതാ നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ലാന്ന്... ഇടയ്ക്ക് എപ്പോഴോ കൈപ്പിടിയിൽ നിന്ന് വഴുതി പോയപ്പോഴും എന്നെങ്കിലും നീ എന്നിൽ വന്നു ചേരും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. കാത്തിരുന്നതും തേടി അലഞ്ഞതും എല്ലാം നിന്നെ വിട്ടുകളയാൻ കഴിയാത്തത് കൊണ്ടായിരുന്നു... നിന്നെ അല്ലാതെ മറ്റൊരാളെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ കഴിയാത്തത് കൊണ്ടായിരുന്നു. അവളുടെ കവിളിൽ തഴുകി അച്ചു പറഞ്ഞു നിർത്തിയതും കണ്ണ് നിറഞ്ഞ് അവളുടെ വലതു കവിളിലൂടെ ഒലിച്ചിറങ്ങി. പെരുവിരലിനാൽ അവനാ കണ്ണുനീർ തുടച്ചു നീക്കി അവളുടെ ഇരുകണ്ണിന് മുകളിലും ചുണ്ട് ചേർത്തു. ഇപ്പൊ എന്തിനാ ഈ കണ്ണ് നിറഞ്ഞത്????? മ്മ്മ്???? എമിയുടെ ഈറൻ മിഴികളിലേക്ക് നോക്കി അവൻ ചോദിച്ചു. ഞാൻ... ഞാൻ കരുതി...... കരുതി????? എനിക്ക്... അർഹതയില്ലെന്ന്... ഇച്ചായന്റെ സങ്കൽപങ്ങളിലെ പോലെ ഒരു ഭാര്യയേ അല്ല ഞാനെന്ന്.... വിതുമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവൾ പറഞ്ഞതും അച്ചു അവളെ എടുത്തുയർത്തി മടിയിലേക്ക് ഇരുത്തി. പെട്ടെന്നുള്ള നീക്കത്തിൽ ഒന്നു പകച്ചവൾ അവന്റെ തോളിൽ വിരലുകൾ അമർത്തി. ഇങ്ങോട്ട് നോക്കെടീ........ കണ്ണ് നിറച്ച് മുഖം താഴ്ത്തി ഇരിക്കുന്നവളോട് ഗൗരവത്തിൽ അവൻ പറഞ്ഞതും ഞെട്ടലോടെ എമി തലയുയർത്തി നോക്കി.

കുസൃതി ചിരിയോടെ ഇരിക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടുകൾ ഒന്നുകൂടി വിതുമ്പി. എന്റെ കാര്യത്തിൽ നിന്നെക്കാൾ അർഹത മറ്റാർക്കാടീ പൊടിക്കുപ്പീ ഉള്ളത്????? ഹേ????? അവളുടെ മൂക്കിൻതുമ്പിൽ മെല്ലെ ചുണ്ട് ചേർത്തവൻ ചിരിച്ചു. നിനക്കല്ലാതെ മറ്റാർക്കും അതിനുള്ള അർഹത ഇല്ലെടീ... നിന്നോട് പലതവണ ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ് എങ്കിലും വീണ്ടും പറയുന്നു... നിന്നിൽ മറ്റാർക്കും ഇല്ലാത്തൊരു മാന്ത്രികതയുണ്ട്, ചുറ്റിനും ഉള്ളവരിൽ സന്തോഷം നിറയ്ക്കാനുള്ള ഒരു കഴിവ്... പ്രിയപ്പെട്ട ആരുടെയെങ്കിലും മുഖമൊന്ന് വാടിയാൽ അവരെ സന്തോഷിപ്പിക്കാൻ നീ കാണിക്കുന്ന പ്രവർത്തികൾ... ഒരു പുഞ്ചിരി കൊണ്ട് പോലും നീ മറ്റുള്ളവരിൽ സന്തോഷം നിറയ്ക്കാറുണ്ട്. ശരിക്കും പറഞ്ഞാൽ നീ ഒരു salvation ആണ്... എത്ര സ്‌ട്രെസ്സ് അനുഭവിക്കുന്ന സമയങ്ങളിൽ ആണെങ്കിൽ പോലും നിന്റെ അരികിൽ നിൽക്കുന്ന നിമിഷങ്ങളിൽ എല്ലാം ടെൻഷൻ മറന്ന് ഞാൻ ചിരിക്കാറുണ്ട്. നീ പോലും അറിയാതെ നീ പലപ്പോഴും എനിക്ക് താങ്ങായി മാറാറുണ്ട്... നിന്റെ കുഞ്ഞു കുഞ്ഞു കുറുമ്പുകളും വാശികളും പരിഭവങ്ങളും പിണക്കങ്ങളും ഒന്നുമില്ലെങ്കിൽ എന്റെ ഒരു ദിവസം അപൂർണ്ണമാണ്. നിനക്ക് ചിലപ്പൊ നീ imperfect ആയി തോന്നാം, പക്ഷെ നീ എനിക്ക് മറ്റാരേക്കാൾ perfect ആണെടീ. ഇനിയും ഇതു പറഞ്ഞ് ഇരുന്ന് മോങ്ങിയാൽ എടുത്ത് ഞാൻ വെള്ളത്തിൽ എറിയും കേട്ടോടീ പൊടികുപ്പീ.....

