ഹൃദയതാളമായ്: ഭാഗം 16

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചു ദേഷ്യത്തിൽ അകത്തേക്ക് പോയതും ആൽവി നിർവികാരതയോടെ അവളെയൊന്ന് നോക്കി. പിന്നെ റിയയുടെ കയ്യിലിരുന്ന ജോക്കുട്ടനെ വാങ്ങി റൂമിലേക്ക്‌ പോയി. പതിയെ കൂടിനിന്നവരെല്ലാം അവളെയൊന്ന് നോക്കി അവിടെ നിന്നുപോയി. ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാതെ അവൾ ഒറ്റയ്ക്കായി പോയി. അച്ചുവിന്റെ അടിയേക്കാൾ അവളെ വേദനിപ്പിച്ചത് മറ്റുള്ളവരുടെ അവഗണനയായിരുന്നു. അതിനെല്ലാം കാരണക്കാരൻ അച്ചുവാണെന്ന് ഓർക്കവേ അവളിൽ ദേഷ്യം നിറഞ്ഞു. അവളുടെ ഉള്ളിൽ സ്വന്തം കൂടപ്പിറപ്പിനോടുള്ള പക ആളികത്തുകയായിരുന്നു. അടിയേറ്റ് വിങ്ങിയ കവിളിൽ നീറ്റൽ അനുഭവപ്പെട്ടതും അവളുടെ മുഖം ചുളിഞ്ഞു. മുന്നിലാരോ ഐസ്പാക്ക് നീട്ടവേ അവൾ തലയുയർത്തി നോക്കി. അലിവോടെ തന്നെ നോക്കി നിൽക്കുന്ന റിയയെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി. വെറുപ്പോടെ മുഖം തിരിച്ചവൾ എഴുന്നേറ്റു പോയി. അവളുടെ പോക്കും നോക്കി റിയ ഒരു നെടുവീർപ്പോടെ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മുറിയിൽ ചെന്ന് ബെഡിലേക്ക് ഇരിക്കുമ്പോഴും അവന്റെ ഉള്ളിലെ ദേഷ്യവും സങ്കടവും കെട്ടടങ്ങിയിരുന്നില്ല. അവൻ കണ്ണുകളടച്ച് തലയ്ക്ക് കൈകൊടുത്തിരുന്നു. അൽപനേരം കഴിഞ്ഞ് അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞിട്ടും അവൻ തലയുയർത്തി നോക്കിയില്ല. ചുമലിൽ ആരുടെയോ കൈ പതിഞ്ഞതും അവൻ നോക്കാതെ തന്നെ തട്ടിയെറിഞ്ഞു. അവന്റെ പ്രവർത്തിയിൽ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അയാൾ ഒന്നുകൂടി അവനിലേക്ക് ചേർന്നിരുന്നു കൊണ്ട് അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു. മര്യാദക്ക് കയ്യെടുത്തു മാറ്റിക്കോ അല്ലെങ്കിൽ ചേട്ടനാണ് പ്രായത്തിനു മൂത്തതാണ് എന്നൊന്നും ഞാൻ നോക്കില്ല. ദേഷ്യം കലർന്ന സ്വരത്തിൽ അവൻ പറഞ്ഞു. ഇല്ലെങ്കിൽ നീ എന്നാ പണ്ണുവേ ആഹ് എന്നാ പണ്ണുവേ....... ഒരു പ്രത്യേക താളത്തിൽ അവൻ ചോദിച്ചു. കുന്തം എഴുന്നേറ്റു പോടോ ശവീ..... പോവമാട്ടേൻ നാൻ ഉന്നെ വിട്ട് എങ്കും പോവ മാട്ടേൻ. അതും പറഞ്ഞ് ആൽവി അവന്റെ കഴുത്തിലൂടെ വീണ്ടും കയ്യിട്ട് പിടിച്ചു. അച്ചൂ.......... ............. അച്ചുവേ......... ............... എന്റെ അച്ചൂട്ടാ........ എന്താടോ കോപ്പേ?????

