ഹൃദയതാളമായ്: ഭാഗം 167

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

നീ ആന്റിയെ വിളിച്ച് എല്ലാം പറഞ്ഞിട്ടുണ്ടല്ലോ അല്ലെ?????? റോണിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി അവൻ എമിയോട് ചോദിച്ചു. ആരറിയാൻ???? പെണ്ണ് അച്ചുവിനെ ചുറ്റിപ്പിടിച്ച് ചുമലിൽ തല ചേർത്ത് വെച്ച് നല്ല ഉറക്കത്തിലാണ്. ഡീ.... ഉറക്കപ്രാന്തീ കണ്ണ് തുറക്കെടീ നമ്മൾ എത്തി. ചുമൽ ഒന്നു അനക്കി അവൻ പറഞ്ഞതും എമി ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു. ഹേ.... എത്തിയാ?????? ആഹ്... എത്തി. നീ ആന്റിയെ എല്ലാം വിളിച്ചു പറഞ്ഞിട്ടില്ലേ????? അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ എത്തിയാൽ ഒരു മിസ്സ്ഡ് കോൾ കൊടുത്താൽ മതി ആന്റി വന്നു വാതിൽ തുറന്നു തരും. അച്ചുവിനെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ പിൻവലിച്ചവൾ പറഞ്ഞു. എങ്കിൽ വേഗം ഇറങ്ങ് സമയം പോവുന്നു. അച്ചു ഓർമ്മപ്പെടുത്തി. ശരിയാ 12മണിയാവാൻ ഇനി കുറച്ചേ ഉള്ളൂ... കേക്ക് വാങ്ങാൻ പോയതാ ഇത്ര താമസിച്ചത്... എത്രയിടത്താ കേക്കിന് വേണ്ടി അലഞ്ഞത്????? പറയുന്നതിനൊപ്പം എമി ബുള്ളറ്റിൽ നിന്ന് ചാടിയിറങ്ങി. ഇത്തിരി ചുറ്റിയെങ്കിൽ എന്താ സാധനം കിട്ടിയില്ലേ????? അത് പോരേ?????? ബുള്ളറ്റ് സ്റ്റാൻഡിൽ ഇട്ട് ഇറങ്ങിയവൻ ചോദിച്ചു. മതി മതി... ഇനി സംസാരിച്ചു നിൽക്കാൻ സമയമില്ല വാ പോവാം... പറയുന്നതിനൊപ്പം പെട്രോൾ ടാങ്കിന് മുകളിലായി വെച്ചിരുന്ന കവർ എടുത്ത് കയ്യിൽ പിടിച്ചവൾ ധൃതി കൂട്ടി.

അവളുടെ ബഹളം കണ്ട് അച്ചു ഒരു ചിരിയോടെ അവളുടെ കയ്യും പിടിച്ച് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. രണ്ടുപേരും നടന്ന് വരാന്തയിൽ എത്തിയതും എമി പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് അലീസിന്റെ നമ്പറിലേക്ക് ഒരു മിസ്സ്‌ കോൾ കൊടുത്തു. രണ്ട് നിമിഷം കഴിഞ്ഞതും ഫ്രണ്ട് ഡോർ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു. ഞാൻ നോക്കി ഇരിക്കുവായിരുന്നു. വാ പിള്ളേരെ..... ഒരു പുഞ്ചിരിയോടെ ആലീസ് അവരെ രണ്ടുപേരെയും അകത്തേക്ക് കയറ്റി. അകത്തു കയറി അലീസ് ഡോർ അടച്ചു തിരിഞ്ഞതും എമി അവരെ കെട്ടിപിടിച്ചു. അലീസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഇരുകയ്യാൽ അവളെ അവർ പൊതിഞ്ഞു പിടിച്ചു. പണ്ടത്തേതിലും ഒന്നു തടിച്ചിട്ടുണ്ടല്ലോ ആന്റി പെണ്ണെ????? തോളിൽ നിന്ന് മുഖമുയർത്തി അവരിൽ നിന്ന് അടർന്നു മാറാതെ തന്നെ എമി കുറുമ്പോടെ ചോദിച്ചു. പാവം എന്റെ അങ്കിളിനെ പട്ടിണിക്കിട്ട തടി ആണോ ആന്റീ ഇത്?????? കണ്ണിറുക്കി ചിരിച്ചവൾ ചോദിക്കവെ ആലീസ് അവളുടെ കവിളിൽ നുള്ളി വലിച്ചു. കെട്ടിച്ചു വിട്ടിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറിയിട്ടില്ല..... കപടഗൗരവത്തോടെ അവർ പറഞ്ഞതും എമി മുഖം വീർപ്പിച്ചു. കല്യാണം കഴിഞ്ഞെന്ന് കരുതി ഞാൻ ഞാനല്ലാതെ ആകുവോ????? ഇത്രയും കാലം എമി എങ്ങനെയാണോ ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതിനിനി ഈ ജീവിതത്തിൽ മാറ്റം സംഭവിക്കാൻ പോവുന്നില്ല.

