ഹൃദയതാളമായ്: ഭാഗം 157

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അമ്മച്ചീ ചായ........ അടുക്കളയിലേക്ക് നോക്കി വിളിച്ചു കൂവിക്കൊണ്ട് ആൽവിച്ചൻ ഹാളിലേക്ക് എത്തിയതും സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന അച്ചുവിനെ കണ്ടതും കണ്ണും തള്ളി നിന്നു. ഏഹ്!!!!! നീയോ????? എപ്പൊ വന്നു?????? ആൽവിച്ചൻ അന്തംവിട്ട് ചോദിച്ചതും പത്രത്തിൽ കണ്ണ് നട്ടിരുന്ന അച്ചു തലയുയർത്തി നോക്കി. ആഹ്... ഞങ്ങൾ ഇന്നലെ രാത്രി തിരിച്ചെത്തി. കയ്യിലിരുന്ന പേപ്പർ മടക്കി വെച്ച് അച്ചു അവനോടായി പറഞ്ഞു. എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ????? ആൽവിക്ക് അതിശയമായി. ഞങ്ങൾ എത്തിയപ്പൊ നിങ്ങൾ എല്ലാം ഉറങ്ങിയിരുന്നു. അതാ അറിയാഞ്ഞത്. അല്ല അവൾ എന്തിയേ?????എവിടെയെങ്കിലും പോയിട്ട് വന്നാൽ പിന്നെ ചെവിതല തരാത്തവളാണ് എന്നിട്ട് ഇങ്ങോട്ട് കണ്ടില്ലല്ലോ???? ആൽവിച്ചൻ ചുറ്റിനും എമിക്കായ് പരതി. അവൾ കുളിക്കുവാ.... വെറുതെ അല്ല ഇങ്ങോട്ട് കാണാത്തത്????? ബൈ ദുബായ്... എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ ഹണിമൂൺ????? അച്ചുവിനെ അരികിലേക്ക് നീങ്ങി ഇരുന്ന് അവൻ ചെറു വിരലിന്റെ അറ്റം കടിച്ച് നാണം അഭിനയിച്ചു. ആൽവിച്ചന്റെ മുഖത്തെ നവരസങ്ങൾ കണ്ട് അച്ചു ഇതെന്ത് ജീവി എന്ന കണക്ക് അവനെ നോക്കി. നീ പറയെടാ കുട്ടാ... എങ്ങനെ ഉണ്ടായിരുന്നു?????? ഉളുപ്പുണ്ടോടോ ഒരു അനിയനോട് ഇങ്ങനെ ഒക്കെ ചോദിക്കാൻ???? ഇല്ലേയില്ല...... ആൽവിച്ചൻ ഇളിച്ചു. എന്തോന്നാടാ രാവിലെ തന്നെ രണ്ടും കൂടി തുടങ്ങിയോ????? അച്ചു തിരികെ എന്തെങ്കിലും പറയുന്നതിന് മുന്നേ ചോദ്യവുമായി പോൾ അങ്ങോട്ട്‌ എത്തി. ഓഹ്!!! ഓൾഡ് ബനാന ട്രീ എത്തിയല്ലോ????? ശബ്ദം കെട്ടിടത്തേക്ക് തിരിഞ്ഞു നോക്കി പോളിനെ കണ്ടതും അവൻ പറഞ്ഞു. അത് നിന്റെ അപ്പൻ.....