അത് കേട്ടതും അവൻ ഒന്ന് ചിരിച്ചു. അല്ല എന്താ ഇപ്പൊ എന്റെ അനിയന്റെ പ്രശ്നം?????? പ്രശ്നം എന്താന്ന് തനിക്കറിയില്ലല്ലേ???? എടോ തന്റെ ഭാര്യയെ അല്ലെ അവൾ ഓരോന്ന് പറഞ്ഞത് എന്നിട്ട് പഴം വിഴുങ്ങിയത് പോലെ മിണ്ടാതെ നിന്നിട്ട് വന്നിരിക്കുന്നു. ഉളുപ്പുണ്ടോ തനിക്ക്????? തന്നെ ഒരാളെ വിശ്വസിച്ചല്ലേ ഏട്ടത്തി ജീവിക്കുന്നത്????? എന്നിട്ട് താനെന്താ കാണിച്ചത്????? വയറ്റിൽ തന്റെ കുഞ്ഞിനെ ചുമക്കുന്ന താൻ മിന്നുകെട്ടിയ തന്റെ ഭാര്യയോടാ അവൾ ഇവിടെ നിന്നിറങ്ങി പോവാൻ പറഞ്ഞത് എന്നിട്ട് ഒന്നും മിണ്ടാതെ പൊന്നിരിക്കുന്നു. എന്തിനാ ഇങ്ങോട്ട് വന്നത് ചെന്നവളെ കെട്ടിപ്പിടിച്ചു രണ്ടുമ്മ കൊടുക്കാൻ പാടില്ലായിരുന്നോ????? എടോ ഈ ചേട്ടൻ എന്ന് പറയുന്നത് അനിയത്തിമാരുടെ താളത്തിന് ഒത്ത് തുള്ളുന്ന പാവ എന്നല്ല അർത്ഥം. താൻ അവളെ തല്ലണ്ട ഒരു വഴക്കെങ്കിലും പറഞ്ഞു കൂടായിരുന്നോ????? അത് കേട്ടിട്ടും അവൻ മറുപടി ഒന്നും അവൻ പറഞ്ഞില്ല. എന്താടോ മിണ്ടാത്തത് തന്റെ വായിൽ പൂച്ചപെറ്റ് കിടപ്പുണ്ടോ????? അല്ലാത്തപ്പോൾ നല്ല നാക്കാണല്ലോ?????

അച്ചു അവന്റെ കൈതട്ടി മാറ്റി എഴുന്നേറ്റു കൊണ്ട് ദേഷ്യപ്പെട്ടു. അച്ചൂ...... ഞാൻ മനഃപൂർവം മിണ്ടാതെ നിന്നതല്ല. എന്നെ അതിൽ നിന്ന് തടഞ്ഞത് നിന്റെ ഏട്ടത്തി തന്നെ ആയിരുന്നു. അവൾക്കിട്ട് രണ്ട് പൊട്ടിക്കാൻ കൈ തരിച്ചതാ പക്ഷെ അപ്പോഴേക്കും റിയ വന്നെന്റെ കയ്യിൽ പിടിച്ചിരുന്നു. അവളെ തല്ലാൻ നിങ്ങൾക്കെന്താ ഇച്ചായാ യോഗ്യത എന്നൊരു ചോദ്യം. സത്യത്തിൽ ശരിയല്ലേടാ എനിക്കെന്താ അവളെ ശിക്ഷിക്കാൻ യോഗ്യത???? നീ അന്ന് പറഞ്ഞത് പോലെ അവളിങ്ങനെ ഒക്കെ ആവാൻ ഒരു പരിധി വരെ ഞാനും നമ്മുടെ ഡാഡിയും ആണ് കാരണം. തുടക്കത്തിലേ അവൾ ചെയ്ത തെറ്റകൾ തിരുത്താതെ അവൾ കുഞ്ഞാണ് പോട്ടെ എന്നൊക്കെ പറഞ്ഞു തള്ളി കളഞ്ഞു. അവളെ ഒരു ഈർക്കിൽ എടുത്ത് പോലും തല്ലിയിട്ടില്ല ശാസിച്ചിട്ടില്ല ഇതെല്ലാം എന്റെ ഭാഗത്തെ തെറ്റ് തന്നെയാണ്. ഒടുവിൽ ആ തെറ്റിന്റെ വ്യാപ്തി എനിക്ക് മനസ്സിലാവുന്നത് എപ്പോഴാണെന്നറിയോ????? അവൾ ചെയ്ത തെറ്റിന് നിന്നെ ഇവിടെ നിന്ന് പാലായിലേക്ക് നാട് കടത്തുമ്പോഴായിരുന്നു. ശരിക്കും നിന്നെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നെടാ തമ്മിൽ പാര പണിയും തല്ല് കൂടുമെങ്കിലും നീയെനിക്കെന്നും എന്റെ കുഞ്ഞ് അച്ചൂട്ടാനായിരുന്നു. അനൂനെക്കാൾ മുന്നേ എന്നെ ചേട്ടായി എന്ന് വിളിച്ചത് നീയല്ലേടാ??????

