ഹൃദയതാളമായ്: ഭാഗം 161

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വരാന്തയിൽ പുറത്തേക്ക് നോക്കി നിൽക്കുന്നവനെ കണ്ടതും അവനരികിലേക്ക് നിന്ന് ഒന്നും മിണ്ടാതെ തൂണിലേക്ക് അവൾ ചാരി നിന്നു. വല്ലാത്തൊരു വീർപ്പുമുട്ടൽ ആകെ വന്നു മൂടുന്നത് പോലെ. ഹൃദയം ദ്രുതഗതിയിൽ ഇടിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ അവളുടെ വിരലുകൾ ഇട്ടിരുന്ന ടോപ്പിൽ മുറുകി. എന്താടോ പേടിയാണോ????? അവളുടെ നിൽപ്പും ഭാവങ്ങളും എല്ലാം കണ്ടവൻ സൗമ്യമായി ചോദിച്ചു. അവളൊന്ന് തലയുയർത്തി അവനെ നോക്കി. എന്തോ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ശബ്ദം അടഞ്ഞത് പോലെ.... എടോ ഇങ്ങനെ പേടിക്കാൻ മാത്രം ഞാൻ തന്നെ ഒന്നും ചെയ്യത്തില്ല...

ചിരിയോടെ അവൻ പറഞ്ഞതും അവളൊരു വിളറിയ ചിരി ചിരിച്ചു. ഒരു ദിവസം മാളിൽ വെച്ചാണ് യാദൃശ്ചികമായി തന്നെ ഞാൻ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞാൽ കള്ളം ആയിപ്പോവും തന്നെ ഞാൻ മുന്നേയും പല തവണ കണ്ടിട്ടുണ്ട്. പക്ഷെ അന്നാണ് തന്നെ എനിക്ക് സ്‌പെഷ്യലായി തോന്നിയത്. വെറുമൊരു അട്ട്രാക്ഷൻ ആയിക്കണ്ട് തള്ളി കളയാൻ പറ്റാത്തൊരു ഫീലിംഗ്സ് ആണ് തന്നോട് തോന്നിയത് എന്ന് മനസ്സിലായതും അപ്പനോട് പറഞ്ഞു. അപ്പൻ നേരെ വന്ന് പോൾ അങ്കിളിനെ കണ്ടു അങ്ങനെയാണ് ദേ ഇവിടെ വന്ന് എത്തി നിൽക്കുന്നത്. അവനൊന്ന് നിർത്തി. തന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ???ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല ഈ ഇഷ്ടം പ്രേമം ഒന്നും ഒരാളുടെ മാത്രം മനസ്സിൽ തോന്നേണ്ട ഒന്നല്ലല്ലോ????

ചോദ്യ രൂപേണ അനുവിന്റെ മുഖത്തേക്ക് അവനൊന്ന് നോക്കിയതും അവൾ ഇല്ല എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. Thank god...... തന്റെ മനസ്സിൽ ആരും ഇല്ലാത്ത സ്ഥിതിക്ക് ഹോപ്പ് ഉണ്ട്... പിന്നെ എന്നെ ഇഷ്ടമായോ എന്നൊരു ക്‌ളീഷേ ചോദ്യം ഞാൻ ചോദിക്കുന്നില്ല. പരസ്പരം മനസ്സിലാക്കി ഇഷ്ടപ്പെടുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇവിടെ എനിക്ക് തന്നെയോ തനിക്ക് എന്നെയോ മുഴുവനായി അറിയില്ല. നമ്മുടെ ഇഷ്ടങ്ങൾ ഇഷ്ടക്കേടുകൾ പോസിറ്റീവ്സ് ആൻഡ് നെഗറ്റീവ്സ് ഇതെല്ലാം മനസ്സിലാക്കി പരസ്പരം ഒരു ബോണ്ട്‌ വന്നതിന് ശേഷമേ ആ ചോദ്യത്തിന് പ്രസക്തി ഉള്ളൂ... സോ ഇനിയുള്ള ദിവസങ്ങളിൽ നമുക്ക് അതിനായി ശ്രമിച്ചു കൂടെ????? പതിയെ അവൾക്ക് അരികിലേക്ക് ചേർന്ന് നിന്ന് കണ്ണുകളിലേക്ക് നോക്കി അവനാ ചോദ്യം ഉയർത്തി.