ആഹ്...അങ്ങേരെ തന്നെയാ വിളിച്ചതും. ആൽവിച്ചൻ തിരികെ പുച്ഛിച്ചു. ഡാ........ പോൾ അവന് നേരെ ചീറി. ഓഹ്.... തുടങ്ങി രാവിലെ തന്നെ അപ്പനും മക്കളും കൂടി. ഒരു ബഹളം കഴിഞ്ഞതേ ഉള്ളൂ അപ്പൊ ദേ അടുത്തത്..... ഒരു ട്രേയിൽ ചായയുമായി അങ്ങോട്ട്‌ എത്തിയ സാറാ ശബ്ദം ഉയർത്തിയതും അപ്പനും മകനും വഴക്ക് നിർത്തി ഡീസന്റായി. എടാ ആൽവീ നിനക്കിന്ന് ഓഫീസിൽ ഒന്നും പോവണ്ടേ?????? ട്രേ അവർക്ക് മുന്നിലെ ടീപോയിലേക്ക് വെച്ചുകൊണ്ട് അവർ ആൽവിച്ചനെ നോക്കി. ഓഹ് ഡാർക്ക്!!!!! അമ്മച്ചിക്ക് രാവിലെ മനുഷ്യന്റെ മനസ്സ് മടുപ്പിക്കുന്ന കാര്യം അല്ലാണ്ട് വേറെന്തെങ്കിലും പറഞ്ഞൂടെ????? ഒരു കപ്പ്‌ ചായ ട്രേയിൽ നിന്ന് എടുത്തുകൊണ്ട് അവൻ മുഷിച്ചിലോടെ ചോദിച്ചു. രാവിലെ പിന്നെ ഓഫീസിൽ പോവുന്ന കാര്യം അല്ലാതെ പിന്നെ ഞാൻ നിന്റെ രണ്ടാം കെട്ടിനെ പറയണോ????? സാറാ ഇടുപ്പിൽ കൈ കുത്തി നിന്ന് അവനെ ഒന്നു കലിപ്പിച്ച് നോക്കി. എന്റെ പൊന്നു അമ്മച്ചീ... വല്ലതും ഉണ്ടെങ്കിൽ സ്വരം താഴ്ത്തി പറ അല്ലാതെ ഇങ്ങനെ കിടന്നു വിളിച്ചു കൂവാതെ.... ഇതിന്റെ അറ്റവും മൂലയും എങ്ങാനും കേട്ട് ആ വെളിവില്ലാത്തവൾ ഇങ്ങോട്ട് വന്നിട്ട് വേണം നിന്ന നിൽപ്പിൽ നെഞ്ചത്ത് അടിച്ച് മോങ്ങി വല്ല കട്ടാംപാരയും എടുത്ത് എനിക്കിട്ട് വീക്കിയേച്ച് വീട്ടിൽ പോവാൻ...

ആൽവിച്ചൻ ദയനീയമായി സാറായെ നോക്കി അപേക്ഷിച്ചു. അവന്റെ ഇരുപ്പും ഭാവവും എല്ലാം കേട്ട് അവർക്കെല്ലാം ചിരി വന്നിരുന്നു. അമ്മച്ചീ....... എമിയുടെ ഉച്ചത്തിലുള്ള വിളിച്ചു കൂവൽ കേട്ട് എല്ലാവരും സ്റ്റെയറിലേക്ക് കണ്ണുകൾ പായിച്ചതും അവൾ പടികൾ ഓടി ഇറങ്ങി സാറായെ കെട്ടിപ്പിടിച്ചിരുന്നു. സാറാ നിറഞ്ഞ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. എല്ലാവരും ആ കാഴ്ച നോക്കി ചിരിയോടെ ഇരുന്നു. മിസ്സ്ഡ് യൂ അമ്മച്ചീ...... പറയുന്നതിനൊപ്പം എമി അവരെ വയറിലൂടെ ചുറ്റിപ്പിടിച്ചു നിന്നു. ഇന്നലെ വന്ന നേരം ഒന്നു കാണാൻ പോലും പറ്റിയില്ല.... സങ്കടത്തോടെ അവൾ പറഞ്ഞു നിർത്തി. അതിന് അച്ചുവിന്റെ കയ്യിൽ കിടന്ന് കുംഭകർണിയെ പോലെ ഉറങ്ങുന്നതിനിടയിൽ നിനക്ക് എന്നെ കാണാൻ എവിടുന്നാ സമയം കിട്ടുന്നത്????? വാ പൊത്തി ചിരിച്ചു കൊണ്ട് അവർ പറഞ്ഞതും അവൾ കൊച്ചു കുട്ടികളെ പോലെ പരിഭവത്തോടെ അവരെ നോക്കി ചുണ്ട് പിളർത്തി. അവരുടെ മുഖത്തെ കളിയാക്കി ചിരി കണ്ടതും അവളുടെ മുഖം വീർത്തു. അമ്മച്ചീ.......... ചിണുങ്ങി കൊണ്ടവൾ മുഖം ചുളിച്ചു. അയ്യോ.... ഞാൻ ചുമ്മാ പറഞ്ഞതാണെന്റെ കൊച്ചേ.... അവളുടെ കവിളിൽ പിച്ചി കൊഞ്ചിക്കുന്നത് പോലെ അവർ പറഞ്ഞു. ഓഹ്!!!!! ഇവിടെ പലർക്കും അമ്മച്ചിയെ മാത്രേ കണ്ണിന് പിടിക്കൂ... നമ്മളൊക്കെ വെറും പുറംപോക്ക്....