മനസ്സിൽ എന്നും പൊടിക്കൊരു സ്ഥാനം നിനക്ക് തന്നെ ആയിരുന്നു കൂടുതൽ എങ്കിലും ഡാഡിയുടെ തീരുമാനത്തെ എതിർക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല. അന്ന് ഞാനെങ്കിലും നിനക്ക് വേണ്ടി വാദിച്ചിരുന്നെങ്കിൽ നിനക്ക് ഞങ്ങളെ പിരിഞ്ഞിരിക്കേണ്ടി വരില്ലായിരുന്നു. ദുഃഖത്തോടെ അവൻ പറഞ്ഞു നിർത്തവേ അച്ചു അവനെ ചേർത്ത് പിടിച്ചിരുന്നു. എടോ അലവലാതി തനിക്ക് സെന്റി ചേരില്ലാട്ടോ...... അന്ന് ഇവിടെ നിന്ന് പോയപ്പോൾ മനസ്സിൽ സങ്കടമായിരുന്നു എന്നത് നേര് തന്നെയാ പക്ഷെ ഇന്നോളം എന്റെ ജീവിതത്തിൽ ഞാൻ അത്രയും ആസ്വദിച്ച ദിനങ്ങൾ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്റെ പൊടിക്കുപ്പിയെ ഞാൻ കണ്ടുമുട്ടിയത് അവിടെ വെച്ചായിരുന്നില്ലേ.... അന്നങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ അവളെ എനിക്ക് കിട്ടുമായിരുന്നോ????? അതുകൊണ്ട് ആ കാര്യം പറഞ്ഞ് എന്റെ ചേട്ടായി വിഷമിക്കരുത്. അവൻ പറയുന്നത് കേട്ടതും ആൽവി ഒന്ന് ചിരിച്ചു. അല്ല നീ നേരിട്ട് ചെന്ന് പറഞ്ഞോ നീയാണ് അവളുടെ ഡ്രാക്കുളയെന്ന്?????? അതിന് മറുപടിയായി ഒരു കള്ളചിരിയോടെ അവനെ നോക്കി സൈറ്റ് അടിച്ചു. എന്നിട്ട് അതിനെ കടിച്ചു കൊന്നോടാ പന്നീ നീ?????? ഞാനെന്റെ പെണ്ണിനെ കടിച്ചെന്നിരിക്കും ചിലപ്പോൾ ഉമ്മിച്ചെന്നിരിക്കും അതിൽ തനിക്കെന്താ പ്രശ്നം??????