അവളെ കൂർപ്പിച്ചു നോക്കിയവൻ പറഞ്ഞതും അവൾ ചിരിച്ചു പോയി. ഞാൻ ഒന്നു പറഞ്ഞാൽ തിരിച്ച് പത്തു പറയുന്നവൾ തന്നെയാണോ ഈ ഇരുന്ന് കണ്ണീരൊലിപ്പിച്ചത്????? അവളുടെ ചുണ്ടിലെ ചിരി കണ്ടവൻ ചോദിച്ചു. അത് പിന്നെ കുറച്ചു മുന്നേ പറയുന്നത് കേട്ട് ഞാൻ ഇച്ചായന് ചേരൂലാന്ന് തോന്നി അതാ എനിക്ക് സങ്കടം വന്നത്... ചുണ്ട് പിളർത്തി കാണിച്ചവൾ പറഞ്ഞതും അച്ചു ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ മുത്തി. എന്നിട്ട് ഇപ്പൊ മാറിയോ ആ സങ്കടം????? അവൻ ചോദിച്ചതും അവൾ തലയാട്ടി ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു. അച്ചു അവളെ ഇരുകയ്യാൽ തന്നിലേക്ക് പൊതിഞ്ഞു ചേർത്തു. ഡ്രാക്കൂ........ അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന പൊൻകുരിശിൽ പിടിച്ചവൾ വീണ്ടും അവനെ വിളിച്ചു. ഇനി എന്നതാ അടുത്ത കൊനഷ്ട്???? കടുപ്പിച്ച് അവനൊന്ന് ചോദിച്ചു. അതില്ലേ????? മ്മ്മ്......... നമ്മൾ തമ്മിൽ പിന്നീട് ഒരിക്കലും കണ്ടില്ലായിരുന്നെങ്കിൽ എന്തെടുത്തേനേ????? ഞാൻ വേറെ പെണ്ണും കെട്ടി അഞ്ചാറ് പിള്ളേരുമായിട്ട് സുഖായിട്ട് ജീവിച്ചേനെ... അവൻ പറഞ്ഞു തീർന്നതും എമി ദേഷ്യത്തിൽ കൈ ഉയർത്തി അവന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു. ആാാാഹ്........ എരിവ് വലിച്ചവൻ ഒന്നു കാറി പോയി. നെഞ്ചും തടവി അവൻ എമിയെ കലിപ്പിച്ച് ഒന്നു നോക്കിയതും അതിലും ദേഷ്യത്തിൽ അവൾ അവനെ നോക്കി കണ്ണുരുട്ടി. വേറെ കെട്ടും അല്ലെ????? ഞാനൊരുത്തി കാത്തിരിക്കുമ്പൊ താൻ വേറെ കേട്ടുവോടോ??????