അതുവരെ മിണ്ടാതെ ഇരുന്ന ആൽവിച്ചൻ ആരോടോ എന്നത് പോലെ പറഞ്ഞു. അത് കേട്ടതും എമി ഒന്നു തല ചരിച്ചു നോക്കി. പിന്നെ ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ പതിയെ അവർ മൂന്നുപേരും ഇരിക്കുന്നിടത്തേക്ക് നീങ്ങി. എമി അടുത്തേക്ക് വരുന്നത് കണ്ട് ജാഡയിട്ട് ഇരുന്ന ആൽവിച്ചനെ മൈൻഡ് പോലും ചെയ്യാതെ അവൾ അവർക്ക് എതിർ വശത്തായി ഇരുന്ന പോളിന് അരികിൽ പോയിരുന്നു. ആൽവിച്ചന്റെ മുഖം കാറ്റ് അഴിച്ചു വിട്ട ബലൂൺ മാതിരി ആയി. അവളുടെ വർത്തമാനവും ആൽവിച്ചന്റെ ഇരുപ്പും കണ്ട് അച്ചു അടക്കി ചിരിച്ചു. അങ്ങനെ ഇപ്പൊ ഞാൻ എന്റെ ഡാഡിയെ മറക്കും എന്ന് തോന്നുന്നുണ്ടോ????? കുറുമ്പോടെ അയാളുടെ കവിളിൽ കുത്തി അവൾ പറഞ്ഞതും അയാൾ ചിരിച്ചു പോയി. എങ്ങനെ ഉണ്ടായിരുന്നു യാത്രയൊക്കെ അടിച്ചു പൊളിച്ചോ????? പിന്നല്ലാതെ പൊളിച്ച് തകർത്തില്ലേ????? സത്യം പറഞ്ഞാൽ ഞാൻ ഭയങ്കര എക്സൈറ്റ്മെന്റിൽ ആയിരുന്നു... ഒട്ടും പ്രതീക്ഷിക്കാത്ത യാത്ര അല്ലായിരുന്നോ????? പക്ഷെ നിങ്ങളെ ഒക്കെ ഞാൻ ഒത്തിരി മിസ്സ്‌ ചെയ്തു. പുഞ്ചിരിയോടെ അവൾ പറഞ്ഞതും അയാൾ ചിരിച്ചു. പോളിനോട് സംസാരിച്ചു കൊണ്ടവൾ ഇടംകണ്ണിട്ട് നോക്കിയതും വീർപ്പിച്ചു വെച്ച മുഖത്തോടെ അങ്ങോട്ട് നോക്കിയിരിക്കുന്ന ആൽവിച്ചനെ കണ്ട് അവൾക്ക് ചിരി പൊട്ടിപ്പോയി. പോളിന്റെ അരികിൽ നിന്ന് എഴുന്നേറ്റ് അവൾ അച്ചുവിനും ആൽവിച്ചനും നടുവിലേക്ക് ഇടിച്ചു കയറി ഇരുന്നു. ആൽവിച്ചോ......