എനിക്കൊരു പ്രശ്നവും ഇല്ലേ....... തലക്ക് മീതെ തൊഴുതു കൊണ്ടവൻ പറഞ്ഞു. എന്തായാലും നിങ്ങളുടെ കാര്യം ഇവിടെ അറിയുമ്പോൾ മിക്കവാറും ഒരു ഭൂകമ്പം തന്നെ നടക്കാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട് മോനെ. അനൂന്റെ ആജന്മശത്രുവാണ് നിന്റെ പൊടിക്കുപ്പി. എന്ത് ഭൂകമ്പം????? അവളുടെ വാശിക്കൊത്ത് തുള്ളാൻ അച്ചുവിനെ കിട്ടില്ല. അവൾ ഇവിടെ നിന്നിറങ്ങി പോവും എന്ന് പറഞ്ഞാലും എമിയെ ഞാൻ മിന്നു ചാർത്തിയിരിക്കും. ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു നിർത്തിയതും ആൽവി ഒന്ന് പുഞ്ചിരിച്ചു. അവളെ നന്നാക്കാൻ നിന്നെ കൊണ്ടേ കഴിയൂ അച്ചൂ. നിനക്കെ അവളെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അർഹതയുള്ളൂ കാരണം അന്നും ഇന്നും നീ ന്യായത്തിന്റെ പക്ഷത്തെ നിന്നിട്ടുള്ളൂ. എന്തായാലും ആ അടി എനിക്കങ്ങ് ബോധിച്ചു. എന്നാ ഒരു ശബ്ദമായിരുന്നു പടക്കേ പടക്കേ എന്ന് പറഞ്ഞല്ലേ പൊട്ടിയത്. ഇതുപോലുള്ള കാര്യങ്ങളിൽ എന്റെ ഭാഗത്ത് നിന്ന് എന്ത് സഹായസഹകരണങ്ങളും നിനക്ക് പ്രതീക്ഷിക്കാം. അതിന് മറുപടിയായി അവൻ ചിരിയോടെ തലയാട്ടി. ബൈ ദുബായ് നീയിന്ന് തന്നെ അവളെ അടിച്ചത് എന്തുകൊണ്ടും നന്നായി അതുകൊണ്ട് ഇന്ന് രാത്രി ലവൾക്ക് കഞ്ഞി ആയിരിക്കും. ചുണ്ടൊക്കെ പൊട്ടിയിരിക്കുന്നത് കൊണ്ട് എന്തായാലും എരിവ് കൂട്ടാൻ പറ്റില്ല അതുകൊണ്ട് ഇന്ന് രാത്രി അവളുടെ ചിക്കൻ കൂടി എനിക്ക് കഴിക്കാം ഹയ്യമ്മ ഹയ്യമ്മാ.......

നിന്ന് തുള്ളിക്കളിക്കുന്ന ആൽവിയെ കണ്ടവൻ തലക്ക് കൈവെച്ചു പോയി. ഇയാളാണോ കുറെ മുന്നേ ഇക്കണ്ട തത്വമൊക്കെ വിളമ്പിയത്?????? അച്ചു അവനെ ഒന്ന് അടിമുടി നോക്കി. നീ ഇങ്ങനെ നോക്കാതെ അച്ചൂ എനിച്ച് നാണം വരും. ആൽവി നിന്ന് കളം വരക്കാൻ തുടങ്ങി. ഇതെന്തോന്നിത്????? നീ കണ്ടിട്ടില്ലേ ഇതാണ് നാണം. ഇതോ????? ഞാൻ കരുതി താൻ പശു ചാണകമിടുന്ന എക്സ്പ്രഷൻ കാണിച്ചു തന്നതാണെന്ന്. കലാകാരന്മാരെ അംഗീകരിക്കാൻ പഠിക്കെടാ........ ഒരു കൊലാക്കാരൻ ഒഞ്ഞു പോടോ അലവലാതി. അച്ചു അവനെ പുച്ഛിച്ചു. ഓഹ് പുച്ഛം നീ പോടാ കടിയൻ ഡ്രാക്കുളെ.......... അവനെ നോക്കി കൊഞ്ഞനം കുത്തി ആൽവി അവിടെ നിന്നുപോയി. അഞ്ച് പൈസേടെ വിവരം ഇയാൾക്കില്ലാതെ പോയല്ലോ മാതാവേ... അറിയാതെ അച്ചു നെടുവീർപ്പിട്ടുപോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി കുട്ടാ............. ഫോണിലൂടെ നിവിയുടെ ഷുഗറിൽ ചാലിച്ച സ്വരമെത്തി. പ്ഫാ ഏപ്പരാച്ചി....... നിന്നെ ഇന്ന് ഞാൻ എത്രതവണ വിളിച്ചതാടി ചൂലേ അപ്പൊ അവളുടെ കുഞ്ഞമ്മേടെ ഒളിച്ചു കളി..... എമിയുടെ ആദ്യത്തെ ആട്ടിൽ തെറിച്ചു പോയ ഫോൺ നിലത്ത് വീഴാതെ ക്യാച്ച് ചെയ്തവൾ വീണ്ടും കാതിലേക്ക് വെച്ചു. സോറി മോളൂസേ എനിക്കീ പോലീസെന്ന് കേൾക്കുമ്പോഴേ പേടിയാ മറ്റേ അസുഖമില്ലേ എപ്പിടപ്പി അതാണ്.