അവളിൽ തെളിഞ്ഞ പുഞ്ചിരി മാത്രം മതിയായിരുന്നു അവന് തനിക്കായുള്ള ഉത്തരം കണ്ടെത്താൻ. ആ ചിരി പതിയെ അവനിലേക്കും പടരാൻ അധിക നേരം വേണ്ടി വന്നില്ല. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഹാളിൽ നിൽക്കുമ്പോഴും പുറത്ത് നടക്കുന്നത് എന്നതാണെന്ന് അറിയാതെ എമിക്ക് ഒരു സമാധാനം ഇല്ലായിരുന്നു. എല്ലാവരും എന്തൊക്കെയോ ചർച്ചയിൽ മുഴുകി ഇരിക്കുന്നത് കണ്ടവൾ പതിയെ പുറത്തേക്ക് വലിയാൻ നോക്കി. എമി ഇപ്പൊ എന്തു ചെയ്യുന്നു????? ജെസ്സിയുടെ ചോദ്യം കേട്ടതും അവൾ പിടിച്ചു കെട്ടിയത് പോലെ നിന്നു. എല്ലാവരുടെയും നോട്ടം അവളിൽ ചെന്ന് എത്തി. ഞാൻ bsc കഴിഞ്ഞ് ഇപ്പൊ റിസൾട്ട്‌ വെയിറ്റ് ചെയ്യുവാ. മുഖത്ത് ഒരു പുഞ്ചിരി അണിഞ്ഞവൾ മറുപടി കൊടുത്തു. ഓഹ്.....

നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ മാസങ്ങൾ ആയല്ലോ വിശേഷം ഒന്നും ആയില്ലേ?????? ജെസ്സിയുടെ ചോദ്യം കേട്ടതും എമിയും അച്ചുവും പരസ്പരം ഒന്നു നോക്കി. തള്ളക്ക് വേറൊന്നും ചോദിക്കാനില്ലേ?????? എമി മുഖത്ത് ഒരു ഇളി ഫിറ്റ്‌ ചെയ്ത് മനസ്സിൽ പ്രാകി. ഇല്ല ആന്റീ.... ഇവളുടെ പഠിപ്പ് ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ റിസൾട്ട്‌ വന്നിട്ട് വേണം ഇനി അടുത്ത കോഴ്സിന് ചേർക്കാൻ. അതുകൊണ്ട് തത്കാലം ഇപ്പൊ ഒന്നും വേണ്ടാന്ന് ആണ് ഞങ്ങളുടെ തീരുമാനം. അച്ചു ഗൗരവത്തോടെ പറഞ്ഞു നിർത്തി. ഏഹ്???? അടുത്ത കോഴ്സോ???? ഏത് കോഴ്സ്????? ഞാനൊന്നും പഠിക്കൂല.... പറയുന്നാൾ തന്നെ അങ്ങ് പോയി പഠിച്ചാൽ മതി... എമി മൈൻഡ് വോയ്‌സിൽ പറഞ്ഞ് മുഖം വീർപ്പിച്ചു. ഇതാണ് ഇപ്പോഴത്തെ പിള്ളേരുടെ കുഴപ്പം.... ഇപ്പൊ വേണ്ട...

പിന്നെ ആവാം എന്നൊക്കെ പറഞ്ഞിരിക്കും അവസാനം പിന്നത്തേക്ക് വെച്ച് ഒരു കുഞ്ഞിന് വേണ്ടി കണ്ട ആശുപത്രി മുഴുവൻ കയറി ഇറങ്ങേണ്ടി വരും. ഇതൊക്കെ സ്വാഭാവികമായി സംഭവിക്കേണ്ട കാര്യങ്ങളാണ് അതൊരിക്കലും വെച്ച് നീട്ടിക്കൊണ്ട് പോവരുത്. ജെസ്സി ഉപദേശം തുടങ്ങി വെച്ചു. എമി അത്ര കൊച്ചുകുട്ടി ഒന്നും അല്ലല്ലോ????? ഈ പ്രായത്തിൽ കുട്ടികൾ ഉണ്ടാവുന്നതാ നല്ലത്. പിന്നെ ഇപ്പോഴത്തെ പിള്ളേർക്ക് ഞങ്ങൾ പ്രായമായവർ പറയുന്നത് ഒന്നും പിടിക്കില്ല എന്നറിയാം. എങ്കിലും പറഞ്ഞതാണ്. ആഹ്.... ഇനിയെല്ലാം നിങ്ങളുടെ ഇഷ്ടം. ജെസ്സി പറഞ്ഞു നിർത്തി എമിയെ നോക്കി. മനസ്സിൽ അവരെ ഒരു നൂറു തവണ പ്രാകുന്നതിനൊപ്പം എമി അവർക്ക് നേരെ ഒരു വിളറിയ ചിരി ചിരിച്ചു. വീണ്ടും അവർ എന്തോ പറയാൻ തുനിഞ്ഞതും എഡ്വിനും അനുവും അങ്ങോട്ട് എത്തിയിരുന്നു. ഹാ.... പിള്ളേര് ഇങ്ങ് എത്തിയല്ലോ???? പോൾ അവരെ നോക്കി പറഞ്ഞു. സംസാരിച്ചു കഴിഞ്ഞോ മക്കളെ?????