. താൻ വന്നിരുന്നതും മറു വശത്തേക്ക് മുഖം വെട്ടിച്ചിരുന്ന അവന്റെ തോളിൽ തോൾ ഇടിപ്പിച്ച് അവളൊന്ന് വിളിച്ചു. ഡോ... കോഴിച്ചാ കൂടുതൽ ജാഡ ഇറക്കാതെ ഇങ്ങോട്ട് നോക്കെടോ.... അതും പറഞ്ഞവൾ അവന്റെ മുഖം തനിക്ക് നേരെ തിരിച്ചു. അവൻ അവൾക്ക് നേരെ കൂർത്ത നോട്ടം നോക്കി. ഇച്ചായാ... ദേ നിങ്ങളുടെ ചേട്ടൻ ഏതോ മ്യാരക എക്സ്പ്രഷൻ ഒക്കെ ഇടുന്നുണ്ട്. മിക്കവാറും ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് ഒരെണ്ണം കിട്ടാനുള്ള സാധ്യത ഉണ്ട്. ചിരി കടിച്ചു പിടിച്ച് അച്ചുവിനെ നോക്കി അവൾ പറഞ്ഞതും അവൻ വീണ്ടും അവളെ നോക്കി കണ്ണുരുട്ടി. എടോ... ശ്രീലങ്കൻ ദേശീയ പക്ഷീ..... തനിക്ക് ഈ കലിപ്പും സീരിയസ്നെസ്സും ഒന്നും ഒട്ടും ചേരൂലാ... ആ ചില്ല് ചില്ല് മോഡാണ് ഈ തിരുമോന്തയ്ക്ക് ഐശ്വര്യം അതുകൊണ്ട് മസിൽ പിടിക്കാതെ എയർ വിട് മനുഷ്യാ..... അവന്റെ താടിയിൽ പിടിച്ചു വലിച്ചവൾ പറഞ്ഞതും അവൻ ഗൗരവം മറന്ന് ചിരിച്ചു. ആഹ്!!!! That's my boy.... അല്ലാതെ വെറുതെ ഇങ്ങനെ ഇല്ലാത്ത ഗൗരവം കാണിച്ച് ഇരുന്നാൽ ശ്വാസം വിടാനാവാതെ തട്ടി പോവും. കവിൾ വീർപ്പിച്ച് അവൻ ഇരുന്ന ഭാവം അനുകരിച്ച് അവൾ പറഞ്ഞു നിർത്തി. അത് നീ വലിയ ജാഡ ഇറക്കിയത് കൊണ്ടല്ലേടീ ഞാനും അങ്ങനെ ഇരുന്നത്. അയ്യോ... ആരുവാ ഈ പറയുന്നത്????

ആദ്യം ജാഡ കാണിച്ച് വലിയ ഡയലോഗ് അടിച്ചത് ആരാ???? നിങ്ങൾ... അതിന് ഞാൻ ചെറിയൊരു ഡോസ് തന്നതല്ലേ????? എമി അവനെ കൂർപ്പിച്ചു നോക്കി. മറുപടിയായി അവൻ ഇളിച്ചു കാണിച്ചു. രണ്ടിന്റെയും ഇരുപ്പും കളിയും എല്ലാം നോക്കി അച്ചു ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമീ....... ഒരേ സമയം കോറസ് പോലെ രണ്ട് വിളി അവിടെ ഉയർന്നതും ആൽവിച്ചനോട് തള്ളി മറിച്ചിരുന്ന എമി തിരിഞ്ഞു നോക്കി. സ്റ്റെയർ ഇറങ്ങി വന്ന അനുവിനെയും റിയയെയും കണ്ടവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവർക്ക് അരികിലേക്ക് ഓടി. ബാക്കിയുള്ളവർ വായും തുറന്ന് ഇരിക്കുമ്പോൾ അതാ മൂന്നു നാത്തൂന്മാരും കൂടി കെട്ടിപ്പിടിച്ചു ഉമ്മ വെക്കുന്നു ആകെ ബഹളം. വർഷങ്ങൾ കാത്തിരുന്ന് വിദേശത്ത് നിന്ന് ലീവിന് എത്തിയ ഭർത്താവിനെ കണ്ട ഭാര്യയെ പോലെയുള്ള അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ട് മറ്റുള്ളവർ കണ്ണും തള്ളി ഇരിപ്പാണ്. എന്ത് പ്രഹസനമാണ് സജീ..... അതേ മറ്റാരുമല്ല ആൽവിച്ചന്റെ ആത്മഗതം ആയിരുന്നു അത്. എന്നാൽ തരിമ്പിന് ബോധമില്ലാത്ത ആളായതിനാൽ ആത്മഗതം എല്ലാം കേൾക്കേണ്ടവർ HD ക്ലാരിറ്റിയിൽ നല്ല വെടിപ്പായി കേട്ടു. മൂന്നു ജോഡി കണ്ണുകൾ ഒരേ സമയം അവന് നേർക്ക് ദഹിപ്പിച്ച് ഒരു നോട്ടം. മൂന്നിന്റെയും നോട്ടം കണ്ടതും ഇനി ഇരുന്നാൽ തന്റെ പപ്പും പൂടയും എല്ലാവരും ചേർന്ന് പറിക്കും എന്നറിയാവുന്നതിനാൽ ആൽവിച്ചൻ പതിയെ അവിടുന്ന് എഴുന്നേറ്റു. ഇപ്പോഴാ ഞാൻ ഒരു കാര്യം ഓർക്കുന്നത് ഇന്ന് ഒരു അർജെന്റായി അത്യാവശ്യമായിട്ട് ആരുടെയോ മീറ്റിംഗ് ഉണ്ട്... ഞാൻ പോയി റെഡി ആവട്ടെ സമയം പോയി....

വായിൽ തോന്നിയത് എന്തൊക്കെയോ വിളിച്ചു കൂവി അവൻ റൂമിലേക്ക് ഓടി. അവന്റെ പരക്കം പാച്ചിൽ കണ്ട് അച്ചുവും സാറായും പോളും തല കുത്തി കിടന്ന് ഒരേ ചിരി. അത് കണ്ട് പെൺപടയ്ക്കും ചിരി അടക്കാൻ ആയില്ല. അവരും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോക്കുട്ടനെ മടിയിൽ വെച്ച് റിയയോടും അനുവിനോടും യാത്രയുടെ വിശേഷങ്ങൾ എല്ലാം പറഞ്ഞ് ഇരിക്കുകയാണ് എമി. അവർ താമസിച്ച ബീച്ച് സൈഡിലെ റെസ്റ്റോറന്റിന്റെ ബ്ലൂ പ്രിന്റ് തുടങ്ങി വെള്ളചാട്ടത്തിലേക്കുള്ള റൂട്ട് മാപ്പ് വരെ അവൾ വിസ്തരിച്ചു പറഞ്ഞു കൊടുക്കുന്നുണ്ട്. ഇതെല്ലാം കേട്ട് താടിക്ക് കയ്യും കൊടുത്ത് ഇരിപ്പാണ് അനുവും റിയയും. ജോക്കുട്ടൻ ആകട്ടെ ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ എമി കൊടുത്ത ചോക്ലേറ്റ് അകത്താക്കുന്ന തിരക്കിൽ ആണ്. എമി എല്ലാം പറഞ്ഞ് അവസാനിപ്പിക്കവെ അവിടെയൊന്നും തങ്ങൾക്ക് പോവാൻ കഴിയില്ലല്ലോ എന്ന നിരാശയിൽ ബാക്കി രണ്ടെണ്ണവും സെഡായി. എന്നാലും എമീ ഹണിമൂണിന് പോയി വന്നിട്ട് നീ ഞങ്ങൾക്ക് ഒന്നും കൊണ്ടുവന്നില്ലല്ലോ????? അൽപ്പനേരം കഴിഞ്ഞതും മുഖത്ത് സങ്കടം ഫിറ്റ്‌ ചെയ്തിട്ട് അനു ചോദിച്ചു. അവിടുന്ന് ഞാൻ എന്തോന്ന് കൊണ്ടുവരാൻ????? എമി അവരെ നോക്കി കൈമലർത്തി. എന്തെങ്കിലും കൊണ്ടുവരണമായിരുന്നു നീ പോയതിന്റെ ഒരു ഓർമ്മയ്ക്ക് എങ്കിലും.... അനു വിടാൻ ഭാവമില്ലാതെ പറഞ്ഞു.