അവസാനം പരിഭവത്തിൽ ആയിരുന്നില്ലെങ്കിലും അവസാനം തെല്ലൊരു കുസൃതിയോടെയാണ് അവൾ പറഞ്ഞ് അവസാനിപ്പിച്ചത്. അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്ക് അങ്ങോട്ട്‌ മോളെ... ഈ കുറുമ്പും വാശിയും പൊട്ടിത്തെറിച്ചുള്ള നടപ്പും വായിട്ടലക്കലും ഒക്കെയല്ലേ നമ്മുടെ കൊച്ചിന്റെ ഹൈലൈറ്റ്. അതൊന്നും ഇല്ലാതെ എന്ത് എമി???? ജെയിംസ് അവർക്ക് അരികിലേക്ക് നടന്നടുത്ത് അവളെ ചേർത്ത് പിടിച്ച് പറഞ്ഞു. പിന്നല്ലാതെ...... അയാളുടെ വാക്യങ്ങളെ അനുകൂലിച്ച് കണ്ണിറുക്കി ചിരിച്ചവൾ അയാളിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നു. അയ്യോ സമ്മതിച്ചേ.... ഞാൻ പറഞ്ഞതെല്ലാം തിരിച്ചെടുത്തിരിക്കുന്നു. പറയുന്നതിനൊപ്പം തന്നെ ആലീസ് കൈകൂപ്പുന്നത് പോലെ കാണിച്ചു. അവരുടെ ആ സംസാരവും പ്രവർത്തിയും പ്രവർത്തിയും എല്ലവരിലും ചിരി വിടർത്തിയിരുന്നു. ഇനി സംസാരിച്ചു നിന്നതൊക്കെ മതി. നമുക്ക് ബർത്ത്ഡേ ബോയെ വിളിക്കണ്ടേ????? അച്ചു അത് പറമ്പോഴാണ് എല്ലാവരും ആ കാര്യം ഓർക്കുന്നത്. അവൻ ഉറക്കം തന്നെയല്ലേ ആന്റീ???? അല്ലാതെ പിന്നെ.... കട്ടിൽ കണ്ടാൽ അവൻ പിന്നെ ശവം ആണെന്ന് നിനക്ക് അറിഞ്ഞൂടെ മോളെ????? ആലീസ് പറഞ്ഞതും അവൾ ചിരിച്ചു. എങ്കിൽ പിന്നെ രണ്ട് പേരും കൂടി ഈ കേക്ക് ഒന്നു സെറ്റ് ചെയ്തു വെച്ചേക്ക് ഞങ്ങൾ പോയി അവനെ വിളിച്ച് ഉണർത്തി കൊണ്ടുവരാം. പറയുന്നതിനൊപ്പം തന്നെ എമി കയ്യിലിരുന്ന കവർ അവരെ ഏൽപ്പിച്ചു. വാ ഇച്ചായാ....