കുര്യന്റെ ചോദ്യത്തിന് എഡ്വിൻ ഒന്നു ചിരിച്ചു തലയാട്ടി. അനു അവർക്ക് നേരെ ഒന്നു പുഞ്ചിരിച്ച് അകത്തേക്ക് കയറി. ഇനിയുള്ള കാര്യങ്ങൾ പിള്ളേരുടെ ഇഷ്ടം കൂടി നോക്കി നമുക്ക് സാവധാനം തീരുമാനിക്കാം. ഞങ്ങൾ അങ്ങോട്ട്‌ ഇറങ്ങിയേക്കുവാ.... കുര്യൻ പോവാൻ എഴുന്നേറ്റു. എന്താടോ ഇത്ര ധൃതി???? പതിയെ പോവാടോ.... ഇല്ലെടോ.... പോയിട്ട് വേറെ ചില കാര്യങ്ങൾ ഉണ്ട്. പിന്നെ ഇവനും ചെന്നിട്ട് ഹോസ്പിറ്റലിൽ പോവാനുള്ളതാ. ഇനിയും ഇരുന്ന് വൈകിപ്പിക്കുന്നില്ല. എല്ലാവരും കൂടി ആലോചിച്ച് അങ്ങോട്ട്‌ വിളിച്ചാൽ മതി. എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ.... അയാളുടെ തീരുമാനത്തെ ശരി വെക്കും വിധം പോൾ തലയാട്ടി. പോളും കുര്യനും ഇറങ്ങിയതിന് പുറകെ ജെസ്സിയും സാറായും റിയയും പുറത്തേക്ക് ഇറങ്ങി. എഡ്വിൻ ഇനി നേരെ ഹോസ്പിറ്റലിലേക്ക് ആണോ?????

അച്ചു ചോദിച്ചു. ഏയ്‌.... വീട്ടിൽ ചെന്നിട്ട് വേണം പോവാൻ. പിന്നെ ഈ എഡ്വിൻ വിളി വേണ്ടാ എന്നെ അടുപ്പമുള്ള എല്ലാവരും എഡ്ഢി എന്നാ വിളിക്കാറ് നിങ്ങൾക്കും അങ്ങനെ വിളിക്കാം. അച്ചുവിനെ നോക്കിയാണ് പറഞ്ഞതെങ്കിലും അത് തന്നോട് ആണെന്ന് അനുവിന് വ്യക്തമായിരുന്നു. അതിന്റെ ഫലമായി അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി തെളിഞ്ഞു. എങ്കിൽ അങ്ങനെ ആയിക്കോട്ടെ.... അച്ചു ഒന്നു ചിരിച്ചു. സംസാരിച്ചു നിൽക്കാൻ തീരെ സമയമില്ല ഇന്നൊരു സർജറി ഉള്ളതാണ്. നമുക്ക് പിന്നീട് ഒരിക്കൽ വിശദമായി പരിചയപ്പെടാം. വാചിലേക്ക് നോക്കി അവൻ പറഞ്ഞതും ആൽവിച്ചനും അച്ചുവും സമ്മത ഭാവത്തിൽ തലയാട്ടി അവനൊപ്പം പുറത്തേക്കിറങ്ങി. എല്ലാവരോടുമായി യാത്ര പറഞ്ഞ് കാറിൽ കയറുന്നതിന് മുൻപായി അവന്റെ കണ്ണുകൾ വാതിൽപടിയിൽ ചാരി നിന്നിരുന്ന അനുവിൽ ചെന്ന് നിന്നു. മനോഹരമായ ഒരു പുഞ്ചിരി അവൾക്കായ് മാത്രം നൽകി അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.