അവന്റെ കഴുത്തിലെ ചെയിനിൽ ദേഷ്യത്തിൽ പിടിച്ചു വലിച്ചവൾ അവന്റെ മുഖം അവൾക്ക് നേരെ കൊണ്ടുവന്നു. എന്നെ ഉമ്മിച്ചു വീഴ്ത്തിയിട്ട് വേറെ വല്ലവളുമാരെയും ദേ ഇതിനകത്ത് പ്രതിഷ്ടിച്ചിരുന്നെങ്കിൽ കൊന്നേനെ ഞാൻ.... അവന്റെ ഇടനെഞ്ചിൽ മറുകൈ വിരൽ കുത്തി അവൾ ഭീഷണി മുഴക്കി. അവന്റെ കണ്ണുകളിൽ കുസൃതി ആയിരുന്നു ചുണ്ടിൽ കള്ളചിരിയും. എന്റെയാ..... എന്റെ മാത്രം.... അത്രമേൽ ദൃഢമായി അവൾ പറഞ്ഞു നിർത്തിയതും അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ പൊതിഞ്ഞിരുന്നു. ചുണ്ടിൽ പടർന്ന നനവിനാൽ അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയി. പതിയെ അവ കൂമ്പി അടഞ്ഞു പോകവെ അവളുടെ കൈവിരലുകൾ അവന്റെ നെഞ്ചിൽ നിന്ന് കവിൾത്തടത്തിലേക്ക് ചേക്കേറിയിരുന്നു. അച്ചുവിന്റെ കൈകൾ അവളുടെ കഴുത്തിലും ഇടുപ്പിലും ചൂട് പകർന്ന് കൊണ്ടിരുന്നു. ഇരുവരും സ്വയം മറന്നുകൊണ്ട് ആ ചുംബനത്തിൽ ഇഴുകി ചേർന്നു. ഡാാ............ ആരുടെയോ അലർച്ച കാതിൽ പതിച്ചതും എമി അവന്റെ അധരങ്ങളിൽ നിന്ന് പിടഞ്ഞു മാറി. കണ്ണുകൾ ശബ്ദത്തിന്റെ ഉറവിടം തേടി അലഞ്ഞതും അൽപ്പം മാറി വലിയൊരു പാറയുടെ മുകളിൽ നിൽക്കുന്ന അപ്പുവിനെ കണ്ടതും അവൾ ചൂളി പോയി. റൊമാൻസിക്കാൻ വേറൊരു സ്ഥലവും കിട്ടിയില്ല അല്ലേടാ ഉമ്മച്ചാ???? അവൻ പബ്ലിക് ആയിട്ടവൻ ഫ്രഞ്ച് വിപ്ലവം നടത്താൻ ഇറങ്ങിയിരിക്കുന്നു.... അപ്പു പറഞ്ഞു നിർത്തിയതും എമി ചമ്മലോടെ അച്ചുവിനെ ചുറ്റിപ്പിടിച്ച് അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു. അല്ലേലും കിട്ടാത്ത മുന്തിരിക്ക് എപ്പോഴും പുളിയാണ്....

അച്ചു അവന്റെ നേർക്ക് പുച്ഛത്തോടെ ചുണ്ട് കോട്ടി. എന്നാ എനിക്കും വേണം ഉമ്മ. അപ്പു നിവിയെ നോക്കി. ഉമ്മയല്ല ബാപ്പ... അങ്ങോട്ട്‌ നീങ്ങി നിൽക്ക് മനുഷ്യാ..... തന്റെ അടുത്തേക്ക് ഒട്ടി വരുന്നവനെ നിവി തട്ടി നീക്കി. കണ്ടവർ ആരെങ്കിലും ഉമ്മിച്ചോണ്ട് നിന്നാൽ ഹൗ റൊമാന്റിക് എന്ന് പറഞ്ഞ് വായിനോക്കി നിൽക്കും ഞാൻ എങ്ങാനും അത് കാണിച്ചാൽ കശ്മലൻ അല്ലെ????? എന്റെ വിധി..... അപ്പു സ്വയം തലയ്ക്ക് അടിച്ചു. നീ വരുന്നുണ്ടോ ഞാൻ പോകുവാ.... അപ്പു അതും പറഞ്ഞ് അച്ചുവിനെ ഒന്നു നോക്കി ചവിട്ടി കുലുക്കി മുന്നോട്ട് നടന്നു അവന്റെ പുറകെ ഒരു ചിരിയോടെ നിവിയും. രണ്ടിന്റെയും പോക്ക് കണ്ട് അച്ചു എമിയേയും വലിച്ച് എഴുന്നേൽപ്പിച്ച് പാറയുടെ പുറത്ത് കിടന്ന ഷർട്ടും ഷൂവും എടുത്തിട്ട് ഫോണും എടുത്ത് പോക്കറ്റിൽ തിരുകി. അപ്പോഴേക്കും എമിയും തന്റെ ജാക്കറ്റും ഷൂവും എടുത്ത് അണിഞ്ഞിരുന്നു. അവളുടെ കയ്യിൽ പിടിച്ചവൻ പതിയെ പറക്കെട്ടുകളിലൂടെ നടന്ന് വണ്ടി പാർക്ക്‌ ചെയ്തിരുന്നിടത്തേക്ക് നീങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവിന്റെ കയ്യിൽ തൂങ്ങി നിലാവിൽ മുങ്ങി നിൽക്കുന്ന കടൽ തീർത്ത് കൂടി നടക്കുമ്പോൾ വാ പൂട്ടാതെ അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അച്ചു ചിരിയോടെ അവളുടെ കേൾവിക്കാരൻ ആയി മാറി. പൂഴി മണലിൽ നഗ്നമായ പാദങ്ങളാൽ മുദ്ര പതിപ്പിച്ചവർ മുന്നോട്ട് നടന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story