എമി അച്ചുവിന് നേരെ തിരിഞ്ഞ് അവനെയും പിടിച്ചു വലിച്ച് റോണിയുടെ മുറി ലക്ഷ്യമാക്കി നീങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോണിയുടെ മുറിക്ക് മുന്നിൽ എത്തിയതും പയ്യെ ശബ്ദം പുറത്ത് കേൾപ്പിക്കാതെ ഡോറിന്റെ ഹാൻഡിലിൽ പിടിച്ച് താഴ്ത്തി എമിയും അച്ചുവും വാതിൽ തുറന്നു നോക്കി. ബെഡിൽ സുഖനിദ്രയിൽ ആണ്ടു കിടക്കുന്ന റോണിയെ കണ്ട് അവർക്ക് ചിരി വന്നുപോയി. വേറൊന്നുമല്ല യേശു ക്രിസ്തുവിനെ ക്രൂശിൽ തറച്ചത് പോലെയാണ് ചെക്കന്റെ കിടപ്പ്. കൈ രണ്ടും വിരിച്ച് വെച്ചിട്ടുണ്ട്. കാല് ഒരെണ്ണം ബെഡിലും മറ്റൊന്ന് ബെഡിന് പുറത്തുമാണ്. അവന്റെ കിടപ്പ് കണ്ടവർ ഇരുവരും വാ പൊത്തി ചിരി അടക്കി. ഒച്ച ഉണ്ടാക്കാതെ പതിയെ അകത്ത് കയറിയതും എമിയുടെ കണ്ണ് ടേബിളിൽ ഇരുന്ന ഒരു സാധനത്തിൽ ചെന്നെത്തി. ഉള്ളിൽ ഉണർന്ന കുസൃതിയാൽ മുന്നോട്ട് നടക്കാൻ ആഞ്ഞ അച്ചുവിനെ അവൾ പിടിച്ചു നിർത്തി. നെറ്റി ഒന്നു ചുളിച്ച് അച്ചു അവളെ നോക്കിയതും ടേബിളിൽ ഇരുന്നത് അവൾ കയ്യിൽ എടുത്തു കഴിഞ്ഞിരുന്നു. തൂവലോ???? ഇവനിത് എന്തിനാ ഇതൊക്കെ മുറിയിൽ കൊണ്ടുവന്ന് വെച്ചത്????? അച്ചു എമിയുടെ കയ്യിൽ ഇരുന്ന തൂവലിൽ നോക്കി നെറ്റി ചുളിച്ചു. ഇതൊക്കെ എടുത്ത് കാതിൽ ഇട്ട് ഇളക്കി സുഖിക്കുന്ന ഒരു വൃത്തികെട്ട അസുഖം ഈ കിടക്കുന്നവനുണ്ട്. അതുകൊണ്ട് എവിടെ തൂവൽ കണ്ടാലും ഇവൻ അതും എടുത്തോണ്ട് പോരും. എമി റോണിയെ നോക്കി പറഞ്ഞതും അച്ചു ചിരിച്ചു. കണ്ടിട്ട് കോഴിതൂവൽ ആണെന്ന് തോന്നുന്നു.