അവർ വന്ന കാർ ഗേറ്റ് കടന്നു പോവുന്നതും നോക്കി എല്ലാവരും നിന്നു. നല്ല ചെക്കൻ അല്ലെ????? സാറായുടെ ചോദ്യത്തിന് അവരെല്ലാം തലയാട്ടി. പെട്ടെന്നാണ് അച്ചുവിന്റെ കയ്യിലിരുന്ന ഫോൺ റിംഗ് ചെയ്യുന്നത്. അപ്പുവാണ്...... ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് നോക്കി അവൻ പറഞ്ഞതും അവനെ നോക്കി ചിരിച്ച് ഒരുത്തരായി അകത്തേക്ക് കയറി പോയി. പക്ഷെ ഒരാൾ മാത്രം അവിടെ പോവാതെ നിന്നു. അതേ അത് മാറ്റാരുമല്ല എമി തന്നെ. ഹലോ..... അച്ചു കോൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു. എടാ.... ദുഷ്ടാ... വഞ്ചകാ കാപാലികാ... എന്നോട് ഈ ചതി വേണ്ടായിരുന്നു.... കോൾ എടുത്ത ഉടൻ അവൻ പറയുന്നത് കേട്ട് അച്ചുവിന്റെ കിളി പോയി. എന്താടാ കോപ്പേ രാവിലെ തന്നെ നിന്റെ പിരി പോയോ????? പിരി പോയത് നിന്റെ.... എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്....

നീ നിന്റെ കെട്ട്യോളെ എടുത്തോണ്ട് നടക്കേ തലയിൽ കയറ്റി ഡാൻസ് കളിപ്പിക്കേ എന്താന്ന് വെച്ചാൽ ചെയ്തോ പക്ഷെ അതിന് എന്തിനാടാ എന്റെ കുടുംബജീവിതം തകർക്കുന്നത്?????? നീയിത് എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല. അച്ചു സംശയത്തോടെ ചോദിച്ചു. നിനക്ക് ഒന്നും മനസ്സിലാവില്ല. ആ കുരിപ്പില്ലേ നിന്റെ കെട്ട്യോൾ ഒരുത്തി അവളാണ് ഒക്കേത്തിനും കാരണം. പുഷപ്പ് എടുക്കുന്ന നിന്റെ മുതുകിൽ ഇരിക്കുന്ന സെൽഫി എടുത്ത് ആ കുട്ടിപിശാശ് നിവിക്ക് അയച്ചു കൊടുത്തു. പോരെ പൂരം.... ഇവിടെ അവൾ അതും പറഞ്ഞ് മുഖം വീർപ്പിച്ച് ഇരിക്കുവാ.... അപ്പുവിന്റെ സംഭാഷണം കേട്ടതും അച്ചു എമിയെ ഒന്നു നോക്കി. അപ്പു പറയുന്നത് കേൾക്കാൻ ചെവി വട്ടം പിടിച്ചു നിന്ന എമി അവന്റെ നോട്ടം കണ്ടതും മരത്തിലെ ഇലയുടെ എണ്ണം എടുക്കാൻ തുടങ്ങി.

ഈർക്കിൽ പോലെ ഇരിക്കുന്ന ആ കുരിപ്പിനെ നിനക്ക് വേണേൽ മുതുകത്ത് വെച്ച് എന്ത് കോപ്രായങ്ങൾ വേണേലും കാണിക്കാം അതുപോലെ ആണോ അരിച്ചാക്ക് പോലിരിക്കുന്ന ഇവൾ.... ഇതൊക്കെ മനസ്സിലാക്കാനുള്ള ബോധം വല്ലതും ഇവൾക്കുണ്ടോ?????? ഇതിന്റെ ഇടയിൽ വെള്ളത്തിലായത് എന്റെ ഹണിമൂൺ ആടാ...... എന്റെ സ്വപ്‌നങ്ങൾ... എന്റെ മോഹങ്ങൾ എല്ലാത്തിനും മുകളിലാ അവൾ ജെസിബി ഇടിച്ചു കയറ്റി തകർത്തത്. ഇതിനുള്ളത് ഞാൻ വെച്ചിട്ടുണ്ട് പറഞ്ഞേക്ക് ആ കുരുട്ടിനോട്‌.... വെറുതെ അല്ല അവൾ വളർച്ച മുരടിച്ചു പോയത്... ഞാൻ ചെന്ന് കാല് പിടിച്ചെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ നോക്കട്ടെ. അതും പറഞ്ഞ് അച്ചുവിന് തിരികെ എന്തെങ്കിലും പറയാൻ അവസരം കൊടുക്കാതെ അവൻ കോൾ കട്ട്‌ ചെയ്തു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story