നിന്റെ എപ്പിടപ്പിക്കുള്ള മരുന്ന് ഞങളുടെ കയ്യിൽ ഉണ്ടെടി കൂതറെ.......... രോണിയുടെ ശബ്ദം കേൾക്കുമ്പോഴാണ് കോൺഫ്രസ് കാൾ ആണെന്ന കാര്യം അവൾ ശ്രദ്ധിക്കുന്നത്. സോറീ ഡാ മുത്തേ. എന്റെ തങ്കകുടങ്ങളല്ലേ നാളെ ഞാൻ 3 സമൂസ വാങ്ങി തരാം. നടപ്പില്ല മോളെ നടപ്പില്ല....... റോണി കട്ടായം പറഞ്ഞു. എങ്കിൽ 4 എണ്ണം. അപ്പുറത്ത് മറുപടിയില്ല. 4 സമൂസയും 2 കട്ലറ്റും ദാറ്റ്സ് മൈ ഓഫർ. അന്നത്തെ നിന്ദിക്കാൻ പാടില്ലാത്തത് കൊണ്ട് ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു. എമിയുടെ കനത്തിലുള്ള മറുപടി എത്തി. അല്ല ഇന്ന് നിന്റെ ഡ്രാക്കുളയെ കണ്ടിട്ട് എന്തായി????? എന്താവാൻ കണ്ടു സംസാരിച്ചു കുറെ നേരം ബീച്ചിൽ കളിച്ചു തിരിച്ചു പോന്നു. അല്ല വേറൊന്നും നടന്നില്ലേ????? എന്ത് നടക്കാൻ????? എമി സംശയത്തോടെ കൂർപ്പിച്ചു ചോദിച്ചു. ഐ മീൻ വല്ല ഫ്രഞ്ച് വിപ്ലവമോ മറ്റോ???? അവളൊരു പ്രത്യേക സ്വരത്തിൽ ചോദിച്ചു ആ കാര്യത്തിൽ എനിക്കും ഡൗട്ട് ഇല്ലാതില്ലാതി....... പ്ഫാ......... രണ്ടിനും ഒന്നാന്തരം നല്ല ആട്ടായിരുന്നു മറുപടി. ഇനിയും നിന്നാൽ ചെവി അടിച്ചു പോവുന്ന പൂരത്തെറി കേൾക്കും എന്നുറപ്പായതും രണ്ടും കാൾ കട്ട്‌ ചെയ്തിട്ട് പോയി. പേടിയല്ല ചെവി ക്ലീൻ ചെയ്യാൻ വയ്യാത്തോണ്ടാ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രാത്രി ഭക്ഷണം കഴിക്കാൻ അച്ചു താഴേക്ക് ഇറങ്ങി വന്നതും കാണുന്നത് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഞ്ഞി കുടിക്കുന്ന അനുവിനെയാണ്. അവൻ അവളെയൊന്ന് ഇരുത്തി നോക്കിയിട്ട് ചെയർ വലിച്ചിട്ട് അവൾക്ക് എതിർ വശത്തായി ഇരുന്നു. അവനെ കണ്ടതും റിയ അവന് മുന്നിൽ പ്ലേറ്റ് എടുത്തു വെച്ചു. ഞാൻ വിളമ്പി കഴിച്ചോളാം ഏട്ടത്തി. ഏട്ടത്തി ഇങ്ങനെ നിൽക്കാതെ ദേ ഇവിടെ ഇരുന്നേ. അവൻ തനിക്ക് ചപ്പാത്തി വിളമ്പാൻ വന്ന റിയയെ പിടിച്ച് അവനരികിൽ ഇരുത്തി. അച്ചൂ ഞാൻ അമ്മച്ചീടെ ഒപ്പം ഇരുന്നോളാം. അവൾ അവിടെ നിന്ന് എഴുന്നേൽക്കാൻ നോക്കി. നീയവിടെ ഇരിക്ക് കൊച്ചേ. ഗർഭിണി ആയിരിക്കുമ്പോൾ സമയത്തിന് തന്നെ ആഹാരം കഴിക്കണം വയറു വിശന്നിരിക്കാൻ പാടില്ല ഒരു ഡോക്ടറായ നിനക്ക് ഞാനിത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ???? ഇവിടെ ഇരിക്കുന്നവർക്കൊക്കെ എടുത്തു കഴിക്കാൻ കയ്യുണ്ട് പക്ഷെ വയറ്റിൽ കിടക്കുന്ന കൊച്ചിന് ഭക്ഷണം കിട്ടണമെങ്കിൽ അത് നീ തന്നെ കഴിക്കണം. അതുകൊണ്ട് നീയെവിടെ ഇരുന്ന് കഴിച്ചേ. സാറാമ്മ ശാസനയുമായി എത്തിയപ്പോൾ അവൾ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു. അച്ചു അപ്പോഴേക്കും ഒരു പ്ലേറ്റ് എടുത്ത് അവൾക്കുള്ളത് വിളമ്പിയിരുന്നു. കഴിക്ക് ഏട്ടത്തി.....