ഇനി ഇവൻ തന്നെ പൊഴിച്ചിട്ടത് എങ്ങാനും ആണോ????? ചുണ്ടിനിടയിൽ ചിരി കടിച്ചു പിടിച്ച് അച്ചു പറഞ്ഞതും എമിക്കും ചിരി പൊട്ടിപ്പോയി. അവൾ കയ്യിലിരുന്ന തൂവലിലേക്കും റോണിയിലേക്കും മാറി മാറി നോക്കി. പരിസരം മറന്നവൾ പൊട്ടിച്ചിരിക്കും എന്ന് തോന്നിയതിനാൽ അച്ചു അവളുടെ വാ പൊത്തി പിടിച്ചു. ഒച്ചയുണ്ടാക്കി അവനെ ഉണർത്താതെടീ..... പതിയെ അവളുടെ കാതിന് അരികിൽ പറഞ്ഞതും എമി പണിപ്പെട്ട് ചിരി അടക്കി പിടിച്ചു. ഇനി അവൾ ചിരിക്കില്ല എന്ന് ഉറപ്പായതും അച്ചു കൈ പിൻവലിച്ചു. അരിപ്പൊടി എവിടെ????? പോക്കറ്റിൽ ഉണ്ട്.... പറയുന്നതിനൊപ്പം എമി ചെറിയൊരു പാക്കറ്റ് പോക്കറ്റിൽ നിന്ന് എടുത്ത് കാണിച്ചു. ഇങ്ങ് താ....... അവൻ കൈനീട്ടിയതും എമി അത് അവന്റെ കയ്യിൽ വെച്ചുകൊടുത്തു. എമി പമ്മി പമ്മി ബെഡിന് അരികിൽ ചെന്ന് നിന്നു. അച്ചു അവന്റെ തല ഭാഗത്ത് പോയി നിന്ന് മൊബൈൽ കയ്യിലെടുത്ത് റോണിയെ ഫോക്കസ് ചെയ്ത് വീഡിയോ റെക്കോർഡ് ആക്കാൻ തുടങ്ങി. എമി കയ്യിൽ ഇരുന്ന് തൂവൽ ഒന്നു ഊതി. പിന്നെ പതിയെ ഉറങ്ങി കിടന്ന റോണിയുടെ കവിളിലൂടെ ഇഴച്ചു. ഒന്നു ഇക്കിളി എടുത്തവൻ പുളഞ്ഞു. ഉറക്കത്തിലും അവന്റെ എക്സ്പ്രഷൻ കണ്ട് എമിക്ക് ചിരി വരുന്നുണ്ടായിരുന്നു.

അത് എങ്ങനെ എന്ന് ചോദിച്ചാൽ ഹരികൃഷ്ണൻ മൂവിയിൽ കാലിൽ വീണ ചായ ജൂഹി ചൗള തുടച്ചു കൊടുക്കുമ്പോൾ മമ്മൂക്ക ലാലേട്ടനെ നോക്കി ഇടുന്ന ഒരു എക്സ്പ്രഷൻ ഉണ്ടല്ലോ ദത് തന്നെ. അത് കണ്ട് ചിരി സഹിക്കാനാവാതെ എമി ഒരു കൈകൊണ്ട് വാ മൂടി പിടിച്ചു. അച്ചു ആവട്ടെ വായിൽ വിരലിട്ട് കടിച്ച് പിടിച്ച് ചിരി അമർത്തുകയാണ്. തൂവൽ കഴുത്തിലൂടെ ഇഴഞ്ഞതും റോണി പുഴു ചുരുളുന്നത് പോലെ ചുരുണ്ടു കൂടി. ഇനിയും താമസിച്ചാൽ ചിരി പൊട്ടിപ്പോവും എന്ന് മനസ്സിലാക്കിയ എമി തൂവൽ കൊണ്ട് അവന്റെ മൂക്കിൽ ഒന്നു ഇളക്കി. അടുത്ത നിമിഷം തന്നെ അവൻ തുമ്മൽ വന്ന് കിടന്നിടത്ത് നിന്ന് ഉയർന്നു. അത് കണ്ട അച്ചു അരിപ്പൊടി അവന്റെ മുടിയിലേക്ക് പൊട്ടിച്ചിട്ട് എമിയെ വലിച്ച് കൂടെ നിർത്തി. ബെഡിൽ എഴുന്നേറ്റിരുന്ന റോണി ഒരൊറ്റ തുമ്മ്. ഹാച്ചീ....... തുമ്മലിൽ തല ആടുന്നതിന് ഒപ്പം മുടിയിൽ വീണ അരിപ്പൊടി നാലുപാടും പറന്നു. അച്ചുവും എമിയും ആ രംഗം കണ്ട് ചിരി അടക്കാൻ പാട് പെട്ടു കൊണ്ടിരുന്നു. ഹാച്ചീ........ അടുത്ത ഒരു തുമ്മലോടെ റോണി ഉറക്കം വിട്ട് കണ്ണ് തുറന്നിരുന്നു. കാഴ്ച തെളിഞ്ഞതും ബെഡിന് നേരെയുള്ള മിററിൽ തന്റെ രൂപം കണ്ടവൻ ഞെട്ടി. ഹമ്മേ.... പ്രേതം...... പേടിയോടെ അലറി കൂവി വിളിച്ചവൻ ബെഡിൽ നിന്ന് ചാടി ഇറങ്ങി. SURPRISE......... ഉച്ചത്തിൽ കാറി കൊണ്ട് അച്ചുവും അവന് മുന്നിലേക്ക് ചാടി വീണതും അവൻ ഞെട്ടി പുറകിലേക്ക് ഒരടി വേച്ചുപോയി. ഒരു നിമിഷം വേണ്ടി വന്നു അവന് എല്ലാം മനസ്സിലാക്കാൻ.