ആടീ ആ വെള്ളചാട്ടത്തിൽ നിന്ന് ഒരു കുടം വെള്ളവും ബീച്ചിൽ നിന്ന് ഒരു ലോഡ് പൂഴി മണ്ണും കെട്ടി ചുമന്നോണ്ട് വരാം... ഒരെണ്ണത്തിന് ഞങ്ങളുടെ കൂടെ ഹണിമൂണിന് വരാത്തതിന്റെ സങ്കടം അപ്പൊ ദേ അടുത്തതിന് ഞാൻ ഒന്നും കൊണ്ടുവരാത്തതിന്റെ വിഷമം ഇങ്ങനെ ബുദ്ധിയില്ലാത്ത ഒരു നാത്തൂനെയും കസിനെയും ആണല്ലോ നീ എനിക്കായിട്ട് തന്നത്..... എമി നെറ്റിയിൽ കൈ അടിച്ചു. ബുദ്ധിയിൽക്കാത്തത് നിന്റെ അമ്മായിയപ്പന്...... അനു അവൾക്ക് നേരെ ചീറി. അയ്യോ അതെന്റെ ഡാഡി തന്നെ ആണല്ലോ????? പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ അവൾ പറഞ്ഞതും മുന്നിൽ കലിതുള്ളി നിൽക്കുന്ന സാറായെ കണ്ടവൾ ഇരിക്കണോ എഴുന്നേറ്റ് ഓടണോ എന്നറിയാതെ ഫ്രീസ് ആയി. പക്ഷെ സാറായുടെ നിൽപ്പും കയ്യിൽ ഇരിക്കുന്ന ചൂലും കണ്ടതും ഇനി നിന്നാൽ ആരോഗ്യ ഇൻഷുറൻസിന് അപ്ലൈ ചെയ്യേണ്ടി വരുമെന്ന് അങ്ങ് ബഹിരാകാശത്ത് കണ്ട അനു പാവാടയും പൊക്കി അവിടുന്ന് ഓടി. സാറാ അവൾ പോയ വഴിയേ കലിപ്പിച്ച് നോക്കി അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു. സാറാ പോയതും മുറിയിൽ നിന്ന് ജിച്ചൂട്ടന്റെ കരച്ചിൽ മുഴങ്ങി പിന്നാലെ ആൽവിച്ചന്റെ റിയേന്നുള്ള അലറലും. കൊച്ച് അങ്ങേരുടെ ഷർട്ട്‌ ഇന്നും നാറ്റിച്ചു കാണും.

റിയ ചിരിയോടെ പറഞ്ഞ് എഴുന്നേറ്റതും എമിയും ചിരിച്ചു പോയി. ആൽവിച്ചൻ ഓഫീസിൽ പോവുന്നതിന് മുന്നേ ജിച്ചൂട്ടനെ എടുത്ത് ഉമ്മ കൊടുക്കുന്ന ഒരു പതിവുണ്ട്. ആ നേരത്ത് കൃത്യമായിട്ട് കൊച്ച് എന്തെങ്കിലും പണി അവന് കൊടുക്കും. ഒന്നുകിൽ പുണ്യാഹം തളിച്ച് ആൽവിച്ചനെ കുളിപ്പിക്കും അല്ലെങ്കിൽ ആൽവിച്ചന്റെ കയ്യിൽ ഇരുന്ന് കാര്യം സാധിക്കും. ചുരുക്കം പറഞ്ഞാൽ ജിച്ചൂട്ടന്റെ ഒഫീഷ്യൽ ബാത്റൂം ആണ് ആൽവിച്ചൻ എന്ന ഗ്രേറ്റ്‌ പപ്പാ. ഇതൊക്കെ ആണെങ്കിലും കൊച്ചിനെ കയ്യിൽ എടുത്ത് ഉമ്മ കൊടുത്തിട്ടേ ആൽവിച്ചൻ ഓഫീസിൽ പോവൂ.... റിയ പോയ വഴിയേ അവൾ ആലോചിച്ച് ഇരുന്നതും ജോക്കുട്ടൻ അവളുടെ മടിയിൽ നിന്ന് ഊർന്നിറങ്ങി മാറ്റിൽ ഇരുന്ന് ഡിങ്കനൊപ്പം കളിക്കാൻ തുടങ്ങി. ജോക്കുട്ടന്റെയും ഡിങ്കന്റെയും കളി നോക്കി ഇരിക്കുന്ന നേരത്താണ് അച്ചു ഇറങ്ങി വരുന്നത്. യൂണിഫോമിൽ അല്ലാതെ ഒരു ക്യാഷ്വൽ ഷർട്ടും ജീനും ഇട്ട് വരുന്നവനെ കണ്ടതും എമി നെറ്റി ചുളിച്ചു. ഇച്ചായൻ ഇതെങ്ങോട്ടാ????? സോഫയിൽ നിന്ന് എഴുന്നേറ്റ് അവൾ ചോദിച്ചു. ഞാൻ ഒന്നു ഡിജിപി സിദ്ധാർഥ് സാറിന്റെ വീട്ടിലേക്ക് പോകുവാ. അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു. അതെന്തിനാ???? ഒരു ചെറിയ മീറ്റിംഗ് ഉണ്ട്....

ഒഫീഷ്യൽ ആണ് എന്നാൽ അൺഒഫീഷ്യലും. അച്ചു പറഞ്ഞത് കേട്ട് എമി കിളി പോയത് മാതിരി നിന്നു. എന്തോന്നാ?????? അതൊക്കെ പറഞ്ഞാൽ എന്റെ പൊടികുപ്പിക്ക് മനസ്സിലാവില്ല. ഇപ്പൊ ഞാനൊരു മീറ്റിങ്ങിനു പോകുവാ തത്കാലം അത്രയും അറിഞ്ഞാൽ മതി. അവൻ അതും പറഞ്ഞ് വരാന്തയിലേക്ക് ഇറങ്ങി അവളുടെ കവിളിൽ ഒന്നു കടിച്ച് അവിടെ ചുണ്ട് അമർത്തി. ഇനി എനിക്കുള്ളത് ഇങ്ങോട്ട് താടീ.... അച്ചു കവിൾ കാട്ടി പറഞ്ഞതും എമി ഒരു ചിരിയോടെ അവന്റെ കവിളിൽ മുത്തി. പോയിട്ട് വരാം...... അവളുടെ കവിളിൽ ഒന്നു തട്ടി ഷൂ എടുത്തിട്ട് അവൻ പറഞ്ഞു. നേരത്തെ വരുവോ????? തൂണിൽ ചാരി നിന്നവൾ ചോദിച്ചു. എന്തിനാ?????? അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. ചുമ്മാ....... അവളൊന്ന് കുറുമ്പോടെ ചിരിച്ചു. മറുപടിയായി കള്ളചിരിയോടെ തലയാട്ടി കൊണ്ടവൻ അവളെ നോക്കി മീശപിരിച്ച് പോർച്ചിലേക്ക് നീങ്ങി. അവൻ ബുള്ളറ്റ് എടുത്ത് ഗേറ്റ് കടന്നു പോവുന്നത് വരെ അവൾ വരാന്തയിൽ തന്നെ നിന്നു. പിന്നെ മെല്ലെ തിരിഞ്ഞ് അകത്തേക്ക് കയറി പോയി..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story