അവൻ പറഞ്ഞതും അവളൊരു ചിരിയോടെ കഴിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ട് അനു ദേഷ്യത്തിൽ കയ്യിലിരുന്ന സ്പൂൺ ഞെരിച്ചു. അതേ ഏട്ടത്തിയെ മാത്രമല്ല ഇടയ്ക്കൊക്കെ ഈ ഏട്ടനേയും ഊട്ടാം. അങ്ങോട്ട്‌ വന്ന ആൽവി റിയയുടെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു. ഊട്ടാൻ പറ്റിയ ചളുക്ക് വേണേൽ തിന്നിട്ട് ഏറ്റു പോടോ........ അത് കേട്ടതും അവൻ അച്ചുവിനെ നോക്കി മുഖം കോട്ടി അഞ്ചാറു ചപ്പാത്തി എടുത്ത് പ്ലേറ്റിലേക്ക് വെച്ചു ചിക്കൻ കറിയും വിളമ്പി. ആഹാ എന്താ രുചി........ അവൻ ചിക്കന്റെ കാല് കടിച്ചു പറിച്ചു കൊണ്ട് പറഞ്ഞു. അനുവിന് കാല് ഭയങ്കര വീക്ക്‌നെസ്സ് ആണേ, ഏത് ചിക്കന്റെ കാലേ. അത് കണ്ടതും അവളിരുന്ന് കടുക് പൊട്ടിക്കാൻ തുടങ്ങി. എന്ത് പറ്റി മോളെ അച്ചു അടിച്ചപ്പോൾ പല്ല് വല്ലതും ഇളകിയായിരുന്നോ????? അവന്റെ ചോദ്യം കേട്ടതും എല്ലാവരും അവനെ ഒന്ന് നോക്കി. അല്ല അവളിരുന്ന് പല്ലിന്റെ ബലം ടെസ്റ്റ്‌ ചെയ്യുന്നത് കൊണ്ട് ചോദിച്ചതാ. എന്തായാലും അധികം ടെസ്റ്റ്‌ ചെയ്യാൻ നിക്കണ്ട എങ്ങാനും ഇളകി പോയാലോ ?????? അത് കേട്ടവൾ അവനെയൊന്ന് കലിപ്പിച്ചു നോക്കി. എവിടെ ആൽവിക്കിതൊക്കെ വെറും ആന മയിൽ ഒട്ടകം. കവിളിണയിൽ കുങ്കുമമോ പവിഭവവർണ്ണ പരാഗങ്ങളോ കരിമിഴിയിൽ കവിതയുമായ് വാ വാ എന്റെ ഗാ..ഥേ നിന്റെ ചൊടിയിൽ വിരിയും മലരിന്നളികൾ മധു നുകരും.. ധിം തൻകിടകിട ധിം തൻകിടകിട ധിം തൻകിടകിട തോം........