സ്വന്തം രൂപം ഒന്നു നോക്കി അവൻ മുന്നിൽ നിൽക്കുന്നവരെ ഒന്നു കലിപ്പിച്ച് നോക്കിയതും എമി പാഞ്ഞു ചെന്ന് അവന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ച് അവനെ കെട്ടിപ്പിടിച്ചിരുന്നു. Happy birthday to my evergreen, forever young partner in crime.... ഇറുകെ കെട്ടിപ്പിടിച്ചവൾ പറഞ്ഞതും അവന്റെ ചുണ്ടിൽ നിറമാർന്ന ഒരു പുഞ്ചിരി തെളിഞ്ഞു. അതേ ചിരിയോടെ അവൻ എമിയെ ചേർത്ത് പിടിച്ചു. അവർ രണ്ടുപേരുടെയും സന്തോഷം ഒരു ചിരിയോടെ നോക്കി അച്ചു അതെല്ലാം ഭംഗിയോടെ ഫോൺ ക്യാമറയിൽ പകർത്തിയെടുത്തു. എമി അവനിൽ നിന്ന് വിട്ടുമാറിയതും അച്ചു അവർക്ക് അരികിലേക്ക് ചെന്നു. Happy birthday dear brother..... റോണിയെ ഒന്നു പുണർന്നവൻ പറഞ്ഞതും ഒരു കയ്യാൽ എമിയേയും മറുകയ്യാൽ അച്ചുവിനെയും അവൻ ചേർത്ത് പിടിച്ചു. നീ വാ... കേക്ക് കട്ട്‌ ചെയ്യാം.... വിഷ് ചെയ്ത് അച്ചു മാറിയതും എമി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. അപ്പോഴേക്കും റോണിയുടെ ഫോൺ റിങ് ചെയ്തിരുന്നു. മറിയാമ്മ ആയിരിക്കും. നീ എടുത്തിട്ട് താഴേക്ക് പോര് ഞങ്ങൾ അവിടെ കാണും. റോണിയെ നോക്കി ഒരു ചിരിയോടെ പറഞ്ഞവൾ അവനെ വിട്ട് അച്ചുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു. വാ ഇച്ചായാ അവർ സ്വസ്ഥമായി സൊള്ളിക്കോട്ടെ.... അച്ചുവിനെയും വലിച്ചവൾ മുറിവിട്ട് ഇറങ്ങിയതും റോണി ഒരു ചിരിയോടെ ടേബിളിൽ ഇരുന്ന ഫോൺ കയ്യിലെടുത്തു. എമി പറഞ്ഞത് പോലെ തന്നെ മറിയാമ്മ ആയിരുന്നു. ഒരു ഇളംപുഞ്ചിരിയോടെ അവൻ കോൾ അറ്റൻഡ് ചെയ്ത് കാതിലേക്ക് ചേർത്തു. ഹലോ.......

Happy birthday റോണിച്ചാ...... ഉറക്കം തൂങ്ങിയുള്ള അവളുടെ ശബ്ദം കാതിൽ വന്നു പതിച്ചു. തിരികെ അവൻ എന്തോ പറയാൻ ആഞ്ഞതും കോൾ കട്ട്‌ ആയിരുന്നു. ഇങ്ങനെ ഒരെണ്ണം....... ഒരു ചിരിയോടെ ആലോചിച്ച് തല കുടഞ്ഞവൻ വാഷ്റൂമിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുടിയിലെ അരിപ്പൊടി എല്ലാം ഒരുവിധം തട്ടി കളഞ്ഞ് റോണി താഴേക്ക് ഇറങ്ങി വരുമ്പോൾ കേക്ക് എല്ലാം സെറ്റ് ചെയ്ത് എല്ലാവരും കാത്ത് നിൽപ്പുണ്ടായിരുന്നു. അവന് ഏറ്റവും ഇഷ്ടപ്പെട്ട റെഡ് വെൽവെറ്റ് കേക്ക് തന്നെ ആയിരുന്നു അത്. അവനെ കണ്ടതും എമി വലിച്ച് കേക്കിന് അരികിൽ നിർത്തി അച്ചു അവന്റെ കയ്യിലേക്ക് നൈഫ് കൈമാറി. ചുറ്റിനും ഉയർന്ന കരഘോഷങ്ങൾക്കും വിഷസിനും നടുവിൽ അവൻ കേക്ക് കട്ട്‌ ചെയ്തു. ആദ്യ പീസ് എന്നത്തേയും പോലെ എമിക്ക് നേരെ ആയിരുന്നു നീട്ടിയത്. അവൾ അതിൽ പകുതി മുറിച്ച് അവന്റെ വായിലേക്ക് വെച്ചു കൊടുത്തു അതിനൊപ്പം അവൻ നീട്ടിയത് കഴിച്ചു. പതിവ് പോലെ കാല് എത്തിച്ച് അവന്റെ കവിളിൽ ഒന്നു മുത്തി. തിരികെ അവളെ അണച്ചു പിടിച്ച് നെറ്റിയിൽ അവനും ചുണ്ട് അമർത്തി. പിന്നെ അലീസിനും ജെയിംസിനും കേക്ക് കൊടുത്തു. അവർ ഇരുവരും അവനെ ചേർത്ത് നിർത്തി ഇരുകവിളിലായി ചുണ്ട് ചേർത്തു. ഒടുവിൽ അച്ചുവിന് നേർക്ക് അവൻ കേക്ക് നീട്ടി. കേക്ക് വാങ്ങി കഴിക്കുന്നതിന് ഒപ്പം തന്നെ അച്ചു അവനും കൊടുത്തു. (ബാക്കി വന്ന കേക്ക് കണ്ടില്ലേ അത് നിങ്ങൾക്കാണ് പിള്ളേരെ തല്ല് കൂടാതെ എടുത്തു കഴിച്ചോ 🎂 😌)

കേക്ക് കട്ട്‌ ചെയ്യൽ ഒക്കെ കഴിഞ്ഞതും സെൽഫിയും ഫോട്ടോയും ഒക്കെ എടുത്ത് എമിയും അച്ചുവും പോവാൻ ഇറങ്ങി. ഇന്ന് പോണോ പിള്ളേരെ???? താമസിച്ചില്ലേ ഇനി നാളെ രാവിലെ അങ്ങോട്ട്‌ പോവാന്നേ... ജെയിംസ് അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു. നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല അങ്കിൾ നാളെ കുറച്ച് അത്യാവശ്യങ്ങൾ ഉണ്ട്, രാവിലെ ഇവിടുന്ന് ഇറങ്ങാന്ന് വിചാരിച്ചാൽ അത് നടക്കില്ല. ഞങ്ങൾ എന്തായാലും നാളെ തന്നെ ഇങ്ങോട്ട് വരുന്നുണ്ട്. പറയുന്നതിനൊപ്പം അച്ചു പുറത്തേക്ക് ഇറങ്ങി. പുറകെ റോണിയുടെ കയ്യിൽ തൂങ്ങി എമിയും. നിനക്കുള്ള ഗിഫ്റ്റ് നാളെ വരുമ്പൊ തരാം. റോണിയെ ഒന്നു നോക്കി അച്ചു പറഞ്ഞതും അവൻ ചിരിയോടെ തലയാട്ടി എമിയെ നോക്കി. എന്നെയും നോക്കണ്ട ഇച്ചായൻ പറഞ്ഞത് പോലെ എന്റെ ഗിഫ്റ്റും നാളെ എത്തും. കുറുമ്പോടെ അവന്റെ മൂക്കിൽ വലിച്ച് പറഞ്ഞവൾ അച്ചുവിന് അരികിലേക്ക് ചെന്നു. എല്ലാവരെയും നോക്കി യാത്ര പറഞ്ഞവർ അവിടെ നിന്ന് ഇറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നടന്ന് ഗേറ്റിന് മുന്നിൽ എത്തിയതും അച്ചു ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. അവന് പിന്നിൽ കയറാൻ തുനിഞ്ഞ എമിയെ അവൻ കയ്യിൽ പിടിച്ചു നിർത്തി. എങ്ങോട്ടാ ഈ പോവുന്നത്????? പുറകിൽ ഇരുന്നിട്ട് ഉറക്കംതൂങ്ങി വല്ലിടത്തും വീഴാനല്ലേ????

മുന്നിൽ കയറിയാൽ മതി. പിന്നിലേക്ക് ഒന്നു നീങ്ങി ഇരുന്ന് അച്ചു പറഞ്ഞതും അവളൊന്ന് ഇളിച്ചു. പിന്നെ സൈഡ് ചരിഞ്ഞ് അവൾ ഇരിക്കാൻ ആഞ്ഞതും അച്ചു അവളെ തടഞ്ഞു. അങ്ങനെയല്ല രണ്ട് വശത്തേക്കും കാലിട്ട് ഇരിക്ക്. ഏഹ്!!!! അതിന് എനിക്ക് വണ്ടി ഓടിക്കാനൊന്നും അറിയില്ല..... എമി കണ്ണ് മിഴിച്ച് അവനെ നോക്കി. അതിന് ഓടിക്കാൻ ഞാൻ പറഞ്ഞോ???? നീ ഞാൻ പറഞ്ഞത് പോലെ ഇരിക്കെടീ.... അച്ചു പറഞ്ഞതും സംശയത്തോടെ കണ്ണ് കുറുക്കി അവൻ പറഞ്ഞത് പോലെ നേരെ നോക്കി ഇരു വശത്തേക്കും കാലിട്ട് അവന് മുന്നിലായി അവൾ ഇരുന്നു. അവൾ ഇരുന്നെന്ന് ഉറപ്പായതും അവളെ കൈക്കുള്ളിൽ ആക്കി അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു. ആദ്യത്തെ അതിശയ വിട്ടുമാറിയതും പിന്നീട് ആ യാത്ര അവളും ആസ്വദിച്ചു തുടങ്ങി. അവന്റെ കൈക്കുള്ളിൽ തന്നെ ഇരുന്ന് നെഞ്ചിൽ തല ചേർത്ത് വെച്ചവൾ കൈവിരിച്ച് കാറ്റിനെ തന്നിലേക്ക് ആവാഹിച്ചു. നിറഞ്ഞ ചിരിയോടെ ആ യാത്ര ആസ്വദിക്കുന്നവളെ ഒന്നു നോക്കി, അവളുടെ തോളിൽ തല ചേർത്ത് വെച്ചവൻ യാത്രയുടെ വേഗത കൂട്ടി. കുരിശിങ്കൽ എത്തിയിട്ടും ഇറങ്ങാൻ മനസ്സ് വരാതെ അവൾ ഇരുന്നു. അൽപ്പദൂരം കൂടി വേണ്ടിയിരുന്നു എന്നവൾക്ക് തോന്നിപ്പോയി. അച്ചു ഇറങ്ങാൻ ആവശ്യപ്പെട്ടതും മനസ്സില്ലാമനസ്സോടെ അവൾ ഇറങ്ങി വരാന്തയിലേക്ക് കയറി. ഡോർ കുറ്റിയിടണ്ട എന്ന് സാറായോട് പറഞ്ഞിരുന്നതിനാൽ അവർക്കായി ചാരി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.