🎶 ആൽവി പാടി നിർത്തിയതും അനു ഇപ്പൊ പൊട്ടും എന്ന കണക്ക് ഇരിപ്പുണ്ട്. കുട്ടിയുടെ കവിളിലെ ഡിസൈൻ വർക്ക്‌ ലേശം എടുത്തു കാണുന്നുണ്ടേ അതിനൊപ്പം ആൽവിയുടെ അസ്ഥാനത്തെ പാട്ട് കൂടി ആയപ്പോൾ ശുഭം. ലവൾ കണ്ണ് ചുവക്കണ് പല്ല് കടിക്കണ് മുഷ്ടി ചുരുട്ടണ് ആകെ വിറക്കണ്. നീ നിലാവിലും ചേലല്ലേ?????? ചന്ദ്രൻ മുന്നിൽ തിളങ്ങുമ്പോൾ പ്രകാശമെന്തിന് വേറെ?????? അതും കൂടി ആയപ്പോൾ അനു ചാടി എഴുന്നേറ്റു പോവാനാഞ്ഞു. ആ കഞ്ഞി മുഴുവൻ കുടിച്ചു തീർക്കാതെ ഇവിടെ നിന്ന് നീ അവിടുന്ന് അനങ്ങിയാൽ ആ കവിളിൽ വീണ്ടും അടി വീഴും വേണോ?????? കഴിക്കുന്നത് നിർത്തി അവളെ നോക്കി അച്ചു ചോദിച്ചു. അത് കേട്ടതും വേറെ നിവർത്തിയില്ലാതെ അവിടെ ഇരുന്നു. അത് കണ്ട് ആൽവി അമർത്തി ചിരിച്ചു. അവൾ വേഗത്തിൽ കഞ്ഞി കുടിച്ച് ചവിട്ടി കുലുക്കി അവിടെ നിന്ന് എഴുന്നേറ്റു പോയി. ഇത്രയ്ക്ക് തല്ലണായിരുന്നോടാ?????? അനു പോയ വഴിയേ നോക്കിയിരുന്ന അവനോടായി പോൾ ചോദിച്ചു. വേണ്ടായിരുന്നു ഒരിക്കലെങ്കിലും നിങ്ങളൊക്കെ അവളെ ഒന്ന് ശിക്ഷിച്ചിരുന്നെങ്കിൽ. ഇനിയിപ്പൊ അവളെ നന്നാക്കാൻ ഇതുപോലെ കടുത്ത ചില വഴികളെ ഉള്ളൂ. അത്രയും പറഞ്ഞവൻ കഴിച്ചെഴുന്നേറ്റ് പോയി.

പോൾ ഒന്നും പറയാനാവാതെ ഇരുന്നു പോയി. ഡാഡിയേ....... ആൽവിയുടെ വിളികേട്ടയാൾ അവന് നേരെ തിരിഞ്ഞു. ഇങ്ങനെ ഒക്കെ ഇരുന്നാൽ മതിയോ നമുക്കാ അടുക്കളയൊക്കെ ഒന്ന് ക്ലീൻ ചെയ്യണ്ടേ?????? അയാൾ പല്ല് കടിച്ച് അവനെ നോക്കി. നിനക്കിനീം മതിയായില്ലല്ലേ?????? നെവർ.......... ഇതിനെയൊക്കെ ഏത് നേരത്താണാവോ ഉണ്ടാക്കാൻ തോന്നിയത്?????? പിറുപിറുത്തു കൊണ്ടയാൾ എഴുന്നേറ്റു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 Here's to the ones that we got Cheers to the wish you were here, but you're not 'Cause the drinks bring back all the memories Of everything we've been through Toast to the ones here today Toast to the ones that we lost on the way 'Cause the drinks bring back all the memories And the memories bring back, memories bring back you....🎶 തുറന്നിട്ട ജാലകവാതിലിലൂടെ ആകാശത്തേക്ക് നോക്കി കിടക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. അവൾ കൈനീട്ടി ഫോണെടുത്തു. പരിചയമില്ലാത്ത നമ്പർ കണ്ടതും അവൾ സംശയത്തോടെ നെറ്റി ചുളിച്ചു. പിന്നെ കാൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് അടുപ്പിച്ച് മിണ്ടാതെ ഇരുന്നു. അപ്പുറത്തും അതേ മൗനം. ഓയ് പൊടികുപ്പീ........... അൽപ്പനേരത്തിന് ശേഷം അപ്പുറത്ത് നിന്നുള്ള വിളി കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story