എമി വാതിൽക്കലേക്ക് ചെന്ന് ഡോർ പതിയെ തള്ളി തുറന്നു. അകത്തേക്ക് കയറാൻ ആഞ്ഞതും പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ കാല് പിൻവലിച്ച് തിരിഞ്ഞു നോക്കി. കാലിലെ ചെരുപ്പ് അഴിച്ച് വരാന്തയിലേക്ക് കയറവെ ഡോർ തുറന്നിട്ടും അകത്തേക്ക് കയറാതെ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്നവളെ കണ്ട് അവൻ നെറ്റി ചുളിച്ചു. സംശയഭാവത്തിൽ പിരികം വളച്ച് അവൾക്ക് അരികിലേക്ക് അവൻ നടന്നു. അച്ചു തൊട്ടു മുന്നിൽ എത്തിയതും എമി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് ഇരുകയ്യാൽ അവനെ പുണർന്നു. പെട്ടെന്നുള്ള അവളുടെ നീക്കത്തിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഏറെ സന്തോഷത്തോടെ അവൻ അവളെ ചുറ്റിപ്പിടിച്ചതും അടുത്ത നിമിഷം എമി തലയുയർത്തി അവനെ നോക്കി. പിന്നെ പെരുവിരലിൽ ഒന്നു ഉയർന്ന് അവന്റെ കവിളിൽ ചുംബിച്ചു. കണ്ണുകൾ അടച്ച് അവനാ ചുംബനം സ്വീകരിച്ചു. താങ്ക്യൂ......... കാതിലേക്ക് മുഖം അടുപ്പിച്ചവൾ പറഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു. താങ്ക്സ്????? എന്തിന്????

എമിയെ അവനിൽ നിന്ന് അടർത്തി അവൻ ചോദിച്ചു. എന്നെയും അതുപോലെ എന്റെ പ്രിയപ്പെട്ടവരെയും ഒത്തിരി ഒത്തിരി സ്നേഹിക്കുന്നതിന് സന്തോഷിപ്പിക്കുന്നതിന്....... നിറ പുഞ്ചിരിയോടെ അവൾ പറഞ്ഞതും അവനിലേക്കും ആ ചിരി പടർന്നു. അതിൽ താങ്ക്സ് പറയേണ്ട കാര്യം ഉണ്ടോ നിന്റെ എല്ലാം എനിക്കുള്ളതല്ലേ എന്റേത് കൂടിയല്ലേ?????? കുസൃതിയോടെ പറഞ്ഞവൻ കണ്ണിറുക്കി. ആണോ???? എങ്കിലേ എന്നെ എടുത്തോ..... കുറുമ്പോടെ അവന്റെ നേർക്ക് കൈവിരിച്ചവൾ പറയവെ ചുണ്ടിൽ മായ്ക്കാത്ത കുസൃതിചിരിയോടെ അവൻ അവളെ വാരി എടുത്തിരുന്നു. അവളെയും നെഞ്ചിലേക്ക് ചേർത്ത് പിടിച്ചവൻ അകത്തേക്ക് കയറിയതും അവന്റെ കഴുത്തിലൂടെ കൈച്ചുറ്റി ഇടനെഞ്ചിൽ മുഖം ചേർത്തവൾ പതുങ്ങി കിടന്നു.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story